Pages

പ്രാര്‍ത്ഥനാ സദസ്സ് സംഘടിപ്പിച്ചു

ദുബൈ : പി.എം.എസ്.. പൂക്കോയ തങ്ങളുടെ പത്നിയും സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍, അബ്ബാസലി ശിഹാബ് തങ്ങള്‍ എന്നിവരുടെ മാതാവുമായ ഖദീജ ഇന്പിച്ചി ബീവിയുടെ മരണത്തില്‍ അനുശോചിച്ചു കൊണ്ട് SKSSF ദുബൈ സ്റ്റേറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ദുബൈ സുന്നി സെന്‍റര്‍ ഓഡിറ്റോറിയത്തില്‍ വെച്ച് പ്രത്യേക പ്രാര്‍ത്ഥനാ സദസ്സ് സംഘടിപ്പിച്ചു. അബ്ദുല്ല റഹ്‍മാനി വയനാട് പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. ദുബൈ സുന്നി സെന്‍റര്‍ സെക്രട്ടറി ശൌക്കത്തലി ഹുദവി, SKSSF യു... നാഷണല്‍ കമ്മിറ്റി സെക്രട്ടറി ഹൈദറലി ഹുദവി, വര്‍ക്കിംഗ് സെക്രട്ടറി അബ്ദുല്‍ കരീം എടപ്പാള്‍, ദുബൈ സ്റ്റേറ്റ് SKSSF പ്രസിഡന്‍റ് അബ്ദുല്‍ ഹക്കീം ഫൈസി, സെക്രട്ടറി അഡ്വ. ശറഫുദ്ദീന്‍ പൊന്നാനി, മന്‍സൂര്‍ മൂപ്പന്‍, അന്‍വറുള്ള ഹുദവി, ശറഫുദ്ദീന്‍ ഹുദവി, അമീന്‍ വാഫി, മുസ്തഫ പട്ടാന്പി, യൂസുഫ് കാലടി, അബ്ദുല്ല വള്‍വക്കാട്, അശ്ഫാക്ക് മഞ്ചേശ്വരം, ശറഫുദ്ദീന്‍ പെരുമളാബാദ്, കബീര്‍ അസ്അദി, മുഹമ്മദ് ഹനീഫ് കെ.വി., മുഹമ്മദ് ഹനീസ് എം.എസ്., ഹമീദ് മിസ്‍ബാഹി, സാബിര്‍ മെട്ടമ്മല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.