കോഴിക്കോട്ടെ പ്രക്ഷോഭത്തിലേക്ക് ജില്ലാ SKSSF ന്‍റെ 500 പ്രതിനിധികള്‍
മലപ്പുറം: പ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെ പേരില്‍ വ്യാജചരിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരെ മലപ്പുറം ജില്ലയിലും പ്രക്ഷോഭം സംഘടിപ്പിക്കാന്‍ എസ്.കെ.എസ്.എസ്.എഫ് ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിച്ചു. 28ന് കോഴിക്കോട് നടക്കുന്ന പ്രക്ഷോഭ പരിപാടിയില്‍ ജില്ലയില്‍നിന്ന് 500 പ്രതിനിധികള്‍ പങ്കെടുക്കും.

സത്താര്‍ പന്തല്ലൂര്‍ യോഗം ഉദ്ഘാടനം ചെയ്തു. സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ അധ്യക്ഷതവഹിച്ചു. ആശിഖ് കുഴിപ്പുറം, ഒ.എം.എസ്.തങ്ങള്‍, റഫീഖ് അഹമ്മദ്, മജീദ് ഫൈസി ഇന്ത്യനൂര്‍, സമീര്‍ ഫൈസി ഒടമല, ജലീല്‍ ഫൈസി അരിമ്പ്ര, അമാനുള്ള റഹ്മാനി, ശംസുദ്ദീന്‍ ഒഴുകൂര്‍, സാജിദ് മൗലവി തിരൂര്‍, ഇബ്രാഹിം ഫൈസി ഉഗ്രപുരം, സിദ്ദിഖ് ചെമ്മാട് എന്നിവര്‍ പ്രസംഗിച്ചു.