
ദുബൈ : ഈദുല്‍ ഫിതറിനോടനുബന്ധിച്ച് ദുബൈ എസ്.കെ.എസ്.എസ്.എഫ്. സംഘടിപ്പിച്ച ഈദ് ടൂര്‍ ശ്രദ്ധേയമായി. അല്‍ ഐന്‍ ഫണ്‍ സിറ്റി, അല്‍ ഐന്‍ സൂ തുടങ്ങിയ സ്ഥലങ്ങളിലെക്കായിരുന്നു യാത്ര സംഘടിപ്പിച്ചത്. രാവിലെ 8 മണിക്ക് ദേര നായിഫില്‍ നിന്ന് പുറപ്പെട്ട സംഘം രണ്ട് ലക്ഷറി ടൂറിസ്റ്റ് ബസ്സുകളിലായിട്ടാണ് യാത്ര തിരിച്ചത്. മുഖ്യ അമീര്‍ സയ്യിദ് ശുഐബ് തങ്ങളുടെയും സഹ അമീര്‍ കബീര്‍ അസ്അദിയുടെയും നേതൃത്വത്തില്‍ പുറപ്പെട്ട സംഘത്തില്‍ 15 ഓളം കുടുംബങ്ങളും ഉണ്ടായിരുന്നു. എസ്.കെ.എസ്.എസ്.എഫ്. ക്യാമ്പസ് വിംഗ് അംഗങ്ങളുടെ കലാപരിപാടികള്‍ക്ക് പുറമേ അന്ത്യാക്ഷരി, ശുദ്ധ മലയാളം തുടങ്ങിയ പരിപാടികള്‍ ഈദ് ടൂറിനെ ഹൃദ്യമാക്കി. കരീം എടപ്പാള്‍, ഷറഫുദ്ദീന്‍ പെരുമളാബാദ്, യൂസുഫ് കാലടി, സാബിര്‍ മാട്ടുമ്മല്‍ തുടങ്ങിയവര്‍ കോ-ഓര്‍ഡിനെറ്റര്‍മാരായിന്നു.