സംസ്ഥാന ഹജ്ജ്കമ്മിറ്റി പഠനക്ലാസ് ഇന്ന് മുതല്‍ ഹജ്ജ്ഹൗസില്‍
കോട്ടയ്ക്കല്‍: സംസ്ഥാന ഹജ്ജ്കമ്മിറ്റിയുടെ കീഴില്‍ വിശുദ്ധ ഹജ്ജ്കര്‍മത്തിന് തിരഞ്ഞെടുക്കപ്പെട്ട ഹാജിമാര്‍ക്കുള്ള സാങ്കേതിക പഠനക്ലാസ് ഇന്ന് മുതല്‍ ഹജ്ജ്ഹൗസില്‍ നടക്കു മെന്നു ബന്ധപ്പെട്ടവര്‍ അറിയിച്ചു. മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം നിര്‍വഹിക്കും. ക്ലാസ്സുകളില്‍വെച്ച് സംസ്ഥാന ഹജ്ജ്കമ്മിറ്റി തയ്യാറാക്കിയ ഹജ്ജ്‌ഗൈഡ് വിതരണംചെയ്യും. കേന്ദ്ര ഹജ്ജ്കമ്മിറ്റിയുടെ പരിശീലനം ലഭിച്ച ട്രെയിനര്‍മാരാണ് ക്ലാസ്സുകള്‍ നയിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0483 2710717.