Pages

SKSSF യൂണിറ്റ് റംസാന്‍ പ്രഭാഷണം തുടങ്ങി

മേലാറ്റൂര്‍: എസ്.കെ.എസ്.എസ്.എഫ് എടയാറ്റൂര്‍ കാട്ടുചിറ യൂണിറ്റ് സംഘടിപ്പിക്കുന്ന രണ്ടാമത് റംസാന്‍ പ്രഭാഷണ പരമ്പരയ്ക്ക് തുടക്കമായി. റംസാന്‍ പൊരുളറിയുക, ചിത്തം ശുദ്ധമാക്കുക എന്ന പ്രമേയവുമായാണ് പ്രഭാഷണപരമ്പര നടത്തുന്നത്. കാട്ടുചിറ ഹിദായത്തുല്‍ ഇസ്‌ലാം മദ്രസ്സയില്‍ നടക്കുന്ന പ്രഭാഷണപരമ്പര ആറുദിവസം നീണ്ടുനില്‍ക്കും. ഷൗക്കത്ത് മുസ്‌ലിയാര്‍ തേലക്കാട്, ഫൈസല്‍ ഫൈസി വയനാട്, സമദ് മുസ്‌ലിയാര്‍ തൂത, യഹ്‌യ ഫൈസി, ഷംസുദ്ദീന്‍ ഫൈസി കുട്ടശ്ശേരി എന്നിവര്‍ വിവിധ ദിവസങ്ങളില്‍ പ്രഭാഷണം നടത്തും. 28ന് സമാപിക്കും.
- ഉബൈദുല്ല റഹ് മാനി കൊമ്പംകല്ല് -