ജിദ്ദ
: കേരള
ഇസ്‍ലാമിക് ക്ലാസ് റൂം
അംഗങ്ങളുടെ കൂട്ടായ്മ (
ഖാഫില
ജിദ്ദ)
ജിദ്ദയില്‍
സംഘടിപ്പിച്ച സൗഹൃദ സംഗമം
പ്രവര്‍ത്തകരുടെ ആവേശകരമായ
പങ്കാളിത്തം കൊണ്ടും പ്രാസ്ഥാനിക
ചിന്തകളുടെ സംവേദനം കൊണ്ടും
ശ്രദ്ധേയമായി.
ഇന്നോളം
ക്ലാസ് റൂമില്‍ ശബ്ദം കൊണ്ട്
മാത്രം സുപരിചിതരായ മുപ്പതോളം
അംഗങ്ങള്‍ പരസ്പരം കണ്ടപ്പോള്‍
അത് അനിര്‍വ്വചനീയമായ ഒരു
നവ്യാനുഭവമായി.
സയ്യിദ്
ഉബൈദുല്ല തങ്ങള്‍ മേലാറ്റൂരിന്‍റെ
അധ്യക്ഷതയില്‍ ശറഫിയ്യ
ടേസ്റ്റി ഓഡിറ്റോറിയത്തില്‍
ചേര്‍ന്ന സംഗമത്തില്‍ മുജീബ്
റഹ്‍മാന്‍ റഹ്‍മാനി സ്വാഗതം
പറഞ്ഞു.
അബ്ദുല്‍
കരീം ഫൈസി കീഴാറ്റൂര്‍ ഉദ്ഘാടനം
ചെയ്തു.
വിശുദ്ധ
ദീനിന്‍റെ പ്രബോധന പ്രവര്‍ത്തനങ്ങള്‍
ഓരോ സത്യവിശ്വാസിയുടെയും
ബാധ്യതയാണെന്നും യുവ തലമുറയെ
ധാര്‍മ്മിക ബോധമുള്ള ഉത്തമ
സമൂഹമാക്കി വളര്‍ത്തിയെടുക്കാന്‍
ഓണ്‍ലൈന്‍ ദഅ്‍വാ രംഗത്തെ
പ്രവര്‍ത്തനങ്ങളിലൂടെ എറെ
കാര്യങ്ങള്‍ സാധിക്കുമെന്നും
അതിന്‍റെ ഉത്തമ ഉദാഹരണമാണ്
കേരള ഇസ്‍ലാമിക് ക്ലാസ് റൂം
എന്നും മുജീബ് റഹ്‍മാന്‍
റഹ്‍മാനി പറഞ്ഞു.
യഥാര്‍ത്ഥ
ദീനിന്‍റെ പൈതൃകം കാത്തു
സൂക്ഷിക്കുന്ന സമസ്തയുടെ
നേതൃത്വത്തില്‍ വളര്‍ന്നു
വന്ന,
കേരളത്തിനകത്തും
ലോകത്തിന്‍റെ ഏത് ഭാഗത്തുമുള്ള
കേരളീയ മുസ്‍ലിം മഹാ ഭൂരിപക്ഷം
വരുന്ന സുന്നി സമൂഹം പ്രാസ്ഥാനിക
രംഗങ്ങളിലും സമകാലിക
പ്രശ്നങ്ങളിലും സദാ കാതോര്‍ക്കുന്നത്
സമസ്ത കേരള ജംഇയ്യത്തുല്‍
ഉലമയുടെ നിലപാടുകള്‍ അറിയുന്നതിന്
വേണ്ടിയാണെന്നിരിക്കെ,
അനുനിമിഷം ആ
സന്ദേശങ്ങള്‍ സമൂഹത്തെ
അറിയിക്കാനും ഊഹാപോഹങ്ങളില്‍
നിന്നും കുപ്രചരണങ്ങളില്‍
നിന്നും പൊതു സമൂഹത്തെ
രക്ഷപ്പെടുത്താനും കേരള
ഇസ്‍ലാമിക് ക്ലാസ് റൂമിലൂടെ
സാധ്യമാകുന്നു എന്നത് വലിയൊരു
അനുഗ്രഹമാണ്.
കൂടുതല്‍
പ്രവര്‍ത്തകരിലേക്ക് ക്ലാസ്
റൂമിന്‍റെ സന്ദേശങ്ങള്‍
എത്തിക്കുന്നതിനും പഠനാര്‍ഹമായ
കൂടുതല്‍ ക്ലാസുകള്‍
ആരംഭിക്കുന്നതിനും ക്ലാസ്
റൂമിന്‍റെ നേതൃത്വവുമായി
ബന്ധപ്പെട്ട ക്രിയാത്മക
പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍
സഹകരിക്കുന്നതിനും സംഗമം
സന്നദ്ധത പ്രകടിപ്പിച്ചു.
മുഴുവന്‍
പ്രവര്‍ത്തകരും ചര്‍ച്ചയില്‍
പങ്കെടുത്തു.
മുജീബ്
റഹ്‍മാനി, സാലിം
(അല്‍
വാഫി), സിദ്ധീഖ്
അരിന്പ്ര, അബ്ദുല്ല
തോട്ടക്കാട്, ഫഹദ്
പി.കെ.,
അമീര്‍
ഇരിങ്ങല്ലൂര്‍, എന്‍.പി.
അബൂബക്കര്‍
സാഹിബ്, അബ്ദുല്‍
കരീം ഫൈസി, സയ്യിദ്
സിറാജ് തങ്ങള്‍, നൌഷാദ്
അന്‍വരി (അബൂ
റാശിദ്), കുഞ്ഞി
മുഹമ്മദ് കാരാതോട് (നുജൂം),
സി.എച്ച്.
നാസിര്‍,
കെ.കെ.
ജലീല്‍,
സയ്യിദ് നബ്ഹാന്‍
തങ്ങള്‍ പാണക്കാട്,
അശ്റഫലി
തറയിട്ടാല്‍ (അശ്റഫലി
കൊണ്ടോട്ടി), നൌഫല്‍
തവനൂര്‍, അലി
ഉള്ളണം, എം.
അബ്ദുല്ല
തൃപ്പനച്ചി (എം.എം.
തൃപ്പനച്ചി),
അബ്ദുല്‍
ലത്തീഫ് യമാനി, അബ്ദുന്നാസര്‍
തൃപ്പനച്ചി, സിറാജ്
വലിയോറ, മുഹമ്മദ്
അശ്റഫ് (റംസാന്‍),
മുനീര്‍
(തൃപ്പനച്ചി
പാലക്കാട്), അബ്ദുല്‍
അസീസ് (അസി
ഐക്കര), സാദിഖലി
പാണക്കാട്, റിയാസ്
കോടന്പുഴ, ഉസ്മാന്‍
എടത്തില്‍ തുടങ്ങി മുഴുവന്‍
പ്രവര്‍ത്തകരും ചര്‍ച്ചയില്‍
പങ്കെടുത്ത് സംസാരിച്ചു.