തടിക്കടവ്: തര്‍ബിയത്തുല്‍ ഇസ്ലാം സംഘത്തിന്റെ കീഴില്‍ കുട്ടിക്കരിയില്‍ പണിത നിസ്കാരപ്പള്ളി പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഖത്തീബ് മുഹമ്മദ്സലാഹുദ്ദീന് ബാഖവിയുടെ അധ്യക്ഷതയില്‍ എസ്.പി.അബ്ദുള്ളഹാജി, അഷ്റഫ് ഫൈസി, അബ്ദുറഹിമാന് ഫൈസി, ഉമ്മര്‍ നദ്വി തോട്ടിക്കല്‍, കെ.വി.മുഹമ്മദ് കുഞ്ഞി അലിമംഗലം, കെ.പി.ഹസന് ഹാജി, സി.എച്ച്.മുനീര്‍, ഹനീഫ ഹാജി, യൂനുസ് ഹാജി, കെ.എസ്.സാലിം, ഒ.മൊയ്തു, എം.ഹംസഹാജി, സി.എം.ഹംസ, കായക്കൂല്‍ സത്താര്‍, സി.കെ.മഹമൂദ് മൗലവി, ഹസന് ദാരിമി, മുഹമ്മദ് ശരീഫ്, സമീര്‍ അസ്ഹാരി, സമദ് ദാരിമി, ശറഫുദ്ദീന്‍ ഹാജി, സി.അബ്ദുള്‍ഖാദര്‍ മൗലവി എന്നിവര്‍ പ്രസംഗിച്ചു. പി.എം. അബ്ദുള്‍റഷീദ് സ്വാഗതവും ഇ.മുസ്തഫ നന്ദിയും പറഞ്ഞു. മുഹമ്മദ് സലിം ഫൈസിയുടെ പ്രഭാഷണം നടത്തി.