Pages

ഹാദിയ ഖുര്‍ആന്‍ ഡയസ്‌ നടത്തും

തിരൂരങ്ങാടി : ദാറുല്‍ഹുദാ ഇസ്‌ലാമിക്‌ യൂനിവേഴ്‌സിറ്റി പൂര്‍വ വിദ്യാര്‍ത്ഥി സംഘടന ഹാദിയ(ഹുദവീസ്‌ അസോസിയേഷന്‍ ഫോര്‍ ഡിവോട്ടഡ്‌ ആക്‌റ്റിവിറ്റീസ്‌)യുടെ സ്‌കൂള്‍ ഓഫ്‌ ഇസ്‌ലാമിക്‌ സ്റ്റഡീസിന്‌ കീഴില്‍ എല്ലാ മാസവും ഖുര്‍ആന്‍ ഡയസ്‌ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു.  എല്ലാ മാസവും ആദ്യശനിയാഴ്‌ച മഗ്‌രിബ്‌ നമസ്‌കാരാനന്തരം ദാറുല്‍ഹുദായില്‍ ഡോ. യു ബാപുട്ടി ഹാജി ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിക്ക്‌ യൂനിവേഴ്‌സിറ്റി വൈസ്‌ ചാന്‍സലര്‍ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി നേതൃത്വം നല്‍കും. 

പൊതുജനത്തിനും വിദ്യാര്‍ത്ഥി സമൂഹത്തിനും ഇസ്‌ലാമിന്റെയും ഖുര്‍ആനിന്റെയും യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാനും വിശുദ്ധ ഗ്രന്ഥത്തിന്റെ ദീര്‍ഘദൃഷ്‌ടിയെ മനസ്സിലാക്കാനും ഖുര്‍ആന്‍ ഡയസ്‌ ഏറെ സഹായകമാകുമെന്ന്‌ ഹാദിയ സംസ്ഥാന പ്രസിഡണ്ട്‌ സയ്യിദ്‌ ഫൈസല്‍ ഹുദവി കണ്ണൂര്‍ പറഞ്ഞു. വിദേശികളായ ശ്രോതാക്കളെ കൂടി പരിഗണിച്ച്‌ ബൈലക്‌സ്‌ മെസഞ്ചറിലെ കേരള ഇസ്‌ലാമിക്‌ ക്ലാസ്‌ റൂമില്‍ ഓണ്‍ലൈന്‍ വഴി സംപ്രേഷണം നടത്തും. യോഗത്തില്‍ സി.എച്ച്‌ ശരീഫ്‌ ഹുദവി പുതുപ്പറമ്പ്‌, സുബൈര്‍ ഹുദവി ചേകനൂര്‍, അനസ്‌ ഹുദവി അരിപ്ര, അന്‍വര്‍ സാദത്ത്‌ ഹുദവി ആലിപ്പറമ്പ്‌, കെ.ടി അഷ്‌റഫ്‌ ഹുദവി പൈങ്കണ്ണൂര്‍, യു.സലാം ഹുദവി ചെമ്മാട്‌, പി.കെ നാസര്‍ ഹുദവി കൈപ്പുറം, ജഅ്‌ഫര്‍ ഹുദവി കൊളത്തൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.