റിയാദ്: അല്ലാഹുവിന്റെ അതിഥികളായെത്തുന്ന ഹാജിമാരെ സ്വീകരിക്കാന്‍ വിശുദ്ധ മക്കാനഗരി അണിഞ്ഞൊരുങ്ങുന്നു. ലോകത്തെമ്പാടുമുള്ള മുസ്ലിം തീര്‍ത്ഥാടകര്‍ ഒന്നിച്ച് ഒരേ സ്ഥലത്ത് ഒരൊറ്റ മനസുമായി സംഗമിക്കുമ്പോള്‍ ഏറ്റവും മികച്ച സൗകര്യം തന്നെ അതിഥികള്‍ക്ക് നല്‍കാനാണ് സഊദി സര്‍ക്കാരിന്റെ ശ്രമം. ഇതിന്റെ ഭാഗമായി മക്കാ നഗരിയില്‍ വന്‍തോതിലുള്ള അടിസ്ഥാന സൗകര്യ വികസനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇതിനു പുറമെ ഹാജിമാര്‍ക്ക് താമസിക്കാനായി ഹോട്ടലുകളും ഫ്ളാറ്റുകളും റസിഡന്‍ഷ്യല്‍ സെന്ററുകളുമായി സ്വകാര്യ മേഖലയും വികസന വിപ്ലവത്തില്‍ പങ്കാളികളാകുന്നു. 25ലക്ഷത്തിലധികം തീര്‍ത്ഥാടകരാണ് കഴിഞ്ഞ തവണ ഹജ്ജിനെത്തിയത്. ഇത്തവണ ഇതില്‍ നേരിയ വര്‍ധനവുണ്ടാകുമെന്നാണ് പ്രതീക്ഷ. Pages
▼
ഹാജിമാരെ സ്വീകരിക്കാന്‍ പുണ്യഭൂമി ഒരുങ്ങുന്നു
റിയാദ്: അല്ലാഹുവിന്റെ അതിഥികളായെത്തുന്ന ഹാജിമാരെ സ്വീകരിക്കാന്‍ വിശുദ്ധ മക്കാനഗരി അണിഞ്ഞൊരുങ്ങുന്നു. ലോകത്തെമ്പാടുമുള്ള മുസ്ലിം തീര്‍ത്ഥാടകര്‍ ഒന്നിച്ച് ഒരേ സ്ഥലത്ത് ഒരൊറ്റ മനസുമായി സംഗമിക്കുമ്പോള്‍ ഏറ്റവും മികച്ച സൗകര്യം തന്നെ അതിഥികള്‍ക്ക് നല്‍കാനാണ് സഊദി സര്‍ക്കാരിന്റെ ശ്രമം. ഇതിന്റെ ഭാഗമായി മക്കാ നഗരിയില്‍ വന്‍തോതിലുള്ള അടിസ്ഥാന സൗകര്യ വികസനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇതിനു പുറമെ ഹാജിമാര്‍ക്ക് താമസിക്കാനായി ഹോട്ടലുകളും ഫ്ളാറ്റുകളും റസിഡന്‍ഷ്യല്‍ സെന്ററുകളുമായി സ്വകാര്യ മേഖലയും വികസന വിപ്ലവത്തില്‍ പങ്കാളികളാകുന്നു. 25ലക്ഷത്തിലധികം തീര്‍ത്ഥാടകരാണ് കഴിഞ്ഞ തവണ ഹജ്ജിനെത്തിയത്. ഇത്തവണ ഇതില്‍ നേരിയ വര്‍ധനവുണ്ടാകുമെന്നാണ് പ്രതീക്ഷ.