Pages

അസ്‌അദിയ്യ: സ്വലാത്ത്‌ വാര്‍ഷികത്തിനു ഉജ്ജ്വല സമാപ്‌തി

പാപ്പിനിശ്ശേരി വെസ്റ്റ്‌ : സമസ്‌ത കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ കീഴില്‍ പാപ്പിനിശ്ശേരി വെസ്റ്റില്‍ പ്രവര്‍ത്തിക്കുന്ന ജാമിഅ: അസ്‌അദിയ്യ: ഇസ്‌ലാമിയ്യ: അറബിക്‌ & ആര്‍ട്‌സ്‌ കോളേജില്‍ എല്ലാ അറബി മാസവും അവസാന വ്യാഴാഴ്‌ച്ച മഗ്‌രിബ്‌ നിസ്‌കാരനന്തരം കോളേജ്‌ അങ്കണത്തില്‍ നടത്തി വരുന്ന സ്വലാത്ത്‌ ദിക്‌റ്‌ മജ്‌ലിസിന്റെ വാര്‍ഷികവും ദുആ സമ്മേളനത്തിനും ഉജ്ജ്വല സമാപ്‌തി.സയ്യിദ്‌ ഹാശിം കുഞ്ഞി തങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു. പി.കെ.പി അബ്ദുസ്സലാം മുസ്‌ ലി യാര്‍ അദ്യക്ഷത വഹിച്ചു. പ്രമുഖ പണ്‍ഡിതനും സൂഫി വര്യനുമാരുമായ പാറന്നൂര്‍ പി.പി. ഇബ്‌റാഹിം മുസ്‌ ലിയാര്‍ നേതൃത്വം നല്‍കകി. സയ്യിദ്‌ ഖലീലുറഹ്‌ മാന്‍ മശ്‌ഹൂര്‍ ആറ്റക്കോയ തങ്ങള്‍ ഉദ്‌ബോധനം നടത്തി. മാണിയൂര്‍ അഹ്‌മദ്‌ മുസ്‌ലിയാര്‍, പി.പി. ഉമര്‍ മുസ്‌ലിയാര്‍, സയ്യിദ്‌ മുഹമ്മദ്‌ ഹുസൈന്‍ കോയ തങ്ങള്‍ അല്‍ അസ്‌ഹരി, പി.പി.എസ്‌.കുഞ്ഞി സീതി തങ്ങള്‍, കടമ്പേരി ഇബ്‌റാഹിം മുസ്‌ലിയാര്‍, മലയമ്മ അബൂബക്കര്‍ ബാഖവി, മാണിയൂര്‍ അബ്ദുറഹ്‌മാന്‍ ഫൈസി, കെ. അബൂബക്കര്‍ മുസ്‌ലിയാര്‍, അബ്ദുറഹിമാന്‍ ഹൈത്തമി ബ്ലാത്തൂര്‍, കെ.കെ. മുഹമ്മദ്‌ ദാരിമി, കെ.എന്‍. മുഹമ്മദ്‌ ഫാസി മുസ്‌ലിയാര്‍, തുടങ്ങിയയവര്‍ പങ്കെടുത്തു. കെ.മുഹമ്മദ്‌ ശരീഫ്‌ ബാഖവി സ്വാഗതവും എ.കെ.അബ്ദുല്‍ ബാഖി നന്ദിയും പറഞ്ഞു.