പാപ്പിനിശ്ശേരി വെസ്റ്റ് : 
സമസ്‌ത കണ്ണൂര്‍ ജില്ലാ മുശാവറ മെമ്പറും ജാമിഅ: അസ്‌അദിയ്യ: ഇസ്‌ലാമിയ്യ: ജനറല്‍ 
ബോഡി മെമ്പറുമായ അരിയില്‍ ഇബ്രാഹിം മുസ്‌ലിയാര്‍ അനുസ്‌മരണവും ദുആ സദസ്സും 
അസ്‌അദിയ്യ: ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ അസ്‌അദിയ്യ: ക്യാമ്പസില്‍ നടന്നു. അല്‍ 
അസ്‌അദി അബ്ദുന്നാസിര്‍ ഹെത്തമിയുടെ അദ്യക്ഷതയില്‍ മുഹമ്മദ് അസ്‌അദി പുറവൂര്‍ 
ഉദ്‌ഘാടനം ചെയ്‌തു. ഖുര്‍ആന്‍ പാരായണ ദുആ സദസ്സിനു ശൗക്കത്തലി അസ്‌അദി നേതൃത്വം 
നല്‍കി. ബഷീര്‍ അസ്‌അദി, റഹീസ് അസ്‌അദി, കുഞ്ഞഹമ്മദ് അസ്‌അദി, അല്‍ അസ്‌അദി 
അബ്ദുല്ല നദ്‌വി പ്രസംഗിച്ചു. നിയാസ് അസ്‌അദി സ്വാഗതവും റാശിദ് അസ്‌അദി നന്ദിയും 
പറഞ്ഞു.