കാസര്‍ഗോഡ് : മെയ് 6,7,8 തിയ്യതികളില്‍ ചെമ്മാട് ദാറുല്‍ ഹുദാ 
ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയില്‍ നടക്കുന്ന സില്‍വര്‍ ജൂബിലി മഹാ 
സമ്മേളനപ്രചരണാര്‍ത്ഥം ഹാദിയ കാസര്‍ഗോഡ് ചാപ്‌റ്റര്‍ സംഘടിപ്പിച്ച മഹല്ല് 
ലീഡേഴ്‌സ് മീറ്റ് കാസര്‍ഗോഡ് ചെര്‍ക്കളം മുഹമ്മദലി ശിഹാബ് തങ്ങള്‍ നഗറില്‍ 
സമാപിച്ചു.  മംഗലാപുരം കീഴൂര്‍ സംയുക്ത ജമാഅത്ത് ഖാസി ത്വാഖാ അഹ്മദ് മൗലവി 
അധ്യക്ഷത വഹിച്ചു. സുന്നി മഹല്ല് ഫെഡറേഷന്‍ ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം 
അബ്‌ദുള്ള ഉദ്‌ഘാടനം ചെയ്‌തു. അന്‍വര്‍ ഹുദവി മാവൂര്‍ സ്വാഗതം പറഞ്ഞു. 
സമസ്‌ത 
കാസര്‍ഗോഡ് ജില്ലാ ജന.സെക്രട്ടറി യു.എം അബ്‌ദുല്‍ റഹ്മാന്‍ മൗലവി മുഖ്യപ്രഭാഷണം 
നടത്തി. പ്രശസ്‌ത സൈക്കോളജിസ്റ്റ് വി.സി.മുഹമ്മദ് തൃശൂര്‍, ഇക്‌മ ഗ്രൂപ്പ് 
കണ്‍വീനര്‍ ഷാജിഹുസമീര്‍ അല്‍ അസ്‌ഹരി, സി.ടി.അബ്‌ദുല്‍ ഖാദിര്‍, ഉമര്‍ ഹുദവി 
പൂളപ്പാടം തുടങ്ങിയവര്‍ ക്ലാസെടുത്തു.  ചടങ്ങില്‍ എസ്.കെ.എസ്.എഫ് ജില്ലാ 
പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെസിയാര്‍, സെക്രട്ടറി റഷീദ് ബെളിഞ്ച, മുഹമ്മദ് 
അബ്‌ദുല്‍ ഖാദിര്‍ ചെമ്പരിക്ക, അബ്‌ദുല്‍ ഖാദിര്‍ മദനി പള്ളങ്കോട്, ഖാലിദ് ഫൈസി 
ചേരൂര്‍, അബൂഹന്നത്ത് മൗലവി ഷൊര്‍ണൂര്‍, അഹ്മദ് മുസ്‌ലിയാര്‍ ചെര്‍ക്കളം, 
എം.പി.മുഹമ്മദ് ഫൈസി ചേരൂര്‍, ജലീല്‍ ഹുദവി മുണ്ടക്കല്‍, നൗഫല്‍ ഹുദവി കൊടുവള്ളി, 
ഹുസൈന്‍ തങ്ങള്‍, മൊയ്‌തു മൗലവി ചെര്‍ക്കളം, ശറഫുദ്ധീന്‍ കുണിയ, ഹാരിസ് ദാരിമി, 
ഹനീഫ് ഹുദവി ദേലമ്പാടി തുടങ്ങിയവര്‍ സംബന്ധിച്ചു.
