വെങ്ങപ്പള്ളി : 'സമന്വയ വിദ്യാഭ്യാസം സമൂഹ നന്മക്ക് ' എന്ന പ്രമേയവുമായി നടക്കുന്ന വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമിയുടെ 8-ാം വാര്‍ഷിക സമ്മേളനത്തിന് സമസ്ത ജില്ലാ പ്രസിഡണ്ട് കെ ടി ഹംസ മുസ്‌ലിയാര്‍ പതാക ഉയര്‍ത്തിയതോടെ തുടക്കം കുറിച്ചു. പ്രൗഢഗംഭീരമായ ചടങ്ങില്‍ സ്വാഗതസംഘം ചെയര്‍മാന്‍ സി മമ്മൂട്ടി എക്‌സ് എം എല്‍ എ, വെങ്ങപ്പള്ളി മഹല്ല് പ്രസിഡണ്ട് ഇ ടി ഇബ്രാഹിം മൗലവി, അഡ്വ: കെ മൊയ്‌തു കല്‍പ്പറ്റ, പഞ്ചാര ഉസ്‌മാന്‍, ഹനീഫ ഹാജി പറളിക്കുന്ന്, ചീരമ്പത്ത് കുഞ്ഞബ്‌ദുള്ള ഹാജി, എം എം ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍, ആനമങ്ങാട് അബൂബക്കര്‍ മുസ്‌ലിയാര്‍, തന്നാണി അബൂബക്കര്‍ ഹാജി, ഹാരിസ് ബാഖവി, ഇബ്രാഹിം ഫൈസി പേരാല്‍, എ കെ സുലൈമാന്‍ മൗലവി, കെ അലി തുടങ്ങിയവര്‍ പങ്കെടുത്തു.
തുടര്‍ന്നു നടന്ന ഉലമാ കോണ്‍ഫറന്‍സ് എസ് മുഹമ്മദ് ദാരിമിയുടെ അദ്ധ്യക്ഷതയില്‍ സമസ്‌ത റീജണല്‍ മുഫത്തിശ് കെ പി അബ്‌ദു റഹ്‌മാന്‍ മുസ്‌ലിയാര്‍ ഉഗ്രപുരം ഉല്‍ഘാടനം ചെയ്‌തു. 'മാല-മൗലീദുകളുടെ മതകീയ മാനം' എന്ന വിഷയത്തില്‍ എം ടി അബൂബക്കര്‍ ദാരിമി ക്ലാസെടുത്തു. അബ്‌ദുള്ളകുട്ടി ദാരിമി, ടി സി അലി അല്‍ ഖാസിമി പ്രസംഗിച്ചു. ചടങ്ങിന് കെ എ നാസിര്‍ മൗലവി സ്വാഗതവും മുഹമ്മദ് ദാരിമി വാകേരി നന്ദിയും പറഞ്ഞു.
2.30 ന് വി മൂസക്കോയ മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ ശംസുല്‍ ഉലമാ അനുസ്‌മരണവും ദുആ സദസ്സും നടന്നു. ഹംസ ഫൈസി റിപ്പണ്‍ പ്രഭാഷണം നടത്തി. തുടര്‍ന്ന് നടന്ന ദുആ മജ്‌ലിസിന് പാണക്കാട് സയ്യിദ് ശഹീറലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി. ആനമങ്ങാട് അബൂബക്കര്‍ മുസ്‌ലിയാര്‍, യൂസഫ് ബാഖവി, മൊയ്‌തീന്‍കുഞ്ഞി ഫൈസി, അലവിക്കുട്ടി ഫൈസി, ഹംസ ദാരിമി, മുജീബ് ദാരിമി, മുഹമ്മദ്‌കുട്ടി ഫൈസി മാനാഞ്ചിറ, ഉമര്‍ ദാരിമി തലപ്പുഴ, അബ്‌ദുല്‍ മജീദ് ദാരിമി, ബീരാന്‍കുട്ടി ബാഖവി, അബ്‌ദുല്‍ കബീര്‍ ഫൈസി പ്രസംഗിച്ചു. ശംസുദ്ദീന്‍ റഹ്‌മാനി സ്വാഗതവും അഷ്‌റഫ് ഫൈസി പനമരം നന്ദിയും പറഞ്ഞു.
- റിയാസ് ടി അലി -
- റിയാസ് ടി അലി -