Pages

നബിദിന കാമ്പയിന്‍ സംസ്ഥാനതല ഉദ്ഘാടനം നാളെ

എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ്  നബിദിന കാമ്പയിന്‍  'റബീഅ 2011'
മലപ്പുറം: എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് സംഘടനകളുടെ സംയുക്ത നേതൃത്വത്തില്‍ നടത്തുന്ന 'റബീഅ 2011' നബിദിന കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം അഞ്ചിന് നാലുമണിക്ക് മലപ്പുറം സുന്നി മഹലിനോടനുബന്ധിച്ചുള്ള ശിഹാബ്തങ്ങള്‍ ഓഡിറ്റോറിയത്തില്‍ നടക്കും.

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനംചെയ്യും. ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ അധ്യക്ഷതവഹിക്കും. മൗലീദ് പാരായണത്തിന് മൗലാന കാളമ്പാടി മുഹമ്മദ്മുസ്‌ലിയാര്‍ നേതൃത്വം നല്‍കും. ഒരുമാസം നീണ്ടുനില്‍ക്കുന്ന കാമ്പയിനാണ് സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി മൗലീദ് സദസ്സുകളും പ്രമേയ പ്രഭാഷണവും പഞ്ചായത്തുതല ആദര്‍ശ സമ്മേളനവും മേഖലാതല നബിദിന റാലികളും സമ്മേളനങ്ങളും നടത്തുമെന്ന് എസ്.എം.ജിഫ്രി തങ്ങള്‍, പി.പി.മുഹമ്മദ് ഫൈസി, ഹാജി കെ.മമ്മദ് ഫൈസി, കാളാവ് സൈതലവി മുസ്‌ലിയാര്‍, ബഷീര്‍ പനങ്ങാങ്ങര, റഫീഖ് അഹമ്മദ് എന്നിവര്‍ അറിയിച്ചു.