Pages

മുഅല്ലിം ഹിസ്ബ് ക്ലാസ് സമാപിച്ചു

തളങ്കര: റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്റെ ആഭിമുഖ്യത്തില്‍ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ സഹകരണത്തോടെ തളങ്കര കണ്ടത്തില്‍ ഹിദായത്തുസ്സിബിയാന്‍ മദ്‌റസയില്‍ കഴിഞ്ഞ 40 ദിവസമായി നടന്നു വരുന്ന മുഅല്ലിം ഹിസ്ബ് ക്ലാസിന് പ്രാര്‍ത്ഥനാ സംഗത്തോടെ സമാപിച്ചു. സമാപന സമ്മേളനം സമസ്ത ഖാരിഅ് ഇ. അബ്ദുള്‍ റസാഖ് മുസ്‌ലിയാര്‍ കായം കുളം ഉദ്ഘാടനം ചെയ്തു. തളങ്കര റെയ്ഞ്ച് മദ്‌റസ മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് ഹസൈനാര്‍ ഹാജി തളങ്കര അദ്ധ്യഷത വഹ്ച്ചു. സമസ്ത മുഫത്തിശ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ ഫൈസി മുഖ്യ പ്രഭാഷണം നടത്തി.
തളങ്കര റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡന്റ് എ.പി. അബ്ദുല്‍ റഹ്മാന്‍ മൗലവി, ടി.എ. മുഹമ്മദ് കുഞ്ഞി, അബ്ദുല്‍ റഹ്മാന്‍ ബാങ്കോട്, കുഞ്ഞി മൊയ്തീന്‍ ബാങ്കോട്, ഉല്മാന്‍ മൗലവി, അബൂബക്കര്‍ ദാരിമി, അബ്ബാസ് മൗലവി എന്നിവര്‍ പ്രസംഗിച്ചു. റെയ്ഞ്ച് ജനറല്‍ സെക്രട്ടറി അഷ്‌റഫ് മൗലവി മര്‍ദ്ദള സ്വാഗതവും ജോയിന്റ് സെക്രട്ടറി ഫാറൂഖ് കൊല്ലമ്പാടി നന്ദിയും പറഞ്ഞു.