രാജ്യത്തെ ഏറ്റവും വലിയ ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡായ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹകസമിതി യോഗം കോഴിക്കോട് ചേര്‍ന്നു. സമസ്തയുടെ അംഗീകാരത്തിനായി സമര്‍പിക്കപ്പെട്ട പുതിയ ആറ് മദ്രസകളുടെ അപേക്ഷകള്‍ക്ക് നിര്‍വ്വാഹകസമിതി യോഗം അംഗീകാരം നല്‍കി.
മദീന നഗര്‍ തഖ്വിയ്യത്തുല്‍ ഇസ്ലാം മദ്രസ, കാഞ്ചിനട്ക്ക സാജിപ്പനാട് ഇര്‍ശാദുസ്വിബ്യാന്‍ മദ്രസ, ബിലിയാര്‍ ഇസ്സത്തുല്‍ ഇസ്ലാം മദ്രസ (കര്‍ണാടക), കവിണിശേരി നൂറുല്‍ ഇസ്ലാം മദ്രസ (കണ്ണൂര്‍), പന്നൂര്‍ മുഹമ്മദിയ്യ സെക്കണ്ടറി മദ്രസ (കോഴിക്കോട്), കുമ്പളക്കാട് അന്‍സാരിയ്യ പബ്ലിക് സ്കൂള്‍ മദ്രസ (വയനാട്) എന്നീ ആറ് മദ്രസകള്‍ക്കാണ് അംഗീകാരം നല്‍കിയത്. ഇതോടെ അംഗീകൃത മദ്രസകളുടെ എണ്ണം 9008 ആയി.
കോഴിക്കോട് സമസ്ത കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന നിര്‍വ്വാഹകസമിതി യോഗം സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡണ്ട് ശൈഖുനാ ടി.കെ.എം.ബാവ മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി.കെ.പി. അബ്ദുസ്സലാം മുസ്ലിയാര്‍ സ്വാഗതം പറഞ്ഞു. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു
ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍, പ്രൊഫ. കെ.ആലിക്കുട്ടി മുസ്ലിയാര്‍, കോട്ടുമല ടി.എം.ബാപ്പു മുസ്ലിയാര്‍, ഡോ. എന്‍.എ.എം.അബ്ദുല്‍ഖാദിര്‍, വി.ഇ. മോയിമോന്‍ ഹാജി, എം.പി.എം.ഹസ്സന്‍ശരീഫ് കുരിക്കള്‍, എം.സി.മായിന്‍ ഹാജി, ഹാജി. കെ.മമ്മദ് ഫൈസി, എം.എ.ഖാസിം മുസ്ലിയാര്‍ കാസര്‍കോട്, എം.കെ.എ. കുഞ്ഞിമുഹമ്മദ് മുസ്ലിയാര്‍ തൃശൂര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി , കെ.എം.അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, എം.എം. മുഹിയദ്ദീന്‍ മൗലവി ആലുവ, കെ.ടി. ഹംസ മുസ്ലിയാര്‍ വയനാട്, ഒ. അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ് ചര്‍ച്ചയില്‍ പങ്കെടുത്തു. മാനേജര്‍ പിണങ്ങോട് അബൂബക്കര്‍ നന്ദി പറഞ്ഞു.