ദുബൈ : രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ്. ദുബൈ സ്റ്റേറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജനുവരി 28 വെള്ളിയാഴ്ച വൈകുന്നേരം 6.30 ന് ദുബൈ കെ.എം.സി.സി. ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന മനുഷ്യജാലിക ദുബൈ സുന്നി സെന്റര്‍ വൈസ് പ്രസിഡന്റ് അബ്ദുസ്സലാം ബാഖവിയുടെ അദ്ധ്യക്ഷതയില്‍ ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. ഉദ്ഘാടനം ചെയ്യും. യു.എ.ഇ. ഇന്ത്യന്‍ മീഡിയാ ഫോറം പ്രസിഡന്റ് സതീഷ് മുഖ്യപ്രഭാഷണം നടത്തും. ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി പ്രമേയ പ്രഭാഷണം നടത്തും. ജലീല്‍ പട്ടാന്പി (ജന.സെക്രട്ടറി, ഇന്ത്യന്‍ മീഡിയ ഫോറം), സൈനുദ്ദീന്‍ ചേലേരി (മിഡിലീസ്റ്റ് ചന്ദ്രിക), അബ്ദുസ്സലാം ബാഖവി (ദുബൈ സുന്നി സെന്റര്‍), സബാ ജോസഫ് തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിക്കും. തുടര്‍ന്ന് എസ്.കെ.എസ്.എസ്.എഫ്. ദുബൈ സ്റ്റേറ്റ് വിവിധ ജില്ലകളിലെ പ്രവര്‍ത്തകര്‍ ചേര്‍ന്ന് മനുഷ്യജാലിക തീര്‍ക്കും. എസ്.കെ.എസ്.എസ്.എഫ്. യു.എ.ഇ. നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ശുഐബ് തങ്ങള്‍ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. എസ്.കെ.എസ്.എസ്.എഫ്. ദുബൈ സ്റ്റേറ്റ് പ്രസിഡന്റ് അബ്ദുല്‍ ഹക്കീം ഫൈസി സ്വാഗതവും ജനറല്‍ സെക്രട്ടരി ശറഫുദ്ധീന്‍ പൊന്നാനി നന്ദിയും പറഞ്ഞു. എസ്.കെ.എസ്.എസ്.എഫ്. ദുബൈ സ്റ്റേറ്റ് കമ്മിറ്റിയുടെ കീഴിലുള്ള മുഴുവന്‍ ജില്ലകളിലെ പ്രവര്‍ത്തകരും പ്രചരണം സജീവമാക്കുകയും കൃത്യസമയത്ത് തന്നെ പരിപാടിയില്‍ പങ്കെടുക്കുകയും ചെയ്യണമെന്ന് എസ്.കെ.എസ്.എസ്.എഫ്. ദുബൈ സ്റ്റേറ്റ് ഭാരവാഹികള്‍ അറിയിച്ചു.
- ശറഫുദ്ദീന്‍ പെരുമളാബാദ് -