Pages

മുഅല്ലിം ഡേ ആചരിച്ചു

കണ്ണൂര്‍ ‍: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൌണ്‍സില്‍ ആഹ്വാന പ്രകാരം മുഅല്ലിം ഡേ ജില്ലയിലെ 700ഓളം കേന്ദ്രങ്ങളില്‍ ആചരിച്ചു. ജില്ലാതല ഉദ്ഘാടനം തളിപ്പറമ്പില്‍ ജില്ലാ പ്രസിഡണ്ട്‌ മാണിയൂര്‍  അബ്ദുല്‍ റഹ്മാന്‍  ഫൈസി നിര്‍വഹിച്ചു. എസ്‌.കെ.ജി.എം ജില്ലാ വൈസ്‌ പ്രസിഡണ്റ്റ്‌ സി കെ മുഹമ്മദ്‌ മുസ്‌ലിയാര്‍  അധ്യക്ഷത വഹിച്ചു. ശംസുല്‍ ഉലമ സ്മാരക ലൈബ്രറി ഉദ്ഘാടനം കെ സി ശുക്കൂര്‍ ഫൈസിയും പ്രബന്ധരചനാ മല്‍സര വിജയികള്‍ക്കുള്ള സമ്മാനദാനം ഹനീഫയും നിര്‍വഹിച്ചു. കെ മാഹിന്‍ ഹാജി, കെ മമ്മു ഹാജി, കെ പി അബൂബക്കര്‍ ഹാജി എന്നിവരെ ജില്ലാ പ്രസിഡണ്ട്‌ മാണിയൂര്‍  അബ്ദുല്‍ റഹ്മാന്‍  ഫൈസി ഷാളണിയിച്ചു. ശക്കീര്‍ ഹാജി, ഫിറോസ്‌, അസീസ്‌ ഹാജി, മുസ്്തഫ ഹാജി, സഹദ്‌ ഹാജി, സുലൈമാന്‍ ഫൈസി ഇരിങ്ങല്‍, പി ഉമര്‍, കെ അബ്ദുല്ല ഹാജി, മിഖ്ദാദ്‌, അബൂബക്കര്‍ ഹാജി, സലാം പെരുമളാബാദ്‌, മുഹമ്മദിബ്നു ആദം, വി കെ അബ്ദുല്‍ ഖാദര്‍ മൌലവി, അബ്ദുസ്സമദ്‌ മുട്ടം, സുബൈര്‍ അരിയില്‍ സംസാരിച്ചു. ഡേയുടെ ഭാഗമായി സിയാറത്ത്‌, കൂട്ടുപ്രാര്‍ഥന, അധ്യാപക രക്ഷാകര്‍തൃ സംഗമങ്ങള്‍, ഉദ്ബോധനം, സി.ഡി പ്രദര്‍ശനം, കുടുംബസദസ്സ്‌, ചര്‍ച്ചാ ക്ളാസുകള്‍, മല്‍സരങ്ങള്‍ തുടങ്ങിയവ നടന്നു. ചാലാട്ട്‌ കേന്ദ്രകമ്മിറ്റി അംഗം മുസ്തഫ ദാരിമി, പുഷ്പഗിരിയില്‍ ജില്ലാ സെക്രട്ടറി ശുക്കൂറ്‍ ഫൈസി, എളമ്പാറയില്‍ ജില്ലാ ഖജാഞ്ചി കുഞ്ഞാലി ബാഖവി, പള്ളിപ്പുറത്ത്‌ ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുസ്സമദ്‌ മുട്ടം, ഇരിട്ടിയില്‍ ജില്ലാ വൈസ്‌  പ്രസിഡണ്ട്‌ സക്കരിയ ബാഖവി, വാരത്ത്‌ ജില്ലാ സെക്രട്ടറി അബ്ദുല്‍ ലത്തീഫ്‌ ഇടവച്ചാല്‍ ഉദ്ഘാടനം ചെയ്തു.