ദുബൈ : SKSSF ദുബൈ സ്റ്റേറ്റ് കമ്മിറ്റി സംഘടിപ്പിച്ച ഈദ് മീറ്റില്‍ അസ്അദിയ്യ ഫൌണ്ടേഷന് ദുബൈ ചാപ്റ്റര്‍ അവതരിപ്പിച്ച ബുര്‍ദ മജ്ലിസ് പ്രവാസി സമൂഹത്തിന് ഒരു പുതിയ അനുഭവമായി. പ്രവാചക സ്നേഹത്തിന്റെ അനന്തതയിലേക്ക് നമ്മെ നയിക്കുന്ന ഇമാം ബൂസൂരി (റ) യുടെ ബുര്‍ദയുടെ ഈരടികളോടും പ്രവാചക ശ്രേഷ്ടതകളുടെ തേന്മഴ വര്‍ഷിക്കുന്ന ഇന്പമാര്ന്ന മദ്ഹ് ഗാനങ്ങളോടും പ്രവാചക ചരിതം വിളിച്ചോതുന്ന ഉറുദു ഖവാലികളോടും ചേര്‍ന്ന പ്രവാചക പ്രകീര്‍ത്തന സദസ്സ് പ്രവാചക സ്നേഹികളുടെ കണ്ണുകള്‍ ഈറനണിയിച്ചു. എവിടെ നിന്നും ലഭിക്കാത്ത ആത്മ നിര്‍വൃതി സദസ്സിന്റെ മുഖത്ത് പ്രകടമായിരുന്നു.
ഉത്തര മലബാറിലെ അത്യുന്നത മത ഭൗതിക കലാലയമായ പാപ്പിനിശ്ശേരി ജാമിഅ അസ്അദിയ്യ ഇസ്ലാമിയ്യ അറബിക് കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളായ അസ്അദിമാരായിരുന്നു ബുര്‍ദ മജ്ലിസിന് നേതൃത്വം നല്‍കിയത്.
-ശറഫുദ്ദീന്‍ പെരുമളാബാദ്-