മലപ്പുറം : ജനവരിയില്‍ നടക്കുന്ന പട്ടിക്കാട് ജാമിഅനൂരിയ്യ വാര്‍ഷിക ബിരുദദാന സമ്മേളനത്തിന്റെ ഭാഗമായി ജില്ലാ ഫൈസി സംഗമം നടത്തി. സുന്നി യുവജനസംഘം സംസ്ഥാന ജനറല്‍സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. കേന്ദ്ര സമസ്ത മുശാവറ അംഗം പി.പി. മുഹമ്മദ് ഫൈസി അധ്യക്ഷതവഹിച്ചു. എരമംഗലം മുഹമ്മദ് മുസ്‌ലിയാര്‍, ടി.പി. ഇപ്പ മുസ്‌ലിയാര്‍, ഹാജി കെ. മമ്മദ് ഫൈസി, ഒ.ടി. മൂസ മുസ്‌ലിയാര്‍, മങ്ങോട്ടില്‍ മുഹമ്മദ് മുസ്‌ലിയാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സലാഹുദ്ധീന്‍ ഫൈസി സ്വാഗതവും ശുഐബ് ഫൈസി പൊന്മള നന്ദിയും പറഞ്ഞു. സമ്മേളന പ്രചാരണാര്‍ത്ഥം മണ്ഡലം കണ്‍വെന്‍ഷനുകള്‍ ചേരാനും ഡിസംബര്‍ നാലിന് ജില്ലാ ഫൈസി സംഗമം നടത്താനും യോഗം തീരുമാനിച്ചു. സ്വാഗതസംഘം ഭാരവാഹികള്‍: ഒ.എം.എസ്. തങ്ങള്‍ മണ്ണാര്‍മല (ചെയ.), സലാഹുദ്ധീന്‍ ഫൈസി (ജന. കണ്‍.).