മേലാറ്റൂര്‍: എസ്.കെ.എസ്.എസ്.എഫ് മേലാറ്റൂര്‍ മേഖലാ പ്രവര്‍ത്തകക്യാമ്പ്' വെളിച്ചം 2010' വ്യാഴാഴ്ച വേങ്ങൂര്‍ നെല്ലിക്കുന്നിലെ സമസ്ത സ്ഥാപനമായ എം.ഇ.എ. എഞ്ചിനിയറിങ് കോളേജിലെ നാട്ടിക വി.മൂസ മുസ്‌ലിയാര്‍ നഗറില്‍ നടക്കും. വൈകീട്ട് മൂന്നിന് മൂസ മുസ്‌ലിയാരുടെ ഖബര്‍സിയാറത്തോടെയാണ് ക്യാമ്പ് തുടങ്ങുക. 3.45ന് പി.കെ.അബൂബക്കര്‍ഹാജി പതാക ഉയര്‍ത്തും. തുടര്‍ന്ന് നടക്കുന്ന ഉദ്ഘാടന സമ്മേളനം എസ്.വൈ.എസ്.സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാരും വൈകീട്ട് നടക്കുന്ന പഠന സദസ്സ് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളും ഉദ്ഘാടനം ചെയ്യും.