Pages

പഴയങ്ങാടിയിലെ മദ്രസ കെട്ടിട ഉദ്ഘാടനം ഇന്ന്

ശ്രീകണ്ഠപുരം: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിനു കീഴില്‍ വരുന്ന പഴയങ്ങാടിയിലെ ഹിദായത്തുല്‍ ഇസ്‌ലാം സെക്കന്‍ഡറി മദ്രസയുടെ കെട്ടിടം സമസ്ത ഉപാദ്ധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഇന്ന് വൈകീട്ട് മൂന്നുമണിക്ക് ഉദ്ഘാടനം ചെയ്യും. പ്രമുഖ പ്രഭാഷകന്‍ അബ്ദുറസാഖ് ബുസ്താനി മുഖ്യപ്രഭാഷണം നടത്തും.

25 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് മദ്രസ കെട്ടിടം നിര്‍മ്മിച്ചത്. മത പഠനത്തിനുള്ള സൗകര്യങ്ങള്‍ വിപുലപ്പെടുത്താന്‍ പുതിയ കെട്ടിടം സഹായകരമാവുമെന്ന് പഴയങ്ങാടി മഹല്ല് ഭാരവാഹികളായ പി.ടി.എ.കോയ, പി.ടി.മുഹമ്മദ്, വി.പി.അബൂബക്കര്‍ ഹാജി, എന്‍.പി.പക്കര്‍ഹാജി, വി.കെ.അബ്ദുറഹ്മാന്‍ ഹാജി എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.