Pages
▼
ഖാസിമിയുടെ റംസാന്‍ പ്രഭാഷണം ആഗസ്ത് 21, 22, 23, 24, 28, 29 സപ്തംബര്‍ 4, 5, 6, 8 എന്നീ തീയതികളില്‍
കോഴിക്കോട്: 'വ്രതം വിശുദ്ധിക്ക്; ഖുര്‍ ആന്‍ വിമോചനത്തിന്' എന്ന പ്രമേയത്തില്‍ ഖുര്‍ ആന്‍ സ്റ്റഡിസെന്റര്‍ സംഘടിപ്പിക്കുന്ന റഹ്മത്തുള്ളാഹ് ഖാസിമി മൂത്തേടത്തിന്റെ റംസാന്‍ പ്രഭാഷണത്തിന് സ്വാഗതസംഘം അന്തിമ രൂപം നല്‍കി. ആഗസ്ത് 21, 22, 23, 24, 28, 29 സപ്തംബര്‍ 4, 5, 6, 8 എന്നീ തീയതികളില്‍ നടക്കുന്ന പ്രഭാഷണ പരിപാടിയില്‍ മാനവികത; മറക്കരുത് മരിക്കരുത്, ശഫാ അത്തുന്നബി, കര്‍ഷകന്‍ ഭൂമിയെ ജീവിപ്പിക്കുകയാണ്, പടിഞ്ഞാറിന്റെ ദൗര്‍ബല്യങ്ങള്‍ നമ്മുടെ ശീലങ്ങള്‍, നല്ല കുടുംബിനി, സിയാറത്ത് മനസ്സും മനോഭാവവും, ഒന്നുമില്ല സ്‌നേഹത്തിനു പകരം, ലോട്ടറി ചൂതാട്ടത്തിന്റെ സമകാലിക ഭാഷ, മുഈനുദ്ദീന്‍ ചിശ്തി (റ) നവോത്ഥാനത്തിന്റെ പൊരുത്തം, സ്വര്‍ഗം. എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. 30, 31 തീയതികളില്‍ ഹജ്ജ് പഠനക്ലാസും സംഘടിപ്പിക്കും. കെ.മോയിന്‍കുട്ടി അധ്യക്ഷത വഹിച്ചു. സയ്യിദ്ഫസല്‍ പൂക്കോയതങ്ങള്‍ മമ്പാട് ഉദ്ഘാടനം ചെയ്തു.