Pages
▼
വര്‍ണാഭമായ വിളംബരജാഥയോടെ ഇസ്‌ലാമിക കലാസാഹിത്യമേളയ്ക്ക് തുടക്കം
ആലത്തൂര്‍: ദഫ്മുട്ടും കോല്‍ക്കളിയും അണിനിരന്ന വര്‍ണാഭമായ വിളംബരജാഥയോടെ ജില്ലാ ഇസ്‌ലാമിക കലാസാഹിത്യമേളയ്ക്ക് ആലത്തൂരില്‍ തുടക്കമായി. സമസ്തകേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ആണ് മേള സംഘടിപ്പിക്കുന്നത്.വൈകീട്ട് ആലത്തൂര്‍ ശുഹാദാക്കളുടെ കബറിടത്തില്‍ സിയാറത്തിനുശേഷം വിളംബരജാഥ ആരംഭിച്ചു. മഹല്ല്കമ്മിറ്റി സെക്രട്ടറി കെ. ഉമര്‍സാഹിബ് പതാകഉയര്‍ത്തി. എസ്.വൈ.എസ്. സംസ്ഥാന വൈസ്പ്രസിഡന്റ് സയ്യിദ് പി.കെ. ഇമ്പിച്ചിക്കോയ തങ്ങള്‍ സമ്മേളനം ഉദ്ഘാടനംചെയ്തു. സി.കെ.എം. സാദിഖ് മുസ്‌ലിയാര്‍ അധ്യക്ഷനായി. അബ്ദുസമദ് പൂക്കോട്ടൂര്‍, എ. അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ കൊടുക്, പി.കെ. മുഹമ്മദ്കുട്ടി മുസ്‌ലിയാര്‍ പള്ളിപ്പുറം, വി.എ.സി. കുട്ടിഹാജി പഴയലക്കിടി, അബ്ദുള്‍ഖാദര്‍ഫൈസി തലക്കശ്ശേരി, വി.എ. ഖാജാമുയ്‌നുദ്ദീന്‍, എം.എ. ജബ്ബാര്‍, എം.കെ. അബ്ബാസ്‌ലത്തീഫി, സി.എച്ച്. ബഷീര്‍ഫൈസി, ടി.പി. അബൂബക്കര്‍മുസ്‌ലിയാര്‍, ഇ.വി. ഖാജാദാരിമി, അഷറഫ്മുസ്‌ലിയാര്‍, അബ്ദുറഷീദ്‌ഫൈസി, സി. മുഹമ്മദലിഫൈസി, ടി.കെ. മുഹമ്മദ്കുട്ടിഫൈസി കരുവാന്‍പടി എന്നിവര്‍ സംസാരിച്ചു.ബുധനാഴ്ച 8.30 ന് രജിസ്‌ട്രേഷന്‍ ആരംഭിക്കും. 9 മുതല്‍ കലാസാഹിത്യമത്സരങ്ങള്‍ നടക്കും. 500 ലേറെ മദ്രസാ അധ്യാപക വിദ്യാര്‍ഥികള്‍ 70ലധികം ഇനങ്ങളില്‍ മാറ്റുരയ്ക്കും. വൈകീട്ട് 5ന് സമസ്ത കേരള ജം ഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡന്റ് സി.കെ.എം. സാദിഖ് മുസ്‌ലിയാര്‍ സമാപനസമ്മേളനം ഉദ്ഘാടനംചെയ്യും.