വാഴക്കാട്: മഅദനുല്‍ ഉലൂം ട്രസ്റ്റിന്റെയും ദിആയത്തുല്‍ ഇസ്‌ലാം അറബിക് കോളേജിന്റെയും നേതൃത്വത്തില്‍ ദ്വിദിന മതസാംസ്‌കാരിക വിദ്യാഭ്യാസ സമ്മേളനം തുടങ്ങി. സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കെ.വി. മുഹമ്മദ്ഹുസൈന്‍ പതാക ഉയര്‍ത്തി.ഖബര്‍ സിയാറത്തിനും മൗലീദ് പാരായണത്തിനും എം.ടി.അബ്ദുള്ള മുസ്‌ലിയാര്‍ നേതൃത്വം നല്‍കി. ഡോ. അലിഅസ്ഗര്‍ ബാഖവി, ആമക്കാട് അബൂബക്കര്‍ ബാഖവി, നൗഷാദ് അല്‍അസ്ഹരി, സൈനുല്‍ ആബിദീന്‍ റഹ്മാനി, അബ്ദുറഹ്മാന്‍ ശിവപുരം തുടങ്ങിയവര്‍ പങ്കെടുത്തു. വിദ്യാര്‍ഥികളുടെ കലാസാഹിത്യ പരിപാടികളും നടന്നു.