ആലത്തൂര്‍: ജില്ലാ ഇസ്‌ലാമിക കലാസാഹിത്യമേള മെയ് 11നും 12നും ആലത്തൂര്‍ പള്ളി ഹാളില്‍ നടക്കും. 500ലേറെ മദ്രസാ അധ്യാപകവിദ്യാര്‍ഥി പ്രതിഭകള്‍ എഴുപതിലധികം ഇനങ്ങളില്‍ മാറ്റുരയ്ക്കും. സമസ്തകേരള ജം ഇയ്യത്തുല്‍ മുഅല്ലിമിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി.11ന് വൈകീട്ട് 4.45ന്‌വിളംബരറാലി നടക്കും. 7ന് സമ്മേളനം ഉദ്ഘാടനം സയ്യിദ് പി.കെ. ഇമ്പിച്ചിക്കോയതങ്ങള്‍ നിര്‍വഹിക്കും. സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍ അധ്യക്ഷനാകും. അബ്ദുസമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തും. 12ന് 9 മുതല്‍ 5വരെ കലാസാഹിത്യമത്സരങ്ങള്‍ നടക്കും. 5ന് സമാപന സമ്മേളനം സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും.