Pages
▼
യുവാക്കള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍നിന്ന് പിന്തിരിയണം കോഴിക്കോട് ഖാദി
മുക്കം: വിശുദ്ധ ഖുര്‍ആന്റെ സന്ദേശങ്ങള്‍ ഉള്‍ക്കൊണ്ട് യുവാക്കള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍നിന്ന് പിന്തിരിയണമെന്ന് കോഴിക്കോട് ഖാദി മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി പ്രസ്താവിച്ചു. മുക്കം ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ ഒമ്പതാം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഖുര്‍ആന്‍ സ്റ്റഡിസെന്റര്‍ ഡയറക്ടര്‍ റഹ്മത്തുല്ല ഖാസിമി മൂത്തേടം, എസ്.വി. മുഹമ്മദലി മാസ്റ്റര്‍ എന്നിവര്‍ ക്ലാസെടുത്തു. ദുആ സമ്മേളനത്തിന് വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍ നേതൃത്വം നല്‍കി. സൈനുല്‍ ആബ്ദീന്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. എം.പി.കെ. അബ്ദുല്‍ ബര്‍റ് സ്വാഗതവും വൈത്തല അബൂബക്കര്‍ നന്ദിയും പറഞ്ഞു. മുക്കം സലാം ഫൈസി, നടുക്കണ്ടി അബൂബക്കര്‍, വി. അസ്സു, അബ്ദുല്ല ബാഖവി, സി.എ. ഷുക്കൂര്‍ മാസ്റ്റര്‍, വി. വീരാന്‍ കോയ എന്നിവര്‍ പ്രസീഡിയം നിയന്ത്രിച്ചു.