മേലാറ്റൂര്‍: തംരീനു ത്വലബ സാഹിത്യസമാജത്തിന്റെ സില്‍വര്‍ ജൂബിലിയോടനുബന്ധിച്ച് ത്രിദിന സമ്മേളനം നടത്തുന്നു. 11, 12, 13 തിയ്യതികളില്‍ എടയാറ്റൂര്‍ ശിഹാബ് തങ്ങള്‍ നഗറിലാണ് പരിപാടി. 11ന് രാത്രി ഏഴിന് സമസ്ത ഏറനാട് താലൂക്ക് സെക്രട്ടറി ഒ.ടി. മൂസ മുസ്‌ലിയാര്‍ ഉദ്ഘാടനംചെയ്യും. സഊദ് ഫൈസി കൊല്ലം മുഖ്യപ്രഭാഷണം നടത്തും. 12ന് രാത്രി ഏഴിന് പൂര്‍വ വിദ്യാര്‍ഥി സംഗമവും പൊതുസമ്മേളനവും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്യും. 13ന് ദര്‍സ് വിദ്യാര്‍ഥികളുടെ കലാപരിപാടികളും ബുര്‍ദ മജ്‌ലിസും ദഫ് പ്രോഗ്രാമും നടക്കും. സില്‍വര്‍ ജൂബിലി സമ്മേളനത്തിന്റെ സുവനീര്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രകാശനംചെയ്യും.