വേങ്ങര: മതപ്രബോധനത്തിനും മതസ്ഥാപനങ്ങളുടെ നേതൃത്വത്തിനും പ്രാപ്തരായ പണ്ഡിതര്‍ വളര്‍ന്നുവരണമെന്ന് സയ്യിദ് ഹൈദരലി ശിഹാബ്തങ്ങള്‍ പറഞ്ഞു. നല്ല മതപണ്ഡിതരെ വളര്‍ത്തിയെടുക്കാനാവശ്യമായ സ്ഥാപനങ്ങള്‍ പടുത്തുയര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. വേങ്ങര കുറ്റാളൂരില്‍ ബദരിയ ശരീഅത്ത് കോളേജ് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.ചടങ്ങില്‍ ഒ.കെ. മൂസാന്‍കുട്ടിമുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് വൈസ്പ്രസിഡന്റ് പി.കെ. കുഞ്ഞു, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഒ.കെ. കുഞ്ഞിമാനുമുസ്‌ലിയാര്‍, ഒ.കെ. സാലിഹ്ബാഖഫി, സി.കെ. അബ്ദുമുസ്‌ലിയാര്‍, പി.പി. മുഹമ്മദ്‌ഫൈസി, കെ.പി. ചെറീതുഹാജി തുടങ്ങിയവര്‍ പ്രസംഗിച്ചു.