മലപ്പുറം: എസ്.വൈ.എസ് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പൈതൃക ബോധന പ്രയാണം സമാപിച്ചു. ഈസ്റ്റ് മേഖലാ പ്രയാണം എളയൂരില്‍ കെ.എ. റഹ്മാന്‍ഫൈസി ഉദ്ഘാടനംചെയ്തു. എം.കെ. മാനുഹാജി അധ്യക്ഷതവഹിച്ചു. എടവണ്ണ പത്തപ്പിരിയത്ത് നടന്ന സമ്മേളനം കെ.ടി. മൊയ്തീന്‍ഫൈസി ഉദ്ഘാടനംചെയ്തു. മമ്പാട് നടന്ന സമ്മേളനം ഹസന്‍ സഖാഫി പൂക്കോട്ടൂര്‍ ഉദ്ഘാടനംചെയ്തു. ഇ.കെ. കുഞ്ഞമ്മദ് മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. തിരൂരില്‍ എ. മരക്കാര്‍ഫൈസി ഉദ്ഘാടനംചെയ്തു. തറമ്മല്‍ അബുഹാജി അധ്യക്ഷതവഹിച്ചു. എടക്കുളത്ത് അബ്ദുള്‍കരീം ബാഖവി ഉദ്ഘാടനംചെയ്തു. കെ.എം. കുട്ടി അധ്യക്ഷതവഹിച്ചു. താനാളൂരില്‍ എ.എന്‍.എസ്. തങ്ങള്‍ ഉദ്ഘാടനംചെയ്തു. ബഷീര്‍ഹാജി ഓമച്ചപ്പുഴ അധ്യക്ഷത വഹിച്ചു.