മലപ്പുറം: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വാഹകസമിതി പുതിയതായി എട്ട് മദ്രസകള്‍ക്ക് അംഗീകാരം നല്‍കി. കര്‍ണാടക, കോഴിക്കോട് എന്നിവിടങ്ങളിലെ രണ്ട് മദ്രസകള്‍ക്ക് വീതവും മലപ്പുറം, പാലക്കാട്, കൊല്ലം, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ ഓരോ മദ്രസകള്‍ക്കുമാണ് അംഗീകാരം നല്‍കിയത്. ഇതോടെ ബോര്‍ഡിനു കീഴിലുള്ള അംഗീകൃത മദ്രസകളുടെ എണ്ണം 8919 ആയി.ടി.കെ.എം. ബാവ മുസ്‌ലിയാര്‍ അധ്യക്ഷതവഹിച്ചു. പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍, ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍ എന്നിവര്‍ പ്രസംഗിച്ചു. പി.കെ.പി. അബ്ദുസലാം മുസ്‌ലിയാര്‍ സ്വാഗതവും പിണങ്ങോട് അബൂബക്കര്‍ നന്ദിയും പറഞ്ഞു.