Pages

▼

ജനനം. ബാല്യം, വളര്ച്ച, ജീവിതം

എ.ഡി. 577 ഏപ്രില്‍ 17(റ.അവ്വല്‍ 12)ന് അറേബ്യയിലെ മക്കയിലാണ് മുഹമ്മദ് നബി(സ) ജനിച്ചത്.പിതാവ് അബ്ദുല്ലാഹ്. മാതാവ് വഹബിന്റെ മകള്‍ ആമിന. കുടുംബം ഖുറൈശ് വംശത്തിലെ ഹിശാം. അമാലിഖ്, ജുര്‍ഹും, ഖുസാഅ ഗോത്രങ്ങള്‍ക്കുശേഷം കഅബ പരിപാലിച്ച് പോന്നിരുന്ന മക്കയിലെ ഉന്നത തറവാട്ടുകാരായിരുന്നു ഹിശാം.

ജ• സമയത്തു തന്നെ ധാരാളം അത്ഭുത സംഭവങ്ങള്‍ ദൃശ്യമായി. അഗ്നി പൂജകരായ പേര്‍ഷ്യക്കാര്‍ വര്‍ഷങ്ങളായി അണയാതെ സൂ7#ിച്ചിരുന്ന തീകുണ്ഠം അണയുകയും കഅ്ബയിലെ ബിംബങ്ങള്‍ തകുത്തി വീഴുകയും ചെയ്തു. ജനിക്കുമ്പോള്‍ തന്നെ കുഞ്ഞിന്റെ ചേലാകര്‍മം ചെയ്യപ്പെട്ടിരുന്നു. കണ്ണില്‍ സുറുമ എഴുതുകയും ശിരസ്സിലും മേനിയുലും എണ്ണ പുരട്ടുകയും ചെയ്തുരുന്നു. ജനിച്ചയുടനെ പിതാമഹന്‍ അബ്ദുല്‍ മുഥ്വലിബ് കുഞ്ഞിനെ പരിശുദ്ധ കഅബയിലേക്ക് കൊണ്ട് പോകുകയും മുഹമ്മദ്(വാഴ്തപ്പെട്ടവന്‍)ന്ന് നാമകരണം ചെയ്യുകയും ചെയ്തു. താരതമ്യേനെ അറബികള്‍ക്കിടയില്‍ അപരിചിതമായിരുന്നു ഈനാമം. തന്റെ പൗത്രന്‍ ആകാശത്തും ഭൂമിയുലും വാഴ്തപ്പെട്ടവനാകാന്‍ താനാഗ്രഹിക്കുന്നുവെന്നാണ് ഇതേകുറിച്ച് അദ്ദേഹം മറുപടി പറഞ്ഞത്.

ബാല്യം, വളര്‍ച്ച.

പുതിയൊരു കുഞ്ഞ്് പിറന്നാല്‍ കുഞ്ഞിനെ ഗ്രാമീണ സ്ത്രീകള്‍ക്ക് മുലകൊടുക്കാന്

ഏല്‍പക്കുന്നൊരു സമ്പ്രദായം അക്കാലത്ത് മക്കയിലുണ്ടായിരുന്നു. ഇതനുസരിച്ച് ബനുസഅദിലെ ഹലീമാബീവി(റ)മുഹമ്മദ് നബി(സ)യെ ഏറ്റെടുത്തു. ഇക്കാലയളവില്‍ ഹലീമയുടെ വീട്ടില്‍ സമ്പല്‍ സമൃദമാവുകയും ആടുമാടുകള്‍ തടിച്ച് കൊഴുക്കുകയും വൃക്ഷലതാതികള്‍ അസാധാരണമാംവിധം പച്ചപിടിക്കുകയും ചെയ്തുവെന്ന് ചരിത്ര ഗ്രന്ഥങ്ങളില്‍ കാണാം. ഇതേ കാലത്തു തന്നെയാണ്, ഹലീമാബീവിയുടെ മകനായ ജംറത്തിന്റെ കൂടെ ആടുമേക്കാന്‍ പോയപ്പോള്‍ അപരിചിതരായ മൂന്ന് വെള്ള വസ്ത്രധാരികളായവര്‍ വന്ന് മുഹമ്മദ് നബി(സ)യുടെ നെഞ്ച് പിളര്‍ത്തി മാലിന്യത്തില്‍ നിന്ന് മുക്തമാക്കുകയും ചെയ്തത്.ഈ സംഭവത്തിന് ശേഷം ഹലീമാബീവി മുഹമ്മദ് നബി(സ)യെ മാതാവിനു തന്നെ തിരിച്ച് നല്‍കി. അബ്‌സീനിയയില്‍നിന്ന് വന്ന ഏതാനും ജൂത പുരോഹിത•ാര്‍ പ്രവീചകരെ നോക്കി പിറുപിറുത്തതാണ് കാരണമെന്നും പറയപ്പെടുന്നു.ഹലീമീബീവക്കു പുറമെ സ്വന്തം മാതാവ് ഉമ്മു ഐമനും സിവൈബയും അവിടത്തേക്ക് മുല കൊടുത്തിട്ടുണ്ട്.

ജീവിതം

മുഹമ്മദ് നബി(സ)യുടെ ജനനത്തിനു മുമ്പ് തന്നെ പിതാവ് ഇഹലോക വാസം വെടിഞ്ഞിരിന്നു. ആറാം വയസ്സില്‍ മാതാവും മരണപ്പെട്ടു. അനന്തരം അഞ്ച് വര്‍ഷത്തോളം അബ്ദുല്‍ മുഥ്വലിബും തുടര്‍ന്ന് പിതൃവ്യന്‍ അബൂഥാലിബും മുഹമ്മദ് നബി(സ)യെ വളര്‍ത്തി. അദ്ദേഹത്തിന്റെ കൂടെ തന്റെ പന്ത്രണ്ടാം വയസ്സില്‍ പ്രവാചകന്‍ ശാമിലേക്ക് യാത്ര പോകുകയുണ്ടായി. ഈയാത്രയിലാണ് ബുസ്‌റയിലെ ബുഹൈറയെന്ന ക്രസ്ത്യന്‍ പുരോഹിതന്‍ മുഹമ്മദ് നബി(സ)യെ നോക്കി ഇത് വരാനിരിക്കുന്ന അവസാന പ്രവാചകന്‍ തന്നയാണന്ന് പ്രവചിച്ചത്. കുഞ്ഞിനെ ജൂത•ാരുടെ കണ്ണില്‍ പെടാതെ സൂക്ഷിക്കണമെന്നും ഉപദേശിച്ചു.

തന്റെ പതിനഞ്ചാം വയസ്സില്‍ ഖുറൈശ്-ഖൈസ്-കിനാന ഗോത്രങ്ങള്‍ക്കിടയില്‍ അരങ്ങേറിയ ഫിജാര്‍ യുദ്ധത്തിലും പ്രമുഖ അറേബ്യന്‍ ഗോത്രങ്ങള്‍ക്കിടയില്‍ നടന്ന ഹില്‍ഫുല്‍ഫുളൂല്‍ എന്ന ഉടമ്പടിയിലും മുഹമ്മദ് നബി (സ) പങ്കെടുക്കുകയുണ്ടായി. പിന്നീട് വര്‍ഷങ്ങളോളം ഇടയവൃത്തിയിലും ഏകാന്തതയിലുമായി പ്രവാചകര്‍ ജീവിതം തള്ളിനീക്കി. എന്നാല്‍, ഇക്കാലയളവില്‍ തന്നെ സമൂഹവുമായി പൂര്‍ണമായി ഇടപഴകാനും സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനും മുഹമ്മദ് നബി (സ) സമയം കണെ്ടത്തിയിരുന്നു. ഏറെ വൈകാതെ ജനങ്ങളുടെ ആദരവും സ്‌നേഹവും പിടിച്ചുപറ്റാന്‍ അവിടത്തേക്ക് കഴിഞ്ഞു. അല്‍അമീന്‍ (വിശ്വസ്തന്‍) എന്നായിരുന്നു ആളുകള്‍ മുഹമ്മദ് നബി(സ)യെ വിളിച്ചിരുന്നത്.

തന്റെ 25-ാം വയസ്സില്‍, മക്കയിലെ പ്രമുഖവ്യാപാരിയും കുലീനയുമായിരുന്ന ഖദീജയുടെ വ്യാപാരാവശ്യാര്‍ത്ഥം മുഹമ്മദ് നബി (സ) ഒരിക്കല്‍ ശാമിലേക്കു പോവുകയുണ്ടായി. യാത്രയിലുടനീളം മേഘം പ്രവാചകര്‍ക്കു തണലിട്ടുകൊടുക്കുന്നതായി സഹയാത്രികനും ഖദീജയുടെ ഭൃത്യനുമായ മയ്‌സറ ശ്രദ്ധിച്ചിരുന്നു. ഈ യാത്ര ഏറെ ലാഭകരമാവുക വഴി ഖദീജ മുഹമ്മദി(സ) ന്റെ സത്യസന്ധതയില്‍ ആകൃഷ്ടയാവുകയും വിവാഹാലോചന നടത്തുകയും ചെയ്തു. അങ്ങനെ നാല്‍പത്തഞ്ചുകാരിയായ ഖദീജയും ഇരുപത്തഞ്ചുകാരനായ മുഹമ്മദ് (സ) യും വിവാഹിതരായി. ഇരുപത് ഒട്ടകമായിരുന്നു മഹ്ര്‍. ഈ ദാമ്പത്യത്തില്‍ മുഹമ്മദ് (സ)ക്ക് ആറു മക്കള്‍ പിറന്നു. രണ്ട് ആണ്‍മക്കളും നാലു പെണ്‍മക്കളും. ആണ്‍മക്കള്‍ ചെറുപ്പത്തില്‍ തന്നെ മരിച്ചുപോയി. ഖദീജ (റ) വിയോഗം പ്രാപിക്കുന്നതുവരെ മുഹമ്മദ് നബി (സ) മറ്റൊരു വിവാഹബന്ധത്തിലേര്‍പെടുകയുണ്ടായില്ല.

പ്രവാചകരുടെ മുപ്പത്തിയഞ്ചാം വയസ്സിലാണ് ഖുറൈശികളുടെ കഅബാ പുനര്‍ നിര്‍മാണമുണ്ടായത്. നിര്‍മാണ ശേഷം കഅബയുടെ ഹജറുല്‍ അസ്‌വദന്ന പാവന ശില യഥാസ്താനം പുന:സ്ഥാപിക്കേണ്ടത് ആരായിരിക്കണമെന്നതില്‍ ഖുറൈശികള്‍ക്കിടയില്‍ തര്‍ക്കം മൂര്‍ച്ചിക്കുകയും അവസാനം അല്‍ അമീന്‍ എന്ന് വിളിക്കപ്പെട്ടിരുന്ന മുഹമ്മദ് (സ) തന്നെ പ്രശ്‌നത്തിന് പരിഹാരം നിര്‍ദേശിച്ചു. ശില സ്വന്തം കൈകൊണ്ട് ഒരു വിരിപ്പില്‍ വെച്ച് ഓരൊ ഗോത്രാംഗത്തെയും ആവിരിപ്പുയര്‍ത്തി താന്‍ തന്നെ കല്ല അനാഛാദനം ചെയ്യുകയെന്നായിരുന്നു മുഹമ്മദ് (സ) നിര്‍ദേശിച്ച പരിഹാരം. പ്രവാചകര്‍ക്ക് സ്വസമുദാത്തിലുണ്ടായിരുന്ന സ്വാദീനത്തിനും സ്വീകാര്യതക്കും ഏറ്റവും വലിയ തെളിവായിരുന്നു ഈസംഭവം.