
കുവൈത്ത് സിറ്റി : കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ ഹസാവിയ ബ്രാഞ്ച് കമ്മിറ്റി ഭാരവാഹികളായി അശ്റഫ് ദാരിമി (പ്രസിഡന്‍റ്), മുഹമ്മദ് ദാരിമി, അബ്ദുല്‍ ഗഫൂര്‍ വേങ്ങര (വൈ. പ്രസിഡന്‍റ്), സിദ്ധീഖ് ലത്തീഫി (ജന. സെക്രട്ടറി), റിഷാദ്, ആബിദ് (ജോ. സെക്രട്ടറി), അശ്റഫ് സൈനി (ട്രഷറര്‍ ) അനീസ് (ഓഡിറ്റര്‍ ) എന്നിവരെ തെരഞ്ഞെടുത്തു. റിട്ടേണിംഗ് ഓഫീസര്‍ ഗഫൂര്‍ ഫൈസി പൊന്മള തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ശംസുദ്ധീന്‍ ഫൈസി, റസാഖ് ദാരിമി, നൌഷാദ് യമാനി തുടങ്ങിയവര്‍ പ്രസംഗിച്ചു.