
കുവൈത്ത് സിറ്റി : കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ ഫര്‍വാനിയ ബ്രാഞ്ച് കമ്മിറ്റി ജനറല്‍ ബോഡി യോഗം മുജീബ് റഹ്‍മാന്‍ ഹൈതമിയുടെ അധ്യക്ഷതയില്‍ ഇല്‍യാസ് മൗലവി ഉദ്ഘാടനം ചെയ്തു. പുതിയ ഭാരവാഹികളായി അബ്ദുല്ല കുട്ടി ഫൈസി (പ്രസി.), ഇബ്റാഹിം അരിമില്‍ , അബ്ദു റഹിമാന്‍ കോയ ഏലത്തൂര്‍ , മൊയ്തു നന്തി (വൈസ് പ്രസി.), മുഹമ്മദ് ബാവ അല്ലൂര്‍ (ജന. സെക്രട്ടറി), ഹാരിസ് നന്തി, നൌഷാദ് (ജോ.സെക്രട്ടറി), ഹംസ രാമനാട്ടുകര (വര്‍ക്കിംഗ് സെക്രട്ടറി), അലി ചാവക്കാട് (ട്രഷറര്‍ ) ഷാജി മുണ്ടക്കയം (ഓഡിറ്റര്‍ ) എന്നിവരെ തെരഞ്ഞെടുത്തു. റിട്ടേണിംഗ് ഓഫീസര്‍ ഒ. അബ്ദു റഹ്‍മാന്‍ ഹാജി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. മുഹമ്മദലി പുതുപ്പറന്പ്, രായിന്‍ കുട്ടി ഹാജി തുടങ്ങിയവര്‍ പ്രസംഗിച്ചു. മുഹമ്മദ് ബാവ സ്വാഗതവും ഹാരിസ് നന്തി നന്ദിയും പറഞ്ഞു.