
കുവൈത്ത് സിറ്റി : കുവൈത്ത് കേരള സുന്നി മുസ്‍ലിം കൗണ്‍സില്‍ 2010/2011 വര്‍ഷത്തേക്കുള്ള മെന്പര്‍ഷിപ്പ് കാന്പയിന്‍ സയ്യിദ് നാസര്‍ മശ്ഹൂര്‍ തങ്ങളില്‍ നിന്നും അപേക്ഷ സ്വീകരിച്ചു കൊണ്ട് ശംസുദ്ധീന്‍ മൗലവി കവെല്ലൂര്‍ ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ആശയാദര്‍ഷങ്ങളുടെ പ്രചാരണത്തിനായി കുവൈത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന സുന്നി യുവജന സംഘത്തിന്‍റെ ഔദ്യോഗിക പോഷക സംഘടനയാണ് കുവൈത്ത് കേരള സുന്നി മുസ്‍ലിം കൗണ്‍സില്‍ . സമസ്തയെ സ്നേഹിക്കുന്ന മുഴുവന്‍ ആളുകളും സംഘടനയില്‍ അംഗങ്ങളാകണമെന്ന് യോഗം ആഹ്വാനം ചെയ്തു. മരക്കാര്‍കുട്ടി ഹാജി തലക്കടത്തൂര്‍ , ഹംസ ഹാജി കരിങ്കപ്പാറ, ശംസുദ്ധീന്‍ മൗലവി, അസീസ് ഹാജി തൊഴക്കാവ്, യൂസുഫ് തിരൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഇസ്‍മാഈല്‍ ഹുദവി സ്വാഗതവും ഹക്കീം വാണിയന്നൂര്‍ നന്ദിയും പറഞ്ഞു.