Pages

സാംസ്‌കാരിക ദേശീയതക്ക് പിന്നിലെ ഫാസിസ്റ്റ് അജണ്ട തിരിച്ചറിയുക: എം.കെ മുനീര്‍

കോഴിക്കോട്: ലോകത്തിന് മുന്നില്‍ എന്നും ഭീഷണിയായി കടന്നു വന്ന ഫാസിസത്തെ തിരിച്ചറിയണമെന്നും അത്തരം ഫാസിസ്റ്റ് ശക്തികളുമായി കൈകോര്‍ക്കുന്ന മുസ്‌ലിം നാമധാരികളെ കരുതിയിരിക്കണമെന്നും ഡോ.എം.കെ മുനീര്‍ പറഞ്ഞു. എസ്.കെ.എസ്.എസ്.എഫ് കോഴിക്കോട് ജില്ല 'അപ്‌ഡേറ്റ് 2016' ല്‍ മുഖ്യാതഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു ഭാഗത്ത് മുസ്‌ലിം സമൂഹത്തെ ഉന്‍മൂലനം ചെയ്യാന്‍ നിതാന്തമായ ശ്രമങ്ങള്‍ നടത്തുന്നവര്‍ തന്നെ മറുഭാഗത്ത് ഇസ്‌ലാമിനെ കുറിച്ചും മുസ്‌ലിമിനെ കുറിച്ചും വാചാലമാകുന്നതിലെ ഉദ്ധ്യേശ്യശുദ്ധി തിരിച്ചറിയണമെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു.

സംഗമം സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു. ഇസ്‌ലാമിക മുന്നേറ്റത്തിന് ആത്മീയ നായകരുടെ നേതൃപരമായ പങ്ക് നിസ്തുലമാണെന്നും എന്നാല്‍ വ്യാജ ആത്മീയവാദികളുടെ ഇടപെടലുകളാണ് ഇസ്‌ലാമിനെ തെറ്റായി ചിത്രീകരിക്കപ്പെടുന്നതെന്നും തങ്ങള്‍ പറഞ്ഞു. സയ്യിദ് മുബഷിര്‍ തങ്ങള്‍ ജമലുല്ലൈലി അധ്യക്ഷനായി. പെരുമാറ്റച്ചട്ടം സെഷനില്‍ ബഷീര്‍ ഫൈസി ദേശമംഗലം വിഷയാവതരണം നടത്തി. റാഷിദ് അശ്ഹരി, മിദ്‌ലാജ് അലി സംബന്ധിച്ചു. കര്‍മ്മപദ്ധതി സത്താര്‍ പന്തല്ലൂരും ജില്ലാ പ്രൊജക്ട് ഒ.പി അഷ്‌റഫ് കുറ്റിക്കടവും അവതരിപ്പിച്ചു.

ടി.പി.സി തങ്ങള്‍ നാദാപുരം, കെ മോയിന്‍കുട്ടി മാസ്റ്റര്‍, സലാം ഫൈസി മുക്കം, എഞ്ചി. മാമ്മുക്കോയ ഹാജി, അഷ്‌റഫ് മൗലവി വാണിമേല്‍, എ.ടി മുഹമ്മദ് മാസ്റ്റര്‍ ആര്‍.വി സലീം, ടി.പി സുബൈര്‍ മാസ്റ്റര്‍, മിഹ്ജഅ് നരിക്കുനി, സിദ്ധീഖ് വെള്ളിയോട്, അലി മാസ്റ്റര്‍ നാദാപുരം, സുബുസ്സലാം വടകര, ഹാമിസുല്‍ഫുആദ്, റാഷിദ് ദാരിമി, സലാം ഫറോക്ക, ജാബിര്‍ താമരശ്ശേരി, അന്‍വര്‍ നല്ലളം  സംബന്ധിച്ചു. നൂറുദ്ധീന്‍ ഫൈസി മുണ്ടുപാറ സ്വാഗതവും ഖാസിം നിസാമി നന്ദിയും പറഞ്ഞു.

ഫോട്ടോ: എസ്.കെ.എസ്.എസ്.എഫ് കോഴിക്കോട് ജില്ല 'അപ്‌ഡേറ്റ് 2016' കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു.
- SKSSF STATE COMMITTEE

വ്യാജസൂഫിസവും വഹാബിസവും ജൂത സാമ്രാജ്യത്വത്തിന്റെ ഉല്‍പന്നങ്ങള്‍: റഹ്മത്തുല്ല ഖാസിമി മൂത്തേടം

കോഴിക്കോട്: വ്യാജസൂഫിസവും വഹാബിസവും ജൂത സാമ്രാജ്യത്തിന്റെ ഉല്‍പന്നങ്ങളാണ്. മുസ്ലിം ലോകത്തിന്റെ ഇന്നത്തെ ദുസ്ഥിതിക്ക് കാരണം  വഹാബിസമാണെന്നും റഹ്മത്തുല്ലാ ഖാസിമി മൂത്തേടം അഭിപ്രായപ്പെട്ടു. എസ്.കെ.എസ്.എസ്.എഫ് കോഴിക്കോട് ജില്ലാ അപ്‌ഡേറ്റ് ക്യാമ്പില്‍ വ്യാജ സൂഫിസവും ഫാസിസവും പിന്നെ സലഫിസവും ആഗോള ഭീകരതയും എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ധേഹം. സുശക്തമായ മുസ്‌ലിം ലോകത്തെ തകര്‍ക്കാന്‍ സാമ്രാജ്യത്വം വഹാബികളെ ഉപയോഗപ്പെടുത്തുകയായിരുന്നു. ഫാസിസത്തിന്റെ വികാസത്തിന് പല വികല ചിന്തകളെയും അവര്‍ കൂട്ടുപിടിച്ചിട്ടുണ്ട്. ഇപ്പോള്‍ വ്യാജ സൂഫിസത്തെ കൂട്ടുപിടിക്കുന്ന നമ്മുടെ നാട്ടിലെ ഫാസിസത്തിന്റെ താല്‍പര്യവും ഇത്തരം ഒളിയജണ്ടകളാണെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു. ചര്‍ച്ച ഉമര്‍ഫൈസി മുക്കം ഉദ്ഘാടനം ചെയ്തു. കുഞ്ഞാലന്‍കുട്ടി ഫൈസി അധ്യക്ഷനായി. ഹമീദ് ഫൈസി അമ്പലക്കടവ്, മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, സയ്യിദ് സൈനുലാബിദീന്‍ തങ്ങള്‍, മജീദ് ദാരിമി ചളിക്കോട് സംസാരിച്ചു. ജലീല്‍ ദാരിമി സ്വാഗതവും സിറാജ് ഫൈസി നന്ദിയും പറഞ്ഞു.
- SKSSF STATE COMMITTEE

ദാറുല്‍ഹുദാ മിഅ്‌റാജ് സമ്മേളനം മെയ് 4 ന്

തിരൂരങ്ങാടി: ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ വര്‍ഷംതോറും നടത്തിവരാറുള്ള മിഅ്‌റാജ് ദിന പ്രാര്‍ത്ഥനാ സമ്മേളനം മെയ് 4 ന് വിപുലമായ രീതിയില്‍ നടത്തുവാന്‍ ദാറുല്‍ഹുദാ മാനേജിങ് കമ്മിറ്റി യോഗം തീരുമാനിച്ചു. മെയ് 4 ന് അസര്‍ നമസ്‌കാരാനന്തരം ഖുര്‍ആന്‍ ഖ്ത്മ്-ദിക്‌റ് ദൂആ മജ്‌ലിസ്, രാത്രി മിഅ്‌റാജ് പ്രഭാഷണം, പ്രാര്‍ത്ഥന സമ്മേളനം എന്നിവ നടക്കും. പ്രമുഖരായ സാദാത്തുക്കളും പണ്ഡിതന്മാരും സൂഫി വര്യന്മാരും പരിപാടികളില്‍ സംബന്ധിക്കും.

യോഗം മാനേജിങ് കമ്മിറ്റി പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷത വഹിച്ചു. സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍, ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, കെ.എം സൈദലവി ഹാജി കോട്ടക്കല്‍, യു.ശാഫി ഹാജി ചെമ്മാട്, ഡോ. യു.വി.കെ മുഹമ്മദ് തുടങ്ങിയവര്‍ സംബന്ധിച്ചു.
- Darul Huda Islamic University

വാഫി, വഫിയ്യ പ്രവേശന പരീക്ഷ അപേക്ഷ ഫോമുകള്‍ വിതരണം തുടങ്ങി

കുമ്പള: വളാഞ്ചേരി മര്‍ക്കസുത്തര്‍ബിയ്യത്തില്‍ ഇസ്ലാമിയ്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കൊ ഓര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളേജസ് (സി.ഐ.സി) യുടെ അഫ്‌ലിയേറ്റഡ് സ്ഥാപനങ്ങളിലേക്കുള്ള വാഫി, വഫിയ്യ പ്രവേശന പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. മതപരമായി ബിരുദാനന്ത ബിരുദവും ഭൗതിക വിഷയങ്ങളില്‍ ബിരുദവും നല്‍കുന്ന കോഴ്‌സിന്റെ കാലാവധി 8 വര്‍ഷവും പെണ്‍കുട്ടികള്‍ക്ക് 5 വര്‍ഷവുമാണ്. മെയ് 4,5 തിയ്യതികളിലായി നടക്കുന്ന ഏകീകൃത വാഫി, വഫിയ്യ പ്രവേശന പരീക്ഷക്കുള്ള അപേക്ഷ ഫോമും പ്രോസ്പറ്റെക്‌സും സി.ഡിയുമടങ്ങുന്ന കിറ്റിന്റെ ഇമാം ശാഫി അക്കാദമിയില്‍ നിന്നുള്ള വിതരണോല്‍ഘാടനം എസ്.വൈ.എസ് ജില്ലാ സെക്രട്ടറി ഏറ്റു വാങ്ങി നിര്‍വഹിച്ചു. ജില്ലയിലെ മറ്റൊരു വാഫി കോളേജായ കൊക്കച്ചാല്‍ വാഫി കോളേജിലും അപേക്ഷ ഫോമുകള്‍ ലഭ്യമാണ്.
- Imam Shafi Academy

SKSSF തൃശൂര്‍ ജില്ലാ ക്ലസ്റ്റര്‍ അദാലത്ത് നാളെ തുടങ്ങും

തൃശൂര്‍: 'കര്‍മ്മപഥത്തില്‍ കരുത്തോടെ കരുതലോടെ' എന്ന പ്രമേയത്തില്‍ എസ് കെ എസ് എസ് എഫ് തൃശൂര്‍ ജില്ലാ കമ്മിറ്റി നടത്തുന്ന ക്ലസ്റ്റര്‍ അദാലത്ത് 14, 15 തിയ്യതികളിലായി നടക്കും. സംഘടനയുടെ അടിസ്ഥാന ഘടകമായ ശാഖാ കമ്മിറ്റികളെ ശാക്തീകരിക്കുകയും പ്രവര്‍ത്തനങ്ങളെ ശാസ്ത്രീയമാക്കുകയും ചെയ്യുകയാണ് അദാലത്ത് കൊണ്ട് ലക്ഷ്യമിടുന്നത്. ക്ലസ്റ്റര്‍ അടിസ്ഥാനത്തിലാണ് അദാലത്ത് നടക്കുക. ചുരുങ്ങിയത് അഞ്ച് വീതം യൂണിറ്റുകള്‍ അടങ്ങുന്നതാണ് ഒരു ക്ലസ്റ്റര്‍. പ്രത്യേകം പരിശീലനം നല്‍കപ്പെട്ട മൂന്ന് ടീമുകളുടെ നേതൃതത്തില്‍ ഒരേ സമയം വ്യത്യസ്ത ക്ലസ്റ്ററുകളില്‍ അദാലത്ത് നടക്കും. അദാലത്തിന്റെ ഭാഗമായി യൂണിറ്റിന്റെ സമഗ്രമായ സര്‍വ്വേ നടക്കും. യൂണിറ്റ് കമ്മിറ്റിയുടെ അടിസ്ഥാന സംവിധാനങ്ങള്‍, രേഖാ സൂക്ഷിപ്പ്, പ്രവര്‍ത്തന മികവ് തുടങ്ങിയ വിലയിരുത്തി ജില്ലയിലെ മികച്ച മൂന്ന് യൂണിറ്റുകള്‍ക്ക് പ്രത്യേകം പുരസ്‌കാരങ്ങള്‍ നല്‍കും. ഓരോ മേഖലയിലേയും മികച്ച യൂണിറ്റുകള്‍ക്കും അവാര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കാലത്ത് 9. 30 ന് കുന്നംകുളം മേഖലയിലെ ചിറക്കല്‍ ക്ലസ്റ്ററിലും വടക്കാഞ്ചേരി മേഖലയിലെ വടക്കാഞ്ചേരി ക്ലസറ്ററിലുമാണ് അദാലത്തിന്റെ തുടക്കം. തുടര്‍ന്ന് താഴെ കൊടുത്ത പ്രകാരം വിവിധ ക്ലസ്റ്ററുകളില്‍ അദാലത്ത് നടക്കും.
വ്യാഴാഴ്ച: പെരുമ്പിലാവ് , പഴയന്നൂര്‍ (11:00), പന്നിത്തടം, മൂള്ളൂര്‍ക്കര (2:00), കേച്ചേരി, വള്ളത്തോള്‍ നഗര്‍ (3:00), തൃശൂര്‍, ദേശമംഗലം (5:00), ചേര്‍പ്പ തളി (7:00)
വെള്ളിയാഴ്ച: വാടാനപ്പിള്ളി, ചൊവ്വല്ലൂര്‍പ്പടി, പാലപ്പിള്ളി (9:00), തൃപ്രയാര്‍ (10:00), ചെന്ദ്രാപ്പിന്നി, പാവറട്ടി, മാള (1:30), മൂന്നുപീടിക, മൂല്ലശ്ശേരി, പുത്തന്‍ചിറ (3:00), മതിലകം, കടപ്പുറം, കോണത്തുകുന്ന് (4:00), പതിയാശ്ശേരി, എടക്കഴിയൂര്‍, കോതപറമ്പ് (6:30), എറിയാട്, വടക്കേക്കാട് (7:30).
- SAMASTHA KERALA SUNNI STUDENTS FEDERATION Thrissur

ഉമറലി ശിഹാബ് തങ്ങള്‍ അനുസ്മരണവും മാസാന്ത സ്വലാത്ത് മജ്‌ലിസും നാളെ

കോഴിക്കോട്: കോഴിക്കോട് ലിങ്ക് റോഡ് ഇസ്‌ലാമിക് സെന്റര്‍ മസ്ജിദില്‍ നടക്കുന്ന മാസാന്ത സ്വലാത്ത് മജ്‌ലിസ് നാളെ    (വ്യാഴം) (14.04.2016) മഗ്‌രിബ് നിസ്‌ക്കാരാനന്തരം നടക്കും. പ്രശസ്ത സൂഫീ വര്യന്‍ ഉസ്താദ് അത്തിപ്പറ്റ മൊയ്തീന്‍ കുട്ടി മുസ്ലിയാര്‍ നേതൃത്വം നല്‍കും. ഹംസ ഫൈസി റിപ്പണ്‍, ടി.പി.സി സമദ് ഫൈസി, ഹാഫിള് മുഹമ്മദ് ഹക്കീം നിസാമി തുടങ്ങിയവര്‍ സംബന്ധിക്കും. പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ അനുസ്മരണവും നടക്കും.
- SKSSF STATE COMMITTEE

ഉമറലി തങ്ങള്‍ ഓര്‍മ്മയില്‍ എട്ടാണ്ട്

മുസ്ലിം കൈരളിയുടെ ആത്മാഭിമാനത്തിന്‍ ഗേഹമായ പാണക്കാട് കൊടപ്പനക്കല്‍ തറവാട്ടിലെ പഞ്ചനക്ഷത്രങ്ങളിലൊന്നായ സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ പൊലിഞ്ഞ് പോയി ഓര്‍മ്മയില്‍ എട്ടാണ്ട് തികയുകയാണ്. നാല് പതിറ്റാണ്ട് കാലം മുസ്ലിം കൈരളിക്ക് ദിശാ നിര്‍ണ്ണയം നല്‍കിയ കെടാവിളക്കായിരുന്നു തങ്ങള്‍. വ്യക്തിപരമായ ജീവിതവഴിയിലൂടെ എന്നും സ്വതന്ത്രമായി നടന്നു നീങ്ങിയ മഹാ മനീഷി. ഉറച്ച തീരുമാനങ്ങളിലൂടെ ജീവിത രേഖകള്‍ തന്റെ കുടുംബം മുതല്‍ പൊതു പ്രവര്‍ത്തനം വരെ അനുഷ്ഠിച്ച ചരിത്രത്തിന്റെ നാല്‍ക്കവലയില്‍ കാലം കൊളുത്തിയ തൂക്കുവിളക്ക്. എന്നും തന്റെ ഹ്യദയാന്തരങ്ങളില്‍ നര്‍മ്മവും നൈര്‍മല്യവും തുല്യമായി കാത്തുസൂക്ഷിച്ച മഹാവ്യക്തിത്ത്വം. ഉത്തരവാദിത്വബോധം, കൃത്യനിഷ്ഠ, ഉറച്ച തീരുമാനം ഇങ്ങനെ എണ്ണിയാലൊതുങ്ങാത്ത ഗുണവിശേഷങ്ങളുള്ള ഒരു മഹല്‍ വ്യക്തിത്വമായിരുന്നു മഹാനായ തങ്ങള്‍. ജീവിത്തിലെ കെട്ടുപിണഞ്ഞ വലിയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരവും പ്രധിവിധിയും തേടി നൂര്‍മഹല്ലില്‍ എത്താവര്‍ കുറവായിരിക്കും. കുടുംബം, മഹല്ല്, സംഘടന, ഭരണസിരാകേന്ദങ്ങളിലെയും പ്രധിസന്ധികള്‍ക്ക് അന്തിമ തീരുമാനം പാണക്കാടില്‍ നിന്നാവണമെന്നാണ് കേരള മുസ്ലിം നാവിന്‍തുമ്പില്‍ നിന്നും ഐക്യകണ്ഡമായി പുറത്ത് വരുന്നത്. ഇന്നും തഥൈ, പുറമെ ഗൗരവഭാവം കാത്തുസൂക്ഷിക്കുന്നതോടൊപ്പ്ം ഉള്ളില്‍ നിര്‍മ്മലമായ സ്‌നേഹം കൊണ്ട് നടക്കുകയും സമൂഹത്തിലെ ദുഖിതര്‍ക്കും പാവങ്ങള്‍ക്കും നിറപുഞ്ഞിരിയോടെ സമാധാനത്തിന്റെ തെളിനീര്‍ നല്‍കാനും സാധിച്ചു. ഏത് കാര്യത്തിലും ആരേയും കൂസാതെ കര്‍ക്കഷവും കണിഷവും വ്യത്യസ്തവും സ്വതവന്ത്രവുമായ തീരുമാനങ്ങളും നിലപാടുകളുമായിരുന്നു മഹാനവര്‍കളുടേത്. കൊടപ്പനക്കല്‍ തറവാടിലേക്ക് ഒറ്റപ്രാവശ്യം പോയവര്‍ക്ക് പോലും മറക്കാനാവില്ല നൂര്‍ മഹല്ലിലെ ശോഭ സ്പുരിക്കുന്ന വദനവും വീട്ടിന് ചുറ്റും ചാടി നടക്കുന്ന പൂച്ചക്കുട്ടികളും താറാവുകളും ശോക്കേസിലെ അലങ്കാര വസ്തുക്കളും. സമസ്ത വൈസ് പ്രസിഡന്റ്, സുന്നീ യുവജന സംഘം പ്രസിഡന്റ്, കേരളാ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍, വയനാട് ജില്ലാ ഖാസി, അലിഗര്‍ മുസ്ലിം യൂണിവേഴ്‌സിറ്റി സ്‌കോര്‍ട്ട് അംഗം. കേന്ദ്ര ഹജജ് കമ്മിറ്റിയംഗം, തുടങ്ങി നിരവധി സ്ഥാനങ്ങള്‍ വഹിച്ച മഹാന്റെ വ്യക്തിത്വവും മഹിമയും നേതൃപാഠവവും അനിര്‍വചനീയമായ മനക്കരുത്തും തീരുമാനങ്ങളിലെ അചഞ്ചലതയും സൂക്ഷമതയും തുടങ്ങിയ നല്‍ സ്വഭാവങ്ങള്‍ ഒത്തിണങ്ങിയ ജീവിതം മറ്റുള്ളവരില്‍ നിന്നും വ്യതിരിക്തമാക്കി. കേരളത്തിലെ നാനാദിക്കുകളില്‍ സംഘടനാ യോഗങ്ങള്‍ക്കും താന്‍ ചെയര്‍മാന്‍ സ്ഥാനത്തിരുന്ന വഖഫ് ബോര്‍ഡ് പ്രവര്‍ത്തനങ്ങള്‍ക്കും മത സാമൂഹിക സാംസ്‌കാരിക പരിപാടികള്‍ക്കുമുള്ള യാത്രകളില്‍ ശിഹാബ് തങ്ങളുടെ സന്തതസഹചാരിയായിരുന്നവരുടെ ഹ്യദയങ്ങളില്‍ സായൂജ്യത്തിന്റെ പ്രഭാവം സ്ഫുരിക്കുന്ന അനുഭൂതികള്‍ ഇന്നും തിളങ്ങി നില്‍ക്കുന്നു.
- Sidheeque Maniyoor

ജീവിത വിജയത്തിന് ഹൃദയവിശുദ്ധി അനിവാര്യം: ജിഫ്രി മുത്തുക്കോയതങ്ങള്‍

ആത്മീയ വെളിച്ചം നല്‍കി തസ്‌കിയത്ത് കോണ്‍ഫ്രന്‍സിന് സമാപനം


കൊണ്ടോട്ടി :ഹൃദയശുദ്ധിയാണ് മനുഷ്യ വിജയത്തിന്റെ അടിസ്ഥാനമെന്നും അതിനുള്ള തയ്യാറെടുപ്പാണ് നാം ചെയ്യേണ്ടതെന്നും സമസ്ത ട്രഷറര്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. വിശുദ്ധ ദീനിന്റെ വളര്‍ച്ചയില്‍ യുവാക്കളുടെ നന്മ വളരെ പ്രധാനമാണെന്നും ജീവിതം നന്മ നിറഞ്ഞ യുവ സമൂഹത്തിന് ഉത്തമമായ പ്രതിഫലമാണ് നാഥന്‍ ഒരുക്കിവെച്ചതെന്നും, മാതൃകയാവാന്‍ പറ്റിയ ജീവിതമാണ് വിശ്വാസിക്ക് വേണ്ടെതെന്നും തങ്ങള്‍ പറഞ്ഞു. ആത്മീയ വെളിച്ചം നല്‍കിയ മഹാരഥന്മാര്‍ നയിച്ചതാണ് സമസ്തയുടെ വളര്‍ച്ചയുടെ കാരണമെന്നും അതിനാല്‍ സമസ്തയുടെ പ്രവര്‍ത്തനങ്ങളില്‍ തീവ്രത കാണിക്കണമെന്നും തങ്ങള്‍ പറഞ്ഞു. ആത്മ വിശുദ്ധിക്ക് ഒന്നിച്ചിരിക്കാം എന്ന പ്രമേയവുമായി എസ് കെ എസ് എസ് എഫ് ഇബാദ് സംസ്ഥാന സമിതി കൊണ്ടോട്ടിയില്‍ വെച്ച് സംഘടിപ്പിച്ച കേരള തസ്‌കിയത്ത് കോണ്‍ഫ്രന്‍സിന് സമാപന സന്ദേശം നല്‍കി പ്രസംഗിക്കുകയായിരുന്നു തങ്ങള്‍.

സൈനുല്‍ ഉലമ ചെറുശ്ശേരി ഉസ്താദിന്റെ പേരിലൊരുക്കിയ ഖത്മുല്‍ ഖുര്‍ആന്‍ സദസ്സോടെ കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം നാലിന് തുടങ്ങി 48 മണിക്കൂര്‍ നീണ്ടുനിന്ന തസ്‌കിയത്ത്‌കോണ്‍ഫ്രന്‍സിന് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും, ഇതര സംസ്ഥാനങ്ങളില്‍ നിന്നുമായി ആയിരത്തിലധികം പ്രതിനിധികള്‍ എത്തിയിരുന്നു. ആത്മീയ മജ് ലിസുകള്‍, മഹാന്മാരുടെ ഉപദേശങ്ങള്‍, കര്‍മങ്ങലിലെ ആസ്വാദനം തുടങ്ങി നിത്യജീവിതത്തിലെ ജീവിതരീതികള്‍ക്കാവശ്യമായ പഠനാര്‍ഹമായ ക്ലാസ്സുകള്‍ക്കും, പ്രായോഗിക പ്രവര്‍ത്തനങ്ങള്‍ക്കും സാക്ഷിയായ കോണ്‍ഫ്രന്‍സില്‍ നിന്നും ആത്മീയ വെളിച്ചം നേടിയാണ് പ്രതിനിധികള്‍ പിരിഞ്ഞ് പോയത്.

ശനിയാഴ്ച രാത്രി നടന്ന മജ്‌ലിസുന്നൂര്‍ സദസ്സിന് ഏലംകുളം ബാപ്പു മുസ്‌ലിയാര്‍ നേതൃത്വം നല്‍കി. വിവിധ സെഷനുകളിലായി സമസ്ത കേന്ദ്ര മുശാവറ അംഗം വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍, എസ് കെ എസ് എസ് എഫ് സംസ്ഥാന ജനറല്‍സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍, മലപ്പുറം ജില്ല പ്രസിഡണ്ട് സയ്യിദ് ഫഖ്‌റുദ്ധീന്‍ തങ്ങള്‍ കണ്ണന്തളി, ഹമീദ് ഫൈസി അമ്പലക്കടവ്, ശാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി, ഡോ നാട്ടിക മുഹമ്മദലി, ജലീല്‍ റഹ്മാനി വാണിയന്നൂര്‍, വഹാബ് ഹൈത്തമി ചീക്കോട്, ഷാജഹാന്‍ റഹ്മാനി കംബ്ലാക്കാട്, ശറഫുദ്ധീന്‍ ഹുദവി ആനമങ്ങാട്, ഡോ സാലിം ഫൈസി ഒളവട്ടൂര്‍, ആസിഫ് ദാരിമി പുളിക്കല്‍ എന്നിവര്‍ സംസാരിച്ചു.
ഫോട്ടോ :കേരള തസ്‌കിയത്ത് കോണ്‍ഫ്രന്‍സിന് സമാപന സന്ദേശം നല്‍കി ജിഫ്രി മുത്തുക്കോയതങ്ങള്‍ പ്രസംഗിക്കുന്നു.
- Yoonus MP

'മജ്മൂഅത്തുറസാഇല്‍' രണ്ടാം പതിപ്പ് പുറത്തിറങ്ങുന്നു

ചെമ്മാട്: ദാറുല്‍ ഹുദാ ഫിഖ്ഹ് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തിറക്കിയ കൈപ്പറ്റ ബീരാന്‍ കുട്ടി മുസ്‌ലിയാരുടെ ഗ്രന്ഥസമാഹാരം 'മജ്മൂഅത്തുറസാഇലി'ന്റെ പുതിയ പതിപ്പ് പുറത്തിറങ്ങുന്നു. ഒന്നാം പതിപ്പ് വായനക്കാര്‍ ഇരു കൈകളും നീട്ടി സ്വീകരിച്ചതോടെയാണ് രണ്ടാം പതിപ്പ് പുറത്തിറക്കാനുള്ള ശ്രമവുമായി പ്രസാധകര്‍ മുന്നിട്ടിറങ്ങുന്നത്. കോപ്പികള്‍ കുറഞ്ഞ വിലയില്‍ ലഭ്യമാക്കാന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ നേരിട്ടോ 8943756196 എന്ന നമ്പറിലോ ബന്ധപ്പെട്ട് ബുക്ക് ചെയ്യാവുന്നതാണ്.
- Sidheeque Maniyoor

നവ മീഡിയകള്‍ ശ്രദ്ധയോടെ ഉപയോഗിക്കുക: SKIC റിയാദ്

റിയാദ്: ബന്ധങ്ങളില്‍ വന്ന മാറ്റങ്ങളും, നവ മീഡിയകളിലെ ദുരുപയോഗവുമാണ് വിദ്യാര്‍ത്ഥികളിലെ മൂല്യചുതിക്ക് കാരണമെന്ന് എസ്. കെ. ഐ. സി റിയാദ് മദ്രസ പാരന്റമീറ്റ് അഭിപ്രായപ്പെട്ടു. കാലോചിത മതവിദ്യാഭ്യാസവും, സാന്ദര്‍ഭീക ബോധ വല്‍ക്കരണവുമാണ് വിദ്യാര്‍ത്ഥികളെ നന്മയിലേക്ക് നയിക്കാന്‍ ആവശ്യമെന്നുംഅധ്യാപക രക്ഷാകര്‍ത്ഥ കൂട്ടായ്മ ക്രിയാത്മകയമായി പ്രവര്‍ത്തിക്കണമെന്നും സംഗമം അഭിപ്രായപ്പെട്ടു. എസ്. കെ. ഐ. എം. വി. ബി. ബോര്‍ഡ് പൊതു പരീക്ഷ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു.

മുസ്തഫ ബാഖവി പെരുമുഖം മുഖ്യ പ്രഭാഷണം നടത്തി. അബൂബക്കര്‍ ഫൈസി ചെങ്ങമനാട് അദ്യക്ഷത വഹിച്ചു. അലവിക്കുട്ടി ഒളവട്ടൂര്‍ ഉദ്ഘാടനം ചെയ്തു. ശാഫി ദാരിമി പാങ്ങ്, എം. ടി. പി മുനീര്‍ അസ്അദി, സലീം വാഫി, നൗഫല്‍ വാഫി, അബ്ദുറഹ്മാന്‍ ഹുദവി, മുനീര്‍ ഫൈസി, തുടങ്ങിയവര്‍ പ്രസംഗിച്ചു. അബ്ദുറഹ്മാന്‍ ഫറോക്ക്, ഹബീബുല്ല പട്ടാമ്പി, മസ്ഊദ് കൊയ്യോട്, ഇബ്രാഹീം സുബ്ഹാന്‍, മുഹമ്മദ് വടകര, ഗഫൂര്‍ മാസ്റ്റര്‍ കൊടുവള്ളി, ബശീര്‍ താമരശ്ശേരി, ഗഫൂര്‍ ചുങ്കത്തറ, ജുനൈദ് മാവൂര്‍, ശരീഫ് കൈപ്പുറം, ബശീര്‍ ചേലേമ്പ്ര തുടങ്ങിയവര്‍ പങ്കെടുത്തു. അബ്ദുറസാഖ് വളക്കൈ സ്വാഗതവും, കുഞ്ഞി മുഹമ്മദ് ഹാജി ചുങ്കത്തറ നന്ദിയും പറഞ്ഞു.
ഫോട്ടോ: സമസ്ത പൊതു പരീക്ഷ സര്‍ട്ടിഫിക്കറ്റ് എസ്. കെ. ഐ. സി ചെയര്‍മാന്‍ മുസ്തഫ ബാഖവി നല്‍കുന്നു
- A. K. RIYADH

ഇന്ന് റജബ് ഒന്ന്

കോഴിക്കോട്: ഇന്നലെ റജബ് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് റജബ് ഒന്നായും മെയ് നാലിന് അസ്തമിച്ച രാത്രി മിഅ്‌റാജ് രാവായും ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, സമസ്ത ട്രഷറര്‍ സയ്യിദ് മുഹമ്മദ് ജിഫ്്‌രി മുത്തുക്കോയ തങ്ങള്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, കീഴൂര്‍-മംഗളൂരു സംയുക്ത ഖാസി ത്വാഖ അഹ്മദ് മൗലവി എന്നിവര്‍ അറിയിച്ചു.

ഹാദിയ റമദാന്‍ പ്രഭാഷണം ജൂണ്‍ 21 മുതല്‍

തിരൂരങ്ങാടി: ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഹുദവീസ് അസോസിയേഷന്‍ ഫോര്‍ ഡിവോട്ടഡ് ഇസ്‌ലാമിക് ആക്ടവിറ്റീസ് (ഹാദിയ) സംഘടിപ്പിക്കുന്ന മൂന്നാമത് റമദാന്‍ പ്രഭാഷണം ജൂണ്‍ 21 മുതല്‍ നടത്തപ്പെടാന്‍ വാഴ്‌സിറ്റിയില്‍ ചേര്‍ന്ന ഹാദിയ എക്‌സിക്യൂട്ടീവ് യോഗത്തില്‍ തീരുമാനമായി.
ജൂണ്‍ 21 മുതല്‍ 26 വരെ ചെമ്മാട് ദാറുല്‍ഹുദാ കാമ്പസിലായിരിക്കും പ്രഭാഷണ പരമ്പര. മുസ്ഥ്വഫ ഹുദവി ആക്കോട്, സിംസാറുല്‍ ഹഖ് ഹുദവി എന്നിവര്‍ പ്രഭാഷണം നടത്തും.
- Darul Huda Islamic University 

SKSSF ഓര്‍ഗാനെറ്റ് ആര്‍.പി ട്രൈനിംഗ് 9 ന് കൊണ്ടോട്ടിയില്‍

കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ് സംസ്ഥാനത്ത് ശാഖ, ക്ലസ്റ്റര്‍, മേഖല, ഏരിയ, ജില്ലാ ഭാരവാഹികള്‍ക്ക് നടത്തുന്ന ത്രൈമാസ സംഘടനാ പരിശീലന കോഴ്‌സിന്റെ മുന്നോടിയായി 9ന് ശനിയാഴ്ച്ച ഉച്ചക്ക് 1.30ന് മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി ഖാദിയാരകം മദ്രസ്സയില്‍ വെച്ച് റിസോഴ്‌സ് പേഴ്‌സണ്‍സ് ട്രൈനിംഗ് നടത്തുന്നു. സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ വെച്ചു നടത്തുന്ന ബേസിക് ഓര്‍ഗനൈസിംഗ് കോഴ്‌സിന്റെ വിവിധ വിഷയങ്ങളില്‍ ജില്ലകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ആര്‍.പി മാര്‍ക്ക് ഓര്‍ഗാനെറ്റ് എച്ച്.ആര്‍ വിംഗ് ഫാക്കല്‍റ്റി ക്ലാസ്സെടുക്കും.

സംഘടനയുടെ പരിശീലന വിഭാഗമായ ഓര്‍ഗാനെറ്റ് സമിതിക്ക് പുതിയ ഭാരവാഹികള്‍ നിലവില്‍ വന്നു. അബ്ദുല്‍ ഹമീദ് കുന്നുമ്മല്‍ (ചെയര്‍മാന്‍), അലി അസ്‌ക്കര്‍ കരിമ്പ (കണ്‍വീനര്‍), ബശീര്‍ സഅദി നമ്പ്രം, സുബൈര്‍ നിസാമി കുമ്പള, ശരീഫ് ദാരിമി തൃശൂര്‍, നൗഫല്‍ വാകേരി, സിദ്ദീഖ് ചെമ്മാട്, ശാഫി ആട്ടീരി, ഹനീഫ അയ്യായ, അബ്ദുല്‍ ഖാദര്‍ ഹുദവി എറണാകുളം (മെമ്പര്‍മാര്‍), എസ്.വി മുഹമ്മദലി മാസ്റ്റര്‍, പി.കെ.ശാഹുല്‍ ഹമീദ് മാസ്റ്റര്‍, ഓണംപിള്ളി മുഹമ്മദ് ഫൈസി, ഡോ.സാലിം ഫൈസി കൊളത്തൂര്‍ (അഡൈ്വസറി ബോര്‍ഡ്), റഹീം മാസ്റ്റര്‍ ചുഴലി (എച്ച്.ആര്‍ വിംഗ് ചീഫ്), വി.കെ ഹാറൂണ്‍ റശീദ് (സെക്രട്ടറി) അഹമ്മദ് വാഫി കക്കാട്, ഖയ്യൂം കടമ്പോട്, ഡോ.സുബൈര്‍ ഹുദവി, റിയാസ് നരിക്കുനി, റശീദ് കൊടിയൂറ, ഹൈദരലി വാഫി ഇരിങ്ങാട്ടിരി, മുനീര്‍ ഹുദവി പേങ്ങാട്, ആസിഫ് ദാരിമി പുളിക്കല്‍, റശീദ് കംബ്ലക്കാട്, ശംസുദ്ദീന്‍ ഒഴുകൂര്‍, ഇഖ്ബാല്‍ പടിക്കല്‍, സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ (എച്ച്.ആര്‍ ഫാക്കല്‍റ്റി മെമ്പര്‍മാര്‍).
- SKSSF STATE COMMITTEE

സമസ്ത സെക്രട്ടറി ആലിക്കുട്ടി മുസ്ലിയാര്‍ക്ക് എവടണ്ണപ്പാറയില്‍ സ്വീകരണം നല്‍കി

എടവണ്ണപ്പാറ: എടവണ്ണപ്പാറ മേഖല സമസ്ത കോ ഓഡിനേഷന്‍ കമ്മറ്റി സമസ്ത സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ശൈഖുനാ കെ ആലിക്കുട്ടി മുസലിയാര്ക്ക് സ്വീകരണവും സൈനുല്‍ ഉലമ അനുസ്മരണ പ്രാര്ത്ഥയന സദസ്സും സംഘടിപ്പിച്ചു.     എടവണ്ണപ്പാറ സൈനുല്‍ ഉലമ നഗറില്‍ നടന്ന സ്വീകരണ സമ്മേളനം പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. കെ എസ് ഇബ്റാഹീം മുസ്‌ലിയാര്‍ അധ്യക്ഷനായി. ആലിക്കുട്ടി ഉസ്താദിനുള്ള ഉപഹാരം മേഖല സമസ്ത ഓഡിനേഷന് വേണ്ടി പ്രസിഡണ്ട് കെ എസ് ഇബ്റാഹീം മുസ്‌ലിയാരും, എസ് വൈ എസിന് വേണ്ടി മണ്ഡലം സെക്രട്ടറി നാസറുദ്ധീന്‍ ദാരിമിയും, എസ് എം എഫിന് വേണ്ടി മേഖല ട്രഷറര്‍ ഗഫൂര്‍ ഹാജിയും, എസ് കെ എസ് എസ് എഫിന് വേണ്ടി മേഖല പ്രസിഡണ്ട് യൂനുസ് ഫൈസി വെട്ടുപാറയും നല്‍കി.

അനുസ്മരണ സമ്മേളനം ആനമങ്ങാട് മുഹമ്മദ്‌ കുട്ടി ഫൈസി ഉല്ഘാമടനം ചെയ്തു. മമ്മു ദാരിമി വാവൂര്‍ അധ്യക്ഷനായി. അബ്ദുസ്സമദ് പൂക്കോട്ടൂര്‍ സൈനുല്‍ ഉലമ അനുസ്മരണ പ്രഭാഷണം നടത്തി. പ്രാരംഭ പ്രാര്ത്ഥനക്ക് സയ്യിദ് ബി എസ് കെ തങ്ങളും, മജ് ലിസുന്നൂറിന് സയ്യിദ് കുഞ്ഞിസീതിക്കോയ തങ്ങള്‍ ജമലുല്ലൈലിയും, സമാപന പ്രാര്ത്ഥനക്ക് സയ്യിദ് മാനുതങ്ങള്‍ വെള്ളൂരും നേതൃത്വം നല്കി. എസ് വൈ എസ് മണ്ഡലം പ്രസിഡണ്ട് എസ് കെ പി എം തങ്ങള്‍, സെക്രട്ടറിനാസറുദ്ധീന്‍ ദാരിമി ചീക്കോട്, ട്രഷറര്‍ കൊപ്പിലാന്‍ അബുഹാജി എന്നിവര്ക്കും മേഖല കമ്മറ്റി സ്വീകരണം നല്കി. എ സി അബ്ദുറഹിമാന്‍ ദാരിമി സ്വാഗതവും യൂനുസ് ഫൈസി വെട്ടുപാറ നന്ദിയും പറഞ്ഞു.
- Yoonus MP

SKSBV ശാമിയാന 2016 നാഷണല്‍ ലീഡേഴ്‌സ് മീറ്റ് ഇന്ന് തുടങ്ങും

തേഞ്ഞിപ്പാലം: 'വളരുന്ന ബാല്യം വളരേണ്ട ബോധം' എന്ന പ്രമേയത്തില്‍ എസ്. കെ. എസ്. ബി. വി. സംസ്ഥാനകമ്മിറ്റി ശാമിയാന 2016 എന്ന പേരില്‍ നടത്തുന്ന വെക്കേഷന്‍ കാമ്പയിന്റെ ഭാഗമായി നാഷണല്‍ ലീഡേഴ്‌സ് മീറ്റ് ഇന്ന് കാസര്‍കോഡ് ബെല്ല കടപ്പുറം ഹിദായത്തുല്‍ ഇസ്‌ലാം മദ്‌റസയില്‍ തുടങ്ങും. വൈകിട്ട് 4ന് സി. എഛ്. അബ്ദുല്‍ ഹമീദ് ഹാജി പതാക ഉയര്‍ത്തും. തുടര്‍ന്ന് നടക്കുന്ന ഉദ്ഘാടന സംഗമം സയ്യിദ് റാജിഅലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ എസ്. കെ. ഐ. എം. വി. ബി. സെക്രട്ടറി എം. എം. ഖാസിം മുസ്‌ലിയാര്‍ ഉദ്ഘാടനം നിര്‍വഹിക്കും. അബൂബക്ര്‍ സാലൂദ് നിസാമി, താജുദ്ദീന്‍ ദാരിമി, ബശീര്‍ വെള്ളിക്കോത്ത്, സൈനുദ്ദീന്‍ ഒളവട്ടൂര്‍, അഫ്‌സല്‍ രാമന്തളി, അനസ് മാരായമംഗലം, ബശീര്‍ ദാരിമി, അബ്ദുന്നാസര്‍ ഹൈതമി, ശമീര്‍ തോടന്നൂര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
മഗ്‌രിബിന് ശേഷം നടക്കുന്ന ഓര്‍ഗനൈസിംഗ് സെഷന്‍ മുനീര്‍ ഹുദവി പേങ്ങാട് നേതൃത്വം നല്‍കും. നാളെ നടക്കുന്ന സുപ്രഭാതം സെഷനില്‍ സമസ്ത മുശാവറ അംഗം യു. എം. അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, ഐഡിയല്‍ സെഷനില്‍ അഡ്വ. ഓളമ്പിള്ളി മുഹമ്മദ് ഫൈസി, ലിറ്ററേചര്‍ സെഷനില്‍ ശാഹുല്‍ മഹീദ് മാസ്റ്ററ് മേല്‍മുറി, എസ്. കെ. എസ്. ബി. വി. പാസ്റ്റ് ആന്റ് പ്രസന്റ് സെഷനില്‍ എസ്. കെ. ജെ. എം. സി. സി. മാനേജര്‍ എം. എ. ചേളാരി എന്നിവര്‍ സംവദിക്കും. ഉച്ചക്ക് രണ്ട് മണിക്ക് നടക്കുന്ന സമാപനസംഗമത്തില്‍ ടി. പി. അലി ഫൈസിയുടെ അധ്യക്ഷതയില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ട്രഷറര്‍ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിക്കും. മെട്രോ മുഹമ്മദ് ഹാജി മുഖ്യാധിഥിയാവും. അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമി, ലത്തീഫ് മൗലവി, എ. കെ. കുഞ്ഞബ്ദുല്ല ഹാജി, എം. കെ. അബൂബക്കര്‍ ഹാജി, സി. മുഹമ്മദ് ഫൈസി, ശഫീഖ് മണ്ണഞ്ചേരി, യാസര്‍ അറഫാത്ത് ചെര്‍ക്കള, എ. വി. ഉമര്‍ മൗലവി, സി. എം. മുഹമ്മദ് ഫൈസി, നാസര്‍ ഫൈസി പാവനൂര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
- Samastha Kerala Jam-iyyathul Muallimeen

സമസ്ത: റിയാദ് മദ്രസകളില്‍ പ്രവേശനം ആരംഭിച്ചു

റിയാദ്: ബത്ഹ, മലാസ്, അസീസിയ്യ, അതീഖ, ഹരാജ്, ശിഫ, നസീം തുടങ്ങിയ സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സമസ്ത കേരള വിദ്യാഭ്യാസ ബോര്‍ഡ് അംഗീകാരമുളള മദ്രസകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. ഒന്നു മുതല്‍ പത്ത് വരെയുളള ക്ലാസുകളിലേക്കാണ് പ്രവേശനം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0502434933, 0502261543. വ്യാഴം, വെളളി, ശനി ദിവസങ്ങളിലാണ് ക്ലാസുകള്‍.
- A. K. RIYADH

മുഫത്തിശ് ഇന്റര്‍വ്യു നാളെ (07-04-2016)

ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ മുഫത്തിശായി സേവനം ചെയ്യാന്‍ അപേക്ഷ സമര്‍പ്പിച്ചവര്‍ക്കുള്ള ഇന്‍ര്‍വ്യു നാളെ (വ്യാഴം) ചേളാരി സമസ്താലയത്തില്‍ വെച്ച് നടക്കും. അപേക്ഷ സമര്‍പ്പിച്ചവര്‍ രാവിലെ 10 മണിക്ക് മുമ്പായി ഓഫീസില്‍ ഹാജരാവേണ്ടതാണെന്ന് മാനേജര്‍ അറിയിച്ചു.
- SKIMVBoardSamasthalayam Chelari

ത്വലബ യൂണിയന്‍ ലീഡേഴ്‌സ് സമ്മിറ്റ് 21ന് പട്ടിക്കാട് ജാമിഅയില്‍

കോഴിക്കോട്: എസ്. കെ. എസ്. എസ്. എഫ് ത്വലബാവിംഗ് സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന ത്വലബ യൂണിയന്‍ ലീഡേഴ്‌സ് സമ്മിറ്റ് ഏപ്രില്‍ 21 ന് പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ നടക്കും. തൃശൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള മുഴുവന്‍ ദര്‍സ് അറബിക് കോളേജുകളിലെ ത്വലബാവിംഗ്, സ്റ്റുഡന്റ്‌സ് യൂണിയന്‍ ജനറല്‍ സെക്രട്ടറിമാരാണ് സമ്മിറ്റില്‍ പങ്കെടുക്കേണ്ടത്. ഏപ്രില്‍ 21 വ്യാഴാഴ്ച വൈകിട്ട് നാലു മുതല്‍ പത്തുമണിവരെ നടക്കുന്ന ലീഡേഴ്‌സ് സമ്മിറ്റില്‍ സമസ്തയുടെയും എസ്. കെ. എസ്. എസ്. എഫിന്റെയും സംസ്ഥാന ജില്ലാ നേതാക്കള്‍ പങ്കെടുക്കും. പ്രശസ്തര്‍ ക്ലാസെടുക്കും. സമിതി ഒരു വര്‍ഷക്കാലയളവില്‍ നടപ്പിലാക്കുന്ന കര്‍മ്മ പദ്ധതികള്‍ സമ്മിറ്റില്‍ ചര്‍ച്ച ചെയ്യും.

കാസര്‍കോഡ് എം. ഐ. സിയില്‍ നടന്ന സംസ്ഥാന സമിതിയില്‍ സി. പി ബാസിത്ത് അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് ഹമീദ് തങ്ങള്‍ മഞ്ചേരി ഉദ്ഘാടനം ചെയ്തു. ജുറൈജ് കണിയാപുരം, ഫായിസ് നാട്ടുകല്‍, റാഫി പുറമേരി, ലത്തീഫ് പാലത്തുങ്കര, സലീം ദേളി, സിദ്ധീഖ് മണിയൂര്‍, അനീസ് കൊട്ടത്തറ, മുജ്തബ കോടങ്ങാട്, ഹബീബ് വരവൂര്‍, ഷിഹാബുദ്ദീന്‍ കോതമംഗലം, ഷാനവാസ് ഇടുക്കി, മാഹീന്‍ കാക്കാഴം, ബാദുഷ കൊല്ലം ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. ഉവൈസ് പതിയാങ്കര സ്വാഗതവും സഅദ് വെളിയങ്കോട് നന്ദിയും പറഞ്ഞു.
- twalabastate wing

SKSBV ശാമിയാന 2016 നാഷണല്‍ ലീഡേഴ്‌സ് മീറ്റിന് നാളെ തുടക്കം

തേഞ്ഞിപ്പാലം: 'വളരുന്ന ബാല്യം വളരേണ്ട ബോധം' എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.ബി.വി. സംസ്ഥാനകമ്മിറ്റി ശാമിയാന 2016 എന്ന പേരില്‍ നടത്തുന്ന വെക്കേഷന്‍ കാമ്പയിന്റെ ഭാഗമായി നാഷണല്‍ ലീഡേഴ്‌സ് മീറ്റ് നാളെ കാസര്‍കോഡ് ബെല്ല കടപ്പുറം ഹിദായത്തുല്‍ ഇസ്‌ലാം മദ്‌റസയില്‍ തുടങ്ങും. വൈകിട്ട് 4ന് സയ്യിദ് റാജിഅലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ എസ്.കെ.ഐ.എം.വി.ബി. സെക്രട്ടറി എം.എം. ഖാസിം മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. മഗ്‌രിബിന് ശേഷം നടക്കുന്ന ഓര്‍ഗനൈസിംഗ് സെഷന്‍ മുനീര്‍ ഹുദവി പേങ്ങാട് നേതൃത്വം നല്‍കും. രണ്ടാം ദിനത്തില്‍ വിവിധ വിധി സെഷനുകളിലായി സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, യു.എം. അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, അഡ്വ. ഓളമ്പിള്ളി മുഹമ്മദ് ഫൈസി, എം.എ. ചേളാരി, മെട്രോ മുഹമ്മദ് ഹാജി, ശാഹുല്‍ ഹമീദ് മാസ്റ്റര്‍ തുടങ്ങി പ്രമുഖര്‍ സംവദിക്കും. കേരളത്തിനകത്തും പുറത്തുമുള്ള ഇരുപത് ജില്ലകളിലെ കൗണ്‍സിലര്‍മാര്‍ പങ്കെടുക്കും.
- Samastha Kerala Jam-iyyathul Muallimeen
Old post: 'വളരുന്ന ബാല്യം, വളരേണ്ട ബോധം' ശാമിയാന 2016 നാഷണല്‍ ലീഡേഴ്‌സ് മീറ്റ് 6, 7 തിയ്യതികളില്‍ കാസര്‍കോഡ്

മദ്‌റസ കെട്ടിടം ഉദ്ഘാടനം ചെയ്തു

പാണമ്പ്ര:  ഇസ്സത്തുല്‍ ഇസ്‌ലാം മദ്‌റസക്ക് പുതുതായി നിര്‍മിച്ച കെട്ടിടം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സമസ്ത ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍ ദുആ സമ്മേളനത്തിന് നേതൃത്വം നല്‍കി. കാലിക്കറ്റ് സര്‍വകലാശാലാ വി.സി. ഡോ. കെ. മുഹമ്മദ് ബഷീര്‍, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, സത്താര്‍ പന്തല്ലൂര്‍, വി.പി. സൈദ് മുഹമ്മദ് നിസാമി, ഡോ. യു.വി.കെ മുഹമ്മദ്, ഡോ. എന്‍.എ.എം. അബ്ദുല്‍ഖാദിര്‍, എ.പി. അബ്ദുറഹ്മാന്‍ ഫൈസി, പി.എം. പോക്കര്‍ കുട്ടി ഹാജി സംസാരിച്ചു. എം. അബൂബക്കര്‍ മൗലവി അധ്യക്ഷനായി. പി.എം. ബാവ സ്വാഗതവും കെ. ഹംസക്കോയ നന്ദി പറഞ്ഞു.
ഫോട്ടോ: പുതുതായി നിര്‍മിച്ച പാണമ്പ്ര ഇസ്സത്തുല്‍ ഇസ്‌ലാം മദ്‌റസ കെട്ടിടം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു.
- SKIMVBoardSamasthalayam Chelari

ശംസുല്‍ ഉലമാ ഇസ്ലാമിക് കോംപ്ലക്‌സ്, കലാമേള; മഹ്ഫില്‍-16 ഏപ്രില്‍ 08 ന് ആരംഭിക്കും

കൊണ്ടോട്ടി: മുണ്ടക്കുളം ശംസുല്‍ ഉലമാ മെമ്മോറിയല്‍ ഇസ്ലാമിക് കോംപ്ലക്‌സ് വിദ്യാര്‍ത്ഥി സംഘടന ജാസിയ സംഘടിപ്പിക്കന്ന ഇസ്ലാമിക് കലാമേള മഹ്ഫില്‍-16 ഏപ്രില്‍ 8 ന് ആരംഭിക്കും. ഫൗജെ ദുല്‍ ദുല്‍, ജുന്‍ദെ ബുല്‍ബുല്‍, ജൈഷെ ഹുദ് ഹുദ് എന്നീ വിഭാഗങ്ങളായാണ് മത്സരങ്ങള്‍ നടക്കുന്നത്. ഇഷ്‌ഖെ റസൂല്‍, മുശാഅറ, ഫത്‌വ കൗണ്‍സില്‍, തഅ്‌ലീമു സുന്ന തുടങ്ങി 117 ഇനം മത്സരങ്ങളില്‍ 150 മത്സരാര്‍ത്ഥികള്‍ പങ്കെടുക്കും. എട്ടിന് വൈകിട്ട് നടക്കുന്ന അവൈക്കണിംഗ് റാലിയോടെ കലാമേളക്ക് ഔപചാരിക തുടക്കമാകും. സയ്യിദ് റാജിഹ് തങ്ങള്‍ പാണക്കാട് ഉദ്ഘാടനം ചെയ്യും. ഉസ്താദ് അബ്ദുല്‍ ഗഫൂര്‍ ദാരിമി, മുഹമ്മദ് കുട്ടി ദാരിമി കോടങ്ങാട്, നാസിറുദ്ദീന്‍ ദാരിമി ചീക്കോട്, സഅദ് മദനി കുന്നുംപുറം, കെപി ബാപ്പുഹാജി, അബൂബക്കര്‍ മാസ്റ്റര്‍ ചെറുമിറ്റം, കെ.കെ മുനീര്‍ മാസ്റ്റര്‍ മുണ്ടക്കുളം പങ്കെടുക്കും. സി.എ മുഹമ്മദ് മുസ്ലിയാര്‍ പതാക ഉയര്‍ത്തും. ഏപ്രില്‍ 10 ന് നടക്കുന്ന സമാപനസമ്മേളനത്തേടെ കലാമേളക്ക് തിരശ്ശീല വീഴും.
- SHAMSULULAMA COMPLEX - MUNDAKKULAM

ഹാഫിള് അഹ്മദ് കബീര്‍ ബാഖവിയുടെ പ്രഭാഷണം 8, 9 തിയ്യതികളില്‍ റഹ്മാനിയ്യയില്‍

1972 ൽ സ്ഥാപിതമായ റഹ്മാനിയയാണ് കേരള കരക്ക് മത ഭൗതിക സമന്വയ വിദ്യാഭ്യാസം പരിചയപെടുത്തിയത്. ഇന്ത്യക്ക് അകത്തും പുറത്തുമായി സേവനം ചെയ്യുന്ന 400 ൽ പരം പ്രഗത്ഭ പണ്ഡിതരെ സമർപ്പിക്കാൻ റഹ്മാനിയയ്യക്ക് സാധിച്ചിട്ടുണ്ട്.

എന്നാൽ, മുന്നോറോളം വിദ്യാർത്ഥികൾ പഠിച്ചു കൊണ്ടിരിക്കുന്ന സ്ഥാപനത്തിന് സ്ഥായിയായ വരുമാനമാർഗങ്ങളൊന്നും നിലവിലില്ല. സ്ഥിരവരുമാനം കണ്ടെത്തുന്നതിനായി എറണാകുളം വല്ലാർപാടത്ത് 3 ഏക്കർ സ്ഥലം റഹ്മാനിയ്യ കമ്മിറ്റി ഇതിനകം വാങ്ങിയിട്ടുണ്ട്. പ്രസ്തുത സ്ഥലത്ത് 65000 സ്ക്വയർ ഫീറ്റ് വിസ്തീർണത്തിൽ ഒരു വയർ ഹൗസ് നിർമിക്കാൻ തീരുമാനിച്ചിരിക്കയാണ്.
ഒരു സ്ക്വയർ ഫീറ്റിന് 1250 രൂപയാണ് നിർമാണ ചെലവ്. ഒരു ദീനി സ്ഥാപനത്തിന്റെ നടത്തിപ്പും നിലനിൽപ്പുമായി ബന്ധപ്പെട്ട് നമുക്കും പങ്ക് കൊള്ളാവുന്ന അസുലഭ അവസരമാണിത്. നമ്മുടെ മരണപ്പെട്ട് പോയ മാതാപിതാക്കളുടെയോ കുടുംബാംഗങ്ങളുടെയോ പേരിൽ ജാരിയായ (നിലനിൽക്കുന്ന) സ്വദഖയായി നമ്മളാൽ കഴിയുന്ന പരമാവധി സ്ക്വയർ ഫീറ്റ് ഓഫർ ചെയ്യാൻ ശ്രമിക്കുക. അതിന്റെ പ്രതിഫലം അവർക്ക് കിട്ടി കൊണ്ടേയിരിക്കും. അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീൻ.
- musthafa kopilan

മദ്‌റസ പൊതുപരീക്ഷ മൂല്യനിര്‍ണയം; ഏപ്രില്‍ 15നകം അപേക്ഷിക്കുക

ചേളാരി: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് മെയ് 11, 12 തിയ്യതികളില്‍ നടത്തുന്ന പൊതുപരീക്ഷയുടെ മൂല്യനിര്‍ണയിത്തിന് ഏപ്രില്‍ 15നകം അപേക്ഷ സമര്‍പ്പിക്കാം. മെയ് 23 മുതല്‍ 26 വരെ ചേളാരി സമസ്താലയത്തില്‍ വെച്ചാണ് കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് നടക്കുന്നത്. അപേക്ഷ ഫോറം www.samastha.info സൈറ്റില്‍ ലഭിക്കും.
- SKIMVBoardSamasthalayam Chelari

ഇമാം ശാഫി അക്കാദമി സ്വലാത്ത് മജ്‌ലിസും മജ്‌ലിസുന്നൂറും ഇന്ന്

കുമ്പള: ഇമാം ശാഫി ഇസ്‌ലാമിക്ക് അക്കാദമിയില്‍ മാസന്തോറും നടത്തി വരാറുളള സ്വലാത്ത് മജ്‌ലിസും മജ്‌ലിസുന്നൂറും ഇന്ന് മഗ്‌രിബ് നിസ്‌ക്കാരനന്തരം നടക്കും. ശൈഖുനാ എം.എ ഖാസിം മുസ്ലിയാര്‍ സ്വലാത്ത് മജ്‌ലിസിന്നും മജ്‌ലിസുന്നൂറിനും നേതൃത്വ നല്‍കും. കെ.എല്‍ അബ്ദുല്‍ ഖാദിര്‍ അല്‍ ഖാസിമി, ഹംസ മുസ്ലിയാര്‍, മൂസ നിസാമി, അബ്ദുസ്സലാം വാഫി, അന്‍വര്‍ ഹുദവി, ശമീര്‍ വാഫി, സഫ്‌വാന്‍ വാഫി, ഹാഫിസ് വാഫി, റാഹത്ത് മൗലവി തുടങ്ങിയവര്‍ സംബന്ധിക്കും.
- Imam Shafi Academy

SKSSF ഇസ്തിഖാമ ആദര്‍ശ കോഴ്‌സ് നടത്തുന്നു

കോഴിക്കോട്: എസ്. കെ. എസ്. എസ്. എഫ് ആദര്‍ശ വിഭാഗം ഇസ്തിഖാമ സമിതിയുടെ കീഴില്‍ സംസ്ഥാനത്ത് നാലു കേന്ദ്രങ്ങളില്‍ ആദര്‍ശ പഠന കോഴ്‌സ് ആരംഭിക്കുന്നു. കാസര്‍ഗോഡ്, മലപ്പുറം, കോഴിക്കോട്, ആലപ്പുഴ എന്നീ കേന്ദ്രങ്ങളില്‍ വെച്ച് നടക്കുന്ന രണ്ടുവര്‍ഷത്തെ കോഴ്‌സാണിത്. ആദര്‍ശ പ്രചാരണ രംഗത്ത് മികവുള്ള പ്രബോധകരെ വളര്‍ത്തിയെടുക്കലാണ് ലക്ഷ്യം. കോഴ്‌സിനു ചേരാന്‍ താല്‍പര്യമുള്ള ദര്‍സ്-അറബിക് കോളേജ് വിദ്യാര്‍ഥികള്‍ www.skssf.in എന്ന സൈറ്റില്‍ നിന്നും അപേക്ഷാ ഫോറം ഡൗണ്‍ലോഡ് ചെയ്ത് പൂര്‍ണമായി പൂരിപ്പിച്ച് എപ്രില്‍ 15നകം എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന കമ്മറ്റി, ഇസ്ലാമിക് സെന്റര്‍, റെയില്‍വേ ലിങ്ക് റോഡ്, കോഴിക്കോട്-2 എന്ന വിലാസത്തിലോ, skssfisthiqama@gmail.com എന്ന ഇമെയ്‌ലിലോ അയക്കേണ്ടതാണ്. ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍: 9744896160, 9946005509, 9562646391.
- SKSSF STATE COMMITTEE

സര്‍വ്വകലാശാല അസിസ്റ്റന്റ്; സൗജന്യ തീവ്ര പരിശീലനം

തൃശൂര്‍: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ തൃശൂര്‍ ശക്തന്‍ നഗറില്‍ എം.ഐ.സി. ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന കോച്ചിംഗ് സെന്റര്‍ ഫോര്‍ മുസ്ലിം യൂത്ത് എന്ന സൗജന്യ പി.എസ്.സി. പരിശീലന കേന്ദ്രത്തില്‍ സര്‍വ്വകലാശാല അസിസ്റ്റന്റ് പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ പരിശീലനം നല്‍കുന്നു. ഒരു മാസത്തെ സൗജന്യ തീവ്ര പരിശീലനം ഏപ്രില്‍ 4ന് ആരംഭിക്കുന്നതാണ്. താല്‍പര്യമുള്ള ന്യൂനപക്ഷ വിഭാഗത്തിലെ ബിരുദധാരികള്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും ഫോട്ടോയും സഹിതം ഏപ്രില്‍ 4ന് മുമ്പായി പരിശീലന കേന്ദ്രത്തില്‍ അഭിമുഖത്തിനായി എത്തണം. അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍ 0487 2444850, 9656801846.
- Salim Chettiyanthody

'ബീവി ആയിശ(റ), അവരാണ് നമ്മുടെ ഉമ്മ' മാതൃക കുടുംബം; SKSSF ജില്ലാ കാമ്പയിന് ഉജ്വല തുടക്കം

എടവണ്ണപ്പാറ : ബീവി ആയിശ(റ), അവരാണ് നമ്മുടെ ഉമ്മ എന്ന പ്രമേയവുമായി എസ് കെ എസ് എസ് എഫ് മലപ്പുറം ജില്ല കമ്മറ്റി ഏപ്രില്‍, മെയ് മാസങ്ങളില്‍ സംഘടിപ്പിക്കുന്ന കുടുംബ കാമ്പയിന് എടവണ്ണപ്പാറ മേഖലയിലെ വെട്ടത്തൂരില്‍ ഉജ്വല തുടക്കം. കാമ്പയിന്‍ കാലയളവില്‍ യൂണിറ്റ് തലങ്ങളിളായി ആയിരം കുടുംബ യോഗങ്ങള്‍ സംഘടിപ്പിച്ച് പുതിയ തലമുറക്ക് നബിയുടെ ഭാര്യയായ ആയിശ(റ) വിനെ പരിചയപ്പെടുത്തുക എന്നതാണ് കാമ്പയിന്റെ പ്രധാന ലക്ഷ്യം.

കാമ്പയിന്റെ ജില്ല തല ഉല്‍ഘാടനം എം പി മുഹമ്മദ് മുസ്‌ലിയാര്‍ കടുങ്ങല്ലൂര്‍ നിര്‍വഹിച്ചു. ജില്ലാ എസ് കെ എസ് എസ് എഫ് ജില്ലാ സെക്രട്ടറി ഷഹീര്‍ അന്‍വരി പുറങ്ങ് അധ്യക്ഷ്യനായി. സയ്യിദ് ബി എസ് കെ തങ്ങള്‍ പ്രാര്‍ത്ഥന നിര്‍വഹിച്ചു. ഇബാദ് സംസ്ഥാന കണ്‍ വീനര്‍ ആസിഫ് ദാരിമി പുളിക്കല്‍ ക്ലാസ്സിന് നേതൃത്വം നല്‍കി. ശിഹാബ് കുഴിഞ്ഞോളം, ഉമറുല്‍ ഫാറൂഖ് കരിപ്പൂര്‍, ശുക്കൂര്‍ വെട്ടത്തൂര്‍, അലിഅക്ബര്‍ ഊര്‍ക്കടവ്, യൂനുസ് ഫൈസി വെട്ടുപാറ, സമദ് മാസ്റ്റര്‍ വാഴയൂര്‍, റിയാസ് ഫൈസി ഓമാനൂര്‍, സിദ്ധീഖ് കാമശ്ശേരി, സി ജെ പി തങ്ങള്‍, ഇര്‍ഫാന്‍ തങ്ങള്‍, അഷ്‌റഫ് ഫൈസി അനന്തായൂര്‍, ഫൈസല്‍ ഫൈസി ചൂളാട്ടിപ്പാറ, വാഹിദ്, ജുനൈദ്, കരീം വി സി എന്നിവര്‍ നേതൃത്വം നല്‍കി.
ഫോട്ടോ: എസ് കെ എസ് എസ് എഫ് മലപ്പുറം ജില്ല കമ്മറ്റി സംഘടിപ്പിക്കുന്ന കുടുംബ കാമ്പയിന് എം പി മുഹമ്മദ് മുസ്‌ലിയാര്‍ കടുങ്ങല്ലൂര്‍ ഉല്‍ഘാടനം ചെയ്യുന്നു.
- Yoonus MP

TREND സമ്മർ ഗൈഡിന് തുടക്കമായി

കണ്ണൂര്‍: എസ്. കെ. എസ്. എസ്. എഫ് വിദ്യാഭ്യാസ വിഭാഗമായ ട്രെൻഡിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ മെയ് മാസത്തിൽ നടക്കുന്ന അവധിക്കാല കാമ്പയിൻ സമ്മർ ഗൈഡിന് ജില്ലയിൽ തുടക്കമായി. ജില്ലാതല ഉൽഘാടനം കണ്ടക്കൈ നജാത്തുൽ ഇസ്ലാം മദ്റസയിൽ വെച്ച് നടന്നു. എസ്. കെ. എസ്. എസ്. എഫ്. ജില്ലാ പ്രസിഡന്റ് ബശീർ അസ്അദിയുടെ അധ്യക്ഷതയിൽ
മയ്യിൽ പഞ്ചായത്ത് പ്രസിഡൻറ് പി. ബാലൻ ഉൽഘാടനം ചെയ്തു. ഹംസ മാസ്റ്റർ മയ്യിൽ ക്ലാസെടുത്തു. എസ്. എസ്. എൽ. സി. പ്ലസ് ടു വിദ്യാർത്ഥികൾക്ക് ലക്ഷ്യബോധം നൽകാനും തുടർപഠനങ്ങളെക്കുറിച്ച് അവബോധം നൽകാനും ക്ലാസ് സഹായകമായി. പഞ്ചായത്ത് മെമ്പർ ശ്രീധരൻ, അബുബക്കർ മാസ്റ്റർ, ശുക്കൂർ മാസ്റ്റർ സുബൈർ ദാരിമി, സുറൂർ പാപ്പിനിശേരി, ശംസാ ദ് ദാരിമി, സുഹൈൽ നിരത്ത് പാലം സംസാരിച്ചു. അബ്ദു ലത്തീഫ് പന്നിയൂർ സ്വാഗതവും മിസ്അബ് കണ്ടക്കൈ നന്ദിയും പറഞ്ഞു. സമ്മർ ഗൈഡിന്റെ ഭാഗമായി സമ്മർ സ്കൂൾ, കരിയർ ക്ലിനിക്, കരിയർ എക്സ്പോ, കുരുന്നു കൂട്ടം, ടീൻ ടീം തുടങ്ങിയ പരിപാടികളും ശാഖാ മേഖലാ തലങ്ങളിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് ടെൻഡ് ജില്ലാ കമ്മിറ്റിയുമായി ബന്ധപ്പെടണമെന്ന് കൺവീനർ അറിയിച്ചു.
- Latheef Panniyoor

ഇന്ന് (01-04-2016) മുതല്‍ ഒരാഴ്ച മദ്‌റസകള്‍ക്ക് മധ്യവേനല്‍ അവധി

ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകൃത മദ്‌റസകള്‍ക്ക് ഇന്ന് മുതല്‍ ഒരാഴ്ച മധ്യവേനല്‍ അവധി ആയിരിക്കും. ഈ വര്‍ഷം രണ്ടു രീതിയിലാണ് മദ്‌റസകള്‍ക്ക് അവധി അനുവദിച്ചത്. ഏപ്രില്‍ ഒന്നു മുതല്‍ എട്ടു കൂടിയ ദിവസങ്ങളില്‍ അവധി എടുക്കാത്തവര്‍ക്ക് മെയ് ഒന്നു മുതല്‍ എട്ട് കൂടിയ ദിവസങ്ങളില്‍ അവധി എടുക്കാവുന്നതാണ്. കര്‍ണാടക സംസ്ഥാനത്തിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് അവിടെ ഏപ്രില്‍ 18 മുതല്‍ 25 വരെയാണ് അവധി. മേല്‍ അവധി ദിനങ്ങളില്‍ വ്യത്യസ്ഥമായി യാതൊരു കാരണത്താലും മദ്‌റസകള്‍ക്ക് അവധി എടുക്കാവുന്നതല്ലെന്ന് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ഓഫീസില്‍ നിന്നറിയിച്ചു.
- SKIMVBoardSamasthalayam Chelari

സ്‌കൂള്‍വര്‍ഷ മദ്‌റസ പൊതുപരീക്ഷ ഏപ്രില്‍ 2, 3 തിയ്യതികളില്‍

ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ സ്‌കൂള്‍ വര്‍ഷ സിലബസ് പ്രകാരം പ്രവര്‍ത്തിക്കുന്ന മദ്‌റസകളുടെ പൊതുപരീക്ഷ ഏപ്രില്‍ 2, 3 തിയ്യതികളില്‍ നടക്കും. ഇവയുടെ കേന്ദ്രീകൃത മൂല്യനിര്‍ണ്ണയ ക്യാമ്പ് ചേളാരി സമസ്താലയത്തില്‍ വെച്ച് ഏപ്രില്‍ 4 മുതല്‍ ആരംഭിക്കും.
- SKIMVBoardSamasthalayam Chelari

യുവത്വം സമൂഹനന്മക്ക് ഉപയോഗിക്കണം: നിയാസലി ശിഹാബ് തങ്ങള്‍

ഇരുമ്പുചോല: നവസമൂഹത്തില്‍ സമാധാനത്തിന്റെ കാവലാളാണ് യുവ സമൂഹമെന്നും യുവത്വം സമൂഹനന്മക്കായി ഉപോയാഗിക്കണമെന്നും പാണക്കാട് സയ്യിദ് നിയാസലി ശിഹാബ് തങ്ങള്‍. ഇരുമ്പുചോല എസ്. കെ. എസ്. എസ്. എഫ് 26ാം വാര്‍ഷികാഘോഷത്തിന്റെ വിവിധ വിഷയങ്ങളിലായി 50 ഓളം ദിവസ്സങ്ങള്‍ നീണ്ട് നില്‍ക്കുന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശൈഖുനാ കാടേരി ഉസ്താദ് അദ്ധ്യക്ഷനായി. സമാപന സമ്മേളനത്തില്‍ ശൈഖുനാ ആലിക്കുട്ടി മുസ്ലിയാര്‍, ശൈഖുനാ കാടേരി ഉസ്താദ് എന്നിവര്‍ പങ്കെടുക്കും. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി ദുആക്ക് നേതൃത്വം നല്‍കും. അന്‍വര്‍ മുഹ് യുദ്ദീന്‍ ഹുദവി ആലുവ മുഖ്യ പ്രഭാഷണം നടത്തും.
- Abdulla Thengilan (IBNU KUNHIMUHAMMED)

ഉപഹാരം നല്‍കി

ബഹ്‌റൈനിലെ പ്രവാസം മതിയാക്കി ഖത്തറിലേക്ക് പോവുന്ന എസ്. കെ. എസ്. എസ്. എഫ് പ്രവര്‍ത്തകന്‍ മുനീറിന് എസ്. കെ. എസ്. എസ്. എഫ് ബഹ്‌റൈന്‍ കമ്മിറ്റിയുടെ ഉപഹാരം സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫക്റുദ്ധീന്‍ തങ്ങള്‍ നല്‍കുന്നു.
- SK SSF Bahrain (Bahrain)