Thursday, July 30, 2015

ജംഇയ്യത്തുല്‍ മുഫത്തിശീന്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍ (പ്രസിഡന്റ്), കെ.എച്ച്.കോട്ടപ്പുഴ (ജനറല്‍ സെക്രട്ടറി), വി.കെ.എസ്. തങ്ങള്‍  (ഖജാഞ്ചി)


തേഞ്ഞിപ്പലം: സമസ്ത കേരള ജംഇയ്യത്തുല്‍ മുഫത്തിശീന്‍ ഭാരവാഹികളായി കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാരെ പ്രസിഡന്റായും കെ.എച്ച്.കോട്ടപ്പുഴയെ ജനറല്‍ സെക്രട്ടറിയായും വി.കെ.എസ്. തങ്ങളെ ഖജാഞ്ചിയായും തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാരായി പുത്തലം അബ്ദുറസാഖ് മുസ്‌ലിയാര്‍, ടി.കെ. മുഹമ്മദ് മുസ്‌ലിയാര്‍, ജോ. സെക്രട്ടറിമാരായി വി. ഉസ്മാന്‍ ഫൈസി ഇന്ത്യനൂര്‍, അഹ്മദ് തെര്‍ളായി, ക്ഷേമനിധി കണ്‍വീനറായി കുഞ്ഞിമൊയ്തീന്‍ മുസ്‌ലിയാരെയും ജോ. കണ്‍വീനററായി ടി.പി.അബൂബക്കര്‍ മുസ്‌ലിയാരെയും തിരഞ്ഞെടുത്തു.
വിവിധ വിഭാഗങ്ങള്‍ അവരുടെ മതസ്വാതന്ത്ര്യം നിലനിര്‍ത്തുവാനും അവ പ്രചരിപ്പിക്കുവാനും ഇന്ത്യയുടെ മഹത്തായ ഭരണഘടന നല്‍കിയ സ്വാതന്ത്ര്യത്തെ ഹനിക്കുംവിധം ഇന്ന് നടക്കുന്ന ചില പ്രശ്‌നങ്ങളില്‍ ഇന്ത്യയിലെ പരമോന്നത നീതിപീഠത്തിലെ ചില ചീഫ് ജസ്റ്റിസുമാര്‍ നടത്തുന്ന പരമാര്‍ശങ്ങളില്‍ ഈ യോഗം ആശങ്ക രേഖപ്പെടുത്തുന്നു. 'ശിരോവസ്ത്ര' പ്രശ്‌നത്തില്‍ മൂന്ന് മണിക്കൂര്‍ മതകല്‍പന മാറ്റിവെച്ചാല്‍ മതത്തില്‍നിന്ന് പുറത്താക്കുമോ എന്ന പരമാര്‍ശത്തിനോട് ഈയോഗം ഖേദം പ്രകടിപ്പിക്കുന്നു. 
നിലവിളക്ക് വിഷയത്തില്‍ കേരളത്തിലെ ചിലമാധ്യമങ്ങളും വ്യക്തികളും നടത്തുന്ന മുസ്‌ലിം വിരുദ്ധ നിലപാടുകള്‍ കേരളം ഫാസിസ്റ്റ് വല്‍കരിക്കുവാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. അവരവരുടെ മത ചിട്ടകള്‍ പാലിച്ചുകൊണ്ടുതന്നെ ഭരണ-രാഷ്ട്രീയ-ഉദ്യോഗ മേഖലകളിലും പൊതുപ്രവര്‍ത്തനങ്ങളിലും വ്യാപൃതരാകാമെന്നിരിക്കേ മതന്യൂനപക്ഷങ്ങളെ വേദനിപ്പിക്കുന്ന ഇത്തരം ശ്രമങ്ങളില്‍നിന്നും ബന്ധപ്പെട്ടവര്‍ പിന്‍മാറണമെന്ന് ഈയോഗം ആവശ്യപ്പെടുന്നു.
കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. മോയിന്‍കുട്ടി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. വിവിധ സെഷനുകളിലായി നടന്ന പഠനക്ലാസുകളില്‍ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജലമുല്ലൈലി, കൊട്ടപ്പുറം അബ്ദുല്ല മാസ്റ്റര്‍, ജോര്‍ജ് കരുണക്കല്‍, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, എം.എ.ചേളാരി, കെ.സി.അഹ്മദ് കുട്ടി മൗലവി പ്രസംഗിച്ചു. കെ.എച്ച്. കോട്ടപ്പുഴ സ്വാഗതവും അഹ്മദ് തെര്‍ളായി നന്ദിയും പറഞ്ഞു.
- SKIMVBoardSamasthalayam Chelari

Wednesday, July 29, 2015

ജാമിഅഃ നൂരിയ്യ അറബിയ്യ പ്രവേശന പരീക്ഷ നാളെ

പെരിന്തല്‍മണ്ണ: പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിയ്യയിലെ 2015-16 അധ്യായന വര്‍ഷത്തെ പുതിയ ബാച്ചിലേക്കുള്ള ഇന്റര്‍വ്യൂ നാളെ (വ്യാഴം) കാലത്ത് 8 മണി മുതല്‍ ആരംഭിക്കുന്നതാണ്. മുത്വവ്വല്‍, മുഖ്തസ്വര്‍ വിഭാഗങ്ങളിലേക്കാണ്  പ്രവേശനം നടക്കുന്നത്. അപേക്ഷകള്‍ സമര്‍പ്പിച്ച വിദ്യാര്‍ത്ഥികള്‍ നാളെ രാവിലെ ജാമിഅയില്‍ എത്തിച്ചേരണമെന്ന് പ്രിന്‍സിപ്പാള്‍ പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ അറിയിച്ചു.
- Secretary Jamia Nooriya

Tuesday, July 28, 2015

സമസ്ത: മുഫത്തിശീന്‍ ശില്‍പശാല ആരംഭിച്ചു

ചേളാരി: സമസ്ത കേരള ജംഇയ്യത്തുല്‍ മുഫത്തിശീന്‍ ത്രിദിന ശില്‍പശാല ചേളാരി സമസ്താലയത്തില്‍ ആരംഭിച്ചു. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി കോട്ടുമല ടി. എം. ബാപ്പു മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. എസ്. കെ. ജെ. എം. സി. സി. മാനേജര്‍ എം. എ. ചേളാരി, കെ. സി. അഹ്മദ് കുട്ടി മൗലവി, എ. ടി. എം. കുട്ടി ഉള്ളണം പ്രസംഗിച്ചു. 
'മദ്‌റസ ശാക്തീകരണം നമ്മുടെ റോള്‍' എന്ന വിഷയത്തില്‍ കെ. എം. അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം ക്ലാസെടുത്തു. ഗ്രൂപ്പു ചര്‍ച്ചകള്‍ക്ക് ടി. പി. അബൂബക്കര്‍ മുസ്‌ലിയാര്‍, ടി. കെ. മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍, എം. പി. അലവി ഫൈസി, ഉസ്മാന്‍ ഫൈസി ഇന്ത്യനൂര്‍, മുഹമ്മദ് ശരീഫ് ബാഖവി ചട്ടിപ്പറമ്പ്, കെ. ഇ. മുഹമ്മദ് മുസ്‌ലിയാര്‍, കെ. പി. അബ്ദുല്‍ഖാദിര്‍ ഫൈസി, ഫള്‌ലുറഹ്മാന്‍ ഫൈസി വെട്ടത്തൂര്‍, കെ. കെ. ഹനീഫല്‍ ഫൈസി, കെ. കെ. അബ്ദുല്‍ഖാദര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കി. സമസ്ത കേരള ജംഇയ്യത്തുല്‍ മുഫത്തിശീന്‍ ജനറല്‍ സെക്രട്ടറി കെ. എച്ച്. കോട്ടപ്പുഴ സ്വാഗതവും അഹ്മദ് തെര്‍ളായി നന്ദിയും പറഞ്ഞു. 
ഇന്ന് രാവിലെ 10 മണിക്ക് 'മുഫത്തിശ് എ മോഡല്‍' എന്ന വിഷയത്തില്‍ ജോര്‍ജ് കരുണക്കല്‍ കോട്ടയം ക്ലാസെടുക്കും. തുടര്‍ന്ന് 'സമസ്തയും സമസ്‌തേതര സംഘടനകളും' എന്ന വിഷയം എസ്. വൈ. എസ്. സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ അവതരിപ്പിക്കും. രാത്രി 8 മണിക്ക് നടക്കുന്ന മജ്‌ലിസുന്നൂറിന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി നേതൃത്വം നല്‍കും. 2015-16 അധ്യയന വര്‍ഷത്തെ കര്‍മപദ്ധതിക്ക് രൂപം നല്‍കി. നാളെ ഉച്ചക്ക് ശില്‍പശാല സമാപിക്കും. 
ഫോട്ടോ: സമസ്ത കേരള ജംഇയ്യത്തുല്‍ മുഫത്തിശീന്‍ ത്രിദിന ശില്‍പശാല സമസ്ത സെക്രട്ടറി കോട്ടുമല ടി. എം. ബാപ്പു മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു
- SKIMVBoardSamasthalayam Chelari

ദാറുല്‍ ഹുദാ: ഇമാം കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

തിരൂരങ്ങാടി: ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയുടെ പൊതു വിദ്യാഭ്യാസ സംരഭമായ സെന്റര്‍ ഫോര്‍ പബ്ലിക് എജ്യൂക്കേഷന്‍ ആന്‍ഡ് ട്രൈനിംഗി (സിപെറ്റ്)  ന് കീഴില്‍ മഹല്ലുകളില്‍ സേവനമനുഷ്ഠിക്കുന്ന ഇമാമുമാര്‍ക്ക് വേണ്ടി നടത്തപ്പെടുന്ന ഇമാം കോഴ്‌സിന്റെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. 
മഹല്ലുകളില്‍ ഇമാം, ഖത്തീബ് ആയി 2 വര്‍ഷമായി സേവനം ചെയ്തു കൊണ്ടിരിക്കുന്ന ഇമാമുമാര്‍ക്ക് കോഴ്‌സിന് അപേക്ഷിക്കാം. നേതൃഗുണ പരിശീലനം, മന:ശാസ്ത്ര പഠനം,  മഹല്ല് പ്രവര്‍ത്തനങ്ങളുടെ ശാസ്ത്രീയ മാനങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ പ്രാവീണ്യം നല്‍കുകയാണ് കോഴ്‌സിന്റെ ലക്ഷ്യം.
2015 ആഗസ്ത് 15 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് മുമ്പ് പൂരിപ്പിച്ച് അപേക്ഷാ ഫോം ദാറുല്‍ ഹുദാ ഓഫീസില്‍ എത്തിക്കേണ്ടതാണ്. അപേക്ഷാ ഫോമിനും വിശദ വിവരങ്ങള്‍ക്കും ദാറുല്‍ ഹുദാ   വെബ്‌സൈറ്റ് www.darulhuda.com സന്ദര്‍ശിക്കുകയോ അല്ലെങ്കില്‍ 8089158520, 9846047066, എന്നീ നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യുക.
- Darul Huda Islamic University

ജലാലിയ്യ റാത്തീബ് വാര്‍ഷികം സമാപനം നാളെ

ഇന്ന് ഡോ.ബഷീര്‍ ഫൈസി ദേശമംഗലം പ്രഭാഷണം നടത്തും


മുണ്ടക്കുളം: ശംസുല്‍ ഉലമാ മെമ്മോറിയല്‍ ഇസ്ലാമിക് കോംപ്ലക്‌സില്‍ നടക്കുന്ന ജലാലിയ്യ റാത്തീബ് 19-ാം വാര്‍ഷികവും ഉഹ്ദ് ശുഹദാ ആണ്ട് നേര്‍ച്ചയും നാളെ സമാപിക്കും. സമാപന സമ്മേളനം സമസ്ത ട്ര്ഷറര്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഷാജഹാന്‍ റഹ്മാനി കംബ്ലക്കാട് മുഖ്യ പ്രഭാഷണം നടത്തും. 9 മണിക്ക് നടക്കുന്ന ജലാലിയ്യാ റാത്തീബിനും ഉഹ്ദ് ശുഹദാ മൗലിദിനും മാനുതങ്ങള്‍ വെള്ളൂര് നേതൃത്വം നല്‍കും. സി.എ മുഹമ്മദ് മുസ്ലിയാര്‍, അബ്ദുല്‍ഗഫൂര്‍ദാരിമി, അബ്ദുറഹ്മാന്‍ ഫൈസി ഒളവട്ടൂര്‍, സഅദ് മദനി എന്നിവര്‍ സംബന്ധിക്കും. ഇന്ന് വൈകുന്നേരം 7 ന് ഉഹ്ദിന്റെ സന്ദേശം എന്ന വിഷയത്തില്‍ ബഷീര്‍ ഫൈസി ദേശമംഗലം പ്രഭാഷണം നടത്തും ഷിനാസ് ഹുദവി നന്തി അധ്യക്ഷനായിരുക്കും.
- SHAMSULULAMA COMPLEX - MUNDAKKULAM

Monday, July 27, 2015

നിലവിളക്ക് കൊളുത്തല്‍ ഇസ്‌ലാമിക വിരുദ്ധം: സമസ്ത

കോഴിക്കോട്: ഒരു പ്രത്യേക മതവിഭാഗത്തിന്റെ ആചാരം സ്വീകരിക്കാന്‍ ഇസ്‌ലാം അനുവദിക്കുന്നില്ല. നിലവിളക്ക് കൊളുത്തല്‍ ഹിന്ദു മതവിഭാഗത്തിന്റെ പ്രത്യേക ആചാരമാണ്. അതുസ്വീകരിക്കല്‍ ഇസ്‌ലാമിക വിശ്വാസികള്‍ക്ക് അനുവദനീയമല്ലെന്ന് സമസ്ത നേതാക്കളായ പ്രസിഡന്റ് ആനക്കര സി കോയക്കുട്ടി മുസ്‌ലിയാര്‍, ജനറല്‍ സിക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ എന്നിവര്‍ പറഞ്ഞു.
മൂന്നുമണിക്കൂര്‍ ശിരോവസ്ത്രം ധരിക്കാതിരുന്നാല്‍ മത വിശ്വാസം ഇല്ലാതാകുമോ എന്ന സുപ്രീംകോടതി പരാമര്‍ശം ഖേദകരമാണ്. എല്ലാ മതത്തിന്റേയും വിശ്വാസാചാരങ്ങള്‍ അനുസരിച്ച് ജീവിക്കാനും അതു സംരക്ഷിക്കാനുമുള്ള അവകാശം ഇന്ത്യന്‍ ഭരണഘടന അനുവദിച്ചു തരുന്നുണ്ട്. എന്നിരിക്കേ ഇത്തരം പരാമര്‍ശങ്ങള്‍ ദൗര്‍ഭാഗ്യകരമാണ്. നേതാക്കള്‍ പറഞ്ഞു.
- Samastha Book Dipot Calicut

മതേതരത്വ ഭാരതത്തിന്റെ നിലനില്‍പ്പിന് വ്യക്തി നിയമങ്ങള്‍ അനിവാര്യം: SKSSF ത്വലബാ വിംഗ്

എസ്. കെ. എസ്. എസ്. എഫ് ദക്ഷിണ കേരള ത്വലബാ കോണ്‍ഫറന്‍സ് സമാപിച്ചു


ആലപ്പുഴ: മതേതരത്വ ഭാരതത്തിന്റെ നിലനില്‍പ്പിന് വ്യക്തി നിയമങ്ങള്‍ അനിവാര്യമാണെന്നും രാജ്യം ഉള്‍ക്കൊള്ളുന്ന മതസ്വാതന്ത്ര്യത്തിന്റെ ഉജ്വല പ്രതീകങ്ങളായ ഇവയെ തകര്‍ക്കാനുള്ള ആസൂത്രിതമായ ശ്രമങ്ങള്‍ ഭരണഘടനാ വിരുദ്ധമാണെന്നും എസ്. കെ. എസ്. എസ്. എഫ് ത്വലബാ വിംഗ് സംസ്ഥാന സമിതി പതിയാങ്കര ശംസുല്‍ ഉലമാ ആക്കാദമിയില്‍ സംഘടിപ്പിച്ച ദക്ഷിണ കേരള ത്വലബാ കോണ്‍ഫറന്‍സ് അഭിപ്രായപ്പെട്ടു. മുസ്ലിം വ്യക്തി നിയമങ്ങളുടെ ദൈവികത അനിഷേധ്യമാണ്. വ്യക്തി നിയമ സംരക്ഷണം മുസ്ലിംകളുടെ മാത്രം ബാധ്യതയല്ല. ബഹുഭൂരിപക്ഷം വരുന്ന മതവിശ്വാസികള്‍ ഇതിനായി ഒന്നിക്കണമെന്നും കോണ്‍ഫറന്‍സ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. അറബിക് സര്‍വ്വകലാശാലക്കെതിരെയുള്ള ഗൂഢ നീക്കങ്ങള്‍ തിരിച്ചറിയുക, മതവിദ്യാര്‍ത്ഥികള്‍ക്ക് വഖഫ് ബോര്‍ഡ് സ്‌കോളര്‍ഷിപ്പ് അനുവദിക്കുക, മതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെയുള്ള ദുഷ്പ്രചരണങ്ങള്‍ അവസാനിപ്പിക്കുക തുടങ്ങിയവയായിരുന്നു മറ്റു പ്രമേയങ്ങള്‍. 

വെളളിയാഴ്ച വൈകീട്ട് 6 മണിക്ക് ഹംസക്കോയ തങ്ങള്‍ ലക്ഷദ്വീപ് പതാക ഉയര്‍ത്തിയതോടെയാണ് കോണ്‍ഫറന്‍സിന് തുടക്കമായത്. എറണാകുളം മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളിലെ മതവിദ്യാര്‍ത്ഥി പ്രതിനിധികളാണ് കോണ്‍ഫറന്‍സില്‍ പങ്കെടുത്തത്. എഡ്വൂഷോര്‍ ഡയറക്ടര്‍ ജഅ്ഫര്ഡ വാണിമേല്‍ ക്യാംപ് ഡയറക്ടറായിരുന്നു.
വെളളിയാഴ്ച വൈകീട്ട് 7 മണിക്ക് മസ്‌ക്കറ്റ് സുന്നി സെന്റര്‍ പ്രസിഡണ്ട് ഇസ്മാഈല്‍ കുഞ്ഞു ഹാജി മന്നാര്‍ ഉദ്ഘാടനം ചെയ്തു. എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് നവാസ് എച്ച് പാനൂര്‍ ആധ്യക്ഷം വഹിച്ചു. ഡോ. സൂബൈര്‍ ഹുദവി ചേകനൂര്‍, ഫക്രുദ്ദീന്‍ അലി അഹ്മദ് വിഷയാവതരണം നടത്തി. ശാനവാസ് കണിയാപുരം, ഉമ്മര്‍കുഞ്ഞി ആയാംപറമ്പില്‍, സലീം ഫൈസി ഒലിപ്പുഴ, ഉവൈസ് പതിയാങ്കര, റാശിദ് വി. ടി വേങ്ങര, ശാഹിദലി മാളിയേക്കല്‍, ഫായിസ് നാട്ടുകല്‍ തുടങ്ങിയവര്‍ സംസാരിച്ചു. 
ശനി കാലത്ത് 6 മണിക്ക് ഇബാദ് ചെയര്‍മാന്‍ ആസിഫ് ദാരിമി പുളിക്കല്‍ പ്രഭാത സന്ദേശം നല്‍കി. മൈന്റ് ഡിസൈനിംഗ് സെഷന് സൈദ് മുഹമ്മദ് നേതൃത്വം നല്‍കി. 11 മണിക്ക് സമാപന സംഗമം സയ്യിദ് ഹമീദ് തങ്ങള്‍ മഞ്ചേരി ഉദ്ഘാടനം ചെയ്തു. സി. പി ബാസിത് ചെമ്പ്ര ആധ്യക്ഷം വഹിച്ചു. നൗഫല്‍ വാഫി, ലത്തീഫ് പാലത്തുങ്കര, സഅദ് ചാലില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന സെക്രട്ടറി റശീദ് ഫൈസി വെള്ളായിക്കോട് സമാപന പ്രസംഗം നടത്തി. ജുറൈജ് കണിയാപുരം സ്വാഗതവും സുഹൈല്‍ പതിയാങ്കര നന്ദിയും പറഞ്ഞു. 
ഫോട്ടോ: എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന സെക്രട്ടി റശീദ് ഫൈസി വെള്ളായിക്കോട് സമാപന പ്രസംഗം നടത്തുന്നു
- SKSSF STATE COMMITTEE

SKSBV മത വിദ്യഭ്യാസ കാമ്പയിന് തുടക്കം

പാലക്കാട്: ആത്മീയതയിലൂടെ ഉയരങ്ങളിലെത്താം എന്ന പ്രമേയവുമായി സമസ്ത കേരള സുന്നി ബാലവേദി ജൂലൈ 26 മുതല്‍ ഓഗസ്റ്റ് 9 വരെ സംസ്ഥാന വ്യാപകമായി ആചരിക്കുന്ന മത വിദ്യഭ്യാസ കാമ്പയിന്റെ ജില്ലാ തല ഉദ്ഘാടനും മദ്രസാ പ്രവേശനോത്സവും പാലക്കാട് പുതുപ്പള്ളിത്തെരുവ് ഹിദായത്തുല്‍ ഇസ്‌ലാം മദ്‌റസയില്‍ വെച്ച് നടന്നു. സുപ്രഭാതം പാലക്കാട് ബ്യൂറോ ചീഫ് പി.വി.എസ് ഷിഹാബ് ആലൂര്‍ ഉദ്ഘാടനും ചെയ്തു. ജില്ലാ പ്രസിഡണ്ട് അനസ് മാരായമംഗലം അധ്യക്ഷത വഹിച്ചു. ശാഫി ഫൈസി, ജബ്ബാര്‍ ഉലൂമി, സജീര്‍ പേഴോങ്കര, ഖാജാ നജ്മുദ്ദീന്‍, ഹനീഫ സാഹിബ്, മന്‍സൂര്‍ ഫൈസി, കെ.ഇ നൗഷാദ്, ഡാനിഷ്, ഫഹദ് മേപ്പറമ്പ, സൈനുദ്ദീന്‍ ഉലൂമി, സ്വാലിഹ് മുണ്ടേക്കരാട് തുടങ്ങിയവര്‍ സംബന്ധിച്ചു. ജില്ലാ ജന: സെക്രട്ടറി മുനാഫര്‍ ഒറ്റപ്പാലം സ്വാഗതവും ട്രഷറര്‍ മനാഫ് കോട്ടോപ്പാടം നന്ദിയും പറഞ്ഞു.
- ABDUL MANAF KOTTOPADAM

പഠനോപകരണം വിതരണം ചെയ്ത് SKSSF മീനാർകുഴി യൂണിറ്റ്‌ നവാഗതർക്ക് വിരുന്നേകി

പാങ്ങ്: ഈ വർഷം മതപഠനം ആരംഭിക്കുന്ന മീനാർകുഴി ഇസ്ലാഹുൽ ഉലൂം ഹയർ സെക്കന്ററി മദ്രസയിലെ കുരുന്നുകൾക്ക്‌ പഠനോപകരണങ്ങൾ വിതരണം ചെയ്ത് എസ്. കെ. എസ്. എസ്. എഫ് മീനാർകുഴി യൂനിറ്റ്‌ കമ്മിറ്റി നവാഗതർക്ക്‌ വിരുന്നേകി. സയ്യിദ് ഫൈനാസ് അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. സ്വദർ മുഅല്ലിം ജഅ്ഫർ ഫൈസി അധ്യക്ഷനായി. എസ്. കെ. എസ്. എസ്. എഫ്‌ യൂനിറ്റ്‌ വൈസ് പ്രസിഡന്റ്‌ ഷരീഫ് മൗലവി, ഹുസൈൻ ഫൈസി, ടി ശാഫി സംസാരിച്ചു. 
ഫോട്ടോ: എസ്‌. കെ. എസ്‌. എസ്‌. എഫ്‌ മീനാർകുഴി യൂനിറ്റ്‌ കമ്മിറ്റിയുടെ പഠനോപകരണ വിതരണം സയ്യിദ്‌ ഫൈനാസ് അലി ശിഹാബ്‌ തങ്ങൾ നിർവഹിക്കുന്നു.
- ubaid kanakkayil

ബിത്രാ ദ്വീപിനു പുതിയ ഖാസി; ചരിത്ര നിയോഗവുമായി മുഹമ്മദ് യാസീൻ ഫൈസി

ലക്ഷദ്വീപ്: ലക്ഷദ്വീപിലെ ഏറ്റവും ചെറിയ ദ്വീപായ ബിത്രയുടെ പുതിയ ഖാളിയായി യുവ പണ്ഡിതൻ മുഹമ്മദ് യാസീൻ ബംഗ്ലാപുര (30) നിയോഗിതനായി. ബിത്രാ ഖാളിയായിരുന്ന സൈനുൽ ആബിദ് മുസ്ലിയാരുടെ വിയോഗത്തെ തുടർന്ന് ഉണ്ടായ ഒഴിവിലേക്കാണു പുതിയ ഖാളിയെ പ്രഖ്യാപിച്ചത്. ഇതോടെ ലക്ഷദ്വീപിലെ ഏറ്റവും പ്രായം കുറഞ്ഞ ഖാളി എന്ന അംഗീകാരം മുഹമ്മദ് യാസീനെ തേടിയെത്തി. ചെത്ത്ലാത്ത് ഖാളി അബ്ദുൽ റഷീദ് മദനിയുടെ ആമുഖ പ്രഭാഷണത്തിനു ശേഷം നിലവിൽ താൽക്കാലിക ഖാളി സ്താനം വഹിച്ചിരുന്ന ചെറിയമമ്മാത്തിയോട യൂസുഫ് ഹാജിയാണു തന്നിൽ അർപ്പിതമായ അധികാരം യുവ പണ്ഡിതൻ യാസീൻ ഫൈസിയിലേക്ക് കൈമാറിയത്. ബിത്രാ ജുമാമസ്ജിദിൽ തിങ്ങി നിറഞ്ഞ വിശ്വാസികൾ തക്ബീർ മുഴക്കി ഈ തീരുമാനത്തെ സ്വാഗതം ചെയ്തു.
ചെത്ത്ലാത്ത് ദ്വീപിലെ മദ്രസ്സാ വിദ്യാഭ്യാസത്തിനു ശേഷം രാമപുരം അൻ വാറുൽ ഇസ്ലാമിയ കോളേജിൽ മർഹൂം പാതിരമണ്ണ ജബ്ബാർ ഫൈസി ഉസ്താദിന്റെ ശിക്ഷണത്തിൽ ദർസ് പടനം നടത്തി. പനങ്ങാട് റഹ്മാനിയ ജുമാ മസ്ജിദിൽ ബശീർ ദാരിമി ഉസ്താദിന്റെ കീഴിൽ പടനം തുടർന്നു. തുടർന്ന് പ്രമുഖ വിദ്യാഭ്യാസാലയമായ പട്ടിക്കാട് ജാമിആ നൂരിയയിലെ ശ്രേഷ്ട കണ്ണികളിൽ ഒരാളായി. പ്രമുഖരായ ഉസ്താദുമാരുടെ സാന്നിദ്ധ്യവും ശിക്ഷണവും അവിടെ നിന്ന് ആവോളം ലഭിച്ചു. സമസ്ത മുൻ അധ്യക്ഷൻ കാളമ്പാടി ഉസ്താദ്, ആലികുട്ടി മുസ്ലിയാർ, ഏ.പി മുഹമ്മദ് മുസ്ലിയാർ കുമരം പുത്തൂർ, മുഹമ്മദലി ശിഹാബ് ഫൈസി, ചുങ്കത്തറ സുലൈമാൻ ഫൈസി, കോട്ടുമല മൊയ്തീൻ കുട്ടി മുസ്ലിയാർ, കഞ്ഞാണി മുഹമ്മദ് മുസ്ലിയാർ, സലീം ഫൈസി ഇർഫാനി, മർഹൂം ചേരമംഗലം മുഹമ്മദ് മുസ്ലിയാർ തുടങ്ങി അനവധി ഉസ്താദ് മാർ ഈ യുവപണ്ഡിതന്റെ വഴിത്താരകളിൽ വെളിച്ചം വിതറി.
മികച്ച സംഘാടകൻ കൂടിയായ ഫൈസി ചെത്ത്ലാത്ത് മുനവ്വിറുൽ ഇസ്ലാം മദ്രസ്സ സദർ മുഅല്ലിമായി സേവനമനുഷ്ടിച്ച് വരവെയാണു ഈ ചരിത്രദൗത്യം ഏറ്റെടുക്കുന്നത്. ചെത്ത്ലാത്ത് ദ്വീപിൽ ആസിക്കയിത്തിയോട കുന്നി അഹ്മദിന്റെയും ബംഗ്ലാപുര സാറാബിയുടെയും മകനാണു മുഹമ്മദ് യാസീൻ ഫൈസി.
- Sabith Sabi

Sunday, July 26, 2015

മദ്രസ്സ പ്രവേശനോത്സവം ഇന്ന്; 12 ലക്ഷം വിദ്യാര്‍ത്ഥികള്‍ ഇന്ന് മദ്രസ്സയിലേക്ക്

തൃശൂര്‍: കേരളത്തിലെ മുസ്‌ലീം മത പഠനശാലകളായ 12000 ത്തോളം വരുന്ന മദ്രസ്സകളിലെ 12 ലക്ഷത്തില്‍പരം വിദ്യാര്‍ത്ഥികള്‍ ഇന്ന് റമളാന്‍ അവധിക്കുശേഷം മദ്രസ്സകളിലെത്തും. കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും വിദേശത്തുമായി 9513 മദ്രസ്സകള്‍ സമസ്തകേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. മദ്രസ്സകളില്‍ അദ്ധ്യായനത്തിന്റെ ആദ്യദിനമായ ഇന്ന് വിദ്യാര്‍ത്ഥികളെ വരവേല്‍ക്കാന്‍ പ്രവേശനോത്സവം സംഘടിപ്പിച്ചിരിക്കുന്നു. സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീനും സുന്നി ബാലവേദിയുടെയും നേതൃത്വത്തില്‍ തൃശൂര്‍ ജില്ലാതല പ്രവേശനോത്സവം ദേശമംഗലം വെസ്റ്റ് പല്ലൂര്‍ മുനവ്വിറുല്‍ ഇസ്‌ലാം മദ്രസ്സയിലാണ് ഈ വര്‍ഷം നടക്കുന്നത്. സമസ്തയും പോഷക സംഘടനകളും ശക്തമായി പ്രവര്‍ത്തിക്കുന്ന ദേശമംഗലത്ത് മദ്രസ്സ പ്രവേശനോത്സവം ഗംഭീരമാക്കാനുള്ള എല്ലാ ഒരുക്കങ്ങളും മഹല്ല് മദ്രസ്സ കമ്മിറ്റിയും എസ്.കെ.എസ്.എസ്.എഫും, സുന്നി ബാലവേദിയുടെയും നേതൃത്വത്തില്‍ നടത്തികഴിഞ്ഞു. ആത്മീയതയിലൂടെ ഉയരങ്ങളിലെത്താം എന്ന പ്രമേയത്തിലുള്ള മത വിദ്യാഭ്യാസ
ക്യാമ്പയിന്റെ ഭാഗമായി നടക്കുന്ന പ്രവേശനോത്സവത്തില്‍ സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് നടത്തിയ പൊതുപരീക്ഷയിലെ ജില്ലാ റാങ്ക് ജേതാക്കള്‍ക്കുള്ള അവാര്‍ഡ് ദാനം, പഠനോപകരണങ്ങളുടെ വിതരണം, മധുര പലഹാര വിതരണം, മദ്രസ്സ യൂണിഫോം വിതരണവും ഉണ്ടാകും. ജില്ലാതല മദ്രസ്സ പ്രവേശേനോത്സവം എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും. സമസ്ത കേരള ജംഇയ്യത്തുല്‍ മുദരിസ്സിന്‍ ജില്ലാ പ്രസിഡണ്ട് ചെറുവാളൂര്‍ ഹൈദ്രോസ് മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിക്കും. ബഷീര്‍ ഫൈസി ദേശമംഗലം മുഖ്യപ്രഭാഷണം നിര്‍വഹിക്കും. സി.എ. ലത്തീഫ് ദാരിമി ഹൈത്തമി പ്രാര്‍ത്ഥന നിര്‍വഹിക്കും. എസ് കെ എസ് എസ് എഫ് ജില്ലാ ട്രഷറര്‍ മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍ കേച്ചേരി, ടങഎ ജില്ലാ വര്‍ക്കിംഗ് പ്രസിഡണ്ട് മുഹമ്മദ് കുട്ടി ബാഖവി, അക്സ്സ സംസ്ഥാന വൈസ് പ്രസിഡണ്ട് എം.പി. കുഞ്ഞിക്കോയ തങ്ങള്‍, അബുഹാജി ആറ്റൂര്‍ എന്നിവര്‍ മുഖ്യാതിഥികളാവും. സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാപ്രസിഡണ്ട് ഉസ്താദ് പി.ടി. കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍, ടങഎ ജില്ലാ സെക്രട്ടറി ടി.എസ്. മമ്മി ദേശമംഗലം, മലബാര്‍ എഞ്ചിനീയറിംഗ് കോളേജ് ചെയര്‍മാന്‍ കെ.എസ്. ഹംസ തുടങ്ങിയവര്‍ ജില്ലാ റാങ്ക് ജേതാക്കള്‍ക്ക് അവാര്‍ഡ് ദാനം നടത്തും. അബ്ദുള്ളകോയ തങ്ങള്‍ ഇറുമ്പകശ്ശേരി, ഷെഹീര്‍ ദേശമംഗലം, സി.എം. മുഹമ്മദ് കാസിം, എം.എം. അബ്ദുല്‍ സലാം, വി.കെ.മുഹമ്മദ്, അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, ഉമ്മര്‍ദാരിമി ആറ്റൂര്‍, അബൂബക്കര്‍ ബാഖവി, ഖാലിദ് മദനി, ഉസ്മാന്‍ ഫൈസി, ബാദുഷ അന്‍വരി, ഉമ്മര്‍ യമാനി, മുഹമ്മദ് ഹാഫിസ്, അജ്മല്‍ എടശ്ശേരി, കെ.എച്ച്. അക്താബ് തൊഴുപ്പാടം തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിക്കുമെന്ന് എസ് കെ എസ് എസ് എഫ് ജില്ലാ ജനറല്‍ സെക്രട്ടറി ഇല്ല്യാസ് ഫൈസി, സുന്നി ബാലവേദി ജില്ലാ കണ്‍വീനര്‍ ഷാഹിദ് കോയതങ്ങള്‍ എന്നിവര്‍ അറിയിച്ചു.
- SAMASTHA KERALA SUNNI STUDENTS FEDERATION Thrissur

ഹാഫിള് മുഹമ്മദ്‌ ഹസമിനെ അനുമോദിച്ചു

ദുബൈ: ദുബൈ ഇന്റർനാഷനൽ ഹോളി ഖുർആൻ അവാർഡ്‌ കമ്മിറ്റി സംഘടിപ്പിച്ച പത്തൊൻപതാമത് ഖുർആൻ - ഹിഫ്ള് മത്സരത്തിൽ പങ്കെടുത്ത ജാമിഅ അസ് അദിയ്യ ഇസലാമിയ്യ അറബിക് കോളേജ് പ്രതിനിധിയും, ഏക ഇന്ത്യൻ മത്സരാർഥിയും, ദുബൈ സുന്നി സെന്റെർ മദ്രസ്സ പൂർവ്വ വിദ്യാർഥിയുമായ ഹാഫിള് മുഹമ്മദ്‌ ഹസമിനെ ജാമിഅ അസ് അദിയ്യ ഇസലാമിയ്യ അറബിക് കോളേജ് ദുബൈ കമ്മിറ്റിയുടെയും, എസ്. കെ. എസ്. എസ്. എഫ്. ദുബൈ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ അനുമോദിച്ചു. ദുബൈ സുന്നി സെന്റെർ പ്രസിഡന്റ്‌ സയ്യിദ് ഹാമിദ് കോയമ്മ തങ്ങൾ ഉപഹാര സമർപ്പണം നടത്തി. ജാമിഅ അസ് അദിയ്യ ഇസലാമിയ്യ അറബിക് കോളേജ് ദുബൈ കമ്മിറ്റ വൈസ് പ്രസിഡന്റ്‌ ഹംസക്കുട്ടി ബാഖവി തിരുവട്ടൂർ, ജനറൽ സെക്രട്ടറി മുസ്തഫ മൗലവി ചെറിയൂർ, മൊയ്തു നിസാമി പാലത്തുങ്കര, കെ. ടി. അബ്ദുൽ ഖാദർ മൗലവി, നാസർ മൗലവി, മുഹമ്മദ്‌ കുട്ടി ഫൈസി കബീർ അസ് അദി, ജാഫർ മാസ്റ്റർ മുഗു, അബ്ദുൽ ഖാദർ അസ്അദി, എസ്. കെ. എസ്. എസ്. എഫ് ജില്ലാ ഭാരവാഹികളായ ഹസൻ രാമന്തളി, റഫീഖ് പുളിങ്ങോം, യൂസുഫ് കാലടി, അനീസ്‌ പോത്താംകണ്ടം, ഹാരിസ് രാമന്തളി തുടങ്ങിയർ ചടങ്ങിൽ സംബന്ധിച്ചു.
ഫോട്ടോ: ജാമിഅ അസ് അദിയ്യ ഇസലാമിയ്യ അറബിക് കോളേജ് ദുബൈ കമ്മിറ്റിയുടെയും, എസ്. കെ. എസ്. എസ്. എഫ്. ദുബൈ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെയും ഉപഹാരം സയ്യിദ് ഹാമിദ് കോയമ്മ തങ്ങൾ നൽകുന്നു.
- Sharafudheen Perumalabad

ദാറുല്‍ ഹുദാ നാളെ തുറക്കും

തിരൂരങ്ങാടി: ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി കാമ്പസിലെ മുഴുവന്‍ സ്ഥാപനങ്ങളും വാര്‍ഷിക അവധി കഴിഞ്ഞ് നാളെ (27 തിങ്കള്‍) രാവിലെ തുറക്കുമെന്ന് രജിസ്ട്രാര്‍ അറിയിച്ചു. വാഴ്‌സിറ്റിയിലെ സെക്കണ്ടറി വിഭാഗത്തിലേക്ക് പുതുതായി അഡ്മിഷന്‍ ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഓഗസ്റ്റ് 5 ന് ക്ലാസ് ആരംഭിക്കും. വിവിധ യു.ജി കോളേജുകളില്‍ നിന്നും ഡിഗ്രി പൂര്‍ത്തിയാക്കി പി.ജിയിലേക്ക് അഡ്മിഷന്‍ ലഭിച്ച വിദ്യാര്‍ത്ഥികള്‍ ആവശ്യമായ രേഖകളുമായി നാളെ അക്കാദിക് ഓഫീസില്‍ ഹാജറാകേണ്ടതാണ്.
- Darul Huda Islamic University

ജുമുഅ തടസ്സപ്പെടുത്തിയ കാന്തപുരം സുന്നികളുടെ നിലപാട് നീതീകരിക്കാനാവില്ല: സമസ്ത എടവണ്ണപ്പാറ മേഖല

എടവണ്ണപ്പാറ: വിശ്വാസികളുടെ ആരാധനയില്‍ പ്രാധാന്യമേറിയ ജുമുഅ നിസ്‌കാരം തടസ്സപ്പെടുത്തിയ കാന്തപുരം സുന്നികളുടെ നിലപാട് ഒരിക്കലും നീതികരിക്കാനാവില്ലെന്ന് സമസ്ത :എടവണ്ണപ്പാറ മേഖല. കഴിഞ്ഞ വെള്ളിയാഴ്ച കക്കോവ് മഹല്ല് കമ്മിറ്റിക്ക് കീഴില്‍ നടന്ന് വരുന്ന ജുമുഅത് പള്ളിയിലെ ജുമുഅ നിസ്‌കാരം തടസ്സപ്പെടുത്തി ആക്രമണം അഴിച്ചുവിട്ട കാന്തപുരം സുന്നികളുടെ കപട മുഖം തിരിച്ചറിയണമെന്നും, മഹല്ലിന്റെ ഐക്യത്തിന് തടസ്സം നില്‍ക്കുന്ന ഇത്തരക്കാരെ ഒറ്റപ്പെടുത്തണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
ഇരു വിഭാഗം സുന്നികളും ഒരുമിച്ച് ഭരണം നടത്തി ഇരു വിഭാഗത്തില്‍ നിന്നുമായുള്ള ജീവനക്കാരെ നിയമിക്കണമെന്ന നേരത്തെ ഉണ്ടാക്കിയ ധാരണയാണ് ഇതോടെ തകര്‍ക്കപ്പെട്ടത്. കഴിഞ്ഞ റമളാന്‍ വരെ പള്ളിയില്‍ ജോലി ചെയ്തിരുന്നത് കാന്തപുരം വിഭാഗത്തിന്റെ പ്രതിനിധിയായിരുന്നു. റമളാനിന് ശേഷം തീരുമാന പ്രകാരം ഖുതുബ നിര്‍വഹിക്കേണ്ടത് സമസ്തയുടെ പ്രതിനിധിയെയാണ്. തീരുമാന പ്രകാരമുള്ള പ്രതിനിധിയെ അംഗീകരിക്കാനാവില്ലെന്ന ഏക പക്ഷീയ നടപടി ശരിയല്ലെന്നും നേതാക്കള്‍ പറഞ്ഞു. 
മഹല്ലിന്റെ ഐക്യത്തിന്നു വേണ്ടി ഏതറ്റം വരെ പോകാനും സമസ്ത തയ്യാറാണെന്നും അതിനാലാണ് ജുമുഅക്ക് മുമ്പായി പോലീസ് ഇന്‍സ്‌പെക്ട്ടര്‍മാരുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയില്‍ നേരത്തെ നിശ്ചയിച്ച ഖതീബിനെ മാറ്റണമെന്ന കാന്തപുരം വിഭാഗത്തിന്റെ ആവശ്യം അംഗീകരിച്ചതെന്നും, അവരുടെ സമ്മത പ്രകാരമുള്ള വ്യക്തിയെ ഖുതുബക്ക് നിയമിച്ചതും. എന്നിട്ടും ഖുതുബ തുടങ്ങാനിരിക്കെ ഖതീബിനെ തടഞ്ഞത് പരിശുദ്ധ ദീനിനോടും മഹല്ല് നിവാസികളോടും ചെയ്ത ക്രൂരതയാണെന്നും നേതാക്കള്‍ പറഞ്ഞു. 
രജിസ്‌ട്രേഷന്‍ സംബന്ധിച്ച് നടത്തുന്ന പ്രചരണം തെറ്റാണെന്നും ഇപ്പോഴും കാന്തപുരം വിഭാഗത്തിന്റെ പ്രതിനിധികള്‍ മഹല്ല് കമ്മിറ്റിയില്‍ ഉണ്ടെന്നും, സുന്നി ആദര്‍ശത്തിന് നിരക്കാത്ത വ്യാജ ത്വരീകത്തുകാരനയതിനലാണ് ഖതീബിനെ തടഞ്ഞതെന്നുള്ള പ്രചരണം വസ്തുതാപരമല്ലെന്നും നേതാക്കള്‍ പറഞ്ഞു. 
സമസ്ത എടവണ്ണപ്പാറ മേഖല കോ ഓഡിനേഷന്‍ കമ്മിറ്റി, എസ് എം എഫ്, എസ് വൈ എസ്, എസ് കെ ജെ എം, എസ് കെ എസ് എസ് എഫ് മേഖല കമ്മിറ്റികള്‍ ആക്രമണത്തെ അപലപിക്കുകയും ചെയ്തു.
- Yoonus MP

Saturday, July 25, 2015

ദക്ഷിണ കേരള ത്വലബ കോണ്‍ഫറൻസിന് ആലപ്പുഴയിൽ തുടക്കമായി

ആലപ്പുഴ: എസ്. കെ. എസ്. എസ്. എഫ് ത്വലബ വിംഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ദക്ഷിണ കേരള ത്വലബ കോണ്‍ഫറൻസിന് പതിയങ്കര ശംസുൽ ഉലമ ആര്‍ട്ട്‌സ്‌ കോളേജിൽ തുടക്കമായി. തിരുവനന്തപുരം, കൊല്ലം, കോട്ടയം പത്തനംതിട്ട, ഇടുക്കി ആലപ്പുഴ ഏറണാകുളം ജില്ലകളിലെ മതവിദ്യാർതികൾ പങ്കെടുത്തു. 
വൈകീട്ട് 4 മണിക്ക്‌ ഹംസക്കോയ തങ്ങൾ ലക്ഷദ്വീപ് പതാക ഉയർത്തി. മസ്കറ്റ് സുന്നി സെന്റർ പ്രസിഡന്റ്‌ ഇസ്മാഈൽ കുഞ്ഞു ഹാജി മന്നാർ ഉദ്ഘാടനം ചെയ്തു. നവാസ് പാനൂർ ആധ്യക്ഷം വഹിച്ചു. ഫക്രുദീൻ അലി അഹമ്മദ്‌, ഡോ സുബൈർ ഹുദവി ചേകനൂർ വിഷയാവതരണം നടത്തി. ഷാനവാസ് കണിയാപുരം, ഉമ്മർ കുഞ്ഞി ആയാപറന്പ്, സലീം ഫൈസി, സയ്യിദ് ഹമീദ് തങ്ങൾ, ജാഫർ വാണിമേൽ, സിപി ബാസിത് ഉവൈസ്‌ പതിയങ്കര സംസരിച്ചു. 
ഇന്ന് ആസിഫ് ദാരിമി പുളിക്കൽ, അബ്ദുല്ല കുണ്ടറ റഷീദ് ഫൈസി വെള്ളയിക്കോഡ് വിവിധ സെഷനുകളിൽ സംസാരിക്കും. ഓണമ്പിള്ളി മുഹമ്മദ്‌ ഫൈസി സമാപന പ്രസംഗം നടത്തും.
ഫോട്ടോസ്: 1. ഹംസക്കോയ തങ്ങൾ ലക്ഷദ്വീപ് പതാക ഉയർത്തുന്നു. 2. മസ്കറ്റ് സുന്നി സെന്റർ പ്രസിഡന്റ്‌ ഇസ്മാഈൽ കുഞ്ഞു ഹാജി മന്നാർ ഉദ്ഘാടനം ചെയ്യുന്നു.
- SKSSF STATE COMMITTEE

SKSBV മതവദ്യാഭ്യാസ കാമ്പയിന് നാളെ തുടക്കം

തേഞ്ഞിപ്പലം: ആത്മീയതയിലൂടെ ഉയരങ്ങളിലെത്താം എന്ന പ്രമേയത്തില്‍ സമസ്ത കേരള സുന്നി ബാലവേദി ജുലൈ 26 മുതല്‍ ഓഗസ്റ്റ് 9 വരെ സംസ്ഥാന വ്യാപകമായി സമസ്തയുടെ പത്തായിരത്തോളം മദ്‌റസകളില്‍ ആചരിക്കുന്ന മത വിദ്യാഭ്യാസ കാമ്പയിന് നാളെ തുടക്കം കുറിക്കും. അവാര്‍ഡ്ദാനം, പ്രവേശനോത്സവം, ലഘുലേഖ വിതരണം, മോര്‍ണിങ് അസംബ്ലി, ഗൈഡന്‍സ് ക്ലാസ് എന്നിവ കാമ്പയിന്റെ ഭാഗമായി നടക്കും. കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനവും സംസ്ഥാന പ്രവേശനോത്സവവും തിരുവനന്തപുരം വിഴിഞ്ഞം സിറാജുല്‍ ഇസ്‌ലാം മദ്‌റസില്‍ നടക്കും. ലോക പണ്ഡിത സഭാംഗം ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ഉദ്ഘാടനം നിര്‍വഹിക്കും. എസ്. കെ. ജെ. എം. സി. സി. സെക്രട്ടറി കെ. ടി. ഹുസൈന്‍ കുട്ടി മൗലവി പ്രമേയ പ്രഭാഷണം നടത്തും. ശഫീഖ് മണ്ണഞ്ചേരി, സൈനുദ്ദീന്‍ ഒളവട്ടൂര്‍, ഇസ്മാഈല്‍ കൂരിയാട് എന്നിവര്‍ പ്രസംഗിക്കും. 
വിവിധ ജില്ലാ തലങ്ങളില്‍ പ്രമുഖര്‍ സംബന്ധിക്കും. കാസര്‍കോഡ് (ചെരുവത്തൂര്‍ താജുല്‍ ഇസ്‌ലാം മദ്‌റസ-ടി. കെ. പൂക്കോയ തങ്ങള്‍), കണ്ണൂര്‍ (താഴിനേരി തഅ്‌സീനില്‍ ഇസ്‌ലാം മദ്‌റസ-പാണക്കാട് സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍), കോഴിക്കോട് (തോടന്നൂര്‍ നൂറുല്‍ ഇസ്‌ലാം മദ്‌റസ-പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍), മലപ്പുറം വെസ്റ്റ് (നാലാം മുക്ക് - പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍), മലപ്പുറം ഈസ്റ്റ് (മൈലപ്പുറം ഇര്‍ശാദുല്‍ ഔലാദ്-പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍), പാലക്കാട് (ഹിദായത്തുല്‍ ഇസ്‌ലാം മദ്‌റസ-ശാഫി പറമ്പില്‍ എം. എല്‍. എ. ), തൃശൂര്‍ (ദേശമംഗലം മുനവ്വിറുല്‍ ഇസ്‌ലാം മദ്‌റസ-ഓണമ്പിള്ളി മുഹമ്മദ് ഫൈസി), ആലപ്പുഴ (ഐ. എം. എ. മദ്‌റസ-ജില്ലാ കടക്ടര്‍ ഡോ. എം. പത്മകുമാര്‍) തുടങ്ങിയവര്‍ സംബന്ധിക്കും.
പ്രോഗ്രാം വിജയിപ്പിക്കുന്നതിന് വേണ്ടി പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണമെന്ന് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് മുഈനലി ശിഹാബ് തങ്ങള്‍ ആഹ്വാനം ചെയ്തു. 
- Samastha Kerala Jam-iyyathul Muallimeen

ജലാലിയ്യ റാത്തീബ് വാര്‍ഷികം ആരംഭിച്ചു

മലപ്പുറം: മുണ്ടക്കുളം ശംസുല്‍ ഉലമാ മെമ്മോറിയല്‍ ഇസ്ലാമിക് കോംപ്ലക്‌സില്‍ നടക്കുന്ന ജലാലിയ്യ റാത്തീബ് 19-ാം വാര്‍ഷികവും ഉഹ്ദ് ശുഹദാ ആണ്ട് നേര്‍ച്ചയും സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ പാണക്കാട് ഉദ്ഘാടനം ചെയ്തു. അബ്ദുറഹ്മാന്‍ പി.സി മുഖ്യ പ്രഭാഷണം നടത്തി ഇന്ന് അസ്‌ലം പി കായലവും മുഹമ്മദലി ജൗഹര്‍ എം.എ എന്നിവര്‍ പ്രഭാഷണം നടത്തും. 26 ന് മഹ്മൂദ് പി മുണ്ടക്കുളം, 27 ന് ഇര്‍ഷാദ് ഫൈസി തോണിക്കല്ലുപാറ, 28 ന് ബഷീര്‍ ഫൈസി ദേശമംഗലം എന്നിവര്‍ പ്രഭാഷണം നടത്തും. 29 ന് നടക്കുന്ന റാത്തീബ് വാര്‍ഷികം സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഷാജഹാന്‍ റഹ്മാനി പ്രഭാഷണം നടത്തും. മുനീര്‍ മാസ്റ്റര്‍ കെ.കെ, കെ.പി ബാപ്പുഹാജി, അബ്ദുല്‍ഗഫൂര്‍ദാരിമി സംബന്ധിച്ചു. ഉബൈദുല്ല ഫൈസി അധ്യക്ഷത വഹുച്ചു.
ഫോട്ടോ: ശംസുല്‍ ഉലമാ കോംപ്ലക്‌സില്‍ നടന്ന ജലാലിയ്യ റാത്തീബ് വാര്‍ഷികം സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു.
- SHAMSULULAMA COMPLEX - MUNDAKKULAM

കക്കോവ് ജുമാമസ്ജിദില്‍ കാന്തപുരം വിഭാഗം ജുമുഅ തടസ്സപ്പെടുത്തി

കക്കോവ്: കാന്തപുരം വിഭാഗത്തിന്റെ ആക്രമണത്തെ തുടര്‍ന്ന് കക്കോവ് മഹല്ല് ജുമാ മസ്ജിദിലെ ജുമുഅ തടസ്സപ്പെട്ടു. ഇന്നലെ ജുമുഅക്കു തൊട്ടുമുമ്പായി നടത്തിയ ആസൂത്രിത ആക്രമണത്തെ തുടര്‍ന്നാണ് ജുമുഅ തടസ്സപ്പെട്ടത്. 
സമസ്തയും കാന്തപുരം വിഭാഗവും ഒരുമിച്ച് ഭരണം നടത്തുന്ന കക്കോവ് ജുമുഅത് പള്ളിയില്‍ നേരത്തെ ഉണ്ടാക്കിയ ധാരണ പ്രകാരം തുടര്‍ച്ചയായി മൂന്നു വര്‍ഷം ഒരു വിഭാഗത്തിന്റെ പ്രധിനിധിയാണ് മുദരിസായി സേവനം ചെയ്യേണ്ടതും ഖുതുബക്ക് നേതൃത്വം നല്‍കേണ്ടതും. ആ സമയത്ത് മറു വിഭാഗത്തിന്റെ പ്രധിനിധിയാണ് വാങ്ക് വിളിക്കേണ്ടത്. ധാരണ പ്രകാരം കഴിഞ്ഞ റമളാന്‍ മാസം വരെ മൂന്ന് വര്‍ഷം കാന്തപുരം വിഭാഗത്തിന്റെ പ്രതിനിധിയായിരുന്നു ഖുതുബ നിവഹിച്ചിരുന്നത്. പെരുന്നാളിന് ശേഷം സമസ്തയുടെ പ്രതിനിധിയെ ഖതീബായും കാന്തപുരം പ്രതിനിധിയെ മുഅദ്ദിനായും പള്ളിയില്‍ ജോലിക്കായി നിയമിച്ചിരുന്നു. ജോലി ഏറ്റെടുത്തു ആദ്യമായി ഖുതുബ നിര്‍വഹിക്കാനായി എത്തിയ ഖതീബിനെയാണ് കാന്തപുരം വിഭാഗക്കാര്‍ തടഞ്ഞത്. 
സംഘര്‍ഷ സാധ്യത മനസ്സിലാക്കി സ്ഥലത്തെത്തിയ വാഴക്കാട്, കൊണ്ടോട്ടി എസ് ഐ മാരുടെ സാനിധ്യത്തിലെടുത്ത ഒത്തു തീര്‍പ്പ് തീരുമാന പ്രകാരമം കാന്തപുരം വിഭാഗത്തിന്റെ പ്രതിനിധി മആശിറ വിളിച്ചതിന് ശേഷം ഖുതുബക്കായി മിമ്പറിലേക്ക് വന്ന ഖതീബിനെ കയ്യേറ്റം ചെയ്യുകയായിരുന്നു. കയ്യേറ്റത്തെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ വന്നതോടെ പോലീസെത്തി പള്ളിയില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു. അഞ്ഞൂറിലധികം വീടുകള്‍ ഉള്ള മഹല്ലില്‍ നിന്നും ജുമുഅക്കായി പള്ളിയിലെത്തിയ വിശാസികളുടെ ജുമുഅയാണ് ഇതേ തുടര്‍ന്ന് നഷ്ട്ടമായത്. 
പരിക്ക് പറ്റിയവരെ മഞ്ചേരിയിലെ ഗവണ്മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 
- Yoonus MP

Friday, July 24, 2015

ദക്ഷിണകേരള ത്വലബാ കോണ്‍ഫറന്‍സിന് ഇന്ന് (വെള്ളി) തുടക്കം

ആലപ്പുഴ: എസ്. കെ. എസ്. എസ്. എഫ് ത്വലബാ വിംഗ് സംസ്ഥാന കമ്മറ്റി സംഘടിപ്പിക്കുന്ന ദക്ഷിണ കേരള ത്വലബാ കോണ്‍ഫറന്‍സിന് ഇന്ന് പതിയാങ്കര ശംസുല്‍ ഉലമാ ആര്‍ട്‌സ് കോളേജില്‍ തുടക്കമാവും. വൈകീട്ട് 5 മണിക്ക് സയ്യിദ് ഹമീദ് തങ്ങള്‍ പതാക ഉയര്‍ത്തും. 7 മണിക്ക് ഉദ്ഘാടന സംഗമത്തില്‍ ഇസ്മാഈല്‍ കുഞ്ഞുഹാജി മന്നാര്‍, ഡോ. സുബൈര്‍ ഹുദവി ചേകന്നൂര്‍, ഫക്രുദ്ദീന്‍ അലി അഹ്മദ്, ജഅ്ഫര്‍ വാണിമേല്‍ സംസാരിക്കും. 
ശനിയാഴ്ച രാവിലെ 5 മണിക്ക് ആസിഫ് ദാരിമി പുളിക്കല്‍ പ്രഭാത സന്ദേശം നല്‍കും. വിവിധ സെഷനുകളില്‍ സത്താര്‍ പന്തലൂര്‍, റശീദ് ഫൈസി വെള്ളായിക്കോട് വിഷയാവതരണം നടത്തും. ഉച്ചക്ക് 1 മണിക്ക് സമാപന സംഗമത്തില്‍ അബ്ദുള്ള കുണ്ടറ, നവാസ് എച്ച് പാനൂര്‍, റിയാസ് ഫൈസി പാപ്ലശ്ശേരി സംബന്ധിക്കും. ഓണംപിള്ളി മുഹമ്മദ് ഫൈസി സമാപന പ്രഭാഷണം നടത്തും. എറണാകുളം, ആലപ്പുഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലയിലെ മതവിദ്യാര്‍ത്ഥികളാണ് പങ്കെടുക്കുന്നത്. ബന്ധപ്പെടുക: 9895901199.
- SKSSF STATE COMMITTEE

പാഠപുസ്തകങ്ങളുടെ പേരും വിലയും

- Samastha Book Dipot Calicut

ഹാദിയ സി.എസ്.ഇ ഇവന്റ്‌സ് ഹാള്‍ നാടിനു സമര്‍പ്പിച്ചു

തിരൂരങ്ങാടി: ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഹുദവീസ് അസോസിയേഷന്‍ ഹാദിയക്ക് കീഴിലുള്ള പാണക്കാട്ടെ സെന്റര്‍ ഫോര്‍ സോഷ്യല്‍ എക്‌സലന്‍സ് (സി.എസ്.ഇ) യില്‍ പുതുതായി നിര്‍മ്മിച്ച ഇവന്റ്‌സ് ഹാള്‍ കേരള വഖ്ഫ് ബോര്‍ഡ് ചെയര്‍മാനും സി.എസ്.ഇ ചെയര്‍മാനുമായ പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ നാടിനു സമര്‍പ്പിച്ചു. ദാറുല്‍ഹുദാ വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷത വഹിച്ചു.  ഹംസ ഹാജി മൂന്നിയൂര്‍, ഹമീദ് ഹാജി കടമേരി, ഡോ. മുഹമ്മദ് തലശ്ശേരി, ജഅ്ഫര്‍ ചെമ്പാട്, പാലസ് മൊയ്തീന്‍ കുട്ടി ഹാജി, മുസ്ഥഫ ഹാജി തിരൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് ഹാദിയയുടെ കീഴിലുള്ള ഈദ് മിലാന്‍ പരിപാടിയും നടന്നു.
- Darul Huda Islamic University

ശിഹാബ് തങ്ങള്‍ എക്‌സലന്‍സി അവാര്‍ഡ് ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസിക്ക് സമര്‍പ്പിച്ചു

എടവണ്ണപ്പാറ: പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജിന് കീഴില്‍ മികച്ച ഖതീബായി തെരഞ്ഞെടുത്ത എടവണ്ണപ്പാറ ടൌണ്‍ ജുമാ മസ്ജിദ് ഖത്തീബ് ആനമങ്ങാട് മുഹമദ് കുട്ടി ഫൈസിക്ക് നല്‍കുന്ന ശിഹാബ് തങ്ങള്‍ എക്‌സലന്‍സി അവാര്‍ഡ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ സമര്‍പ്പിച്ചു. ഉണ്ണീന്‍ ഹാജി അധ്യക്ഷനായി. പൊട്ടച്ചിറ അന്‍വരിയ്യ അറബിക് കോളേജ് പ്രിന്‍സിപ്പല്‍ യൂസുഫ് മുസ്‌ലിയാര്‍ ഇരുമ്പുഴിമുഖ്യാതിഥി ആയിരുന്നു. റഷീദ് ഫൈസി നാട്ടുകല്‍ അവാര്‍ഡ് പരിചയപ്പെടുത്തി. ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, സയ്യിദ് ബി എസ് കെ തങ്ങള്‍, ഖാലിദ് ബാഖവി, അഹമ്മദ് കുട്ടി എന്നിവര്‍ സംസാരിച്ചു. എസ് വൈ എസ്, എസ് കെ എസ് എസ് എഫ് ടൌണ്‍ കമ്മിറ്റി സംഘടിപ്പിച്ച റംസാന്‍ പ്രഭാഷണത്തിന്റെ സമാപന പ്രാര്‍ത്ഥന സംഗമത്തിന് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി.
- Yoonus MP

SYS, SKSSF, SKSBV പെരുമണ്ണ യൂണിറ്റ് സംഘടിപ്പിക്കുന്ന പ്രവേശനോത്സവം 26ന്‌

- Unais K Perumanna

SKSBV പാലക്കാട് ജില്ലാ തല മദ്‌റസ പ്രവേശനോത്സവത്തിന് അന്തിമ രൂപമായി

പാലക്കാട്: ആത്മീയതയിലൂടെ ഉയരങ്ങളിലെത്താം എന്ന പ്രമേയവുമായി സമസ്ത കേരള സുന്നി ബാലവേദി ജൂലൈ 26 മുതല്‍ ഓഗസ്റ്റ് 9 വരെ സംസ്ഥാന വ്യാപകമായി ആചരിക്കുന്ന മത വിദ്യഭ്യാസ കാമ്പയിന്റെ ജില്ലാ തല ഉദ്ഘാടനവും ജില്ലാ തല മദ്‌റസ പ്രവേശനോത്സവും 26 ന് രാവിലെ 8 മണിക്ക് പാലക്കാട് പുതുപ്പള്ളിതെരുവ് ഹിദായത്തുല്‍ ഇസ്‌ലാം മദ്‌റസയില്‍ വെച്ച് നടക്കും. ഷാഫി പറമ്പില്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡണ്ട് അനസ് മാരായമംഗലം അധ്യക്ഷത വഹിക്കും. ജില്ലാ ഡെപ്യൂട്ടി കലക്ടര്‍ എം. ഹംസ മുഖ്യാതിഥിയാകും. സുപ്രഭാതം പാലക്കാട് ബ്യൂറോ ചീഫ് പി.വി.എസ് ഷിഹാബ് ആലൂര്‍ മുഖ്യപ്രഭാഷണം നടത്തും. നഗര സഭ കൗണ്‍സിലര്‍ ടി.പി അബ്ദുല്‍ അസീസ്, മുസ്‌ലിം ലീഗ് ജില്ലാ വൈസ്.പ്രസിഡണ്ട് എം.എം ഹമീദ്, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ ട്രഷറര്‍ പി.സി ഹംസ മാസ്റ്റര്‍, ജന്നത്തുല്‍ ഉലൂം അറബിക് കോളേജ് പ്രിന്‍സിപ്പാള്‍ എന്‍. എ ഹുസൈന്‍ മന്നാനി, എന്‍ സൈനുദ്ധീന്‍ മന്നാനി, സജീര്‍ പാലക്കാട്, താജുദ്ദീന്‍ സിദ്ദീഖി, ഇര്‍ഷാദ് കള്ളിക്കാട്, ഖാജാ നജ്മുദ്ദീന്‍, ഹനീഫ സാഹിബ്, സൈനുദ്ധീന്‍ ഉലൂമി, ഷോഭാ അബൂബക്കര്‍, അബ്ദുല്‍ മുത്തലിബ് മാസ്റ്റര്‍, അജ്മീറലി പാലക്കാട് തുടങ്ങിയവര്‍ സംബന്ധിക്കും. ജില്ലാ ജന: സെക്രട്ടറി മുനാഫര്‍ ഒറ്റപ്പാലം സ്വാഗതവും ട്രഷറര്‍ മനാഫ് കോട്ടോപ്പാടം നന്ദിയും പറയും.
- ABDUL MANAF KOTTOPADAM

ജലാലിയ്യ റാത്തീബ് വാര്‍ഷികം ഇന്ന് ആരംഭിക്കും

മലപ്പുറം: മുണ്ടക്കുളം ശംസുല്‍ ഉലമാ മെമ്മോറിയല്‍ ഇസ്ലാമിക് കോംപ്ലക്‌സില്‍ നടക്കുന്ന ജലാലിയ്യ റാത്തീബ് 19-ാം വാര്‍ഷികവും ഉഹ്ദ് ശുഹദാ ആണ്ട് നേര്‍ച്ചയും ഇന്ന് ആരംഭിക്കും. സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ പാണക്കാട് സമ്മേളനം ഉദ്ഘാടനം ചെയ്യും. അബ്ദുറഹ്മാന്‍ പി.സി മുഖ്യ പ്രഭാഷണം നടത്തും. 25 ന് അസ്‌ലം പി കായലം 26 ന് മഹ്മൂദ് പി മുണ്ടക്കുളം 27 ന് ഇര്‍ഷാദ് ഫൈസി തോണിക്കല്ലു പാറ, 28 ന് ബഷീര്‍ ഫൈസി ദേശമംഗലം എന്നിവര്‍ പ്രഭാഷണം നടത്തും, 29 ന് നടക്കുന്ന റാത്തീബ് വാര്‍ഷികം സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും ഷാജഹാന്‍ റഹ്മാനി പ്രഭാഷണം നടത്തും, തുടര്‍ന്ന നടക്കുന്ന റാത്തീബിനും ഉഹ്ദ് മൗലിദിനും മാനുതങ്ങള്‍ വെള്ളൂര് നേതൃത്വം നല്‍കും, സി.എ മുഹമ്മദ് മുസ്ലിയാര്‍, അബ്ദുല്‍ ഗഫൂര്‍ ദാരിമി, മുഹമ്മദ് കുട്ടി ദാരിമി, അബ്ദുറഹ്മാന്‍ ഫൈസി ഒളവട്ടൂര്‍ എന്നിവര്‍ സംബന്ധിക്കും.
- SHAMSULULAMA COMPLEX - MUNDAKKULAM

ദാറുല്‍ ഹുദാ പ്രവേശന പരീക്ഷാ ഫലം 25 ന്

തിരൂരങ്ങാടി:  ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി ഏകീകൃത പ്രവേശന പരീക്ഷയുടെ ഫലം 25 ന് ശനിയാഴ്ച രാവിലെ പത്തിന് പ്രസിദ്ധീകരിക്കുമെന്ന് പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു. കേരളത്തിലെ 21 കേന്ദ്രങ്ങളിലാണ് കഴിഞ്ഞ ദിവസം ഏകീകൃത പ്രവേശന പരീക്ഷ നടന്നത്. വാഴ്‌സിറ്റി കാമ്പസിലെ സെക്കണ്ടറി ഇന്‍സിറ്റിറ്റിയൂഷനിലെ 71 സീറ്റുകളിലേക്കടക്കം 836 സീറ്റുകളിലേക്കാണ് പുതിയ അധ്യയന വര്‍ഷം പ്രവേശനം നല്‍കുക.  വിവിധ യു.ജി കോളേജുകളില്‍ അനുവദിച്ച സീറ്റുകള്‍ക്കനുസരിച്ച് വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഒപ്ഷനുകള്‍ക്കനുസരിച്ചായിരിക്കും യോഗ്യരായവര്‍ക്ക് പ്രവേശനം നല്‍കുക..
ഫലം 25 ന് ശനിയാഴ്ച പത്ത് മണി മുതല്‍ ദാറുല്‍ ഹുദായുടെ ഓദ്യോഗിക വെബ്‌സൈറ്റില്‍ നിന്നോ ദാറുല്‍ ഹുദായുടെയും ഇതര യു.ജി കോളേജുകളുടെയും ഓഫീസില്‍ നിന്നും അറിയാവുന്നതാണ്. വിശദ വിവരങ്ങള്‍ക്ക് 04942463155 ല്‍ ബന്ധപ്പെടുക.
- Darul Huda Islamic University

Monday, July 20, 2015

SKSBV പാലക്കാട് ജില്ലാ തല മദ്‌റസ പ്രവേശനോത്സവം 26 ന്

മണ്ണാര്‍ക്കാട്: ആത്മീയതയിലൂടെ ഉയരങ്ങളിലെത്താം എന്ന പ്രമേയവുമായി സമസ്ത കേരള സുന്നി ബാലവേദി ജൂലൈ 26 മുതല്‍ ഓഗസ്റ്റ് 9 വരെ സംസ്ഥാന വ്യാപകമായി ആചരിക്കുന്ന മത വിദ്യഭ്യാസ കാമ്പയിന്റെ ജില്ലാ തല ഉദ്ഘാടനവും ജില്ലാ തല മദ്‌റസ പ്രവേശനോത്സവും ജൂലൈ 26 ന് രാവിലെ 8 ന് പാലക്കാട് പുതുപ്പള്ളിതെരുവ് ഹിദായത്തുല്‍ ഇസ്‌ലാം മദ്‌റസയില്‍ വെച്ച് നടത്താന്‍ എസ്. കെ. എസ്. ബി. വി ജില്ലാ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. ഷാഫി പറമ്പില്‍ എം. എല്‍. എ ഉദ്ഘാടനം ചെയ്യും. കാമ്പയിന്റെ ഭാഗമായി മുഴുവന്‍ റൈഞ്ച് തലങ്ങളിലും ശാഖാ തലങ്ങളിലും പ്രവേശനോത്സവം സംഘടിപ്പിക്കും. വിശദ വിവരങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ www.sksbvstate.com എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്. യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് അനസ് മാരായമംഗലം അധ്യക്ഷത വഹിച്ചു. ഉബൈദ് അന്‍വരി കാരക്കാട്, എം. കെ സലാം അഷ്‌റഫി പള്ളിപ്പുറം, ബഷീര്‍ പള്ളിപ്പുറം, മുബശ്ശിര്‍ ഓങ്ങല്ലൂര്‍, മുനാഫര്‍ ഒറ്റപ്പാലം, അബ്ദുല്‍ മനാഫ് കോട്ടോപ്പാടം, അജ്മീറലി പാലക്കാട്, അനസ് മണ്ണാര്‍ക്കാട് തുടങ്ങിയവര്‍ സംസാരിച്ചു.
- ABDUL MANAF KOTTOPADAM

ആത്മ ശുദ്ധി കാത്തു സൂക്ഷിക്കുക: ഹാമിദ് കോയമ്മ തങ്ങൾ

ദുബൈ: റമളാൻ വൃതാ നുഷ്ഠാനത്തിലൂടെ നേടിയെടുത്ത ആത്മ ശുദ്ധിയും, സഹനവും ജീവിതത്തിൽ കാത്തു സൂക്ഷിക്കണമെന്നും, പരസ്പര സ്നേഹത്തിലും, കാരുണ്യത്തിലുമായി എല്ലാവരോടും പെരുമാറണമെന്നും ദുബൈ സുന്നി സെന്റർ പ്രസിഡന്റ്‌ സയ്യിദ് ഹാമിദ് കോയമ്മ തങ്ങൾ പറഞ്ഞു. ജാമിഅ: അസ് അദിയ്യ ഇസ്ലാമിയ്യ അറബിക് കോളേജ് ദുബൈ കമ്മിറ്റിയും & എസ്. കെ. എസ്. എസ് എസ്. എഫ്. ദുബൈ കണ്ണൂർ ജില്ലാ കമ്മിറ്റിയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഈദ്‌ മീറ്റ്‌ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ ഹംസക്കുട്ടി ബാഖവി തിരുവട്ടൂർ അധ്യക്ഷം വഹിച്ചു. മൊയ്തു നിസാമി പാല ത്തുങ്കര മുഖ്യ പ്രഭാഷണം നടത്തി. തുടർന്ന് അസ് അദിയ്യ ഫൌണ്ടേഷൻ ദുബൈ കമ്മിറ്റി അവതരിപ്പിച്ച ബുർദ മജലിസും, ജാഫർ മാസ്റ്റർ മുഗു ജനറൽ ക്വിസ് മത്സരവും നടത്തി. ജാമിഅ: അസ് അദിയ്യ ഇസ്ലാമിയ്യ അറബിക് കോളേജ് ദുബൈ കമ്മിറ്റി ജനറൽ സെക്രട്ടറി മുസ്തഫ മൗലവി ചെറിയൂർ, മുഹമ്മദ്‌ കുട്ടി ഫൈസി, സകരിയ്യ ദാരിമി, കെ. ടി. അബ്ദുൽ ഖാദർ മൗലവി, നാസർ മൗലവി, അബ്ദുൽ ഹകീം ഫൈസി, ഹസൻ രാമന്തളി, റഫീഖ് പുളിങ്ങോം എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. കബീർ അസ് അദി സ്വാഗതവും, അബ്ദുൽ ഖാദർ അസ് അദി നന്ദിയും പറഞ്ഞു. 
ഫോട്ടോ: ജാമിഅ: അസ് അദിയ്യ ഇസ്ലാമിയ്യ അറബിക് കോളേജ് ദുബൈ കമ്മിറ്റി സംഘടിപ്പിച്ച ഈദ്‌ മീറ്റ്‌ സയ്യിദ് ഹാമിദ് കോയമ്മ തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു.
- Sharafudheen Perumalabad

Friday, July 17, 2015

ഈദ് സന്ദേശം

ജീവിത വിശുദ്ധി നിലനിര്‍ത്തുക: സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍

തേഞ്ഞിപ്പലം: ക്ഷമ, ത്യാഗം, സഹനം എന്നിവയാണ് നോമ്പിലൂടെ ഓരോ വിശ്വാസിയും നേടിയെടുത്തത്.  ജീവിതത്തില്‍ സമസൃഷ്ടി ബോധവും സാഹോദര്യ സ്‌നേഹബന്ധവും ശക്തിപ്പെടുത്താന്‍ ഈദുല്‍ ഫിത്വ്ര്‍ പ്രചോദനമാവട്ടെ. പ്രാര്‍ത്ഥനാ നിര്‍ഭരമായ വ്രതത്തിലൂടെ നേടിയെടുത്ത ആത്മചൈതന്യവും വ്യക്തി വിശുദ്ധിയും തുടര്‍ന്നുള്ള ജീവിതത്തിലും കാത്ത് സൂക്ഷിക്കണമെന്നും ആര്‍ഭാടങ്ങളിലും അനാവശ്യങ്ങളിലും മുഴുകി സ്വത്വം നഷ്ടപ്പെടുത്താതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ പ്രസിഡണ്ട് സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍ ഈദ് സന്ദേശത്തിലൂടെ അഭ്യര്‍ത്ഥിച്ചു.
- Samastha Kerala Jam-iyyathul Muallimeen

ചൈതന്യധന്യമായ റമദാന്‍ വ്രതാനുഷ്ഠാനത്തിന്റെ ഹൃദ്യമായ പരിസമാപ്തിയാണ് ഈദുല്‍ ഫിഥ്ര്‍. പെരുന്നാള്‍ സന്തോഷം പങ്കുവെക്കുമ്പോള്‍ തന്നെ, അടിച്ചമര്‍ത്തപ്പെടുകയും യുദ്ധക്കെടുതികളനുഭവിക്കുകയും ചെയ്യുന്ന സഹജീവികളോടും പട്ടിണി തിന്നുന്ന അനാഥ ജന്മങ്ങളോടും ഐക്യദാര്‍ഢ്യപ്പെടാന്‍ കഴിയുമ്പോഴേ വിശ്വാസിയുടെ പെരുന്നാള്‍ സാര്‍ത്ഥകമാവുന്നുള്ളൂ. ശിഥിലചിന്തകള്‍ ഊതിക്കെടുത്താനും നന്മയുടെ കെടാദീപങ്ങള്‍ കാത്തുസൂക്ഷിക്കാനും റമദാനില്‍ നേടിയ മനക്കരുത്തിലൂടെ വിശ്വാസിക്ക് സാധിക്കണം. സഹോദരങ്ങള്‍ക്കെല്ലാം ഹൃദയംഗമമായ ഈദാശംസകള്‍! - ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി
- Dr. Bahauddeen Muhammad Nadwi Vice Chancellor

ആത്മീയതയുടെ അനിര്‍വചനീയമായ അനുഭൂതി നുകര്‍ന്ന് നിര്‍വൃതിയടഞ്ഞ വിശ്വാസിക്ക് സന്തോഷത്തിന്റെ സുദിനമായെത്തിയ പെരുന്നാള്‍ പുലരിയില്‍ കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ഈദാശംസകള്‍ നേരുന്നു.
ആഹ്ലാദത്തിന്റെ നിറ പുഞ്ചിരിയുമായി വീണ്ടുമൊരു ഈദുല്‍ഫിത്വര്‍. വിശ്വാസികളുടെ ആത്മാവിലേക്ക് അനുഗ്രഹങ്ങള്‍ പെയ്തിറങ്ങിയ പുണ്യമാസത്തിന്റെ വേര്‍പ്പാടിനുശേഷമാണ് ഈ ആഘോഷം നമ്മെ തൊട്ടുണര്‍ത്തുന്നത്.
അന്നപാനീയങ്ങള്‍ ഉപേക്ഷിച്ചും പ്രാര്‍ഥനയിലൂടെയും സത്കര്‍മങ്ങളിലൂടെയും ഒരു മാസക്കാലം ആര്‍ജിച്ചെടുത്ത പുതിയ വെളിച്ചം വിശ്വാസികളുടെ തുടര്‍ ജീവിതത്തിലും അണയാതെ സൂക്ഷിക്കാന്‍ എല്ലാവര്‍ക്കും കഴിയേണ്ടതുണ്ട്.
പാപങ്ങളിലേക്കു കാലിടറി വീഴാതെയും നന്മയുടെ പച്ചതുരുത്തുകള്‍ ഹൃദയത്തില്‍ പടുത്തുയര്‍ത്തിയും റമളാന്‍ നല്‍കിയ പുതു ചൈതന്യം എല്ലാവര്‍ക്കും എല്ലാക്കാലവും ഹൃദയത്തില്‍ സൂക്ഷിക്കാന്‍ കഴിയട്ടെ.
സന്തോഷത്തിന്റെ ഈ സുദിനത്തില്‍ നമ്മുടെ സഹോദരങ്ങളിലേക്കും അയല്‍വാസികളിലേക്കും ഈ സുകൃതങ്ങള്‍ പകര്‍ന്ന് കൊടുക്കാന്‍ സാധിക്കണം. പെരുന്നാള്‍ ദിനത്തില്‍ ഒരാളുപോലും പട്ടിണി കിടക്കരുതെന്ന മഹത്തായ ആശയമാണ് ഫിത്വര്‍ സകാത്ത് നല്‍കുന്ന സന്ദേശം.
 പരസ്പര സ്‌നേഹവും സാഹോദര്യവും നിലനിര്‍ത്താനും, കുടുംബ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാനും, സഹജീവികളോട് സഹനവും കാരുണ്യവും കാണിക്കാനും ഈ സുദിനത്തില്‍ നമുക്ക് സാധിക്കണം. നന്മയും സ്‌നേഹവും ഐക്യവും പരസ്പരം കാത്തുസൂക്ഷിക്കാന്‍ ഈ വേളയില്‍ നാം തയ്യാറാവുക. വ്രത ശുദ്ധിയില്‍ കരസ്ഥമാക്കിയ ഊര്‍ജ്ജം ഭാവിജീവിതത്തിലേക്കൊരു വഴിവിളക്കാവട്ടെ. ഏവര്‍ക്കും ഈദ് ആശംസകള്‍. അല്ലാഹു അക്ബര്‍..... വലില്ലാഹില്‍ ഹംദ്. - കോഴിക്കോട് ഖാസി, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍
- CALICUT QUAZI

സമസ്ത ഓഫീസുകള്‍ക്ക് അവധി

കോഴിക്കോട്: ഈദുല്‍ഫിത്വര്‍ പ്രമാണിച്ച് ശവ്വാല്‍ ഒന്ന് മുതല്‍ മൂന്ന് കൂടിയ ദിവസങ്ങളില്‍ ചേളാരിയിലെ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ഓഫീസ്, സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ഓഫീസ്, കോഴിക്കോട് സമസ്ത ബുക്ക് ഡിപ്പോ എന്നിവക്ക് അവധിയായിരിക്കുമെന്ന് ജനറല്‍മാനേജര്‍ അറിയിച്ചു.
- SKIMVBoardSamasthalayam Chelari

റാങ്ക് ജേതാവിനെ അനുമോദിച്ചു

മണ്ണാര്‍ക്കാട്: സമസ്ത കേരള ഇസ്‌ലാം മത വിദ്യഭ്യാസ ബോര്‍ഡിന്റെ 5-ാം തരം പൊതു പരീക്ഷയില്‍ സംസ്ഥാനത്ത് 4-ാം റാങ്കും ജില്ലയില്‍ ഒന്നാം റാങ്കും നേടിയ കോട്ടോപ്പാടം റൈഞ്ചിലെ വേങ്ങ സുബുലുസ്സലാം മദ്രസാ വിദ്യാര്‍ത്ഥിനി ഫാത്തിമ ഹന്നയെ സമസ്ത കേരള സുന്നി ബാലവേദി കോട്ടോപ്പാടം റൈഞ്ച് കമ്മിറ്റി അനുമോദിച്ചു. റാങ്ക് ജേതാവിനുള്ള റൈഞ്ച് കമ്മിറ്റിയുടെ ഉപഹാരം എസ്. കെ. എസ്. ബി. വി. ജില്ലാ ട്രഷറര്‍ മനാഫ് കോട്ടോപ്പാടം കൈമാറി. അനുമോദന ചടങ്ങില്‍ എസ്. കെ. എസ്. ബി. വി. റൈഞ്ച് ജനറല്‍ സെക്രട്ടറി ജുസൈല്‍ എ ജുനൈസ് എന്‍ അസൈനാര്‍ മാസ്റ്റര്‍, മുബഷിര്‍ എ. കെ തുടങ്ങിയവര്‍ സംബന്ധിച്ചു.
- ABDUL MANAF KOTTOPADAM

SKSSF ഖത്തര്‍ നാഷണല്‍ കമ്മിറ്റി ഈദ് പ്രോഗ്രാം ഇന്ന് 7 മണിക്ക്‌

- Aslam Muhammed

Thursday, July 16, 2015

SKSSF തൃശൂര്‍ ജില്ലാ സ്‌നേഹ തണല്‍ ഇന്ന്

തൃശൂര്‍: സഹചാരി റിലീഫ് സെല്ലിന്റെ ഭാഗമായി ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന സ്‌നേഹതണല്‍ ഇന്ന് രാവിലെ 11 ന് തൃശൂര്‍ എം. ഐ. സി. കോണ്‍ഫറന്‍സ് ഹാളില്‍ കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. തൃശൂര്‍ എം. എല്‍. എ. അഡ്വക്കറ്റ് തേറമ്പില്‍ രാമകൃഷ്ണന്‍ മുഖ്യാതിഥിയാകും. എസ്. കെ. എസ്. എസ്. എഫ്. സംസ്ഥാന ജന: സെക്രട്ടറി ഓണംമ്പിള്ളി മുഹമ്മദ് ഫൈസി അദ്ധ്യക്ഷത വഹിക്കും. മനീഷ സംസ്ഥാന ചെയര്‍മാന്‍ ബഷീര്‍ ഫൈസി ദേശമംഗലം മുഖ്യ പ്രഭാഷണം നിര്‍വ്വഹിക്കും. സഹചാരി പെയിന്‍ & പാലിയേറ്റീവ് ജില്ലാ വളണ്ടിയേഴ്‌സിന്റെ ലോഞ്ചിംങ്ങ് പാണക്കാട് റഷീദലി ശിഹാബ് തങ്ങളും തേറന്പില്‍ രാമകൃഷ്ണന്‍ എം. എല്‍യും. സംയുക്തമായി നിര്‍വ്വഹിക്കും. അനാഥ അഗതികള്‍ക്കുള്ള വസ്ത്രം റിലീഫ് മെഡിക്കല്‍സ് എം. ഡി. ശിഹാബ് പൂവംപറമ്പില്‍, വിധവകള്‍ക്കുള്ള ധനസഹായം വി. കെ. ഹംസ ലൈക് ഷോര്‍, പെരുന്നാള്‍ കിറ്റ് വിതരണം ബെസ്റ്റ് ട്രേഡിംഗ് കമ്പനി എം. ഡി. ടി. കെ. അബ്ദുള്‍ ജലീല്‍, പെന്‍ഷന്‍ പുത്തന്‍ചിറ മഹല്ല് പ്രസിഡന്റ് അസീസ് ഹാജി പുത്തന്‍ചിറ, മെഡിക്കല്‍ ഉപകരണങ്ങള്‍ തൃശൂര്‍ സര്‍ജിക്കല്‍ എം. ഡി. വി. എസ്. മന്‍സൂര്‍ അലി എന്നിവര്‍ വിതരണകര്‍മ്മം നിര്‍വ്വഹിക്കുന്നു. അബൂബക്കര്‍ ഖാസിമി ഖത്തര്‍, ഹുസൈന്‍ ദാരിമി യു. എ. ഇ, ഹാഫിസ് റഫീക്ക് ഫൈസി അബുദാബി, സിദ്ധീഖ് ഫൈസി മങ്കര മസ്‌ക്കറ്റ് തുടങ്ങിയ സംഘടനയുടെ വിദേശ പ്രതിനിധികള്‍ വിശിഷ്ടാതിഥികളാവും. ജില്ലാപ്രസിഡന്റ് അന്‍വര്‍ മുഹ്‌യദ്ദീന്‍ ഹുദവി സ്വാഗതവും, ജനറല്‍ സെക്രട്ടറി സെയ്യിദ് ഷാഹിദ് തങ്ങള്‍ നന്ദിയും രേഖപ്പെടുത്തും. സമസ്തയുടേയും പോഷക ഘടകങ്ങളുടേയും സംസ്ഥാന ജില്ലാ നേതാക്കള്‍ ആശംസകള്‍ അര്‍പ്പിക്കുമെന്നും പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഷെഹീര്‍ ദേശമംഗലം അറിയിച്ചു.
- poojaoffset .cty

ശവ്വാല്‍ മാസപ്പിറവി അറിയിക്കുക

കോഴിക്കോട്: ഇന്ന് (വ്യാഴം) റമദാന്‍ 29 ന് മാസപ്പിറവി കാണാന്‍ സാധ്യതയുള്ളതിനാല്‍ പിറവി ദര്‍ശിക്കുന്നവര്‍ വിവരമറിയിക്കണമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ (0483 2836700), സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ (0483 2710146), കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ (9447172149), കാഞ്ഞങ്ങാട് ഖാസി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ (9446629450), കാസര്‍ഗോഡ് ഖാസി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ (9447630238) എന്നിവര്‍ അറിയിച്ചു.
- CALICUT QUAZI

ദുബൈ SKSSF ഈദ്‌ ടൂർ

ദുബൈ: എസ്. കെ. എസ്. എസ്. എഫ് ദുബൈ സ്റ്റേറ്റ് കമ്മിറ്റി ചെറിയ പെരുന്നാൾ പിറ്റേന്ന് റാസ്‌ അൽ ഖൈമ, ജബൽ ജൈസ്, അജ്മാൻ മ്യുസിയം തുടങ്ങി പ്രകൃതി രമണീയമായ സ്ഥലങ്ങളിലേക്ക് ഈദ്‌ ടൂർ സംഘടിപ്പിക്കുന്നു. പരിചയ സമ്പന്നരായ ടൂർ അമീറുമാരുടെ നേതൃത്വത്തിൽ നടത്തുന്ന യാത്രയിൽ ഇസ്ലാമിക്‌ മാപ്പിളപ്പാട്ടുകൾ, ക്വിസ് മത്സരം, സംഘടനാ ചർച്ചകൾ, ഈദ്‌ സന്ദേശ പ്രഭാഷണം, സമസ്തയുടെ ചരിത്രം തുടങ്ങിയ പരിപാടികൾ നടക്കും. പങ്കെടുക്കാൻ താൽപര്യമുള്ളവർ 0509562683, 0556565893 എന്നി നമ്പറുകളിൽ ബന്ധപ്പെടുക.
- Sharafudheen Perumalabad

ബുർദ മജലിസും ഹാഫിള് ഹസം ഹംസക്ക് അനുമോദനവും പെരുന്നാള്‍ ദിനത്തില്‍ ദുബൈ റാഫി ഹോട്ടലില്‍

ദുബൈ: ജാമിഅ അസ് അദിയ്യ ദുബൈ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈദുൽ ഫിത്ർ ദിനത്തിൽ രാത്രി 07:30 നു ദുബൈ ദേര റാഫി ഹോട്ടലിൽ വെച്ച് അസ്അദിയ്യ ഫൌണ്ടേഷൻ ദുബൈ കമ്മിറ്റി അവതരിപ്പിക്കുന്ന ബുർദ മജലിസും, ദുബൈ ഇന്റർ നാഷനൽ ഹോളി ഖുർആൻ അവാർഡ്‌ കമ്മിറ്റി സംഘടിപ്പിച്ച 19-ആമത് ഖുർആൻ ഹിഫ്ള് മത്സരത്തിൽ പങ്കെടുത്ത ഏക ഇന്ത്യൻ മത്സരാര്‍ത്ഥിയും, ജാമിഅ അസ്അദിയ്യ പ്രതിനിധിയുമായ ഹാഫിള് ഹസം ഹംസയെ അനുമോദിക്കലും നടക്കും. ദുബൈ സുന്നി സെന്റർ പ്രസിഡന്റ്‌ സയ്യിദ് ഹാമിദ് കോയമ്മ തങ്ങൾ മുഖ്യാതിഥിയായിരിക്കും. ഈദ്‌ സന്ദേശ പ്രഭാഷണം, ഇസ്ലാമിക മാപ്പിളപ്പാട്ടുകൾ, എന്നിവയും ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 050-7103678, 055-6565893.
- Sharafudheen Perumalabad

ആലപ്പുഴ ശംസുല്‍ ഉലമാ ഇസ്ലാമിക് സെന്റര്‍; വാഫി കോളേജ് കെട്ടിട ഉദ്ഘാടനം 29ന്‌

- uvais muhammed

Wednesday, July 15, 2015

കുറ്റകൃത്യങ്ങള്‍ക്കെതിരെ സമൂഹം ജാഗ്രത കാണിക്കണം: SKSSF വിഖായ

മണ്ണാര്‍ക്കാട്: കേരളീയ സമൂഹത്തില്‍  ഇയ്യിടെയായി വര്‍ദ്ധിച്ചു വരുന്ന കുറ്റകൃത്യങ്ങള്‍ക്കെതിരെ സമൂഹം ജാഗ്രത കാണിക്കണമെന്ന് എസ്‌. കെ. എസ്. എസ്. എഫ്  വിഖായ സംസ്ഥാന നേതൃസംഗമം അഭിപ്രായപ്പെട്ടു. മതഭ്രാന്തും കാമഭ്രാന്തും സുഖേച്ഛയും നിയന്ത്രിക്കുന്ന മനസ്സുകള്‍ എന്തിനും മടിക്കാതിരിക്കുമ്പോള്‍ കൊച്ചുകുഞ്ഞുങ്ങളും പടുവൃദ്ധരുമടങ്ങുന്ന നിഷ്‌കളങ്കരായ ജനങ്ങള്‍ സംസ്ഥാനത്തിന്റെ പല ഭാഗത്തും ക്രൂരമായ അക്രമങ്ങള്‍ക്കിരയാകുന്നത് രാജ്യത്തെ നിയമപാലന വ്യവസ്ഥയെയും മാനവിക ചിന്തയെയും ഒരു പോലെ പ്രതിക്കൂട്ടിലാക്കുന്നു. കന്നുകാലികള്‍ക്കും തെരുവുപട്ടികള്‍ക്കും മനുഷ്യജീവനേക്കാള്‍ വിലയുള്ള സമകാലിക സാഹചര്യത്തില്‍   കുറ്റവാളിയുടെ മതവും സമുദായവും നോക്കി മതഭ്രാന്തും ഭ്രാന്തും നിശ്ചയിക്കുന്ന മാധ്യമങ്ങളുടെയും നിയമപാലകരുടെയും ഇടപെടലുകള്‍ സാംസാകാരിക കേരളത്തിന് ലജ്ജാകരമാണ്.
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കുന്നതിന്ന്  സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും ആവശ്യമായ നിയമ നിര്‍മ്മാണം നടത്തി കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നും  യോഗം ആവശ്യപ്പെട്ടു. സാമൂഹ്യവിരുദ്ധ  പ്രവണതകളെ മഹത്വവത്ക്കരിക്കുന്ന നവമാധ്യമങ്ങളെയും മയക്കുമരുന്നിനെയും നിയന്ത്രിക്കുന്നതിന്ന് കര്‍ശന നടപടി  സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. അരാജകത്വത്തിലേയ്ക്കും അരക്ഷിതാവസ്ഥയിലേക്കും പോകുന്നതിന്നെ തടയുന്നതിന് സമൂഹത്തിന് വലിയ ഉത്തരവാദിത്തമാണ് ഉള്ളതെന്നും ജാതിമതഭേദമന്യെ കൂട്ടായ ഇടപെടലിലൂടെ മാത്രമേ ഇത്തരം മനുഷ്യത്വ രഹിതമായ പ്രവണതകളെ പ്രതിരോധിക്കാനാകൂ എന്നും യോഗം വിലയിരുത്തി. യോഗത്തില്‍ സംസ്ഥാന ചെയര്‍മാന്‍ ഹബീബ് ഫൈസി കോട്ടോപ്പാടം അധ്യക്ഷം വഹിച്ചു. സയ്യിദ് ഒ.എം.എസ്.തങ്ങള്‍ മേലാറ്റൂര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി റഫീഖ് അഹമ്മദ് തിരൂര്‍ പദ്ധതി പ്രഖ്യാപിച്ചു. ആര്‍.വി.അബൂബക്കര്‍ യമാനി കണ്ണൂര്‍, മുഹമ്മദ് നിസാം കോഴിക്കോട്, സിറാജുദ്ദീന്‍.കെ.എം.തൃശൂര്‍, അബ്ദുറഹിമാന്‍ കോഴിക്കോട്, ഉമറലി ശിഹാബ് എടവണ്ണപ്പാറ, ശിഹാബ് വയനാട്, അബ്ദുല്‍ ഗഫൂര്‍ കോഴിക്കോട്, നിഷാദ് പട്ടാമ്പി, തുടങ്ങിയവര്‍ സംസാരിച്ചു. വിഖായ സംസ്ഥാന ജനറല്‍ കണ്‍വീനര്‍ എം.എ.ജലീല്‍ ഫൈസി സ്വഗാതവും വര്‍ക്കിങ്ങ് കണ്‍വീനര്‍ സലാം ഫറോക്ക് നന്ദിയും പറഞ്ഞു.
- SKSSF STATE COMMITTEE

ദാറുല്‍ ഹുദാ പിജി (ഹുദവി ബിരുദം) ഫലം പ്രസിദ്ധീകരിച്ചു

തിരൂരങ്ങാടി: ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ ജൂണില്‍ നടത്തിയ പിജി (മൗലവി ഫാളില്‍ ഹുദവി) ബിരുദ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 
ഡിപ്പാര്ട്ട്‌മെന്റ് ഓഫ് ഖുര്‍ആന്‍ ആന്‍ഡ് റിലേറ്റഡ് സയന്‍സസില്‍ മുഹമ്മദ് റാഫി കരിപ്പൂര്‍ ഒന്നും അഫ്‌സല്‍ ആര്‍ കയ്യോട് രണ്ടും നംഷാദ് എടവണ്ണപ്പാറ മൂന്നും റാങ്കുകള്‍ നേടി. 
ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹദീസ് ആന്‍ഡ് റിലേറ്റഡ് സയന്‍സസില്‍ മുഹമ്മദ് ഇസ്മാഈല്‍ ടി മാമ്പുഴ ഒന്നും മുഹമ്മദ് ശരീഫ് പൈങ്കണ്ണൂര്‍, അഫ്‌സല്‍ എന്‍.കെ മഞ്ചേരി എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും റാങ്കുകള്‍ നേടി. 
ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫിഖ്ഹ് ആന്‍ഡ് ഉസൂലുല്‍ ഫിഖ്ഹില്‍ അശ്‌റഫ് കെ.എ കാസര്‍ഗോഡ്, അമീര്‍ ഹുസൈന്‍ ചെമ്മാട്, ഉമര്‍ ഫാറൂഖ് ടി കണ്ണൂര്‍ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും റാങ്കുകള്‍ കരസ്ഥമാക്കി. 
ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് അഖീദ ആന്‍ഡ് ഫിലോസഫിയില്‍ ഇര്‍ശാദ് കെ. പുല്‍പറ്റ ഒന്നും ആരിഫ് പി.കെ ഇരുമ്പുഴി രണ്ടും അബ്ദുന്നാസ്വിര്‍ കുട്ടോത്ത്, കണ്ണൂര്‍ മൂന്നും റാങ്കുകള്‍ നേടി. 
ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ദഅ്‌വാ ആന്റ് കംപാരറ്റീവ് റിലീജ്യണില്‍ സൈദലവി കണ്ണാട്ടിപ്പടി, വേങ്ങര ഒന്നും ഫസലുറഹ്മാന്‍ കെ.ടി മുണ്ടുപറമ്പ്, ഇബ്‌റാഹീം കുന്നക്കാവ് എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും റാങ്കുകള്‍ നേടി.
ദാറുല്‍ ഹുദാ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂറ്റ് ഡിഗ്രി (മൗലവി ആലിം ഹുദവി) വിഭാഗത്തില്‍ മുഹമ്മദ് ഇബ്‌റാഹീം (കര്‍ണാടക) ഒന്നും മുഹമ്മദ് മഹ്ബൂബ് (ബീഹാര്‍) രണ്ടും സഈദ് റസാ ഖാന്‍ (ഗുജറാത്ത്) മൂന്നും റാങ്കുകള്‍ നേടി. 
ഡിഗ്രി പരീക്ഷയില്‍ ദാറുല്‍ ഹുദാ കാമ്പസിലെ അലി ജാബിര്‍ കെ ഓമച്ചപ്പുഴ ഒന്നും മുഹമ്മദ് റിയാസ് പി.പി ഊരകം രണ്ടും റാങ്കുകള്‍ നേടി. താനൂര്‍ ഇസ്‌ലാഹുല്‍ ഉലൂമിലെ മുഹമ്മദ് ഫസലുര്‍റഹ്മാന്‍ ഒളവട്ടൂരിനാണ് മൂന്നാം റാങ്ക്. 
സീനിയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ദാറുല്‍ ഹുദാ കാമ്പസിലെ ആശിഖുര്‍റഹ്മാന്‍ കരുവാരക്കുണ്ട്, ജുബൈല്‍ ടി പറപ്പൂര്‍ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും ചട്ടഞ്ചാല്‍ മലബാര്‍ ഇസ്‌ലാമിക് കോപ്ലക്‌സിലെ സയ്യിദ് ജലാലുദ്ദീന്‍ തങ്ങള്‍ മൂന്നാം റാങ്കും കരസ്ഥമാക്കി.
സെക്കണ്ടറി വിഭാഗത്തില്‍ മുഹമ്മദ് ശാമില്‍ സി.എച്ച്, ഉനൈസ് വി.എ കരീറ്റിപ്പറമ്പ് (ദാറുല്‍ ഹുദാ), അബ്ദുസ്സമദ് കെ.എം (മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമി, തളങ്കര) എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും റാങ്കുകള്‍ നേടി.
വിശദ വിവരങ്ങള്‍ ദാറുല്‍ ഹുദായുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ (www.darulhuda.com) ലഭ്യമാണ്. പുതിയ അധ്യായന വര്‍ഷത്തേക്കുള്ള അഡ്മിഷന് അപേക്ഷ സമര്‍പ്പിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രവേശന പരീക്ഷ ജൂണ്‍ 22 ബുധനാഴ്ച ദാറുല്‍ ഹുദായിലും ഇതര യുജി കോളേജുകളിലുമുള്ള പരീക്ഷ സെന്ററുകളില്‍ വെച്ച് നടക്കും.
- Darul Huda Islamic University

പ്രതിയുമായി കുവൈത്ത് കേരള ഇസ്‌ലാമിക് കൗണ്‍സിലിന് ബന്ധമില്ല: ഭാരവാഹികള്‍

കുവൈത്ത് സിറ്റി: നിരവധി പേരെ കബളിപ്പിച്ച് സുന്നി നേതാവ് മുങ്ങി എന്ന രീതിയില്‍ ചില വാര്‍ത്താമാധ്യമങ്ങളില്‍ വന്ന വാര്‍ത്തയിലെ പ്രതിയുമായി കുവൈത്ത് കേരള ഇസ്‌ലാമിക് കൗണ്‍സിലിന് യാതൊരു ബന്ധവുമില്ലെന്ന് സംഘടനാ ഭാരവാഹികള്‍ അറിയിച്ചു.
ഏകദേശം ഒരു വര്‍ഷം മുമ്പ് പ്രസ്തുത വ്യക്തി സമാനമായ രീതിയില്‍ നാട്ടില്‍ നിന്നും അപ്രത്യക്ഷനായപ്പോള്‍ തന്നെ, അന്ന് കുവൈത്ത് ഇസ്‌ലാമിക് സെന്റര്‍ പ്രസ്തുത വ്യക്തി പലരുമായും നടത്തിയിട്ടുള്ള സാമ്പത്തിക ഇടപാടുകള്‍ സുതാര്യമല്ലെന്നു കണ്ടെത്തിയതിനാല്‍ സംഘടനയുടെ എല്ലാ സ്ഥാനങ്ങളില്‍ നിന്നും നീക്കം ചെയ്യുകയും തല്‍ വിഷയം അദ്ദേഹത്തെയും സംഘടനയുടെ കീഴ്ഘടകങ്ങളെയും രേഖാമൂലം അറിയിക്കുകയും ചെയ്തിട്ടുണ്ട്. 
അതിനു ശേഷം 2015 ജനുവരി ഒന്നിന് രൂപം കൊണ്ട കുവൈത്ത് ഇസ്‌ലാമിക് കൗണ്‍സിലില്‍ അദ്ദേഹത്തിന് ഏതെങ്കിലും സ്ഥാനങ്ങളോ പ്രാഥമിക അംഗത്വം പോലുമോ നല്‍കയിട്ടില്ല. സത്യം ഇതായിരിക്കെ സുന്നി നേതാവ് മുങ്ങി എന്ന രീതിയില്‍ വന്ന വാര്‍ത്ത തെറ്റദ്ധാരണാ ജനകമാണ്.
സംഘടനാ ബന്ധം ഉപയോഗപ്പെടുത്തിയാണ് ആളുകളെ തട്ടിപ്പിനിരയാക്കിയതെന്നും സംഘടനയില്‍പെട്ട നിരവധി പേര്‍ക്ക് പണം നഷ്ടമായിട്ടുണ്ടെന്നും നേതൃത്വത്തിന്റെ സമ്മര്‍ദ്ദം മൂലം പുറത്ത് പറയാത്തതാണെന്നുമുള്ള വാര്‍ത്ത വാസ്തവ വിരുദ്ധവും സുന്നി സംഘടനയെ പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗവുമാണ്. സംഘടനയുടെ ഒരു പൈസ പോലും അദ്ദേഹത്തിന്റെ ഇടപാടുകള്‍ക്ക് ഉപയോഗിച്ചിട്ടില്ല. വ്യക്തിപരമായി അദ്ദേഹം നടത്തിയ ഇടപാടുമായോ, ഇടപാടുകാരുമായോ സംഘടനക്ക് യാതൊരു ബന്ധവുമില്ല.
ബംഗാളികളും ഈജിപ്ഷ്യരും സംഘടനയുമായി യാതൊരു ബന്ധവുമില്ലാത്തവരും അമിത ലാഭം പ്രതീക്ഷിച്ച് പണം നല്‍കി കബളിപ്പിക്കപ്പെട്ടപ്പോള്‍ സംഘടനയെ വലിച്ചിഴക്കുന്നത് നീതീകരിക്കാനാവാത്തതാണെന്നും വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.
- kuwait kerala islamic council kic

സമസ്ത ബഹ്‌റൈന്‍ ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ; വിജയികളെ അനുമോദിച്ചു

മനാമ: സമസ്ത കേരള സുന്നീ ജമാഅത്തിന്റെ നേതൃത്വത്തില്‍ റമളാന്‍ മാസത്തില്‍ ഖുര്‍ആന്‍ ഹിസ്ബ് ക്ലാസില്‍ നടത്തിയ പരീക്ഷയില്‍ സീനിയര്‍ വിഭാഗത്തില്‍ ആശിഫ മുഹമ്മദ് ഒന്നാം സ്ഥാനവും, ജസീര്‍ നസീര്‍, ഫാത്തിമ നസ്ല എന്നിവര്‍ രണ്ടാം സ്ഥാനവും ജൂനിയര്‍ വിഭാഗത്തില്‍ ഹാദി റോഷന്‍ ഒന്നാം സ്ഥാനവും മുനവ്വര്‍ ഫൈസല്‍, ശഹ്മ മഹ്‌റൂഫ് എന്നിവര്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ മനാമ സമസ്ത ഓഡിറ്റോറിയത്തില്‍ വെച്ചു നടന്ന ചടങ്ങില്‍ ജന.സിക്രട്ടറി എസ്.എം അബ്ദുല്‍ വാഹിദ്, സിക്രട്ടറി ഷഹീര്‍ കാട്ടാമ്പള്ളി, എസ്. കെ. എസ്. എസ്. എഫ് സിക്രട്ടറി സജീര്‍ പന്തക്കല്‍ എന്നിവര്‍ വിതരണം ചെയ്തു.
- Samastha Bahrain

Tuesday, July 14, 2015

മദ്‌റസ ശാക്തീകരണ ക്യാമ്പയിന്‍ സമാപനവും അവാര്‍ഡ് ദാനവും ആഗസ്ത് 2ന്

ചേളാരി: സമസ്ത കേരള മദ്‌റസാ മാനേജ്‌മെന്റ് അസോസിയേഷന്‍ ജൂലായ് ഒന്ന് മുതല്‍ ആരംഭിച്ച മദ്‌റസ ശാക്തീകരണ ക്യാമ്പയിന്റെ സമാപനവും മദ്‌റസ പൊതുപരീക്ഷയില്‍ ഒന്നാം റാങ്ക് ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ അധ്യാപകര്‍ക്കും മദ്‌റസകള്‍ക്കും പൊതുപരീക്ഷയില്‍ ഏറ്റവുംകൂടുതല്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് ഉന്നത വിജയം കൈവരിച്ച സ്ഥാപനങ്ങള്‍ക്കുമുള്ള അവാര്‍ഡ് ദാനവും ആഗസ്ത് രണ്ട് ഞായറാഴ്ച രാവിലെ 9 മണിക്ക് കോഴിക്കോട് ടൗണ്‍ഹാളില്‍ വെച്ച് നടക്കും.
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാനം ചെയ്യും. മദ്‌റസാ മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എ.പി. മുഹമ്മദ് മുസ്‌ലിയാര്‍ കുമരംപുത്തൂര്‍ അധ്യക്ഷത വഹിക്കും. എസ്.കെ.ഐ.എം.വി.ബി. പ്രസിഡന്റ് പി.കെ.പി.അബ്ദുസ്സലാം മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കും. സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ.അബ്ദുറബ്ബ് അവാര്‍ഡ് ദാനവും, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി മെമന്റോ വിതരണവും, പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഷീല്‍ഡ് വിതരണവും നടത്തും. എസ്.കെ.ജെ.എം.സി.സി. പ്രസിഡന്റ് സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍ അനുമോദനപത്രം സമര്‍പ്പിക്കും. ആള്‍ ഇന്ത്യ സുന്നി യൂത്ത് സൊസൈറ്റി ജനറല്‍സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട പ്രൊ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ക്ക് സമസ്ത ട്രഷറര്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍ ഉപഹാരം സമര്‍പ്പിക്കും. 
തുടര്‍ന്നു നടക്കുന്ന സെമിനാര്‍ എസ്.കെ.ഐ.എം.വി.ബി.് ജനറല്‍ സെക്രട്ടറി കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. സമസ്ത വൈസ് പ്രസിഡന്റ് എം.ടി.അബ്ദുല്ല മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. ഡോ. സുബൈര്‍ ഹുദവി ചേകനൂര്‍ 'മദ്‌റസ വിദ്യാഭ്യാസം പ്രതീക്ഷകള്‍; പ്രതിസന്ധികള്‍'  എന്ന വിഷയം അവതരിപ്പിക്കും. കെ. ഉമര്‍ ഫൈസി മുക്കം, ഡോ.എന്‍.എ.എം. അബ്ദുല്‍ഖാദര്‍, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, പി.കെ. ഷാഹുല്‍ഹമീദ് മാസ്റ്റര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.
- SKIMVBoardSamasthalayam Chelari

Sunday, July 12, 2015

മദ്‌റസാധ്യാപകര്‍ക്ക് 55 ലക്ഷം രൂപ സര്‍വ്വീസ് ആനുകൂല്യം അനുവദിച്ചു

തേഞ്ഞിപ്പലം: സമസ്തയുടെ അംഗീകൃത മദ്‌റസകളില്‍ സേവനമനുഷ്ഠിക്കുന്ന അദ്ധ്യാപകര്‍ക്കായി സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ വര്‍ഷത്തിലൊരിക്കല്‍ നല്‍കിവരുന്ന സര്‍വ്വീസ് ആനുകൂല്യം വിതരണമാരംഭിച്ചു. അപേക്ഷകരില്‍ നിന്നും തെരഞ്ഞെടുത്ത അധ്യാപകര്‍ക്കായി 55 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്. ആനുകൂല്യം ലഭിച്ചവരുടെ പേര് വിവരം www.skjmcc.com എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ജൂലൈ 12-ന് കണ്ണൂര്‍ ഇസ്‌ലാമിക് സെന്റര്‍, ജൂലൈ 14ന് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് മലപ്പുറം സുന്നി മഹല്‍, എടരിക്കോട് മലപ്പുറം വെസ്റ്റ് ഓഫീസ്, കോഴിക്കോട് മുഅല്ലിം സെന്റര്‍, കല്‍പറ്റ ജില്ലാ ഓഫീസ്, തൃശൂര്‍ എം.ഐ.സി, പാലക്കാട് ചെര്‍പുളശ്ശേരി എന്നിവിടങ്ങളിലും, ജൂലൈ 15ന്  കാസര്‍കോഡ് ചൊര്‍ക്കള ഓഫീസിലും തുടര്‍ന്ന് ചേളാരി സമസ്താലയത്തില്‍ വെച്ചും വിതരണം നടക്കും. ഒറിജിനല്‍ മുഅല്ലിം സര്‍വ്വീസ് റജിസ്റ്ററുമായി വന്ന് ബന്ധപ്പെട്ടവര്‍ തുക കൈപറ്റണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡണ്ട് സി.കെ.എം.സ്വാദിഖ് മുസ്‌ലിയാര്‍  അറിയിച്ചു.
- Samastha Kerala Jam-iyyathul Muallimeen

സമസ്ത ബഹ്‌റൈന്‍ ഗ്രാന്‍ഡ് ഇഫ്താര്‍ അച്ചടക്കം കൊണ്ട് ശ്രദ്ധേയം: ശൈഖ് ഹമദ് ബിന്‍ സാമി അല്‍ ഫാദില്‍ അല്‍ ദൂസരി

മനാമ: സമസ്ത കേരള സുന്നീ ജമാഅത്ത് ബഹ്‌റൈന്‍ കേന്ദ്ര മദ്‌റസയായ മനാമ ഇര്‍ഷാദുല്‍ മുസ്‌ലിമീന്‍ ഹയര്‍ സെക്കന്ററി മദ്‌റസ 20ാം വാര്‍ഷിക ത്രൈമാസ കാമ്പയിന്‍ 'തസ്ബീത് 2015' നോടനുബന്ധിച്ച് ബഹ്‌റൈന്‍ കേരളീയ സമാജത്തില്‍ നടത്തിയ ഗ്രാന്‍ഡ് ഇഫ്താര്‍ സംഗമം അച്ചടക്കവും അനുസരണയും കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ടു എന്ന് ശരീഅ: ഹൈസുന്നീകോര്‍ട്ട് പ്രസിഡന്റ് ശൈഖ് ഹമദ് ബിന്‍ സാമി അല്‍ ഫാദില്‍ അല്‍ ദൂസരി പറഞ്ഞു. 1500ല്‍ അധികം വിശ്വാസികള്‍ പങ്കെടുത്ത ഇഫ്താര്‍ സംഗമത്തിന് എസ്. കെ. എസ്. എസ്. എഫ് 'വിഖായ' വിംഗിന്റെ നേതൃത്വവും ബഹ്‌റൈനിലെ മത, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖരും, മുന്‍ ബഹ്‌റൈന്‍ പാര്‍ലിമെന്റ് അംഗംശൈഖ് മുഹമ്മദ് ഖാലിദ്, ഫൈസല്‍ അര്‍ജാനി (ഹമദ്ടൗണ്‍ ചാരിറ്റബിള്‍ സൊസൈറ്റി) താരിഖ് ഔന്‍ (ഇസ്ലാമിക് ടീച്ചിങ്ങ് സെന്റര്‍), സയ്യിദ് ഫക്‌റുദ്ധീന്‍ തങ്ങള്‍ (സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ്), പ്രിന്‍സ് നടരാജന്‍ (ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍), വര്‍ഗീസ് കാരക്കല്‍ (കേരളീയസമാജം പ്രസിഡന്റ്), വി. കെ കുഞ്ഞിമുഹമ്മദ് ഹാജി, അല്‍ ഹാഫിള് ശറഫുദ്ധീന്‍ തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു. സംഗമത്തിന് എസ്. എം അബ്ദുല്‍ വാഹിദ് സ്വാഗതവും കാസിം റഹ്മാനി നന്ദിയും പറഞ്ഞു. 
- Samastha Bahrain

Saturday, July 11, 2015

ഇമാം ശാഫി അക്കാദമിയില്‍ പ്രാര്‍ത്ഥനാ സദസ്സ് ഇന്ന്

കുമ്പള: ഇമാം ശാഫി അക്കാദമിയില്‍ എല്ലാവര്‍ഷവും റമളാന്‍ 25-ാം രാവില്‍ നടത്തപ്പെടുന്ന പ്രാര്‍ത്ഥനാ സദസ്സും മജ്‌ലിസുന്നൂറും അസ്മാഉല്‍ ഹുസ്‌ന റാത്തീബും ഇന്ന് ശനി തറാവീഹ് നിസ്‌കാരാനന്തരം അക്കാദമി കാമ്പസില്‍ നടക്കും. സയ്യിദന്മാരും പണ്ഡിതന്മാരും ഹിഫ്‌ള്-ദഅ്‌വാ-വാഫീ വിദ്യാര്‍ത്ഥികളും നാട്ടുകാരും സംബന്ധിക്കുന്ന അനുഗ്രഹീത സദസ്സിന് സ്ഥാപന ചെയര്‍മാന്‍ എം.എ ഖാസിം മുസ്ലിയാര്‍ നേതൃത്വം നല്‍കും.  കെ.എല്‍ അബ്ദുല്‍ ഖാദിര്‍ അല്‍-ഖാസിമി, ഉമറുല്‍ ഖാസിമി, അലി ദാരിമി, അബ്ബാസ് ഫൈസി പുത്തിഗെ, അബ്ദുറഹിമാന്‍ ഹൈതമി, ശമീര്‍ വാഫി, സാലൂദ് നിസാമി, സുബൈര്‍ നിസാമി, മൂസ നിസാമി, സലാം വാഫി അല്‍-അശ്അരി, അന്‍വര്‍ അലി ഹുദവി, അശ്‌റഫ് റഹ്മാനി ചൗക്കി, ഫാറൂഖ് അശ്അരി, സഫ്‌വാാന്‍ വാഫി, ഇബ്രാഹീം നവാസ് ദാരിമി തുടങ്ങിയവര്‍ സംബന്ധിക്കും.  

പെരുന്നാള്‍  അവധി

കുമ്പള: ഇമാം ശാഫി അക്കാദമി സ്ഥാപനങ്ങളായ ഹിഫ്‌ളുല്‍ ഖുര്‍ആന്‍, ജൂനിയര്‍ ദഅ്‌വാ കോളേജുകള്‍ക്ക് ഈ മാസം 12 മുതല്‍ 26 വരെ ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചതായി പ്രിന്‍സിപ്പാള്‍ അറിയിച്ചു. സീനിയര്‍ ദഅ്‌വാ, വാഫീ ക്ലാസുകളും 27 മുതല്‍ ആരംഭിക്കുന്നതായിരിക്കും.
- Imam Shafi

Friday, July 10, 2015

സമസ്ത പൊതു പരീക്ഷയില്‍ ബഹ്‌റൈന്‍റെയ്ഞ്ച് മദ്‌റസകള്‍ക്ക് നൂറുശതമാനം വിജയം

മനാമ: സമസ്ത കേരള ഇസ്ലാം മത വിദ്യഭ്യാസ ബോര്‍ഡ്നടത്തിയ പൊതു പരീക്ഷ ഫലം പ്രഖ്യാപിച്ചപ്പോള്‍ ബഹ്‌റൈന്‍ റെയ്ഞ്ചില്‍ പരീക്ഷ എഴുതിയ എല്ലാ വിദ്യാര്‍ത്ഥികളും വിജയിച്ചതായി ഭാരവാഹികള്‍ അറിയിച്ചു. അഞ്ചാം ക്ലാസ്സില്‍ ഇര്‍ശാദുല്‍ മുസ്‌ലിമീന്‍ഹയര്‍ സെക്കണ്ടറി മദ്‌റസ മനാമയിലെ മുഹമ്മദ് മിസ്തഹ് ഒന്നാംസ്ഥാനവും മുഹമ്മദ് നജാഹ് (മനാമ), റോഷ്‌നറ (മനാമ) എന്നിവര്‍ രണ്ടാം സ്ഥാനവും. എഴാം ക്ലസ്സിലെ ഹഫ്‌ന ഹാരിസ് (മനാമ) ഒന്നാം സ്ഥാനവും ശഫ്‌ന (മനാമ) ഫര്‍ഹ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. പത്താം ക്ലസ്സില്‍ മജ്‌ലിസുതഅ്‌ലീമുല്‍ ഖുര്‍ആന്‍ റിഫാ മദ്‌റസയിലെമുഹമ്മദ് ശാക്കിര്‍ എന്ന വിദ്യാര്‍ത്ഥി ഒന്നാം സ്ഥാനവും ഇര്‍ശാദുല്‍ മുസ്‌ലിമീന്‍ഹയര്‍ സെക്കണ്ടറി മദ്‌റസ മനാമയിലെ മുഹമ്മദ് ജസീര്‍ രണ്ടാം സ്ഥാനവും, പ്ലസ്ടു ജഹാനറ നസീര്‍ (മനാമ) ഒന്നും, സയ്യിദ് അബ്ദുര്‍റഹ്മാന്‍ (മനാമ)രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. വിജയികളെ ജംഇയ്യത്തുല്‍ മുഅല്ലിമീനും, സമസ്ത ബഹ്‌റൈന്‍ ഭാരവാഹികളും, അഭിനന്ദിച്ചു. ജുലൈ 25ന് പുതിയ അദ്ധ്യായന വര്‍ഷത്തേക്കുള്ള അഡ്മിഷന്‍ ആരംഭിക്കുന്നതായും ഭാരവാഹികള്‍ അറിയിച്ചു. (ബന്ധപെടേണ്ട നമ്പര്‍ : 33157219, 39851286)
- Samastha Bahrain

സമസ്ത ബഹ്‌റൈന്‍ ഇഫ്താര്‍ സംഗമം ഇന്ന്

മനാമ: സമസ്ത കേരള സുന്നീ ജമാഅത്ത് ബഹ്‌റൈന്‍ ഗ്രാന്റ് ഇഫ്താര്‍ മീറ്റ് ഇന്ന് ബഹ്‌റൈന്‍ കേരളീയ സമാജത്തില്‍ വെച്ച് നടത്തപ്പെടുമെന്ന് സമസ്ത നേതാക്കള്‍ അറിയിച്ചു. കേന്ദ്ര മദ്‌റസയായ മനാമ ഇര്‍ഷാദുല്‍ മുസ്‌ലിമീന്‍ മദ്‌റസയുടെ 20ാം വാര്‍ഷിക ത്രൈമാസ കാമ്പയിന്‍ 'തസ്ബീത് 2015' നോടനുബന്ധിച്ചാണ് ഇഫ്താര്‍ സംഗമം സംഘടിപ്പിക്കുന്നത്. ബഹ്‌റൈനിലെ പ്രവാസികളായ കേരളീയരുടെ മദ്‌റസാ പഠന ചരിത്രത്തില്‍ 1 മുതല്‍ 12 വരെ ക്ലാസുകളിലായി ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ഒരുമിച്ച് പഠനം നടത്തുന്ന ഏക മദ്‌റസയാണ് സമസ്ത ഇര്‍ഷാദുല്‍ മുസ്‌ലിമീന്‍ ഹയര്‍ സെക്കണ്ടറി മദ്‌റസ. പ്രഥമ മദ്‌റസയായി പരിഗണിക്കപ്പെടുന്ന ഈ സ്ഥാപനം 1995ലാണ് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ വ്യവസ്ഥാപിതമായി നിലവില്‍വന്നത്. ഇത്തരുണത്തിലാണ് 'തസ്ബീത് 2015' എന്ന പേരില്‍ വൈവിദ്യമാര്‍ന്ന പരിപാടികളോടെ സ്ഥാപനം 20ാം വാര്‍ഷികം ആഘോഷിക്കുന്നത്. വാര്‍ഷികാഘോഷത്തിന്റെ ഉദ്ഘാടനം ബഹു: പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ജൂണ്‍ 5ന് വൈകുന്നേരം പാകിസ്ഥാന്‍ ക്ലബ്ബില്‍വെച്ച് നിര്‍വ്വഹിക്കുകയുണ്ടായി. ത്രൈമാസ കാമ്പയിനിന്റെ ഭാഗമായി പ്രൊഫ. ആലികുട്ടി മുസ്‌ലിയാര്‍, സിംസാറുല്‍ഹഖ് ഹുദവി, മുസ്തഫ അശ്‌റഫി കക്കുപ്പടി, തുടങ്ങിയ പണ്ഡിതര്‍ വിവിധ വിഷയങ്ങളില്‍ പ്രഭാഷണം നടത്തുകയുണ്ടായി. 
വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഇഫ്താര്‍ സംഗമത്തില്‍ 1500ല്‍ പരം ആളുകളും വിവിധ മത, സാംസ്‌കാരിക, സാമൂഹിക സംഘടനാ നേതാക്കളും അറബി പ്രമുഖരും സംബന്ധിക്കും. എല്ലാ ദിവസവും കേന്ദ്ര കമ്മിറ്റിയുടെ നേതൃത്വത്തില്‍ മനാമ സമസ്ത സ്വലാത്ത് ഹാളില്‍ നടന്നുവരുന്ന നോമ്പ്തുറ എന്തുകൊണ്ടും പ്രശംസനീയമാണ്. കൂടാതെ ഏരിയാ തലങ്ങളിലും വിവിധ കമ്മിറ്റികളുടെ കീഴില്‍ ഇഫ്താര്‍ സംഗമം നടത്തിവരുന്നു.
ആഗസ്റ്റ് 29ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്‌ലിയാര്‍, ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂനിവേര്‍സിറ്റി വൈസ് ചാന്‍സലര്‍ ഡോ:ബഹാഉദ്ധീന്‍ മുഹമ്മദ് നദ്‌വി, മുസ്തഫ ഹുദവി ആക്കോട് തുടങ്ങിയ പ്രമുഖ പണ്ഡിതരും അറബി പ്രമുഖരും പങ്കെടുക്കുമെന്നും നേതാക്കള്‍ അറിയിച്ചു.
- Samastha Bahrain

റാങ്ക് ജേതാവിനെ അനുമോദിച്ചു

മണ്ണാര്‍ക്കാട്: സമസ്ത പത്താംതരം പൊതു പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ പാലക്കാട് ജില്ലയിലെ വല്ലപ്പുഴ റൈഞ്ചിലെ ചെമ്മന്‍ക്കുഴി ഹിദായത്തുല്‍ മുസ്ലിമീന്‍ മദ്രസാ വിദ്യാര്‍ത്ഥി അഹമ്മദ് കബീറിനെ സമസ്ത കേരളാ സുന്നീ ബാലവേദി സംസ്ഥാന കമ്മിറ്റി ഭാരാവാഹികള്‍ അനുമോദിച്ചു. റാങ്ക് ജേതാവിനുള്ള സംസ്ഥാന കമ്മിറ്റിയുടെ ഉപഹാരം സംസ്ഥാന ഉപാധ്യക്ഷന്‍ അനസ് മാരായമംഗലം കൈമാറി. അനുമോദന ചടങ്ങില്‍ എസ്. കെ. എസ്. ബി. വി ജില്ലാ ജനറല്‍ സെക്രട്ടറി മുനാഫര്‍ ഒറ്റപ്പാലം ട്രഷറര്‍ അബ്ദുല്‍ മനാഫ് കോട്ടോപ്പാടം ബഷീര്‍ പള്ളപ്പുറം അബ്ദുല്‍ റഷീദ് വല്ലപ്പുഴ, ഫളലുല്‍ കബീര്‍ വല്ലപ്പുഴ തുടങ്ങിയവര്‍ സംബന്ധിച്ചു. 
ഫോട്ടോ അടികുറുപ്പ്: സമസ്ത പത്താംതരം പൊതുപരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ അഹമ്മദ് കബീറിന് എസ്. കെ. എസ്. ബി. വി സംസ്ഥാന കമ്മിറ്റിയുടെ ഉപഹാരം സംസ്ഥാന ഉപാധ്യക്ഷന്‍ അനസ് നാരായമംഗലം നല്‍കുന്നു.
- SKSBV state committee

മജ്‌ലിസുന്നൂര്‍ വാര്‍ഷികവും ദുആ സമ്മേളനവും പെരുമണ്ണ റഹ്മാനിയ്യ മദ്‌റസയില്‍

- Unais K Perumanna

തസ്‌കിയത്ത് ക്യാമ്പും ദുആ മജ്‌ലിസും സംഘടിപ്പിച്ചു

കൊപ്പം: കൊപ്പം പഞ്ചായത്ത് എസ്.വൈ.എസ്. തസ്‌കിയത്ത് ക്യാമ്പും ദുആ മജ്‌ലിസും കരിങ്ങനാട് നിബ്‌റാസുല്‍ ഇസ്ലാം മദ്‌റസയില്‍ മണ്ഡലം വൈസ് പ്രസിഡന്റ് സയ്യിദ് ഹസന്‍ സഖാഫ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ദിക്‌റ് ദുആ മജ്‌ലിസിന് എസ്.വൈ.എസ്. മണ്ഡലം പ്രസിഡന്റ് സയ്യിദ് അബ്ദുറഹ്മാന്‍ ജിഫ്രി തങ്ങള്‍ അല്‍ ബുഖാരി വല്ലപ്പുഴ നേതൃത്വം നല്‍കി. ഇ. മാനു മുസ്ലിയാര്‍ ഫൈസി, കെ.പി. മുനീര്‍ അന്‍വരി, കെ. ആരിഫ് ഫൈസി, സൈതലവി മുസ്ലിയാര്‍, കെ.ടി. കുഞ്ഞു ഹാജി, കെ.കെ. ഹംസ, എന്‍.പി. അബ്ദുറഹ്മാന്‍, പി. കുഞ്ഞാന്‍ ഹാജി പ്രസംഗിച്ചു. സൈനുല്‍ ആബിദ് ദാരിമി സ്വാഗതവും കെ.ടി. അബ്ദുറഹ്മാന്‍ നന്ദിയും പറഞ്ഞു.
- ZAINULABIDHEEN KODUMUDI

സമസ്ത പൊതു പരീക്ഷ; അല്‍ ഐന്‍ ഗ്രെയ്‌സ് വാലി സ്‌കൂളിന് ഉന്നത വിജയം

അല്‍ ഐന്‍: സമസ്ത കേരള ഇസ്‌ലാം മത വിദ്യഭ്യാസ ബോര്‍ഡ് 2015 മെയ് 30, 31 തിയ്യതികളില്‍ നടത്തിയ പൊതു പരീക്ഷയില്‍ ഗ്രെയ്‌സ് വാലി സ്‌കൂളിന് ഉന്നത വിജയം. ഏഴാം തരത്തില്‍ പരീക്ഷക്കിരുന്ന വിദ്യാര്‍ത്ഥികളില്‍ 89% മാര്‍ക്ക് നേടിയ ആഫിയ എന്ന വിദ്യാര്‍ത്ഥിനി ടിസ്റ്റിങ്ഷനോടെ മികച്ച വിജയം നേടി. 
അഞ്ചാം തരത്തില്‍ പരീക്ഷക്കിരുന്ന വിദ്യാര്‍ത്ഥികളില്‍ മുഹമ്മദ് യാസീന്‍ ഒന്നാം സ്ഥാനവും, മുഹമ്മദ് അഷ്ഫാഖ് രണ്ടാം സ്ഥാനവും, മുഹമ്മദ് സാലിഹ് മൂന്നാം സ്ഥാനവും യഥാക്രമം പങ്കിട്ടെടുത്തു. ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെയും, അദ്ധ്യാപകരായ ഇ.കെ. ബശീര്‍ ഹുദവി, മുഹമ്മദ് ശാഫി മാസ്റ്റര്‍ എന്നിവരെ സ്‌കൂള്‍ മാനേജ്‌മെന്റ് ഭാരവാഹികളായ ഇ.കെ. മൊയ്തീന്‍ ഹാജി, വി.പി. പൂക്കോയ തങ്ങള്‍, ഇ.കെ. അബ്ദുല്‍ ഖാദര്‍ ഹാജി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഇ.കെ. മുഹമ്മദ് ഇബ്രാഹീം എന്നിവര്‍ അനുമോദിച്ചു.
- sainu alain

Thursday, July 09, 2015

SKSSF ദക്ഷിണ കേരള ത്വലബാ കോണ്‍ഫറന്‍സ് ആലപ്പുഴയില്‍

മലപ്പുറം: എസ്. കെ. എസ്. എസ്. എഫ് ത്വലബാ വിംഗ് സംസ്ഥാന കമ്മറ്റി സംഘടിപ്പിക്കുന്ന ദക്ഷിണകേരള ത്വലബാ കോണ്‍ഫറന്‍സ് ജൂലൈ 24, 25 (വെള്ളി, ശനി) തിയ്യതികളില്‍ ആലപ്പുഴയില്‍ നടക്കും. ലോഗോ പ്രകാശനം പാണക്കാട് നടന്ന ചാടങ്ങില്‍ സംസ്ഥാന പ്രസിഡന്റ് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. സയ്യിദ് ഹമീദ് തങ്ങള്‍ മഞ്ചേരി അദ്ധ്യക്ഷം വഹിച്ചു. സി. പി. ബാസിത് ചെമ്പ്ര, റഷിദ് വി. ടി. വേങ്ങര, ഉവൈസ് പതിയങ്കര, ജൂറൈജ് കണിയപുരം, ഫായിസ് നാട്ടുകല്‍, ലത്തീഫ് പാലത്തുങ്കര സംബന്ധിച്ചു. 
പതിയങ്കര ശംസുല്‍ ഉലമാ ഇസ്ലാമിക് ആര്‍ട്‌സ് കോളേജില്‍ നടക്കുന്ന കോണ്‍ഫറന്‍സിലേക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ദര്‍സ്-അറബിക് കോളേജുകളില്‍ പഠനം നടത്തുന്ന തിരുവനന്തപരും, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളിലെ മതവിദ്യാര്‍ത്ഥികള്‍ ബന്ധപ്പെടുക: 9895901199, 9947688982
Photo: എസ്. കെ. എസ്. എസ്. എഫ് ത്വലബാ വിംഗ് സംസ്ഥാന കമ്മറ്റി സംഘടിപ്പിക്കുന്ന ദക്ഷിണകേരള ത്വലബാ കോണ്‍ഫറന്‍സലോഗോ പ്രകാശനം പാണക്കാട് നടന്ന ചാടങ്ങില്‍ സംസ്ഥാന പ്രസിഡന്റ് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കുന്നു
ലോഗോ ബിഗ് സൈസ് ഇമേജ് ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
- SKSSF STATE COMMITTEE

തസ്‌കിയത്ത് ക്യാമ്പ് ഇന്ന് അബൂദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍

- PM Shafi Vettikkattiri

Wednesday, July 08, 2015

നിലവിളക്ക്; നിസാരവത്കരിക്കാനുള്ള പ്രവണത ശരിയല്ല : സുന്നീ നേതാക്കള്‍

കോഴിക്കോട് : ഇസ്‌ലാമിക വിശ്വാസപ്രമാണങ്ങള്‍ക്ക് നിരക്കാത്ത ആചാരങ്ങള്‍ പൊതുപ്രവര്‍ത്തനത്തിന്റെയും മതേതര സങ്കല്പങ്ങളുടേയും മറപിടിച്ച് നിസാരവത്കരിക്കാനുള്ള ശ്രമങ്ങള്‍ അത്യന്തം ഗുരുതരമായ പ്രവണതയാണന്ന് സുന്നീ യുവജന സംഘം സംസ്ഥാന സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, സമസ്ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ കെ. മോയിന്‍ കുട്ടി മാസ്റ്റര്‍, സമസ്ത എംപ്ലോയീസ് അസോസിയേഷന്‍ ജന.സെക്രട്ടറി മുസ്ഥഫ മുണ്ടുപാറ, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജന.സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ് ഫൈസി അഭിപ്രായപ്പെട്ടു.
നിലവിളക്ക് കത്തിക്കുന്നതുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ പുതിയതല്ല. എന്നാല്‍ കേരളത്തിലെ മുസ്‌ലിം സാമുദായിക നേതാക്കള്‍ ഉള്‍പ്പടെ എല്ലാവരും അതിനെ വിശ്വാസത്തിന് വിരുദ്ധമായി കണ്ടവരാണ്. സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളും, സി.എച്ച്. മുഹമ്മദ് കോയാസാഹിബുമെല്ലാം ഭരണരംഗത്തും രാഷ്ടീയ രംഗത്തും തങ്ങളുടെ വിശ്വാസത്തിന് നിരക്കാത്ത ഇത്തരം കാര്യങ്ങള്‍ ചെയ്യുകയോ അതിനെ അംഗീകരിക്കുകയോ ചെയ്തിട്ടില്ല. ശരീഅത്ത് വിവാദക്കാലത്ത് മത നിയമങ്ങളുടെ സംരക്ഷണത്തിന് വേണ്ടി വാദിക്കാന്‍ സമുദായ രാഷ്ടീയ നേതൃതം കാണിച്ച ഇച്ചാ ശക്തി ശ്രദ്ദേയവും അഭിമാനകരവുമാണ്. ഞങ്ങളില്‍ നിലവിളക്ക് കത്തിക്കുന്നവരും കത്തിക്കാത്തവരും ഉണ്ടന്ന് കഴിഞ്ഞ ദിവസം അബ്ദുറഹ്മാന്‍ രണ്ടത്താണി എം.എല്‍.എ. നിയമസഭയില്‍ പ്രസംഗിച്ചതിലൂടെ ഈ ഗൗരവമേറിയ വിഷയത്തെ നിസാരവത്കരിക്കാനാണ് ശ്രമിച്ചത്. വിവാഹപ്രായ വിവാദമുണ്ടായപ്പോഴും ഉത്തരവാദപ്പെട്ട ചില യുവനേതാക്കള്‍ ശരീഅത്ത് വിരുദ്ധ നിലപാട് സ്വീകരിച്ചത് ഇതിനോട് ചേര്‍ത്ത്‌വായിക്കാവുന്നതാണ്. മതവിശ്വാസികളെ വെല്ലുവിളിച്ച് കൊണ്ട് നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ മതബോധമുള്ള പൊതു പ്രവര്‍ത്തകര്‍ അംഗീകരിക്കുകയില്ല. ഇത്തരം പ്രവര്‍ത്തനങ്ങള്‍ തുടരുന്ന വ്യക്തികളെ സമുദായം തിരിച്ചറിയുമെന്നും അവര്‍ പറഞ്ഞു.
- SKSSF STATE COMMITTEE

കുവൈത്ത് കേരള ഇസ്ലാമിക് കൗണ്‍സില്‍ ദിക്‌റ് വാര്‍ഷികവും ദുആ സമ്മേളനവും ജുലൈ 10ന്‌

- Gafoor Faizy ponmala

അബ്ദുല്‍ ജലീല്‍ റഹ്മാനി വാണിയന്നൂരിന്റെ പ്രഭാഷണം ജൂലൈ 11, 12 തിയ്യിതികളില്‍ പൊന്നാനിയില്‍

- RASIK CP Pni

SKSSF തൃക്കരിപ്പൂര്‍ മേഖല റമളാന്‍ പ്രഭാഷണത്തിന് ഉജ്ജ്വല സമാപനം

തൃക്കരിപ്പൂര്‍: നന്മയുടെ വസന്തം നേരിന്റെ സുഗന്ധം എന്ന പ്രമേയത്തില്‍ റമളാന്‍ ക്യാമ്പയിന്റെ ഭാഗമായി തൃക്കരിപ്പൂര്‍ മേഖല കമ്മിറ്റി ബീരിച്ചേരി ശുഹദാ നഗറില്‍ സംഘടിപ്പിച്ച റമളാന്‍ പ്രഭാഷണത്തിത്തെിന് ഉജ്ജ്വല സമാപനം. സമാപന സമ്മേളനം ഡോ. ഖത്തര്‍ ഇബ്‌റാഹീം ഹാജി ഉദ്ഘാടനം ചെയ്തു. സമസ്തകേന്ദ്ര മുശാവറ അംഗം മാണിയൂര്‍ അഹ്മദ് മൗലവി അനുഗ്രഹ ഭാഷണം നടത്തി താജുദ്ധീന്‍ ദാരിമിഅധ്യക്ഷനായി. സിറാജ് ഖാസിമി പ്രഭാഷണം നടത്തി. സയ്യിദ് ഖലീലുര്‍റഹ്മാന്‍ അല്‍ അസ് ഹരി ആഴിപ്പുഴ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി. ടി. കെ. സി. അബ്ദുല്‍ഖാദിര്‍ഹാജി, ഇബ് റാഹീം അസ്അദി, സൈനുദ്ധീന്‍ മാസ്റ്റര്‍, വി. പി ഇബ്‌റാഹീം, റശീദ് ഹാജി ആയിറ്റി, അഷ്‌റഫ് ഹാജി ഉടുംബുന്തല, സലാം ഹാജി ഉദിനൂര്‍ സംബന്ധിച്ചു. നാഫി അസ്അദി, ഹാരിസ് ഹസനി മെട്ടമ്മല്‍, സഈദ് ദാരിമി പടന്ന, സുബൈര്‍ ഖാസിമി, കുഞ്ഞബ്ദുല്ല മാസ്റ്റര്‍, അഷ് റഫ് ബീരിച്ചേരി സംസാരിച്ചു.
- HARIS AL HASANI Ac

Tuesday, July 07, 2015

സമസ്ത: പൊതുപരീക്ഷ: 94.83% വിജയം റാങ്കുകള്‍ അധികവും പെണ്‍കുട്ടികള്‍ക്ക്

കോഴിക്കോട്: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് 2015 മെയ് 30, 31 തിയ്യതികളില്‍ നടത്തിയ പൊതുപരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. കേരളം, തമിഴ്‌നാട്, പോണ്ടിച്ചേരി, കര്‍ണ്ണാടക, മഹാരാഷ്ട്ര, ലക്ഷദ്വീപ്, അന്തമാന്‍, യു.എ.ഇ, ഒമാന്‍, ബഹ്‌റൈന്‍, മലേഷ്യ, സഊദി അറേബ്യ, കുവൈറ്റ് എന്നിവിടങ്ങളിലെ 9503 മദ്‌റസകളിലെ അഞ്ച്, ഏഴ്. പത്ത്, പ്ലസ്ടു ക്ലാസുകളിലാണ് പൊതുപരീക്ഷ നടന്നത്. ആകെ രജിസ്തര്‍ ചെയ്തിരുന്ന 2,22,417 വിദ്യാര്‍ത്ഥികളില്‍ 2,15,487 പേരാണ് പരീക്ഷക്കിരുന്നത്. ഇതില്‍ 2,04,347 പേര്‍ വിജയിച്ചു (94.83%).
അഞ്ചാം ക്ലാസില്‍ മലപ്പുറം ജില്ലയിലെ താഴെക്കോട് - അമ്മിനിക്കാട് കുറ്റിപ്പുള്ളി നൂറുല്‍ ഇസ്‌ലാം മദ്‌റസയിലെ ഫാത്തിമ ശാദില എം.കെ. 500ല്‍ 494 മാര്‍ക്ക് വാങ്ങി ഒന്നാം റാങ്കും, കാസര്‍ഗോഡ് ജില്ലയിലെ ചട്ടഞ്ചാല്‍ ഹിദായത്തുല്‍ ഇസ്‌ലാം മദ്‌റസയിലെ ഹലീമത്തുഫിദ്‌യ ടി.ടി 500ല്‍ 493 മാര്‍ക്ക് നേടി രണ്ടാം റാങ്കും, മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറം - ശുഹദാ നഗറിലെ ഇര്‍ശാദുസ്വിബ്‌യാന്‍ മദ്‌റസയിലെ ശൈമ നസ്‌റിന്‍ കെ.ടി. 500ല്‍ 492 മാര്‍ക്ക് വാങ്ങി മൂന്നാം റാങ്കും കരസ്ഥമാക്കി. 
അഞ്ചാം തരത്തില്‍ 53,398 ആണ്‍കുട്ടികളും, 51,803 പെണ്‍കുട്ടികളും പങ്കെടുത്തതില്‍ 46,937 ആണ്‍കുട്ടികളും 48,545 പെണ്‍കുട്ടികളും വിജയിച്ചു. 4,953 ഡിസ്റ്റിംങ്ഷനും, 15,638 ഫസ്റ്റ് ക്ലാസും, 12,539 സെക്കന്റ് ക്ലാസും, 62,352 തേര്‍ഡ് ക്ലാസുമുള്‍പ്പെടെ 95,482 പേര്‍ വിജയിച്ചു (90.76%).
ഏഴാം ക്ലാസില്‍ മലപ്പുറം ജില്ലയിലെ പറപ്പൂര്‍-വീണാലുക്കല്‍ ഇശാഅത്തുല്‍ ഉലൂം മദ്‌റസയിലെ മുഹമ്മദ് ജാസില്‍ സി 400ല്‍ 396 മാര്‍ക്ക് വാങ്ങി ഒന്നാം റാങ്കും, പാലക്കാട് ജില്ലയിലെ തച്ചനാട്ടുകര-പാറമ്മല്‍ ഇര്‍ശാദുസ്വിബ്‌യാന്‍ മദ്‌റസയിലെ ശഹന ശറിന്‍ എം.പി. 400ല്‍ 395 മാര്‍ക്ക് വാങ്ങി രണ്ടാം റാങ്കും, മലപ്പുറം ജില്ലയിലെ കുറുവ-മേക്കുളമ്പ് ഹിമായത്തുസ്വിബ്‌യാന്‍ മദ്‌റസയിലെ ഷിഹാന വി.പി. 400ല്‍ 394 മാര്‍ക്ക് വാങ്ങി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 
ഏഴാം ക്ലാസില്‍ 39,703 ആണ്‍കുട്ടികളും 39,749 പെണ്‍കുട്ടികളും പങ്കെടുത്തതില്‍ 39,007 ആണ്‍കുട്ടികളും 39,403 പെണ്‍കുട്ടികളും വിജയിച്ചു. 12,375 ഡിസ്റ്റിംങ്ഷനും, 27,000 ഫസ്റ്റ് ക്ലാസും, 14,208 സെക്കന്റ് ക്ലാസും, 24,827 തേര്‍ഡ് ക്ലാസുമുള്‍പ്പെടെ 78,410 പേര്‍ വിജയിച്ചു (98.69%).
പത്താം തരത്തില്‍ പാലക്കാട് ജില്ലയിലെ വല്ലപ്പുഴ-ചെമ്മന്‍കുഴി ഹിദായത്തുല്‍ മുസ്‌ലിമീന്‍ മദ്‌റസയിലെ അഹമ്മദ് കബീര്‍ ഇ കെ 400ല്‍ 396 മാര്‍ക്ക് നേടി ഒന്നാം റാങ്കും, പള്ളിപ്പുറം - മാഞ്ഞാമ്പ്ര ജവാഹിറുല്‍ ഉലൂം മദ്‌റസയിലെ ജുവൈരിയ സി.കെ. 400ല്‍ 395 മാര്‍ക്ക് വാങ്ങി രണ്ടാം റാങ്കും, മലപ്പുറം ജില്ലയിലെ ഇരുമ്പുഴി - തെക്കുംമുറിയിലെ അല്‍മദ്‌റസത്തുല്‍ ജലാലിയ്യയിലെ ആബിദ എം.പി. 400ല്‍ 394 മാര്‍ക്ക് വാങ്ങി മൂന്നാം റാങ്കും കരസ്ഥമാക്കി. 
പത്താം ക്ലാസില്‍ 14,851 ആണ്‍കുട്ടികളും 13,747 പെണ്‍കുട്ടികളും പങ്കെടുത്തതില്‍ 14,611 ആണ്‍കുട്ടികളും 13,666 പെണ്‍കുട്ടികളും വിജയിച്ചു. 2,895 ഡിസ്റ്റിംങ്ഷനും, 8,264 ഫസ്റ്റ് ക്ലാസും, 5,825 സെക്കന്റ് ക്ലാസും, 11,293 തേര്‍ഡ് ക്ലാസുമുള്‍പ്പെടെ 28,277 പേര്‍ വിജയിച്ചു (98.88%).
പ്ലസ്ടു ക്ലാസില്‍ മലപ്പുറം ജില്ലയിലെ പൂക്കോട്ടൂര്‍-മുതിരിപ്പറമ്പ് ദാറുല്‍ഉലൂം മദ്‌റസയിലെ ശബാന ജാസ്മിന്‍ പി.സി. 400ല്‍ 394 മാര്‍ക്ക് വാങ്ങി ഒന്നാം റാങ്കും, കാസര്‍ഗോഡ് ജില്ലയിലെ ആലംപാടി-നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്‌ലാം മദ്‌റസയിലെ ഫാത്തിമ 400ല്‍ 392 മാര്‍ക്ക് വാങ്ങി രണ്ടാം റാങ്കും, മലപ്പുറം ജില്ലയിലെ പൂക്കോട്ടൂര്‍-മുതിരിപ്പറമ്പ് ദാറുല്‍ഉലൂം മദ്‌റസയിലെ മുഫീദ പി 400ല്‍ 390 മാര്‍ക്ക് വാങ്ങി മൂന്നാം റാങ്കും കരസ്ഥമാക്കി. 
പ്ലസ്ടു ക്ലാസില്‍ 1276 ആണ്‍കുട്ടികളും 960 പെണ്‍കുട്ടികളും പങ്കെടുത്തതില്‍ 1227 ആണ്‍കുട്ടികളും 951 പെണ്‍കുട്ടികളും വിജയിച്ചു. 98 ഡിസ്റ്റിംങ്ഷനും, 453 ഫസ്റ്റ് ക്ലാസും, 348 സെക്കന്റ് ക്ലാസും, 1279 തേര്‍ഡ് ക്ലാസുമുള്‍പ്പെടെ 2179 പേര്‍ വിജയിച്ചു (97.41%).
ആകെ വിജയിച്ച 2,04,347 പേരില്‍ 20,321 പേര്‍ ഡിസ്റ്റിംഷനും, 51,355 പേര്‍ ഫസ്റ്റ് ക്ലാസും, 32,920 പേര്‍ സെക്കന്റ് ക്ലാസും, 99,751 പേര്‍ തേര്‍ഡ് ക്ലാസും കരസ്ഥമാക്കി. 
ഈ വര്‍ഷം ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ അഞ്ച്, ഏഴ് ക്ലാസുകളില്‍ പങ്കെടുപ്പിച്ച് മികച്ച വിജയം കൈവരിച്ചത് തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞം സിറാജുല്‍ ഇസ്‌ലാം മദ്‌റസയിലാണ്. അഞ്ചാം ക്ലാസില്‍ 168 കുട്ടികളെ പരീക്ഷക്കിരുത്തിയതില്‍ 156 പേരും, ഏഴാ ക്ലാസില്‍ പരീക്ഷയില്‍ പങ്കെടുത്ത 120 കുട്ടികളും വിജയിച്ചു. പത്താം ക്ലാസില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത മലപ്പുറം ജില്ലയിലെ കൊളപ്പുറം - വി.കെ.പടി ദാറുല്‍ ഇസ്‌ലാം അറബിക് മദ്‌റസയിലെ 41 പേരും വിജയിച്ചു. പ്ലസ്ടു ക്ലാസില്‍ മലപ്പുറം ജില്ലയിലെ പട്ടര്‍കുളം-ചെകിരിയന്‍മൂച്ചി ഇര്‍ശാദുല്‍ മുസ്‌ലിമീന്‍ മദ്‌റസയിലെ പരീക്ഷയില്‍ പങ്കെടുത്ത 19 പേരും വിജയിച്ചു.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയ മലപ്പുറം ജില്ലയില്‍ 81,298 പേര്‍ വിജയം നേടി. ഏറ്റവും കുറച്ചു പരീക്ഷാര്‍ത്ഥികളെ പങ്കെടുപ്പിച്ച കോട്ടയം ജില്ലയില്‍ 201 പേര്‍ വിജയിച്ചു. ഇന്ത്യയിലെ ഇതര ഭാഗങ്ങളില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയ കര്‍ണ്ണാടകയിലെ ദക്ഷിണ കന്നട ജില്ലയില്‍ 7,113 പേര്‍ വിജയിച്ചു. ഏറ്റവും കുറവു വിദ്യാര്‍ത്ഥികള്‍ പരീക്ഷക്കിരുന്ന കോയമ്പത്തൂരില്‍ 61 പേരും വിജയിച്ചു. വിദേശ രാഷ്ട്രങ്ങളില്‍ നിന്നും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷക്കിരുത്തിയ യു.എ.ഇ.യില്‍ 604 പേരും, കുറവ് വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയ കുവൈറ്റില്‍ 3 പേരും വിജയിച്ചു.
ഒരു വിഷയത്തില്‍ മാത്രം പരാജയപ്പെട്ടവര്‍ക്ക് 128 ഡിവിഷന്‍ കേന്ദ്രങ്ങളില്‍ 2015 ആഗസ്ത് 2ന് ഞായറാഴ്ച രാവിലെ 11 മണിക്ക് നടക്കുന്ന ''സേ''പരീക്ഷക്കിരിക്കാവുന്നതാണ്. സേപരീക്ഷക്ക് രജിസ്തര്‍ ചെയ്യാനുള്ള അവസാന തിയ്യതി ജൂലൈ 20 ആണ്.
പുനര്‍മൂല്യനിര്‍ണയത്തിനുള്ള അപേക്ഷ 2015 ജൂലൈ 16 വരെ സ്വീകരിക്കും. പുനര്‍മൂല്യനിര്‍ണയത്തിനും സേ പരീക്ഷക്കും 80 രൂപ ഫീസടച്ചു നിശ്ചിത ഫോറത്തില്‍ മാത്രമേ അപേക്ഷിക്കുവാന്‍ പാടുള്ളൂ. ഫോറങ്ങള്‍ താഴെ കൊടുത്ത സമസ്ത വെബ്‌സൈറ്റില്‍ ലഭ്യമാണ്.
മാര്‍ക്ക് ലിസ്റ്റ് 128 ഡിവിഷന്‍ കേന്ദ്രങ്ങളില്‍ ജൂലൈ 8 ബുധനാഴ്ച പകല്‍ 11മണിക്ക് വിതരണം ചെയ്യും. റാങ്ക് ജേതാക്കള്‍ക്കും, അവരുടെ അധ്യാപകര്‍ക്കും ക്യാഷ് അവാര്‍ഡുകള്‍ നല്‍കും.
പരീക്ഷാ ഫലവും ഫോമുകളും www.samastha.info, www.result.samastha.info എന്നീ വെബ്‌സൈറ്റുകളില്‍ ലഭിക്കും.
- SKIMVBoardSamasthalayam Chelari

ദാറുല്‍ ഹുദാ സെക്കന്ററി; ഇന്നുകൂടി അപേക്ഷിക്കാം

തിരൂരങ്ങാടി: ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയിലെ സെക്കന്ററി ഇന്‍സ്റ്റിറ്റിയൂഷനിലേക്ക് വിദ്യാര്‍ത്ഥികളെ ചേര്‍ക്കുന്നതിന് ഇന്ന് കൂടി അപേക്ഷിക്കാം (07 ജൂലൈ). സമസ്തയുടെ അഞ്ചാം ക്ലാസ് മദ്‌റസ പാസ്സായ 2015 ജൂലൈ 7 ന് പതിനൊന്നര വയസ്സ് കവിയാത്ത ആണ്‍ കുട്ടികള്‍ക്ക് ദാറുല്‍ ഹുദാ സെക്കന്ററിയിലേക്കും പെണ്‍കുട്ടികള്‍ക്ക് ഫാഥിമാ സഹ്‌റാ ഇസ്‌ലാമിക് വനിതാ കോളേജിലേക്കും അപേക്ഷിക്കാം. 
മദ്‌റസ മൂന്നാം ക്ലാസ് പാസ്സായവരും 2015 ജൂലൈ 7 ന് ഒമ്പത് വയസ്സ് കവിയാത്തവരുമായ ആണ്‍ കുട്ടികള്‍ക്ക് മമ്പുറം സയ്യിദ് അലവി മൗലദ്ദവീല ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളേജിലേക്കും അപേക്ഷിക്കാവുന്നതാണ്. 
ജൂലൈ 22 ന് ബുധനാഴ്ച കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ വെച്ച് നടക്കുന്ന ഏകീകൃത പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. 
പ്രോസ്പക്റ്റസും അപേക്ഷാ ഫോമും ദാറുല്‍ ഹുദാ ഓഫീസില്‍ നിന്നു നേരിട്ട് വാങ്ങുകയോ ദാറുല്‍ ഹുദായുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.darulhuda.com ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതുമാണ്. വിശദ വിവരങ്ങള്‍ക്ക് 04942463155 എന്ന നമ്പറില്‍ ബന്ധപ്പെടുക.
- Darul Huda Islamic University

സമസ്ത ബഹ്‌റൈന്‍ ഹൂറ ഏരിയ ബദർ അനുസ്മരണം സംഘടിപ്പിച്ചു

മനാമ: സമസ്ത കേരള സുന്നി ജമാഅത്ത് ഹൂറ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബദരീങ്ങളുടെ ആണ്ട് നേർച്ച സംഘടിപ്പിച്ചു. ഹൂറ തഅലീമുൽ ഖുർആൻ മദ്രസാ ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ ഏരിയ പ്രസിഡന്റ് സെയ്ദ് മുഹമ്മദ് വഹബി ബദർ അനുസ്മരണ പ്രഭാഷണം നടത്തി. ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വർഷം തോറും നടത്തി വരാറുളള റമളാൻ റിലീഫ് പ്രവർത്തനങ്ങളുടെ ഭാഗമായി നിർധനരും നിരാലംഭരുമായ മുപ്പതോളം കുടുംബങ്ങൾക്ക് നൽകുന്ന റിലീഫിന്റെ ഉദ്ഘാടനം അബ്ദുള്ള സാഹിബിനു നൽകി അദ്ദേഹം നിർവഹിച്ചു.
ഫോട്ടോ: റമളാൻ റിലീഫ് വിതരണം അബ്ദുള്ള സാഹിബിനു നൽകി സെയ്ദ് മുഹമ്മദ് വഹബി നിർവഹിക്കുന്നു
- محمد راشد

SKSSF തൃക്കരിപ്പൂര്‍ മേഖല റമളാന്‍ പ്രഭാഷണം; ആത്മീയ നിര്‍വൃതിയടഞ്ഞ് വിശ്വാസി സഞ്ചയം

തൃക്കരിപ്പൂര്‍: നന്മയുടെ വസന്തം നേരിന്റെ സുഗന്ധം എന്ന പ്രമേയത്തില്‍ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന റമളാന്‍ ക്യാമ്പയിന്റെ ഭാഗമായി തൃക്കരിപ്പൂര്‍ മേഖല കമ്മിറ്റി ബീരിച്ചേരി ശുഹദാ നഗറില്‍ സംഘടിപ്പിച്ച റമളാന്‍ പ്രഭാഷണത്തിന്റെ രണ്ടാം ദിന പരിപാടി എസ്. വൈ. എസ് സംസ്ഥാന വൈസ്. പ്രസിഡെന്റ് മെട്രോ മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. വിശ്വാസി സമൂഹത്തിന് ദിശാബോധം നല്‍കുന്നതിന്റെ ഭാഗമായി എസ്. കെ. എസ്. എസ്. എഫ് സംസ്ഥാനത്താകമാനം നടത്തുന്ന ക്യാംയിന്‍ ശ്ലാഖനീയമെന്ന് അദ്ദേഹം പ്രസ്ഥാവിച്ചു. സമസ്ത തൃക്കരിപ്പൂര്‍ മണ്ഡലം സെക്രട്ടറി ശംസുദ്ധീന്‍ ഫൈസി അധ്യക്ഷനായി . സ്വര്‍ഗം വിളിക്കുന്നു എന്ന വിഷയത്തില്‍ സിറാജുദ്ധീന്‍ അല്‍ ഖാസിമി പത്തനാപുരം പ്രഭാഷണം നടത്തി 
സി. കെ. പി അഹ്മദ്, അമീന്‍ കൂലേരി നാഫി അസ്അദി ഹാരിസ് ഹസനി മെട്ടമ്മല്‍, സഈദ് ദാരിമി പടന്ന സംസാരിച്ചു ഇന്ന് നടക്കുന്ന സമാപന സമ്മേളനം ഡോ. ഖത്തര്‍ ഇബ്‌റാഹീം ഹാജി ഉദ്ഘാടനം ചെയ്യും. സമസ്തകേന്ദ്ര മുശാവറ അംഗം മാണിയൂര്‍ അഹ്മദ് മൗലവി അനുഗ്രഹ ഭാഷണം നടത്തും. താജുദ്ധീന്‍ ദാരിമിഅധ്യക്ഷനാവും സിറാജ് ഖാസിമി പ്രഭാഷണം നടത്തും. സയ്യിദ് ഖലീലുര്‍റഹ്മാന്‍ അല്‍ അസ് ഹരി ആഴിപ്പുഴ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കും പി. വി. വിഅബ്ദുര്‍റഹീംഹാജി, ഇബ് റാഹീം അസ്അദി, സൈനുദ്ധീന്‍ മാസ്റ്റര്‍, വി. പി ഇബ്‌റാഹീം, റശീദ് ഹാജി ആയിറ്റി, അഷ്‌റഫ് ഹാജി ഉടുംബുന്തല, സലാം ഹാജി ഉദിനൂര്‍ സംബന്ധിക്കും. 
- HARIS AL HASANI Ac

SKSSF കാക്കടവ് യൂണിറ്റ് മജ്‌ലിസുന്നൂര്‍ സംഘടിപ്പിച്ചു

മലപ്പുറം: കാക്കടവ് അരിയന്‍കല്ല് എസ്. കെ. എസ്. എസ്. എഫ് ശാഖാ കമ്മിറ്റി ശംസുല്‍ ഉലമ നഗറില്‍ സംഘടിപ്പിച്ച 10 ദിന റമളാന്‍ പ്രഭാഷണ പരമ്പരയോടനുബന്ധിച്ച നടന്ന മജ്‌ലിസുന്നൂര്‍ സദസ്സ് ആത്മീയ ചൈതന്യം നുകര്‍ന്ന് വിശ്വാസി മനസ്സുകളില്‍ ദിവ്യാനുഭൂതി പകര്‍ന്നു. കേരളക്കരയിലെ പള്ളികളിലും വീടുകളിലും സര്‍വ്വസാധാരണമായി കൊണ്ടിരിക്കുകയാണ് മജ്‌ലിസുന്നൂര്‍ ആത്മീയ സദസ്സ്.
പരിഷ്‌കൃത ലോകക്രമത്തിലെ മൂല്യച്യുതിയും ധര്‍മ്മശോഷണവും മറികടന്ന് സല്‍കൃത സമൂഹത്തിന്റെ വീണ്ടെടുപ്പിന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ മഹാന്മായ ശൈഖുമാരുടെ ആത്മീയാനുമതിയോടെ നടത്താന്‍ നിര്‍ദേശിച്ചതാണ് മജ്‌ലീസുന്നൂര്‍. നൂറ് കണക്കിന് വിശ്വാസികള്‍ പങ്കെടുത്ത മജ്‌ലിസുന്നൂര്‍ ആത്മീയ സദസ്സിന് സയ്യിദ് ഹാഫിള് ശഫീഖ് തങ്ങള്‍ ദാരിമി ബീരിച്ചേരി നേതൃത്ത്വം നല്‍കി. മദ്രസ രംഗത്ത് ദീര്‍ഖ കാല സേവനം നടത്തിയ MTP ഖാസിം മൗലവി യെ അബൂദാബി എസ് കെ എസ് എസ് എഫ് ജില്ലാ കമ്മിറ്റിയുടെ സ്‌നേഹോപഹാരവും (ക്യാഷവാര്‍ഡ്), വ്യക്ക രോഗിയായി വളരെയേറെ കഷ്ടപ്പെടുന്ന അസീസ് എന്ന സഹോദരനുള്ള സഹായ നിധിയുടെ (മൂന്നാം ഗഡു) സഹചാരി ധന സഹായവും തങ്ങള്‍ നിര്‍വഹിച്ചു. മുഹമ്മദ് ഹനീഫ് ഫൈസി ഉദ്ഘാടനം ചെയ്തു. യൂനുസ് ഫൈസി സ്വാഗതം പറഞ്ഞു. ഖാസിം മൗലവി ഖലീല്‍ AK, ഹാരിസ് ദാരിമി, അബൂബക്കര്‍ സിദ്ധീഖ് ഫൈസി, AG സുലൈമാന്‍, ഖരീം തയക്കാനം, ആശിഖ് ppc, നൗഷാദ്, AG അസൈനാര്‍, AK അബ്ദു ഹ്മാന്‍ കുട്ടി മൗലവി, താജുദ്ദീന്‍ മൗലവി, AG സഹീദ്, തുടങ്ങിയവര്‍ സംബന്ധിച്ചു.
- haris kkdv

SKSSF കൂമഞ്ചേരിക്കുന്ന് യൂണിറ്റ് റിലീഫ് കിറ്റ് വിതരണം ചെയ്തു

പാലക്കാട്: റമദാന്‍ നന്മയുടെ വസന്തം നേരിന് സുഗന്ധം എന്ന പ്രമേയത്തില്‍ എസ്. കെ. എസ്. എസ്. എഫ്. സംസ്ഥാന വ്യാപകമായി ആചരിക്കുന്ന റമദാന്‍ കാമ്പയിന്റെ ഭാഗമായി കൂമഞ്ചേരിക്കുന്ന് ശാഖ കമ്മിറ്റി നിര്‍ധന കുടുംബങ്ങള്‍ക്കുള്ള റമദാന്‍ റിലീഫ് കിറ്റ് വിതരണം ചെയ്തു. സയ്യിദ് പി.കെ. ഇമ്പിച്ചിക്കോയ തങ്ങള്‍ കൊടക്കാട് വിതരണോദ്ഘാടനം ചെയ്തു. വിഖായ സംസ്ഥാന ചെയര്‍മാന്‍ എന്‍ ഹബീബ് ഫൈസി കോട്ടോപ്പാടം അദ്യക്ഷത വഹിച്ചു. സലീം ഫൈസി തെയ്യോട്ടുചിറ മുഖ്യ പ്രഭാഷണം നടത്തി. എസ്. കെ. എസ്. ബി.വി. ജില്ലാ ട്രഷറര്‍ അബ്ദുല്‍ മനാഫ് കോട്ടോപ്പാടം അബൂബക്കര്‍ മുസ്‌ലിയാര്‍ സമദ് പാങ്ങോടന്‍ അബൂബക്കര്‍ നാലകത്ത് അഷ്‌റഫ് എന്‍, ഹസീബ് എന്‍, തുടങ്ങിയവര്‍ സംബന്ധിച്ചു.
- ABDUL MANAF KOTTOPADAM

Monday, July 06, 2015

മുസ്‌ലിം ശാക്തീകരണത്തിന് വിദ്യാഭ്യാസ മുന്നേറ്റമാണ് പരിഹാരം: പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍

ഹാദിയ റമദാന്‍ പ്രഭാഷണത്തിന് ഉജ്ജ്വല സമാപ്തി


തിരൂരങ്ങാടി: ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഹുദവീസ് അസോസിയേഷന്‍ ഹാദിയുടെ സാമൂഹ്യ സാംസ്‌കാരിക വിദ്യാഭ്യാസ നവോത്ഥാന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച മുസ്ത്വഫ ഹുദവി ആക്കോടിന്റെ രണ്ടാമത് റമദാന്‍ പ്രാഭാഷണ പരമ്പരക്ക് ഹിദായ നഗരിയില്‍ ഉജ്ജ്വല സമാപ്തി.
സമാപന സമ്മേളനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. രാജ്യത്തെ മുസ്‌ലിം പിന്നാക്കാവസ്ഥക്ക് പരിഹാരമുണ്ടാവണമെങ്കില്‍ സാമൂഹിക ജാഗരണവും വിദ്യാഭ്യാസ മുന്നേറ്റവും അനിവാര്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളത്തില്‍ നടപ്പിലാക്കിയ  മദ്‌റസാ സംവിധാനങ്ങളാണ് സംസ്ഥാനത്തെ മുസ്‌ലിം വിദ്യാഭ്യാസ ശാക്തീകരണത്തിന്റെ അടിക്കല്ലായി വര്‍ത്തിച്ചതെന്നും ഇത്തരം വിദ്യാഭ്യാസ വിപ്ലവത്തിലൂടെ മാത്രമേ രാജ്യത്തെ മുസ്‌ലിം വളര്‍ച്ചക്ക് പരിഹാരമുണ്ടാകൂയെന്നും തങ്ങള്‍ പറഞ്ഞു. ഹാദിയക്ക് കീഴില്‍ ഇതര സംസ്ഥാനങ്ങളില്‍ നടപ്പിലാക്കുന്ന ഇതര വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും മദ്‌റസാ സംവിധാനങ്ങളും പ്രശംസനീയമാണെന്നും വിശുദ്ധ റമദാനില്‍  ആത്മീയ വീണ്ടെടുപ്പിനും വിജ്ഞാന സമ്പാദനത്തിനും വിശ്വാസികള്‍ തയ്യാറാവണമെന്നും തങ്ങള്‍ ഓര്‍മപ്പെടുത്തി.
ദാറുല്‍ ഹുദാ വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷത വഹിച്ചു. ഇന്നലെ നടന്ന പ്രഭാഷണത്തിന്റെ സി.ഡി ഹൈദരലി ശിഹാബ് തങ്ങള്‍ കോയമോന്‍ കുന്നത്ത് പറമ്പിന് നല്‍കി പ്രകാശനം ചെയ്തു. ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, കെ.എം സൈദലവി ഹാജി കോട്ടക്കല്‍, കെ.കെ എസ്. തങ്ങള്‍ വെട്ടിച്ചിറ, കെ,സി മുഹമ്മദ് ബാഖവി, അബ്ദുല്‍ ഖാദിര്‍ ഫൈസി അരിപ്ര, യു.ശാഫി ഹാജി ചെമ്മാട്, ഡോ. യു.വി.കെ മുഹമ്മദ്, ഡോ. സുബൈര്‍ ഹുദവി ചേകന്നൂര്‍, പി.കെ നാസ്വിര്‍ ഹുദവി കൈപ്പുറം സംസാരിച്ചു.  പലിശ:അക്കൗണ്ടില്‍  ബാക്കിയാകുന്നതെന്ത്?. വിഷയത്തിലായിരിന്നു ഇന്നലെ മുസ്ഥത്വഫ ഹുദവി ആക്കോടിന്റെ പ്രഭാഷണം. തുടര്‍ന്ന് നടന്ന സമാപന ദുആക്ക് പ്രമുഖ സൂഫിവര്യന്‍ ശൈഖുനാ സി.എച്ച് ബാപ്പുട്ടി മുസ്‌ലിയാര്‍ നേതൃത്വം നല്‍കി.
- Darul Huda Islamic University

SKSSF തൃശൂര്‍ ജില്ലാ ലീഡേഴ്‌സ്‌കോണ്‍ഫറന്‍സ് ഇന്ന്

തൃശൂര്‍: അണിചേരുക നീതി കാക്കാന്‍ എന്ന പ്രമേയവുമായി എസ്. കെ. എസ്. എസ്. എഫ് മെമ്പര്‍ഷിപ്പ് കാമ്പയിനിന്റെ ഭാഗമായി തൃശൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ലീഡേഴ്‌സ് കോണ്‍ഫറന്‍സ് ഇന്ന് (ജൂലൈ 6 തിങ്കള്‍) വൈകീട്ട് 3. 30ന് തൃശൂര്‍ പേള്‍ റീജന്‍സിയില്‍ നടക്കും. ശാഖാതലങ്ങളില്‍ നടക്കുന്ന മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും സംഘടന റമളാന്‍ മാസത്തില്‍ നടത്തുന്ന നന്‍മയുടെ സുഗന്ധം നേരിന്റെവസന്തം എന്ന പ്രമേയത്തിലുള്ള കാമ്പിനന്റെ ഭാഗമായും സംഘടിപ്പിച്ചിരിക്കുന്ന ലീഡേഴ്‌സ് കോണ്‍ഫറന്‍സില്‍ യൂണിറ്റ്, ക്ലസ്റ്റര്‍, മേഖല പ്രസിഡന്റ് സെക്രട്ടറിമാരും ജില്ലാകൗണ്‍ലില്‍ അംഗങ്ങളുമാണ് പങ്കെടുക്കുന്നത്. കോണ്‍ഫറന്‍സില്‍ ജില്ലാ സംസ്ഥാന നേതാക്കളും തെരഞ്ഞുടുപ്പ് ഉദ്യോഗസ്ഥരും പങ്കെടുക്കുമെന്ന് ജില്ലാ കമ്മിറ്റി പ്രസിഡന്റ് അന്‍വര്‍ മുഹ്‌യുദ്ദീന്‍ ഹുദവി, സെക്രട്ടറി സയ്യിദ് ഷാഹിദ് തങ്ങള്‍, ജില്ലാ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഷെഹീര്‍ ദേശമംഗലം എന്നിവര്‍ അറിയിച്ചു.
- SAMASTHA KERALA SUNNI STUDENTS FEDERATION Thrissur

ജ്ഞാന സമ്പാദനത്തിലൂടെ റമളാനുമായുള്ള ബന്ധം ദൃഢമാക്കണം: പി.കെ. സുലൈമാന്‍ മൗലവി

കളമശ്ശേരി: അനുഗ്രഹീത റമളാന്‍ മാസത്തില്‍ ഖുര്‍ആനിക സൂക്തങ്ങളുടെ അവതരണത്തിന് തുടക്കം കുറിക്കപ്പെട്ടത് ഈ മാസത്തോടുള്ള ആദരവാണെന്നും ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്ന വിജ്ഞാന സമ്പാദനത്തിലൂടെ റമളാനുമായുള്ള ബന്ധം നാം സുദൃഢമാക്കണമെന്നും ഞാലകം ജമാഅത്ത് ഖത്തീബ് പി.കെ. സുലൈമാന്‍ മൗലവി പറഞ്ഞു. മര്‍ക്കസ് വാഫി കോളേജ് സംഘടിപ്പിച്ച റമളാന്‍ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ കാലത്തിന്റെ വായനകള്‍ക്കനുസൃതമായി ഇസ്ലാമിനെ അവതരിപ്പിക്കാന്‍ സജ്ജരായ പണ്ഡിതര്‍ സമൂഹത്തില്‍ ഉണ്ടാകണം. അതിന് റമളാന്റെ ഈ ബന്ധം ഉപയോഗപ്പെടുത്തണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
വാഫി കോളേജ് വര്‍ക്കിംഗ് പ്രസിഡന്റ് അല്‍ഫിയ അബ്ദുല്‍ ഖാദര്‍ ഹാജി അധ്യക്ഷത വഹിച്ചു. എം.എം. ശംസുദ്ദീന്‍ ഫൈസി പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു. മുസ്ലിമിന്റെ സാമ്പത്തിക ബാധ്യതകള്‍ എന്ന വിഷയം പ്രിന്‍സിപ്പള്‍ ജഅ്ഫര്‍ ശരീഫ് വാഫി അവതരിപ്പിച്ചു. റമളാന്‍ പുണ്യവും കര്‍മ്മവും എന്ന വിഷയം മുനീര്‍ ഹുദവി തണ്ടേക്കാടും ബദര്‍ സ്മൃതിയില്‍ എം.എം. അബൂബക്കര്‍ ഫൈസിയും അവതരിപ്പിച്ചു. സമസ്ത ജില്ലാ സെക്രട്ടറി ഇ.എസ്. ഹസ്സന്‍ ഫൈസി ദുആ മജ്‌ലിസിന് നേതൃത്വം നല്‍കി. എ.എം. പരീത്കുട്ടി, സി.എം. അബ്ദുറഹ്മാന്‍ കുട്ടി, എം.ബി. മുഹമ്മദ് ഹാജി, മുഹമ്മദ് റുമൈസ് ഹുദവി, സഫ്വാന്‍ വാഫി, അബദുല്‍ ജബ്ബാര്‍ ബാഖവി, മുഹമ്മദ് ഹസീം തുടങ്ങിയവര്‍ പങ്കെടുത്തു. കോളേജ് അക്കാദമിക് കൗണ്‍സില്‍ കണ്‍വീനര്‍ സൈനുദ്ദീന്‍ വാഫി സ്വാഗതവും കോളേജ് സെക്രട്ടറി എം.എ. ഹമീദ് ഹാജി നന്ദിയും പറഞ്ഞു.
- MARKAZ WAFY COLLEGE

SKSSF തൃക്കരിപ്പൂര്‍ മേഖല റമളാന്‍ പ്രഭാഷണത്തിന് പ്രൗഡോജ്ജ്വല തുടക്കം

തൃക്കരിപ്പൂര്‍: നന്മയുടെ വസന്തം നേരിന്റെ സുഗന്ധം എന്ന പ്രമേയത്തില്‍ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന റമളാന്‍ ക്യാമ്പയിന്റെ ഭാഗമായി തൃക്കരിപ്പൂര്‍ മേഖല കമ്മിറ്റി ബീരിച്ചേരി ശുഹദാ നഗറില്‍ സംഘടിപ്പിച്ച റമളാന്‍ പ്രഭാഷണത്തിന് പ്രൗഡോജ്ജ്വല തുടക്കം. മേഖല പ്രസിഡെന്റ് അബ്ദുന്നാഫി അസ്അദി യുടെ അധ്യക്ഷതയില്‍ തൃക്കരിപ്പൂര്‍ സംയുക്ത ജമാഅത്ത് പസിഡെന്റ് ടി. കെ. പൂക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ശൗകത്തലി മൗലവി വെള്ളമുണ്ട പ്രഭാഷണം നടത്തി. മേഖല സെക്രട്ടറി ഹാരിസ് ഹസനി, സഈദ്ദാരിമി, ചുഴലി മുഹ് യിദ്ധീന് മൗലവി, താജുദ്ധീന്‍ ദാരിമി, അന്‍സബ് മുനവ്വിര്‍, കുഞ്ഞബ്ദുള്ള മാസ്റ്റര്‍, ഇസ്മാഈല്‍ മാസ്റ്റര്‍ കക്കുന്നം, സുബൈര്‍ ഖാസിമി സംസാരിച്ചു. 
ഇന്ന് രാവിലെ 9 ന് നടക്കുന്ന പ്രഭാഷണ പരിപാടി സമസ്ത തൃക്കരിപ്പൂര്‍ മണ്ഡലം സെക്രട്ടറി ശംസുദ്ധീന്‍ ഫൈസിയുടെ അധ്യക്ഷതയില്‍ എസ്. കെ. എസ്. എസ്. എഫ് സ്റ്റേറ്റ് സെക്രട്ടറി ഇബ്‌റാഹീംഫൈസിജെഡിയാര്‍ ഉദ്ഘാടനം ചെയ്യും സിറാജുദ്ധീന്‍ അല്‍ഖാസിമി പത്തനാപുരം മുഖ്യപ്രഭാഷണം നടത്തും. ഖത്തീബ് അസ്‌ലം അസ്‌നവി പ്രാര്‍ത്ഥന നടത്തും ചൊവ്വാഴ്ച രാവിലെ നടക്കുന്ന സമാപന സമ്മേളനം ഖത്തര്‍ ഇ ബ് റാഹീം ഹാജിയുടെ അധ്യക്ഷതയില്‍ സമസ്തകേന്ദ്രമുശാവറ അംഗം മാണിയൂര്‍ അഹ് മദ് മൗലവി ഉദ്ഘാടനം ചെയ്യും സിറാജ് ഖാസിമി പ്രഭാഷണം നടത്തും. സയ്യിദ് ഖലീലുര്‍റഹ്മാന്‍ അല്‍ അസ് ഹരി ആഴിപ്പുഴ കൂട്ട് പ്രാര്‍ത്ഥനയ് ക്ക് നേതൃത്വം നല്‍കുംപി. വി. വിഅബ്ദുര്‍റഹീംഹാജി, അമീന്‍കൂലേരി, ഇബ് റാഹീം അസ്അദി, സൈനുദ്ധീന്‍ മാസ്റ്റര്‍, ബീരിച്ചേരി ജമാഅത്ത് സെക്രട്ടറി വി. പി ഇബ്‌റാഹീം സംബന്ധിക്കും. 
- HARIS AL HASANI Ac

തൃശൂര്‍ ജില്ലാ ഇഫ്താര്‍ സംഗമം ഇന്ന്

തൃശൂര്‍: 'നന്മയുടെ വസന്തം നേരിന്റെ സുഗന്ധം' എന്ന് പ്രമേയവുമായി എസ്. കെ. എസ്. എസ്. എഫ് രാജ്യ വ്യാപകമായി അചരിക്കുന്ന കാമ്പയിനിന്റെ ഭാഗമായി ജില്ലാ എസ്. കെ. എസ്. എസ്. എഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ജില്ലാ ഇഫ്താര്‍ സംഗമം ഇന്ന് (ജൂലൈ 6 തിങ്കള്‍) വൈകീട്ട് 5 ന് തൃശൂര്‍ പേള്‍ റീജന്‍സിയില്‍ നടക്കും. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, ശൈഖുനാ എം. കെ. എ. കുഞ്ഞു മുഹമ്മദ് മുസ്‌ലിയാര്‍ തൊഴിയൂര്‍, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, ചെറുവാളൂര്‍ ഹൈദ്രോസ് മുസ്‌ലിയാര്‍, പി. ടി. കുഞ്ഞു മുഹമ്മദ് മുസ്‌ലിയാര്‍, മേയര്‍ രാജന്‍. ജെ പല്ലന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. സി. ശ്രീകുമാര്‍, എസ്. കെ. എസ്. എസ്. എഫ് യു. എ. ഇ നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഹുസൈന്‍ ദാരിമി, ബഷീര്‍ ഫൈസി ദേശമംഗലം തുടങ്ങീ മത-സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖരും സമസ്തയുടെയും പോഷക ഘടകങ്ങളുടെയും ജില്ലാ, മേഖലാ, ക്ലസ്റ്റര്‍, യൂണിറ്റ് തല സാരഥികളും സംഗമത്തില്‍ പങ്കെടുക്കുമെന്ന് എസ്. കെ. എസ്. എസ്. എഫ് ജില്ലാ ഭാരവാഹികള്‍ അറിയിച്ചു. 
- SAMASTHA KERALA SUNNI STUDENTS FEDERATION Thrissur

ദാറുല്‍ ഹുദാ ഡിഗ്രി ഫലം; മാലിക് ദീനാര്‍ അക്കാദമിക്ക് നൂറുമേനിയും റാങ്കും

തളങ്കര:  ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി ഡിഗ്രി, സെക്കന്ററി ഫലം പ്രസിദ്ധീകരിച്ചു. ഡിഗ്രി ഒന്നും രണ്ടും മൂന്നും വര്‍ഷ പരീക്ഷകളില്‍ നൂറ് മേനിയും റാങ്കും നേടി മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമി ചരിത്ര നേട്ടം കൈവരിച്ചു. സെക്കന്ററി ഫൈനല്‍ പരീക്ഷയിലും അക്കാദമിക്ക് റാങ്ക് നേടാനായി.
ഡിഗ്രി ആദ്യ വര്‍ഷ വിദ്യാര്‍ത്ഥി അബ്ദുല്‍ ബാസിത്തും സെക്കന്ററി ഫൈനല്‍ വിദ്യാര്‍ത്ഥി അബ്ദുല്‍ സമദുമാണ് മൂന്നാം റാങ്ക് നേടി കോളേജിന്റെ അഭിമാനമായി മാറിയത്. അബ്ദുല്‍ ബാസിത്ത് മംഗലാപുരം കൂളൂര്‍ സ്വദേശി മുഹമ്മദ് ഇഖാബാല്‍ ഖദീജ ദമ്പതികളുടെ മകനും അബ്ദുല്‍ സമദ് പുളിക്കൂര്‍ സ്വദേശി കെ.സി മുഹമ്മദ് നബീസ ദമ്പതികളുടെ മകനുമാണ്. സീനിയര്‍ സെക്കന്ററി പരീക്ഷയിലും അബ്ദുല്‍ ബാസിത്ത് റാങ്ക് ജേതാവായിരുന്നു. 
ഡിഗ്രി ഒന്നാം വര്‍ഷം ഇരുപത്തേഴും രണ്ടാം വര്‍ഷം ഇരുപത്തെട്ടും മൂന്നാം വര്‍ഷം പത്തൊന്‍പത് വിദ്യാര്‍ത്ഥികളുമാണ് ഈ വര്‍ഷം പരീക്ഷയ്ക്കിരുന്നത്. മൊത്തം എഴുപത്തിനാല് വിദ്യാര്‍ത്ഥികളില്‍ മുഴുവന്‍ പേരും മികച്ച മാര്‍ക്ക് നേടി വിജയിച്ചു. വിജയികളെയും റാങ്ക് ജേതാക്കളെയും മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമി കമ്മിറ്റി, സ്റ്റാഫ് കൗണ്‍സില്‍, പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ ഇമാമ അഭിനന്ദിച്ചു. യോഗത്തില്‍ അക്കാദമി ചെയര്‍മാന്‍ യഹ്‌യ തളങ്കര, ജനറല്‍ സെക്രട്ടറി എ.അബ്ദുല്‍ റഹ്മാന്‍, മാനേജര്‍ അഷ്‌റഫ് കെ.എച്ച്, അസി.മാനേജര്‍ അമാനുല്ല, പ്രിന്‍സിപ്പാള്‍ സിദ്ധീഖ് നദ്‌വി ചേരൂര്‍, വൈസ് പ്രിന്‍സിപ്പാള്‍ യൂനുസലി ഹുദവി പ്രസംഗിച്ചു.
- malikdeenarislamic academy

Sunday, July 05, 2015

ആത്മീയ ചൂഷകര്‍ക്കെതിരെ പോരാട്ടം ശക്തമാക്കണം പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍

ഹാദിയ റമദാന്‍ പ്രഭാഷണം ഇന്ന് സമാപിക്കും


തിരൂരങ്ങാടി: ആധുനിക സൗകര്യങ്ങളും വിവരസാങ്കേതിക വിദ്യകളും ഏറെ വികസിച്ച പുതിയ കാലത്ത് വിശ്വാസികള്‍ക്കെതിരെയുള്ള ചൂഷണങ്ങള്‍ വര്‍ധിച്ചുവരുന്നുണ്ടെന്നും സമൂഹത്തില്‍ സാംസ്‌കാരിക തകര്‍ച്ചയ്ക്കും പാരമ്പര്യനശീകരണത്തിനും ഇത് കാരണമാകുന്നുണ്ടെന്നും പണ്ഡിതരും നേതാക്കളും ഇതിനെതിരെ  പോരാട്ടം ശക്തമാക്കണമെന്നും കേരള വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍. 
ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഹാദിയ സംഘടിപ്പിച്ച മുസ്ത്വഫ ഹുദവി ആക്കോടിന്റെ പ്രഭാഷണ പരമ്പരയുടെ മൂന്നാം ദിനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 
സാമൂഹിക സംസ്‌കൃതിക്കായി ജീവിതം നീക്കിവെച്ചവരാണ് പൂര്‍വ്വകാല നേതാക്കള്‍. ആത്മത്യഗത്തിലൂടെ ജീവിക്കാന്‍ വിശ്വാസികള്‍ തയ്യാറാവാണമെന്നും തങ്ങള്‍ പറഞ്ഞു. യു.ശാഫി ഹാജി ചെമ്മാട് അധ്യക്ഷനായി. 
ബദ്ര്‍ ആത്മസമര്‍പ്പണത്തിന്റെ കഥ പറയമ്പോള്‍ വിഷയത്തിലായിരുന്നു മുസ്ത്വഫ ഹുദവി ആക്കോടിന്റെ പ്രഭാഷണം. ഇന്നലെ നടന്ന പ്രഭാഷണത്തിന്റെ സി.ഡി സി. യൂസുഫ് ഫൈസി മേല്‍മുറി അടാട്ട് നൗഫല്‍ മൂന്നിയൂരിന് നല്‍കി പ്രകാശനം ചെയ്തു. തുടര്‍ന്ന് നടന്ന മജ്‌ലിസുന്നൂര്‍ ആത്മീയ സദസ്സിന് കോഴിക്കോട് ഖാസിയും മജ്‌ലിസുന്നൂര്‍ സംസ്ഥാന അമീറുമായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി നേതൃത്വം നല്‍കി. ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, കെ.എം സൈദലവി ഹാജി കോട്ടക്കല്‍, സി.കെ മുഹമ്മദ് ഹാജി, മക്ര അബൂബക്കര്‍ ഹാജി, ഡോ.എന്‍.എ.എം അബ്ദുല്‍ ഖാദിര്‍, പി.കെ നാസ്വിര്‍ ഹുദവി സംസാരിച്ചു. 
പ്രഭാഷണ പരമ്പര ഇന്ന് സമാപിക്കും. സമാപന സമ്മേളനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ദാറുല്‍ ഹുദാ വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷത വഹിക്കും. പലിശ:അക്കൗണ്ടില്‍  ബാക്കിയാകുന്നതെന്ത്?. വിഷയത്തിലായിരിക്കും മുസ്ഥത്വഫ ഹുദവി ആക്കോടിന്റെ പ്രഭാഷണം. സമാപന ദുആക്ക് വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍ നേതൃത്വം നല്‍കും.
- Darul Huda Islamic University