Pages

മ്യാന്മാറില്‍ ഇടപെടാന്‍ ഇന്ത്യക്ക് ബാധ്യതയുണ്ട്: SKSSF

കോഴിക്കോട്: അയല്‍ രാജ്യം എന്ന നിലയിലും ഇന്ത്യയില്‍ രൂപം കൊണ്ട ബൗദ്ധ സംസ്‌കാരത്തിന്റെ പേരില്‍ നടക്കുന്ന ക്രൂരതയെന്ന നിലയിലും മ്യാന്മാറിലെ റോഹിംഗ്യന്‍ ജനതയുടെ മോചനത്തിന് വേണ്ടി ഇടപെടാന്‍ ഇന്ത്യാ ഗവണ്‍മെന്റിന് ബാധ്യതയുണ്ടന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടേറിയേറ്റ് അഭിപ്രായപ്പെട്ടു. ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത കൊടും ക്രൂരതയാണ് റോഹിംഗ്യന്‍  ജനതക്കെതിരെ ബൗദ്ധ സന്യാസിമാരുടെ പോലും നേതൃത്വത്തില്‍ നടത്തികൊണ്ടിരിക്കുന്നത്. അവരുടെ അഹിംസാ വാദത്തിന്റെ കാപട്യം കൂടി ഇതിലൂടെ പുറത്ത് വരുകയാണ്. ക്രൂരമായി കൊലപ്പെടുത്താനും നടുക്കടലില്‍ പട്ടിണിക്കിട്ട് കൊല്ലാനും ശ്രമിച്ച് കൊണ്ടിരിക്കുന്ന  ഈ നീചമായ പ്രവര്‍ത്തനത്തോട് അന്താരാഷ്ട്ര സമൂഹം മുഖം തിരിഞ്ഞ് നില്‍ക്കുന്നത് മനുഷ്യത്വമില്ലായ്മയാണന്ന് യോഗം അഭിപ്രായപ്പെട്ടു. സയ്യിദ് അബ്ബാസലിശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു.
- SKSSF STATE COMMITTEE

വിഭാഗീയതയും തിവ്രതയും വിനാശകരം: SKIC

മദീന: മുസ്ലിം ലോകത്ത് വിഭാഗീയത വളര്‍ത്തി ഇസ്‌ലാമിനെ ക്ഷയിപ്പിക്കുവാനും തിവ്രതയെ മീഡിയാവല്‍ക്കരിച്ച് ഇസ്‌ലാമിനെ ക്രൂരവല്‍ക്കരിക്കുവാനുമുള്ള സാമ്രാജ്യത്ത-സിയോണിസ്റ്റ് തന്ത്രങ്ങളെ തിരിച്ചറിയാനും പ്രതിരോധിക്കുവാനും മുസ്‌ലിം ഭരണാധികാരികള്‍ക്കും, സംഘടന നേത്രത്വത്തിന്നും കഴിയാതിരുന്നാല്‍ ഇസ്‌ലാമിക സമൂഹം പരസ്പരം ഏറ്റുമുട്ടുന്ന ദുഖ:കരമായ സാഹചര്യമാണ് ഉണ്ടാവുകയെന്ന് എസ്.കെ.ഐ.സി സൗദി നാഷണല്‍ സംഗമം ആശങ്ക പ്രകടിപ്പിച്ചു.

മതസംഘടനകള്‍ ഭിന്നിപ്പിന്റെ വഴികള്‍ തേടുന്നതിനേക്കാള്‍ ജാഗ്രത യോജിപ്പിന്റെ വഴികള്‍ കണ്ടെത്തുന്നതിലാകണമെന്നും അവഗണിക്കാവുന്നവ പര്‍വതീകരിക്കുന്നത് ഗുണകരമെല്ലന്നും സംഗമം അഭിപ്രായപ്പെട്ടു.

ജീവകാരണ്യ രംഗത്ത് ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌ക്കരിക്കാനും ദഅ്‌വാ പ്രവര്‍ത്തനങ്ങളില്‍ കാലോചിത മാര്‍ഗങ്ങള്‍ അവലംബിക്കാനും തീരമാനിച്ചു.
നാഷണല്‍ ട്രഷററായി സൈതലവി ഹാജി മൂന്നിയൂര്‍ മദീന, സഅദ് നദ്‌വി യാമ്പു, ഉബൈദുല്ല തങ്ങള്‍ ജിദ്ദ (വൈസ് പ്രസിഡണ്ടുമാര്‍) വര്‍ക്കിഗ് സെക്രട്ടറിയായി സകരിയ്യ ഫൈസി പന്തല്ലൂര്‍ ദമ്മാം എന്നിവരെ വ്യത്യസ്ത ഒഴിവിലേക്ക് തെരഞ്ഞെടുത്തു.

നാഷണല്‍ പ്രസിഡണ്ട് അബൂബക്കര്‍ ഫൈസി ചെങ്ങമനാട് അദ്യക്ഷത വഹിച്ചു. വിത്യസ്ത സെന്ററുകളെ പ്രതിനിധീകരിച്ച് അബുല്ല കുപ്പം, സുബൈര്‍ ഹുദവി, ഇബ്രാഹീം ഓമശ്ശേരി, സൈനുല്‍ ആബിദീന്‍ തങ്ങള്‍, ഫവാസ് ഹുദവി പട്ടിക്കാട്, സഖറിയ ഫൈസി പന്തല്ലൂര്‍, സമദ് പെരുമുഖം, പി മുഹമ്മദ് മാനു കൈപ്പുറം, ഇബ്രാഹീം ഓമശ്ശേരി, യൂസുഫ് ഫൈസി, മുഹമ്മദ് മൗലവി, അബൂബക്കര്‍ സിദ്ദീഖ് വളമംഗലം, സുലൈമാന്‍ പണിക്കരപുറായ്, ആരിഫ് വാഫി, അബ്ദുറഹ്മാന്‍ പൂനൂര്‍, ഉമ്മര്‍ ഓമശ്ശേരി, മുസ്തഫ ദാരിമി മേലാറ്റൂര്‍, മുസ്തഫ മുറയൂര്‍ സംസാരിച്ചു. അലവിക്കുട്ടി ഒളവട്ടൂര്‍ സ്വാഗതവും സൈതലവി ഹാജി മൂന്നിയൂര്‍ നന്ദിയും പറഞ്ഞു.
- Alavikutty Olavattoor

അന്താരാഷ്ട്ര സ്ത്രീശാക്തീകരണ സമ്മേളനം; ഡോ. ബഹാഉദ്ദീന്‍ നദ്‌വി അഫ്ഗാനിലേക്ക്

തിരൂരങ്ങാടി: കാബൂളില്‍ നടക്കുന്ന അന്താരാഷ്ട്ര സ്ത്രീശാക്തീകരണ സമ്മേളനത്തില്‍ പ്രബന്ധാവതരണം നടത്താന്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അഫ്ഗാനിസ്ഥാനിലേക്ക് തിരിച്ചു. അഫ്ഗാന്‍ തലസ്ഥാനമായ കാബൂള്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എംപവര്‍മെന്റ് സെന്റര്‍ ഫോര്‍ വിമിന്‍ (ഇ.സി.ഡബ്ല്യു) സംഘടിപ്പിക്കുന്ന ദ്വിദിന രാജ്യാന്തര സമ്മേളനത്തില്‍ ഇന്ത്യന്‍ പ്രതിനിധിയായാണ് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി വൈസ്ചാന്‍സലറും ആഗോള മുസ്‌ലിം പണ്ഡിത സഭാംഗവുമായ ഡോ. നദ്‌വി പങ്കെടുക്കുന്നത്.

'സ്ത്രീയുടെ അവകാശങ്ങള്‍ ഇസ്‌ലാമിക വീക്ഷണത്തില്‍' എന്ന വിഷയത്തില്‍ ജൂണ്‍ ഒന്ന്, രണ്ട് തിയ്യതികളിലായി നടക്കുന്ന സമ്മേളനത്തില്‍ തുര്‍ക്കി, ഈജിപ്ത്, മലേഷ്യ,  ഇന്തോനേഷ്യ, പാക്കിസ്ഥാന്‍, താജികിസ്ഥാന്‍, ഇറാന്‍ തുടങ്ങി  വിവിധ രാഷ്ട്രങ്ങളിലെ പണ്ഡിത പ്രമുഖര്‍ പ്രബന്ധാവതരണം നടത്തും. സ്ത്രീ വിദ്യാഭ്യാസം, സ്ത്രീകളും വിധിന്യായങ്ങളും, സ്ത്രീകളും വ്യവസായങ്ങളും, ഇസ്‌ലാമിക ലോകത്തെ സ്ത്രീ സംരക്ഷണം എന്നീ വിഷയങ്ങള്‍ സമ്മേളനം പ്രത്യേകം ചര്‍ച്ച ചെയ്യും. 

തിങ്കളാഴ്ച കാലത്ത് നടക്കുന്ന സെഷനില്‍ സ്ത്രീശാക്തീകരണം വിദ്യാഭ്യാസത്തിലൂടെ എന്ന വിഷയത്തിലാണ് ഡോ. നദ്‌വി പ്രബന്ധമവതരിപ്പിക്കുക. മുസ്‌ലിം സ്ത്രീവിദ്യാഭ്യാസരംഗത്തെ ഇന്ത്യന്‍ രീതിശാസ്ത്രവും, സ്ത്രീകളുടെ സമന്വയ വിദ്യാഭ്യാസത്തിന് ദാറുല്‍ ഹുദാ ഇസ്‌ലാമിക സര്‍വകലാശാല ആവിഷ്‌കരിക്കുന്ന പദ്ധതികളും ഡോ. നദ്‌വി അവതരിപ്പിക്കും.

അഫ്ഗാനിലെ പര്യടനത്തിനു ശേഷം കുവൈത്തിലേക്ക് തിരിക്കുന്ന നദ്‌വി കുവൈത്തിലെ വിവിധ ചടങ്ങുകളിലും സംബന്ധിക്കുന്നുണ്ട്. ദാറുല്‍ ഹുദാ മാനേജിംഗ് കമ്മിറ്റി ഭാരവാഹികളും വിവിധ സെക്ഷനുകളിലെ അധ്യാപകരും വിദ്യാര്‍ത്ഥി പ്രതിനിധികളും വൈസ്ചാന്‍സലര്‍ക്ക് യാത്രയയപ്പ് നല്‍കി.
- Darul Huda Islamic University

'നന്മയുടെ വസന്തം. നേരിന്റെ സുഗന്ധം' SKSSF റമളാന്‍ കാമ്പയിന്‍

കോഴിക്കോട്: എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വരുന്ന വിശുദ്ധ റമളാന്‍ മാസത്തില്‍ വിപുലമായ പരിപാടികളോടെ റമളാമന്‍ കാമ്പയിന്‍ നടത്താന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. റമളാന്‍ നന്മയുടെ വസന്തം, നേരിന്റെ സുഗന്ധം എന്ന സന്ദേശവുമായി നടക്കുന്ന പ്രചരണ പരിപാടികളുടെ സംസ്ഥാന തല ഉദ്ഘാടനം ജൂണ്‍ രണ്ടാം വാരത്തില്‍ കാസര്‍ഗോഡ് കൊല്ലംപാടിയില്‍ നടക്കും.

ശാഖാ തലങ്ങളില്‍ ഖുര്‍ആന്‍ പാരായണ പരിശീലനം, ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ, ബദ്ര്‍ സൃമിതി എന്നിവ നടക്കും. ഇഫ്താര്‍ സംഗമം, തര്‍ബിയത്ത് ക്യാമ്പ്, ഓണ്‍ലൈന്‍ ക്വിസ്സ് മത്സരങ്ങള്‍, റിലീഫ് പ്രവര്‍ത്തനങ്ങള്‍, പാഠ പുസ്തക വിതരണം തുടങ്ങിയ പരിപാടികള്‍ വിവിധ ഘടകങ്ങളില്‍ നടക്കും. സംഘടനയുടെ റിലീഫ് വിഭാഗമായ സഹചാരിയുടെ ഫണ്ട് ശേഖരണം റമളാനിലെ ആദ്യത്തെ വെള്ളിയാഴ്ചയായ 19ന് സംസ്ഥാനത്തെ എല്ലാ പള്ളികളിലും നടക്കും. അബ്ദു റഹീം ചുഴലി, സിദ്ധീഖ് ഫൈസി വെണ്‍മണല്‍, അബ്ദുല്‍ സലാം ദാരിമി കിണവക്കല്‍, കെ എ റശീദ് ഫൈസി വെള്ളായിക്കോട്, ആര്‍ വി സലീം, പ്രൊഫ. അബ്ദുല്‍ മജീദ്, കെ എന്‍ എസ് മൗലവി, ആരിഫ് ഫൈസി കൊടഗ്, കെ കെ ഇബ്രാഹീം ഫൈസി പഴുന്നാന, പി എ പരീത് കുഞ്ഞ്, ബശീര്‍ ഫൈസി ദേശമംഗലം എന്നിവര്‍ സംസാരിച്ചു. ജന.സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ് ഫൈസി സ്വാഗതവും സത്താര്‍ പന്തലൂര്‍ നന്ദിയും പറഞ്ഞു.

സമസ്ത: 2,22,417 വിദ്യാര്‍ത്ഥികള്‍ പൊതുപരീക്ഷ എഴുതി

ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകാത്തോടെ പ്രവര്‍ത്തിക്കുന്ന 9503 മദ്‌റസകളില്‍ ശനിയാഴ്ച നടന്ന പൊതുപരീക്ഷയില്‍ 2,22,417 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.

കേരളത്തിന് പുറമെ തമിഴ്‌നാട്, പോണ്ടിച്ചേരി, കര്‍ണ്ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലും ലക്ഷദ്വീപ്, അന്തമാന്‍ ദ്വീപ് പ്രദേശങ്ങളിലും യു.എ.ഇ, ഒമാന്‍, ബഹ്‌റൈന്‍, മലേഷ്യ, സഊദി അറേബ്യ, കുവൈത്ത്, ഖത്തര്‍ എന്നിവിടങ്ങളിലാണ് സമസ്തയുടെ അംഗീകൃത മദ്‌റസകള്‍ പ്രവര്‍ത്തിക്കുന്നത്. 

കേരളത്തിനകത്തും പുറത്തുമായി 6703 സെന്ററുകളില്‍ വെച്ചാണ് പൊതുപരീക്ഷ നടന്നത്. 127 ഡിവിഷന്‍ സൂപ്രണ്ടുമാരെയും 8428 സൂപ്രവൈസര്‍മാരെയും പരീക്ഷാ നടത്തിപ്പിനായി നിയോഗിച്ചിരുന്നു. ഇന്ന് ഉച്ചയോടെ അവസാനിക്കുന്ന പൊതുപരീക്ഷയുടെ മൂല്യനിര്‍ണയം ജൂണ്‍ 6 മുതല്‍ ചേളാരി സമസ്താലയത്തില്‍ ആരംഭിക്കും. കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പില്‍ പങ്കെടുക്കുന്നതിന് ആയിരത്തോളം അധ്യാപകരെ നിയോഗിച്ചിട്ടുണ്ട്.
- SKIMVBoardSamasthalayam Chelari

സഹജീവി വിചാരം നമ്മുടെ ബാധ്യത: സാബിഖലി ശിഹാബ് തങ്ങള്‍

കളമശ്ശേരി: കാരുണ്യവും സ്‌നേഹവും നീതിയും ഒരു മനുഷ്യന്റെ ഉത്കൃഷ്ടയെ നിര്‍ണ്ണയിക്കുന്നുവെന്നും സമൂഹത്തിലെ സഹജീവികളെ കുറിച്ചുള്ള വിചാരം നമ്മുടെ ജീവിത ദൗത്യമായി ഏറ്റെടുക്കേണ്ടതുണ്ടെന്നും പാണക്കാട് സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഹ്യൂമന്‍ വെല്‍ഫെയര്‍ കങ്ങരപ്പടി ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച വിചാരം 2015 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സമൂഹത്തിലെ ദുര്‍ബലരായ വിഭാഗത്തിന് ആശ്രയവും സഹായവും നല്‍കാന്‍ വിശ്വാസത്തിന്റെ പൂര്‍ത്തീകരണത്തിന് അനിവാര്യമാണെന്ന അധ്യാപനം പാലിക്കാന്‍ നാം പ്രതിജ്ഞാബദ്ധമാവണമെന്നും ശിഹാബ് തങ്ങളുടെ ഓര്‍മ്മകള്‍ നമുക്കതിന് ഊര്‍ജ്ജം നല്‍കുമെന്നും തങ്ങള്‍ അഭിപ്രായപ്പെട്ടു. ബഹുമുഖ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ശിഹാബ് തങ്ങള്‍ സെന്റര്‍ എല്ലാവര്‍ക്കും മാതൃകയാണെന്നും സെന്ററിന് വേണ്ട പിന്തുണയും സഹായവും നല്‍കണമെന്നും തങ്ങള്‍ ആഹ്വാനം ചെയ്തു.

സെന്റര്‍ പ്രസിഡന്റ് പി.എം. ഫൈസല്‍ അധ്യക്ഷത വഹിച്ചു. നിര്‍ദ്ധന രോഗികള്‍ക്കുള്ള പെന്‍ഷന്‍ പദ്ധതിയുടെ ഉദ്ഘാടനവും വിദ്യാഭ്യാസ അവാര്‍ഡ് ദാനവും ടി.എ. അഹ്മദ് കബീര്‍ എം.എല്‍.എ. നിര്‍വ്വഹിച്ചു. പഠനോപകരണം നഗരസഭാ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.എസ്. അബൂബക്കര്‍ വിതരണം ചെയ്തു. വിശിഷ്ട അതിഥികളായി മഹ്യദ്ദീന്‍ ജുമാ മസ്ജിദ് ഖത്തീബ് എം.എം. അബൂബക്കര്‍ ഫൈസി, സെന്റ് ജോര്‍ജ്ജ് യാക്കോബൈറ്റ് ചര്‍ച്ച് വികാരി ഫാ. സി.പി. വര്‍ഗീസ്, എസ്.എന്‍.ഡി.പി. യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് അനുമോഹന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

എസ്.കെ.എസ്.എസ്.എഫ്. കളമശ്ശേരി മേഖലാ പ്രസിഡന്‌റ് സൈനുദ്ദീന്‍ വാഫി, മുസ്ലിം ലീഗ് ശാഖ ജനറല്‍ സെക്രട്ടറി പി.പി.ശംസു. കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റ് ഹാസിഫ് അബൂബക്കര്‍, മുഹ്‌യദ്ദീന്‍ ജുമാ മസ്ജിദ് സെക്രട്ടറി പി.ബി. മജീദ്, സെന്റര്‍ രക്ഷാധികാരി പി.എം. ഹസ്സന്‍, ഇസ്ലാമിക് സെന്റര്‍ കണ്‍വീനര്‍ പി.പി. അസീസ്, റെസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.കെ. സദാനന്ദന്‍, എസ്.കെ.എസ്.എസ്.എഫ്. യൂണിറ്റ് പ്രസിഡന്റ് കെ.എച്ച്. നവാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. സെന്റര്‍ ജനറല്‍ സെക്രട്ടറി പി.എച്ച്. അജാസ് സ്വാഗതവും ട്രഷറര്‍ പി.എം. നിസാം നന്ദിയും പറഞ്ഞു.
ഫോട്ടോ: ടി.എ. അഹ്മദ് കബീര്‍ എം.എല്‍.എ. വിദ്യാഭ്യാസ അവാര്‍ഡ് ദാനം നിര്‍വ്വഹിക്കുന്നു
- Faisal PM

സമസ്ത: പൊതുപരീക്ഷ നാളെ ആരംഭിക്കും; 2,22,417 വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും

ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ മെയ് 30, 31 തിയ്യതികളില്‍ നടക്കുന്ന പൊതുപരീക്ഷയില്‍ 2,22,417 വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും.  ബോര്‍ഡിന്റെ കീഴിലുള്ള 9503 മദ്‌റസകളില്‍ അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളിലാണ് പൊതുപരീക്ഷ നടക്കുന്നത്. 

കേരളത്തിന് പുറമെ തമിഴ്‌നാട്, പോണ്ടിച്ചേരി, കര്‍ണ്ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലും ലക്ഷദ്വീപ്, അന്തമാന്‍ പ്രദേശങ്ങളിലും യു.എ.ഇ, ഒമാന്‍, ബഹ്‌റൈന്‍, മലേഷ്യ, സഊദി അറേബ്യ, കുവൈത്ത് വിദേശരാഷ്ട്രങ്ങളിലുമായി 6703 സെന്ററുകളാണ് പൊതുപരീക്ഷക്ക് തയ്യാറാക്കിയത്.

അഞ്ചാം തരത്തില്‍ 55183 ആണ്‍കുട്ടികളും, 53080 പെണ്‍കുട്ടികളുമുള്‍പ്പെടെ 108263 കുട്ടികളും, 7-ാം തരത്തില്‍ 41238 ആണ്‍കുട്ടികളും, 40776 പെണ്‍കുട്ടികളുമുള്‍പ്പെടെ 82014 കുട്ടികളും, 10-ാം തരത്തില്‍ 15721 ആണ്‍കുട്ടികളും, 14057 പെണ്‍കുട്ടികളുമുള്‍പ്പെടെ 29778 കുട്ടികളും, പ്ലസ്ടു ക്ലാസ്സില്‍ 1362 ആണ്‍കുട്ടികളും, 1000 പെണ്‍കുട്ടികളുമുള്‍പ്പെടെ 2362 കുട്ടികളുമാണ് ഈ വര്‍ഷം പൊതുപരീക്ഷക്കിരിക്കുന്നത്. 

മുന്‍വര്‍ഷത്തേതിനെക്കാള്‍ പത്തിലും പ്ലസ്ടുവിലും 6338 കുട്ടികളുടെ വര്‍ദ്ധനവും, അഞ്ചാം ക്ലാസില്‍  51 സെന്ററുകളും, ഏഴാം ക്ലാസില്‍ 95 സെന്ററുകളും, പത്താം ക്ലാസില്‍ 368 സെന്ററുകളും, പ്ലസ്ടു ക്ലാസില്‍ 97 സെന്ററുകളും വര്‍ദ്ധിച്ചിട്ടുണ്ട്. 

പരീക്ഷാ മേല്‍നോട്ടത്തിന് 127 ഡിവിഷന്‍ കേന്ദ്രങ്ങളില്‍ സൂപ്രണ്ടുമാരെയും നിയമിച്ചിട്ടുണ്ട്.  8428 സൂപ്രവൈസര്‍മാരെ പരീക്ഷാ ഡ്യൂട്ടിക്ക് വേണ്ടി നിയോഗിച്ചിട്ടുണ്ട്. സ്‌കൂള്‍വര്‍ഷ സിലബസ് പ്രകാരം പ്രവര്‍ത്തിക്കുന്ന മദ്‌റസകളില്‍ ഏപ്രില്‍ 1, 2 തിയ്യതികളില്‍ പൊതുപരീക്ഷ നടന്നു. സര്‍ക്കാര്‍ നടത്തുന്ന പൊതുപരീക്ഷ കഴിഞ്ഞാല്‍ പിന്നെ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന പരീക്ഷയാണ് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡിന്റേത്.

ജൂണ്‍ 6 മുതല്‍ ചേളാരി സമസ്താലയത്തില്‍ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് ആരംഭിക്കും. ആയിരത്തോളം അധ്യാപകരുടെ സേവനം ഇതിനായി ഉപയോഗപ്പെടുത്തും. 

പരീക്ഷാസൂപ്രണ്ടുമാര്‍ക്ക് നടത്തിയ പരിശീലനം ചേളാരി സമസ്താലയത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ബോര്‍ഡ് ജനറല്‍ സെക്രട്ടറി കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ ക്ലാസെടുത്തു.

പരീക്ഷക്ക് വേണ്ട എല്ലാ സംവിധാനങ്ങളും ക്രമീകരിച്ചതായി പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്‌ലിയാര്‍ അറിയിച്ചു. 
- SKIMVBoardSamasthalayam Chelari

സമസ്ത പൊതുപരീക്ഷ നാളെ


മനാമ:സമസ്തകേരളഇസ്‌ലാംമതവിദ്യാഭ്യാസബോര്‍ഡിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന മദ്‌റസാവിദ്യാര്‍ത്ഥികളുടെ പൊതുപരീക്ഷ 2015 മെയ് 30, 31 തിയ്യതികളില്‍ നടക്കും. ബഹ്‌റൈന്‍ റൈഞ്ചിലെ പരീക്ഷകള്‍ മനാമ, മുഹറഖ്, ഈസ്റ്റ് റഫ, ഹൂറ, ഗുദൈബിയ, ജിദാലി, ഹിദ്ദ്, ഹമദ് ടൗണ്‍ എന്നീ 8 സെന്ററുകളിലായി നടക്കും. 

5, 7, 10, 12 എന്നീ പൊതുപരീക്ഷ ക്ലാസുകളിലെ 135വിദ്യാര്‍ത്ഥികളാണ് (അഞ്ചാം ക്ലാസ്:78, എഴാം ക്ലാസ്: 47, പത്താം ക്ലാസ്: 7, പ്ലസ്റ്റു: 3) പരീക്ഷ എഴുതുന്നത്. പരീക്ഷ സൂപ്പര്‍വൈസര്‍മാരായി ഇബ്രാഹിംദാരിമി, അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, ഹാഫിള് ശറഫുദ്ധീന്‍ മൗലവി, സലിംഫൈസി, സൈദ് മുഹമ്മദ് വഹബി, മന്‍സൂര്‍ ബാഖവി, ഹംസ അന്‍വരി മോളൂര്‍, ഉമര്‍മുസ്‌ലിയാര്‍, സാദിഖ്മുസ്‌ലിയാര്‍എന്നിവരെയുംസൂപ്രണ്ടായിമൂസമൗലവിവണ്ടൂരിനെയും നിയമിച്ചു.
- Samastha Bahrain

സമസ്ത: പൊതുപരീക്ഷ; പരിശീലനം ഇന്ന് മൂന്ന് മണിക്ക്

ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകാരമുള്ള 9503 മദ്‌റസകളില്‍ 5, 7, 10, +2 ക്ലാസുകളില്‍ 30, 31 തിയ്യതികളില്‍ നടക്കുന്ന പൊതുപരീക്ഷ നിയന്ത്രിക്കുന്ന 8248 സൂപ്രവൈസര്‍മാര്‍ക്ക് 29ന് വെള്ളിയാഴ്ച വൈകിട്ട് 3 മണിക്ക് 127 ഡിവിഷന്‍ കേന്ദ്രങ്ങളില്‍ പരിശീലനം നല്‍കും.

2, 22, 417 വിദ്യാര്‍ത്ഥികളാണ് പരീക്ഷയില്‍ പങ്കെടുക്കുന്നത്. കേരളത്തിന് പുറമെ പോണ്ടിച്ചേരി, തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര സംസ്ഥാനത്തും ലക്ഷദ്വീപ്, അന്തമാന്‍ പ്രദേശങ്ങളിലും സെന്ററുകള്‍ ഉണ്ട്. വിദേശത്ത് മലേഷ്യ, യു.എ.ഇ, ഒമാന്‍, കുവൈത്ത്, ബഹ്‌റൈന്‍, സഊദി അറേബ്യ എന്നിവിടങ്ങളിലാണ് സെന്ററുകള്‍ ഉള്ളത്. പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച് വിപുലമായ സംവിധാനങ്ങള്‍ ഒരുക്കിയതായി പരീക്ഷാബോര്‍ഡ് ചെയര്‍മാന്‍ അറിയിച്ചു.
- SKIMVBoardSamasthalayam Chelari

ഹുദവീസ് അസോസിയേഷന്‍ (ഹാദിയ)ക്ക് പുതിയ ഭാരവാഹികള്‍; സയ്യിദ് ഫൈസല്‍ ഹുദവി തളിപ്പറമ്പ് പ്രസിഡന്റ്

തിരൂരങ്ങാടി: ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഹുദവീസ് അസോസിയേഷന്‍ ഫോര്‍ ഡിവോട്ടഡ് ഇസ്‌ലാമിക് ആക്ടിവീറ്റീസ് (ഹാദിയ)യുടെ 2015-17 വര്‍ഷത്തേക്കുള്ള പുതിയ പ്രവര്‍ത്തക സമിതിയെ തെരഞ്ഞെടുത്തു.

യോഗം  വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ഉദ്ഘാടനം ചെയ്തു. കെ.സി മുഹമ്മദ് ബാഖവി അധ്യക്ഷത വഹിച്ചു. കേരള ഹൈക്കോടതിയില്‍ നിന്നും അഡ്വക്കറ്റര്‍മാരായി എന്‍ റോള്‍ ചെയ്ത അഡ്വ. ഹനീഫ് ഹുദവി ദേലമ്പാടി, അഡ്വ. ഫൈസല്‍ ഹുദവി ഒറ്റപ്പാലം എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

ഭാരവാഹികള്‍: സയ്യിദ് ഫൈസല്‍ ഹുദിവി തളിപ്പറമ്പ് (പ്രസിഡന്റ്), സി.എച്ച് ശരീഫ് ഹുദവി പുതുപ്പറമ്പ്, വി.ടി റഫീഖ് ഹുദവി കടുങ്ങല്ലൂര്‍ ( വൈ.പ്രസിഡന്റ്), പി.കെ അബ്ദുന്നാസ്വീര്‍ ഹുദവി കൈപ്പുറം (ജനറല്‍ സെക്രട്ടറി), റാഷിദ് ഹുദവി പുതുപ്പള്ളി (വര്‍ക്കിംഗ് സെക്രട്ടറി), ലബീബ് ബശീര്‍ ഹുദവി, സാലിം ഹുദവി ഇരിങ്ങാട്ടിരി (ജോ. സെക്രട്ടറി), ഹുസൈന്‍ ഹുദവി ഉഗ്രപുരം (ട്രഷര്‍).
- Darul Huda Islamic University

അഹലൻ യാ റമദാൻ ജൂണ്‍ 5ന് കുവൈത്തില്‍; ഡോ. ബഹാവുദ്ധീൻ നദവി പങ്കെടുക്കും

കുവൈത്ത്: ആഗതമാവുന്ന പരിശുദ്ധ റമദാൻ മാസത്തിനു സ്വാഗതമോതി സംഘടിപ്പിക്കപ്പെടുന്ന "അഹലൻ യാ റമദാൻ" സംഗമത്തിനു തെന്നിന്ത്യയിലെ പ്രമുഖ ഇസ്ലാമിക പണ്ഡിതനും ദാറുൽഹുദാ ഇസ്ലാമിക് യുനിവേഴ്സിറ്റി വൈസ് ചാൻസലറുമായ ഡോ. ബഹാവുദ്ധീൻ നദവി പങ്കെടുക്കും. ജൂണ്‍ 5 വെള്ളിയാഴ്ച 6 മണിക്ക് ഖൈത്താൻ കമ്മ്യൂണിറ്റി സ്കൂളിൽ വെച്ച നടക്കുന്ന പരിപാടിയിൽ പ്രമുഖ വാഗ്മിയും അബുദാബി ബ്രിട്ടീഷ്‌ സ്കൂൾ അറബിക് വിഭാഗം തലവനുമായ സിംസാറുൽ ഹഖ് ഹുദവി മുഖ്യ പ്രഭാഷണം നിര്‍വ്വഹിക്കും. ദാറുൽ ഹുദാ കുവൈത്ത് കമ്മറ്റി സംഘടിപ്പിക്കുന്ന പരിപാടിയുടെ വിജയത്തിനായി സയ്യിദ്‌ നാസർ അൽ മഷ്ഹൂർ തങ്ങൾ (ചെയർമാൻ), ഷംസുദ്ദീൻ ഫൈസി, കുഞഹമ്മദ്‌ കുട്ടി ഫൈസി (വൈസ്‌ ചെയർമാൻമാര്‍), സയ്യിദ്‌ ഗാലിബ്‌ അൽ മഷ്ഹൂർ തങ്ങൾ, സിദ്ദീഖ്‌ വലിയകത്ത്‌, ഹംസ ബാഖവി, ഷൈഖ്‌ ബാദുഷ, ഉസ്മാൻ ദാരിമി, ആലിക്കുട്ടി ഹാജി (അഡ്വൈസറി ബോർഡ്), ഇസ്മായിൽ ഹുദവി (ജനറൽ കൺവീനർ), അബ്ദുൽ ഗഫൂർ ഫൈസി, അബ്ദുൽ ഹകീം, അബ്ദുന്നാസർ കോടൂർ, അബ്ദു കുന്നുംപുറം (കൺവീനർമാർ), ഹംസ ഹാജി കരിങ്കപ്പാറ (ഫിനാന്‍സ് കൺവീനർ), മുഹമ്മദലി പുതുപ്പറമ്പ്‌, സിറാജ്‌ എരഞ്ഞിക്കൽ, ഇ. എസ്‌ അബ്ദുറഹ്മാൻ ഹാജി, ഇബ്രാഹീം ചെമ്മാട്‌, അബ്ദുല്ലത്തീഫ്‌ എടയൂർ (കൺവീനർമാർ). മുഹമ്മദലി ഫൈസി, ആബിദ്‌ ഫൈസി, ഇല്യാസ്‌ മൗലവി, ഫൈസൽ ഫൈസി (പബ്ലിക്കേഷൻസ്), ഷംസുദ്ദീൻ മൗലവി (പബ്ലിസിറ്റി കൺവീനർ), ഹുസ്സൻ കുട്ടി, ഫൈസൽ കുണ്ടൂർ(കൺവീനർമാർ), മുജീബ്‌ മൂടാൽ (മീഡിയ കൺവീനർ), മജീദ്‌ ദാരിമി, ഹംസ വാണിയന്നൂർ, അബൂ ശബീൽ (കൺവീനർമാർ), ആബിദ്‌ ഖാസിമി, മുസ്തഫ പരപ്പനങാടി, അബ്ദുളള പുളിങ്ങോം (റിസിപ്ഷൻ), അൻവർ കവ്വായി, ഇസ്മായീൽ ബേവിഞ്ച, ഗഫൂർ മുക്കാട്ട്‌, ബഷീർ മഞ്ചേരി (സ്റ്റേജ്‌, ലൈറ്റ്‌ & സൗണ്ട്‌), അസീസ്‌ പാടൂർ (വളണ്ടിയർ കാപ്റ്റൻ), ഖലീൽ തൃപ്രങ്ങോട്‌, റിയാസ്‌ ബാബു, ലത്തീഫ്‌ മൗലവി, ഷൗക്കത്ത്‌, ഇബ്രാഹീം താനാളൂർ (വൈസ്‌ കാപ്റ്റന്മാർ), രായിൻ കുട്ടി ഹാജി, അബൂബക്കർ ഹാജി (ഫൂഡ്‌) ഉൾപെടുന്ന 51 അംഗ സ്വാഗത സംഘ കമ്മറ്റി രൂപീകരിച്ചു.
- Hamza Vaniyannur

അവകാശ നിഷേധം അരാജത്വം വളര്‍ത്തും: പിണങ്ങോട്

മനാമ: ഏതൊരു ജനതക്കും അര്‍ഹമായതെല്ലാം അനുവദിക്കേണ്ടതുണ്ട്. വിശുദ്ധ ഖുര്‍ആനിലെ സൂറത്തു നബഇല്‍ ഭൂമിയെ സംബന്ധിച്ച പരാമര്‍ശത്തില്‍ 'പകല്‍ ഉപജീവനാര്‍ത്ഥവും രാത്രി വിശ്രമിക്കാനും അള്ളാഹു ഒരുക്കിയെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് മത ജാതി ദേശ ഭേദമന്യേ പൊതു അവകാശമാണ്. ഈ അവകാശങ്ങള്‍ നിശേധിക്കുന്ന നിലപാടുകളോ നിര്‍മ്മിക്കുന്നത് പ്രകൃതി വിരുദ്ധമാണ്. ഭൂമിയില്‍ ജനിച്ചവര്‍ക്കെല്ലാം ഭൂമിയില്‍ അഭയവും അവസരവും ഉണ്ടാവണം. നിര്‍ഭാഗ്യവശാല്‍ ഇന്ത്യയിലെ ഫാസിസ്റ്റ് ഭരണകൂടം രണ്ടുതരം പൗരന്‍മാരെയും രണ്ട് തരം അവസരങ്ങളും സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. ഇത് അരാചകത്വം ക്ഷണിച്ചുവരുത്തുന്ന നടപടിയാണ്. ആഹാരവും പാര്‍പ്പിടവും സ്വാതന്ത്ര്യവും വിദ്യയും മതം നോക്കി അനുവദിക്കുന്ന പ്രവണത 'കാപ്പിരികള്‍ പോലും സ്വീകരിച്ചിരുന്നില്ല എന്നത് സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി പിണങ്ങോട് അബൂബക്കര്‍ പ്രസാതാവിച്ചു. മനാമ സമസ്ത സ്വാലാത്ത് ഹാളില്‍ സംഘടിപ്പിച്ച മുഖ്യ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. സയ്യിദ് ഫക്രുദ്ധീന്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. അഹ് മദ് ഫൈസി കടലൂര്‍ ആശംസകള്‍ നേര്‍ന്നു. മൂസ മൗലവി, ഹാഫിള് ശറഫുദ്ധീന്‍ മൗലവി കളത്തില്‍ മുസ്തഫ, വി.കെ.കുഞ്ഞഹമ്മദ് ഹാജി, ചടങ്ങില്‍ സംബന്ധിച്ചു. എസ്.എം.അബ്ദുല്‍ വാഹിദ് സ്വാഗതവും ശഹീര്‍ കാട്ടാമ്പള്ളി നന്ദിയും പറഞ്ഞു.
- Samastha Bahrain

സി.കോയക്കുട്ടി മുസ്‌ലിയാര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുക

മലപ്പുറം: സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സി. കോയക്കുട്ടി മുസ്‌ലിയാരുടെ രോഗശമനത്തിനു പ്രാര്‍ഥന നടത്തണമെന്നു സമസ്ത നേതാക്കളായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ എന്നിവര്‍ അറിയിച്ചു.

കേരളാ തസ്‌കിയത്ത് കോണ്‍ഫറന്‍സ് ആത്മവിചിന്തനത്തിന്റെ ദിനരാത്രങ്ങള്‍

'ഹൃദയത്തില്‍ നിന്ന് പുറപ്പെടുന്ന വാക്കുകള്‍ക്ക് സ്വാധീനശക്തിയുണ്ട്, അതിന് ചിറകില്ലെങ്കിലും പറക്കാനുള്ള ശേഷിയുണ്ട്' എന്നു പറഞ്ഞത് വിഖ്യാതനായ കവി അല്ലാമാ ഇഖ്ബാലാണ്. ഹൃദയം തൊടുന്ന ഉപദേശങ്ങള്‍ കേള്‍ക്കാനും മാതൃകാരീതികളെ ജീവിതത്തോട് ചേര്‍ത്തുവെക്കാനുമായി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ചെറുപ്പക്കാരടക്കം ആയിരത്തോളം പേര്‍ തിരൂരില്‍ നടന്ന കേരളാ തസ്‌കിയത്ത് കോണ്‍ഫറന്‍സില്‍ ഒരുമിച്ചുകൂടിയപ്പോള്‍ സമൂഹത്തിനത് സുകൃതങ്ങളുടെ സന്ദേശമായി. മെയ് 8, 9, 10 വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ എസ്. കെ. എസ്. എസ്. എഫ്. ദഅ്‌വാവിഭാഗമായ ഇബാദ് സംഘടിപ്പിച്ച കോണ്‍ഫറന്‍സ് വേറിട്ട അനുഭവമായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം (റ) രചിച്ച പ്രവാചക പ്രകീര്‍ത്തനകാവ്യം മന്‍ഖൂസ് മൗലിദിന്റെ ആലാപനത്തോടെ പരിപാടിക്ക് തുടക്കമായി. കോണ്‍ഫറന്‍സിന്റെ രൂപവും പ്രസക്തിയും ഉള്‍പെടുത്തി ഇബാദ് ചെയര്‍മാന്‍ ആസിഫ് ദാരിമി പുളിക്കല്‍ ആമുഖപ്രഭാഷണം നിര്‍വഹിച്ചു. അബ്ദുല്ല റഹ്മാനി കാസര്‍കോട് വചനപ്പൊരുള്‍ അനവതരിപ്പിച്ചു. ഓരോ നിസ്‌കാരത്തിനു ശേഷവും പ്രത്യേകം ഖിറാഅത്ത് നിശ്ചയിക്കപ്പെട്ടിരുന്നു. പ്രതിനിധികള്‍ സദാസമയവും വുളൂഇലായിരുന്നു. വാങ്ക് വിളിച്ച ഉടനെ നിസ്‌കാരത്തിന് എല്ലാവരും നിസ്‌കാരത്തിനു തയ്യാറാവുന്നു. വെള്ളിയാഴ്ച രാത്രി സദസ്സ് ഏലംകുളം ബാപ്പു മുസ്‌ലിയാരുടെ ഉപദേശങ്ങള്‍ക്ക് കാതോര്‍ത്തു. പിന്നെ സ്വലാത്തിന്റെ മെഡിറ്റേഷന്‍. വിശുദ്ധ റസൂല്‍ (സ്വ)യുടെ നായകത്വം ലോകത്തിനു മുഴുവന്‍ ലഭിക്കുന്നതിന്റെ വിവരണങ്ങളിലൂടെ സ്വലാത്ത് മനസിന്റെ മന്ത്രമാകുന്നതെങ്ങനെയെന്ന് ഡോ. അബ്ദുലത്വീഫ് കോഴിക്കോട് പരിശീലിപ്പിച്ചു. 

ശനിയാഴ്ച തഹജ്ജുദിനു ശേഷം പാപമാചന പ്രാര്‍ത്ഥന. സുബ്ഹിനു ശേഷം സ്‌നേഹപ്രപഞ്ചം സെഷനില്‍ മദ്ഹുന്നബിയിലൂടെ അബ്ദുല്‍ ജലീല്‍ റഹ്മാനിയുടെ വചനസഞ്ചാരം. പിന്നെ മജ്‌ലിസുന്നൂര്‍, ആത്മികം, തദ്കിറ, മനാഖിബുശ്ശാഫിഈ എന്നീ സെഷനുകളില്‍ കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, എസ്. കെ. എസ്. എസ്. എഫ്. ജില്ലാ പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സമസ്ത മുശാവറ അംഗം വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍ എന്നിവരുടെ സാന്നിധ്യവും സാരോപദേശങ്ങളും ഹൃദ്യമായി. സമര്‍പണത്തിന്റെ പ്രതീകങ്ങളായ ബദര്‍ ശുഹദാക്കളും ബുദ്ധിയുടെ അത്ഭുതമായ ശാഫിഈ ഇമാമും മനസ്സില്‍ നിറഞ്ഞ സംസാരങ്ങള്‍. ഉച്ചക്കു ശേഷം ദിക്‌റിന്റെ അന്തസാരങ്ങളിലേക്ക് സമസ്ത മുശാവറ അംഗം എ. മരക്കാര്‍ ഫൈസി, ആനമങ്ങാട് മുഹമ്മദ്കുട്ടി ഫൈസി, , ഹൈദര്‍ ഫൈസി പനങ്ങാങ്ങര സദസ്സിനെ ക്ഷണിച്ചു. സി. മമ്മുട്ടി എം. എല്‍. എ. ആശീര്‍വാദവുമായെത്തി. അസ്വര്‍ നിസ്‌കാര ശേഷം പൈശാചികതക്കെതിരെ പ്രതിരോധത്തിന്റെ ബോധം നല്‍കുന്ന വിഷയാതവരണവുമായി ഇബാദ് ഡയറക്ടര്‍ ഡോ. സാലിം ഫൈസി കൊളത്തൂര്‍ അരങ്ങില്‍ നിറഞ്ഞു. സെഷനുകള്‍ക്കിടയില്‍ വിവിധ പ്രകീര്‍ത്തന കാവ്യങ്ങള്‍ ആലപിക്കപ്പെട്ടു. സദസ്സ് അതെല്ലാം ഏറ്റു ചൊല്ലി. കാടേരി മുഹമ്മദ് മുസ്‌ലിയാര്‍ നേതൃത്വം നല്‍ശിയ തവക്കുല്‍ എന്ന സെഷന്‍ ശനിയാഴ്ച രാത്രി ലഭിച്ച സമ്മാനമായിരുന്നു. ലളിതമായ ശൈലിയില്‍ അഷ്ടാഹുവില്‍ 'രമേല്‍പിക്കലിന്റെ നാനാര്‍ത്ഥങ്ങള്‍ അദ്ദേഹം വിശദീകരിച്ചു. 

എം. പി. മുസ്തഫല്‍ ഫൈസിയുടെ വിഷയാവതരണത്തോടെയാണ് സമാപന ദിവസത്തെ സെഷനുകള്‍ തുടങ്ങിയത്. പ്രാതലിനു ശേഷം ദഅ്‌വത്ത്, വൈദ്യം, ആദര്‍ശം എന്നീ വിഷയങ്ങളില്‍ നോളജ് കോര്‍ണറുകള്‍ രൂപപ്പെട്ടു. സമാപനസംഗമത്തിലേക്ക് സന്തോഷമായി പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ എത്തി. എസ്. കെ. എസ്. എസ്. എഫ്. ജനറല്‍ സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ് ഫൈസി, സത്താര്‍ പന്തല്ലൂര്‍, ഉമറുല്‍ ഫാറൂഖ് ഹുദവി, ഡോ. ജാബിര്‍ ഹുദവി എന്നിവരുടെ നിര്‍ദേശങ്ങള്‍. സി. എച്ച്. ത്വയ്യിബ് ഫൈസിയുടെ സമാപന സന്ദേശം ഈറനണിഞ്ഞ കണ്ണുകളോടെയാണ് സദസ്സ് കേട്ടത്. സയ്യിദ് നിയാസലി ശിഹാബ് തങ്ങളുടെ പ്രാര്‍ത്ഥനക്ക് ആമീന്‍ പറഞ്ഞ് പ്രതിനിധികള്‍ എഴുന്നേറ്റ് മുസ്വാഫഹത്ത് ചെയ്ത് പിരിയുമ്പോള്‍ കുറവുകള്‍ പരിഹരിച്ച് കര്‍മ നിരതമായ കെ. കെ. എസ്. തങ്ങളുടേയും പി. എം. റഫീഖ് അഹ്മദിന്റെയും നേതൃത്വത്തിലുള്ള പ്രാദേശിക സ്വാഗതസംഘത്തിനും ചാരിതാര്‍ത്ഥ്യം. ഇബാദ് ഭാരവാഹികള്‍, എസ്. കെ. എസ്. എസ്. എഫ്. നേതാക്കള്‍ തുടങ്ങിയവര്‍ കോണ്‍ഫറന്‍സിന് നേതൃത്വം നല്‍കി. 
- അബ്ദുറസാഖ് പൊന്നാനി / abdul razaq ck razaq puthuponnani

പ്രബോധന പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യത

തൃശൂര്‍: അനീതിയും അക്രമവും അരാജകത്വവും സമൂഹത്തില്‍ ആധിപത്യം നേടുന്ന വര്‍ത്തമാന കാലത്ത് മത-ധാര്‍മ്മിക ബോധങ്ങള്‍ വ്യാപിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അഹ്മദ് തര്‍ളായി പ്രസ്താവിച്ചു. ദഅ്‌വത്തിനൊരു കൈതാങ്ങ് തൃശൂര്‍ ജില്ല സമസ്ത ഫണ്ട് ശേഖരണം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡന്റ് പി.ടി. കുഞ്ഞു മുഹമ്മദ് മുസ്‌ലിയാര്‍ അദ്ധ്യക്ഷനായി. ഓണമ്പിള്ളി മുഹമ്മദ് ഫൈസി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഹബീബ് ഫൈസി കോട്ടോപാടം, കബീര്‍ ഫൈസി, ഇസ്മായീല്‍ ഫൈസി, ഉസ്മാന്‍ മൗലവി, എം.എന്‍.കെ.മൗലവി, ഹനീഫ അല്‍ ഖാസിമി, ഫൈസല്‍ ബദ്‌രി, തൗഫീഖ് തങ്ങള്‍, സഫര്‍.എന്‍.എസ് എന്നിവര്‍ പ്രസംഗിച്ചു. ഇല്യാസ് ഫൈസി സ്വാഗതവും സിറാജുദ്ദീന്‍ ഫൈസി നന്ദിയും പറഞ്ഞു.
- SAMASTHA KERALA SUNNI STUDENTS FEDERATION Thrissur

വിജയം തുടര്‍ക്കഥയാക്കി റാശിദും ഫൈസലും

തളങ്കര: അന്തര്‍ സംസ്ഥാന ജില്ലാതല മത്സരങ്ങളിലും മത്സരപരീക്ഷകളിലും ഉന്നത വിജയം നേടി മാലികാ ദീനാര്‍ ഇസ്‌ലാമിക് അക്കാദമി വിദ്യാര്‍ത്ഥികള്‍ ശ്രദ്ധേയമാവുന്നു. അക്കാദമി ഡിഗ്രി ആദ്യ വര്‍ഷ വിദ്യാര്‍ത്ഥി റാശിദ് നീലേശ്വരവും സീനിയര്‍ സെക്കന്ററി വിദ്യാര്‍ത്ഥി ഫൈസല്‍ ചപ്പാരപ്പടവുമാണ് നേട്ടങ്ങള്‍ കൊയ്ത് കാമ്പസിന്റെ അഭിമാനമായി മാറിയത്. 

കുട്ടിക്കാലത്ത് തന്നെ മികച്ച പ്രതിഭകളായിരുന്ന ഇരുവരും കാമ്പസിന് പുറത്തെ വിവിധ മത്സരങ്ങളിലായി ഒത്തിരി സമ്മാനങ്ങളാണ് വാരിക്കൂട്ടിയത്. ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയുടെ കോര്‍ഡിനേഷന്‍ പരീക്ഷയില്‍ സെക്കന്ററി ഫൈനലില്‍ മൂന്നാം റാങ്കും സീനിയര്‍ സെക്കന്ററി ഫൈനലില്‍ രണ്ടാം റാങ്കും റാശിദിനായിരുന്നു. സെക്കന്ററി ഫൈനലില്‍ ഫൈസലും നാലാം റാങ്ക് നേടിയിട്ടുണ്ട്.

പരീക്ഷകള്‍ക്ക് പുറമെ ക്വിസ് പ്രോഗ്രാമുകളും ഇരുവരുടെയും ഇഷ്ട ഇനമാണ്. ദാറുല്‍ ഹുദാ യൂനിവേഴ്‌സിറ്റി കലോത്സവത്തില്‍ ക്വിസ് മത്സരത്തിലും 'ടാലന്റ് ഹണ്ടി'ലും ഒന്നാം സ്ഥാനം നേടാനും 'അല്‍ഹിക്മ' സംസ്ഥാനതല ഖുര്‍ആന്‍ ക്വിസില്‍ ഫൈനലിസ്റ്റാവാനും റാശിദിനായി. 

ദര്‍ശന ചാനല്‍ നടത്തിയ 'സവാലേ ജവാബ'് ക്വിസ് കോംപിറ്റീഷനിലും പയ്യക്കി ഉസ്താദ് ഇസ്‌ലാമിക് അക്കാദമി നടത്തിയ 'വിസ്ഡം ഫൈറ്റ്' ക്വിസ് മത്സരത്തിലും കൊക്കച്ചാല്‍ വാഫി കോളേജ് നടത്തിയ 'ബ്രെയിന്‍ റോക്കിങ്ങ'് ക്വിസ് കോണ്‍ടസ്റ്റിലും താനൂര്‍ ഇസ്‌ലാഹുല്‍ ഉലൂം അറബിക് കോളേജ് നടത്തിയ 'മൈല്‍സ് ടു ഗോ' ക്വിസ് മത്സരത്തിലും റണ്ണറപ്പായത് ഇരുവരുമണിനിരന്ന ടീമാണ്. ഏറ്റവുമൊടുവില്‍ തളിപ്പറമ്പ് ദാറുല്‍ ഫവാഹ് ഇസ്‌ലാമിക് അക്കാദമിയില്‍ നടന്ന സംസ്ഥാന സര്‍ഗലയത്തില്‍ സീനിയര്‍ വിഭാഗം ക്വിസില്‍ റാശിദും ജൂനിയറില്‍ ഫൈസലുമാണ് ജേതാക്കളായത്.

ജനറല്‍ ഇസ്‌ലാമിക ക്വിസ് മത്സരങ്ങളില്‍ സംസ്ഥാന തലത്തില്‍ തന്നെ ശ്രദ്ധ നേടിയ ഇരുവര്‍ക്കും ഭാവിയെക്കുറിച്ച് വലിയ പ്രതീക്ഷയാണുള്ളത്. ഐ.എ.സ്, ഐ.എഎഫ്.സ് തുടങ്ങിയ ലക്ഷ്യങ്ങളിലേക്ക് ഇവര്‍ ഇപ്പോള്‍ തന്നെ ഒരുക്കം തുടങ്ങിയിട്ടുണ്ട്. റാശിദ് നീലേശ്വരം പെരുമ്പട്ട സ്വദേശി അബൂബക്കര്‍ മുസ്‌ലിയാര്‍ ഫൗസിയ ദമ്പതികളുടെ മകനും ഫൈസല്‍ ചപ്പാരപ്പടവ് പെരുവണ സ്വദേശി ഇബ്രാഹിം ഒ.സി സെക്കീന ദമ്പതികളുടെ മകനുമാണ്. 
- malikdeenarislamic academy

ത്വലബാ വിംഗ് കണ്ണൂര്‍ ജില്ലാതല വഅള് മത്സര വിജയികള്‍

മാണിയൂര്‍: എസ്. കെ. എസ്. എസ്. എഫ് ത്വലബാ വിംഗ് സംഘടിപ്പിച്ച ജില്ലാ തല വഅള് മത്സരത്തി്‌ന് ആവേശകരമായ പരിസമാപ്തി. ഉദ്ഘാടന സെഷന്‍ ഹാഫിള് അബ്ദുസ്സലാം ദാരിമി കിണവക്കല്‍ ഉദ്ഘാടനം ചെയ്തു. സജീര്‍ ഇരിക്കൂര്‍ അധ്യക്ഷനായി. ത്വലബാ ടൈംസ് പ്രകാശനം ജുനൈദ് ചാലാട് ബദ്‌രിയ്യ അസീസ് ഹാജിക്ക് നല്‍കി പ്രകാശനം ചെയ്തു. അബ്ദുല്‍ ഖാദിര്‍ അല്‍ ഖാസിമി നമ്പ്രം കിറ്റ് വിതരണോദ്ഘാടനം നടത്തി. അബ്ദുല്ലത്തീഫ് പാലത്തുങ്കര സ്വാഗതവും സുഹൈല്‍ വിളക്കോട് നന്ദിയും പറഞ്ഞു. ഹിദായ വിഭാഗത്തില്‍ അബ്ദുല്‍ ബാസിത്ത് (സ്വഫാ ഹിഫഌല്‍ ഖുര്‍ആന്‍ ദര്‍സ്), അഹ്മദ് സിനാന്‍ (പാപ്പിനിശ്ശേരി ദര്‍സ്) എന്നിവരും കുല്ലിയ്യ വിഭാഗത്തില്‍ മുഹ്‌സിന്‍ (ദാറുല്‍ ഹസനാത്ത് കണ്ണാടിപ്പറമ്പ്), ജാബിര്‍ (യമാനിയ്യ തുവ്വക്കുന്ന്) എന്നിവരും യഥാക്രമം ഒന്ന് രണ്ട് സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
- LATHEEF PALATHUMKARA

SKSSF അംഗത്വ പ്രചാരണം; ഉത്തര, ദക്ഷിണ മേഖല ശില്‍പശാലകള്‍ നാളെ

കോഴിക്കോട്: 'അണിചേരുക നീതി കാക്കാന്‍' എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ് ആചരിക്കുന്ന മെമ്പര്‍ഷിപ്പ് കാമ്പയിന്റെ ഭാഗമായി നടത്തുന്ന ഉത്തര, ദക്ഷിണ മേഖല ശില്‍പശാലകള്‍ നാളെ (ചൊവ്വ) നടക്കും.  കാലത്ത് 9 മണി മുതല്‍ ഉത്തര മേഖലശില്‍പശാല കണ്ണൂര്‍  ഇസ്‌ലാമിക് സെന്ററിലും ദക്ഷിണ മേഖല ശില്‍പശാല കൊല്ലൂര്‍വിള - പള്ളിമുക്ക് ഇര്‍ഷാദിയ്യ യതീംഖാന കോംപ്ലകസി ലുമാണ് നടക്കുന്നത്. വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്, കൊല്ലം ജില്ലാ,മേഖല ഭാരവാഹികളാണ് ശില്‍പശാലയില്‍ പങ്കെടുക്കുക. 2015 ജൂണ്‍ 14 മുതല്‍ ജൂലൈ 13 വരെ നടക്കുന്ന മെമ്പര്‍ഷിപ്പ് കാമ്പയിന്‍ സംബന്ധമായ മുഴുവന്‍ കാര്യങ്ങളും ശില്‍പശാലയില്‍ ചര്‍ച്ച ചെയ്യും. അദാലത്തില്‍ പങ്കെടുക്കാത്ത ശാഖകളുടെ അദാലത്തും ഇതിന്റെ ഭാഗമായി നടക്കും. എസ് വി മുഹമ്മദലി, സത്താര്‍ പന്തലൂര്‍, അബ്ദുള്ള കുണ്ടറ,സിദ്ധീഖ് ഫൈസി വെണ്‍മണല്‍, ഇബ്രാഹീം ഫൈസി ജെഡിയാര്‍,സലാം ദാരിമി കിണവക്കല്‍,മമ്മുട്ടി മാസ്റ്റര്‍ തരുവണ, റശീദ് ഫൈസി വെള്ളായിക്കോട്, ശഹീര്‍ പപ്പിനിശ്ശേരി, ആര്‍ വി സലീം ,താജുദ്ദീന്‍ ദാരിമി പടന്ന, ഹാരിസ് ദാരിമി, ലത്തീഫ് പന്നിയൂര്‍, ഖാസിം ദാരിമി വയനാട്, നൗഫല്‍ വാകേരി, ഹമീദ് കുന്നുമ്മല്‍ പങ്കെടുക്കും.
- SKSSF STATE COMMITTEE

ഇഹപര വിജയത്തിന് ആത്മീയതയെ മുറുകെ പിടിക്കുക: അബ്ദുസമദ് പൂക്കോട്ടൂർ

ദോഹ: മനുഷ്യന്റെ ഇഹപര വിജയത്തിന് ആത്മീയതയെ മുറുകെ പിടിക്കുകയല്ലാതെ മറ്റൊരു മാർഗവുമില്ലെന്നു എസ്. വൈ. എസ് സംസ്ഥാന സെക്രടറിയും ഉജ്ജ്വല വാഗ്മിയുമായ അബ്ദുസമദ് പൂക്കോട്ടൂർ. ആത്മീയത ലഭിക്കണമെങ്കില്‍ ആത്മീയത കണ്ടെത്തിയവരെ കാണാനും ഓര്‍ക്കാനും കഴിയണം. മുസ്‌ലിംകളില്‍ ഉന്നതരായ പദവി അലങ്കരിക്കുന്നവരുമായി ആത്മീയ ബന്ധം പുലർത്തുകയും അവരിലൂടെ നമ്മുടെ ഇഹപര ജീവിതം വിജയിപ്പിക്കുകയുമാണ് വിശ്വാസി ചെയ്യേണ്ടതെന്നും അദ്ദേഹം ഉണർത്തി. 

മുസ്‌ലിം ന്യൂനപക്ഷമായ കേരളം മറ്റുള്ള സംസ്ഥാനങ്ങളിൽ നിന്നും മത, സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയപരമായും വ്യതിരക്തമാകുന്നതും ആത്മീയ നേതൃത്വത്തിന്റെ പക്വമായ പ്രവർത്തനങ്ങൾ കൊണ്ടുമാത്രമാണ്. പതിനായിരത്തോളം മദ്രസകളും അറബിക് കോളേജുകളും, മത ഭൗതിക സമന്വയ വിദ്യഭ്യാസ സ്ഥാപനങ്ങളും പടുത്തുയർത്തി മലയാളി മുസ്ലിംകൾക്ക് ധാർമികതയുടെ മൂല്ല്യങ്ങള് നുകർന്ന് കൊടുക്കുകയാണ് ആത്മീയ പ്രസ്ഥാനമായ സമസ്തകേരള ജംഇയ്യത്തുൽ ഉലമ ഒമ്പത് പതിറ്റാണ്ടുകളായി ചെയ്തുപോരുന്നതെന്നും സമസ്തക്ക് കരുത്ത് പകരാൻ നാം തയ്യാറാകണമെന്നും അബ്ദുസമദ് പൂക്കോട്ടൂർ പറഞ്ഞു. 

എസ്. കെ. എസ്. എസ്. എഫ് ഖത്തർ നാഷണൽ കമ്മിറ്റി കേരള ഇസ്ലാമിക് സെന്ററിൽ സംഘടിപ്പിച്ച സ്വീകരണ സംഗമത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ധേഹം. ഖത്തർ എസ്. കെ. എസ്. എസ്. എഫ് ജനറൽ സിക്രട്ടറി മുനീർ ഹുദവി സ്വാഗതം ആശംസിച്ച ചടങ്ങിൽ പ്രസിഡണ്ട് മുനീർ നിസാമി കാളാവ് അദ്ധ്യക്ഷത വഹിച്ചു. ഇസ്ലാമിക് സെന്റർ ജനറൽ സിക്രട്ടറി ഇസ്മായിൽ ഹുദവി സംഗമം ഉദ്ഘാടനം ചെയ്തു. മുഹമ്മദലി ഹാജി ചങ്ങരംകുളം, ഹസ്സൻ ഹാജി കാലടി, കെ. കെ. മൊയ്തു മൗലവി, ഹുസൈൻ റഹ്മാനി, ശരഫുദ്ധീൻ ദാരിമി, ബഹാവുദ്ധീൻ ഹുദവി തുടങ്ങിയവർ സംബന്ധിച്ചു. വിഖായ സന്നദ്ധ വിംഗിന്റെ പ്രവർത്തനങ്ങൾ ക്യാപ്റ്റൻ അസീസ്‌ പേരാൽ അവതരിപ്പിച്ചു. സുബൈർ ഫൈസി കട്ടുപാറ മജ്ലിസുന്നൂർ ആത്മീയ സദസ്സിന് നേതൃത്വം നൽകി.
- Aslam Muhammed

മാലിക് ദീനാര്‍ അക്കാദമി വിദ്യാര്‍ത്ഥികള്‍ വിളവെടുപ്പിന്റെ ആഹ്ലാദത്തില്‍

തളങ്കര: മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമി വിദ്യാര്‍ത്ഥികളുടെ ഗ്രീന്‍ സറൗണ്ട് ക്യാമ്പയിന്റെ ഭാഗമായി അക്കാദമി കാമ്പസില്‍ ആരംഭിച്ച പച്ചക്കറിത്തോട്ടം ഹരിതാഭ സുന്ദരമായ അനുഭവമായി. വാഴയും കരിമ്പും വെണ്ടക്കയും ചീരയും കൈതച്ചക്കയും കയ്പ്പക്കയും തുടങ്ങി പച്ചമുളകും കോവക്കയും വരെ അവിടെ പച്ചപിടിച്ചു നിന്ന് കാണികളെ ആകര്‍ഷിക്കുന്നു.

തോട്ടത്തില്‍ പാകമായ വെണ്ടക്കയുടെയും ചീരയുടെയും വിളവെടുപ്പിനോടനുബന്ധിച്ച് നടന്ന ചടങ്ങ് വിദ്യാര്‍ത്ഥികളുടെ മനസ്സില്‍ ഹരിതാനുഭവങ്ങള്‍ നട്ടുപിടിപ്പിക്കുന്നതായി. അക്കാദമി കമ്മിറ്റി ഭാരവാഹികള്‍ക്കു പുറമെ ബ്ലോക്ക് കൃഷി ഡെവലപ്‌മെന്റ് വിഭാഗത്തിലെ അസിസ്റ്റന്റ് ഡയറക്ടര്‍ കൃഷ്ണ സ്വാമിയും സംബന്ധിച്ചു. 

വൈസ്. പ്രസിഡന്റ് കെ.എ.എം ബശീറിന്റെ അധ്യക്ഷതയില്‍ കൃഷ്ണ സ്വാമി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എ.അബ്ദുല്‍ റഹ്മാന്‍, പ്രിന്‍സിപ്പാള്‍ സിദ്ദീഖ് നദ്‌വി ചേരൂര്‍, മാനേജര്‍ കെ.എച്ച് അഷ്‌റഫ്, ഹസൈനാര്‍ ഹാജി തളങ്കര, മുജീബ് കെ. കെ. പുറം, ഹസൈന്‍ തളങ്കര, യൂനുസ് അലി ഹുദവി, സമദ് ഹുദവി തറയിട്ടാല്‍, ഇബ്രാഹിം ഹുദവി ബെളിഞ്ചം സംബന്ധിച്ചു. 
Photo: മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമി വിദ്യാര്‍ത്ഥികള്‍  ഒരുക്കിയ പച്ചക്കറിത്തോട്ടത്തിലെ വിളവെടുപ്പ് ബ്ലോക്ക് കൃഷി ഡെവലപ്‌മെന്റ് വിഭാഗത്തിലെ അസിസ്റ്റന്റ് ഡയറക്ടര്‍ കൃഷ്ണ സ്വാമി ഉദ്ഘാടനം ചെയ്യുന്നു 
- malikdeenarislamic academy

'തദ്‌രീബ്' ശില്‍പശാല മെയ് 26 ന്

തേഞ്ഞിപ്പലം:  സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ മദ്‌റസാ പഠന വിപുലീകരണത്തിന് ആവിഷ്‌കരിച്ച 'തദ്‌രീബ്' പദ്ധതിയുടെ തെരഞ്ഞെടുക്കപ്പെട്ട ആര്‍.പി.മാര്‍ക്കുളള ട്രെയ്‌നിംഗ് ക്യാമ്പ് മെയ് 26 ന് ചൊവ്വാഴ്ച 2 മണിക്ക് വെളിമുക്ക് ക്രസന്റ് ബോര്‍ഡിംഗ് മദ്‌റസയില്‍ നടക്കുമെന്ന് സെക്രട്ടറി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അറിയിച്ചു.
- Samastha Kerala Jam-iyyathul Muallimeen

ബറാഅത്ത് രാവ് ജൂണ്‍ 2ന് ചൊവ്വാഴ്ച

കോഴിക്കോട്: ശഅ്ബാന്‍ പിറവി കണ്ട വിവരം ലഭിക്കാത്തതിനാല്‍ റജബ് മുപ്പത് പൂര്‍ത്തിയാക്കി മെയ് 20 ബുധന്‍ ശഅ്ബാന്‍ ഒന്നായും അതനുസരിച്ച് ജൂണ്‍ 2 ചൊവ്വാഴ്ച്ച അസ്തമിച്ച രാത്രി ബറാഅത്ത് രാവായും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, കാഞ്ഞങ്ങാട് ഖാസി സയ്യിദ് മുഹമ്മദ് ജിഫ്‌റി മുത്തുക്കോയ തങ്ങള്‍, കാസര്‍ഗോഡ് ഖാസി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ എന്നിവര്‍ അറിയിച്ചു.
- CALICUT QUAZI

SKSSF അംഗത്വ പ്രചാരണം; മധ്യമേഖല ശില്‍പശാല നാളെ പനങ്ങാങ്ങരയില്‍

കോഴിക്കോട്: 'അണിചേരുക നീതി കാക്കാന്‍' എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ് ആചരിക്കുന്ന മെമ്പര്‍ഷിപ്പ് കാമ്പയിന്റെ ഭാഗമായി നടത്തുന്ന മധ്യമേഖല ശില്‍പശാല നാളെ (ശനി) കാലത്ത് 9 മണി മുതല്‍ മലപ്പുറം പനങ്ങാങ്ങര ഇര്‍ഷാദ് കാമ്പസില്‍ നടക്കും. കോഴിക്കോട്, മലപ്പുറം, പാലക്കാട്, നീലഗിരി ജില്ലാ / മേഖല ഭാരവാഹികളാണ് ശില്‍പശാലയില്‍ പങ്കെടുക്കുക. 2015 ജൂണ്‍ 14 മുതല്‍ ജൂലൈ 13 വരെ നടക്കുന്ന മെമ്പര്‍ഷിപ്പ് കാമ്പയിന്‍ സംബന്ധമായ മുഴുവന്‍ കാര്യങ്ങളും ശില്‍പശാലയില്‍ ചര്‍ച്ച ചെയ്യും. അദാലത്തില്‍ പങ്കെടുക്കാത്ത ശാഖകളുടെ അദാലത്തും ഇതിന്റെ ഭാഗമായി നടക്കും. ശാഹുല്‍ ഹമീദ് മേല്‍മുറി, ബശീര്‍ മാസ്റ്റര്‍ പനങ്ങാങ്ങര, സത്താര്‍ പന്തലൂര്‍, റശീദ് ഫൈസി വെള്ളായിക്കോട്, റഹീം മാസ്റ്റര്‍ ചുഴലി, വി.കെ ഹാറൂന്‍ റശീദ് പങ്കെടുക്കും.
- SKSSF STATE COMMITTEE

മജ്‌ലിസുന്നൂര്‍ ആത്മീയ സദസ്സ് ഇന്ന് ബഹ്‌റൈനില്‍; പിണങ്ങോട് അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യാതിഥി

മനാമ: സമസ്ത കേരള സുന്നീ ജമാഅത്ത് ബഹ്‌റൈന്‍ കേന്ദ്രകമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ എസ്.കെ.എസ്.എസ്.എഫ് ബഹ്‌റൈന്‍, വിശ്വാസികള്‍ക്കായി ഇന്ന് (22/05/15)രാത്രി 8:30ന് മനാമ സമസ്ത സ്വലാത്ത് ഹാളില്‍ വെച്ച് മജ്‌ലിസുന്നൂര്‍ സംഘടിപ്പിക്കുകയാണ്. സമസ്ത പ്രസിഡന്റ്‌സയ്യിദ് ഫക്‌റുദ്ധീന്‍ തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിക്കുന്ന പരിപാടിയില്‍ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ മുന്‍ മാനേജറും എസ്.വൈ.എസ് സംസ്ഥാന സിക്രട്ടറിയുംസമസ്ത പ്രസിദ്ധീകരണങ്ങളുടെ സാരഥിയുമായ പിണങ്ങോട് അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യാതിഥിയായി പങ്കെടുക്കും.
മനുഷ്യന്റെ ഇഹപര വിജയത്തിന് ആത്മീയത കൈവരിക്കുകയല്ലാതെ മാര്‍ഗ്ഗമില്ല. ആത്മീയത ലഭിക്കണമെങ്കില്‍ ആത്മീയത കണ്ടെത്തിയവരെ കാണാനും ഓര്‍ക്കാനും കഴിയണം. മുസ്‌ലിംകളില്‍ ഉന്നതെരെന്ന പദവി അലങ്കരിക്കുന്ന അസ്ഹാബുല്‍ ബദ്‌റുമായിആത്മീയ ബന്ധം പുലര്‍ത്തുക എന്ന ലക്ഷ്യത്തില്‍ നമ്മുടെ ആദരണീയരായ നേതാവ് പാണക്കാട് സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങളുടെ നിര്‍ദ്ദേശ പ്രകാരം കേരളത്തിന്റെ ആയിരക്കണക്കിന് മഹല്ലുകളില്‍ നടന്നുവരുന്ന ആത്മീയ സദസ്സാണ് മജ്‌ലിസുന്നൂര്‍.
- Samastha Bahrain

മനാമ ഇര്‍ശാദുല്‍ മുസ്‌ലിമീന്‍ മദ്‌റസ ത്രൈമാസ കാമ്പയിന്‍ ജൂണ്‍ 5 മുതല്‍

മനാമ: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ 7499നാം നമ്പറായി അംഗീകാരം ലഭിച്ച മനാമ ഇര്‍ശാദുല്‍ മുസ്‌ലിമീന്‍ ഹയര്‍ സെക്കന്ററി മദ്‌റസയുടെ 20ാംവാര്‍ഷിക ത്രൈമാസ കാമ്പയിന്‍ 'തസ്ബീത്2015' സ്വാഗതസംഘം ഓഫീസ് സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ്‌സയ്യിദ് ഫക്‌റുദ്ധീന്‍ തങ്ങള്‍ നിര്‍വഹിച്ചു. സമസ്ത കേരള സുന്നീ ജമാഅത്ത് കാപിറ്റല്‍ ചാരിറ്റി സൊസൈറ്റിയുമായി സഹകരിച്ച് നടത്തപ്പെടുന്ന പരിപാടിയുടെ സമ്മേളന പ്രഖ്യാപനം സ്വാഗതസംഘം ജന:കണ്‍വീനര്‍ വി.കെ കുഞ്ഞിമുഹമ്മദ് ഹാജി നിര്‍വ്വഹിച്ചു. 3 മാസം നീണ്ടു നില്‍ക്കുന്ന കാമ്പയിന്‍ 2015 ജൂണ്‍ 5 മുതലാണ് ആരംഭിക്കുന്നത്. വിവിധ സെഷനുകളിലായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജന:സെക്രട്ടറി ശൈഖുനാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, ചെമ്മാട് ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂനിവേര്‍സിറ്റിവൈസ് ചാന്‍സിലര്‍ ഡോ: ബഹാഉദ്ധീന്‍ മുഹമ്മദ് നദ്‌വി, പ്രഭാഷണ രംഗത്തെ പ്രതിഭ മുസ്തഫാ ഹുദവി ആക്കോട്, പ്രമുഖ പണ്ഡിതനും ചിന്തകനുമായ ഡോ: സാലിം ഫൈസി കൊളത്തൂര്‍, മുസ്തഫാ അശ്‌റഫി കക്കുപ്പടി, അബൂദാബി ബ്രിട്ടീഷ് സ്‌കൂള്‍ ഇസ്‌ലാമിക പഠന വിഭാഗം തലവന്‍ പ്രമുഖ വാഗ്മി സിംസാറുല്‍ ഹഖ് ഹുദവി തുടങ്ങിയവര്‍ സംബന്ധിക്കും.
യോഗത്തില്‍ തണല്‍ ഡയാലിസിസ് ഡോ: ഇദ്‌രീസ്, സമസ്ത ബഹ്‌റൈന്‍ ജന:സിക്രട്ടറി എസ്.എം അബ്ദുല്‍ വാഹിദ്, സ്വാഗത സംഘം വൈസ് ചെയര്‍മാന്‍ കാവനൂര്‍ മുഹമ്മദ് മുസ്‌ലിയാര്‍, മനാമ സദര്‍മുഅല്ലിം എം.സി മുഹമ്മദ് മുസ്‌ലിയാര്‍, എ.സി.എ ബക്കര്‍, അബ്ദുല്‍ മജീദ് ചോലക്കോട് ആശംസകള്‍ നേര്‍ന്നു. ഷഹീര്‍ കാട്ടാമ്പള്ളി അധ്യക്ഷത വഹിച്ച യോഗത്തില്‍ ഖാസിം റഹ്മാനി സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ മുസ്തഫ കളത്തില്‍ നന്ദിയും പറഞ്ഞു.
- Samastha Bahrain

പൊതു സമ്മതി ആര്‍ജ്ജിക്കാനുള്ള തീവ്രവാദികളുടെ ശ്രമം തിരിച്ചറിയുക: SKSSF

കോഴിക്കോട്: മുസ്‌ലീം കേരളത്തിന്റെ പാരമ്പര്യത്തിനെതിരായി മത നേതൃത്വത്തെയും സമുദായ നേതൃത്വത്തെയും പരിഹസിച്ച് കൊണ്ടാണ് കേരളത്തില്‍ ചില തീവ്ര വാദികള്‍ രംഗത്ത് വന്നത്. കൈവെട്ടു കേസുള്‍പ്പടെ പലതിലും പ്രത്യക്ഷമായി പങ്കാളിത്യമുള്ള സംഘടനിപ്പോള്‍ നാട്ടൊരുമ എന്ന പേരില്‍ പൊതുസമ്മതി ആര്‍ജിക്കാനുള്ള ശ്രമം നടത്തുന്നത് പരിഹാസ്യമാണന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടേറിയേറ്റ് അപിപ്രായപ്പെട്ടു. കേരള മുസലീംകളുടെ ചരിത്രവും പാരമ്പര്യവും മത സഹിഷ്ണുത നിലനിര്‍ത്തി പോന്നതാണ്. നാടിന്റെ സൗഹൃദവും സമാധാനവും നിലനില്‍ക്കുന്നതില്‍ സമുദായം വലിയ പങ്കുവഹിച്ചിട്ടുണ്ട്. നാടിന്റെ പാരമ്പര്യത്തെയും സംസ്‌കാരത്തെയും പരിഹസിക്കാന്‍ ഉപയോഗിക്കുന്ന ഇത്തരം അജണ്ടകളെ തിരിച്ചറിയാന്‍ മഹല്ല് നേതൃത്വം ഉള്‍പ്പെടെയുള്ള പൊതുസമൂഹത്തിന് സാധിക്കണം. മുഖ്യധാരയില്‍ കടന്ന് പറ്റാനുള്ള തീവ്രവാദികളുടെ ശ്രമത്തെ പരാജയപ്പെടുത്തേണ്ടതാണന്ന്. കേരളത്തിലെ പൊതുസമൂഹം തന്നെ ആദര പൂര്‍വ്വം കണ്ടിട്ടുള്ള മഹാരഥന്‍മാരുടെ ഫോട്ടോകള്‍ പോലും ഈ വിഭാഗം ദുരുപയോഗം ചെയ്യുന്നത് പ്രതിഷേധാര്‍ഹവും ഗൗരവത്തോടെ കാണേണ്ടതുമാണ്. പ്രസിഡന്റ് പണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. അബ്ദു റഹീം ചുഴലി, സിദ്ധീഖ് ഫൈസി വെണ്‍മണല്‍, അബ്ദുല്‍ സലാം ദാരിമി കിണവക്കല്‍, കെ എ റശീദ് ഫൈസി വെള്ളായിക്കോട്, ആര്‍ വി സലീം, പ്രൊഫ. അബ്ദുല്‍ മജീദ്, കെ എന്‍ എസ് മൗലവി, ആരിഫ് ഫൈസി കൊടഗ്, കെ കെ ഇബ്രാഹീം ഫൈസി പഴുന്നാന, കെ എ റശീദ് ഫൈസി വെള്ളായിക്കോട്, പി എ പരീത് കുഞ്ഞ്, ബശീര്‍ ഫൈസി ദേശമംഗലം എന്നിവര്‍ സംസാരിച്ചു. ജന.സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ് ഫൈസി സ്വാഗതവും, സത്താര്‍ പന്തലൂര്‍ നന്ദിയും പറഞ്ഞു.
- SKSSF STATE COMMITTEE

റംസാൻ മുന്നൊരുക്കവും സത്യധാര പ്രചാരണവും നാളെ ദുബായില്‍

ദുബൈ: ദുബൈ കാസറഗോഡ് ജില്ല എസ് കെ എസ് എസ് എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 22 വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് ദുബൈ ദേര റാഫി ഹോട്ടലിൽ റംസാൻ മുന്നൊരുക്കവും ഗൾഫ്‌ സത്യധാര പ്രചാരണവും എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിക്കുന്നു. വൈകുന്നേരം 7 മണിക്ക് ആവസേ ഇഷ്ഖ് ബുർദ സംഘത്തിന്റെ ബുർദ സദസ്സോടെ ആരംഭിക്കുന്ന പരിപാടി ദുബൈ എസ് കെ എസ് എസ് എഫ് സ്റ്റേറ്റ് പ്രസിഡന്റ്‌ അബ്ദുൽ ഹകീം ഫൈസി ഉദ്ഘാടനവും സയ്യദ് അബ്ദുൽ ഹകീം അൽ ബുഹാരി തങ്ങൾ ഉദ്യവർ പ്രാർത്ഥനയും നടത്തും പുണ്യ വസന്തം വരവായ് എന്ന വിഷയത്തിൽ അബ്ദുൽ ഖാദർ അൽ അസ് അദിയും ധർമധാര എന്ന വിഷയത്തിൽ മിദ്ലാജ് റഹ്മാനിയും മാതൃക സംഘാടനം എന്ന വിഷയത്തിൽ ഇസാഖ് ഇർഷാദി അൽഹുദവിയും മുഖ്യ പ്രഭാഷണം നടത്തും. പരിപാടിയിൽ പ്രമുഖ പണ്ഡിതന്മാരും വ്യക്തികളും പങ്കെടുക്കും.
- Muhammed Sabir

കേരളത്തില്‍ അറബിക് സര്‍വ്വകലാശാല സ്ഥാപിക്കണം: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍

തേഞ്ഞിപ്പലം:  വിദ്യാഭ്യാസ പരമായി ഏറെ പുരോഗതി കൈവരിച്ച കേരളത്തില്‍ അറബി ഭാഷക്ക് സര്‍ക്കാര്‍തലത്തില്‍ ഒരു അറബിക് സര്‍വ്വകലാശാല സ്ഥാപിക്കണമെന്ന്  സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന ജനറല്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. പ്രവാസമേഖലയില്‍ ഏറെ പ്രയോജപ്പെടുന്നതും ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന ഭാഷകളില്‍ ഒന്നുമായ അറബിക്കിന് സര്‍വ്വകലാശാല സ്ഥാപിക്കുന്നത് കേരളീയ വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ പ്രയോജനപ്പെടും. 300 മില്യണ്‍ ജനങ്ങളുടെ സംസാരഭാഷയാണ്  അറബിക്. മാത്രമല്ല മുസ്‌ലം സമൂഹമിള്ളിടത്തെല്ലാം ഉപഭാഷയായി പരിഗണിക്കുകയും ചെയ്യുന്നു 
സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു.  എം.എം.മുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍ ആലുവ, ടി.പി.അബ്ദുല്ല മുസ്‌ലിയാര്‍ മേലാക്കം, മൊയ്തീന്‍ മുസ്‌ലിയാര്‍ പുറങ്ങ്, ഒ.എം. ശരീഫ് ദാരിമി കോട്ടയം, അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, ഡോ.എന്‍.എ.എം. അബ്ദുല്‍ ഖാദിര്‍, എം.എം. ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍ വയനാട്, പി.ടി. കുഞ്ഞുമുഹമ്മദ് മുസ്‌ലിയാര്‍ തൃശൂര്‍, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, എം.എ. ചേളാരി,  കെ.കെ. ഇബ്‌റാഹീം മുസ്‌ലിയാര്‍ കോഴിക്കോട്, അബ്ദുസ്സമദ് മുട്ടം കണ്ണൂര്‍, മമ്മദ് ഫൈസി തിരൂര്‍ക്കാട്, ഹുസൈന്‍കുട്ടി പുളിയാട്ടുകുളം, എ.എം. ശരീഫ് ദാരിമി നീലഗിരി, പി. ഹസന്‍ മുസ്‌ലിയാര്‍ വണ്ടൂര്‍, എസ്. അബ്ദുല്‍ കബീര്‍ ദാരിമി തിരുവനന്തപുരം,  ബദ്‌റുദ്ദീന്‍ ദാരിമി ചിക്മഗുളുരു, പി.എ. ശിഹാബുദ്ദീന്‍ മുസ്‌ലിയാര്‍ ആലപ്പുഴ, ടി.പി. അലി ഫൈസി കാസര്‍കോഡ്, കെ.എഛ്. അബ്ദുസ്സ്വമദ് ദാരിമി എറണാകുളം, എം.എസ്. ഹാശിം ബാഖവി ഇടുക്കി, സൈഫുദ്ദീന്‍ സ്വലാഹി കന്യാകുമാരി എന്നിവര്‍ സംസാരിച്ചു. ജന.സെക്രട്ടറി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി സ്വാഗതവും  കൊടക് അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ നന്ദിയും പറഞ്ഞു.
- Samastha Kerala Jam-iyyathul Muallimeen

ലഹരി വിരുദ്ധ കാമ്പയിന്‍ തുടങ്ങി; ലഹരിക്കെതിരെ സമൂഹ മനസ്സാക്ഷി ഉണരണം: സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍

പറമ്പില്‍ പീടിക: സര്‍വ്വ തിന്മകളുടെയും താക്കോലും സമൂഹത്തില്‍ അധാര്‍മ്മിക ചിന്തകള്‍ക്ക് പ്രേരകമാകുന്നതുമാണ് ലഹരിക്കെതിരെ സമൂഹ മനസ്സാക്ഷി ഉണരണമെന്നും മഹല്ല് കമ്മിറ്റികള്‍ ജാഗ്രത പാലിക്കണമെന്നും പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ പറഞ്ഞു. പെരുവള്ളൂര്‍ പഞ്ചായത്ത് സമസ്ത കോഡിനേഷന്‍ കമ്മിറ്റി ആചരിക്കുന്ന ലഹരി വിരുദ്ധ കാമ്പയിന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു മാസം നീണ്ടുനില്‍ക്കുന്ന കാമ്പയിന്‍ ഭാഗമായി ബ്രോഷര്‍ വിതരണം, ഡോക്യുമെന്റെറി പ്രദര്‍ശനം, കൊളാശ് പ്രദര്‍ശനം, ഉല്‍ബോധന സദസ്സ്, പ്രഭാഷണ വേദികള്‍, ബഹു ജന സംഗമം, സെമിനാര്‍, സ്‌കോഡ് വര്‍ക്കുകള്‍ തുടങ്ങിയ വിവിധ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. 
കൂമണ്ണ ചെനക്കലില്‍ നടന്ന പരിപാടിയില്‍ കാമ്പയിന്‍ സമിതി ചെയര്‍മാന്‍ ടി.പി ഹുസൈന്‍ മാസ്റ്റര്‍ അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് കെ.ടി കുഞ്ഞാപ്പു ഹാജി വിശിഷ്ടാതിഥിയായി പങ്കെടുത്തു. ചടങ്ങില്‍ പി.പി അബൂബക്കര്‍ മുസ്‌ലിയാര്‍, കെ.ടി.എം ദാരിമി, എ. അഷ്‌റഫ് മുസ്‌ലിയാര്‍, ഇ. അബ്ദുറഹ്മാന്‍ ഫൈസി, ശിഹാബ് ഫൈസി, സിനാന്‍ അശ്അരി, കാട്ടീരി ഹുസൈന്‍ ഹാജി തുടങ്ങിയവര്‍ പ്രസംഗിച്ചു. ഉമറുല്‍ ഫാറൂഖ് ഹുദവി മുഖ്യപ്രഭാഷണം നടത്തി. കാമ്പയിന്‍ സമിതി കണ്‍വീനര്‍ ഡോ. ജാബിര്‍ ഹുദവി സ്വാഗതവും യു.പി മുഹമ്മദ് നന്ദിയും പറഞ്ഞു.
- jabir kt

സമസ്ത മനാമ മദ്‌റസ 20 വാര്‍ഷിക ത്രൈമാസ കാമ്പയിന്‍ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ഇന്ന്

മനാമ: സമസ്ത ബഹ്‌റൈന്‍ മനാമ ഇര്‍ശാദുല്‍ മുസ്‌ലിമീന്‍ മദ്‌റസ 20-ാം വാര്‍ഷിക ആഘോഷ ത്രൈമാസ കാമ്പായിന്‍ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനവും, സമ്മേളന പ്രഖ്യാപനവും ഇന്ന് ബുധന്‍ രാത്രി 8:30 മനാമ സമസ്ത ഹാളില്‍ സയ്യിദ്ദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ ഉദ്ഘാടന കര്‍മ്മം നിര്‍വഹിക്കും. സമസ്ത കേന്ദ്ര, ഏരിയാ നേതാക്കള്‍ പങ്കെടുക്കും.
- Samastha Bahrain

നാട്ടുകൽ വാഫി കോളേജ് ഇൻഡക്ഷൻ മീറ്റ് ഇന്ന്

നാട്ടുകൽ: സംസ്ഥാന വാഫി പ്രവേശന പരീക്ഷയിലൂടെ പാലക്കാട് ജില്ലയിലെ പ്രഥമ വാഫി സ്ഥാപനം ആയ നാട്ടുകൽ മഖാം ഇസ്ലാമിക്ക് & ആർട്ട്സ് കോളേജിലേക്ക് പ്രവേശന യോഗ്യത നേടിയ വിദ്യാർത്ഥികൾക്കുള്ള ഇൻഡക്ഷൻ മീറ്റ് ഇന്ന് രാവിലെ പത്ത് മുതൽ നാലു വരെ നടക്കും. പ്രവേശന പരീക്ഷ എഴുതിയ രണ്ടായിരത്തിലധികം വിദ്യാർത്ഥികളിൽ നിന്ന് നാട്ടുകൽ വാഫി കോളേജ് എട്ടാം ബാച്ചിലേക്ക് ഈ വർഷം മുപ്പത് സ്വീറ്റിലേക്ക് ആണ് പ്രവേശനം നൽകുന്നത്.
അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ അഡ്മിറ്റ് കാർഡും മദ്രസ ഏഴാം തരം സർട്ടിഫിക്കറ്റുമായി രക്ഷിതാക്കളോടപ്പം വന്ന് ഇൻഡക്ഷൻ മീറ്റിൽ പങ്കെടുക്കണം. വെയിറ്റിംഗ് ലിസ്റ്റിൽ ഉള്ളവർക്കുള്ള കൂടിക്കാഴ്ച്ച തീയതി പിന്നീട് അറിയിക്കും. ഫോൺ 9847556786, 9447384702
- ASHKAR.ali N.A

വള്ളിയേങ്ങല്‍ കുടുംബസംഗമം മെയ് 26ന്

തേഞ്ഞിപ്പലം:  കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന വള്ളിയേങ്ങല്‍ കുടുംബാംഗങ്ങള്‍ സംഗമിക്കുന്നു. സമൂഹം അണുകുടുംബസാഹചര്യങ്ങളിലേക്ക് മാറുന്ന കാലഘട്ടത്തില്‍ കണ്ണിയറ്റുപോയ എല്ലാ കുടുംബങ്ങളെയും വിളക്കിച്ചേര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് കുടുംബസംഗമം നടത്തുന്നത്. സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ള കുടുംബങ്ങളെ ഒന്നിപ്പിക്കാനും ബന്ധങ്ങള്‍ സുദൃഢമാക്കാനും ഇത് സഹായിക്കും. മെയ് 26ന് കാരത്തൂര്‍ ഖത്തര്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന സംഗമം സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. വി. മരക്കാര്‍ മുസ്‌ലിയാര്‍ പുല്ലൂര്‍, എം.അബൂബക്കര്‍ മൗലവി ചേളാരി, സുലൈമാന്‍ മേല്‍പത്തൂര്‍, വി. യാഹു ഹാജി അന്നാര, വി. അബ്ദുറഹിമാന്‍ ഹാജി വാണിയന്നൂര്‍, വി മന്‍സൂര്‍ വാണിയന്നൂര്‍, വി. സലീം അന്നാര സംസാരിക്കും.
- Samastha Kerala Jam-iyyathul Muallimeen

വിദ്യാഭ്യാസ വിപ്ലവമാണ് മുസ്‌ലി പിന്നാക്കാവസ്ഥക്ക് പരിഹാരം: സയ്യിദ് സൈനുല്‍ആബിദീന്‍ ചിശ്തി

തിരൂരങ്ങാടി: രാജ്യത്തെ മുസ്‌ലിം പിന്നാക്കാവസ്ഥക്ക് പരിഹാരമുണ്ടാവണമെങ്കില്‍ ദേശീയ തലത്തില്‍ മുസ്‌ലിം ശാക്തീകരണത്തിനുള്ള വിവിധ പദ്ധതികളാവിഷ്‌കരിക്കണമെന്നും അതിന് വിദ്യാഭ്യാസ വിപ്ലവമാണ് പരിഹാരമെന്നും അജ്മീര്‍ സുല്‍ത്താന്റെ പിന്‍ഗാമി സയ്യിദ് സൈനുല്‍ ആബിദീന്‍ അലീഖാന്‍ ചിശ്തി. ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി സന്ദര്‍ശിച്ച് വാഴ്‌സിറ്റിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് വിദ്യാര്‍ത്ഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസ വിപ്ലവമാണ് മുസ്‌ലിംകള്‍ക്കാവശ്യം. അറിവില്ലായ്മയും ആപ്തകരമായ ജീവിതാന്തരീക്ഷവുമാണ് ഇതര സംസ്ഥാനങ്ങളിലെ മുസ്‌ലിംകളുടെ പിന്നാക്കാവസ്ഥക്ക് പ്രധാന കാരണമെന്നും ദേശീയ  സാമൂഹിക വിദ്യാഭ്യാസ ശാക്തീകരണത്തിന് മുസ്‌ലിം പണ്ഡിതരും നേതാക്കളും ഒന്നിച്ചിറങ്ങണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.  ഇതര സംസ്ഥാനങ്ങളില്‍ ദാറുല്‍ ഹുദാ നടപ്പിലാക്കുന്ന വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണെന്നും കേരളീയ മുസ്‌ലിം സാമൂഹികാന്തരീക്ഷം രാജ്യത്തിലുടെനീളം വ്യാപിപ്പിക്കണമെന്നും അലീഖാന്‍ പറഞ്ഞു. അജ്മീര്‍ സുല്‍ത്താന്‍ ഖാജാ മുഈനുദ്ദീന്‍ ചിശ്തിയുടെ 33-ാമത്തെ പേരമകനും ദര്‍ഗയുടെ നിലവിലെ ദിവാനുമാണ് സയ്യിദ് സൈനുല്‍ ആബീദീന്‍ അലീഖാന്‍.

വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷത വഹിച്ചു. സയ്യിദ് നസീമുദ്ദീന്‍ ചിശ്തി, സയ്യിദ് മിഅ്‌റാജുദ്ദീന്‍ ചിശ്തി, കെ.എം സൈദലവി ഹാജി കോട്ടക്കല്‍, ഡോ. യു.വി.കെ മുഹമ്മദ്, യു.ശാഫി ഹാജി ചെമ്മാട്,  ഡോ. ബിശ്‌റുല്‍ ഹാഫി, അന്‍ഫാസ്, റഫീഖ് ഹുദവി കടുങ്ങല്ലൂര്‍, എം.കെ ജാബിറലി ഹുദവി പടിഞ്ഞാറ്റുമുറി, റഫീഖ് ഹുദവി കോലാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
- Darul Huda Islamic University

ശഅ്ബാന്‍ മാസപ്പിറവി അറിയിക്കുക

കോഴിക്കോട്: ഇന്ന് (തിങ്കള്‍) റജബ് 29 ന് ശഅ്ബാന്‍ മാസപ്പിറവി കാണാന്‍ സാധ്യതയുള്ളതിനാല്‍ പിറവി ദര്‍ശിക്കുന്നവര്‍ വിവരമറിയിക്കണമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് വേണ്ടി പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ (9447004601), സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ (0483 2710146), കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ (9447172149), കാഞ്ഞങ്ങാട് ഖാസി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ (9446629450), കാസര്‍ഗോഡ് ഖാസി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ക്ക് വേണ്ടി അബ്ദുല്‍ മജീദ് ബാഖവി (9447337628) എന്നിവര്‍ അറിയിച്ചു.
- CALICUT QUAZI

എരംമഗലം മുഹമ്മദ് മുസ്‌ലിയാര്‍; ആ സൗമ്യഭാവം ഇനി ദീപ്തമായ ഓര്‍മ്മ

കഴിഞ്ഞ മിഅ്‌റാജ് ദിനത്തില്‍ വിട പറഞ്ഞ പ്രമുഖ പണ്ഡിതനും സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമാ മലപ്പുറം ജില്ലാ മുശാവറ മെമ്പറുമായിരുന്ന എരമംഗലം ടി.എം. അുഹമ്മദ് മുസ്‌ലിയാരുടെ ജനാസ സംസ്‌കാരം വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ എരമംഗലം ജുമാമസ്ജിദ് ഖവര്‍സ്ഥാനില്‍ നടന്നു. സമസ്ത വൈസ് പ്രസിഡണ്ട് എം.ടി.അബ്ദുല്ല മുസ്‌ലിയാര്‍ ജനാസ നിസ്‌കാരത്തിന് നേതൃത്വം നല്‍കി. മരണവാര്‍ത്ത അറിഞ്ഞതു മുതല്‍ ഉസ്താദിന്റെ ശിഷ്യഗണങ്ങളടക്കം നൂറു കണക്കിനാളുകള്‍ എരമംഗലത്തെ വസതിയിലേക്ക് ഒഴുകിയെത്തി. സൗമ്യമായ പെരുമാറ്റവും പാണ്ഡിത്യത്തിന്റെ വിനയവും ഉള്‍ച്ചേര്‍ന്ന പെരുമാറ്റത്തിലൂടെ എല്ലാവരുടേയും സ്‌നേഹം സമ്പാദിച്ച ടി.എം. ഉസ്താദിനെക്കുറിച്ചുള്ള ഓര്‍മകളില്‍ ശിഷ്യന്‍മാരും സഹപ്രവര്‍ത്തകരും കുടുംബാംഗങ്ങളും വികാരഭരിതരായി. 

സംഘബോധം കെമുതലാക്കി സ്വന്തം നാട്ടിലെ ദാറുസ്സലാമത്ത് ഇസ്‌ലാമിക് കോംപ്ലക്‌സ് അടക്കം നിരവധി ദീനീ സംരംഭങ്ങള്‍ തുടങ്ങുന്നതിലും വളര്‍ത്തുന്നതിലും ഉസ്താദ് മുന്നില്‍ നിന്നു. മസ്‌കറ്റിനെ മലയാളി മുസ്‌ലികള്‍ക്കിടയില്‍ ആദ്യകാലത്ത് ദീനീപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിനായി രൂപീകരിച്ച അന്‍സാറുല്‍ മുസലിമീന്‍ സംഘത്തിന്റെ സ്ഥാപകനേതാക്കളില്‍ പ്രമുഖനാണ്. പത്തു വര്‍ഷത്തെ ഒമാനിലെ പ്രവാസജീവിതത്തതിനു ശേഷം നാട്ടിലെത്തിയ ഉസ്താദ് അക്കാലത്ത് കേരളത്തിലെ വലിയ ദര്‍സുകളിലൊന്നായ പട്ടിക്കാടിനടുത്തുള്ള മണ്ണാര്‍മലയിലാണ് ജോലി ഏറ്റെടുത്തത് എന്നത് അദ്ദേഹത്തിന്റെ അറിവിന്റെ ആഴം വ്യക്തമാക്കിത്തരുന്നു. വെന്‍മേനാട്, കക്കൂത്ത്, എടക്കഴിയൂര്‍ ഖാദിരിയ്യ, കൊച്ചന്നൂര്‍, എടപ്പാള്‍, ദേശമംഗലം എന്നിവിടങ്ങളിലെ സേവനങ്ങള്‍ക്കു ശേഷം പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ അധ്യാപകനായി എത്തുകയും ശാരീരിക അസ്വസ്ഥതകള്‍ തടസ്സമാകും വരെ ജാമിഅയില്‍ സേവനം തുടരുകയും ചെയ്തു. പരപ്പനങ്ങാടി പനയത്തെപ്പള്ളിയില്‍ ശൈഖുനാ കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍ ദര്‍സ് നടത്തുന്ന കാലത്തു തന്നെ ടി.എം. ഉസ്താദ് അവിടെ വിദ്യാര്‍ത്ഥിയായി ചേരുകയും ആ ഗുരുശിഷ്യ ബന്ധം ജാമിഅയില്‍ നിന്ന് ബിരുദമെടുക്കുന്നതു വരെ നീണ്ടു. തൃശൂര്‍ ജില്ലയിയെ മുതുവമ്മല്‍ ജുമാമസ്ജിദില്‍ മുപ്പത്തഞ്ച് വര്‍ഷം മുദരിസായിരുന്ന തന്റെ ഭാര്യാപിതാവ് കൂടിയായ താജുല്‍ വാസ്വിലീന്‍ ശൈഖ് കമാലുദ്ദീന്‍ എന്ന സൂഫീ വര്യനില്‍ നിന്നാണ് ടി.എം. ഉസ്താദ് ആത്മീയവഴി സ്വീകരിച്ചത്. ഖത്തര്‍ ഇസ്‌ലാമിക് സെന്റര്‍ പ്രസിഡണ്ട് എ.വി. അബൂബക്കര്‍ ഖാസിമി, അബ്ദുറസാഖ് മസ്താന്‍, ഡോ. എന്‍.എ.എം. അബ്ദുല്‍ ഖാദര്‍, ഹംസ ഫൈസി നാട്ടുകല്‍ തുടങ്ങിയവര്‍ പ്രധാനശിഷ്യന്‍മാരാണ്. എരമംലത്ത് സമസ്തയുടെ കീഴില്‍ ദാറുസ്സലാമത്ത് എന്ന സ്ഥാപനം തുടങ്ങുന്നതില്‍ ടി.എം. ഉസ്താദ് ത്യാഗപൂര്‍ണമായ പ്രവര്‍ത്തനമാണ് നടത്തിയത്. മരണം വരെ സ്ഥാപനത്തിന്‌ഞെ ജനറല്‍ സെക്രട്ടറിയായിരുന്നു. ചെറിയവരോടും വനിയവരോടും വാല്‍സല്യത്തോടെ പെരുമാറിയ ടി.എം. ഉസ്താദിന്റെ വിയോഗത്തോടെ എല്ലാവരുടേയും മനസ്സില്‍ തങ്ങി നില്‍ക്കുന്ന ആ സൗമ്യഭാവമാണ് ഓര്‍മയാകുന്നത്.

പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍, കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍, സമസ്ത കേന്ദ്രമുശാവറ മെമ്പര്‍ എം.എം. മുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍ ആലുവ, സമസ്ത ജില്ലാ പ്രസിഡണ്ട് പി.കുഞ്ഞാണി മുസ്‌ലിയാര്‍, പി.ശ്രീരാമകൃഷ്ണന്‍ എം.എല്‍.എ, എം.വി. ശ്രീധരന്‍ മാസ്റ്റര്‍, അശ്‌റഫ് കോക്കൂര്‍, സുലൈമാന്‍ ഫൈസി ചുങ്കത്തറ, പൊന്നാനി മഖ്ദൂം സയ്യിദ് മുത്തുക്കോയ തങ്ങള്‍, ഹാജി കെ. മമ്മദ് ഫൈസി, ആദൃശ്ശേരി ഹംസക്കുട്ടി മുസ്‌ലിയാര്‍, അബു ഹാജി രാമനാട്ടുകര, പുത്തനഴി മൊയ്തീന്‍ ഫൈസി, ലത്തീഫ് ഫൈസി പാതിരമണ്ണ, പുറങ്ങ് അബ്ദുല്ല മുസ്ലിയാര്‍, പി.വി. മുഹമ്മദ് മൗലവി, യി. മുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍, റഫീഖ് ഫൈസി തെങ്ങില്‍ തുടങ്ങിയവര്‍ വസതിയിലെത്തി. സമസ്ത പൊന്നാനി താലൂക്ക് കമ്മിറ്റി സംഘടിപ്പിക്കുന്ന ടി.എം. ഉസ്താദ് അനുസ്മരണ പ്രാര്‍ത്ഥനാ സമ്മേളനം 20 ന് ബുധനാഴ്ച നാലു മണിക്ക് എരമംഗലം ജുമാമസ്ജിദില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
- abdul razaq ck razaq puthuponnani

കാസര്‍ഗോഡ് കൊക്കച്ചാല്‍, കുമ്പള അക്കാദമി വാഫി ഇന്‍ഡക്ഷന്‍ മീറ്റ് ഇന്ന്

കാസര്‍ഗോഡ്: സംസ്ഥാന വാഫി പ്രവേശന പരീക്ഷയിലൂടെ കാസര്‍ഗോഡ് ജില്ലയിലെ കൊക്കച്ചാല്‍ ഉമറലി ശിഹാബ് തങ്ങള്‍ ഇസ്‌ലാമിക് അക്കാദമി, കുമ്പള ഇമാം ശാഫി വാഫി കോളേജുകളില്‍ പ്രവേശന യോഗ്യത നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഇന്‍ഡക്ഷന്‍ മീറ്റ് നാളെ രാവിലെ 9.00 മുതല്‍ വൈകുന്നേരം 4.00 വരെ നടക്കും.  പ്രവേശന പരീക്ഷയെഴുതിയ രണ്ടായിരത്തിലധികം വിദ്യാര്‍ത്ഥികളില്‍ നിന്ന് സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ ഇസ്‌ലാമിക് അക്കാദമി നാലാം ബാച്ചലേക്ക് ഈ വര്‍ഷം 35 സീറ്റിലേക്കാണ് പ്രവേശനം നല്‍കുന്നത്. അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ അഡ്മിറ്റ് കാര്‍ഡും മദ്രസ്സ ഏഴാം തരം സര്‍ട്ടിഫിക്കറ്റുമായി രക്ഷിതാക്കളോടൊപ്പം വന്ന് ഇന്‍ഡക്ഷന്‍ മീറ്റില്‍ പങ്കെടുക്കണം. വെയിറ്റിംഗ് ലിസ്റ്റിലുള്ളവര്‍ക്ക് 20 ന് ഉച്ചക്ക് 02.00ക്ക് കോളേജില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9747671376
- Uia Kokkachal

വെങ്ങപ്പള്ളി അക്കാദമി വാഫി അഡ്മിഷന്‍ നാളെ

വെങ്ങപ്പള്ളി: ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമിയില്‍ ഈ വര്‍ഷം വാഫീ കോഴ്‌സില്‍ ചേരാന്‍ അലോട്‌മെന്റില്‍ അവസരം ലഭിച്ച വിദ്യാര്‍ഥികളും രക്ഷിതാക്കളും ആവശ്യമായ രേഖകള്‍ സഹിതം നാളെ (ചൊവ്വ) 10 മണിക്ക് അക്കാദമി ഓഫീസില്‍ എത്തി ചേരേണ്ടതാണെന്ന് സി.ഐ.സി ഓഫീസില്‍ നിന്നും അിറയിച്ചു.
- Shamsul Ulama Islamic Academy VEngappally

വെങ്ങപ്പള്ളി അക്കാദമി റമളാന്‍ കാമ്പയിന്‍ സംയുക്ത യോഗം നാളെ

വെങ്ങപ്പള്ളി: ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമി റമളാന്‍ കാമ്പയിന്‍ ജില്ലാ കമ്മിറ്റി അംഗങ്ങളുടെയും മേഖലാ പ്രതിനിധികളുടെയും റൈഞ്ച് ജംഇയത്തുല്‍ മുഅല്ലിമീന്‍ പ്രസിഡന്റ് സെക്രട്ടറിമാരുടെയും സംയുകത യോഗം നാളെ (ചൊവ്വ 2 മണിക്ക് അക്കാദമി ഓഡിറ്റോറിയത്തില്‍ ചേരുന്നതാണന്ന് ജനറല്‍ സെക്രട്ടറി ഇബ്രാഹീം ഫൈസി പേരാല്‍ അിറയിച്ചു.
- Shamsul Ulama Islamic Academy VEngappally

സമസ്തക്കെതിരെ കോടതി കയറുന്ന കാന്തപുരം വിഭാഗത്തെ സമുദായം തിരിച്ചറിയണം: SKSSF കാസര്‍കോട്

കാസര്‍കോട്: ശംസുല്‍ ഉലമക്കും കണ്ണിയത്ത് ഉസ്താദിനുമെതിരെ കേസ് കൊടുത്ത് നാണംകെട്ട കാന്തപുരം വിഭാഗത്തിന്റെ കോടതി കയറ്റത്തെ സമുദായം തിരിച്ചറിയണമെന്ന് എസ്. കെ. എസ്. എസ്. എഫ് ജില്ലാ പ്രസിഡന്റ് താജുദ്ദീന്‍ ദാരിമി ബെദിരയും ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിരയും പ്രസ്താവനയില്‍ പറഞ്ഞു. 
ഭൗതിക വിദ്യാഭ്യാസത്തിന് തടസ്സമാവാതെ ചെറുപ്രായത്തില്‍ തന്നെ മതപഠനം നടത്താന്‍ സംവിധാനമൊരുക്കിയ, ലക്ഷക്കണക്കിന് വിദ്യാര്‍ഥികളെ ഉല്‍ബുദ്ധരാക്കിയ മാതൃകാ പ്രസ്ഥാനമാണ് സമസ്ത. ഇസ്ലാമിക പ്രബോധനത്തിന്റെ പേരില്‍ കേരളത്തില്‍ ഒരുപാട് സംഘടനകള്‍ പ്രവര്‍ത്തിക്കുമ്പോഴും സമസ്തയില്‍ ജനങ്ങള്‍ വിശ്വാസമര്‍പ്പിക്കുന്നതിനുള്ള കാരണം അതാണ്. സ്ഥാപിത ലക്ഷ്യവും സത്യസന്ധതയുമാണ് സമസ്തക്ക് എന്നും കരുത്തേകിയതെന്നും പ്രസ്താവനയില്‍ പറഞ്ഞു.
- Secretary, SKSSF Kasaragod Distict Committee

നവോത്ഥാനം വിദ്യഭ്യാസത്തിലൂടെ: മുനവ്വറലി ശിഹാബ് തങ്ങള്‍

കോഴിക്കോട്: സമൂഹ നവോത്ഥാനത്തിന്റെയും രാജ്യ പുരോഗതിയുടെയും അടിസ്ഥാന ശില വിദ്യഭ്യാസമാണെന്നും വിദ്യഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി സമുഹം മുന്നിട്ടിറങ്ങണമെന്നും പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു. വിദ്യഭ്യാസ രംഗത്ത് എസ്. കെ. എസ്. എസ്. എഫ് ട്രന്റ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. ട്രന്റ് സംസ്ഥാന സമിതിയുടെ അവധിക്കാല കാമ്പയിന്‍ സമ്മര്‍ഗൈഡിന്റെ സംസ്ഥാന തല സമാപന സംഗമം തളീക്കരയില്‍ ഉല്‍ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുറ്റിയാടി മേഖല ട്രന്റ് സമിതി യുടെ സ്പാര്‍ക്ക് ട്രൈനിംഗ് പദ്ധതിയുടെ പ്രഖ്യാപനവും ചടങ്ങില്‍ വെച്ച് തങ്ങള്‍ നിര്‍വ്വഹിച്ചു. റിയാസ് മാസ്റ്റര്‍ നരിക്കുനി, അബ്ദുല്‍ ഖയ്യും മാസ്റ്റര്‍ കടമ്പോട്, ബാവ ജീറാനി, വിപി കുഞ്ഞബ്ദുളള മാസ്റ്റര്‍, സയ്യിദ് ഷറഫുദ്ദീന്‍ തങ്ങള്‍, ജി. എസ് അബ്ദുളള, എംടി കുഞ്ഞബ്ദുളള, ജലീല്‍ കൊന്നക്കല്‍, മുനീര്‍ മാസ്റ്റര്‍ വാണിമേല്‍, ടി. പി. അബ്ദുറഹിമാന്‍, മുസ്തഫ എന്‍പി, കെ. പി ഷൗക്കത്ത് മാസ്റ്റര്‍, വികെ റിയാസ് മാസ്റ്റര്‍, എ. ഫ് റിയാസ് മാസ്റ്റര്‍, സി. ടി. കുഞ്ഞമ്മദ്, ഷൈജല്‍ അഹമദ്, സലീം കായക്കൊടി, ഫാസില്‍ വടയം, യാസര്‍ കെ. എം, സജീര്‍ എം. ടി, മുഹ്‌സിന്‍ എ. കെ സംസാരിച്ചു.
Photo: എസ് കെ എസ് എസ് എഫ്ട്രന്റ് സമ്മര്‍ ഗൈഡ് സംസ്ഥാന തല സമാപനം ചെയര്‍മാന്‍പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉല്‍ഘാടനം ചെയ്യുന്നു.
- SKSSF STATE COMMITTEE

ആത്മീയ വരള്‍ച്ചയുള്ള കാലത്ത് വിശ്വാസികള്‍ പ്രകൃതിദുരന്തങ്ങളെ കരുതിയിരിക്കുക: പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങള്‍

തിരൂരങ്ങാടി: ഭൗതികതയും അധാര്‍മികതയും പ്രസരിച്ച സാമൂഹികാന്തരീക്ഷത്തില്‍ വിശ്വാസികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രധാന പ്രതിസന്ധി ആത്മീയ വരള്‍ച്ചയാണെന്നും വിശ്വാസ ദൗര്‍ബല്യത്തിലകപ്പെട്ട പുതിയ കാലത്ത് ലോകത്തെ ഭീതിയിലാഴ്ത്തുന്ന മുഴുവന്‍ പ്രകൃതിദുരന്തങ്ങളെയും വിശ്വാസികള്‍ കരുതിയിരിക്കണമെന്നും പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍. ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി കാമ്പസില്‍ സംഘടിപ്പിച്ച മിഅ്‌റാജ് ദിന പ്രാര്‍ത്ഥനാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബൗദ്ധിക വികാസം വിശ്വാസികളുടെ ആത്മീയ വളര്‍ച്ചയെ തകര്‍ക്കുന്ന തരത്തിലാവരുത്. ആഡംബരഭ്രമവും ഭൗതിക താത്പര്യവും വെടിഞ്ഞ് ആത്മീയതയിലൂന്നിയ ജീവിതം നയിക്കാന്‍ വിശ്വാസികള്‍ തയ്യാറാവണം. നൂറുകണക്കിന് ആളുകളുടെ ജീവന്‍ കവര്‍ന്ന് നേപ്പാളിലും ഉത്തരേന്ത്യയിലെ വിവിധ സ്ഥലങ്ങളിലുമുണ്ടായ ഭൂകമ്പങ്ങളെ നാം കരുതിയിരിക്കണമെന്നും തങ്ങള്‍ പറഞ്ഞു.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറിയും ദാറുല്‍ ഹുദാ പ്രോ ചാന്‍സലറുമായ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. സിറിയയിലെ പ്രമുഖ ഇസ്‌ലാമിക പണ്ഡിതന്‍ ശൈഖ് അമ്മാര്‍ ബിന്‍ സഅദുദ്ദീന്‍ മുറാദ് മുഖ്യാതിഥിയായിരുന്നു.

കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി  ദിക്‌റ് ദുആക്ക് നേതൃത്വം നല്‍കി. വൈകീട്ട് അസര്‍ നമസ്‌കാരാനന്തരം നടന്ന ഖുര്‍ആന്‍ പാരായണത്തിനും  സ്വാലത്ത് മജ്‌ലിസിനും സയ്യിദ് ഫള്ല്‍ തങ്ങള്‍ മേല്‍മുറി നേതൃത്വം നല്‍കി.  ഉമറുല്‍ ഫാറൂഖ് ഹുദവി പാലത്തിങ്ങല്‍ മിഅ്‌റാജ് പ്രഭാഷണം നടത്തി. 

ദാറുല്‍ ഹുദാ വൈസ് ചാന്‍സലര്‍ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, അത്തിപ്പറ്റ മുഹ്‌യിദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍, വി.പി അബ്ദുല്ലക്കോയ തങ്ങള്‍, കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, ബാപ്പു തങ്ങള്‍ കുന്നുപുറം, കാളാവ് സൈദലവി മുസ്‌ലിയാര്‍, പൂക്കോയ തങ്ങള്‍,  എ. മരക്കാര്‍ മുസ്‌ലിയാര്‍, സൈദാലി ഫൈസി കോറാട്,  ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, കെ.എം സൈദലവി ഹാജി കോട്ടക്കല്‍, ഹാജി കെ.അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ചേലമ്പ്ര, കെ.ടി ജലീല്‍ ഫൈസി വെളിമുക്ക്, യു.ശാഫി ഹാജി ചെമ്മാട്, സി.കെ മൊയ്തീന്‍ കുട്ടി ഫൈസി തലപ്പാറ, പി.എം മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
photo : ദാറുല്‍ ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റി കാമ്പസില്‍ നടന്ന മിഅ്റാജ് ദിന പ്രാര്‍ത്ഥനാ സമ്മേളനം പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു.
- Darul Huda Islamic University

സമസ്ത ഫണ്ട് സമാഹരണം; കാന്തപുരം വിഭാഗത്തിന്റെ ഹരജി ഹൈക്കോടതി തള്ളി

കൊച്ചി: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ആഹ്വാനം ചെയ്ത ഫണ്ട് സമാഹരണ പരിപാടി നിരോധിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കാന്തപുരം സുന്നി വിഭാഗം ഹൈക്കോടതിയില്‍ നല്‍കിയ റിട്ട് ഹരജി തള്ളി. തൃശൂര്‍ ജില്ലയിലെ കാന്തപുരം സുന്നി വിഭാഗത്തിന്റെ തിരുവത്ര ജുമുഅത്ത് പള്ളിക്കമ്മിറ്റി രക്ഷാധികാരി എന്നപേരില്‍ നടത്തി കുഞ്ഞുമുഹമ്മദ് സമര്‍പ്പിച്ച ഹരജിയാണ് നിലനില്‍ക്കത്തക്കതല്ലെന്ന കാരണത്താല്‍ കോടതി തള്ളിയത്. ഹരജിക്കാരന്‍ കാന്തപുരം സുന്നി വിഭാഗത്തിന്റെ പ്രാദേശിക നേതാവാണ്.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രബോധന പ്രവര്‍ത്തനത്തിനുവേണ്ടി മുസ്‌ലിം വീടുകളില്‍ നിന്ന് സമാഹരിക്കുന്ന ഫണ്ട് നിയമവിരുദ്ധ പ്രവര്‍ത്തനത്തിന് ഉപയോഗിക്കാനാണെന്ന് ഹരജിയില്‍ ആരോപിക്കുന്നു. കൂടാതെ മുസ്‌ലിം സമുദായത്തിലെ ജമാഅത്തെ ഇസ്‌ലാമി, മുജാഹിദ്, തബ്‌ലീഗ്, ഹനഫി, അഹമ്മദിയ്യ, സുന്നി തുടങ്ങിയ വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ പഠിക്കുന്ന മദ്‌റസകളില്‍ ഫണ്ട് പിരിവുകൊണ്ട് കുട്ടികള്‍ക്കിടയില്‍ സൗഹൃദം തകരുമെന്നും ആരോപിക്കുന്നു.

കേരള വഖഫ് ബോര്‍ഡ്, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ എന്നിവരെ എതിര്‍കക്ഷികളാക്കിക്കൊണ്ട് നല്‍കിയ ഹരജി പ്രഥമവാദത്തില്‍ തന്നെ തള്ളുകയായിരുന്നു. ഇതിനെതുടര്‍ന്ന് കേസ് നിരുപാധികം കാന്തപുരം വിഭാഗം പിന്‍വലിച്ചു.

ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് ആണ് ഹരജിയില്‍ വിധി പറഞ്ഞത്.

പെരുവള്ളൂര്‍ പഞ്ചായത്ത് ലഹരി വിരുദ്ധ കാമ്പയിന്‍ ഉദ്ഘാടനം നാളെ

പറമ്പില്‍ പീടിക: പഞ്ചായത്ത് ലഹരി നിര്‍മാര്‍ജ്ജന പ്രഖ്യാപനത്തിന്റെ ഭാഗമായി പെരുവള്ളൂര്‍ പഞ്ചായത്ത് സമസ്ത കോഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ കാമ്പയിന്‍ നാളെ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 7 മണിക്ക് കൂമണ്ണ ചെനക്കലില്‍ നടക്കുന്ന പരിപാടിയില്‍ തേഞ്ഞിപ്പലം എസ്.ഐ പി.എം രവീന്ദ്രന്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി കുഞ്ഞാപ്പുട്ടി ഹാജി തുടങ്ങിയവര്‍ വിശിഷ്ടാത്ഥിതികളായി പങ്കെടുക്കും. തുടര്‍ന്ന് എസ്.വൈ.എസ് രണ്ടാമത് ആമില സംഗമം നടക്കും. ഉമറുല്‍ ഫാറൂഖ് ഹുദവി പാലത്തിങ്ങല്‍ മുഖ്യപ്രഭാഷണം നടത്തും. 

യോഗത്തില്‍ പി.പി അബൂബക്കര്‍ മുസ്‌ലിയാര്‍, ഹുസൈന്‍ മാസ്റ്റര്‍, കെ ശറഫുദ്ധീന്‍ യമാനി, സൈഫുദ്ധീന്‍ കാടപ്പടി, മമ്മുദു ദാരിമി, എ അശ്‌റഫ് മുസ്‌ലിയാര്‍, കെ.ടി ജാബിര്‍ ഹുദവി, റാഫി വടക്കീല്‍ മാടു, കോമുകുട്ടി ഹാജി തുടങ്ങിയവര്‍ പങ്കെടുത്തു.
- jabir kt

സ്വലാത്ത് വാര്‍ഷികവും പാണക്കാട് സയ്യിദ് ഉമര്‍അലി ശിഹാബ് തങ്ങള്‍ അനുസ്മരണവും 18ന്

ചട്ടഞ്ചാല്‍: മലബാര്‍ ഇസ്‌ലാമിക് കോംപ്ലിക്‌സില്‍ ആഴ്ച തോറും നടത്തി വരാറുള്ള സ്വലാത്ത് മജ്‌ലിസിന്റെ വാര്‍ഷികവും മര്‍ഹൂം പാണക്കാട് സയ്യിദ് ഉമര്‍അലി ശിഹാബ് തങ്ങള്‍ അനുസ്മരണവും 18ന് ചട്ടഞ്ചാല്‍ എം. ഐ. സിയില്‍ നടത്തപ്പെടും. വൈകുന്നേരം 3മണിക്ക് നടക്കുന്ന അനുസ്മരണ പരിപാടിയില്‍ എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന വര്‍ക്കിംഗ് സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ അനുസ്മരണ പ്രഭാഷണം നിര്‍വ്വഹിക്കും തുടര്‍ മഗ്‌രിബ് നിസ്‌കാരാനന്തരം നടക്കുന്ന സ്വലാത്ത് മജ്‌ലിസിന് സമസ്ത ട്രഷറര്‍ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ നേതൃത്വം നല്‍കും. പരിപാടിയില്‍ ശൈഖുനാ ത്വാഖ അഹ്മദ് മൗലവി, ശൈഖുനാ യു. എം അബ്ദുല്‍ റഹ്മാന്‍ മൗലവി, അബ്ദുല്‍ മജീദ് ഫൈസി തുടങ്ങിയ പണ്ഡിതന്മാരും സയ്യിദന്മാരും ഉമറാക്കളും പങ്കെടുക്കുന്നു. 
- Abid Kuniya

ദഅ്‌വാ ഫീല്‍ഡ് വര്‍ക്ക്; മഹല്ലുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: എസ്. കെ. എസ്. എസ്. എഫ് ത്വലബാ വിംഗ് സംസ്ഥാന സമിതിക്കു കീഴില്‍ ജൂണ്‍ 13, 14 (ശനി, ഞായര്‍) തിയ്യതികളില്‍ നടത്തുന്ന ദഅ്‌വാ ഫീല്‍ഡ് വര്‍ക്കിന് തല്‍പരരായ മഹല്ലുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഗൃഹസന്ദര്‍ശനം, മഹല്ല് സര്‍വ്വേ, തസ്‌കിയത്ത് ക്യാമ്പ്, യൂത്ത്മീറ്റ്, കുരുന്നുകൂട്ടം, കുടുംബ സംഗമം തുടങ്ങിയ പരിപാടികളാണ് മഹല്ലുകളില്‍ നടക്കുക. ബന്ധപ്പെടുക: 9544270017
- twalabastate wing

ദാറുല്‍ ഹുദാ മിഅ്‌റാജ് സമ്മേളനം നാളെ; സ്വാദിഖലി തങ്ങള്‍ ഉദ്ഘാടനം ചെയ്യും

തിരൂരങ്ങാടി: മിഅ്‌റാജ് ദിനത്തോടനുബന്ധിച്ച് ദാറുല്‍ ഹുദായില്‍ നടക്കുന്ന ദിക്‌റ് ദുആ സമ്മേളനം നാളെ (15/05/15) വെള്ളി വൈകീട്ട് ഏഴ് മണിക്ക് ഹിദായ നഗറില്‍ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത സെക്രട്ടറിയും ദാറുല്‍ ഹുദാ പ്രോ ചാന്‍സലറുമായ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ അധ്യക്ഷനായിരിക്കും. സമസ്ത പ്രസിഡന്റ് ആനക്കര സി.കോയക്കുട്ടി മുസ്‌ലിയാര്‍ ദിക്‌റ് ദൂആ മജ്‌ലിസിന് നേതൃത്വം നല്‍കും. ഉമര്‍ ഫാറൂഖ് ഹുദവി പാലത്തിങ്ങല്‍ മിഅ്‌റാജ് പ്രഭാഷണം നടത്തും. അത്തിപ്പറ്റ മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, വി.സി ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി എന്നിവര്‍ സംസാരിക്കും.
വൈകീട്ട് അസര്‍ നമസ്‌കാരാനന്തരം നടക്കുന്ന ഖുര്‍ആന്‍ പാരായണ സ്വലാത്ത് മജ്‌ലിസിന് കോഴിക്കോട് ഖാസിയും ദാറുല്‍ ഹുദാ മാനേജിങ് കമ്മിറ്റി വൈസ് പ്രസിഡന്റുമായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍ നേതൃത്വം നല്‍കും. സമാപന ദുആ സമ്മേളനത്തില്‍ വി.പി അബ്ദുല്ലക്കോയ തങ്ങള്‍, ഫള്ല്‍ തങ്ങള്‍ മേല്‍മുറി, ബാപ്പു തങ്ങള്‍ കുന്നുംപുറം, സി.എച്ച് ബാപ്പുട്ടി മുസ്‌ലിയാര്‍ പറപ്പൂര്‍, എ. മരക്കാര്‍ ഫൈസി, കാളാവ് സൈദലവി മുസ്ലിയാര്‍, കെ.ടി ബശീര്‍ ബാഖവി, സൈദാലി ഫൈസി കോറാട്, ഹാജി കെ. അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ചേലേമ്പ്ര, സി.കെ മൊയ്തീന്‍ കുട്ടി ഫൈസി തലപ്പാറ തുടങ്ങിയവര്‍ സംബന്ധിക്കും.
- Darul Huda Islamic University

അതിരുവിട്ട എക്‌സിബിനിസം ആഭാസമാണ്

മതം വിശുദ്ധിയും ലാളിത്യവുമാണ് പ്രബോധനം ചെയ്യുന്നത്. മനുഷ്യ നന്‍മയാണതിന്റെ ലക്ഷ്യം. ആഢംബരവും പൊങ്ങച്ചപ്രകടനങ്ങളും അതിന്റെ പരിധിക്കു പുറത്താണ്. അമിതവ്യയം ചെയ്യുന്നവര്‍ പിശാചിന്റെ സഹോദരങ്ങളാണെന്നും പൊങ്ങച്ചത്തിന്റെ വക്താക്കള്‍ നശിച്ചിരിക്കുന്നുവെന്നുമാണ് വിശുദ്ധ ഖുര്‍ആനിന്റെ അധ്യാപനം. മതപരമായ പരിപാടികള്‍ ഏറെ നടക്കുന്ന നാടാണ് നമ്മുടേത്. പ്രഭാഷണവേദികളും വിവിധ സമ്മേളനങ്ങളുമൊക്കെ നാട്ടിലെ ധാര്‍മികബോധനരംഗം സജീവമാണെന്നതിന്റെ സാക്ഷ്യങ്ങളാണ്. കര്‍മനിരതമായ മതമേഖല കേരള മുസ്‌ലിമിന്റെ സുകൃതമാണ്. ഇത്രത്തോളമിത് പുഷ്‌കലമായതിനു കാരണം പൂര്‍വസൂരികളുടെ ത്യാഗവും അത്മാര്‍ത്ഥതയും വിശ്രമമില്ലാത്ത സേവനവുമാണെന്നതില്‍ തര്‍ക്കമില്ല. അവര്‍ നാടിന്റെ മുക്കുമൂലകളില്‍ നടന്നു ചെന്ന് ജനങ്ങളെ ഉദ്‌ബോധിപ്പിച്ചു. പരിപാടികള്‍ക്കു ശേഷം അവിടെത്തന്നെ അന്തിയുറങ്ങി. കൂരിരുട്ടില്‍ തെരുവു നായ്ക്കളുടെ ശല്യവും കല്ലും മുള്ളും അതിജീവിച്ച് അവര്‍ ലക്ഷ്യത്തിലേക്ക് സഞ്ചാരം തുടര്‍ന്നു. പ്രഭാഷണങ്ങള്‍ ബഹളമയമില്ലാതെ പാഠശാലകളുടെ ദൗത്യം നിര്‍വഹിച്ചു. സമര്‍പണത്തിന്റെ ഉല്‍പന്നങ്ങളായി മസ്ജിദുകളും മതകലാലയങ്ങളും ഉയര്‍ന്നു വന്നു.

ഇന്ന് മതത്തിന്റെ പേരില്‍ പലതും നടക്കുന്ന കാലം. പ്രചാരണത്തിന്റെ പരില്‍ അതിരുവിട്ട പ്രകടനങ്ങള്‍ പലയിടത്തും നടക്കുന്നു. വര്‍ണാഭമായ ഫോട്ടോകളുമായി ബോര്‍ഡുകളിലും കവാടങ്ങളിലും പോസ്റ്ററുകളിലും നിറയുന്ന നേതാക്കളും പ്രഭാഷകരും തെരഞ്ഞെടുപ്പു കാലത്തെ രാഷ്ട്രീയ പ്രചാരണങ്ങളെയാണ് ഓര്‍മിപ്പിക്കുന്നത്. പറയുന്ന മതവും കാണുന്ന മതവും തമ്മില്‍ യാതൊരു ബന്ധവുമില്ല. സമൂഹം ഏറെ ആദരിക്കുന്നവരുടെ ഫോട്ടോകള്‍ വഹിച്ച ബോര്‍ഡുകള്‍ ചെളി പുരണ്ട് നശിച്ച് അനാദരവിന്റെ ചിത്രങ്ങളായി പരിണമിക്കുന്നു. വ്യക്തികള്‍ മാത്രമല്ല മതചിഹ്നങ്ങളും വചനങ്ങളുമൊക്കെ ഇത്തരത്തില്‍ നിസാരപ്പെടുത്തപ്പെടുന്നുണ്ട്. മതവേദികള്‍ സംഘടിപ്പിക്കുന്നതിന്റെ ലക്ഷ്യബോധത്തിലേക്കാണ് സംഘാടകര്‍ കണ്ണു തുറക്കേണ്ടത്. സംഘാടനത്തിന്റെ മര്യാദകള്‍ തിരിച്ചു കൊണ്ടു വരാന്‍ അവര്‍ തയ്യാറായേ തീരൂ. സാമ്പത്തികനേട്ടം മാത്രം ലക്ഷ്യമാക്കി അതിനുവേണ്ടി ഏതു മാര്‍ഗവും സ്വീകരിച്ച് മതരംഗം തരംതാണ ചര്‍ച്ചകള്‍ക്ക് വേദിയാകുന്നത് ശരിയല്ല. ആധുനികയുഗത്തിലെ സൗകര്യങ്ങളും സാങ്കേതികവിദ്യയുമൊക്കെ ഉപയോഗപ്പെടുത്തുക തന്നെ വേണം. എന്നാലത് അതിരു വിടുമ്പോള്‍ രൂപം കൊള്ളുന്നത് ധാര്‍മികമായ അരക്ഷിതാവസ്ഥയാണ്. മതവേദികള്‍ അമിതമായ എക്‌സിബിനിസത്തിന്റെ കൂത്തരങ്ങായി മാറുന്നത് വളര്‍ച്ചയെയല്ല ആത്മീയരോഗാവസ്ഥയെയാണ് അടയാളപ്പെടുത്തുന്നത്. 

മതം ഹൃദയത്തില്‍ പ്രകാശം പരത്തട്ടെ. പ്രബോധകരിലൂടെ അത് കൂടുതല്‍ വിശുദ്ധിയും ലാളിത്യവും പ്രകടിപ്പിക്കട്ടെ. തന്റെ തൊട്ടടുത്തിരുന്ന് ഭക്ഷണം കഴിച്ചയാളുടെ ഭക്ഷണാവശിഷ്ടം എടുത്തു കഴിച്ച പണ്ഡിതനോട് സ്വന്തം മകന്‍ വിഷമം പ്രകടിപ്പിച്ചപ്പോള്‍ നിന്നെപ്പോലുള്ളവര്‍ മതം നടത്തുന്ന കാലമെത്തും മുമ്പ് മരണപ്പെട്ടു പോകുന്നതാണ് നല്ലതെന്നു പറഞ്ഞ വിശുദ്ധാത്മാക്കള്‍ നടന്നു പോയ മണ്ണാണിത്. ഇവിടെ, ഇന്നത്തെ കാലത്ത് തന്റെ വിവിധ പോസുകളിലുള്ള ഫോട്ടോകളിലേക്കു ചൂണ്ടി, ഇതൊന്നും വേണ്ട, നിങ്ങളുടെ മനസ്സുകളില്‍ സ്‌നേഹത്തിന്റെയും പ്രാര്‍ത്ഥനയുടെയും ഇടം മാത്രമേ എനിക്കാവശ്യമുള്ളൂ എന്ന് പറയാന്‍ നേതാവും പ്രഭാഷകനും തയ്യാറാകുന്ന ദിവസത്തിനായി സമൂഹം പ്രതീക്ഷയോടെ കാത്തിരിക്കുന്നു. മെയ് 8, 9, 10 തീയ്യതികളില്‍ തിരൂരില്‍ നടന്ന എസ്.കെ.എസ്.എസ്.എഫ് ഇബാദ് കേരള തസ്‌കിയത്ത് കോണ്‍ഫറന്‍സ് അംഗീകരിച്ച പ്രമേയത്തിന്റെ പ്രചോദനവും അതു തന്നെയാണ്.
- അബ്ദുറസാഖ് പൊന്നാനി, വൈസ് ചെയര്‍മാന്‍, ഇബാദ് സംസ്ഥാന സമിതി 9567122298
- ibadkerala

വനിതകള്‍ക്ക് ട്രൈനേഴ്‌സ് കോഴ്‌സ്; പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു

തിരൂരങ്ങാടി: ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയുടെ പൊതുവിദ്യാഭ്യാസ സംരംഭമായ സെന്റര്‍ ഫോര്‍ പബ്ലിക് എഡ്യുക്കേഷന്‍ ആന്റ് ട്രൈനിങി (സിപെറ്റ്)നു കീഴില്‍ നടത്തുന്ന വനിതാ ട്രൈനേഴ്‌സ് ട്രൈനിംങ് കോഴ്‌സിന്റെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു.
സിപെറ്റിന് കീഴിലുള്ള വിവിധ കോഴ്‌സുകളുടെയും പരിശീലന പരിപാടികളുടെയും ആര്‍.പിമാരായി പ്രവര്‍ത്തിക്കാന്‍ അവസരമുണ്ടായിരിക്കും. ട്രൈനിങ് മേഖലകളില്‍ അഭിരുചിയുള്ളവര്‍ക്ക അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ക്ക് 9947600046, 9961735498 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
- Darul Huda Islamic University

ഫൈസി സംഗമം നാളെ; ഫൈസാബാദ് ഒരുങ്ങി

പട്ടിക്കാട്: ജാമിഅഃ നൂരിയ്യഃയുടെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ ഓസ്‌ഫോജന സംഘടിപ്പിക്കുന്ന ഫൈസി സംഗമം നാളെ (ബുധന്‍) രാവിലെ 10 മണി മുതല്‍ ജാമിഅഃ നൂരിയ്യയില്‍ നടക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇസ്‌ലാമിക പ്രബോധന പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കികൊണ്ടിരിക്കുന്ന സന്തതികളെ സ്വീകരിക്കാന്‍ ഫൈസാബാദ് ഒരുങ്ങി. ദേശീയ-അന്തര്‍ ദേശീയ തലങ്ങളില്‍ നടക്കുന്ന സമകാലിക സംഭവങ്ങളും സംഘടനാ വിഷയങ്ങളും ചര്‍ച്ച ചെയ്യുന്ന സംഗമത്തില്‍ ആധുനിക സാമൂഹിക സാഹചര്യങ്ങളിലെ ഇസ്‌ലാമിക ദഅ്‌വത്തിനും മത വിദ്യഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കും രൂപരേഖ തയ്യാറാക്കും. ജൂനിയര്‍ കോളേജുകളടക്കമുള്ള ജാമിഅഃ നൂരിയ്യയുടെ പദ്ധതികളില്‍ ഫൈസിമാരുടെ പങ്കാളിത്തം കാര്യക്ഷമമാക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കും.
സംഗമത്തില്‍ ഓസ്‌ഫോജന പ്രസിഡണ്ട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, ജാമിഅ സെക്രട്ടറി സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍, എ.പി മുഹമ്മദ് മുസ്‌ലിയാര്‍ കുമരംപുത്തൂര്‍, സി.കെ.എം സാദിഖ് മുസ്‌ലിയാര്‍, ഹാജി കെ. മമ്മദ് ഫൈസി, സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍, ഉമര്‍ ഫൈസി മുക്കം, എ.വി അബ്ദുറഹ്മാന്‍ ഫൈസി, പുത്തനഴി മൊയ്തീന്‍ ഫൈസി സംബന്ധിക്കും. എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍ ക്ലാസെടുക്കും.
- Secretary Jamia Nooriya

ആറ് മദ്‌റസകള്‍ക്ക് കൂടി അംഗീകാരം; സമസ്ത: മദ്‌റസകളുടെ എണ്ണം 9503 ആയി

കോഴിക്കോട്:  സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം പുതുതായി ആറ് മദ്‌റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി. ഇതോടെ സമസ്തയുടെ കീഴിലുള്ള അംഗീകൃത മദ്‌റസകളുടെ എണ്ണം 9503 ആയി ഉയര്‍ന്നു.
റഹ്മത്തുസ്സിബ്‌യാന്‍ മദ്‌റസ - അര്‍അര്‍ (സഊദി അറേബ്യ), ഖുവ്വത്തുല്‍ ഇസ്‌ലാം മദ്‌റസ - കടവത്ത് (കാസര്‍ഗോഡ്), മലബാര്‍ ഇംഗ്ലീഷ് സ്‌കൂള്‍ മദ്‌റസ - മട്ടന്നൂര്‍, കളറോഡ് (കണ്ണൂര്‍), റഹ്മാനിയ്യ മദ്‌റസ - ആമയൂര്‍ (പാലക്കാട്), മദ്‌റസത്തുല്‍ ഖാസിമിയ്യ - കൊട്ടാര്‍, അല്‍മദ്‌റസത്തുല്‍ ജമാലിയ്യ - വെള്ളാടിച്ചി (കന്യാകുമാരി) എന്നീ മദ്‌റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്.
സമസ്ത കോണ്‍ഫറന്‍സ് ഹാളില്‍ചേര്‍ന്ന നിര്‍വ്വാഹക സമിതി യോഗത്തില്‍ പ്രസിഡന്റ് പി.കെ.പി.അബ്ദുസ്സലാം മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍സെക്രട്ടറി കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു.
ഡോ: എന്‍.എ.എം.അബ്ദുല്‍ഖാദിര്‍, സി.കെ.എം.സ്വാദിഖ് മുസ്‌ലിയാര്‍, എം.പി.എം. ഹസ്സന്‍ശരീഫ് കുരിക്കള്‍, ടി.കെ. പരീക്കുട്ടി ഹാജി, എം.സി. മായിന്‍ ഹാജി, ഹാജി കെ.മമ്മദ് ഫൈസി, എം.ടി.അബ്ദുല്ല മുസ്‌ലിയാര്‍, കെ.എം. അബ്ദുല്ല മാസ്റ്റര്‍, എം.എം. മുഹ്‌യദ്ദീന്‍ മൗലവി, കെ.ടി.ഹംസ മുസ്‌ലിയാര്‍, ഒ. അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, കെ.ഉമ്മര്‍ ഫൈസി മുക്കം, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, എ.വി. അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ സംസാരിച്ചു. മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.
- SKIMVBoardSamasthalayam Chelari

ഇമാം ശാഫി അക്കാദമി; ജൂണ്‍ 1 ന് ക്ലാസ് ആരംഭിക്കും

കുമ്പള: ഇമാം ശാഫി അക്കാദമിയുടെ 2015-16 അധ്യയന വര്‍ഷത്തെ റസിഡന്‍ഷ്യല്‍ പ്ലസ് വണ്‍ (വാഫി), ദഅ്‌വ (ഹൈസ്‌കൂള്‍), ഹിഫ്‌സ് എന്നീ സ്ഥാപനങ്ങളിലേക്ക് പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്ലാസ്സുകള്‍ ജൂണ്‍ 1 ന് ആരംഭിക്കുന്നതായിരിക്കും.  ഹിഫ്‌ളുല്‍ ഖുര്‍ആനിലേക്ക് പ്രവേശനം ലഭിച്ചവര്‍ മെയ് 13 ബുധനാഴ്ച കാലത്ത് 9 മണിക്ക് ആപ്റ്റിറ്റിയൂട്ട് ടെസ്റ്റിനും, ദഅ്‌വയിലേക്ക് പ്രവേശനം ലഭിച്ചവര്‍ മെയ് 30 നും വാഫിയിലേക്കുള്ളവര്‍ ജൂണ്‍ 1 നും എത്തിച്ചേരേണ്ടതാണെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. വാഫി പ്രവേശന പരീക്ഷ മെയ് 12 ന് രാവിലെ 10 മണിക്ക് ബന്ദിയോട് മദ്രസയില്‍ വെച്ച് നടക്കും. ദഅ്‌വ-ഹിഫ്‌ള് പരീക്ഷാ ഫലത്തിനായി www.imamshafiacademy.in സന്ദര്‍ശിക്കുകയോ 8891232313 ലേക്ക് വിളിക്കുകയോ ചെയ്യുക.
- Imam Shafi

ആഭാസത്തിന്റെ ഫോട്ടോ സംസ്‌കാരം ഉപേക്ഷിക്കുക: SKSSF

കേരള തസ്‌കിയത്ത് കോണ്‍ഫറന്‍സിന് ഭക്തി നിര്‍ഭരമായ സമാപനം


തിരൂര്‍: മതപ്രഭാഷണ വേദികളുടേയും സംഘടനാ പരിപാടികളുടേയും പേരില്‍ മഹത്തുക്കളെ നിസ്സാരപ്പെടുത്തുന്ന ആഭാസകരമായ ഫോട്ടോ ഫ്‌ളക്‌സ് സംസ്‌കാരം ഉപേക്ഷിച്ച് മാതൃക കാണിക്കാന്‍ മഹല്ല് നേതൃത്വങ്ങളും സംഘാടകരും മുന്നോട്ടു വരണമെന്ന് എസ് കെ എസ് എസ് എഫ് ഇബാദ് തിരൂരില്‍ സംഘടിപ്പിച്ച കേരള തസ്‌കിയത്ത് കോണ്‍ഫറന്‍സ് ആഹ്വാനം ചെയ്തു. മതവേദികള്‍ മതവിരുദ്ധതയുടേയും അനാദരവിന്റെയും കൂത്തരങ്ങായി മാറുന്നതിനെതിരെ സമൂഹം ജാഗ്രത പാലിക്കണം. 
സമാപന ദിവസത്തെ ക്യാമ്പ് കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. എസ് കെ എസ് എസ് എഫ്. ജനറല്‍ സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. എം.പി.മുസ്തഫല്‍ ഫൈസി, സി.എച്ച്. ത്വയ്യിബ് ഫൈസി, സത്താര്‍ പന്തല്ലൂര്‍, ഉമറുല്‍ ഫാറൂഖ് ഹുദവി പാലത്തിങ്ങല്‍ പ്രഭാഷണം നിര്‍വഹിച്ചു. ഇബാദ് ഡയറക്ടര്‍ ഡോ. സാലിം ഫൈസി കൊളത്തൂര്‍, ചെയര്‍മാന്‍ ആസിഫ് ദാരിമി പുളിക്കല്‍, പി.എം. റഫീഖ് അഹ്മദ്, ആശിഖ് കുഴിപ്പുറം, ഡോ. ജാബിര്‍ ഹുദവി, കെ.കെ.എസ്. തങ്ങള്‍, അബ്ദുന്നാസര്‍ സഅ്ദി, സയ്യിദ് നിയാസലി ശിഹാബ് തങ്ങള്‍, ഡോ. ബിശ്‌റുല്‍ ഹാഫി, ഡോ.ശിഹാബുദ്ദീന്‍ അരീക്കോട്, വഹാബ് ഹൈത്തമി, ശിഹാബ് മന്നാനി, കെ.എം. ശരീഫ് പൊന്നാനി നേതൃത്വം നല്‍കി. മൂന്ന് ദിവസത്തെ ക്യാമ്പില്‍ സമയനിഷ്ഠയും ഒന്നിച്ചുള്ള ഭക്ഷണരീതിയും ശ്രദ്ധേയമായി.
- ibadkerala

SKSSF അംഗത്വ പ്രചരണം ആരംഭിക്കുന്നു. ജൂണ്‍ 14 ന് മെമ്പര്‍ഷിപ്പ് ഡെ

കോഴിക്കോട്: എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പുതിയ അംഗത്വ പ്രചരണം ആരംഭിക്കാന്‍ വാടാനപ്പള്ളിയില്‍ ചേര്‍ന്ന സംസ്ഥാന നേതൃസംഗമം തീരൂമാനിച്ചു. ഇതിനായി കര്‍മ രംഗത്തേക്ക് പുതിയ പ്രവര്‍ത്തകരെ ആകര്‍ഷിക്കാനാവശ്യമായ രൂപരേഖ തയ്യാറാക്കി. ജൂണ്‍ 14 ന് കേരളം, കര്‍ണാടക, തമിഴ്‌നാട്, മഹാരാഷ്ട്ര, ആന്ത്രപ്രദേശ്, ഡല്‍ഹി, ലക്ഷദ്വീപ്, പോണ്ടിച്ചേരി, അന്തമാന്‍ എന്നിവിടങ്ങളില്‍ മെമ്പര്‍ഷിപ്പ് ഡെ ആയി ആചരിക്കും.സെപ്തംബറിന് മുമ്പായി പുതിയ ശാഖ, ക്ലസ്റ്റര്‍, മേഖല, ജില്ലാ തല കമ്മറ്റി പുന സംഘടന പൂര്‍ത്തിയാകും. ഒക്ടോബറില്‍ നടക്കുന്ന സമ്പൂര്‍ണ്ണ സംസ്ഥാന കൗണ്‍സിലില്‍വെച്ച് തുടര്‍ന്നുള്ള രണ്ട് വര്‍ഷത്തേക്കുള്ള പുതിയ സംസ്ഥാന കമ്മറ്റി നിലവില്‍ വരും. കാമ്പയിന്‍ കാലയളവില്‍ ഇതര സംസ്ഥാനങ്ങളിലും കമ്മറ്റികള്‍ നിലവില്‍ വരും. അംഗത്വ പ്രചരണ പരിപാടികള്‍ക്ക് നേത്വം നല്‍കുന്നവര്‍ക്ക് വേണ്ടി മെയ് 17 ന് എറണാംകുളത്തും 23 ന് മലപ്പുറത്തും, 26 ന് കണ്ണൂരിലും ക്യാമ്പുകള്‍ നടക്കും. ജില്ലാ മേഘല ഭാരവാഹികളാണ് ക്യാമ്പില്‍ സംബന്ധിക്കുക. അംഗത്വ പ്രചരണത്തിനും തെരഞ്ഞെടുപ്പിനും നേതൃത്വം നല്‍കുന്നതിന് വിവിധ ഘടകങ്ങളില്‍ നിരീക്ഷകന്‍, കോ-ഓര്‍ഡിനേറ്റര്‍, റിട്ടേണിംഗ് ഓഫീസറെന്നിവരെ നിയമിക്കും. സംസ്ഥാന തല തിരഞ്ഞെടുപ്പു സമിതി ചെയര്‍മാനായി സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളെയും കണ്‍വീനറയി ഷാഹുല്‍ ഹമീദ് മേല്‍മുറി യേയും തിരഞ്ഞെടുത്തു. അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അശ്‌റഫ് ഫൈസി കണ്ണാടിപ്പറമ്പ്, മുസ്തഫ മുണ്ടുപാറ, കെ മോയിന്‍ കുട്ടി്മാസ്റ്റര്‍, എസ് വി മുഹമ്മദലി, നാസര്‍ ഫൈസി കൂടത്തായി എന്നിവര്‍ അംഗങ്ങളാണ്. അബ്ദുറഹീം ചുഴലി ചെയര്‍മാനും റശിദ് ഫസി വെള്ളായിക്കോട് കണ്‍വീനറുമായി അംഗത്വ പ്രചാരണസമിതിയും രൂപീകരിച്ചിട്ടുണ്ട്.
- SKSSF STATE COMMITTEE

ആത്മസംസ്‌കരണത്തിന്റെ സന്ദേശമോതി കേരള തസ്‌കിയത്ത് കോണ്‍ഫറന്‍സ് ഇന്ന് (ഞായര്‍) സമാപിക്കും

തിരൂര്‍: വ്യക്തിവിശുദ്ധിയാണ് സമൂഹപുരോഗതിയുടെ അടിസ്ഥാനമെന്നും അതിനായി ആത്മസംസ്‌കരണത്തിലൂന്നിയ കര്‍മപദ്ധതികള്‍ നടപ്പാക്കാന്‍ സംഘടനകള്‍ മുന്നോട്ടുവരണമെന്നും പാണക്കാട് സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു. എസ് കെ എസ് എസ് എഫ് ഇബാദ് സംഘടിപ്പിക്കുന്ന കേരള തസ്‌കിയത്ത് കോണ്‍ഫറന്‍സ് തിരൂരില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങള്‍. കേവലവിദ്യ കൊണ്ട് സാംസ്‌കാരിക അപചയത്തെ തടയാനാവില്ല. ആത്മജ്ഞാനമാണ് മനുഷ്യനെ നന്‍മയിലേക്ക് നയിക്കുന്നതെന്നും തങ്ങള്‍ പറഞ്ഞു. സംഘാടക സമിതി ചെയര്‍മാന്‍ കെ.കെ.എസ്. തങ്ങള്‍ വെട്ടിച്ചിറ അധ്യക്ഷത വഹിച്ചു. ഇബാദ് ചെയര്‍മാന്‍ ആസിഫ് ദാരിമി പുളിക്കല്‍ ആമുഖ പ്രഭാഷണം നിര്‍വഹിച്ചു. 
രണ്ടാം ദിവസത്തെ ക്യാമ്പ് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു. വചനപ്പൊരുള്‍, സ്രഷ്ടാവിലേക്ക്, സ്‌നേഹപ്രപഞ്ചം, മജ്‌ലിസുന്നൂര്‍, ആത്മികം, മെഡിറ്റേഷന്‍, സ്മരണ സെഷനുകളില്‍ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഫസല്‍ തങ്ങള്‍ ആലത്തൂര്‍പടി, സമസ്ത മുശാവറ അംഗങ്ങളായ വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍, എ. മരക്കാര്‍ ഫൈസി, ഇബാദ് ഡയറക്ടര്‍ ഡോ. സാലിം ഫൈസി കൊളത്തൂര്‍, ഏലംകുളം ബാപ്പു മുസ്‌ലിയാര്‍, കാടേരി മുഹമ്മദ് മുസ്‌ലിയാര്‍, ഹൈദര്‍ ഫൈസി പനങ്ങാങ്ങര, ഡോ. അബ്ദുലത്തീഫ് കോഴിക്കോട്, അബ്ദുല്‍ ജലീല്‍ റഹ്മാനി വാണിയന്നൂര്‍, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, ക്ലാസെടുത്തു. സയ്യിദ് ഉമറലി തങ്ങള്‍, അബ്ദുല്ലക്കോയ തങ്ങള്‍ പുല്ലൂര്‍, സി. മമ്മുട്ടി എം.എല്‍.എ., സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍, എ.എസ്.കെ. തങ്ങള്‍, പി.എം. റഫീഖ് അഹ്മദ്, ആനമങ്ങാട് മുഹമ്മദ്കുട്ടി ഫൈസി, മുസ്തഫ അശ്‌റഫി കക്കുപ്പടി, വി.കെ.എച്ച്. റശീദ് മാസ്റ്റര്‍, ടി.വി.സി. അബ്ദുസമദ് ഫൈസി, ശമീര്‍ അസ്ഹരി, ജലീല്‍ ഫൈസി അരിമ്പ്ര, ശമീര്‍ ഫൈസി ഒടമല, സി.ടി. അബ്ദുല്‍ ഖാദര്‍, കെ.സി.നൗഫന്‍, മുഹമ്മദ്കുട്ടി മുസ്‌ലിയാര്‍ തിരുന്നാവായ, ഐ.പി. അബു, നൗശാദ് ചെട്ടിപ്പടി നേതൃത്വം നല്‍കി. മൂന്ന് ദിവസത്തെ ക്യാമ്പില്‍ സമയനിഷ്ഠയും ഒന്നിച്ചുള്ള ഭക്ഷണരീതിയും ശ്രദ്ധേയമായി. ഇന്ന് ഉച്ചക്ക് സമാപിക്കും. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍, ഓണമ്പിള്ളി മുഹമ്മദ് ഫൈസി പങ്കെടുക്കും.
- ibadkerala

ഇബാദ് ഖാഫില ക്യാമ്പുകള്‍ കൂടുതല്‍ മഹല്ലുകളിലേക്ക് വ്യാപിപ്പിക്കുന്നു

കേരള തസ്‌കിയത്ത് കോണ്‍ഫറന്‍സ് ഇന്ന് (ഞായര്‍) സമാപിക്കും


തിരൂര്‍: നന്‍മയുടെ വീണ്ടെടുപ്പിന് മഹല്ല് സംസ്‌കരണം ലക്ഷ്യമിട്ട് എസ് കെ എസ് എസ് എഫ് ഇബാദ് നടപ്പാക്കുന്ന ഖാഫില പ്രൊജക്ട് കൂടുതല്‍ മഹല്ലുകളിലേക്ക് വ്യാപിപ്പിക്കുന്നു. ഇബാദ് പ്രവര്‍ത്തകരുടെ തെരഞ്ഞെടുക്കപ്പെട്ട സംഘം 48 മണിക്കൂര്‍ ഒരു മഹല്ലില്‍ വിവിധ പ്രവര്‍ത്തനങ്ങളുമായി ചെലവഴിക്കുന്നതാണ് പദ്ധതി. തിരൂരില്‍ നടക്കുന്ന കേരള തസ്‌കിയത്ത് കോണ്‍ഫറന്‍സ് പദ്ധതിയുടെ വിജയത്തിനായി പ്രവര്‍ത്തന രേഖ തയ്യാറാക്കി.
രണ്ടാം ദിവസത്തെ ക്യാമ്പ് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു. എസ് കെ എസ് എസ് എഫ് ജില്ലാ പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. സ്‌നേഹപ്രപഞ്ചം സെഷനില്‍ അബ്ദുല്‍ ജലീല്‍ റഹ്മാനി വാണിയന്നൂര്‍ പ്രഭാഷണം നിര്‍വഹിച്ചു. മജ്‌ലിസുന്നൂര്‍, ആത്മികം, തദ്കിറ, മനാഖിബുശ്ശാഫിഈ, തവക്കുല്‍, പ്രതിരോധം സെഷനുകളില്‍ സയ്യിദ് ഫസല്‍ തങ്ങള്‍ ആലത്തൂര്‍പടി, സമസ്ത മുശാവറ അംഗങ്ങളായ വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍, എ. മരക്കാര്‍ ഫൈസി, ഇബാദ് ഡയറക്ടര്‍ ഡോ. സാലിം ഫൈസി കൊളത്തൂര്‍, കാടേരി മുഹമ്മദ് മുസ്‌ലിയാര്‍, ഹൈദര്‍ ഫൈസി പനങ്ങാങ്ങര, ആനമങ്ങാട് മുഹമ്മദ്കുട്ടി ഫൈസി, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍ ക്ലാസെടുത്തു. സി. മമ്മുട്ടി എം.എല്‍.എ., ടി.വി.സി. അബ്ദുസമദ് ഫൈസി, മുസ്തഫ ഫൈസി വശക്കുമുറി, ശമീര്‍ അസ്ഹരി പ്രസംഗിച്ചു. സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍, എ.എസ്.കെ. തങ്ങള്‍, ആസിഫ് ദാരിമി പുളിക്കല്‍, പി.എം. റഫീഖ് അഹ്മദ്, മുസ്തഫ അശ്‌റഫി കക്കുപ്പടി, വി.കെ.എച്ച്. റശീദ് മാസ്റ്റര്‍, ജലീല്‍ ഫൈസി അരിമ്പ്ര, സി.ടി. അബ്ദുല്‍ ഖാദര്‍, ശമീര്‍ ഫൈസി ഒടമല, കെ.സി.നൗഫന്‍, മുഹമ്മദ്കുട്ടി മുസ്‌ലിയാര്‍ തിരുന്നാവായ, ഐ.പി. അബു, നൗശാദ് ചെട്ടിപ്പടി നേതൃത്വം നല്‍കി. മൂന്ന് ദിവസത്തെ ക്യാമ്പില്‍ സമയനിഷ്ഠയും ഒന്നിച്ചുള്ള ഭക്ഷണരീതിയും ശ്രദ്ധേയമായി. ഇന്ന് ഉച്ചക്ക് സമാപിക്കും. സമാപനസംഗമത്തില്‍ എസ്.കെ.എസ്.എസ്.എപ്. പ്രസിഡണ്ട് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍, ഓണമ്പിള്ളി മുഹമ്മദ് ഫൈസി പങ്കെടുക്കും.
- ibadkerala

ചരിത്രമായി കൊണ്ടോട്ടി മണ്ഡലം സമസ്ത സമ്മേളനം

കൊണ്ടോട്ടി: ആദര്ശം, വിശുദ്ധി, വിജ്ഞാനം എന്ന പ്രമേയത്തില്‍ സമസ്ത കൊണ്ടോട്ടി മണ്ഡലം സംഘടിപ്പിച്ചു വന്ന മണ്ഡലം സമസ്ത സമ്മേളനത്തിന് ഉജ്വല സമാപനം. വൈകുന്നേരം നാല് മണിക്ക് ഖസിയാരകം ജുമാ മസ്ജിദില്‍ നടന്ന മജ്‌ലിസുന്നൂറിനു ശേഷം കൊണ്ടോട്ടിയില്‍ നടന്ന റാലിയില്‍ ആയിരങ്ങള്‍ പങ്കെടുത്തു. ജംഇയ്യത്തുല്‍ ഉലമ ഭാരവാഹികളും, നൂറു കണക്കിന് പണ്ഡിതന്മാരും, വിഖായ മെമ്പര്മാരും അണിനിരന്ന റാലി കൊണ്ടോട്ടിയിലെ സമസ്തയുടെ ശക്തി വിളിച്ചോതുന്നതായി. റാലിക്ക് ശേഷം നടന്ന പൊതു സമ്മേളനത്തില്‍ സമസ്ത സെക്രട്ടറി സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്‌ലിയാര്‍ അധ്യക്ഷനായി. സമസ്ത ട്രഷറര്‍ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാനം ചെയ്തു. പാണക്കാട് അബ്ബാസലി തങ്ങള്‍, പുത്തനഴി മൊയ്തീന്‍ കുട്ടി ഫൈസി, സി എ മുഹമ്മദ് മുസ്‌ലിയാര്‍, എസ് കെ പി എം തങ്ങള്‍, നാസരുദ്ധീന്‍ ദാരിമി, കെ മുഹമ്മദുണ്ണി ഹാജി, പി എ ജബ്ബാര്‍ ഹാജി, ഗഫൂര്‍ ദാരിമി, ഷാജഹാന്‍ റഹ്മാനി, കരീം മുസ്‌ലിയാര്‍, കൊപ്പിലാന്‍ അബുഹാജി, ഓമാനൂര്‍ അബ്ദുറഹിമാന്‍ മൗലവി, അബൂബകര്‍ ദാരിമി മുണ്ടേരി, അബൂബക്കര്‍ ഹാജി, ബാപ്പു മുതുപറമ്പ്, ജാബിര്‍ ഹുദവി തൃക്കരിപ്പൂര്‍, മുഹമ്മദ് രാമന്തളി തുടങ്ങിയവര്‍ പങ്കെടുത്തു. അല്‍ ഹാഫിള് മുനവ്വര്‍ ഖിറാഅത് നടത്തി. പഴയകാല പ്രവര്ത്തകരായിരുന്ന സി എ മുഹമ്മദ് മുസ്‌ലിയാര്‍, എം വി അബ്ദുല്‍ കരീം മുസ്‌ലിയാര്‍, മുഫതിഷ് അബൂബക്കര്‍ ഹാജി, പി മോയുട്ടി മൗലവി തുടങ്ങിയവരെ ആദരിച്ചു. എസ് എസ് എല്‍ സി പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്ത്ഥികളെ അനുമോദിക്കുകയും ചെയ്തു. മുഹമ്മദ് കുട്ടി ദാരിമി കോടങ്ങാട് സ്വാഗതവും ഗഫൂര്‍ ദാരിമി മുണ്ടക്കുളം നന്ദിയും പറഞ്ഞു. ഉലമ ഉമറ സംഗമം, പണ്ഡിത സമ്മേളനം, മുഅല്ലിം സമ്മേളനം, മുതഅല്ലിം സമ്മേളനം എന്നിവ സമ്മേളനത്തിന്റെ ഭാഗമായി നടന്നിരുന്നു.
- Yoonus MP

പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനം സമൂഹം തിരിച്ചറിയുക: SKSSF

കോഴിക്കോട്: മത തീവ്രവാദം സമൂഹത്തിലുണ്ടാക്കുന്ന ആപത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തുന്നതാണ് തൊടുപുഴയിലെ കൈ വെട്ട് കേസും അതിനെ തുടര്‍ന്നുണ്ടായ വിധി പ്രസ്ഥാവനയുമെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടേറിയേറ്റ് അഭിപ്രായപ്പെട്ടു. പ്രവാചകന്റെ പേരില്‍ രംഗത്ത് വന്ന് സമുദായ സ്പര്‍ദ്ദ വളര്‍ത്തുന്ന കൃത്യങ്ങള്‍ ഒരിക്കലും ന്യായീകരിക്കാന്‍ കഴിയില്ല. യഥാര്‍ത്ഥ കുറ്റവാളികളെ ഒളിവില്‍ നിര്‍ത്തി നിരപരാധികള്‍ ഉള്‍പ്പടെ യുള്ള തങ്ങളുടെ പ്രവര്‍ത്തകരെ കോടതിയില്‍ ഹാജരാക്കി കൈകെഴുകുന്ന പോപ്പുലര്‍ ഫ്രണ്ട് നേതൃത്വത്തിന്റെ പ്രവര്‍ത്തന ശൈലി ഭീരുത്വത്തന്റേതാണ്. തങ്ങള്‍ ചെയ്തത് പുണ്യകര്‍മമെങ്കില്‍ അത് നിര്‍വ്വഹിച്ചവര്‍ക്ക് പകരം നിരപരാധികളെ സമൂഹത്തിന്റെ മുന്നില്‍ കുറ്റവാളികളായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നത് തങ്ങളുടേ പ്രവര്‍ത്തകരോടുള്ള വഞ്ചനാപരമായ സമീപനമാണ്. കൃത്യമായമത സ്പര്‍ദ്ദ വളര്‍ത്താനുള്ള ശ്രമങ്ങള്‍ നിരന്തരം നടത്തുന്ന പോപ്പുലര്‍ ഫ്രണ്ട് നാട്ടൊരുമകള്‍ നടത്തുന്നതിലെ അജണ്ട പൊതുസമൂഹം തിരിച്ചറിയേണ്ടതുണ്ടന്ന് സെക്രട്ടേറിയേറ്റ് ആഹ്വാനം ചെയ്തു. യോഗത്തില്‍ പ്രസിഡന്റ് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. സിദ്ദീഖ് ഫൈസി വെണ്‍മണല്‍, അബ്ദുറഹീം ചുഴലി, അബുസലാം ദാരിമി കിണവക്കല്‍, റശീദ് ഫൈസി വെള്ളായിക്കോട്, കെ എന്‍ എസ് മൗലവി, ബശീര്‍ ഫൈസി ദേഷമംഗലം, പി എ പരീത് കുഞ്ഞ് എറണാകുളം, ആരിഫ് ഫൈസി കൊടഗ്, അബ്ദുല്‍ മജീദ് കൊടക്കാട്, ആര്‍ വി എ സലാം, ഡോ ബിഷ്‌റുല്‍ ഹാഫി, ഇബ്രാഹീം ഫൈസി പഴുന്നാന എന്നിവര്‍ സംസാരിച്ചു. ഓണമ്പിള്ളൈ മുഹമ്മദ് ഫൈസി സ്വാഗതവും, സത്താര്‍ പന്തലൂര്‍ നന്ദിയും പറഞ്ഞു.
- SKSSF STATE COMMITTEE

ദാറുല്‍ ഹുദാ മിഅ്‌റാജ് സമ്മേളനത്തിന് ഒരുക്കങ്ങളായി

തിരൂരങ്ങാടി: മിഅ്‌റാജ് ദിനത്തോടനുബന്ധിച്ച്  15 ന് വെള്ളിയാഴ്ച ദാറുല്‍ഹുദാ കാമ്പസില്‍ നടക്കുന്ന മിഅ്‌റാജ്ദിന ദിക്‌റ് ദുആ സമ്മേളനത്തിന് വിപുലമായ ഒരുക്കങ്ങള്‍.
വെള്ളിയാഴ്ച വൈകീട്ട് അസര്‍ നമസ്‌കാരാനന്തരം നടക്കുന്ന ഖുര്‍ആന്‍ പാരായണ സ്വലാത്ത് മജ്‌ലിസിന് കോഴിക്കോട് സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍ നേതൃത്വം നല്‍കും. 
ഏഴിന് നടക്കുന്ന ദിക്‌റ് ദുആ സമ്മേളനം സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത ജനറല്‍ സെക്രട്ടറിയും ദാറുല്‍ ഹുദാ പ്രോ ചാന്‍സലറുമായ  ശൈഖുനാ ചെറുശ്ലേരി സൈനുദ്ദീന്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിക്കും. സമസ്ത പ്രസിഡന്റ്  ആനക്കര സി. കോയകുട്ടി മുസ്‌ലിയാര്‍, അത്തിപ്പറ്റ മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. സമ്മേളന നടത്തിപ്പിനായി വിവിധ സബ്കമ്മിറ്റികളും രൂപീകരിച്ചു.
- Darul Huda Islamic University

യൂസുഫ് ഹാജിയുടെ സ്മരണകളില്‍ പ്രാര്‍ത്ഥനാ സദസ്സ് ഇന്ന് (ഞായര്‍)

പൊന്നാനി: സമസ്തയുടെ പ്രവര്‍ത്തനങ്ങളില്‍ പൊന്നാനിയില്‍ നിറഞ്ഞു നിന്നിരുന്ന വി.പി. യൂസുഫ് ഹാജി ഇനി പ്രവര്‍ത്തകരുടെ മനസ്സുകളില്‍ തിളങ്ങുന്ന ഓര്‍മ. അസുഖബാധിതനായി കഴിഞ്ഞ ഞായറാഴ്ചയാണ് അദ്ദേഹം മരണപ്പെട്ടത്. പൊന്നാനി സൗത്ത് ആനപ്പടി മഹല്ലിന്റെ രൂപീകരണം മുതല്‍ അതിന്റെ സജീവ പ്രവര്‍ത്തകനും ഭാരവാഹിയുമായിരുന്നു. മരണപ്പെടുമ്പോള്‍ സലാമത്തുല്‍ ഇസ്‌ലാം മദ്‌റസയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം വഹിച്ചിരുന്നു. സമസ്തയുടെ കീഴ്ഘടകങ്ങളുടെ എല്ലാ യോഗങ്ങളിലും സജീവമായി പങ്കെടുത്തിരുന്ന യൂസുഫ് ഹാജിയുടെ മരണത്തോടെ പൊന്നാനിയിലെ ഉമറാക്കളില്‍ ഒരാളെക്കൂടി നഷ്ടപ്പെട്ടിരിക്കുന്നു. യൂസുഫ് ഹാജിയുടെ സ്മരണകളില്‍ പൊന്നാനിയിലെ സമസ്ത പ്രവര്‍ത്തകര്‍ ഇന്ന് രാത്രി ഏഴ് മണിക്ക് ആനപ്പടി ത്വാഹാ ജുമാ മസ്ജിദില്‍ അനുസ്മരണവും പ്രാര്‍ത്ഥനാ സദസ്സും സംഘടിപ്പിക്കുന്നുണ്ട്. സമസ്ത താലൂക്ക് ഭാരവാഹികള്‍ പങ്കെടുക്കും.
abdul razaq ck razaq puthuponnani

ആത്മസംസ്‌കരണ ചിന്തകള്‍ വ്യാപിപ്പിക്കുക : ബശീറലി തങ്ങള്‍

കേരള തസ്‌കിയത്ത് കോണ്‍ഫറന്‍സിന് തിരൂരില്‍ തുടക്കം


കോഴിക്കോട്: വ്യക്തിവിശുദ്ധിയാണ് സമൂഹപുരോഗതിയുടെ അടിസ്ഥാനമെന്നും അതിനായി ആത്മസംസ്‌കരണത്തിലൂന്നിയ കര്‍മപദ്ധതികള്‍ നടപ്പാക്കാന്‍ സംഘടനകള്‍ മുന്നോട്ടുവരണമെന്നും പാണക്കാട് സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു. എസ് കെ എസ് എസ് എഫ് ഇബാദ് സംഘടിപ്പിക്കുന്ന കേരള തസ്‌കിയത്ത് കോണ്‍ഫറന്‍സ് തിരൂരില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങള്‍. കേവലവിദ്യ കൊണ്ട് സാംസ്‌കാരിക അപചയത്തെ തടയാനാവില്ല.  ആത്മജ്ഞാനമാണ് മനുഷ്യനെ നന്‍മയിലേക്ക് നയിക്കുന്നതെന്നും തങ്ങള്‍ പറഞ്ഞു.  സംഘാടക സമിതി ചെയര്‍മാന്‍ കെ.കെ.എസ്. തങ്ങള്‍ വെട്ടിച്ചിറ അധ്യക്ഷത വഹിച്ചു. ഇബാദ് ചെയര്‍മാന്‍ ആസിഫ് ദാരിമി പുളിക്കല്‍ ആമുഖ പ്രഭാഷണം നിര്‍വഹിച്ചു. തിരൂര്‍ വാഗണ്‍ട്രാജഡി സ്മാരക ടൗണ്‍ഹാളിനടുത്ത് പ്രത്യേകം സജ്ജമാക്കിയ പന്തലില്‍  വൈകുന്നേരം മൗലിദ് പാരായണത്തോടെ ആരംഭിച്ച കോണ്‍ഫറന്‍സില്‍ വചനപ്പൊരുള്‍, സ്രഷ്ടാവിലേക്ക്, തന്‍ബീഹ്, മുറാഖബ സെഷനുകളില്‍ ഏലംകുളം ബാപ്പു മുസ്‌ലിയാര്‍, ഡോ. അബ്ദുലത്തീഫ് കോഴിക്കോട്, അബ്ദുല്ല റഹ്മാനി കാസര്‍കോട്, ഡോ. സാലിം ഫൈസി കൊളത്തൂര്‍ ക്ലാസെടുത്തു. സയ്യിദ് ഉമറലി തങ്ങള്‍, അബ്ദുല്ലക്കോയ തങ്ങള്‍ പുല്ലൂര്‍, പി.എം. റഫീഖ് അഹ്മദ്, വി.കെ.എച്ച്. റശീദ് മാസ്റ്റര്‍, ശഹീര്‍ അന്‍വരി,  സി.പി. അബൂബക്കര്‍ ഫൈസി, കെ.പി.റസാഖ് ഫൈസി, എം.പി.നുഅ്മാന്‍, എ.പി. മഅ്‌റൂഫ് ദാരിമി, കെ.എം. ശരീഫ്, ഹസന്‍ ദാരിമി കണ്ണൂര്‍, സി.കെ.എ.റസാഖ്, അബൂബക്കര്‍ പാലോളി പ്രസംഗിച്ചു. ഇന്ന് കാലത്ത് സ്‌നേഹപ്രപഞ്ചം സെഷനോടെ ആരംഭിക്കുന്ന ക്യാമ്പില്‍ പ്രമുഖ സാദാത്തീങ്ങളും പണ്ഡിതന്‍മാരും അതിഥികളായെത്തും. നാളെ ഉച്ചക്ക് സമാപിക്കും.
- ibadkerala

തിരൂര്‍ ഒരുങ്ങി; കേരള തസ്‌കിയത്ത് കോണ്‍ഫറന്‍സ് ഇന്ന് (വെള്ളി) തുടങ്ങും

കോഴിക്കോട്: എസ് കെ എസ് എസ് എഫ് ഇബാദ് സംഘടിപ്പിക്കുന്ന കേരള തസ്‌കിയത്ത് കോണ്‍ഫറന്‍സിന് ഇന്ന് തിരൂരില്‍ തുടക്കമാകും. തിരൂര്‍ വാഗണ്‍ട്രാജഡി സ്മാരക ടൗണ്‍ഹാളിനടുത്ത് പ്രത്യേകം സജ്ജമാക്കിയ പന്തലില്‍ വൈകുന്നേരം അഞ്ചിന് ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം രചിച്ച മന്‍ഖൂസ് മൗലിദോടെ ആരംഭിക്കുന്ന കോണ്‍ഫറന്‍സില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 1500 പ്രതിനിധികള്‍ പങ്കെടുക്കും. ആത്മസംസ്‌കരണം, വിശ്വാസ ശാക്തീകരണം, സ്രഷ്ടാവിലേക്ക്, സ്‌നേഹപ്രപഞ്ചം, മനാഖിബുശ്ശാഫിഈ, സുല്‍ത്വാനുല്‍ ഹിന്ദിന്റെ അമരസ്മരണകള്‍, തന്‍ബീഹ്, മുറാഖബ, മജ്‌ലിസുന്നൂര്‍ തുടങ്ങിയ സെഷനുകള്‍ക്ക് അംഗീകൃത വിശ്വാസ സരണികള്‍ക്ക് നേതൃത്വം നല്‍കുന്ന സാദാത്തീങ്ങളും സൂഫീ വര്യന്‍മാരും നേതൃത്വം നല്‍കും. നോളജ് കോര്‍ണര്‍, മുസ്വാഫഹ എന്നിവയും സമ്മേളനത്തിന്റെ ഭാഗമായി ഒരുക്കും. ഞായറാഴ്ച ഉച്ചക്ക് സമാപിക്കും. തിരൂരില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടക സമിതി ഭാരവാഹികളായ കെ.കെ.എസ്. തങ്ങള്‍, പി.എം. റഫീഖ് അഹ്മദ്, സി.പി. അബൂബക്കര്‍ ഫൈസി, കെ.പി.അബൂബക്കര്‍ ഫൈസി, എം.പി.നുഅ്മാന്‍ അറിയിച്ചു.
- abdul razaq ck razaq puthuponnani

കൊണ്ടോട്ടി മണ്ഡലം സമസ്ത സമ്മേളനം നാളെ സമാപിക്കും

മലപ്പുറം: ആദര്‍ശം, വിജ്ഞാനം വിശുദ്ധി എന്ന പ്രമേയത്തിലൂന്നി മാര്‍ച്ച് 23 മുതല്‍ നടന്നുവരുന്ന സമസ്ത കൊണ്ടോട്ടി മണ്ഡലം സമ്മേളന പരിപാടികളുടെ സമാപന മഹാസംഗമം ഇന്ന് കൊണ്ടോട്ടി സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ നഗറില്‍ വെച്ച് നടക്കും. കൊണ്ടോട്ടി മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളില്‍ നിന്നും കരിപ്പൂര്‍ ഏരിയയില്‍ നിന്നുമായി ആയിരക്കണക്കിനാളുകള്‍ സമ്മേളനത്തില്‍ പങ്കെടുക്കും . സമ്മേളനത്തിനു തുടക്കം കുറിച്ച് ഉലമ-ഉമറ സംഗമം ഖതീബ് സംഗമം മഹല്ല് നേതൃസംഗമം മുഅല്ലിം മുതഅല്ലിം സംഗമം, വളണ്ടിയര്‍ റാലി തുടങ്ങിയ വിവിധ പരിപാടികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്നിരുന്നു. വിജ്ഞാനത്തിന്റെ ഉയരങ്ങള്‍ കീഴടക്കി വിശുദ്ധിയുടെ ജീവിതം നയിച്ച് ആദര്‍ശ ബോധമുള്ള തലമുറയെ വാര്‍ത്തെടുക്കുന്ന ദൗത്യമാണ് സമസ്തകേരള ജംഈയ്യത്തുല്‍ ഉലമ നടത്തികൊണ്ടിരിക്കുന്നത്. സമസ്തയുടെ പൂര്‍വ്വീകരായ നേതാക്കള്‍ കാണിച്ചു തന്ന ജീവിത ദൗത്യമാണത്. അപജയങ്ങളിലേക്കും അധപതനത്തിലേക്കും നീങ്ങികൊണ്ടിരിക്കുന്ന ആധുനിക സമൂഹത്തെ നന്മകളിലേക്കു വഴിനടത്താനുള്ള ഈ ശ്രമങ്ങള്‍ പ്രബോധനത്തിന്റെകൂടി ഭാഗമാണ്. സമ്മേളനത്തിന്റെ ഈ പ്രമേയത്തെ പൊതുസമൂഹത്തിലേക്കു പകര്‍ന്നു നല്‍കുകയാണ് മണ്ഡലം സമ്മേളനങ്ങളിലൂടെ സമസ്ത ചെയ്യുന്നത്. സമാപന മഹാസമ്മളനത്തില്‍ എസ്. എസ്. എല്‍. സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് നേടിയവരും സമസ്തകേരള ഇസ്ലാം മത വിദ്യഭ്യാസ ബോര്‍ഡിനു കീഴിലെ മദ്‌റസകളില്‍ പഠിക്കുന്നവരുമായ വിദ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡ് ദാന ചടങ്ങ്, സമസ്തയുടെ പ്രാസ്ഥിനിക രംഗത്ത് സജീവമായി പ്രവര്‍ത്തനം നടത്തുന്നവരെ ആദരിക്കല്‍ ഓമാനൂര്‍ ശുഹദാക്കളുടെ ഖബര്‍സിയാറത്ത്, വിഖായ-ആമില വളണ്ടിയര്‍മാരും വിദ്യാര്‍ത്ഥികളും അധ്യാപകരും അണിനിരക്കുന്ന റാലിയും സമ്മേളനത്തോടനുബന്ധിച്ച് നടക്കും . സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍മുസ്ലിയാരുടെ അധ്യക്ഷതയില്‍ എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. സമസ്ത ട്രഷറര്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയതങ്ങള്‍ കോട്ടുമല ബാപ്പുമുസ്ലിയാര്‍, അബ്ദുസമദ്പൂക്കോട്ടൂര്‍, അബൂബക്കര്‍ ഹുദവി മുണ്ടംപറമ്പ്, മുഹമ്മദ് രാമന്തള്ളി, പി. എ ജബ്ബാര്‍ഹാജി, കെ. മുഹമ്മദുണ്ണിഹാജി എം. എല്‍. എ തുടങ്ങിയവര്‍ പങ്കെടുക്കും 
പത്രസമ്മേളനത്തില്‍ പങ്കെടുത്തവര്‍ നാസിറുദ്ദീന്‍ ദാരിമി ചീക്കോട്, മുഹമ്മദ് കുട്ടി ദാരിമി കോടങ്ങാട്, കെ. പി ബാപ്പുഹാജി മുതുപറമ്പ്, അബ്ദുല്‍ ഗഫൂര്‍ദാരിമി മുണ്ടക്കുളം.
- SHAMSULULAMA COMPLEX - MUNDAKKULAM