Pages

ബഹ്‌റൈന്‍ സമസ്‌ത കേന്ദ്ര മദ്‌റസ 20 ാം വാർഷികം; ത്രൈമാസ കാമ്പയിൻ ജൂണ്‍ 5 മുതല്‍

മനാമ: സമസ്‌ത കേരള സുന്നീ ജമാഅത്ത്‌ ബഹ്‌റൈന്‍ കേന്ദ്ര കമ്മിറ്റിയുടെ മേല്‍ നോട്ടത്തില്‍ ബഹ്‌റൈന്‍ റൈഞ്ചിലെ ഒമ്പത്‌ മദ്‌റസകളുടെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനാമ ഇര്‍ശാദുല്‍ മുസ്‌ലിമീന്‍ ഹയര്‍ സെക്കണ്ടറി മദ്‌റസയുടെ 20 ാം വാര്‍ഷികാഘോഷം വിപുലമായ പരിപാടികളോടെ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.
2015 ജൂണ്‍ 5 മുതല്‍ ആഗസ്റ്റ്‌ 29 വരെ നീണ്ടു നില്‍ക്കുന്ന ത്രൈമാസ കാമ്പയിനില്‍ പ്രമുഖ പണ്ഡിതരും നേതാക്കളും സംബന്ധിക്കും
സമസ്‌ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ 7499–ാം അംഗീകാരം ലഭിച്ച മദ്‌റസ 1995 മുതലാണ്‌ ഔദ്യോഗികമായി സമസ്‌തയുടെ കീഴില്‍ പ്രവര്‍ത്തനമാരംഭിച്ചത്‌. മനാമയുടെ ഹൃദയ ഭാഗത്ത്‌ ഗോള്‍ഡ്‌ സിറ്റിക്ക്‌ സമീപം വിശാലമായ സൌകര്യത്തോടെ 1 മുതല്‍ 12 വരെ ക്ലാസ്സുകളിലായി 300 ഓളം വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ പഠനം നടത്തി കൊണ്ടിരിക്കുന്നു പത്ത്‌ അധ്യാപകര്‍ എം.സി. മുഹമ്മദ്‌ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ സേവനം ച്ചെയ്‌തു കൊണ്ടിരിക്കൂന്നു. മദ്‌റസയോടനൂബന്‍ഡിച്ച്‌ പ്രഗത്‌ഭനായ ഹാഫിളിന്റെ നേതൃത്വത്തില്‍ ഹിഫ്‌ള്‌ ക്കോഴ്സും നടന്നു വരുന്നുണ്ടെന്നും പത്ര ക്കുറിപ്പിൽ അറിയിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 39828718 ബന്ധപ്പെടുക.

കടമേരി റഹ് മാനിയ്യ അറബിക് കോളേജ് ബഹ്റൈന്‍ കമറ്റിക്ക് പുതിയ ഭാരവാഹികൾ

ടിപ്ടോപ്പ് ഉസ്മാന്‍ പ്രസിഡന്‍റ്, ഒ.നിസാര്‍ കടമേരി ജനറല്‍ സെക്രട്ടറി, അസീസ് കുറ്റിയില്‍ ഖജാജി
മനാമ:ഉത്തരകേരളത്തിലെ പ്രഥമ മത-ഭൗതിക സമന്വയ സ്ഥാപനമായ കടമേരി റഹ് മാനിയ്യ അറബിക് കോളേജിന്‍റെ ബഹ്റൈന്‍ കമ്മറ്റിക്ക് പുതിയ ഭാരവാഹികളായി. 
മനാമ സമസ്ത മദ്റസാ ഹാളില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിര‍ഞ്ഞെടുത്തത്. തുടര്‍ന്നു നടന്ന യോഗത്തില്‍ 31 അംഗ പ്രവര്‍ത്തക സമിതി അംഗങ്ങളെയും തിരഞ്ഞെടുത്തിട്ടുണ്ട്.
ജീവകാരുണ്ണ്യ പ്രവര്‍ത്തകനും വിലാതപുരം സ്വദേശിയുമായ ടിപ്ടോപ്പ് ഉസ്മാന്‍ പ്രസിഡന്‍റും, കടമേരി സ്വദേശി നിസാര്‍ ഒതയോത്ത് ജനറല്‍ സെക്രട്ടറിയും കുറ്റിയില്‍ അസീസ് ഖജാജിയുമായാണ് പുതിയ കമ്മറ്റി നിലവില്‍ വന്നത്. ഉബൈദുല്ല റഹ് മാനി കൊന്പംകല്ല് ഓര്‍ഗനൈസിംഗ് സെക്രട്ടറിയുമാണ്.
ആലിയ ഹമീദ് ഹാജി, ചാലിയാടന്‍ ഇബ്രാഹീം ഹാജി, ഒ.വി.അബ്ദുല്ലഹാജി, സി.എഛ്. കുനിങ്ങാട്, കൃഷ്ണാണ്ടി ഇബ്രാഹീം, റഫീഖ് നാദാപുരം, ആര്‍.ഖാലിദ് എന്നിവര്‍ രക്ഷാധികാരികളുമാണ്. 
മറ്റു പ്രധാന ഭാരവാഹികള്‍- 
വൈസ് പ്രസിഡന്‍റുമാര്‍: കുയ്യാലില്‍ മഹ് മൂദ് ഹാജി, കുഞ്ഞബ്ദുല്ല തുന്പിയോട്ട് കുന്നുമ്മല്‍, സകരിയ്യ എടചേചരി, കുന്നോത്ത് അബ്ദുല്ല.
ജോ.സെക്രട്ടറിമാര്‍: ഖാസിം റഹ് മാനി പടിഞ്ഞാറത്തറ, എ.പി ഫൈസല്‍ വില്ല്യാപ്പള്ളി, അബ്ദുല്ലത്വീഫ് ടി.ടി, എ.കെ. സൂഫി (ജീലാനി).
ജനറല്‍ ബോഡി യോഗം അലി റഹ് മാനി വെള്ളമുണ്ട ഉദ്ഘാടനം ചെയ്തു. പിപിഎം കുനിങ്ങാട് അദ്ധ്യക്ഷത വഹിച്ചു.
എ.പി. ഫൈസല്‍ വില്ല്യാപ്പള്ളി, കളത്തില്‍ മുസ്ഥഫ, ശറഫുദ്ധീന്‍ മാരായ മംഗലം, റഫീഖ് നാദാപുരം, ചാല്യാടന്‍ ഇബ്രാഹീം ഹാജി, സി.എഛ് . കുനിങ്ങാട്, കരീം നെല്ലൂര്‍, ഇര്‍ഷാദ്, അശ്റഫ് തോടന്നൂര്‍ തുടങ്ങിയവര്‍ ബഹ്റൈനിലെ വിവിധ സംഘടനകളെ പ്രതിനിധീകരിച്ചു സംസാരിച്ചു. 
മുന്‍ പ്രസി.പി.പി. കുനിങ്ങാട് അദ്ധ്യക്ഷത വഹിച്ചു. എ.പി. ഫൈസല്‍ വില്ല്യാപ്പള്ളി, ഒ.വി.അബ്ദുല്ല എന്നിവര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. മുന്‍ കോളേജ് സെക്രട്ടറി കൂടിയായ ചാലിയാടന്‍ ഇബ്രാഹിം ഹാജി അവതാരകനും പിപി എം കുനിങ്ങാട് അനുവാദകനുമായ പാനല്‍ പരിഗണിച്ചാണ് തിരഞ്ഞെടുപ്പ് നടന്നത്. ഖാസിം റഹ് മാനി സ്വാഗതവും ജന.സെക്രട്ടറി നിസാര്‍ കടമേരി നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടന്ന ചടങ്ങില്‍ മുന്‍ പ്രസി.പി.പി. കുനിങ്ങാടിന് യാത്രയപ്പ് നല്കി.

SKSSF TREND കരിയര്‍ ക്ലിനിക്ക്; റിസോര്‍സ് ട്രൈനിങ്ങ് സമാപിച്ചു

കോഴിക്കോട്: എസ്. കെ. എസ്. എസ് എഫ്. വിദ്യാഭ്യാസ വിഭാഗമായ ട്രെന്റ് അവധിക്കാല കാമ്പയിന്റെ ഭാഗമായി 90 കേന്ദ്രങ്ങളില്‍ കരിയര്‍ ക്ലിനിക്കുകള്‍ നടത്തപ്പെടുന്നു. റിസോഴ്‌സ് അംഗങ്ങള്‍ക്കുള്ള പരിശീലനം മൂന്ന് ഘട്ടങ്ങളിലായി കോഴിക്കോട് വെച്ച് നടന്നു. എ. വി അബ്ദുറഹ്മാന്‍ മുസ്ലിയാര്‍, ശാഹുല്‍ ഹമീദ് മേല്‍മുറി, പ്രൊഫസര്‍ അബ്ദുല്‍ മജീദ് കൊടക്കാട്, അബ്ദുല്‍ ഖയ്യൂം കടമ്പോട്, റിയാസ് നരിക്കുനി, റഷീദ് കൊടിയൂറ തുടങ്ങിയവര്‍ പങ്കെടുത്തു. കരിയര്‍ ക്ലാസുകള്‍ നടത്താന്‍ ആഗ്രഹിക്കുന്ന മഹല്ലുകമ്മറ്റികള്‍, ശാഖ, ക്ലസ്റ്റര്‍, മേഖലകള്‍ ബന്ധപ്പെടുക: 9037623885, 9497303132.
- SKSSF STATE COMMITTEE

SKSSF കാസര്‍കോട് മേഖലാ സര്‍ഗലയ സ്വാഗത സംഘം യോഗം ഞായാറാഴച്ച

ബെദിര: എസ് കെ എസ് എസ് എഫ് സംസ്ഥാനത്തുടനീളം രണ്ടു വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന സര്‍ഗലയത്തിന്റെ കാസര്‍കോട് മേഖലാ സര്‍ഗലയ സ്വാഗത സംഘ യോഗം ഞായാറാഴച്ച വൈകുന്നേരം ബെദിര ഹയാത്തുല്‍ ഹുദാ മദ്റസയില്‍ നടക്കുമെന്ന് സ്വാഗത സംഘം ചെയര്‍മാന്‍ സി.എ അബദുല്ല കുഞ്ഞി ചാല, ജനറല്‍ കണ്‍വീനര്‍ ഹാരിസ്‌ ബെദിര, ശാഖാ പ്രസിഡന്റ് ഹമീദ് സി.ഐ.എ, ജനറല് സെക്രട്ടറി ഇര്‍ഷാദ് ഇര്‍ഷാദി ഹുദവി ബെദിര എന്നിവര്‍ അറിയിച്ചു.
- Secretary, SKSSF Kasaragod Distict Committee

സ്ത്രീ വിദ്യാഭ്യാസം കാലഘട്ടത്തിന്റെ ആവശ്യം : പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍

വെക്കേഷണല്‍ തര്‍ബിയത്ത് ക്യാമ്പ് ഉദ്ഘാടനം ചെയ്തു


ബാലരാമപുരം: വനിതാ വിദ്യാഭ്യാസം കാലഘട്ടത്തിന്റെ അനിവാര്യതയായി മാറിയിരിക്കുകയാണെന്നും വനിതകള്‍ വിദ്യ നേടി പ്രബുദ്ധരാകണമെന്നും കേരള വഖഫ് ബോര്‍ഡ് ചെയര്മാതന്‍ പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ പറഞ്ഞു. അല്‍ അമാന്‍ എജ്യുക്കേഷണല്‍ കോംപ്ലക്സിന്റെ കീഴില്‍ നടത്തപ്പെടുന്ന വേക്കേഷണല്‍ തര്‍ബിയത്ത് ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. സര്‍ക്കാറുകള്‍ മുസ്ലിം സ്ത്രീകള്‍ക്ക് വേണ്ടി പല പദ്ധതികളും നടപ്പാക്കുന്നുണ്ടെങ്കിലും മതിയായ വിദ്യഭ്യാസ യോഗ്യത ഇല്ലാത്തത് കൊണ്ട് പ്രതീക്ഷിച്ച റിസള്‍ട്ട് കിട്ടുന്നില്ല. ഇതിനൊരു മാറ്റം വരണമെങ്കില്‍ സ്ത്രീകള്‍ ഉയര്‍ന്ന വിദ്യാഭ്യാസം നേടാന്‍ തയ്യാറാകണമെന്നും തങ്ങള്‍ ആഹ്വാനം ചെയ്തു. മുസ്ലിംകളെ സംബന്ധിച്ചിടത്തോളം മത ഭൌതിക വിദ്യാഭ്യാസം ഒരുപോലെ പ്രധാനമാണ്. എങ്കില്‍ മാത്രമേ ഇരുലോകത്തെയും വിജയിക്കാന്‍ സാധിക്കുകയുള്ളൂവെന്നും മതഭൌതിക വിദ്യാഭ്യാസം മികച്ച രീതിയില്‍ സമന്വയിപ്പിച്ച് മുന്നോട്ട് കൊണ്ട് പോകുന്ന അല്‍ അമാന്‍ എജ്യുക്കേഷണല്‍ കോംപ്ലക്സിന്റെ് പ്രവര്‍ത്തനം മാതൃകാപരമാണന്നും തങ്ങള്‍ പറഞ്ഞു. ചടങ്ങില്‍ ഡോ കെ ടി ജാബിര്‍ ഹുദവി, സ്ട്രൈറ്റ് പാത്ത് ഇന്റര്‍നാഷണല്‍ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ ഡയറക്ടര്‍ ഹാരിസ് ഹുദവി മടപ്പള്ളി, സയ്യിദ് അബ്ദുറഹമാന്‍ ഹുദവി മമ്പുറം, സ്വാലിഹ് ഹുദവി കൂരിയാട്, ശക്കീര്‍ നാദാപുരം, അനസ് ഹുദവി വെട്ടിച്ചിറ തുടങ്ങിയവര്‍ സംബന്ധിച്ചു.
- alamanedu complex

അബ്ദുസ്സമദ് പൂക്കോട്ടൂരിനും എം.ടി. അബൂബക്കര്‍ ദാരിമിക്കും ദമ്മാമില്‍ സ്വീകരണം നല്‍കി

ദമ്മാം : ഹൃസ്വസന്ദര്‍ശനാര്‍ത്ഥം ദമ്മാമില്‍ എത്തിയ എസ് വൈ എസ് സ്റ്റേറ്റ് സെക്രട്ടറി ബഹു: അബ്ദുസ്സമദ് പൂക്കോട്ടൂരിനും, ഇസ്തിഖാമ ചെയര്‍മാന്‍ എം ടി അബൂബക്കര്‍ ദാരിമിക്കും സ്വീകരണം നല്‍കി. സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍, സയ്യിദ് ഫസല്‍ തങ്ങള്‍, ഖാളി മുഹമ്മദ്, അബൂബക്കര്‍ ഹാജി ആനമങ്ങാട്, സൈതലവി ഹാജി, ശിഹാബ് ഫൈസി, ബശീര്‍ ബാഖവി, ഫവാസ് ഹുദവി, സഖറിയ ഫൈസി പന്തല്ലൂര്‍, അബൂബക്കര്‍ ദാരിമി പുല്ലാര, ഇബ്രാഹീം ഓമശ്ശേരി, മാഹിന്‍ വിഴിഞ്ഞം, ഇബ്രാഹിം മൗലവി, മുഹമ്മദ് കുട്ടി തിരൂര്‍, കുഞ്ഞിമുഹമ്മദ് കടവനാട്, മജീദ് കുറ്റിക്കാട്ടൂര്‍, ഹസൈനാര്‍ കാസര്‍ഗോഡ്, ഇസ്മായീല്‍ കാസര്‍ഗോഡ്, ഇല്യാസ്, ഒ പി. ഹബീബ്, സിദ്ദീഖ് പാണ്ടികശാല, ശുഹൈല്‍ കാരന്തൂര്‍ തുടങ്ങി സൗദി കിഴക്കന്‍ പ്രവിശ്യയിലെ എസ് വൈ എസ്, എസ് കെ ഐ സി, കെ എം സി, സി നേതാക്കള്‍ ചേര്‍ന്ന് ദമ്മാം ഇന്റര്‍നാഷണല്‍ എയര്‍പ്പോര്‍ട്ടില്‍ ആവേശോജ്വലമായ സ്വീകരണം നല്‍കി. ദമ്മാം, റിയാദ്, ജിദ്ദ, മക്ക, മദീന, ബുറൈദ, യാമ്പു, ലൈലാ അഫ്‌ലാജ്, അല്‍-ഖര്‍ജ്, ഖമീശ് മുശൈത്ത്, അബ്ഹ, ജിസാന്‍, റാബഖ്, തുടങ്ങി സൗദിയിലെ വിവിത കേന്ദ്രങ്ങളില്‍ നേതാക്കള്‍ സന്ദര്‍ശനം നടത്തുന്നതായിരിക്കും. ഇവരുമായി ബന്ധപ്പെടുവാന്‍ ആഗ്രഹിക്കുന്നവര്‍ 0556673975, 0502195506 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് എസ് കെ ഐ സി സൗദി നാഷണല്‍ പ്രസിഡ് അബൂബക്കര്‍ ഫൈസി ചെങ്ങമനാടും സെക്രട്ടറി അലവിക്കുട്ടി ഒളവട്ടൂരും അറിയിച്ചു.
- A. K. RIYADH

സമസ്ത: സ്‌കൂള്‍വര്‍ഷ പൊതുപരീക്ഷ ഇന്നാരംഭിക്കും

ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് സ്‌കൂള്‍ വര്‍ഷ കലണ്ടര്‍ പ്രകാരം പ്രവര്‍ത്തിക്കുന്ന മദ്‌റസകളിലെ പൊതുപരീക്ഷ ഇന്നും നാളെയുമായി നടക്കും. അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളിലായി നടക്കുന്ന പൊതുപരീക്ഷയില്‍ അഞ്ചാം തരത്തില്‍ 200 സെന്ററുകളിലായി 6,166 വിദ്യാര്‍ഥികളും, ഏഴാം തരത്തില്‍ 157 സെന്ററുകളിലായി 4,322 വിദ്യാര്‍ഥികളും, പത്താം തരത്തില്‍ 49 സെന്ററുകളിലായി 1024 വിദ്യാര്‍ഥികളും, പ്ലസ്ടു ക്ലാസില്‍ നാല് സെന്ററുകളിലായി 35 വിദ്യാര്‍ഥികളും ഉള്‍പ്പെടെ ആകെ 11,547 വിദ്യാര്‍ഥികള്‍ പരീക്ഷയ്ക്കിരിക്കും. 2014ലെ  പൊതുപരീക്ഷയിലേതിനേക്കാള്‍ വിദ്യാര്‍ഥികള്‍ ഈ വര്‍ഷം വര്‍ദ്ധിച്ചിട്ടുണ്ട്.
പരീക്ഷാ നടത്തിപ്പിന് അഞ്ച് സൂപ്രണ്ടുമാരെയും 341 സൂപ്രവൈസര്‍മാരെയും നിയമിച്ചിട്ടുണ്ട്. കേന്ദ്രീകൃത മൂല്യനിര്‍ണയത്തിന് ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയ പരിശോധകരെയും തിരഞ്ഞെടുത്തിട്ടുണ്ട്. ഗള്‍ഫ് മേഖലകളിലും കര്‍ണാടക സംസ്ഥാനത്തും  പൊതുപരീക്ഷ കഴിഞ്ഞദിവസം നടന്നു.
- Mujeeb Poolode