Pages

ശംസുല്‍ ഉലമാ ആണ്ടു നേര്‍ച്ചയും ദിക്ര്‍ മജ്‌ലിസും ഞായറാഴ്ച വെങ്ങപ്പള്ളിയില്‍

വെങ്ങപ്പള്ളി : ദീര്‍ഘകാലം സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമായുടെ ജനറല്‍ സെക്രട്ടറിയായിരുന്ന ശംസുല്‍ ഉലമാ ഇ കെ അബൂബക്കര്‍ മുസ്‌ലിയാരുടെ പതിനേഴാമത് ആണ്ടു നേര്‍ച്ചയും മാസാന്ത ദിക്ര്‍ മജ്‌ലിസും മാര്‍ച്ച് 2 ഞായറാഴ്ച വെങ്ങപ്പള്ളി അക്കാദമിയില്‍ നടക്കും. വൈകുന്നേരം 7 മണിക്ക് നടക്കുന്ന പരിപാടിയില്‍ കോഴിക്കോട് ഖാസി മുഹമ്മദ്‌കോയ ജമലുല്ലൈലി തങ്ങള്‍, പാണക്കാട് സയ്യിദ് ശഹീറലി ശിഹാബ് തങ്ങള്‍, കെ ടി ഹംസ മുസ്‌ലിയാര്‍, ശിഹാബുദ്ദീന്‍ തങ്ങള്‍ വാഫി, ആനമങ്ങാട് അബൂബക്കര്‍ മുസ്‌ലിയാര്‍, എസ് മുഹമ്മദ് ദാരിമി, ടി സി അലി മുസ്‌ലിയാര്‍, എം എം ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. മുഹമ്മദ് കോയ വാഫി അനുസ്മരണ പ്രഭാഷഷണം നടത്തും
- Shamsul Ulama Islamic Academy VEngappally

SKSSF കൊടുവള്ളി ടൌണ്‍, സിറാജുല്‍ ഹുദ ട്രെന്‍റ് ഗൈഡന്‍സ് ക്ലബ്ബ് സംയുക്താഭിമുഖ്യത്തില്‍ ഗൈഡന്‍സ് ക്ലാസ് സംഘടിപ്പിച്ചു

മലപ്പുറം : SKSSF കൊടുവള്ളി ടൌണ്‍, സിറാജുല്‍ ഹുദ ട്രെന്‍റ് ഗൈഡന്‍സ് ക്ലബ്ബിന്‍റെ സംയുക്താഭിമുഖ്യത്തില്‍ SSLC, +2 വിദ്യാര്‍ത്ഥികള്‍ക്കായി അക്കാദമിക് ഗൈഡന്‍സ് ക്ലാസ് സംഘടിപ്പിച്ചു. മഹല്ല് ഖത്തീബ് ബശീര്‍ റഹ്‍മാനി ഉദ്ഘാടനം ചെയ്തു. ടൌണ്‍ പ്രസിഡന്‍റ് നാസര്‍ ഇ.ടി. അധ്യക്ഷത വഹിച്ചു. ട്രെന്‍റ് റെപ്പ് ഇ.ടി. അബ്ദുല്‍ ഗഫൂര്‍ ക്ലാസ് എടുത്തു. നാഫില്‍ പി.സി. സ്വാഗതവും ജാസിം ഇ.സി. നന്ദിയും പറഞ്ഞു.
- Nafil pc.koduvally

ശിഹാബ് തങ്ങള്‍ അവാര്‍ഡ് മഹല്ല് എന്ററോള്‍മെന്റ് മാര്‍ച്ച് 1 ന് പേരാമ്പ്രയില്‍

പെരിന്തല്‍മണ്ണ : പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഇസ്‌ലാമിക് സ്റ്റഡീസ് സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന മഹല്ല് ശാക്തീകരണ പരിപാടിയുടെ ഭാഗമായി ഏര്‍പ്പെടുത്തിയ ശിഹാബ് തങ്ങള്‍ അവാര്‍ഡിനുള്ള എന്ററോള്‍മെന്റ് മാര്‍ച്ച് ഒന്നിന് ശനിയാഴ്ച ആരംഭിക്കും. കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര ജബലുന്നൂറില്‍ നടക്കുന്ന ചടങ്ങില്‍ തെരഞ്ഞെടുക്കപ്പെട്ട മഹല്ല് ജമാഅത്തുകളുടെ ഭാരവാഹികള്‍ക്കും വളണ്ടിയര്‍മാര്‍ക്കും പരിശീലനം നല്‍കും. പരിഷ്‌കരിച്ച മഹല്ല് സര്‍വ്വേ സോഫ്റ്റ്‌വെയര്‍ മഹല്ലുകള്‍ക്ക് വിതരണം ചെയ്യും. എന്ററോള്‍മെന്റ് ഉദ്ഘാടനം വൈകിട്ട് നാല് മണിക്ക് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്‌കോയ ജമലുല്ലൈലി തങ്ങള്‍, ഹാജി കെ. മമ്മദ് ഫൈസി, എം.സി മായിന്‍ ഹാജി, റഫീഖ് സകരിയ്യ ഫൈസി പ്രസംഗിക്കും.
- Secretary Jamia Nooriya

SKSSF സില്‍വര്‍ ജൂബിലി; മലപ്പുറം ജില്ലാ ലീഡേഴ്സ് പാര്‍ലമെന്റ് ഇന്ന് മലപ്പുറത്ത്

മലപ്പുറം : SKSSF ജില്ലയില്‍ നടപ്പാക്കി വരുന്ന സമഗ്ര വിദ്യഭ്യാസ സാമൂഹിക സേവന പദ്ധതിയായ 'വിഷന്‍ 15' ന്റെ ഭാഗമായി സില്‍വര്‍ ജൂബിലി വര്‍ഷത്തെ പദ്ധതി നിര്‍വ്വഹണത്തിന്നായി ഇന്ന് മലപ്പുറം ടൗണ്‍ ഹാളില്‍ ലീഡേഴ്സ് പാര്‍ലമെന്റ് നടത്തും. ജില്ലയിലെ 1200 ശാഖകളിലേയും 175 ക്ലസ്റ്ററുലേയും പ്രസിഡന്റ് സെക്രെട്ടറിമാരും മേഖല, ജില്ലാ കൗണ്‍സിലര്‍മാരും പങ്കെടുക്കുന്ന മീറ്റ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രെട്ടറി ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്‍ലിയാര്‍ ഉദ്ഘാടനം ചെയ്യും.
പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, എസ്.വി. മുഹമ്മലി മാസ്റ്റര്‍, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, സത്താര്‍ പന്തല്ലൂര്‍, സലീം ഫൈസി കൊളത്തൂര്‍, റഹീം ചുഴലി എന്നിവര്‍ ക്ലാസെടുക്കും. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ സമാപ്പന സന്ദേശം നല്‍ക്കും. കരിയര്‍ ക്ലബ്ബ്, ഇസ്ലാമിക് റ്റീനേജ് ക്യാമ്പസ്, സ്കൂള്‍ ഓഫ് ഇസ്ലാമിക് തോഡ്സ്, വിഖായ, സഹചാരി, ഇസ്തിഖാമ എന്നീ പദ്ധതികളെ വിലയിരുത്തും.
- Dubai SKSSF

പേരാല്‍ മദ്‌റസ ജൂബിലി ഉദ്ഘാടനവും മതപ്രഭാഷണവും ഫെബ്രുവരി 28 വെള്ളിയാഴ്ച

പടിഞ്ഞാറത്തറ : പേരാല്‍ മഅ്ദിനുല്‍ ഉലൂം മദ്‌റസ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ പ്രചരണോദ്ഘാടനം 28 ന് വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് റഹ്മാനിയ നഗറില്‍ നടക്കും. മുഹമ്മദ് പടിഞ്ഞാറത്തറ അദ്ധ്യക്ഷത വഹിക്കും. സയ്യിദ് ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഇബ്രാഹിം ഫൈസി, സി കെ അബൂബക്കര്‍, കെ മൊയ്തു, ടി അബ്ദുസലാം, മുനീര്‍ മാസ്റ്റര്‍ സംസാരിക്കും. തുടര്‍ന്ന് ഹാഫിള് അബ്ദുല്‍ ശുക്കൂര്‍ സൈനി ആലപ്പുഴ മതപ്രഭാഷണം നടത്തും.
- Shamsul Ulama Islamic Academy VEngappally

SKSSF സില്‍വര്‍ ജൂബിലി; ലോഗോ പ്രകാശനം ചെയ്തു

ലോഗോ പ്രകാശനം പാണക്കാട് സയ്യിദ്
ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കുന്നു
കോഴിക്കോട് : SKSSF സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ലോഗോ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രകാശനം ചെയ്തു. ചടങ്ങില്‍ ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്‌ലിയാര്‍, സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വലി ശിഹാബ് തങ്ങള്‍, എം ടി അബ്ദുല്ല മുസ്‍ലിയാര്‍, കോട്ടുമല ബാപ്പു മുസ്‌ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി , യു ശാഫി ഹാജി, ആദൃശ്ശേരി ഹംസ കുട്ടിമുസ്‌ലിയാര്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, ഡോ. സുബൈര്‍ ഹുദവി, ഡോ. ജാബിര്‍ ഹുദവി, അബ്ദുറഹീം ചുഴലി, പി എം റഫീഖ് അഹ്മദ് തുടങ്ങിയവര്‍ സംബന്ധിച്ചു.
- SKSSF STATE COMMITTEE

'ഇസ്തിഗാസ' ശിര്‍ക്കോ? സുന്നി-മുജാഹിദ് സംവാദ വ്യവസ്ഥ തയ്യാറാക്കൽ ഇന്ന് ക്ലാസ് റൂമിൽ


ഓണ്‍ലൈൻനിരവധി സംവാദങ്ങളിലൂടെ വഹാബി ആശയങ്ങളെ തരിപ്പണമാക്കിയ ഓണ്‍ലൈനിലെ കേരള ഇസ്ലാമിക് ക്ലാസ് റൂം വീണ്ടും സംവാദത്തിലേക്ക്. 
നേരത്തെ മംഗലാപുരത്ത് നടന്ന സംവാദത്തിന്റെ തുടർച്ചയായായാണ്‌ ഇസ്തിഗാസ എന്ന വിഷയത്തിൽ ഇന്ന് രാത്രി ഇന്ത്യൻ സമയം 11 .30 ന് സുന്നി-മുജാഹിദ് വിഭാഗത്തിന്റെ സംവാദ വ്യവസ്ഥ തയ്യാറാക്കൽ നടക്കുന്നത്. ഇതിന്റെ തൽ സമയ സംപ്രേഷണം www.kicrlive.com , ബൈലക്‌സ്‌ മെസഞ്ചറിലെ കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം, മൊബൈലിലെ ഇന്റര്‍നെറ്റ്‌ റേഡിയോ എന്നിവ മുഖേന തല്‍സമയം ലഭ്യമായിരിക്കും. 

ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി പന്ത്രണ്ടാം ബിരുദദാന സമാപന മഹാ സമ്മേളനം(RECORD)

കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം തത്സമയം സംപ്രേഷണം ചെയ്ത ദാറുല്‍ ഹുദാസമ്മേളനത്തിന്റെ മുഴുവൻ റെക്കോർഡിന്  ഇവിടെ ക്ലിക്ക് ചെയ്യുക

SKSSF രജത ജൂബിലി ശില്പശാല മാര്‍ച്ച് ഒന്നിന് തിരൂരില്‍

കോഴിക്കോട് : SKSSF രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള സംസ്ഥാന തല ശില്പശാല മാര്‍ച്ച് ഒന്നിന് രാവിലെ 10 മണി മുതല്‍ വൈകീട്ട് 4 മണി വരെ തിരൂര്‍ സാംസ്‌കാരിക സമുച്ചയത്തില്‍ നടക്കും . 'നീതി ബോധത്തിന്റെ നിതാന്ത ജാഗ്രത' എന്ന മുദ്രവാക്യവുമായി നടക്കുന്ന ജൂബിലി ആഘോഷം 2015 ഫെബ്രുവരി 19 മുതല്‍ 22 വരെ തൃശൂര്‍ സമര്‍ഖന്ദില്‍ നടക്കുന്ന ഗ്രാന്റ്ഫിനാലെയോടെ സമാപിക്കും. ജൂബിലി കാലയളവില്‍ നടക്കുന്ന ഇരുപത്തിഅഞ്ചിന പദ്ധതികളുടെ ഭാഗമായി നടക്കുന്ന ശില്പ ശാലയില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങള്‍, സംഘടനയുടെ സ്ഥാപക നേതാക്കള്‍, വിവിധ ഉപസമിതി ചെയര്‍മാന്‍ കണ്‍വീനര്‍മാര്‍ തുടങ്ങിയവര്‍ ശില്പശാലയില്‍ പങ്കെടക്കും.
- SKSSF STATE COMMITTEE

ഇര്‍ഫാനിയ്യ 21 ന്റെ നിറവില്‍

ചപ്പാരപ്പടവ് : പ്രകൃതി രമണീയമായ ചപ്പാരപ്പടവിന്റെ വിരിമാറില്‍ ഇന്നും പ്രൗഢിയോടെ തലയുയര്‍ത്തിനില്‍ക്കുന്ന. കണ്ണൂര്‍ ജില്ലയിലെ പ്രഥമ സനദ്ദാന സ്ഥാപനമാണ് ഇര്‍ഫാനിയ്യാ അറബിക് കോളേജ്. വിജ്ഞാനദാഹികളുടെ പ്രവാഹം ദൈനംദിനം തുടര്‍ന്നപ്പോള്‍ പാരമ്പര്യ ദര്‍സ് ശൈഖുനാ വി. മുഹമ്മദ് മുസ്‌ലിയാര്‍ അതിന്റെ പഴമയും തനിമയും നിലനിര്‍ത്തി കോളേജായി പരിപോഷിപ്പിച്ചു. ആത്മീയത കൈമുതലാക്കിയ ക്രാന്തദര്‍ശികളായ ആലിമീങ്ങളുടെ അധ്യാപനത്തിലൂടെ അതിന്റെ പ്രയാണം പ്രശംസനയീമാംവിധം ഇന്നും മുന്നോട്ടു ഗമിക്കുന്നു. നാടുനീളെ കേളികള്‍ കൊട്ടിഘോഷിക്കുന്ന ഈ കാലത്ത് ശാന്തമായ സേവനമാണ് ഇര്‍ഫാനിയ്യ കാഴ്ചവെക്കുന്നത്.
അഭിമാനകരമായി 20 വര്‍ഷം പിന്നിട്ട സ്ഥാപനം അതിന്റെ 21-ാം വാര്‍ഷികമാഘോഷിക്കുകയാണ്.മഹാന്മാരുടെ നിര്‍ദ്ദേശവും വിദ്യാര്‍ഥികളുടെ ആവശ്യവും പരിഗണിച്ച്

കേന്ദ്ര സര്‍ക്കാർ മദ്രസ ഗ്രാന്റിന് അപേക്ഷ ക്ഷണിച്ചു


മദ്രസ ഭാരവാഹികൾ 27-ന് രാവിലെ കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ എത്തണം 
കോഴിക്കോട്: കേന്ദ്ര സര്‍ക്കാറിന്റെ 2014-'15 വര്‍ഷത്തെ മദ്രസ ഗ്രാന്റിന് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷിക്കേണ്ടത്. ഇതുവരെ ഗ്രാന്റ് ലഭിക്കാത്ത മദ്രസ ഭാരവാഹികൾ ഫിബ്രവരി 27-ന് രാവിലെ 9 മണിക്ക് നളന്ദ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഹെല്‍പ് ഡെസ്‌കില്‍ പങ്കെടുക്കണമെന്ന് ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി സംസ്ഥാന കമ്മിറ്റി അറിയിച്ചു. ഹെല്‍പ് ഡെസ്‌കില്‍ പങ്കെടുക്കണമെന്ന് ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി സംസ്ഥാന കമ്മിറ്റി അറിയിച്ചു.

അന്യസംസ്ഥാന പദ്ധതികള്‍‌ക്ക് വഴിയൊരുക്കി ദാറുല്‍ഹുദാ സമ്മേളനം

കേരള മോഡല്‍ മഹല്ല്‌ സംവിധാനം ഇതര സംസ്ഥാനങ്ങളിലേക്ക്‌ വ്യാപിപ്പിക്കാനും അവിടങ്ങളില്‍ പ്രാഥമിക മതപാഠ ശാലകളും സമന്വയ വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്ഥാപിക്കാനുമുള്ള പദ്ധതി പ്രഖ്യാപനത്തോടെ ശ്രദ്ധേയമായി ദാറുല്‍ ഹുദാ പന്ത്രണ്ടാം സനദ് ദാന മഹാ സമ്മേളനം. കേരളത്തിന്‌ പുറത്തെ മത- സാമൂഹിക ശാക്തീകരണമാണ്‌ പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്‌. ഇന്ത്യന്‍ മുസ്‌ലിംകളുടെ മത-സാമൂഹിക-വൈജ്ഞാനിക ശാക്തീകരണ സംരംഭങ്ങള്‍ക്കു ഊര്‍ജ്ജം പകരുന്ന വിവിധ പദ്ധതികളാണ്‌ ത്രിദിന സമ്മേളനത്തില്‍ പ്രഖ്യാപിക്കപ്പെട്ടത്‌.
സമന്വയ വിദ്യാഭ്യസം പ്രദാനം ചെയ്യുന്ന അനന്ത സാധ്യതകളുപയോഗിച്ച്‌ ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്ത രംഗത്ത്‌ ചരിത്രം രചിക്കാന്‍ കര്‍മ്മസജ്ജരായ 461 യുവ പണ്ഡിതരാണ്‌ പതിനായിരങ്ങളെ സാക്ഷിനിര്‍ത്തി ചാന്‍സലര്‍ പാണക്കാട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങളില്‍ നിന്നും ഹുദവി ബിരുദം ഏറ്റുവാങ്ങിയത്‌. 28 വര്‍ഷത്തെ വൈജ്ഞാനിക വിപ്ലവത്തിന്റെ നിറവില്‍ ഇന്ത്യന്‍ മുസ്‌ലിംകളുടെ ശോചനീയാവസ്ഥക്ക്‌ ആസൂത്രിതമായ പരിഹാര പദ്ധതികളുടെ ആലോചനക്ക്‌ വേദിയൊരുക്കിയ സമ്മേളനത്തില്‍ പതിനെട്ടോളം സംസ്ഥാനങ്ങളില്‍ നിന്നായി ആയിരത്തോളം വിദ്യാര്‍ത്ഥി പ്രതിനിധികളും നേതാക്കളും പങ്കുചേര്‍ന്ന്‌ ദാറുല്‍ഹുദാ ചരിത്രത്തില്‍ പുതിയ ചരിത്രം തീര്‍ത്തു.

സംസ്ഥാന ന്യൂനപക്ഷ സമ്മേളനം ഫെബ്രുവരി 26, 27 തിയ്യതികളില്‍

വയനാട് ജില്ലയില്‍ നിന്നും 500 പ്രതിനിധികള്‍ പങ്കെടുക്കും. 
Wayanad, Kerala, Indiaകല്‍പ്പറ്റ : ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി സംസ്ഥാന കമ്മിറ്റിയുടെ കീഴില്‍ കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ ഫെബ്രുവരി 26, 27 തിയ്യതികളില്‍ സംഘടിപ്പിക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ ജില്ലയില്‍ നിന്നും തെരെഞ്ഞെടുക്കപ്പെട്ട 500 പ്രതിനിധികള്‍ പങ്കെടുക്കും. 27 ന് മദ്‌റസ മോഡേണൈസേന്‍ ഗ്രാന്റിന് പുതുതായി അപേക്ഷിക്കുന്ന ഭാരവാഹികള്‍ക്കുള്ള ശില്പശാലയും നടക്കും. കല്‍പ്പറ്റ സമസ്ത കാര്യാലയത്തല്‍ ചേര്‍ന്ന ആലോചനാ യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് സി പി ഹാരിസ് ബാഖവി അദ്ധ്യക്ഷത വഹിച്ചു. എം കെ റശീദ് മാസ്റ്റര്‍, ശാഹുല്‍ ഹമീദ് നെല്ലിയമ്പം, ഹാശിം തങ്ങള്‍, എം കെ നാസര്‍, പി സുബൈര്‍ തുടങ്ങിയവര്‍ സംസാരിച്ചു. മദ്‌റസാ ഗ്രാന്റുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് ജില്ലാ സെക്രട്ടറി എം കെ റശീദ് മാസ്റ്ററുമായി ബന്ധപ്പെടാവുന്നതാണ്. ഫോണ്‍ : 9447385768.

ചരിത്രം കുറിച്ച സമ്മേളനത്തിന്റെ വിജയശില്‍പികളായി ഇവര്‍

സമീര്‍ ഹസന്‍

എസ്.വൈ.എസിന്റെ 60-ാം വാര്‍ഷിക സംസ്ഥാന സമ്മേളനത്തിന് കാസര്‍കോട്ട്  ഉജ്വല പരിസമാപ്തി കുറിച്ചപ്പോള്‍ ആ സമ്മേളന നടത്തിപ്പിന്റെയും വിജയത്തിന്റെയും പിന്നിലെ സവിശേഷതകള്‍ ഏറെയാണ്. കേരളത്തിന്റെ വടക്കേ അറ്റത്തെ ജില്ലയായ കാസര്‍കോട്ട് ഇത്രയും വലിയ സമ്മേളനം നടത്താന്‍ കഴിഞ്ഞു എന്നത് എസ്.വൈ.എസിനെ മാത്രമല്ല, മറ്റ് സംഘടനകളെയും, ഔദ്യോഗിക സംവിധാനങ്ങളെയും അത്ഭുതപ്പെടുത്തുക കൂടി ചെയ്തു. 
മൂന്ന് ദിവസമായി രാപകല്‍ വ്യത്യാസമില്ലാതെ ചെര്‍ക്കള ഇന്ദിരാനഗറിലെ സമ്മേളന നഗരിയായ വാദിതൈ്വബയിലേക്ക്പതിനായിരങ്ങളാണ്‌  അണമുറിയാതെ ഒഴുകിയെത്തിയത്. ഒന്നിനും ഒരു മുട്ടും തടസവും ഇല്ലാതെ നിറഞ്ഞ മനസോടെയാണ് സമ്മേളനത്തിനെത്തിയവരും നേതാക്കളും സമ്മേളന സ്ഥലത്ത് നിന്ന് മടങ്ങിപ്പോയത്. സമ്മേളനത്തോടനുബന്ധിച്ച് ആരംഭിച്ച എക്‌സിബിഷന്‍ കാണികളുടെ തിരക്ക് പരിഗണിച്ച് രണ്ട് ദിവസം കൂടി ദീര്‍ഘിപ്പിക്കുകയും ചെയ്തിരിക്കുകയാണ്.

കായികാഭ്യാസത്തിന്റെ ഇസ്‌ലാമിക പക്ഷം

വ്യക്തി പ്രാധാന്യങ്ങളുടെ ഉരക്കല്ലും രാഷ്ട്രങ്ങള്‍ തമ്മിലുള്ള മത്സരവേദിയുമെല്ലാം ആയി മാറിയിരിക്കുകയാണിന്ന് കായികാഭ്യാസം. ചിലര്‍ സ്വന്തം പ്രകൃതം ലളിതമായ അര്‍ത്ഥത്തില്‍ അഭ്യാസ യോഗ്യമെന്ന് പറഞ്ഞ് അഭിമാനിക്കാറുണ്ട്. ഇത് അഭ്യാസിയെ സംബന്ധിച്ചിടത്തോളം ഗുണകരം തന്നെ. പക്ഷേ, ഇന്ന് പലരും സമയത്തെ കച്ചവടവത്കരിച്ചതിന്റെ പേരില്‍ മാത്രം അഭ്യാസിയെന്ന് വിളിക്കപ്പെടുന്നു. പലപ്പോഴും സ്വന്തം അധ്വാനത്തോടോ സഹകായികാഭ്യാസികളുടെ നേട്ടങ്ങളോടോ പൊരുത്തപ്പെടാത്ത ചില്ലറ കാശുകള്‍ക്ക് വേണ്ടി മാത്രം. ഒരു അഭ്യാസിയെ സംബന്ധിച്ചിടത്തോളം ഇത് തീര്‍ത്തും പ്രതികൂലമാണ് എന്നുതന്നെ പറയാം.

ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാന ന്യൂനപക്ഷ സമ്മേളനം ഫെബ്രുവരി 26, 27 തിയ്യതികളില്‍ ; വയനാട് ജില്ലയില്‍ നിന്നും 500 പ്രതിനിധികള്‍ പങ്കെടുക്കും

കല്‍പ്പറ്റ : ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി സംസ്ഥാന കമ്മിറ്റിയുടെ കീഴില്‍ കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ ഫെബ്രുവരി 26, 27 തിയ്യതികളില്‍ സംഘടിപ്പിക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ ജില്ലയില്‍ നിന്നും തെരെഞ്ഞെടുക്കപ്പെട്ട 500 പ്രതിനിധികള്‍ പങ്കെടുക്കും. 27 ന് മദ്‌റസ മോഡേണൈസേന്‍ ഗ്രാന്റിന് പുതുതായി അപേക്ഷിക്കുന്ന ഭാരവാഹികള്‍ക്കുള്ള ശില്പശാലയും നടക്കും. കല്‍പ്പറ്റ സമസ്ത കാര്യാലയത്തല്‍ ചേര്‍ന്ന ആലോചനാ യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് സി പി ഹാരിസ് ബാഖവി അദ്ധ്യക്ഷത വഹിച്ചു. എം കെ റശീദ് മാസ്റ്റര്‍, ശാഹുല്‍ ഹമീദ് നെല്ലിയമ്പം, ഹാശിം തങ്ങള്‍, എം കെ നാസര്‍, പി സുബൈര്‍ തുടങ്ങിയവര്‍ സംസാരിച്ചുമദ്‌റസാ ഗ്രാന്റുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് ജില്ലാ സെക്രട്ടറി എം കെ റശീദ് മാസ്റ്ററുമായി ബന്ധപ്പെടാവുന്നതാണ്. ഫോണ്‍ : 9447385768.
- Shamsul Ulama Islamic Academy VEngappally

ജാമിഅ മില്ലിയ്യ രാജ്യവ്യാപകമായി പഠന കേന്ദ്രങ്ങള്‍ തുറക്കുന്നു

ന്യൂഡല്‍ഹി : പ്രമുഖ കേന്ദ്ര സര്‍വ്വകലാശാലയായ ന്യൂഡല്‍ഹി ജാമിഅ മില്ലിയ്യ ഇസ്‍ലാമിയ്യ വിദൂര വിദ്യാഭ്യാസത്തിന് കീഴില്‍ ദേശവ്യാപകമായി പഠന കേന്ദ്രങ്ങള്‍ തുറക്കുന്നു. റെഗുലര്‍ മോഡില്‍ ജാമിഅ നടത്തുന്ന കോഴ്സുകളില്‍ 25 കോഴ്സുകളാണ് ആദ്യഘട്ടം ഈ കേന്ദ്രങ്ങളിലൂടെ നല്‍കുക. 9 പി.ജി, 6 ഡിഗ്രി, പോസ്റ്റ് ഗ്രാജ്വേറ്റ്, അഡ്വാന്‍സ് ഡിപ്ലോമ കോഴ്സുകല്‍, സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും. എം.. ഇംഗ്ലീഷ്, സോഷ്യോളജി, പോളിറ്റിക്കല്‍ സയന്‍സ്, ഹിസ്റ്ററി എജ്യുക്കേഷന്‍, ഹിന്ദി, ഉറുദു, പബ്ലിക് അഡ്മിനിസ്ട്രേഷന്‍, ഹ്യൂമന്‍ റിസോഴ്സ് മാനേജ്മെന്‍റ് എഞ്ചിനീയറിംഗ് എജ്യുക്കേഷന്‍, ബി.., ബി.എഡ്, ബി.കോം, ബി.ബി.എസ്. ബി..ബി.എഫ്. തുടങ്ങിയ കോഴ്സുകളുണ്ടാവും. കേന്ദ്രങ്ങള്‍ തുടങ്ങാന്‍ താല്‍പര്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മാര്‍ച്ച് 10 ന് മുമ്പ് അപേക്ഷ നല്‍കണം. അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കും www.jmi.ac.in സന്ദര്‍ശിക്കുകയോ 011-26929226 ല്‍ ബന്ധപ്പെടുകയോ ചെയ്യുക.
- Mohammed Basheer K (ASCDOL)

ഹിദായ നഗര്‍ പാല്‍ക്കടലായി; ദാറുല്‍ ഹുദാ സമ്മേളനത്തിന് ഉജ്ജ്വല സമാപനം

ഹിദായ നഗര്‍ ( തിരൂരങ്ങാടി) : ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി പന്ത്രണ്ടാം ബിരുദദാന സമ്മേളനത്തിനു സമാപനമായി. കേരള മോഡല്‍ മഹല്ല് സംവിധാനം ഇതര സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുകയും അവിടങ്ങളില്‍ പ്രാഥമിക മതപാഠ ശാലകളും സമന്വയ വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്ഥാപിക്കാനുള്ള പദ്ധതി സമ്മേളനത്തില്‍ പ്രഖ്യാപിച്ചു. കേരളത്തിന് പുറത്തെ മത- സാമൂഹിക ശാക്തീകരണമാണ് പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്. ഇന്ത്യന്‍ മുസ്‌ലിംകളുടെ മത-സാമൂഹിക-വൈജ്ഞാനിക ശാക്തീകരണ സംരംഭങ്ങള്‍ക്കു ഊര്‍ജ്ജം പകരുന്ന വിവിധ പദ്ധതികളാണ് ത്രിദിന സമ്മേളനത്തില്‍ പ്രഖ്യാപിക്കപ്പെട്ടത്.
സമന്വയ വിദ്യാഭ്യസം പ്രദാനം ചെയ്യുന്ന അനന്ത സാധ്യതകളുപയോഗിച്ച് ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്ത രംഗത്ത് ചരിത്രം രചിക്കാന്‍ കര്‍മ്മസജ്ജരായ 461 യുവ പണ്ഡിതരാണ്

SKSSF രജത ജൂബിലി; ലോഗോ പ്രകാശനം ചെയ്തു

ചെമ്മാട് : SKSSF രജത ജൂബിലിയുടെ ലോഗോ പ്രകാശനം പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. ദാറുല്‍ ഹുദാ സമ്മേളനത്തിന്റെ സമാപ്പനതില്‍ വെച്ചാണ് ലോഗോ പ്രകാശനം നിര്‍വ്വഹിച്ചത്

ന്യൂനപക്ഷങ്ങളെ അവഗണിച്ച് രാജ്യ പുരോഗതി സാധ്യമല്ല : രമേശ് ചെന്നിത്തല

തിരൂരങ്ങാടി : ന്യൂനപക്ഷ വിഭാഗങ്ങളെയും മുസ്‌ലിം സമുദായത്തെയും അവഗണിച്ച് രാജ്യത്ത് ഒരു പുരോഗതിയും സാധ്യമല്ലെന്ന് കേരള ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി ബിരുദദാന മഹാ സമ്മേളനത്തില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. രജീന്ദര്‍ സച്ചാര്‍ അടക്കമുള്ള പലരും മുസ്‌ലിംകളുടെ ദയനീയാവസ്ഥയെ കുറിച്ച് പഠനം നടത്തിയിട്ടുണ്ടെങ്കിലും ഇന്നും അവരുടെ പ്രശ്‌നങ്ങള്‍ അപരിഹാര്യമായി തുടരുന്നത് ഖേദകരമാണെന്നും മതേതര രാജ്യമായ ഇന്ത്യയില്‍ ഫാസിസ്റ്റുകള്‍ക്കും വര്‍ഗീയ വാദികള്‍ക്കും തഴച്ചുവളരാനാകില്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ന്യൂനപക്ഷങ്ങളുടെ അവകാശ സംരംക്ഷണത്തിനായി പരിശ്രമിക്കുമെന്നും രജീന്ദര്‍ സച്ചാര്‍ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിനില്‍ സര്‍ക്കരിന് വിമുഖതിയില്ലെന്നും മന്ത്രി പറഞ്ഞു.

അത്വൈബ സോവനീര്‍ പ്രകാശനം നടന്നു

SYS അറുപതാം വാര്‍ഷികത്തിന്‍റെ ഭാഗമായി സ്വാഗതസംഘം പ്രസിദ്ധീകരിച്ച അത്വൈബ സോവനീർ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ സ്റ്റേറ്റ് സ്വാഗതസംഘം വൈസ് ചെയർമാൻ ടി.കെ.സി.അബ്ദുൽ ഖാദർ ഹാജിക്ക് കൈമാറി പ്രകാശനം ചെയ്യുന്നു. അബ്ദുസ്സമദ് സമദാനി എം.പി., പ്രൊ. കെ.ആലികുട്ടി മുസ്ലിയാർ, അബ്ബാസ്‌ ഫൈസി പുത്തിഗെ തുടങ്ങിയവർ സമീപം.

SKSSF യുഎഇ നാഷണല്‍ സര്‍ഗലയം; ദുബൈക്ക് കിരീടം

റാസല്‍ ഖൈമ : റാസല്‍ ഖൈമ സ്‌കോളേഴ്‌സ് ഇന്ത്യന്‍ സ്‌കൂളില്‍ വെച്ചു നടന്ന SKSSF യുഎഇ നാഷണല്‍ സര്‍ഗലയത്തില്‍ ദുബൈ ടീം കിരീടം നിലനിര്‍ത്തി. ഒമ്പത് സോണുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട അഞ്ഞൂറോളം പ്രതിഭകള്‍ മാറ്റുരച്ച വാശിയേറിയ മത്സരത്തില്‍ 79 പോയിന്റ് നേടിയാണ് ദുബൈ ടീം ഒന്നാം സ്ഥാനം നേടിയത്. ജൂനിയര്‍, സീനിയര്‍, ജനറല്‍ വിഭാഗങ്ങളില്‍ അഞ്ചു വേദികളിലായി നടന്ന സര്‍ഗലയം മത്സരാര്‍ഥികളുടെ മികവു കൊണ്ടും കുറ്റമറ്റ സംഘാടനം കൊണ്ടും ശ്രദ്ധേയമായി. 64 പോയിന്റ് നേടി അല്‍ഐനും 62 പോയിന്റ് നേടി അബുദാബിയും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ഹാഫിള് സിനാന്‍ നൂറുല്ലാഹ് അബുദാബി സബ്ജൂനിയര്‍ വിഭാഗത്തിലും ജാബിര്‍ മുഹമ്മദലി ഫുജൈറ, അനസ് മുഹമ്മദ് എന്നിവര്‍ ജൂനിയര്‍ വിഭാഗത്തിലും പിപി ബശീര്‍ റാസല്‍ ഖൈമ ജനറല്‍ വിഭാഗത്തിലും കലാ പ്രതിഭകളായി.

വിദ്യഭ്യാസ മേഖലയില്‍ ദാറുല്‍ ഹുദായുമായി കൈകോര്‍ക്കും : ഇ.ടി മുഹമ്മദ് ബഷീര്‍

തിരൂരങ്ങാടി : ഉത്തരേന്ത്യന്‍ മുസ്‌ലിംകളുടെ വിദ്യാഭ്യാസ-സാമൂഹിക പുരോഗമന പ്രവര്‍ത്തനങ്ങള്‍ക്ക് ദാറുല്‍ ഹുദായുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്നും അതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പരസ്പര ധാരണയായിട്ടുണ്ടെന്നും മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി ബിരുദദാന മഹാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന മൈനോരിറ്റി കേണ്‍ഫറന്‍സില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസാഫര്‍ നഗര്‍ അടക്കമുള്ള സ്ഥലങ്ങളില്‍ മുസ്‌ലിംകള്‍ ദുരിതപൂര്‍ണമായ ജീവിതമാണ് നയിക്കുന്നതെന്നും അത്തരം സ്ഥലങ്ങളില്‍ ദാറുല്‍ ഹുദായെ പോലുള്ള സ്ഥാപനങ്ങള്‍ക്കേ ക്രിയാത്മകമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദാറുല്‍ ഹുദാ ബിരുദദാന സമ്മേളനത്തിന് ഇന്ന് സമാപ്തി. ഹിദായ നഗര്‍ ജനസാഗരമാകും

തിരൂരങ്ങാടി : ദേശീയ മുസ്‌ലിം സമുദ്ധാരണം ലക്ഷ്യമിട്ട് ഗൗരവമേറിയ ചര്‍ച്ചകള്‍ക്ക് വേദിയായ ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി പന്ത്രണ്ടാം ബിരുദദാന മഹാ സമ്മേളനത്തിന് ഇന്ന് പരിസമാപ്തിയാവും. സമാപന സമ്മേളനത്തിന് സംസ്ഥാനത്തിന്റെ വിവിധ ദിക്കുകളില്‍ നിന്നായി ആയിരങ്ങള്‍ പങ്കെടുക്കും.
വൈകിട്ട് നാലിന് ബിരുദദാന സമ്മേളനം നടക്കും. പന്ത്രണ്ട് വര്‍ഷത്തെ ഹുദവി കോഴ്‌സ് പൂര്‍ത്തിയാക്കിയ 461 യുവപണ്ഡിതര്‍ക്ക് ചാന്‍സലര്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ബിരുദം നല്‍കും. പ്രോ. ചാന്‍സലര്‍ ശൈഖുനാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല മുഖ്യാതിഥിയായിരിക്കും. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി വിസി ഡോ. അബ്ദുസ്സലാം, എംജി വി.സി ഡോ. . വി ജോര്‍ജ്ജ്, കണ്ണൂര്‍ യൂനിവേഴ്‌സിറ്റി വിസി ഡോ. അബ്ദുല്‍ഖാദര്‍ മാങ്ങാട്, അലീഗര്‍ മലപ്പുറം ക്യാംപസ് ഡയറക്ടര്‍ ഡോ. കെ.എ സകരിയ തുടങ്ങിയവര്‍ സംബന്ധിക്കും.
രാത്രി ഏഴിന് നടക്കുന്ന സമാപന മഹാസമ്മേളനം നൈജീരിയയിലെ യോബ് പ്രവിശ്യ ഗവര്‍ണര്‍ ഡോ. ഇബ്രാഹീം ഗൈദാം ഉദ്ഘാടനം ചെയ്യും. ചാന്‍സലര്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ആധ്യക്ഷ്യം വഹിക്കും. പ്രോ.ചാന്‍സലര്‍ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ബിരുദദാനപ്രഭാഷണവും വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി മുഖ്യപ്രഭാഷണവും നിര്‍വഹിക്കും. സമസ്ത ട്രഷറര്‍ ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, മലേഷ്യന്‍ ഇസ്‌ലാമിക് ഡിപ്പാര്‍ട്ട്‌മെന്റ് ചെയര്‍മാന്‍ ഹാജി സുലൈമാന്‍ ദുമാങ്, മലേഷ്യന്‍ മതാകാര്യ വകുപ്പ് മേധാവി ഹാജി മുത്വലിബ് അബ്ദുര്‍റഹീം, കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍, കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ്, വ്യവസായ വകുപ്പ് മന്ത്രി പി. കെ കുഞ്ഞാലിക്കുട്ടി, പി.കെ.പി അബ്ദുസ്സലാം മുസ്‌ലിയാര്‍, അത്തിപ്പറ്റ മൊയ്തീന്‍ കൂട്ടി മുസ്‌ലിയാര്‍, വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍, എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, എസ്.വൈ.എസ് ജനറല്‍ സെക്രട്ടറി കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ടി.എം ബാപ്പുമുസ്‌ലിയാര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

കര്‍മ്മപഥത്തിലേക്ക് 461 യുവപണ്ഡിതര്‍

മലപ്പുറം : ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയയുടെ പന്ത്രണ്ട് വര്‍ഷത്തെ ഹുദവി കോഴ്‌സ് പൂര്‍ത്തിയാക്കിയ 461 യുവ പണ്ഡിതര്‍ ഇന്ന് കര്‍മ്മപഥത്തിലേക്ക്. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഇസ്‌ലാമിക് ആന്‍ഡ് കണ്ടംപററി സ്റ്റഡീസില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ കേരളേതര സംസ്ഥാനങ്ങളില്‍ നിന്നുള്ള 33 പേരടക്കം മൂന്ന് ബാച്ചുകളിലായി പുറത്തിറങ്ങിയ 461 യുവ പണ്ഡിതര്‍ക്കാണ് ഹുദവി ബിരുദവും സ്ഥാനവസ്ത്രവും നല്‍കുന്നത്.
ബിരുദധാരികള്‍ക്കുള്ള സ്ഥാനവസ്ത്ര വിതരണം കോഴിക്കോട് ഖാസിയും ദാറുല്‍ ഹുദാ മാനേജിംഗ് കമ്മിറ്റി വൈസ് പ്രസിഡന്റുമായ സയ്യിദ് ജമലുല്ലൈലി തങ്ങള്‍ നിര്‍വഹിക്കും.

ദാറുല്‍ഹുദാ സമ്മേളനം: തത്‌സമയ സംപ്രേഷണം സമസ്‌ത ബഹ്‌റൈന്‍ ഓഫീസില്‍

മനാമ: തെന്നിന്ത്യയിലെ പ്രശസ്‌ത ഇസ്‌ലാമിക വൈജ്ഞാനിക കേന്ദ്രമായ ദാറുല്‍ഹുദാ ഇസ്‌ലാമിക്‌ യൂണിവേഴ്സിറ്റിയുടെ 12ാമത്‌ ബിരുദദാന മഹാസമ്മേളനത്തിന്റ സമാപന ദിവസമായ ഇന്ന്‌ (23/2/04) സമ്മേളനം തല്‍സമയം വീക്ഷിക്കാനുള്ള സൌകര്യം സമസ്‌ത കേരള സുന്നീ ജമാഅത്ത്‌ മനാമ ഓഫീസില്‍ വൈകുന്നേരം നാല്‌ മണിമുതല്‍ ഉണ്ടായിരിക്കുമെന്ന്‌ഓഫീസിൽ നിന്നറിയിച്ചു. 
സമ്മേളനം ഇന്റര്‍നെറ്റ്‌ വഴി തല്‍സമയം വീക്ഷിക്കാനാവുന്ന വിധം ഓണ്‍ലൈനിലും  സൌകര്യമേര്‍പ്പെടുത്തിയതായി ബന്ധപ്പെട്ടവര്‍ അറിയിച്ചിട്ടുണ്ട്.

www.kicrlive.com, www.darulhuda.com ബൈലക്‌സ്‌ മെസഞ്ചറിലെ കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം, മൊബൈലിലെ ഇന്റര്‍നെറ്റ്‌ റേഡിയോ, മൊബൈല്‍ ടി.വി എന്നിവ മുഖേനയാണ്‌ സൌകര്യമേര്‍പ്പെടുത്തിയിരിക്കുന്നത്‌. ലൈവ്‌പ്രോഗ്രാമുകള്‍ക്കൊപ്പം സമസ്‌തയുടെ സന്ദേശങ്ങളും ചര്‍ച്ചകളും സംശയനിവാരണങ്ങളും 24 മണിക്കൂറും ലഭ്യമാക്കുന്ന ഓണ്‍ലൈന്‍ റേഡിയോ–ടി.വി ഇപ്പോള്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും ഡൌണ്‍ലോഡ്‌ ചെയ്‌തും ഉപയോഗിക്കാവുന്നതാണ്‌ . ബഹ്‌റൈനില്‍ വിശദവിവരങ്ങള്‍ക്ക്‌ 00973–33413570, 33842672 ല്‍ ബന്ധപ്പെടുക.

സമസ്ത ബഹ്‌റൈന്‍ റിഫാ ഏരിയ ദുആ മജ്‌ലിസ് ഇന്ന് (23 ഞായര്‍ )

ബഹ്‌റൈന്‍ : സമസ്ത കേരള സുന്നീ ജമാഅത്ത് റിഫാ ഏരിയ കമ്മിറ്റി സംഘടിപ്പിക്കുന്ന നാരിയത്ത് സ്വലാത്തും ദുആ മജ്‌ലിസും ഇന്ന് (23/2/04) രാത്രി 8:15 ന് മജ്‌ലിസു തഅ്‌ലീമുല്‍ ഖുര്‍ആന്‍ മദ്‌റസയിലെ പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ ഓഡിറ്റോറിയത്തില്‍ (ഡല്‍മന്‍ ബാക്കറിക്ക് സമീപം) വെച്ച് നടത്തപ്പെടുന്നു. സയ്യിദ് ഫക്‌റുദ്ധീന്‍ തങ്ങള്‍ നേതൃത്വം നല്‍കും. മറ്റു പ്രമുഖരും സംബന്ധിക്കും എന്നു ഭാരവാഹികള്‍ അറിയിച്ചു.
- Samastha Bahrain

SKSSF ചുള്ളിയോട് യൂണിറ്റിന്‍റെ ആഭിമുഖ്യത്തില്‍ ദ്വിദിന മതപ്രഭാഷണം മാര്‍ച്ച് 22, 23 തിയ്യതികളില്‍

സുല്‍ത്താന്‍ ബത്തേരി : SKSSF ചുള്ളിയോട് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഈ വരുന്ന മാര്‍ച്ച് 22, 23 തിയ്യതികളില്‍ ദിദ്വിന മത പ്രഭാഷണം നടത്താന്‍ തീരുമാനിച്ചു. ചുള്ളിയോട് ടൗണില്‍ പ്രത്യേകം സജ്ജമാക്കിയ ഗാന്ധിസ്മാരക ഗ്രൗണ്ടില്‍ ശിഹാബ് തങ്ങള്‍ നഗറില്‍ വെച്ച് നടത്തുന്ന സമ്മേളനത്തില്‍ പ്രമുഖ പണ്ഡിതരും നേതാക്കളും പങ്കെടുക്കും. സമ്മേളനത്തിന്റെ ആദ്യ ദിവസമായ ശനിയാഴ്ച്ച പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനവും ശൗക്കത്തലി വെള്ളമുണ്ട മുഖ്യ പ്രഭാഷണവും നടത്തും. രണ്ടാം ദിവസം ഞായര്‍ 7.00 മണിക്ക് ബഹു.പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടന പ്രസംഗവും നവാസ് മന്നാനി പനവൂര്‍ മുഖ്യ പ്രഭാഷണവും നടത്തും.
- Shameer Shameer

മുസ്‌ലിം വ്യക്തിനിയമം ഭരണഘടാപരം : ന്യൂനപക്ഷാവകാശ സമ്മേളനം

മലേഷ്യന്‍ മതകാര്യ വകുപ്പ് ചെയര്‍മാന്‍
ഹാജി ഫൗസി ബിന്‍ അര്‍ശദ് സംസാരിക്കുന്നു
തിരൂരങ്ങാടി : ഇന്ത്യയില്‍ നടപ്പിലുള്ള മുസ്‌ലിം വ്യക്തിനിയമം ഖുര്‍ആന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ രൂപപ്പെടുത്തിയതാണെന്നും ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന മൗലികാവകാശങ്ങളനുസരിച്ച് അത് പിന്തുടരാന്‍ മുസ്‌ലിംകള്‍ക്ക് അവകാശമുണ്ടെന്നും ദാറുല്‍ ഹുദാ ഇസ്‌ലമിക് യൂനിവേഴ്‌സിറ്റി സമ്മേളനത്തോടനുബന്ധിച്ച് നടന്ന ന്യൂനപക്ഷാവകാശ സമ്മേളനം അഭിപ്രായപ്പെട്ടു. മുസ്‌ലിം വ്യക്തിനിയമത്തിലെ പല വസ്തുതകളും വിവേചനപരവും ഭരണഘടനാവിരുദ്ധവുമാണെന്ന തരത്തില്‍ ചില വിഘനട ശക്തികള്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹരജി പ്രതിഷേധാര്‍ഹമാണ്. അതിനെതിരെ കക്ഷി ചേരാന്‍ മുസ്‌ലിം സംഘടനകള്‍ മുന്നോട്ട് വരണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷത വഹിച്ചു.

രാജ്യത്തിന്റെ കെട്ടുറപ്പിന് വേണ്ടത് സാമുദായിക ഐക്യം : സമദാനി

മലപ്പുറം : രാജ്യത്തിന്റെ കെട്ടുറപ്പിനും അഖണ്ഡതക്കും സാമൂദായിക ഐക്യം അനിവാര്യമാണെന്നും ഇതര കലാലയങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ പാര്‍ട്ടി സംഘട്ടനങ്ങളില്‍ ഏര്‍പ്പെടാതെ രാജ്യ പുരോഗതിക്കായി ഒന്നിക്കണമെന്നും എം.പി അബ്ദുസ്സമദ് സമദാനി. ബിരുദദാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന നാഷണല്‍ സ്റ്റുഡന്റ്‌സ് മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന്റെ ഭദ്രത വിദ്യാര്‍ത്ഥി കരങ്ങളില്‍ : ബശീറലി ശിഹാബ് തങ്ങള്‍

തിരൂരങ്ങാടി : രാജ്യത്തിന്റെ ഭദ്രത വിദ്യാര്‍ത്ഥി കരങ്ങളിലാണെന്ന് പാണക്കാട് സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍. ദേശീയ വിദ്യാര്‍ത്ഥി സംഗമത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജ്ഞാനമില്ലാത്തവര്‍ അധികാരം കയ്യാളി സമുദായത്തെ വഴിതെറ്റിക്കുമ്പോള്‍ ജ്ഞാനമുള്ള വിദ്യാര്‍ത്ഥികള്‍ക്കേ രാജ്യത്തെ ഔന്നിത്യത്തിലേക്ക് നയിക്കാനാവൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യൂവമുന്നേറ്റ പ്രതിജ്ഞയുമായി ദേശീയ വിദ്യാര്‍ത്ഥി സംഗമം


നാഷനല്‍ സ്റ്റുഡന്റ്‌സ്‌ മീറ്റ്‌ പാണക്കാട്‌ സയ്യിദ്‌ 
ബശീര്‍ അലി ശിഹാബ്‌ തങ്ങള്‍ 
ഉദ്‌ഘാടനം ചെയ്യുന്നു
തിരൂരങ്ങാടി : കേരളേതര സംസ്ഥാനങ്ങളിലെ മുസ്‌ലിം യുവതയുടെ വിദ്യാഭ്യാസ-സാമൂഹിക മുന്നോറ്റത്തിന് ഊര്‍ജ്ജം പകര്‍ന്ന് യുവ മുന്നേറ്റ ശാക്തീകരണ പ്രതിജ്ഞയുമായി ദേശീയ വിദ്യാര്‍ത്ഥി സംഗമം. കേരളേതര സംസ്ഥാനങ്ങളിലെ വിവിധ യൂനിവേഴ്‌സിറ്റികളില്‍ നിന്നുള്ള ഇരൂനിറിലധികം വിദ്യാര്‍ത്ഥി പ്രതിനിധികളാണ് സംഗമത്തിനെത്തിയത്. സംഗമം പാണക്കാട് സയ്യിദ് ബഷീറലി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് മുനവ്വിറലി ശിഹാബ് തങ്ങള്‍ എം.പി അബ്ദദുസ്സമദ് സമദാനി എം.എല്‍., സാബിര്‍ ഗഫ്ഫാര്‍ കൊല്‍ക്കത്ത ഡോ. യു.വി.കെ മുഹമ്മദ്, സൈനുല്‍ ആബിദ് ഹുദവി പുത്തനത്താണി, ജാബിറലി ഹുദവി സംബന്ധിച്ചുഡോ. സുബൈര്‍ ഹുദവി ചേകനൂര്‍, ഡോ. ഫൈസല്‍ ഹുദവി മാരിയാട്, എന്‍.വി കബീര്‍ വിഷയമവതരിപ്പിച്ചു. ശാഫി ഹുദവി ചെങ്ങര സ്വാഗതവും സ്വലാഹുദ്ദീന്‍ ഹുദവി പറമ്പില്‍പീടിക നന്ദിയും പറഞ്ഞു.

പിന്നോക്കാവസ്ഥക്ക് പരിഹാരം സാമൂഹിക സമുദ്ധാരണം : ഹമീദലി ശിഹാബ് തങ്ങള്‍

ദേശീയ മഹല്ല്‌ നേതൃസംഗമം പാണക്കാട്‌
സയ്യിദ്‌ ഹമീദ്‌ അലി ശിഹാബ്‌ തങ്ങള്‍
ഉദ്‌ഘാടനം ചെയ്യുന്നു. മുഫ്‌തി നൂറുല്‍ ഹുദാ
നദ്‍വി ബംഗാള്‍, ഡോ. മുന്‍കിര്‍ ഹുസൈന്‍
തായ്‍വാന്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‍വി
സമീപം
തിരൂരങ്ങാടി : ഉത്തരേന്ത്യന്‍ മുസ്‌ലംകളുടെ വിദ്യഭ്യാസ സാമൂഹിക പിന്നോക്കാവസ്ഥക്ക് പരിഹാരം മഹല്ല് സംവിധാനമുള്‍പ്പെടുന്ന കേരളീയ മാതൃക സ്വീകരിക്കലാണെന്ന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍. ദേശീയ മുസ്‌ലിം നേതൃസംഗമം ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു തങ്ങള്‍. കേരളീയ മുസ്‌ലിംകളുടെ മത വൈജ്ഞാനിക മുന്നേറ്റത്തില്‍ മഹല്ലുകള്‍ വഹിച്ച പങ്ക് നിസ്തുലമാണ്. ഈ സംവിധാനങ്ങള്‍ കേരളേതര സംസ്ഥാനങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കണമെന്നും ദാറുല്‍ ഹുദാ ആന്ധ്രാപ്രദേശ് കാമ്പസ് ചെയര്‍മാന്‍ കൂടിയായ തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. മത രാഷ്ട്രീയ മേഖലകളില്‍ മുസ്ലിംകള്‍ ഒന്നിക്കണമെന്നും സര്‍വ്വ മേഖലകളിലും മുസ്ലിംകള്‍ സ്വയം പര്യപ്തത കൈവരിക്കണമെന്നും മദനപ്പള്ളി എം എല്‍ എ ഷാജഹാന്‍ സാഹിബ് അഭിപ്രായപ്പെട്ടു. വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷത വഹിച്ചു.

ദേശീയ മഹല്ല് മുന്നേറ്റത്തിനുറച്ച് മുസ്‌ലിം നേതൃസംഗമം

ദേശീയ മഹല്ല്‌ നേതൃസംഗമം പാണക്കാട്‌
സയ്യിദ്‌ ഹമീദ്‌ അലി ശിഹാബ്‌ തങ്ങള്‍
ഉദ്‌ഘാടനം ചെയ്യുന്നു
തിരൂരങ്ങാടി : കേരള മാതൃകയിലുള്ള മുസ്‌ലിം ശാക്തീകരണ പദ്ധതികളിലൂടെ മാത്രമേ ഉത്തരേന്ത്യന്‍ മുസ്‌ലിംകളുടെ വിദ്യാഭ്യാസ മേഖലകളില്‍ സമഗ്രമായ മുന്നേറ്റം സാധ്യമാവൂവെന്ന് ദേശീയ മുസ്‌ലിം നേതൃ സംഗമം അഭിപ്രായപ്പെട്ടു. വെസ്റ്റ് ബംഗാള്‍, മേഘാലയ, ബീഹാര്‍ തുടങ്ങി ഇന്ത്യയിലെ പതിനെട്ടോളം സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ സംബന്ധിച്ച നേതൃസംഗമം പാണക്കാട് സയ്യിദ് ഹമീദലി തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
ഉത്തരേന്ത്യന്‍ മുസ്‌ലിംകളുടെ പിന്നോക്കാവസ്ഥ ഇത്ര ദയനീയമാകാന്‍ കാരണം കേരളത്തിലെ മുസ്‌ലിം മുന്നേറ്റത്തിന് കാരണകമായ മത,രാഷ്ട്രീയ നേതൃ രംഗത്തെ ഐക്യം ഇല്ലാതെ പോയതാണെന്ന് സമ്മേളനം വിലയിരുത്തിആന്ധ്രയിലെ മദനിപ്പള്ളി എം.എല്‍.എ ശാജഹാന്‍ ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള മത-രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ സംഗമത്തില്‍ സംസാരിച്ചു.

കാന്തപുരം നടത്തുന്നത് ഇല്ലാത്ത സംഘടനയുടെ പേരിലുള്ള പ്രസ്താവന : ബെളിഞ്ചം

കാസറകോട് : 1989-ല്‍ രൂപീകൃതമായ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമയുടേയും സമസ്ത കേരള സുന്നി ജംഇയ്യത്തുല്‍ ഉലമയുടേയും ജനറല്‍ സെക്രട്ടറിയായ കാന്തപുരം എ. പി. അബൂബക്കര്‍ മുസ്ലിയാര്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി എന്ന പേരില്‍ നടത്തുന്ന വ്യാജ പ്രസ്താവന വിവാദ കേശത്തിനും പാന പാത്രത്തിനും ശേഷം വീണ്ടും പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനാണെന്ന് എസ്. കെ. എസ്. എസ്. എഫ്. കാസറകോട് ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം പ്രസ്താവിച്ചു. തൊണ്ണൂറ് ശതമാനത്തില്‍ അധികം വരുന്ന മുസ്‌ലിംകളുടെ ആധികാരിക മത പണ്ഡിത സഭയും ശൈഖുനാ കോയക്കുട്ടി ഉസ്താദ് പ്രസിഡണ്ടും സൈനുല്‍ ഉലമ ചെറുശ്ശേരി ജനറല്‍ സെക്രട്ടറിയുമായ സമസ്തയുടെ ജനറല്‍ സെക്രട്ടറി താനാണെന്ന പേരില്‍ കാന്തപുരം നടത്തുന്ന പ്രസ്താവന ധിക്കാരവും കേരളീയ സമൂഹത്തില്‍ മാപ്പ് അര്‍ഹിക്കാത്തതുമാണ്. 1954-ല്‍ രൂപീകൃതമായ സുന്നീ യുവജന സംഘത്തിന്റെ 60-ാം വാര്‍ഷികമാണ് ചെര്‍ക്കളയില്‍ നടന്നതെന്നും 1989-ല്‍ രൂപീകൃതമായ സമസ്ത കേരള സുന്നീ യുവജന സംഘത്തിന്റെ വാര്‍ഷിക സമ്മേളനം കാന്തപുരം നടത്തുന്നതില്‍ സമസ്തയുടെ പ്രവര്‍ത്തകര്‍ക്ക് വിരോധമില്ലെന്നും എന്നാല്‍ അത് ചെര്‍ക്കള വാദിതൈ്വബയില്‍ തന്നെ നടത്താന്‍ കാന്തപുരവും കൂട്ടരും ആര്‍ജ്ജവം കാണിക്കണമെന്നും പ്രസ്താവനയില്‍ വെല്ലുവിളിച്ചു. സമസ്തയ്ക്കുള്ളത് പക്വമായ നേതൃത്വമാണ്. കാന്തപുരം ഗ്രൂപ്പിനെ നിയന്ത്രിക്കുന്നത് രണ്ടാംകിട നേതാക്കളാണ്.

SKIMVB മലേഷ്യന്‍ പ്രതിനിധികള്‍ക്ക് സ്വീകരണം നല്‍കി

തേഞ്ഞിപ്പലം : സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ഓഫീസില്‍ മലേഷ്യന്‍ പ്രതിനിധികള്‍ക്ക് സ്വീകരണം നല്‍കി. ആദൃശ്ശേരി ഹംസക്കുട്ടി മൗലവി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. കാളാവ് സൈതലവി മുസ്‌ലിയാര്‍, എം.. ചേളാരി, .ടി.എം.കുട്ടി പ്രസംഗിച്ചു. ഹാജി അബ്ദുല്‍മുത്തലിബ് അബ്ദുറഹീം (റഈസ് ദീനീല്‍ബുര്‍ഹാന്‍ അല്‍മുഅല്ല ജൗഹര്‍), ഹാജി സുലൈമാന്‍ ഹാജി ദോമന്‍ഗ് (റഈസ് ഖത്മുതര്‍ബിയതുദീനിയ്യ ബിവിലായതി ജൗഹര്‍), ഹാജി മുഹമ്മദ് ഫൗസ് ബിന്‍ അര്‍ശദ് (നാഇബ് ഖത്മുതര്‍ബിയതുദീനിയ്യ ബിവിലായതി), ഹുസൈന്‍ ബിന്‍ ഹാജി ഇബ്രാഹീം (വൈസ് പ്രസിഡണ്ട്, മലബാര്‍ മുസ്‌ലിം ജൗഹര്‍), ശാഹുല്‍ഹമീദ് ബിന്‍ മുഹ്‌യുദ്ദീന്‍ (അല്‍ഹാക്കിം ഫില്‍ഹിക്മത്തി സക്കിയ്യ, ജൗഹര്‍ബാര്‍), ഉസ്താദ് സാലിം ബിന്‍ യുസുഫ് ബിന്‍ മുഹമ്മദ് (മദ്‌റസതുല്‍ഖുര്‍ആന്‍ വല്ലുഗത്ത് അറബിയ്യ ബിവിലായതി ജൗഹര്‍), അബ്ദുറഹ്മാന്‍ ബിന്‍ മുഹമ്മദ് (മദ്‌റസതുല്‍ ഇര്‍ശാദിയ്യ) എന്നിവര്‍ സംബന്ധിച്ചു.
- Samasthalayam Chelari

മയ്യിത്ത് നിസ്‌കരിക്കുക

മലപ്പുറം : മസ്‌ക്കറ്റ് സുന്നി സെന്റര്‍ പ്രസിഡണ്ട് മാന്നാര്‍ ഇസ്മാഈല്‍ കുഞ്ഞു ഹാജിയുടെ മാതാവ് ഫാത്തിമ കുഞ്ഞ് ഹജ്ജുമ്മക്ക് വേണ്ടി പള്ളികളില്‍ മയ്യിത്ത് നിസ്‌ക്കാരവും പ്രാര്‍ത്ഥനയും നടത്താന്‍ പാണക്കാട് സയ്യിദ് ഹൈദര്‍അലി ശിഹാബ് തങ്ങള്‍ അഭ്യാര്‍ത്ഥിച്ചു.

കേരളത്തിലെ മതവിദ്യഭ്യാസ രീതി ലോകത്തിന് മാതൃക : അഹമദ് സആദ

മലപ്പുറം : കേരളീയ മുസ്‌ലിം സമൂഹത്തില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന് വിദ്യഭ്യാസ രീതി ലോകത്തിന് മാതൃകയാണെന്ന് ലണ്ടനിലെ ഇഹ്‌സാന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അറബിക് ആന്റ് ഇസ്‌ലാമിക് സ്റ്റഡീസിന്റെ ഡയറക്ടര്‍ ഹാഫിള് അഹ്മദ് സആദ അല്‍ അസ്ഹരി അഭിപ്രായപ്പെട്ടു. മലപ്പുറം ഹില്‍ ഫോര്‍ട്ട് ഓഡിറ്റോറിയത്തില്‍ SKSSF സില്‍വര്‍ ജൂബിലി കര്‍മ രേഖ പ്രഖ്യാപനം നിര്‍വഹിക്കുകയായിരുന്നു അദ്ധേഹം. പണ്ഡിതരും പൗരപ്രമുഖരും കൂട്ടായി നടത്തിയ വിദ്യഭ്യാസ പ്രവര്‍ത്തനങ്ങളുടെ നേട്ടങ്ങള്‍ കേരളത്തില്‍ ദൃശ്യമാണ്. മതബോധത്തിലൂന്നിയ പ്രവര്‍ത്തന പദ്ധതികളാണ് സ്ഥായിയായ സാമൂഹിക വികാസം സാധ്യമാക്കുകയാണെന്ന് അദ്ധേഹം ചൂണ്ടിക്കാട്ടി. SKSSF സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് അബാസലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. സില്‍വര്‍ ജൂബിലി വര്‍ഷത്തില്‍ സംസ്ഥാനത്ത് നടപ്പിലാക്കുന്ന ഇരുപത്തഞ്ചിന കര്‍മ പരിപാടികള്‍ ചടങ്ങില്‍ അവതരിപ്പിച്ചു. അഷ്‌റഫ് ഫൈസി കണ്ണാടിപ്പറമ്പ്, മുസ്തഫ മുണ്ടുപാറ, ഡോ. അബ്ദുറഹ്‍മാന്‍ ഒളവട്ടൂര്‍, അബ്ദുസ്സലാം ഫൈസി ഒളവട്ടൂര്‍, സി എച്ച് ത്വയ്യിബ് ഫൈസി, എം പി കടുങ്ങല്ലൂര്‍, അബൂബക്കര്‍ ദാരിമി താമരശ്ശേരി, സലീം എടക്കര, സത്താര്‍ പന്തലൂര്‍ പ്രസംഗിച്ചു. ജന. സെക്രട്ടറി ഓണംപിള്ളി മുഹമ്മദ് ഫൈസി സ്വാഗതവും അയ്യൂബ് കൂളിമാട് നന്ദി പറഞ്ഞു.
- SKSSF STATE COMMITTEE

സംസ്ഥാന തല പ്രബന്ധ മത്സരം; മിദ്‌ലാജിന് ഒന്നാം സ്ഥാനം

കോഴിക്കോട് : പൈതൃകത്തിന്റെ പതിനഞ്ച് നൂറ്റാണ്ട് എന്ന വിഷയത്തില്‍ SKSSF ത്വലബാ വിംഗ് സംഘടിപ്പിച്ച സംസ്ഥാന തല പ്രബന്ധമത്സരത്തില്‍ ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി മിദ്‌ലാജിന് ഒന്നാം സ്ഥാനം. വളാഞ്ചേരി മര്‍ക്കസ് വിദ്യാര്‍ത്ഥി ശബീറലി എം. കോട്ടുമല കോംപ്ലക്‌സ് വിദ്യാര്‍ത്ഥി അബ്ദുന്നാഫിഅ് എപി എന്നിവര്‍ യഥാക്രമം രണ്ടും മുന്നും സ്ഥാനങ്ങളും കരസ്ഥമാക്കി. എസ്‌വൈഎസ് 60-ാം വാര്‍ഷിക സമ്മേളനത്തില്‍ വെച്ച് വിജയികള്‍ക്ക് അബ്ദുസ്സമദ് സമദാനി ഉപഹാരം നല്‍കി.
- SKSSF STATE COMMITTEE

കാന്തപുരം വിഭാഗത്തിന്റെ ഐക്യാഹ്വാനം പൊതുജനങ്ങുടെ കണ്ണില്‍ പൊടിയിടാന്‍ : സുന്നി നേതാക്കള്‍

കാസറകോട് : സുന്നീ ഐക്യം എന്ന പേരില്‍ കാന്തപുരം വിഭാഗം ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന ആഹ്വാനങ്ങള്‍ പൊതുജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണെന്നും ഈ വിഷയത്തില്‍ അവരുടെ ആത്മാര്‍ഥത സംശയാശ്പദമാണെന്നും സുന്നീ യുവജന സംഘം ജില്ലാ പ്രസിഡണ്ട് എം. എ ഖാസിം മുസ്ലിയാര്‍, ജനറല്‍ സെക്രട്ടറി അബ്ബാസ് ഫൈസി പുത്തിഗ, SKSSF ജില്ലാ പ്രസിഡണ്ട് താജുദ്ധീന്‍ ദാരിമി പടന്ന, ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. 1989-ല്‍ കേരള മുസ്ലിം സമൂഹത്തിന്റെ മനസ്സില്‍ മുറിവേല്‍പ്പിച്ചു കൊണ്ട് സുന്നികള്‍ക്കടയില്‍ ഭിന്നിപ്പുണ്ടാക്കിയ കാന്തപുരം വിഭാഗം ഇന്നും ഭിന്നതയുടെ കാരണം അന്വേഷിച്ചു നടക്കുകയാണ്. ഓരോ സമയത്തും ഓരോ കാരണങ്ങള്‍ വിളിച്ചു പറയുന്നതല്ലാതെ ഇതുവരെ യഥാര്‍ത്ഥ കാരണം വ്യക്തമാക്കിയിട്ടില്ല. അതിന് എം. എ തയ്യാറുണ്ടോ? ഭിന്നിപ്പിന്ന് ശേഷം അഖിലേന്ത്യ സുന്നി ജംഇത്തുല്‍ ഉലമ എന്ന സംഘടന രൂപീകരിക്കുകയും കേരളത്തില്‍ അതിന്റെ ഘടകം സമസ്ത കേരള സുന്നി ജംഇയത്തുല്‍ ഉലമ എന്നായിരിക്കെ യഥാര്‍ത്ത സമസ്തയുടെ പ്രവര്‍ത്തകരെ പ്രകോപിപ്പിക്കാനും പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനും സമസ്ത കേരള ജംഇയത്തുല്‍ ഉലമ എന്ന പേര് ഉപയോഗിച്ച് കാന്തപുരം വിഭാഗത്തിന്റെ നേതാക്കള്‍ നടത്തുന്ന പ്രസ്താവനകള്‍ തന്നെ ഐക്യത്തിന് തുരങ്കം വെക്കുന്നതിന്റെ പ്രധാന ഉദാഹരണമാണ്.
സമസ്ത എന്നും മുസ്ലിം സമൂഹത്തിലും പ്രത്യേകിച്ച് സുന്നികള്‍ക്കിടയിലും ഐക്യത്തിന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത പ്രസ്ഥാനമാണ്. അതിന് വിഘടിതരുടെ

അജ്ഞത അകലാന്‍ മഹാന്‍മാരെ കുറിച്ചുള്ള പഠനം അനിവാര്യം : അജ്മീര്‍ ദര്‍ഗ ദിവാന്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ അലിഖാന്‍

സയ്യിദ് സൈനുല്‍ ആബിദീന്‍ അലിഖാന്‍ 
നേതൃത്വം നല്‍കുന്നു. അബ്ദുല്‍ ഗഫൂര്‍ ദാരിമി,
  മാനുതങ്ങള്‍ തുടങ്ങിയവര്‍ സമീപം 
കൊണ്ടോട്ടി : ലോകത്ത് അജ്ഞ ഇല്ലാതാവാന്‍ അജ്മീര്‍ ശൈഖിനെ പോലുള്ള മഹാന്‍മാരെ കുറിച്ചുള്ള പഠനം അനിവാര്യമാണെന്ന് അജ്മീര്‍ ദര്‍ഗ ദിവാന്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ അലിഖാന്‍ പറഞ്ഞു. മുണ്ടക്കുളത്ത് ശംസുല്‍ ഉലമാ കോംപ്ലക്‌സില്‍ നടന്ന സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദരിദ്രരെ സഹായിക്കുന്നതില്‍ യുവാക്കള്‍ മുന്നോട്ട് വരണമെന്നും കേരളത്തിലെ മതപഠന സ്ഥാപനങ്ങള്‍ ഇന്തയിലെ ഇതര സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്നും കേന്ദ്ര സര്‍ക്കാറിന്റെ വി..പി സുരക്ഷ കാറ്റഗറിയിലുള്ള തങ്ങള്‍ കൂട്ടി ചേര്‍ത്തു. സ്വീകരണ സമ്മേളനത്തില്‍ മാനു തങ്ങള്‍ വെള്ളൂര്‍, പി.എ ജബ്ബാര്‍ ഹാജി, അബ്ദുല്‍ ഗഫൂര്‍ ദാരിമി മുണ്ടക്കുളം, സൈന്‍ മൊയ്തീന്‍ കുട്ടി, അബ്ദുല്‍ കരീം ദാരിമി തുടങ്ങിയവര്‍ പങ്കെടുത്തു.
- SHAMSULULAMA COMPLEX - MUNDAKKULAM

ഔലിയാക്കള്‍ കൊളുത്തിയ വെളിച്ചം കെടാതെ സൂക്ഷിക്കുക : സുബൈര്‍ ചേകന്നൂര്‍

ദുബൈ : മുന്‍ കഴിഞ്ഞ ഔലിയാക്കളും മഹാരതന്മാരും കാണിച്ച പാതയിലൂടെ മുന്നോട്ട് പോകാത്തതാണ് ആത്മീയ ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നും, അവര്‍ കൊളുത്തിയ വെളിച്ചം കെടാതെ സുക്ഷിക്കാന്‍ മുസ്ലിങ്ങള്‍ ബാധ്യസ്തരാണെന്നും ദാറുല്‍ ഹുദാ മുന്‍ റജിസ്റ്റ്രാറും മലയാളം യൂണിവേഴ്സിറ്റി പ്രൊഫസറുമായ ഡോ. സുബൈര്‍ ഹുദവി ചേകന്നൂര്‍ പറഞ്ഞു. കണ്ണിയത്ത് ഉസ്താദ്, ശംസുല്‍ ഉലമ, ശൈഖ് ജീലാനി അനുസ്മരണാര്‍ത്ഥം ദുബൈ സുന്നി സെന്റര്‍ ദേര ഓഫീസില്‍ സംഘടിപ്പിച്ച പരിപാടിയില്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ദുബൈ സുന്നി സെന്‍റര്‍ പ്രസിഡന്റ് സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ ദുആക്ക് നേതൃത്വം നല്‍കി. മുഹ്‍യദ്ദീന്‍ മാല ആലാപനത്തിന്ന് ഷൗക്കത്ത് ഹുദവി, മുസ്തഫ മൗലവി, ഇബ്രഹീം ഫൈസി, നാസര്‍ മൗലവി, കരീം ഹുദവി കാട്ടുമുണ്ട എന്നിവര്‍ നേത്രത്വം നല്‍ക്കി.
- dubai skssf

ബഹ്റൈന്‍ SKSSF തന്‍ശീത്വ് മീറ്റ് സംഘടിപ്പിച്ചു

സയ്യിദ് ഫക്‌റുദ്ധീന്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു
ബഹ്റൈന്‍ : SKSSF സ്ഥാപകദിനത്തോടനുബന്ധിച്ച് SKSSF ബഹ്‌റൈന്‍ 'തന്‍ശീത്വ്' മീറ്റ് സംഘടിപ്പിച്ചു. ഉമ്മുല്‍ഹസം സമസ്ത ഓഡിറ്റോറിയത്തില്‍ നടന്ന മീറ്റിന്റെ ഉദ്ഘാടനം സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫക്‌റുദ്ധീന്‍ തങ്ങള്‍ നിര്‍വഹിച്ചു. സച്ചരിതര്‍ കാട്ടിതന്നപാതയിലൂടെ ലക്ഷ്യപ്രാപ്തിക്കായി ആത്മാര്‍ത്ഥതയോടെ യുവസമൂഹം മുന്നിട്ടിറങ്ങണമെന്ന് അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. 2015 ഫെബ്രുവരിയില്‍ തൃശൂരില്‍ നടക്കുന്ന SKSSF സില്‍വര്‍ ജൂബിലി സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം വിവിധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. ഹംസ അന്‍വരി മോളൂര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഉമറുല്‍ ഫാറൂഖ് ഹുദവി ചര്‍ച്ചക്ക് നേതൃത്വം നല്‍കി. അബ്ദുല്‍ മജീദ് ചോലക്കോട് സ്വാഗതവും നഷാദ് വാണിമേല്‍ നന്ദിയും പറഞ്ഞു.
- Samastha Bahrain

ശൈഖ് ജീലാനി ആത്മീയ ലോകത്തെ പ്രമുഖ സ്ഥാനീയന്‍ : സയ്യിദ് ഫക്റുദ്ധീന്‍ തങ്ങള്‍

ബഹ്റൈന്‍ : അല്ലാഹുവിന്റെ ഇഷ്ടദാസന്‍മാരായ ഔലിയാഇന്റെ ആത്മിക ശിക്ഷണമാണ് പ്രവാചക പരിസമാപ്തിക്ക് ശേഷം ഇസ്‌ലാമിക ഔന്നത്യത്തിന്റെ നിദാനമായി വര്‍ത്തിച്ചതെന്നും ആ രംഗത്ത് പ്രമുഖ സ്ഥാനീയനാണ് ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനിയെന്നും സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫക്‌റുദ്ധീന്‍ തങ്ങള്‍ പ്രസ്താവിച്ചു. മനാമ സമസ്ത മദ്‌റസയില്‍ നടന്ന ജീലാനി അനുസ്മരണ സംഗമത്തില്‍ ഉദ്‌ബോധനം നടത്തുകയായിരുന്നു അദ്ദേഹം. പ്രവാചകരുടെ മുഅ്ജിസത്തും ഔലിയാക്കളുടെ കറാമത്തും അവരുടെ മരണാനന്തരവും നിലനില്‍ക്കുമെന്നും പ്രമാണങ്ങളില്‍ അത് വ്യക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തുമൗലിദ് പാരായാണത്തിന് ശേഷം നടന്ന പരിപാടിയില്‍ കുന്നോത്ത് കുഞ്ഞബ്ദുല്ല ഹാജി അധ്യക്ഷത വഹിച്ചു. മൂസ മൌലവി വണ്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി. എസ്.എം അബ്ദുല്‍ വാഹിദ് സ്വാഗതവും കളത്തില്‍ മുസ്തഫ നന്ദിയും പറഞ്ഞു.
- Samastha Bahrain

മഹാന്‍മാരുടെ മഹത്വം അടുത്തറിയുക : ഉമറുല്‍ ഫാറൂഖ് ഹുദവി

ഉമറുല്‍ ഫാറൂഖ് ഹുദവി അനുസ്മരണ
 പ്രഭാഷണം നടത്തുന്നു
മനാമ : ആരാധനയും ആദരവും എന്തെന്ന് വേര്‍ത്തിരിച്ച് മനസിലാക്കാതെ പോയതാണ് വിശ്വാസികളെ അപകീര്‍ത്തിപെടുത്തുന്ന ശിര്‍ക്ക് ആരോപണങ്ങളുമായി പുതിയ വാദ മുഖക്കാര്‍ കടന്നുവരാനുള്ള കാരണം എന്നും ഇസ്ലാമിക നവോത്ഥാനത്തിനു വിശുദ്ധിയുടെ ജീവിതം പകര്‍ന്നു തന്ന മഹാനായിരുന്നു ശൈഖ് മുഹിയദ്ദീന്‍ തങ്ങള്‍ എന്നും പ്രമുഖ പണ്ഡിതനും വാഗ്മിയും സമസ്ത കേരള സുന്നീ ജമാഅത്ത് കോര്‍ഡിനേറ്ററുമായ ഉമറുല്‍ ഫാറൂഖ് ഹുദവി പറഞ്ഞു. സമസ്ത കേരള സുന്നി ജമാഅത്ത് ഉമ്മുല്‍ ഹസ്സം ഏരിയയില്‍ സംഘടിപ്പിച്ച ജീലാനി ദിന സമ്മേളനത്തില്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇത്തരം മഹാന്‍മാരോടുള്ള ആദരവ് അടുത്തറിയേണ്ടത് വിശ്വാസികളുടെ കടമയാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. മൗലീദ് പാരായണവും പ്രാര്‍ത്ഥനാ സദസ്സും കൊണ്ട് അനുഗ്രഹീതമായ സദസ്സിനു ശേഷം അന്നദാനവും നടത്തി.
- Samastha Bahrain

സമസ്ത ബഹ്റൈന്‍ ജീലാനി അനുസ്മരണം സംഘടിപ്പിച്ചു

അബ്ദുസ്സലാം ബാഖവി മുഖ്യപ്രഭാഷണം നടത്തുന്നു
ബഹ്റൈന്‍ : സമസ്ത കേരള സുന്നി ജമാഅത്ത് ബഹ്‌റൈന്‍ ജിദാലി ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജീലാനി അനുസ്മരണ പ്രഭാഷണവും മൗലിദ് പാരായണവും ദുആ മജ്‍ലിസും സംഘടിപ്പിച്ചു. ജിദാലി ദാറുല്‍ ഖുര്‍ആന്‍ മദ്രസയില്‍ വെച്ച് നടന്ന പരിപാടിയില്‍ അബ്ദുസ്സലാം ബാഖവി കൊല്ലം ജീലാനി അനുസ്മരണ പ്രഭാഷണവും മുഹമ്മദ്‌ മുസ്ലിയാര്‍ എടവണ്ണപ്പാറ ദുആ മജ്ലിസിനു നേത്രത്വവും നല്‍കി. പരിപാടിക്ക് പി വി സി അബ്ദു റഹിമാന്‍, ഹാഷിം കോക്കല്ലൂര്‍, ഹമീദ് കൊടശ്ശേരി, ഫൈസല്‍ തിരുവള്ളൂര്‍, അഷ്‌റഫ്‌ തളിപ്പറമ്പ, ആഷിഫ്‌ നിലമ്പൂര്‍ നേത്രത്വം നല്‍കി.
- Beeta ashraf Abubacker

ദാറുല്‍ ഹുദാ ബിരുദദാന സമ്മേളനത്തിന് പ്രൗഢോജ്ജ്വല തുടക്കം

സഊദിയിലെ കിംങ് ഫഹദ് യൂനിവേഴ്‌സിറ്റി പ്രഫസര്‍ ഡോ. അബ്ദുല്ല സല്‍മാന്‍ മശൂഖി ഉദ്ഘാടനം ചെയ്യുന്നു
തിരൂരങ്ങാടി : ദേശീയ മുസ്‌ലിം മുന്നേറ്റത്തിന് ആഹ്വാനം ചെയ്ത് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി പന്ത്രണ്ടാം ബിരുദദാന മഹാ സമ്മേളനത്തിന് ഹിദായ നഗറില്‍ പ്രൗഢ ഗംഭീര തുടക്കം. കേരളത്തിലെ മുസ്‌ലിം സാംസ്‌കാരിക - വൈജ്ഞാനിക പുരോഗതിക്ക് കളമൊരുക്കിയ മഹല്ലു സംവിധാനം ഇതര സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുക എന്ന ലക്ഷ്യമുയര്‍ത്തിപ്പിടിച്ച് നടത്തെപ്പെടുന്ന സമ്മേളനത്തിന് പിന്തുണയറിയിച്ച് ആയിരങ്ങളാണ് ഹിദായ നഗരിയിലെത്തിയത്.
സഊദിയിലെ കിങ്ങ് ഫഹദ് യൂനിവേഴ്‌സിറ്റിയിലെ ഡോ: അബ്ദുല്ല സല്‍മാന്‍ മശൂഖി സമ്മേളനം ഉദ്ഘാടനം ചെയ്തു. അറിവാണ് ആധുനിക കാലത്തെ സമരായുധമെന്നും വിജ്ഞാനം കൊണ്ടും സംഘബോധം കൊണ്ടും കരുത്ത് നേടണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ മദ്‌റസാ സംവിധാനം മാതൃകാപരമാണ്. ഈ സംവിധാനം നിലനിര്‍ത്തിക്കൊണ്ടു പോവുകയും കാലാനുസൃതമായി പരിഷ്‌കരിക്കുകയും വേണം. പ്രബോധന രംഗത്ത് ദാറുല്‍ ഹുദാ മുന്നോട്ടു വെക്കുന്ന രീതി മികച്ചതാണെന്നും മത-ഭൗതിക സമന്വയ വിദ്യാഭ്യാസമെന്ന കാഴ്ചപ്പാട് ആഗോളതലത്തില്‍ വ്യാപിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍ ആധ്യക്ഷ്യം വഹിച്ചു. ദാറുല്‍ ഹുദാ വൈസ്. ചാന്‍സിലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി സ്വാഗതം പറഞ്ഞു.