യതീംഖാന: സുപ്രീം കോടതി കേസ്; അടിയന്തിര യോഗം ഇന്ന്

കോഴിക്കോട്: ജെ.ജെ. ആക്ട് -2015ന് കീഴില്‍ യതീംഖാനകളെ രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ബന്ധിക്കുന്നതിന് എതിരില്‍ സമസ്ത യതീംഖാന കോഡിനേഷന്‍ കമ്മിറ്റി സുപ്രീംകോടതിയില്‍ നടത്തുന്ന കേസില്‍ യതീംഖാനകളിലെ കുട്ടികളെയും സൗകര്യങ്ങളെയും സംബന്ധിച്ച് സത്യവാങ്മൂലം മാര്‍ച്ച് 20 നകം സമര്‍പ്പിക്കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ട സാഹചര്യത്തില്‍ സമസ്ത യതീംഖാന കോഡിനേഷന്‍ കമ്മിറ്റി വിളിച്ചു ചേര്‍ക്കുന്ന യതീംഖാന ഭാരവാഹികളുടെ അടിയന്തിരയോഗം ഇന്ന് ഉച്ചക്ക് 2 മണിക്ക് കോഴിക്കോട് ഫ്രാന്‍സിസ് റോഡിലുള്ള സമസ്ത ഓഡിറ്റോറിയത്തില്‍ ചേരും. സമസ്ത നേതാക്കള്‍ക്കു പുറമെ പ്രമുഖ നിയമജ്ഞരും പങ്കെടുക്കും. കഴിഞ്ഞ ഫെബ്രുവരി 20-ാം തിയ്യതിയിലെ സുപ്രീം കോടതി ഉത്തരവില്‍ യതീംഖാനകള്‍ക്ക് ജെ.ജെ.ആക്ട് 2015 ന് കീഴിലുള്ള ശിശുക്ഷേമ സ്ഥാപനങ്ങളില്‍ നിന്നും വിഭിന്നമായ പരിഗണന നല്‍കിയിട്ടുണ്ട്. ആയതിനാല്‍ ജെ.ജെ.ആക്ട് 2015ന് കീഴില്‍ രജിസ്റ്റര്‍ ചെയ്യാന്‍ താല്‍പര്യമില്ലാത്ത മുഴുവന്‍ യതീംഖാനകളുടെയും ബന്ധപ്പെട്ട ഭാരവാഹികള്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് പ്രസിഡണ്ട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി കെ.ടി. കുഞ്ഞിമാന്‍ ഹാജിയും അറിയിച്ചു. 
- Samasthalayam Chelari