Pages

മത സ്വാതന്ത്രത്തിന് കൂച്ച് വിലങ്ങിടാന്‍ അനുവദിക്കില്ല: ടി എന്‍ പ്രതാപന്‍

തൃശൂര്‍: ബഹുസ്വരതയുടെ മണ്ണായ ഇന്ത്യയില്‍ രാജ്യത്തിന്‍രെ ഭരണഘടന അനുവദിക്കുന്ന മതസ്വാതന്ത്രത്തിന് കൂച്ച് വിലങ്ങിടാന്‍ ആരേയും അനുവദിക്കില്ലെന്ന് ടി എന്‍ പ്രതാപന്‍. മത സ്വാതന്ത്രവും വിവിധ ആശയങ്ങളുടെ സ്വതന്ത്രമായ പ്രസരണവുമാണ് ഭരണഘടനയുടെ അന്തസത്ത. ഏകസിവില്‍ കോഡ് പോലുളള കാര്യങ്ങള്‍ ഈ അന്തസത്തയെ തച്ചുടക്കും. മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കേണ്ട ഇടത് പക്ഷം പോലും സംഘപരിവാറിന് പാദസേവ ചെയ്യുന്നത്. മതം പ്രചചരിപ്പിച്ചതിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ടവരെ ഉടന്‍ മോചിപ്പിക്കണമെന്നും അക്രമികളെ തുറുങ്കിലടക്കണമെന്നും അവര്‍ക്ക് ഒത്താശ ചെയ്യുന്ന ഉദ്യോഗസ്ഥരെ നിലക്ക് നിര്‍ത്തണമെന്നും അദ്ദേഹം ആവിശ്യപ്പെട്ടു. പരിപാടിയില്‍ എസ് കെ എസ് എസ് എഫ് തൃശൂര്‍ ജില്ലാ പ്രസിഡന്റ് സിദ്ധീഖ് ബദ്‌രി അദ്ധ്യക്ഷത വഹിച്ചു. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി മുഖ്യപ്രഭാഷണം അവതരിപ്പിച്ചു. എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി ഡോ. സുബൈര്‍ ഹുദവി ചേകന്നൂര്‍ പ്രമേയ പ്രഭാഷണം അവതരിപ്പിച്ചു. എസ് കെ എസ് എസ് എഫ് ജില്ലാ ജനറല്ഡ സെക്രട്ടറി ഷഹീര്‍ ദേശമംഗലം സ്വാഗതവും വര്‍ക്കിംഗ് സെക്രട്ടറി അഡ്വ: ഹാഫിള് അബൂബക്കര്‍ മാലികി നന്ദിയും പറഞ്ഞു. എ വി അബൂബക്കര്‍ ഖാസിമി, ടി എസ് മമ്മി സാഹിബ്, അബ്ദുല്‍ കരീം ഫൈസി പൈങ്കണ്ണിയൂര്‍, ഇല്യാസ് ഫൈസി, ത്രീസ്റ്റാര്‍ കുഞ്ഞിമുഹമ്മദ് ഹാജി, ഉമര്‍ ബാഖവി പാടൂര്‍, ഇസ്മായീല്‍ റഹ്മാനി, മഹറൂഫ് വാഫി തുടങ്ങിയവര്‍ സംസാരിച്ചു. 
- SAMASTHA KERALA SUNNI STUDENTS FEDERATION Thrissur