സംസ്‌കാരം വളരേണ്ട ഇടമാണ് വീട്ടകങ്ങള്‍: അബ്ബാസലി ശിഹാബ് തങ്ങള്‍

ഹാദിയ റമദാന്‍ പ്രഭാഷണത്തിന് തുടക്കമായി 


ഹിദായ നഗര്‍ (തിരൂരങ്ങാടി): ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലശാലാ പൂര്‍വ വിദ്യാര്‍ത്ഥി സംഘടന ഹാദിയ സംഘടിപ്പിക്കുന്ന നാലാമത് റമദാന്‍ പ്രഭാഷണപരമ്പരക്ക് ഹിദായ നഗരിയില്‍ തുടക്കമായി പഞ്ചദിന പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനം എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. സാംസ്‌കാരിക വളര്‍ച്ചയിലൂടെയാണ് സമൂഹസംസ്‌ക്യതി സാധ്യമാവുകയെന്നും ധാര്‍മികവും സാമൂഹികബോധവുമുള്ള സമൂഹ സൃഷ്ടിപ്പിന് വീട്ടകങ്ങളില്‍ നിന്നുതന്നെ സംസ്‌കാരിക ബോധം വളര്‍ത്തിയെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. റമദാന്‍ സുകൃതങ്ങളുടെ കാലമാക്കണമെന്നും വീടും പരിസരവും മതകീയന്താരക്ഷീത്തില്‍ വളര്‍ത്താന്‍ വിശ്വാസികള്‍ തയ്യാറാവാണമെന്നും തങ്ങള്‍ ഓര്‍മിപ്പിച്ചു. 

ദാറുല്‍ഹുദാ ജന. സെക്രട്ടറി ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി അധ്യക്ഷത വഹിച്ചു. ദാറുല്‍ഹുദാ വി. സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി, കെ. എം സൈദലവി ഹാജി കോട്ടക്കല്‍, സി. യൂസുഫ് ഫൈസി മേല്‍മുറി, ഹസന്‍ കുട്ടി ബാഖവി, ഡോ. യു. വി. കെ മുഹമ്മദ്, യു. ശാഫി ഹാജി ചെമ്മാട്, ഹംസ ഹാജി മൂന്നിയൂര്‍ സംബന്ധിച്ചു. വീട് സംസാകരങ്ങള്‍ വളരുന്ന ഇടം എന്ന വിഷയത്തില്‍ മുസ്ഥഫ ഹുവദി ആക്കോട് പ്രഭാഷണം നടത്തി. സമാപന ദുആക്ക് സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ കണ്ണന്തളി നേതൃത്വം നല്‍കി. ശരീഫ് ഹുദവി ചെമ്മാട് സ്വാഗതവും പി. കെ നാസ്വിര്‍ ഹുദവി നന്ദിയും പറഞ്ഞു. 

ഇന്ന് കോഴിക്കോട് ഖാദി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമുല്ലൈലി ഉദ്ഘാടനം ചെയ്യും. ദാറുല്‍ഹുദാ ട്രഷറര്‍ കെ. എം സൈദലവി ഹാജി കോട്ടക്കല്‍ അധ്യക്ഷത വഹിക്കും. സന്തുഷ്ട വാര്‍ധക്യം: ഹൃദ്യമരണം എന്ന വിഷയത്തില്‍ മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും. 

നാളെ സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഇമാമുനാശ്ശാഫിഈ: ജ്ഞാനിയുടെ ജീവിതം എന്ന വിഷയത്തില്‍ മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും. 

ജൂണ്‍ 3 ന്. ശനിയാഴ്ച സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സിംസാറുല്‍ ഹഖ് ഹുദവി പ്രഭാഷണം നടത്തും. 4 ന് ഞായറാഴ്ച സമാപന സമ്മേളനവും പ്രാര്‍ഥനയും നടക്കും. സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉ്ദ്ഘാടനം ചെയ്യും. അന്‍സ്വാറുകള്‍ അതുല്യമാതൃകകള്‍ വിഷയത്തില്‍ മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും. 

ഫോട്ടോ: ദാറുല്‍ഹുദാ ഇസ്ലാമിക് സര്‍വകലാശാല പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഹാദിയ സംഘടിപ്പിക്കുന്ന നാലമാത് റമദാന്‍ പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനം എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന പ്രസിഡന്‍റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു 
-  Darul Huda Islamic University