സംസ്ഥാന ഇസ്‌ലാമിക് കലാമേളക്ക് അരങ്ങുണര്‍ന്നു. കാസര്‍കോട് എം.ഐ.സിയില്‍ ഇനി കലയുടെ സുവര്‍ണ്ണനാളുകള്‍

കാസര്‍കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന ഇസ്‌ലാമിക കലാ സാഹിത്യ മത്സരങ്ങള്‍ക്ക് കാസര്‍കോട് മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സില്‍ തുടക്കമായി. കേരളത്തിനകത്തും പുറത്തുമുള്ള ഇരുപതോളം ജില്ലകളിലെ സമസ്തയുടെ മദ്‌റസകളില്‍ നിന്നുള്ള രണ്ടായിരത്തോളം സര്‍ഗ പ്രതിഭകളാണ് ഇന്നും നാളെയും എം.ഐ.സിയില്‍ മാറ്റുരക്കുക. 
ഇന്നലെ ഉച്ചക്ക് ഓലമുണ്ട എം.എസ് തങ്ങള്‍ മദനിയുടെ നേതൃത്വത്തില്‍ സി.എം ഉസ്താദ് മഖ്ബറയില്‍ നടന്ന സിയാറത്തോടെയാണ് പരിപാടിക്ക് ഔദ്യോഗിക തുടക്കമായത്. തുടര്‍ന്ന് എം.ഐ.സി കാമ്പസില്‍ പ്രസിഡന്റ് ത്വാഖാ അഹ്മദ് മുസ്‌ലിയാര്‍ പതാക ഉയര്‍ത്തി. വൈകുന്നേരം എം.ഐ.സി കാമ്പസില്‍ നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ സ്വാഗത സംഘം ചെയര്‍മാന്‍ യു.എം അബ്ദുല്‍ റഹ്മാന്‍ മൗലവി അധ്യക്ഷനായി. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സ്ംസ്ഥാന പ്രസിഡന്റ് സി.കെ.എം സ്വാദിഖ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ജന. സെക്രട്ടറി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി സ്വാഗതം പറഞ്ഞു. സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ജന. സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടറി എം.എം ഖാസിം മുസ്‌ലിയാര്‍, നീലേശ്വരം ഖാസി മഹ്മൂദ് മുസ്‌ലിയാര്‍, എം.എല്‍.എമാരായ പി.ബി അബ്ദുര്‍ റസാഖ, എന്‍.എ നെ്‌ലിക്കുന്ന്, കെ കുഞ്ഞിരാമന്‍, പി.എ അശ്‌റഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, കെ.ടി അബ്ദുല്ല മൗലവി പടന്ന, ടി.പി അലി ഫൈസി, കെ.ആര്‍ അബ്ദുല്ല ഹാജി, എം.സി ഖമറുദ്ദീന്‍, ലത്വീഫ് മൗലവി ചെര്‍ക്കള, ലത്വീഫ് ഹാജി ബാഡൂര്‍, ടി.എം അബ്ദുല്‍ റഹ്മാന്‍ ഹാജി, സാലൂദ് അബൂബക്കര്‍ നിസാമി, ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദര്‍, കെ.എ അബ്ദുല്ല മാസ്റ്റര്‍ കോട്ടപ്പുറം, മെട്രോ മുഹമ്മദ് ഹാജി, കല്ലട്ര മാഹിന്‍ ഹാജി, നിസാര്‍ പാദൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. 
തുടര്‍ന്ന നടന്ന ആത്മീയ സദസ്സ് വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് പി.കെ.പി അബ്ദുല്‍ സലാം മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. പി.പി ഉമ്മര്‍ മുസ്‌ലിയാര്‍ കൊയ്യോട് അധ്യക്ഷനായി. സയ്യിദ് കെ.എസ് അലി തങ്ങള്‍ കുമ്പോല്‍ പ്രാര്‍ഥന നടത്തി. ടി മൊയ്തീന്‍ മുസ്‌ലിയാര്‍ പുറങ്ങ് സ്വാഗതം പറഞ്ഞു. സമസ്ത മുശാവറ അംഗം മാണിയൂര്‍ എം അഹ്മദ് മുസ്‌ലിയാര്‍ ഉദ്‌ബോധന പ്രസംഗം നടത്തി. കെ.ടി ഹുസൈന്‍ കുട്ടി മൗലവി നന്ദി പറഞ്ഞു. തുടര്‍ന്ന് ആസ്വാദകരുടെ മനം കുളിര്‍പ്പിച്ച് മുഅല്ലിംക ളുടെ ബുര്‍ദ്ധ മത്സരവും അരങ്ങേറി. 
ഇന്ന് രാവിലെ എട്ടര മുതല്‍ എട്ടോളം വേദികളിലായി വിവിധ ഇനം മത്സരങ്ങള്‍ നടക്കും. മലയാളത്തിന് പുറമെ കന്നഡ, തമിഴ്, ഉറുദു ഇനങ്ങളിലും മത്സരങ്ങളുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്നും മത്സരത്തില്‍ പങ്കെടുക്കാനായി ഇന്നലെ തന്നെ വിദ്യാര്‍ഥികള്‍ എം.ഐ.സി കാമ്പസിലെത്തിയിരുന്നു. ഇന്നും നാളെയും എം.ഐ.സിയുടെ മടിത്തട്ടില്‍ സര്‍ഗ കലാ മേളയുടെ സുവര്‍ണ്ണനാളുകളാണ് അരങ്ങേറുക. 
പടം: 1 സമസ്ത ഇസ്‌ലാമിക് സംസ്ഥാന കലാ സാഹിത്യ മത്സരങ്ങള്‍ക്ക് തുടക്കും കുറിച്ച് കൊണ്ട് കാസര്‍കോട് എം.ഐ.സി കാമ്പസില്‍ ത്വാഖാ അഹ്മദ് മുസ്‌ലിയാര്‍ പതാക ഉയര്‍ത്തുന്നു.
2 ചെമ്പരിക്ക സി.എം ഉസ്താദ് മഖാമില്‍ നടന്ന സിയാറത്തിന് എം.എസ് തങ്ങള്‍ മദനി ഓലമുണ്ട നേതൃത്വം നല്‍കുന്നു.
3 സമസ്ത സംസ്ഥാന കലാമേളക്ക് എം.ഐ.സി കാമ്പസില്‍ ഒരുക്കിയ കവാടം 
4 സമസ്ത ഇസ്‌ലാമിക കലാ സാഹിത്യ മത്സരം എം.ഐ.സി കാമ്പസില്‍ സി.കെ.എം സ്വാദിഖ് മുസ്ലിലാര്‍ ഉദ്ഘാടനം ചെയ്യുന്നു. 
- Ahmedharis Rahmani