തീവ്രവാദ സംഘടനകളെ എല്ലാകാലത്തും സമസ്ത എതിര്‍ത്തിട്ടുണ്ട്: ജിഫ്‌രി തങ്ങള്‍


 മനാമ: തീവ്രവാദ സംഘടനകളെ എല്ലാകാലത്തും സമസ്ത എതിര്‍ത്തിട്ടുണ്ടെന്നും സമസ്തയുടെ ചരിത്രത്തിലിന്നുവരെയും ഒരു തീവ്രവാദ ആരോപണവും ഭീകരവാദ പ്രവര്‍ത്തനങ്ങളും ഉണ്ടായിട്ടില്ലെന്നും സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുകോയ തങ്ങള്‍ ബഹ്‌റൈനില്‍ അഭിപ്രായപ്പെട്ടു.


സമസ്ത ബഹ്‌റൈന്‍ കേന്ദ്ര ആസ്ഥാനത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. സമസ്ത കേരളത്തില്‍ പ്രവര്‍ത്തനം തുടങ്ങിയിട്ട് 90 വര്‍ഷം പിന്നിട്ടു. ഇപ്പോള്‍ 100-ാം വര്‍ഷത്തിലേക്ക് പ്രവേശിക്കുകയാണ്. ഇക്കാലമത്രയും സമസ്തയുടെ ചരിത്രത്തില്‍ തീവ്രവാദ ആരോപണങ്ങളോ ഭീകരവാദ പ്രവര്‍ത്തനങ്ങളോ ഉണ്ടായിട്ടില്ല- തങ്ങള്‍ പറഞ്ഞു.

തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു രീതി ഒരിക്കലും സമസ്ത സ്വീകരിച്ചിട്ടില്ലെന്നു മാത്രവുമല്ല, എല്ലാ കാലത്തും അതിനെ എതിര്‍ക്കുകയും അതിനെതിരായി പ്രചരണം നടത്തുകയുമാണ് സമസ്ത ചെയ്തിട്ടുള്ളത്. കൂടാതെ സലഫിസം, മൗദൂദിസം, കള്ള ത്വരീഖത്ത്, വ്യാജ സിദ്ധന്മാര്‍ എന്നിവരെയും സമസ്ത എല്ലാ കാലത്തും എതിര്‍ത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ന് കേരളത്തില്‍ മത സൗഹാര്‍ദ്ധം നിലനില്‍ക്കുന്നതില്‍ ഏറ്റവും വലിയ പങ്കുവഹിച്ച പ്രസ്ഥാനമാണ് സമസ്ത.

പ്രവാസി ക്ഷേമ പദ്ധതി പ്രഖ്യാപനങ്ങളുമായി SKSSF ഗ്ലോബല്‍ മീറ്റ് സമാപിച്ചു.

>>2018ലെ എസ്.കെ.എസ്.എസ്.എഫ് ഗ്ലോബല്‍ മീറ്റ് മദീനയില്‍ 
>>ഇന്ത്യയിലെ റോഹിംഗ്യകള്‍ക്ക് ഗ്ലോബല്‍ മീറ്റ് ഉപഹാരമായി പത്തുലക്ഷം രൂപയുടെ കാരുണ്യപദ്ധതി


മനാമ: വിവിധ പ്രവാസി ക്ഷേമ പദ്ധതികളുടെ പ്രഖ്യാപനങ്ങളുമായി ബഹ്റൈനില്‍ നടന്ന എസ്.കെ.എസ്.എസ്.എഫ് ഗ്ലോബല്‍ മീറ്റിന് പ്രൗഢോജ്ജ്വല പരിസമാപ്തി. 
ഗള്‍ഫില്‍ നിന്നും ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് പുനരധിവാസമുള്‍പ്പെടെയുള്ള പദ്ധതികള്‍ക്ക് കേന്ദ്ര-കേരള സര്‍ക്കാറുകളില്‍ സമ്മര്‍ദ്ധം ചെലുത്തുക, പ്രവാസികളുമായി ബന്ധപ്പെട്ട് നിലവിലുള്ല സര്‍ക്കാര്‍ പദ്ധതികളെ കുറിച്ച് ബോധവത്കരണ സെമിനാറുകള്‍ സംഘടിപ്പിക്കുക. 
ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ലഭ്യമായ തൊഴിലവസരങ്ങളുടെ വിവരം പ്രവാസികളിലേക്കത്തിക്കുകയും അനുയോജ്യമായ ജോലി പ്രവേശനത്തിനും ജോലിമാറ്റത്തിനും സഹായിക്കുക, പ്രവാസികള്‍ക്കിടയില്‍ നന്മയുടെ പ്രചരണവും വായനയും ലക്ഷ്യമാക്കി ജിസിസി രാഷ്ട്രങ്ങളിലെല്ലാം ഗള്‍ഫ് സത്യധാരാ പ്രചരണം വ്യാപകമാക്കുക, 
ഗള്‍ഫ് സത്യധാരയുടെ സൗദി എഡിഷന്‍ ആരംഭിക്കുക, സഊദി അറേബ്യയില്‍ വെച്ച് സംഘടിപ്പിക്കുന്ന അടുത്ത വര്‍ഷത്തെ ഗ്ലോബല്‍ മീറ്റ് മദീനയില്‍ വെച്ച് നടത്തുക എന്നിവയാണ് സുപ്രധാന തീരുമാനങ്ങള്‍.
ഇവ കൂടാതെ രണ്ടാമത് ഗ്ലോബല്‍ മീറ്റിന്‍റെ ഉപഹാരമായി റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ക്കായി 10 ലക്ഷം രൂപയുടെ സ്ഥിരം സഹായ പദ്ധതികള്‍ അടുത്ത മാസത്തോടെ
പൂര്‍ത്തീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതനുസരിച്ച് ഡല്‍ഹി ചാപ്റ്റര്‍ എസ്.കെ.എസ്.എസ്.എഫുമായി സഹകരിച്ച് റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ കൂടുതലുള്ള ഭാഗങ്ങളിലെല്ലാം അവശ്യമായ പ്രാഥമിക സൗകര്യം, ശുദ്ധജല വിതരണം, വിധവാ പെണ്‍ഷന്‍, കുട്ടികളുടെ വിദ്യഭ്യാസ സൗകര്യം എന്നിവ ഒരുക്കാനും അവര്‍ക്കിടയില്‍ സ്ഥിരമായ കാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്താനും യോഗത്തില്‍ തീരുമാനമായി. 
ഇതോടൊപ്പം നിര്‍ധന കുടുംബങ്ങള്‍ക്കായി എസ്.കെ.എസ്.എസ്.എഫ് ആരംഭിച്ച വാദിസകന്‍ ഭവന നിര്‍മ്മാണ പദ്ധതിയിലേക്കുള്ള വീടുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിവിധ ഗള്‍ഫ് രാഷ്ട്ങ്ങളില്‍ നിന്നുള്ള വിവിധ സംഘടനകള്‍ ഏറ്റെടുത്തതായും ഭാരവാഹികള്‍ അറിയിച്ചു. കൂടാതെ വിവിധ രാഷ്ട്രങ്ങളിലും കേരളത്തിലുമായി സംഘടന നടപ്പിലാക്കുന്ന വിവിധ കര്‍മ പദ്ധതികളുടെ ആസൂത്രണങ്ങളും പൊതു ചര്‍ച്ചകളും ഗോബല്‍മീറ്റില്‍ നടന്നു. 
തുടര്‍ന്ന് സമസ്ത ബഹ്റൈന്‍ കേന്ദ്ര ആസ്ഥാനത്ത് നടന്ന ഗോബല്‍ മീറ്റ് സമാപന പൊതു സമ്മേളനം എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സയ്യിദ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഗ്ലോബല്‍ മീറ്റിലെ സുപ്രധാന തീരുമാനങ്ങളും തങ്ങളാണ് പ്രഖ്യാപിച്ചത്. ചടങ്ങില്‍ സമസ്ത ബഹ്റൈന്‍ പ്രസിഡന്‍റ് സയ്യിദ് ഫഖ്റുദ്ധീന്‍ കോയ തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. 
ബഹ്റൈന്‍ പാര്‍ലമെന്‍റ് അംഗം ശൈഖ് അബ്ദുല്‍ വാഹിദ് അല്‍ ഖറാത്ത എം.പി. മുഖ്യാതിഥിയായിരുന്നു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജന.സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ മുഖ്യപ്രഭാഷണം നടത്തി. ബഹ്റൈന്‍ കെ.എം.സി.സി സംസ്ഥാന പ്രസിഡന്‍റ് എസ്.വി ജലീല്‍, എസ്.കെ.എസ്.എസ്.എഫ് യു.എ.ഇ നാഷണല്‍ കമ്മറ്റി പ്രസിഡന്‍റ് സയ്യിദ് ശുഐബ് തങ്ങള്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ഗള്‍ഫ് സത്യധാര മാസിക കമ്മറ്റി, സംസ്ഥാന എസ്.കെ.എസ്.എസ്.എഫ് കമ്മറ്റിക്ക് നല്‍കുന്ന ഉപഹാരം ചെയര്‍മാന്‍ അബ്ദുറഹ് മാന്‍ ഒളവട്ടൂര്‍ സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സയ്യിദ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ക്ക് നല്‍കി നിര്‍വ്വഹിച്ചു. 
തുടര്‍ന്ന് എസ്.കെ.എസ്.എസ്.എഫ് ബഹ്റൈന്‍ കമ്മറ്റി സ്വരൂപിച്ച സഹചാരി റിലീഫ് ഫണ്ടിന്‍റെ കൈമാറ്റവും സംസ്ഥാന നേതാക്കള്‍ക്കുള്ള വിവിധ ഉപഹാരങ്ങളുടെ സമര്‍പ്പണവും വേദിയില്‍ വെച്ച് നടന്നു. ജിസിസി രാഷ്ട്രങ്ങളിലെ വിവിധ സംഘടനാ ഭാരവാഹികളും നേതാക്കളും പൊതുസമ്മേളനത്തില്‍ പങ്കെടുത്തു. മുഹമ്മദ് സിനാന്‍ ഖിറാഅത്ത് നടത്തി. എസ്.കെ.എസ്.എസ്.എഫ് ബഹ്റൈന്‍ പ്രസിഡന്‍റ് അശ്റഫ് അന്‍വരി ചേലക്കര സ്വാഗതവും മുഹമ്മദ് മോനു നന്ദിയും പറഞ്ഞു. (Suprabhatham).

എസ്.കെ.എസ്.എസ്.എഫ് ഗ്ലോബല്‍മീറ്റ് വെള്ളിയാഴ്ച ബഹ്‌റൈനില്‍

പൊതു സമ്മേളനം സമസ്ത ബഹ്‌റൈന്‍ ഓഡിറ്റോറിയത്തില്‍

മനാമ: ജിസിസി രാഷ്ടങ്ങളിലെ പ്രതിനിധികളെയും സംഘടനാ ഭാരവാഹികളെയും പങ്കെടുപ്പിച്ച് എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിക്കുന്ന രണ്ടാമത് വാര്‍ഷിക ഗ്ലോബല്‍മീറ്റ് വെള്ളിയാഴ്ച ബഹ്‌റൈനില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കഴിഞ്ഞ വര്ഷം അബുദാബിയില്‍ നടന്ന മീറ്റിനു തുടര്‍ച്ചയായാണ് വിവിധ രാഷ്ട്രങ്ങളിലെ പ്രതിനിധികളെ ഒരുമിച്ച് കൂട്ടി ബഹ്‌റൈനില്‍ ഗ്ലോബല്‍ മീറ്റ് നടക്കുന്നത്. വിവിധ രാഷ്ട്രങ്ങളിലെ 27 സംഘടനകളെ പ്രതിനിധീകരിച്ച് 115 പ്രതിനിധികളാണ് ഗ്ലോബല്‍മീറ്റില്‍ പങ്കെടുക്കുന്നത്.

മനാമയിലെ സാന്റോക്ക് ഹോട്ടലില്‍ ആരംഭിക്കുന്ന ഗ്ലോബല്‍ മീറ്റില്‍ പങ്കെടുക്കാനായി ജിസിസി രാഷ്ട്രങ്ങളടക്കമുള്ള വിദേശ രാഷ്ട്രങ്‌ളില്‍ നിന്നും നൂറു കണക്കിന് പ്രതിനിധികളും സംഘടനാ ഭാരവാഹികളുമാണ് ബഹ്‌റൈനിലെത്തിയിരിക്കുന്നത്. ഗ്ലോബല്‍ മീറ്റിന് നേതൃത്വം നല്‍കാനായി എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ഭാരവാഹികളായ പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹമീദ് അലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍, വൈസ് പ്രസിഡന്റ് കെ എന്‍ എസ് മൗലവി എന്നിവര്‍ നേരത്തെ ബഹ്‌റൈനിലെത്തിയിരുന്നു.

SKSSF ഗ്ലോബല്‍ മീറ്റ്; ബഹ്‌റൈനില്‍ പ്രചരണ പ്രവര്‍ത്തനങ്ങള്‍ സജീവം

മനാമ: എസ്.കെ.എസ്.എസ്.എഫ് നവംബര്‍ 10ന് ബഹ്‌റൈനില്‍ സംഘടിപ്പിക്കുന്ന ഗ്ലോബല്‍ മീറ്റിനോടനുബന്ധിച്ച് ബഹ്‌റൈനിലെങ്ങും ഏരിയാ തല പ്രചരണ പ്രവര്‍ത്തനങ്ങള്‍ സജീവമായി.
സമസ്ത ബഹ്‌റൈന്‍ ഘടകത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന 15ഓളം ഏരിയാ കേന്ദ്രങ്ങള്‍ വഴിയാണ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.

എസ്.കെ.എസ്.എസ്.എഫിന്‍രെ ഗ്ലോബല്‍ മീറ്റിന് ആദ്യമായി ആഥിത്യമരുളുന്ന രാജ്യമാണ് ബഹ്‌റൈന്‍ എന്നതിനാല്‍ വിപുലമായ ഒരുക്കങ്ങളാണ് ബഹ്‌റൈനിലെങ്ങും നടക്കുന്നത്. ഗ്ലോബല്‍ മീറ്റില്‍ വിവിധ വിദ്യാഭ്യാസ സാമൂഹിക ശാക്തീകരണ പദ്ധതികളും, സംഘടനക്ക് ഇടപെടാന്‍ കഴിയുന്ന പ്രവാസി പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യുമെന്ന് സംഘാടകര്‍ സുപ്രഭാതത്തോട് പറഞ്ഞു. എസ്.കെ.എസ്.എസ്.എഫിന്‍രെ സംഘടനാ സാന്നിധ്യമുള്ള വിവിധ രാഷ്ട്രങ്ങളിലെ നിരവധി പ്രതിനിധികള്‍ പങ്കെടുക്കുന്ന രണ്ടാമത് ഗ്ലോബല്‍ മീറ്റാണ് ബഹ്‌റൈനില്‍ നടക്കുന്നത്.

നവം 10ന് കാലത്ത് 9.30 മുതല്‍ മുഹറഖില്‍ നടക്കുന്ന ഗ്ലോബല്‍ മീറ്റിനു ശേഷം രാത്രി 8.30ന് മനാമയിലെ സമസ്ത ബഹ്‌റൈന്‍ കേന്ദ്ര ആസ്ഥാനത്ത് പൊതു സമ്മേളനവും സംഘടിപ്പിച്ചിട്ടുണ്ട്.

കടമേരി റഹ് മാനിയ്യയില്‍ നിന്നും ‘അഹ്‌ലുസ്സുന്ന വെബ്സൈറ്റ്’ പുതുമകളോടെ പ്രവര്‍ത്തനമാരംഭിക്കുന്നു

സുന്നത്ത് ജമാഅത്തിന്‍റെ ആശയ പ്രചരണത്തിനാണ് www.ahlussunnaonline.com എന്ന പേരില്‍ വെബ്സൈറ്റ് ആരംഭിച്ചത്

കടമേരി: സുന്നത്ത് ജമാഅത്തിന്‍റെ ആശയ പ്രചരണത്തിനായി ആരംഭിച്ച ‘അഹ്‌ലുസ്സുന്ന വെബ്സൈറ്റ്’ പുതുമകളോടെ പ്രവര്‍ത്തനമാരംഭിക്കുന്നു. 
നിലവില്‍ സുന്നി-ബിദഈ കക്ഷികള്‍ക്കിടയില്‍ തര്‍ക്കത്തിലിരിക്കുന്ന വിവിധ വിഷയങ്ങളിലുള്ള സമഗ്രമായ ചര്‍ച്ചകളും ഗഹനമായ പഠനവുമാണ് വെബ്സൈറ്റില്‍ സുപ്രധാനമായും  ഉള്‍പ്പെടുത്തിയിരിക്കുന്നത്. 
 കൂടാതെ വിശ്വാസം, ആചാരം,  അനുഷ്‌ഠാനം, ആത്മീയം,  സംവാദം, പഠനം, ലേഖനങ്ങള്‍, വ്യക്തിത്വങ്ങള്‍, മീഡിയ, 
വിദ്യാഭ്യാസം, കുടുംബം, ജാലകം, ഗുരുമൊഴി, സംഘാടനം തുടങ്ങി വ്യത്യസ്ഥ ടാബുകളിലായി സമഗ്രമായ ഇസ്ലാമിക സന്ദേശ പ്രചരണങ്ങളും പക്തികളും ചേര്‍ത്തിട്ടുണ്ട്. www.ahlussunnaonline.com എന്നാണ് വെബ് സൈറ്റ് വിലാസം. 
കടമേരി റഹ് മാനിയ്യ അറബിക് കോളേജ് വിദ്യാര്‍ത്ഥി  സംഘടനയായ ബഹ്ജത്തുല്‍ ഉലമയുടെ നേതൃത്വത്തിലാണ് വെബ് സൈറ്റ് പ്രവര്‍ത്തിക്കുന്നത്. വരും ദിവസങ്ങളില്‍ വെബ്സൈറ്റില്‍ കൂടുതല്‍ പരിഷ്കരണങ്ങള്‍ നടക്കും. 

SKSSF ഗ്ലോബല്‍ മീറ്റ് നവംബര്‍ 10ന് ബഹ്റൈനില്‍

മനാമ: എസ്.കെ.എസ്.എസ്.എഫ് കേന്ദ്ര കമ്മറ്റി സംഘടിപ്പിക്കുന്ന ഗ്ലോബല്‍ മീറ്റ് നവംബര്‍ 10ന് ബഹ്റൈനില്‍ നടക്കും. ഒക്ടോബര്‍.6ന് നടക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നതെങ്കിലും ചില സാങ്കേതിക തടസ്സങ്ങള്‍ കാരണം ഗ്ലോബല്‍ മീറ്റ് നവംബറിലേക്ക് മാറ്റുകയായിരുന്നു. ഇതോടനുബന്ധിച്ചുള്ള വൈവിധ്യമാര്‍ന്ന പ്രചരണ പ്രവര്‍ത്തനങ്ങള്‍ ഇന്നു മുതല്‍ (ഓക്ടോ.10) ബഹ്റൈനിലെ വിവിധ കേന്ദ്രങ്ങളിലായി നടക്കും.
എസ്.കെ.എസ്.എസ്.എഫിന്‍റെ സാന്നിധ്യമുള്ള വിവിധ രാജ്യങ്ങളിലെ ഭാരവാഹികളെയും പ്രതിനിധികളെയും പങ്കെടുപ്പിച്ച് നടക്കുന്ന രണ്ടാമത്തെ ഗ്ലോബല്‍ മീറ്റാണ് ബഹ്റൈനിലെ മനാമ സമസ്ത ആസ്ഥാനത്ത് വെച്ച് നടക്കുന്നത്. 
ഇന്ത്യയില്‍ നിന്നുള്ള എസ്.കെ.എസ്.എസ്.എഫ് കേന്ദ്ര കമ്മറ്റി ഭാരവാഹികള്‍ക്കു പുറമെ സഊദി, യു.എ.ഇ, കുവൈത്ത്, ഖത്തര്‍, ഒമാന്‍, മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും ബഹ്റൈനിലെ ഗ്ലോബല്‍ മീറ്റില്‍ പങ്കെടുക്കാനെത്തും. 

2016ല്‍ അബൂദബിയിലാണ് എസ്.കെ.എസ്.എസ്.എഫിന്റെ പ്രഥമ ഗ്ലോബല്‍ മീറ്റ് നടന്നത്. ഇതിന്‍റെ തുടര്‍ച്ചയായാണ് വിവിധ പദ്ധതികളുമായി ബഹ്റൈനിലും ഗ്ലോബല്‍ മീറ്റ് സംഘടിപ്പിക്കുന്നതെന്ന് എസ്.കെ.എസ്.എസ്.എഫ് ബഹ്റൈന്‍ ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

പ്രഥമ ഗ്ലോബല്‍ മീറ്റില്‍ അംഗീകരിച്ച 3 പദ്ധതികള്‍ ഇതിനകം പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. മണ്ണാര്‍ക്കാട് ഇസ്‌ലാമിക് സെന്റര്‍ കേന്ദ്രീകരിച്ച് സിവില്‍ സര്‍വിസ് പരിശീലനത്തിനുള്ള സ്മാര്‍ട്ട് പദ്ധതി, സംസ്ഥാനത്തെ മതകലാലയങ്ങളില്‍ പഠിച്ചുകൊണ്ടിരിക്കുന്ന ബിരുദ വിദ്യാര്‍ഥികള്‍ക്ക് യു.പി.എസ്.സി, സിവില്‍ സര്‍വിസ് പരിശീലനം, നിര്‍ധന കുടുംബങ്ങള്‍ക്കുള്ള പാര്‍പ്പിട പദ്ധതി എന്നിവയാണവ.
ഗള്‍ഫ് രാജ്യങ്ങളിലെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കുവാനും കര്‍മ പരിപാടികള്‍ ഫലപ്രദമാക്കുവാനും പദ്ധതികള്‍ ആവിഷ്‌കരിച്ചു. ഗള്‍ഫ് സത്യധാര വിവിധ രാജ്യങ്ങളിലെ വായനക്കാരിലേക്ക്കൂടി എത്തിച്ചു തുടങ്ങിയിട്ടുണ്ട്. ഗള്‍ഫ് സത്യധാരയുടെ അഞ്ചാം വാര്‍ഷികം ഒക്‌ടോബര്‍ 20ന് അബൂദബിയില്‍ നടക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

ബഹ്‌റൈനില്‍ നടക്കുന്ന ഗ്ലോബല്‍ മീറ്റില്‍ വിവിധ വിദ്യാഭ്യാസ സാമൂഹിക ശാക്തീകരണ പദ്ധതികളും, സംഘടനക്ക് ഇടപെടാന്‍ കഴിയുന്ന പ്രവാസി പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യും.
ഗ്ലോബല്‍ മീറ്റിനായി വിവിധ രാജ്യങ്ങളില്‍നിന്ന് എത്തിച്ചേരുന്ന പ്രതിനിധികളെ സ്വീകരിക്കുന്നതിനായി സമസ്ത ബഹ്റൈന്‍ ഘടകവും എസ്.കെ.എസ്.എസ്.എഫും ഒരുക്കങ്ങളാരംഭിച്ചിട്ടുണ്ട്. കാലത്ത് 9.30 മുതല്‍ ആരംഭിക്കുന്ന ഗ്ലോബല്‍ മീറ്റിനു ശേഷം രാത്രി 8.30ന് സമസ്ത ബഹ്റൈന്‍ ഓഡിറ്റോറിയത്തില്‍ പൊതു സമ്മേളനവും സംഘടിപ്പിച്ചിട്ടുണ്ട്. 

കടമേരി റഹ് മാനിയ്യ ഖത്തര്‍ പ്രവാസി സംഗമം സംഘടിപ്പിച്ചു

പ്രവാസികളുടെ പ്രശ്നങ്ങള്‍ അധികാരികൾ ഗൗരവമായി കണ്ട് പരിഹരിക്കണം: എം.ടി അബ്ദുല്ല മുസ്ലിയാര്‍
കടമേരി:കേരളീയ മുസ്ലിം മുന്നേറ്റത്തിൽ വിശിഷ്യാ വിദ്യാഭ്യാസ മേഖലയിലെ കാര്യമായ പുരോഗതി കൈവരിക്കാൻ കാരണം പ്രവാസികളുടെ കഠിനാധ്യാനമാണെന്നും വർധിച്ചു വരുന്ന പ്രവാസികളുടെ പ്രശ്നങ്ങള്‍ അധികാരികൾ ഗൗരവമായി കണ്ട് പരിഹരിക്കണമെന്നും സമസ്ത സെക്രട്ടറിയും കടമേരി റഹ് മാനിയ്യ പ്രിന്‍സിപ്പാളുമായ എം.ടി അബ്ദുല്ല മുസ്ലിയാർ അഭിപ്രായപ്പെട്ടു. കടമേരി റഹ്മാനിയ്യ അറബിക് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ഖത്തർ റഹ്മാനിയ്യ പ്രവാസി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
കോളേജ് മാനേജർ ചീക്കിലോട്ട് കുഞ്ഞബ്ദല്ല മുസ്ലിയാർ അധ്യക്ഷത വഹിച്ചു .എ വി അബൂബക്കർ ഖാസിമി ,അബ്ദുനാസർ നാച്ചി ,അബൂബക്കർ അൽസഹാറ, കെ.കെ മൊയ്തു മൗലവി, സി.എം ഇബ്രാഹിം മൗലവി, ഇബ്രാഹിം മുറിച്ചാണ്ടി, ബഷീർ ഫൈസി ചീക്കോന്ന് ,സുബൈർ ഹാജി ,മാഹിൻ മുസ്ലിയാർ പുല്ലാര, മുട്ടക്കോട് മുഹമ്മദ് മുസ്ലിയാർ, സി.എച്ച് മഹമൂദ് സഅദി, ചിറക്കൽ ഹമീദ് മുസ്ലിയാർ, കെ.മൊയ്തു ഫൈസി, നാസർ നദ് വി ശിവപുരം സംസാരിച്ചു. പുത്തലത്ത് അമ്മദ് സ്വാഗതവും മരുന്നൂർ ഹമീദ് ഹാജി നന്ദിയും പറഞ്ഞു

സമസ്ത ഓഫീസുകള്‍ക്ക് ബലി പെരുന്നാള്‍ അവധി

ചേളാരി: ബലി പെരുന്നാള്‍ പ്രമാണിച്ച് ചേളാരി സമസ്താലയം, കോഴിക്കോട് സമസ്ത ബുക്ക് ഡിപ്പോ എന്നീ ഓഫീസുകള്‍ക്ക് ആഗസ്ത് 31 മുതല്‍ സെപ്തംബര്‍ 4 കൂടിയ ദിവസങ്ങളില്‍ അവധി ആയിരിക്കുമെന്ന് ജനറല്‍ മാനേജര്‍ അറിയിച്ചു 
- SKIMVBoardSamasthalayam Chelari

ജാമിഅ ജൂനിയര്‍ കോളേജ് അധ്യാപക ശില്‍പശാല സമാപിച്ചു


ജാമിഅഃ ജൂനിയര്‍ കോളേജുകളില്‍ സേവനം ചെയ്യുന്ന അധ്യാപകര്‍ക്ക് വേണ്ടി സംഘടിപ്പിച്ച തഅ്‌ലീം 2017 അധ്യാപക ശില്‍പശാല സമാപിച്ചു. കേരള, തമിഴ്‌നാട്, കര്‍ണാടക, സംസ്ഥാനങ്ങളിലായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ജാമിഅഃ നൂരിയ്യഃയോട് അഫിലിയേറ്റ് ചെയ്ത 60 സ്ഥാപനങ്ങളില്‍ നിന്നുള്ള മുന്നൂറോളം അധ്യാപകര്‍ ശില്‍പശാലയില്‍ പങ്കെടുത്തു. ശില്‍പശാല സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബദുല്ല മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. പുത്തനഴി മൊയ്തീന്‍ ഫൈസി അദ്ധ്യക്ഷനായി സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍, പി, അബ്ദുല്‍ ഹമീദ് എം.എല്‍.എ , വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, അബ്ദുല്‍ ഗഫൂര്‍ അല്‍ ഖാസിമി, ഹംസ ഫൈസി അല്‍ ഹൈതമി, ളിയാഉദ്ദീന്‍ ഫൈസി,അസീസ് ഫൈസി അരിപ്ര, അബദുറഹ്മാന്‍ ഫൈസി അരിപ്ര, മന്‍സൂര്‍ ഹുദവി, ഹംസ റഹ്മാനി, ടി.എച്ച് ദാരിമി, ഉസ്മാന്‍ ഫൈസി എറിയാട്, സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, ഡോ.അബദുറഹ്മാന്‍ ഫൈസി മുല്ലപ്പള്ളി, കെ.എം ഫിറോസ്ഖാന്‍ നേതൃത്വം നല്‍കി 
- JAMIA NOORIYA PATTIKKAD

കെയര്‍ കോഴ്‌സ്‌; മഹല്ലുകളെ ക്ഷണിക്കുന്നു

തിരൂരങ്ങാടി: ചെമ്മാട്‌ ദാറുല്‍ ഹുദാ ഇസ്‌്‌ലാമിക്‌ യൂണിവേഴ്‌സിറ്റി ഡിപ്പാര്‍ട്ട്‌മെന്റ്‌ ഓഫ്‌ ദഅ്‌വയും മലപ്പുറം ജില്ലാ എസ്‌.എം.എഫും സംയുക്തമായി സംഘടിപ്പിക്കുന്ന കൗമാരക്കാര്‍ക്കുള്ള സെര്‍ട്ടിഫിക്കറ്റ്‌ കോഴ്‌സിലേക്ക്‌ മഹല്ലുകളെ ക്ഷണിക്കുന്നു. ഇസ്‌്‌ലാമിക നിയമസംഹിതകളും പ്രാവചകരുടെ മനശാസ്‌ത്ര പാഠങ്ങളും ആധാരശിലയാക്കി ധാര്‍മ്മിക ബോധമുള്ള യുവതലമുറയെ നിര്‍മ്മിച്ചെടുക്കുക്കയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച കോഴ്‌സ്‌ 15-20 പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ്‌ അഡ്‌മിഷന്‍ നല്‍കുന്നത്‌. താല്‍പര്യമുള്ള മഹല്ലുകള്‍ / സംഘടനകള്‍ / മദ്‌്‌റസകള്‍ 9633870755, 9895197903, 9895435984 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക. 
- Darul Huda Islamic University

ഇബാദ് തുപ്പക്കല്‍ കുംബഡാജ പഞ്ചായത്ത് ബലി പെരുന്നാള്‍ കിറ്റ് വിതരണം ചെയ്തു


കുമ്പഡാജെ: ജീവകാരുണ്യ പ്രവർത്തന മേഖലയില്‍ വീണ്ടും കൈത്താങ്ങായി ഇബാദ്തുപ്പക്കല്‍. ബലിപെരുന്നാളിനോടനുബന്ധിച്ച് ഇബാദ് തുപ്പക്കല്‍ കുംബഡാജ പഞ്ചായത്തിലെ എല്ലാ ശാഖകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട അശരണരായ കുടുംബങ്ങള്‍ക്ക് പെരുന്നാള്‍ കിറ്റ് വിതരണംചെയ്യുന്നു. പ്രസ്തുത സംരഭത്തിന്റെ ഉല്‍ഘാടനം സമസ്ത കേന്ദ്ര മുശാവറ അംഗവും ജില്ലാജനറൽസെക്രട്ടറിയുമായ ശൈഖുന യു. എം അബ്ദു റഹ്മാന്‍ മൗലവി എസ്. വൈ. എസ് പഞ്ചായത്ത് ജനറൽ സെക്രട്ടറി റഷീദ് ബെളിഞ്ചത്തിന് കൈമാറി നിര്‍വ്വഹിച്ചു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ പാവങ്ങളായ കുടുംബങ്ങള്‍ക്ക് ഏറേ ഗുണം ചെയ്യുമെന്നും ഇബാദ് തുപ്പക്കല്ല് എന്ന സംഘടനയുടെ പ്രവര്‍ത്തകര്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ അസൂയാവഹമായ ഒരുപാട് പ്രവര്‍ത്തനങ്ങളാണ് ചെയ്ത് തീര്‍ത്തത് എന്നും യു. എം. ഉസ്താദ് ക്വിറ്റ് കൈമാറി പറഞ്ഞു. വിവാഹധന സഹായം, പുതു വിശ്വാസിയായ അന്‍വര്‍ച്ചാക്കുള്ള വീട് നിർമ്മാണം, സംഘടന യുടെ അംഗങ്ങൾ അവരുടെ ജന്മദിനത്തില്‍ ഒരു ജോഡി വസ്ത്രം പാവപ്പെട്ടവർക്ക് വിതരണം ചെയ്യൽ, ബ്ലഡ് ബാങ്ക്, ഓണ്‍ലൈന്‍ ലൈവ് ന്യൂസ്, പെരുന്നാള്‍ കിറ്റ് വിതരണം, മാസാന്ത മജ്‌ലിസുന്നൂര്‍, ഖുര്‍ആന്‍ പഠന ക്ലാസ്സ്, ഓരോ വർഷവും സമസതയില്‍ നിന്ന് മണ്‍മറഞ് പോയവരുടെ അനുസമരണ സമ്മേളനം തുടങ്ങിയവ ഈ സംഘടനയുടെ പ്രധാന പദ്ധതികളിൽ ചിലതാണ്. പരിപാടിയിൽ പ്രസിഡണ്ട് അൻവർ തുപ്പക്കൽ അധ്യക്ഷത വഹിച്ചു. അബ്ദുൽ ഖാദർ കെ. പി. എം, റഫീഖ് റൗണഖ്, ശിഹാബ് ആനപ്പാറ, ഷെരീഫ് ആനപ്പാറ, സിദ്ദീഖ് തോട്ടം തുടങ്ങിയവർ സംബന്ധിച്ചു. 
ഫോട്ടൊ അടിക്കുറിപ്പ് : ഇബാദ് തുപ്പക്കല്‍ കുംബഡാജ പഞ്ചായത്തിലെ എല്ലാ ശാഖകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങള്‍ക്ക് നൽകുന്ന ബലിപെരുന്നാള്‍ കിറ്റ് വിതരണത്തിന്റെഉല്‍ഘാടനം സമസ്ത കേന്ദ്ര മുശാവറ അംഗവും ജില്ലാജനറൽസെക്രട്ടറിയുമായ ശൈഖുന യു. എം അബ്ദു റഹ്മാന്‍ മൗലവി എസ്. വൈ. എസ്പഞ്ചായത്ത് ജനറൽ സെക്രട്ടറി റഷീദ് ബെളിഞ്ചത്തിന് കൈമാറിനിര്‍വ്വഹിക്കുന്നു. 
- Rasheed belinjam

മത സ്വാതന്ത്രത്തിന് കൂച്ച് വിലങ്ങിടാന്‍ അനുവദിക്കില്ല: ടി എന്‍ പ്രതാപന്‍

തൃശൂര്‍: ബഹുസ്വരതയുടെ മണ്ണായ ഇന്ത്യയില്‍ രാജ്യത്തിന്‍രെ ഭരണഘടന അനുവദിക്കുന്ന മതസ്വാതന്ത്രത്തിന് കൂച്ച് വിലങ്ങിടാന്‍ ആരേയും അനുവദിക്കില്ലെന്ന് ടി എന്‍ പ്രതാപന്‍. മത സ്വാതന്ത്രവും വിവിധ ആശയങ്ങളുടെ സ്വതന്ത്രമായ പ്രസരണവുമാണ് ഭരണഘടനയുടെ അന്തസത്ത. ഏകസിവില്‍ കോഡ് പോലുളള കാര്യങ്ങള്‍ ഈ അന്തസത്തയെ തച്ചുടക്കും. മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കേണ്ട ഇടത് പക്ഷം പോലും സംഘപരിവാറിന് പാദസേവ ചെയ്യുന്നത്. മതം പ്രചചരിപ്പിച്ചതിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ടവരെ ഉടന്‍ മോചിപ്പിക്കണമെന്നും അക്രമികളെ തുറുങ്കിലടക്കണമെന്നും അവര്‍ക്ക് ഒത്താശ ചെയ്യുന്ന ഉദ്യോഗസ്ഥരെ നിലക്ക് നിര്‍ത്തണമെന്നും അദ്ദേഹം ആവിശ്യപ്പെട്ടു. പരിപാടിയില്‍ എസ് കെ എസ് എസ് എഫ് തൃശൂര്‍ ജില്ലാ പ്രസിഡന്റ് സിദ്ധീഖ് ബദ്‌രി അദ്ധ്യക്ഷത വഹിച്ചു. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി മുഖ്യപ്രഭാഷണം അവതരിപ്പിച്ചു. എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി ഡോ. സുബൈര്‍ ഹുദവി ചേകന്നൂര്‍ പ്രമേയ പ്രഭാഷണം അവതരിപ്പിച്ചു. എസ് കെ എസ് എസ് എഫ് ജില്ലാ ജനറല്ഡ സെക്രട്ടറി ഷഹീര്‍ ദേശമംഗലം സ്വാഗതവും വര്‍ക്കിംഗ് സെക്രട്ടറി അഡ്വ: ഹാഫിള് അബൂബക്കര്‍ മാലികി നന്ദിയും പറഞ്ഞു. എ വി അബൂബക്കര്‍ ഖാസിമി, ടി എസ് മമ്മി സാഹിബ്, അബ്ദുല്‍ കരീം ഫൈസി പൈങ്കണ്ണിയൂര്‍, ഇല്യാസ് ഫൈസി, ത്രീസ്റ്റാര്‍ കുഞ്ഞിമുഹമ്മദ് ഹാജി, ഉമര്‍ ബാഖവി പാടൂര്‍, ഇസ്മായീല്‍ റഹ്മാനി, മഹറൂഫ് വാഫി തുടങ്ങിയവര്‍ സംസാരിച്ചു. 
- SAMASTHA KERALA SUNNI STUDENTS FEDERATION Thrissur

ഭരണകൂടങ്ങള്‍ക്ക് താക്കീതായി മത സ്വാതന്ത്ര സംരക്ഷണ റാലി

തൃശൂര്‍: മത ന്യൂനപക്ഷങ്ങള്‍ക്കെതിരില്‍ വര്‍ദ്ധിച്ച് വരുന്ന അതിക്രമങ്ങള്‍ക്കെതിരേയും ഭരണഘടന അനുവദിക്കുന്ന മത പ്രചാരണ സ്വാതന്ത്ര ധ്വംസനകള്‍ക്കെതിരേയും ആള്‍ക്കൂട്ട ഭീകരതക്കതിരേയും സമസ്ത കേരള സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ മത സ്വാതന്ത്ര സംരക്ഷണ റാലി സംഘടിപ്പിച്ചു. അടുത്ത കാലങ്ങളായി മുസ്ലിം സമൂഹത്തിനെതിരില്‍ വര്‍ദ്ധിച്ച് വരുന്ന ആള്‍ക്കൂട്ട അക്രമങ്ങളും അതിന് നേതൃത്വം നല്‍കുന്ന സംഘപരിവാര്‍ സംഘങ്ങളും അതിന് ഒത്താശ ചെയ്യുന്ന ഫാസിസ്റ്റ് ഭരണകൂടങ്ങളും ഭാരതത്തിന്റെ മഹത്തായ പൈതൃകത്തെയാണ് വെല്ല് വിളിക്കുന്നതെന്ന് യോഗം വിലയിരുത്തി. 

ഇഷ്ടപ്പെട്ട മതം സ്വീകരിക്കാനും പ്രചരണം നടത്താനും അനുവാദം നല്‍കുന്ന ഭരണഘടന അവകാശങ്ങലെ കാറ്റില്‍ പറത്തുന്നതാണ് ഡോ. ഹാദിയ വിധിക്കും പറവൂരിലെ ആള്‍ക്കൂട്ട ഭീകരതക്കും, മതം മാറിയതിന്റെ പേരില്‍ കൊന്നവരും അതിലെ പ്രതിയെ കൊന്നവരും ഇന്ത്യയുടെ മഹത്തായ പാരമ്പര്യത്തിന്റെ മേലിലാണ് കത്തി വക്കുന്നത്. അവര്‍ ഇന്ത്യയുടെ ശത്രുക്കളാണ്, കൊടിഞ്ഞി ഫൈസല്‍ വധവും കാസര്‍ കോഡ് റിയാസ് മുസ്ലിയാര്‍ വധവും തുടങ്ങി പറവൂര്‍ ലഘുലേഖ വിതരണം വരെയെത്തി നില്‍ക്കുന്ന സംഘപരിവാര്‍ അക്രമങ്ങളില്‍ സര്‍ക്കാര്‍ സ്വീകരിച്ച മൃദുസമീപനം ആശങ്കാവഹമാണ്. നേരിന്റെ പക്ഷത്ത് നിലകൊളളാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും യോഗം പ്രസ്താവിച്ചു. 

തൃശൂര്‍ എം ഐ സി ജുമാമസ്ജിദിന് മുന്നില്‍ നിന്നും ആരംഭിച്ച റാലിയില്‍ നൂറ് കണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്നു. മുന്‍സിപ്പല് സ്റ്റാന്റില്‍ വച്ച് നടത്തപ്പെട്ട പൊതുയോഗം ഡി സി സി പ്രസിഡന്റ് ടി എന്‍ പ്രതാപന്‍ ഉദ്ഘാടനെ ചെയ്തു. സമസ്ത തൃശൂര്‍ ജില്ലാ പ്രസിഡന്റ് എസ് എം കെ തങ്ങള്‍ അദ്ധ്യക്ഷനായിരുന്നു. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി പ്രമേയ പ്രഭാഷണവും എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി ഡോ. സുബൈര്‍ ഹുദവി മുഖ്യപ്രഭാഷണവും നടത്തി. എസ് കെ എസ് എസ് എഫ് ജില്ലാ ജനറല്‍ സെക്രട്ടറി ഷഹീര്‍ ദേശമംഗലം സ്വാഗതവും വര്‍ക്കിംഗ് സെക്രട്ടറി അഡ്വ. ഹാഫിള് അബൂബക്കര്‍ മാലികി നന്ദിയും പറഞ്ഞു. 

എസ് കെ എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് സിദ്ധീഖ് ബദ്‌രി, ജനറല്‍ സെക്രട്ടറി ഷഹീര്‍ദേശമംഗലം, ട്രഷറര്‍ മഹ്‌റൂഫ് വാഫി, വര്‍ക്കിംഗ് സെക്രട്ടറി അഡ്വ: ഹാഫിള് അബൂബക്കര്‍ മാലികി, ഷാഹിദ് കോയ തങ്ങള്‍, ഹാരിസ് ചൊവ്വല്ലൂര്‍പപടി, അമീന്‍ കൊരട്ടിക്കര, സിദ്ദീഖ് ഫൈസി മങ്കര, സത്താര്‍ ദാരിമി, ഇസ്മായീല്‍ കെ ഇ, സൈഫുദ്ദീന്‍ പാലപ്പിളളി, ശിയാസ് അലി വാഫി തുടങ്ങിയവര്‍ റാലിക്ക് നേതൃത്വം നല്‍കി. 
- SAMASTHA KERALA SUNNI STUDENTS FEDERATION Thrissur

മമ്പുറം ആണ്ടുനേര്‍ച്ചക്ക്‌ അന്തിമരൂപമായി, സെപ്‌തംബര്‍ 22 മുതല്‍

തിരൂരങ്ങാടി: മമ്പുറം ഖുഥ്‌ബുസ്സമാന്‍ സയ്യിദ്‌ അലവി മൗലദ്ദവീല തങ്ങളുടെ 179-ാം ആണ്ടുനേര്‍ച്ചയുടെ പരിപാടികള്‍ക്ക്‌ അന്തിമരൂപമായി. സെപ്‌തംബര്‍ 22 മുതല്‍ 28 കൂടിയ ദിവസങ്ങളില്‍ വിപുലമായ രീതിയില്‍ നടത്താന്‍ ദാറുല്‍ ഹുദാ മാനേജിംഗ്‌ കമ്മിറ്റി അംഗങ്ങളുടെയും ഉസ്‌താദുമാരുടെയും മമ്പുറം മഹല്ല്‌ കമ്മിറ്റി അംഗങ്ങളുടെയും സംയുക്ത യോഗത്തില്‍ തീരുമാനിച്ചു. 22 ന്‌ വെള്ളിയാഴ്‌ച നടക്കുന്ന മഖാം കൂട്ട സിയാറത്തോടെ ഒരാഴ്‌ചക്കാലത്തെ ആണ്ടുനേര്‍ച്ചക്ക്‌ തുടക്കമാകും. കൂട്ടസിയാറത്തിന്‌ ബഹുമാനപ്പെട്ട പാണക്കാട്‌ സയ്യിദ്‌ അബ്ബാസലി ശിഹാബ്‌ തങ്ങള്‍ നേതൃത്വം നല്‍കും. തുടര്‍ന്ന്‌ സയ്യിദ്‌ അഹ്‌മദ്‌ ജിഫ്രി തങ്ങള്‍ മമ്പുറം കൊടി ഉയര്‍ത്തും. മഗ്‌രിബ്‌ നിസ്‌കാരാനന്തരം സയ്യിദ്‌ മുഹമ്മദ്‌ കോയ തങ്ങള്‍ ജമുല്ലെലിയുടെ നേതൃത്വത്തില്‍ മജ്‌ലിസുന്നൂര്‍ നടക്കും. 23,24,25,26 തിയ്യതികളില്‍ രാത്രി മതപ്രഭാഷണങ്ങള്‍ നടക്കും. 27 ന്‌ നടക്കുന്ന ദിക്‌റ്‌- ദുആ മജ്‌ലിസിന്‌ വാവാട്‌ കുഞ്ഞിക്കോയ മുസ്‌ലിയാര്‍ നേതൃത്വം നല്‍കും. 28ന്‌ വ്യാഴാഴ്ച രാവിലെ അന്നദാനം നടക്കും. ഉച്ചക്ക്‌ സയ്യിദ്‌ മുഹമ്മദ്‌ ജിഫ്രി മുത്തുക്കോയ തങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന മൗലിദ്‌ ഖത്‌മ്‌ ദുആയോട്‌ കൂടെ നേര്‍ച്ചക്ക്‌ സമാപനമാകും. 
- Darul Huda Islamic University

ബലിപെരുന്നാള്‍; ആഗസ്റ്റ് 29 മുതല്‍ മദ്‌റസകള്‍ക്ക് അവധി

ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകൃത മദ്‌റസകള്‍ക്ക് ആഗസ്റ്റ് 29 മുതല്‍ സെപ്തംബര്‍ 5 കൂടിയ ദിവസങ്ങളില്‍ (ദുല്‍ഹജ്ജ് 7-14) ബലിപെരുന്നാള്‍ പ്രമാണിച്ച് അവധി ആയിരിക്കുമെന്ന് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ഓഫീസില്‍ നിന്ന് അറിയിച്ചു. 
- SKIMVBoardSamasthalayam Chelari

ബദിയടുക്ക മേഖലാ SKSSF വിഷൻ - 18 നാട്ടും കൂട്ടം സമ്മേളനങ്ങളുടെ പ്രഖ്യാപനം നടത്തി

ബദിയടുക്ക: എസ്. കെ. എസ്. എസ്. എഫ് ബദിയടുക്ക മേഖല കമ്മറ്റിയുടെ വിഷൻ 18 ന്റെ നൂറ് ഇന കർമ്മ പദ്ധതിയുടെ ഭാഗമായുള്ള കൂട്ടുകൂടാം നാട്ടു നൻമക്കായ് എന്ന പ്രമേയത്തിൽ മേഖലയിലെ 30 ശാഖകളിൽ "നാട്ടുക്കൂട്ടം" ശാഖ സമ്മേളനം ആഗസ്റ്റ് - സെപ്റ്റബർ മാസങ്ങളിലായി സംഘടിപ്പിക്കാൻ ബദിയടുക്ക ശംസുൽ ഉലമ ഇസ്ലാമിക് സെന്റർ ഹാളിൽ ചേർന്ന സംഗമത്തിൽ സയ്യിദ് നജ്മുദ്ദീൻ പൂക്കോയ തങ്ങൾ അൽ ഖാദിരി യമാനി പ്രഖ്യാപിച്ചു. മേഖലാ പ്രസിഡണ്ട് ആദം ദാരിമി നാരമ്പാടി അദ്ധ്യക്ഷനായി. എസ്. വൈ. എസ്. മണ്ഡലം സെക്രട്ടറി റഷീദ് ബെളിഞ്ചം ഉദ്ഘാടനം ചെയ്തു. ജനറൽ സിക്രട്ടറി ഖലീൽ ദാരിമി ബെളിഞ്ചം സ്വാഗതം പറഞ്ഞു. റസാഖ് ദാരിമി മീലാദ് നഗർ വിഷയം അവതരിപ്പിച്ചു സംസാരിച്ചു. അബു ഫിദ മൗലവി അൽ അൻസാരി, മൂസ മൗലവി ഉമ്പ്രങ്കള, ഹാഫിസ് അബ്ദുറസാഖ് അബ്റാറി, റസാഖ് അർഷദി കുമ്പഡാജ, സിദ്ദീഖ് ബെളിഞ്ചം, ശരീഫ് ഹുദവി, അസീസ് പാട്ലടുക്ക, ഹമീദ് ഖാസിമി പൈക്ക, ജാഫർ മൗലവി മീലാദ് നഗർ, ലത്തിഫ് മാർപ്പിനടുക്ക, ബട്വൻകുഞ്ഞി നെക്രാജ, അൻവർ തുപ്പക്കൽ, സിദ്ദീഖ് കുമ്പഡാജ, റഫീഖ് മുക്കൂർ, ലത്തീഫ് പുണ്ടൂർ, ലത്തിഫ് നാരമ്പാടി തുടങ്ങിയവർ സംബന്ധിച്ചു. 
ഫോട്ടൊ അടിക്കുറിപ്പ്: എസ്. കെ. എസ്. എസ്. എഫ് ബദിയഡുക്ക മേഖല കമ്മിറ്റിയുടെ വിഷൻ - 18 ന്റെ ഭാഗമായുള്ള നാട്ടും കൂട്ടംശാഖസമ്മേളനങ്ങ ളുടെ പ്രഖ്യാപനം ബദിയഡുക്കയിൽ സയ്യിദ് നജ്മുദ്ദീൻ പൂക്കോയ തങ്ങൾ അൽ ഖാദിരി യമാനി നടത്തുന്നു. 
- Rasheed belinjam

SKSSF ഫ്രൈഡേ മെസേജ് - മൗലികാവകാശങ്ങള്‍ ആരുടേയും സ്വകാര്യസ്വത്തല്ല

- https://www.facebook.com/SKSSFStateCommittee/photos/a.1723333694591623.1073741839.1664451827146477/1938479449743712/?type=3&theater

ഭരണകൂട- ആൾക്കൂട്ട ഭീകരത ഭാരതത്തെ കളങ്കപ്പെടുത്തുന്നു: കുവൈത്ത് കേരള ഇസ്‌ലാമിക്‌ കൗൺസിൽ

ഉത്തരേന്ത്യയിൽ നിന്നും ആരംഭിച്ച്‌ ഇപ്പോൾ കേരളത്തിലും നടന്നു വരുന്ന ഭരണകൂടത്തിന്റെയും ആൾക്കൂട്ടത്തിന്റെയും ഫാഷിസ്റ്റ്‌ ഭീകരത മതേതര ഭാരതത്തിന്റെ പൈതൃകത്തെ കളങ്കപ്പെടുത്തുന്നതാണെന്നും ഫാഷിസ്റ്റ്‌ വിരുദ്ധരെന്നു കൊട്ടിഘോഷിക്കുന്ന ഇടതു പക്ഷ സർക്കാറിന്റെ നീക്കം ഇപ്പോൾ ഫാഷിസ്റ്റുകളെ പ്രീണിപ്പിക്കുന്ന രീതിയിലാണെന്നും കുവൈത്ത്‌ ഇസ്‌ ലാമിക്‌ കൗൺസിൽ കേന്ദ്ര സെക്രട്ടറിയേറ്റ്‌ പ്രസ്താവനയിൽ പറഞ്ഞു. ഭാരതത്തിൽ ഓരോ പൗരനും സത്യമെന്നു ബോധ്യപ്പെട്ടത്‌ വിശ്വസിക്കാനും പ്രചരിപ്പിക്കാനും അവകാശമുണ്ടെന്നിരിക്കെ തങ്ങളുടെ ആശയപ്രചരണത്തിനു ലഘുലേഖ വിതരണം ചെയ്ത വിസ്ഡം ഗ്ലോബൽ മിഷൻ പ്രവർത്തകരെ പോലീസ്‌ സ്റ്റേഷനു മുന്നിൽ വെച്ചു പോലും മർദ്ധിച്ച സംഘ്‌ പരിവാരങ്ങൾക്കു മുന്നിൽ നോക്കു കുത്തികളായി നിന്ന കേരള പോലീസ്‌ അത്യന്തം ആപൽകരമായ സന്ദേശമാണു നൽകുന്നത്‌.ഇതിനെതിരെ മതേതര വിശ്വാസികൾ ഒന്നിക്കണം. 

മുത്തലാഖ്‌ ഭരണഘടനാ വിരുദ്ധമാണെന്നും ഇതിനെതിരെ കേന്ദ്രം നിയമ നിർമ്മാണം നടത്തണമെന്നുമുള്ള കോടതി വിധി ശരീ അത്ത്‌ നിയമത്തിന്മേൽ കൈകടത്താനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണെന്നും യോഗം അഭിപ്രായപ്പെട്ടു. എസ്‌.കെ.എസ്‌.എസ്‌.എഫ്‌. ജില്ലാതലങ്ങളിൽ നടത്തുന്ന മത സ്വാതന്ത്ര്യ സംരക്ഷണ റാലി വിജയിപ്പിക്കണമെന്നും യോഗം ആഹ്വാനം ചെയ്തു. 

പ്രസിഡന്റ്‌ ശംസുദ്ദീൻ ഫൈസി അദ്ധ്യക്ഷത വഹിച്ചു. ഹംസ ബാഖവി, ഉസ്മാൻ ദാരിമി, മുസ്തഫ ദാരിമി, മുഹമ്മദലി ഫൈസി, നാസർ കോഡൂർ, ഇ.എസ്‌. അബ്ദുരഹ്മാൻ ഹാജി എന്നിവർ സംസാരിച്ചു. 
- kuwait kerala islamic council kic

മമ്പുറം ആണ്ടുനേര്‍ച്ച ഒക്ടോബര്‍ 22 മുതല്‍

തിരൂരങ്ങാടി: ദക്ഷിണേന്ത്യയിലെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമായ മമ്പുറം മഖാമില്‍ അന്ത്യവിശ്രമം കൊള്ളുന്ന മമ്പുറം സയ്യിദ് അലവി മൗലദ്ദവീല തങ്ങളുടെ 179-ാം ആണ്ടുനേര്‍ച്ച ഒക്ടോബര്‍ 22 മുതല്‍ 28 കൂടിയ ദിവസങ്ങളില്‍ വിപുലമായ രീതില്‍ നടത്താന്‍ ദാറുല്‍ഹുദായില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. 

ഒരാഴ്ചക്കാലം നീണ്ടുനില്‍ക്കുന്ന നേര്‍ച്ചയുടെ ഭാഗമായി കൂട്ടസിയാറത്ത്, കൊടികയറ്റം, മജ്‌ലിസുന്നൂര്‍, മൗലിദ്, ഖത്മ് ദുആ മജ്‌ലിസ്, മത പ്രഭാഷണങ്ങള്‍, ദിക്‌റ് ദുആ സമ്മേളനം, അന്നദാനം തുടങ്ങിയ വിവിധ പരിപാടികളും സംഘടിപ്പിക്കും. ആണ്ടുനേര്‍ച്ചയുടെ നടത്തിപ്പിനായി വിപുലായ സ്വാഗത സംഘം രൂപീകരിച്ചു. 

ഭാരവാഹികള്‍: സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് അബ്ദുര്‍റഹ്മാന്‍ ജിഫ്രി തങ്ങള്‍ കോഴിക്കോട്, സയ്യിദ് അഹ്മദ് ജിഫ്രി തങ്ങള്‍ മമ്പുറം (രക്ഷാധികാരികള്‍), സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലു്‌ല്ലൈലി (ചെയര്‍മാന്‍), ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി (വൈ.ചെയര്‍മാന്‍), ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി (ജനറല്‍ കണ്‍വീനര്‍), എം. ഇബ്രാഹീം ഹാജി മമ്പുറം, മണമ്മല്‍ ഹംസ ഹാജി (ജോ. കണ്‍വീനര്‍മാര്‍), യു.ശാഫി ഹാജി (വര്‍ക്കിംഗ് കണ്‍വീനര്‍), കെ.എം സൈദലവി ഹാജി (ട്രഷറര്‍). 

സബ് കമ്മിറ്റി ഭാരവാഹികള്‍: ഡോ. യു.വി.കെ മുഹമ്മദ്, എ.പി മജീദ് ഹാജി മമ്പുറം (പ്രോഗ്രാം), ഇസ്ഹാഖ് ബാഖവി ചെമ്മാട്, പി.ടി അഹ്മദ് ഹാജി മമ്പുറം, ഒ. മുഹമ്മദ് യാസിര്‍ (പ്രചരണം), സി.ബാവ പാലത്തിങ്ങല്‍, അബ്ദുര്‍ഹ്മാന്‍ കാട്ടേരി, കെ.പി ഹംസ (ലൈറ്റ്, സൗണ്ട്), എന്‍.കെ ഇബ്‌റാഹീം ഹാജി, കെ.എ അബ്ദുഹാജി, പി.കെ ഇബ്രാഹീം ഹാജി (സ്റ്റേജ്, പന്തല്‍), മുക്ര അബൂബക്കര്‍ ഹാജി, എം.അബ്ദു ഹാജി, തോട്ടുങ്ങല്‍ മുഹമ്മദ് (സിയാറത്ത്, കൊടികയറ്റം), സി.കെ മുഹമ്മദ് ഹാജി, സി.പി മുഹമ്മദലി, എം.വി ഹമീദ് ഹാജി (ലോ, ഓര്‍ഡര്‍) മാമുട്ടി ഹാജി മൂന്നിയൂര്‍, പി. ഉമ്മര്‍, പി.വി ഫാരിസ്, പി.കെ റശീദ് ഹാജി, കെ.കെ അബ്ദുല്‍ അസീസ്, വി. ശംസുദ്ദീന്‍, പി.വി കോയക്കുട്ടി തങ്ങള്‍ ( അന്നദാനം), സൈദു ഹാജി കരിമ്പില്‍, ടി.ടി അബ്ദുര്‍റഹ്മാന്‍ കുട്ടി, എം.വി സൈദലവി ഹാജി (തബര്‍റുക് വിതരണം), കബീര്‍ ഹാജി ഓമച്ചപ്പുഴ, എ.കെ മൊയ്തീന്‍ കുട്ടി മമ്പുറം, ഇ.കെ ഖാലിദ് ( ട്രാഫിക്, പാര്‍ക്കിംഗ്). 
- Darul Huda Islamic University

മുത്തലാഖ്: സമസ്ത അടിയന്തിര യോഗം ഇന്ന് (24-08-2017)

കോഴിക്കോട്: മുത്തലാഖ് സംബന്ധിച്ച് സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ഏകോപന സമിതിയുടെ അടിയന്തിര യോഗം ഇന്ന് (24-08-2017) വൈകുന്നേരം 4 മണിക്ക് മലപ്പുറം സുന്നി മഹലില്‍ ചേരുന്നതാണ്. സുപ്രീം കോടതി വിധിയുടെയും കേന്ദ്ര ഭരണകൂടത്തിന്റെ സമീപനത്തിന്റെയും പശ്ചാത്തലത്തില്‍ തുടര്‍ന്നു കൈകൊള്ളേണ്ട നടപടികള്‍ തീരുമാനിക്കുന്നതിന് വേണ്ടിയാണ് സമസ്തയുടെയും പോഷക സംഘടനകളുടെയും പ്രതിനിധികള്‍ ഉള്‍പ്പെട്ട ഏകോപന സമിതിയോഗം അടിയന്തിരമായി ഇന്ന് വിളിച്ചു ചേര്‍ത്തത്. ബന്ധപ്പെട്ട പ്രതിനിധികള്‍ യോഗത്തില്‍ കൃത്യസമയത്ത് സംബന്ധിക്കണമെന്ന് സമസ്ത ഏകോപന സമിതി കണ്‍വീനര്‍ എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍ അറിയിച്ചു. 
- SKIMVBoardSamasthalayam Chelari

മുത്വലാക്ക്; കോടതിവിധി നിരാശാജനകം: എസ്. വൈ. എസ്

മലപ്പുറം: ഇസ്‌ലാമിക കര്‍മശാസ്ത്ര വിധി പ്രകാരം നാല് മദ്ഹബും അംഗീകരിച്ച വിവാഹ മോചനത്തിലെ ഒരു ഭാഗം നിരോധിക്കുക വഴി ബഹുമാനപ്പെട്ട സുപ്രീം കോടതി ഫലത്തില്‍ ശരീഅത്തില്‍ ഇടപെടുകയാണ് ചെയ്തതെന്ന് സുന്നി യുവജനസംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, വര്‍ക്കിംഗ് സെക്രട്ടറിമാരായ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, പിണങ്ങോട് അബൂബക്കര്‍ എന്നിവര്‍ പ്രസ്താവിച്ചു. 

വിവാഹവും വിവാഹമോചനവും സംബന്ധിച്ച് ഇസ്‌ലാമിക വ്യവഹാരങ്ങളെ ഏതാനും ചിലര്‍ ദുരുപയോഗം ചെയ്യുന്നുണ്ടാകാം. ആ പേര് പറഞ്ഞ് ശരീഅത്ത് വ്യവസ്ഥ ഭരണഘടനാ വിരുദ്ധമാണെന്ന് നിരീക്ഷിക്കുന്നത് ദുഃഖകരമാണ്. 

പല ഘട്ടങ്ങളിലായി നടത്തിയാലും ഒന്നിച്ചായാലും വിവാഹമോചനം സാധുവാകുമെന്ന് പറഞ്ഞാല്‍ അത് എങ്ങനെയാണ് മൗലികാവകാശ ലംഘനവും ലിംഗഅസമത്വവുമാകുന്നത്. 

സിവില്‍നിയമത്തില്‍ കോടതിക്ക് ഇടപെടാനാവില്ലെന്ന് പറഞ്ഞ കോടതി തന്നെ ആറു മാസത്തിനുള്ളില്‍ മുത്വലാക്ക് സംബന്ധിച്ച പുതിയ നിയമനിര്‍മാണം നടത്താന്‍ കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരിക്കുന്നു. 

18 കോടിയിലധികം വരുന്ന ഇന്ത്യന്‍ മുസ്‌ലിങ്ങള്‍ക്ക് ഭരണഘടന ഉറപ്പ് നല്‍കിയ മതപരിരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ നിയമവ്യവസ്ഥകള്‍ 1937ലെ ശരീഅത്ത് ആക്ടിന്റെ പരിധിയില്‍നിന്നുകൊണ്ട് നടത്താന്‍ പാര്‍ലിമെന്റ് മുന്നോട്ടുവരണം. 

എക്‌സിക്യൂട്ടീവും ജുഡീഷ്യറിയും ഒരു പോലെ മതനന്യൂനപക്ഷങ്ങളുടെ അവകാശസംരക്ഷണത്തില്‍ ജാഗ്രത കാണിക്കണം. മുസ്‌ലിം ഇന്ത്യയുടെ ആശങ്ക ദൂരീകരിക്കാന്‍ നടപടി സ്വീകരിക്കുകയും വേണം-നേതാക്കള്‍ പറഞ്ഞു. 
- Sunni Afkar Weekly

മതസ്വാതന്ത്ര്യ സംരക്ഷണ റാലി വിജയിപ്പിക്കുക: സമസ്ത

തൃശൂര്‍: ന്യൂനപക്ഷങ്ങള്‍ക്കെതിരെ രാജ്യത്ത് വര്‍ദ്ധിച്ച് വരുന്ന ആക്രമണങ്ങള്‍ക്കെതിരെയും മതസ്വാതന്ത്ര്യത്തിന് മേലുളള ആര്‍ എസ് എസിന്റെ കടന്ന് കയറ്റം കേരളത്തിലേക്കും വ്യാപിപ്പിക്കാനുള്ള ശ്രമത്തിന് നേരെ കേരള സര്‍ക്കാരും പോലീസും നല്‍കുന്ന പിന്തുണയും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കൊണ്ടും സമസ്ത കേരള സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ 25 ന് തൃശൂര്‍ കോര്‍പ്പറേഷനു മുന്നില്‍ സംഘടിപ്പിക്കുന്ന മതസ്വാതന്ത്ര്യ സംരക്ഷണ റാലി വന്‍ വിജയമാക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ കമ്മിറ്റിയും പോഷക ഘടകങ്ങളും ആവശ്യപ്പെട്ടു. 

ഇന്ത്യന്‍ ഭരണഘടന പൗരന്മാര്‍ക്ക് നല്‍കുന്ന മതസ്വാതഭന്ത്ര്യം ഹനിക്കപ്പെടുന്ന സാഹചര്യത്തിലൂടെയാണ് നാം കടന്ന് പോകുന്നത്. ഉത്തരേന്ത്യയിലെ പോലെ മതവൈരത്തിന്റെ ഭീതിതമായ ചുറ്റുപാടിലേക്ക് കേരളത്തെ മാറ്റാനുളള ആര്‍ എസ് എസ് നീക്കത്തിന് സംസ്ഥാന സര്‍ക്കാര്‍ കൂട്ട് നില്‍ക്കുന്ന സംഭവ വികാസങ്ങളാണ് കേരളത്തില്‍ അടുത്ത കാലത്തായി കണ്ട് വരുന്നത്. ഇത്തരം ശ്രമങ്ങളെ നിയമത്തിന്റെ പരിരക്ഷയില്‍ നിന്ന് നേരിടുന്നതിന് വേണ്ടിയാണ് ആഗസ്റ്റ് 25 ന് വെളളിയാഴ്ച വൈകിട്ട് 4 മണിക്ക് തൃശൂരില്‍ മത സ്വാതന്ത്ര്യ സംരക്ഷണ റാലി നടത്താന്‍ സമസ്ത കേരള സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ തീരുമാനിച്ചിരിക്കുന്നത്. നമ്മുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ നാം ഒറ്റക്കെട്ടായി കര്‍മ്മ രംഗത്തേക്കിറങ്ങണം. ആര്‍ എസ് എസുകാര്‍ അഴിഞ്ഞാടുമ്പോള്‍ നോക്കി നില്‍ക്കുന്ന പോലീസായി കേരള പോലീസ് മാറാന്‍ പാടില്ല. നിയമം എല്ലാ പൗരന്മാര്‍ക്കും ഒരുപോലെയാണ്. പൗരാവകാശങ്ങള്‍ ഹനിക്കപ്പെടുന്നു എന്നറിഞ്ഞ് മൗനമായി നിന്നുകൂടെന്നും മതസ്വാതന്ത്ര്യ സംരക്ഷണ റാലി വന്‍ വിജയമാക്കാന്‍ മുഴുവന്‍ ജനവിഭാഗങ്ങളും പങ്കെടുക്കണ മെന്നും സമസ്ത ജില്ലാ കമ്മിറ്റി അഭ്യര്‍ത്ഥിച്ചു. 

ആഗസ്റ്റ് 25 ന് വെളളിയാഴ്ച 4 മണിക്ക് തൃശൂര്‍ എം ഐ സിയില്‍ എത്തിച്ചേരണം. അവിടെ നിന്നാണ് റാലി ആരംഭിക്കുക. വിശ്വാസികള്‍ക്കും പ്രവര്‍ത്തകര്‍ക്കും റാലിയില്‍ പങ്കെടുക്കാനും തിരിച്ച് പോകാനുമുളള വാഹനങ്ങള്‍ മഹല്ല്/ മദ്രസ്സ കമ്മറ്റികള്‍ ഏര്‍പ്പാട് ചെയ്യണം. ഓരോ മഹല്ലിന്റെയും പ്രാധിനിധ്യം റാലിയില്‍ ഉണ്ടാവണമെന്നും വെള്ളിയായഴ്ച ജുമുഅക്ക് പള്ളിയില്‍ ഇത് സംബന്ധമായി ഉല്‍ബോധനം നടത്തണമെന്നും ആവശ്യമായ സഹായ സഹകരണങ്ങള്‍ മഹല്ല് / മദ്രസ്സ് കമ്മറ്റി നല്‍കണമെന്നും സമസ്ത ജില്ലാ പ്രസിഡന്റ് എസ് എം കെ തങ്ങള്‍ ജനറല്‍ സെക്രട്ടറി എം എം മുഹ്‌യിദ്ദീന്‍ മൗലവി, എസ് എം എഫ് ജില്ലാ പ്രസിഡന്റ് ചെറുവാളൂര്‍ ഹൈദ്രോസ് മുസ്‌ലിയാര്‍, ജനറല്‍ സെക്രട്ടറി ഹംസ ബിന്‍ ജമാല്‍ റംലി, എസ് കെ ജെ എം ജില്ലാ പ്രസിഡന്റ് പി ടി കുഞ്ഞിമുഹമ്മദ് മുസ്‌ലി, ജനറല്‍ സെക്രട്ടറി ഇല്യാസ് ഫൈസി, എസ് വൈ എസ് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ കരീം ഫൈസി, ജനറല്‍ സെക്രട്ടറി ഷറഫുദ്ദീന്‍ മൗലവി വെന്മേനാട്, ജംഇത്തുല്‍ മുദരിസീന്‍ ജില്ലാ സെക്രട്ടറി സി എ ലത്തീഫ് ദാരിമി ഹൈത്തമി, ജംഇയ്യത്തുല്‍ ഖുത്തബാ ജില്ലാ പ്രസിഡന്റ് സുലൈമാന്‍ ദാരിമി ഏലംകുളം, ജനറല്‍ സെക്രട്ടറി ഫസ്മാഈല്‍ റഹ്മാനി, മദ്രസ്സ മാനേജ്‌മെന്‍ര് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് പി എസ് മുഹമ്മദ് കുട്ടി ബാഖവി, ജനറല്‍ സെക്രട്ടറി ത്രീസ്റ്റാര്‍ കുഞ്ഞുമുഹമ്മദ് ബാഖവി, എസ് കെ എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് സിദ്ദീഖ് ബദ്‌രി, ജനറല്‍ സെക്രട്ടറി ജനറല്‍ സെക്രട്ടറി ഷെഹീര്‍ ദേശമംഗലം തുടങ്ങിയവര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. 
- SAMASTHA KERALA SUNNI STUDENTS FEDERATION Thrissur

മത സ്വാതന്ത്ര്യ സംരക്ഷണ റാലി വെള്ളിയാഴ്ച തൃശൂരില്‍

തൃശൂര്‍: കയ്യൂക്കിലൂടെയും ആള്‍ക്കൂട്ട ഭീകരതയിലൂടെയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും മത സ്വാതന്ത്രം തകിടം മറിച്ച് തങ്ങളുടെ അജണ്ടകള്‍ നടപപിലാക്കുന്ന സംഘപരിവാറിന്റെ ഉത്തരേന്ത്യന്‍ ശൈലി കേരളത്തിലും പ്രയോഗിക്കാനുളള ശ്രമങ്ങള്‍ക്കെതിരേയും അത്തരം ശ്രമങ്ങള്‍ക്കെതിരെ സമസ്ത കേരള സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ സംസ്ഥാനമൊടുക്കും നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി 25 വെളളിയാഴ്ച വൈകിട്ട് 4 മണിക്ക് തൃശൂര്‍ കോര്‍പ്പറേഷന്‍ ഓഫീസിന് മുമ്പില്‍ എസ് കെ എസ് എസ് എഫ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ മതസ്വാതന്ത്ര സംരക്ഷണ റാലിയും പൊതുയോഗവും നടക്കും. അസര്‍ നിസ്‌കാരാനന്തരം തൃശൂര്‍ എം ഐ സിയില്‍ നിന്നും ബഹുജന റാലി ആരംഭിച്ച് തൃശൂര്‍ കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നില്‍ സമാപിക്കും. എസ് കെ എസ് എസ് എഫ് സംസ്ഥാ വൈസ് പ്രസിഡന്റ് ഓണമ്പിളളി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നത്തും. റാലിയിലും തുടര്‍ന്ന് നടക്കുന്ന പ്രതിഷേധ സംഗമത്തിലും മുഴുവന്‍ യൂണിറ്റുകളില്‍ നിന്നും പരമാവധി പ്രവര്‍ത്തകര്‍ പങ്കെടുക്കണമെന്ന് എസ് കെ എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് സിദ്ധീഖ് ബദ്‌രി ജനറല്‍ സെക്രട്ടറി ഷഹീര്‍ ദേശമംഗംലം തുടങ്ങിയവര്‍ അഭ്യര്‍ത്ഥിച്ചു. 
- SAMASTHA KERALA SUNNI STUDENTS FEDERATION Thrissur

സമാധാനാന്തരീക്ഷം തകര്‍ക്കുന്ന ഛിദ്രശക്തികളെ കരുതിയിരിക്കുക: സമസ്ത ലീഗല്‍ സെല്‍

ചേളാരി: നൂറ്റാണ്ടുകളായി ഇസ്‌ലാമിക പൈതൃകത്തിലധിഷ്ടിതമായി പാരമ്പര്യ മുസ്‌ലിംകള്‍ നടത്തിവരുന്ന പള്ളി മദ്‌റസകളില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കി വിശുദ്ധ പള്ളികള്‍ പൂട്ടിക്കുന്ന പ്രവണത അത്യന്തം വേദനാജകമാണ്. മുസ്‌ലിംകളുടെ ഐക്യബോധം തകര്‍ത്തു ശിഥിലീകരണത്തിലൂടെ മത പ്രവര്‍ത്തനം തടസ്സപ്പെടുത്താന്‍ വിഘടിത വിഭാഗം നടത്തുന്ന നീക്കത്തിന് തടയിടാനും നിയമ വാഴ്ച ഉറപ്പുവരുത്തി വിശ്വാസികളെ സംരക്ഷിക്കാനും ഭരണകൂടത്തിന് ബാദ്ധ്യത ഉണ്ടെന്നും സമസ്ത ലീഗല്‍ സെല്‍ സംസ്ഥാന പ്രവര്‍ത്തക സമിതി അംഗീകരിച്ച പ്രമേയത്തില്‍ പറഞ്ഞു. 

ഒക്‌ടോബര്‍ 31 നകം ജില്ലാ കണ്‍വെന്‍ഷന്‍ വിളിച്ചു ചേര്‍ക്കാന്‍ തീരുമാനിച്ചു. ചെയര്‍മാന്‍ പി.എ.ജബ്ബാര്‍ ഹാജി അദ്ധ്യക്ഷത വഹിച്ചു. കെ.മോയിന്‍കുട്ടി മാസ്റ്റര്‍, കെ.ടി.കുഞ്ഞിമോന്‍ ഹാജി, മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, സി.പി.ഹാരിസ് ബാഖവി, ഹാജി സദാലിയാഖത്തലി ഖാന്‍, എഞ്ചിനീയര്‍ മാമുക്കോയ ഹാജി, ബഷീര്‍ കല്ലേപാടം, എം.പി.ജഅ്ഫര്‍, ടി.അലിബാവ പ്രസംഗിച്ചു. കണ്‍വീനര്‍ പിണങ്ങോട് അബൂബക്കര്‍ സ്വാഗതവും എസ്.കെ.ഹംസ ഹാജി നന്ദിയും പറഞ്ഞു. 
- SKIMVBoardSamasthalayam Chelari

നിയമവാഴ്ച: ബാഹ്യശക്തികള്‍ ഇടപെടരുത്: എസ്. വൈ. എസ്.

മലപ്പുറം: രാജ്യത്ത് വ്യക്തമായ ഭരണഘടന നിലനില്‍ക്കെ ഭരണനിര്‍വഹണങ്ങളില്‍ ബാഹ്യശക്തികള്‍ ഇടപെടുന്ന അവസ്ഥ ആപല്‍ക്കരമാണെന്ന് സുന്നി യുവജനസംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, വര്‍ക്കിംഗ് സെക്രട്ടറിമാരായ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, പിണങ്ങോട് അബൂബക്കര്‍ എന്നിവര്‍ പ്രസ്താവിച്ചു. 

മതപ്രവര്‍ത്തനത്തെ ഫാഷിസ്റ്റ് ശക്തികള്‍ ചെറുക്കാന്‍ ശ്രമിക്കുന്ന നടപടി അംഗീകരിക്കാനാവില്ല. കഴിഞ്ഞ ദിവസം എറണാകുളം ജില്ലയില്‍ ഒരു മുസ്‌ലിം സംഘടനയുടെ ലഘുലേഖ വിതരണം തടഞ്ഞ് സംഘര്‍ഷമുണ്ടാക്കിയ സംഘ്പരിവാര്‍ ശക്തികളുടെ നടപടി അംഗീകരിക്കാനാവില്ല. 

ആശയപരമായ വിയോജിപ്പു നിലനില്‍ക്കുന്നുണ്ടെങ്കിലും ഭരണഘടന ഉറപ്പുനല്‍കുന്ന മതപ്രചാരണ സ്വാതന്ത്ര്യം ഹനിക്കാനുള്ള നീക്കം എതിര്‍ക്കാതെ തരമില്ല. വിതരണം നടത്തിയ ലഘുലേഖയില്‍ ഇസ്‌ലാമിക വിശ്വാസ പ്രമാണങ്ങള്‍ പോലും വികലമായി വിശദീകരിച്ചിട്ടുണ്ട്. വസ്തുതകള്‍ ഇതാണെങ്കിലും നിയമവാഴ്ചയില്‍ സംഘ്പരിവാര്‍ ശക്തികളെ ഇടപെടാന്‍ അനുവദിച്ചുകൂടെന്നും നേതാക്കള്‍ പറഞ്ഞു. 
- Sunni Afkar Weekly

ഹാപ്പി ഫാമിലി വര്‍ക്ക് ഷോപ്പ്, വനിതാ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് സെന്ററുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

തിരൂരങ്ങാടി : ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി പൊതു വിദ്യാഭ്യാസ സംരംഭം സെന്റര്‍ ഫോര്‍ പബ്ലിക് എജ്യുക്കേഷന്‍ ആന്റ്‌ ട്രൈനിംഗ് (സിപെറ്റ്) സ്ത്രീകള്‍ക്ക് വേണ്ടി മഹല്ല് തലങ്ങളില്‍ സംഘടിപ്പിക്കുന്ന ഹാപ്പി ഫാമിലി വര്‍ക്ക് ഷോപ്പ്, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് എന്നിവയുടെ സെന്ററുകള്‍ തുടങ്ങാന്‍ താല്‍പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. വിശദ വിവരങ്ങള്‍ക്ക് 8089158520 എന്ന നമ്പറില്‍ ബന്ധപ്പെടുക. 
- Darul Huda Islamic University

സമസ്ത ബഹ്‌റൈന്‍ ഹജ്ജ് യാത്രയയപ്പ് നല്‍കി


മനാമ: ബഹ്‌റൈന്‍ സമസ്ത കേരള സുന്നീ ജമാഅത്തിന്റെ കീഴില്‍ ഈവര്‍ഷം ഹജ്ജിന് പോകുന്നവര്‍ക്ക് യാത്രയയപ്പ് നല്‍കി. നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്ത ഹജ്ജ് യാത്രയയപ്പ് യോഗത്തില്‍ സമസ്ത ബഹ്‌റൈന്‍ ട്രഷറര്‍ വി. കെ കുഞ്ഞമ്മദ് ഹാജി അദ്ധ്യക്ഷത വഹിച്ചു. സമസ്ത ബഹ്‌റൈന്‍ മുന്‍ പ്രസിഡന്റ് സി. കെ. പി അലി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സമസ്ത ബഹ്‌റൈന്‍ ഏരിയകളെ പ്രതിനിധീകരിച്ച് ഹംസ അന്‍വരി - റഫ, മന്‍സൂര്‍ ബാഖവി - ജിദാലി, കാവന്നൂര്‍ മുഹമ്മദ് മുസ്‌ലിയാര്‍ - ഹമദ് ടൗണ്‍, അഷ്‌റഫ് അന്‍വരി - മനാമ, അബ്ദുറഹൂഫ് ഫൈസി - ഉമ്മുല്‍ ഹസം, ശംസുദ്ദീന്‍ മുസ്‌ലിയാര്‍ - ഹൂറ, ശൗക്കത്തലി ഫൈസി - മുഹറഖ്, സാദിക് മുസ്‌ലിയാര്‍ - ഹമദ് ടൗണ്‍, ഇസ്ഹാഖ് മൗലവി - ദാറുല്‍ഖുലൈബ്, അഷ്‌റഫ് കാട്ടില്‍ പീടിക - ഗുദൈബിയ, ശഹീര്‍ കാട്ടാന്‍പള്ളി, നവാസ് കൊല്ലം (എസ്. കെ. എസ്. എസ്. എഫ്) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഡോ. നജീബ്, സത്താര്‍ ആനയിടുക്ക്, സലീം തളങ്ങര, ഹജ്ജ് സംഘത്തിന്റെ അമീര്‍ മുഹമ്മദ് മുസ്‌ലിയാര്‍ എടവണ്ണപ്പാറ മറുപടി പ്രസംഗം നടത്തി. യോഗത്തില്‍ സമസ്ത ബഹ്‌റൈന്‍ സെക്രട്ടറി എസ്. എം. അബ്ദുല്‍ വാഹിദ് സ്വാഗതവും, ഓര്‍ഗനൈസിംഗ് സെക്രട്ടറി മുസ്തഫ കളത്തില്‍ നന്ദിയും പറഞ്ഞു. 
- Samastha Bahrain

SKSSF ബദിയഡുക്ക മേഖല വിഷൻ - 18; ശാഖ സമ്മേളനങ്ങളുടെ പ്രഖ്യാപനം ഇന്ന്

ബദിയടുക്ക: എസ്. കെ. എസ്. എസ്. എഫ് ബദിയഡുക്ക മേഖല കമ്മിറ്റിയുടെ വിഷൻ - 18 ന്റെ നൂറ് ഇന പരിപാടി യുടെ ഭാഗമായുളള" കൂട്ടുകൂടാം നാട്ടുനൻമക്കായ് " എന്ന പ്രമേയത്തിൽ മേഖലയിലെ 30 ശാഖകളിൽ "നാട്ടുക്കൂട്ടം " എന്ന പേരിൽ സമ്മേളനം നടത്താൻ ബദിയടുക്ക ശംസുൽ ഉലമാ ഇസ്‌ലാമിക് സെന്റ്റിൽ ചേർന്ന എസ്. കെ. എസ്. എസ്. എഫ് മേഖലാ പ്രവർത്തക സമിതി യോഗം തീരുമാനിച്ചു. ഇതിന്റ പ്രഖ്യാപനം ആഗസ്റ്റ് 24 വ്യാഴം 4 മണിക്ക് ബദിയടുക്കയിൽ സയ്യിദ് കെ. എസ്. മുഹമ്മദ് ശമീം തങ്ങൾ കുമ്പോൽ നിർവ്വഹിക്കും. മേഖലാ പ്രസിഡണ്ട് ആദം ദാരിമി നാരമ്പാടി അദ്ധ്യക്ഷനായി. എസ്. വൈ. എസ്. മണ്ഡലം സെക്രട്ടറി റഷീദ് ബെളിഞ്ചം ഉദ്ഘാടനം ചെയ്തു. ജനറൽ സിക്രട്ടറി ഖലീൽ ദാരിമി ബെളിഞ്ചം സ്വാഗതം പറഞ്ഞു. സുബൈർ ദാരിമി പൈക്ക, റസാഖ് ദാരിമി മീലാദ് നഗർ, മൂസ മൗലവി ഉമ്പ്രങ്കള, റസാഖ് അർഷദി കുമ്പഡാജ, സിദ്ദീഖ് ബെളിഞ്ചം, ഇബ്റാഹീം ഹനീഫി, അസീസ് പാട്ലടുക്ക, ഹമീദ് ഖാസിമി പൈക്ക, ജാഫർ മൗലവി മീലാദ് നഗർ, ലത്തിഫ് മാർപ്പിനടുക്ക, ശരീഫ് ഹനീഫി ചർളടുക്ക, അൻവർ തുപ്പക്കൽ, ഇബ്രാഹീം അസ്ലമി മാവിനകട്ട ,ച്തുടങ്ങിയവർ സംബന്ധിച്ചു. 
- Rasheed belinjam

അറബ് പൗരപ്രമുഖര്‍ ജാമിഅഃ നൂരിയ്യഃ സന്ദര്‍ശിച്ചു


പട്ടിക്കാട് : അറബ് പൗരപ്രമുഖരായ ശൈഖ് മാജിദ് ജുമുഅ അല്‍ മര്‍സൂഖി, ശൈഖ് മുഹമ്മദ് ജുമുഅ അല്‍ മര്‍സൂഖി എന്നിവര്‍ ജാമിഅഃ നൂരിയ്യ സന്ദര്‍ശിച്ചു. പി. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ എം.എല്‍.എ, ഹംസ ഫൈസി ഹൈതമി, ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി, സുലൈമാന്‍ ഫൈസി ചുങ്കത്തറ, മുഹമ്മദലി ശിഹാബ് ഫൈസി കൂമണ്ണ, അബ്ദുസ്സലാം ഫൈസി അമാനത്ത്, എ.കെ മുസ്ഥഫ, സിദ്ദീഖ് പള്ളിപ്പുഴ, ഹാരിസ് പള്ളിപ്പുഴ, മൂസ ഫൈസി തിരൂക്കാട് സ്വീകരണത്തിന് നേതൃത്വം നല്‍കി. 
ഫോട്ടോ: ശൈഖ് മാജിദ് ജുമുഅ അല്‍ മര്‍സൂഖി, ശൈഖ് മുഹമ്മദ് ജുമുഅ അല്‍ മര്‍സൂഖി എന്നിവര്‍ക്ക് ജാമിഅഃ നൂരിയ്യയില്‍ സ്വീകരണം നല്‍കിയപ്പോള്‍. 
- JAMIA NOORIYA PATTIKKAD

സമസ്ത ബഹ്‌റൈന്‍ ഹജ്ജ്‌ യാത്രയയപ്പും ദുആ മജ്‌ലിസ്സും നാളെ

മനാമ: സമസ്ത കേരള സുന്നീ ജമാഅത്ത് ബഹ്‌റൈന്‍ ഈ വര്‍ഷം പരിശുദ്ധ ഹജ്ജിന് പോകുന്നവര്‍ക്കുള്ള യാത്രയയപ്പും ദുആ മജ്‌ലിസ്സുംനാളെ (18/08/2017) വെള്ളി രാത്രി 9 മണിക്ക് മനാമ ഗോള്‍ഡ് സിറ്റിയിലുള്ള സമസ്ത ഓഡിറ്റോറിയ്യത്തില്‍ നടക്കും. പ്രമുഖ പണ്ഡിതന്മാരും വിവിധ സംഘടനാ നേതാക്കളും പങ്കെടുക്കുന്നതായിരിക്കും. 
- Samastha Bahrain 

ദാറുല്‍ഹുദാ ബിരുദദാന സമ്മേളനം ഡിസംബര്‍ 22 മുതല്‍

ഹിദായ നഗര്‍: ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാലയുടെ ബിരുദദാന മഹാസമ്മേളനം ഡിസംബര്‍ 22, 23, 24 തിയ്യതികളില്‍ വാഴ്‌സിറ്റി കാമ്പസില്‍ വെച്ച് നടക്കും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ പഠനാര്‍ഹവും കാലികവുമായ വിഷയങ്ങളില്‍ വിവിധ സെഷനുകള്‍ നടക്കും. 24 ന് നടക്കുന്ന ബിരുദദാന ചടങ്ങില്‍ ദാറുല്‍ഹുദാ കോഴ്‌സ് പൂര്‍ത്തിയാക്കിയ 711 ഹുദവികള്‍ക്കു ബിരുദം നല്‍കാന്‍ വാഴ്‌സിറ്റിയില്‍ ചേര്‍ന്ന മാനേജിംഗ് കമ്മിറ്റി യോഗത്തില്‍ തീരുമാനമായി. ദാറുല്‍ഹുദാ വൈസ് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി അധ്യക്ഷത വഹിച്ചു. 
- Darul Huda Islamic University

33 മദ്‌റസകള്‍ക്ക് കൂടി അംഗീകാരം; qസമസ്ത മദ്‌റസകളുടെ എണ്ണം 9760 ആയി

കോഴിക്കോട്: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വാഹക സമിതി യോഗം പുതുതായി 33 മദ്‌റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി. ഇതോടെ സമസ്തയുടെ കീഴിലുള്ള അംഗീകൃത മദ്‌റസകളുടെ എണ്ണം 9760 ആയി ഉയര്‍ന്നു. 

ശംസുല്‍ ഉലമാ മദ്‌റസ - പെര്‍ഡാഡി, ഹിമായത്തുല്‍ ഇസ്‌ലാം മദ്‌റസ - ഹലയങ്ങാടി, ഹിദായത്തുല്‍ ഇസ്‌ലാം മദ്‌റസ- താലിപ്പാടി, രിഫാഇയ്യ മദ്‌റസ - കൊഡി മഞ്ചനടി, നൂറുല്‍ ഇസ്‌ലാം മദ്‌റസ - പാവൂര്‍ ജംഗ്ഷന്‍ (ദക്ഷിണ കന്നഡ), ഹസനിയ്യ യതീംഖാന മദ്‌റസ - പള്ളിക്കര, അല്‍മദ്‌റസത്തുല്‍ ജലാലിയ്യ - കുഞ്ചത്തൂര്‍ ജലാലിയ്യ നഗര്‍, ബുസ്താനുല്‍ ഉലൂം മദ്‌റസ - പേരാല്‍, അന്‍വരിയ മദ്‌റസ - ചെങ്കല്‍ ദിനാര്‍ നഗര്‍ (കാസര്‍ഗോഡ്), നൂറുല്‍ ഇസ്‌ലാം മദ്‌റസ - മായന്‍മുക്ക്, മദ്‌റസത്തുല്‍ ബദരിയ്യ - കുളംബസാര്‍ ചക്കരക്കല്ല്, നൂറുല്‍ ഇസ്‌ലാം മദ്‌റസ - ഉസ്സന്‍മൊട്ട (കണ്ണൂര്‍), ശൈഖുനാ വി. ഉമര്‍ കോയ മുസ്‌ലിയാര്‍ ഇസ്‌ലാമിക് സെന്റര്‍ ജലാലിയ്യ മദ്‌റസ - മേമ്പാടം പാറമ്മല്‍, എക്‌സലന്റ് മദ്‌റസ - കബനിമുക്ക് പാതിരിപ്പറ്റ, ഹദീഖതു തഅ്‌ലീമിയ്യ മദ്‌റസ - കണ്ണിപൊയില്‍, നുസ്രത്തുല്‍ ഇസ്‌ലാം മദ്‌റസ - പാലങ്ങാട് (കോഴിക്കോട്), നൂറുല്‍ ഇസ്‌ലാം മദ്‌റസ - നമ്പ്യാര്‍ കുന്ന് (വയനാട്), മുനവ്വിറുല്‍ ഉലൂം മദ്‌റസ - നയാബസാര്‍ കൊളത്തൂര്‍, അല്‍ ഫതഹ് ഇസ്‌ലാമിക് അക്കാദമി മദ്‌റസ - പട്ടിക്കാട്, നൂറുല്‍ ഇസ്‌ലാം മദ്‌റസ - തട്ടിയേക്കല്‍, മിസ്ബാഹുല്‍ ഉലൂം മദ്‌റസ - കൂട്ടാടമ്മല്‍, ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസ - നിലംപതി പുത്തൂര്‍, ശംസുല്‍ ഉലൂം മദ്‌റസ - ചേങ്ങോട്ടൂര്‍ (മലപ്പുറം), നൂറുല്‍ ഇസ്‌ലാം മദ്‌റസ - വട്ടപ്പറമ്പ്, ഹിദായത്തുല്‍ ഇസ്‌ലാം മദ്‌റസ - ഹിദായനഗര്‍ പുലാശ്ശേരി (പാലക്കാട്), നജ്മുല്‍ ഹുദാ മദ്‌റസ - ചാഴൂര്‍ ചേറ്റക്കുളം, ഇല്‍മുല്‍ ഹുദാ മദ്‌റസ - ചാഴൂര്‍ (തൃശൂര്‍), മദ്‌റസത്തുല്‍ ഖാദിരിയ്യ - അഞ്ചല്‍, അന്‍വാറുല്‍ ഇസ്‌ലാം മദ്‌റസ - ആദിനാട് തെക്ക് (കൊല്ലം), ഹിദായത്തുല്‍ അനാം മദ്‌റസ - തുംബിളിയോട് (തിരുവനന്തപുരം), സിറാജുല്‍ മില്ലത്ത് മെമ്മോറിയല്‍ മദ്‌റസ - കെ.പി.പി.നഗര്‍ (കോയമ്പത്തൂര്‍), നൂറുല്‍ ഇസ്‌ലാം മദ്‌റസ - ചെന്നൈ ജോര്‍ജ് ടൗണ്‍ (ചെന്നൈ), ദാറുസ്സലാം മദ്‌റസ - റുവൈസ് (ജിദ്ദ) എന്നീ മദ്‌റസകള്‍ക്കാണ് അംഗീകാരം നല്‍കിയത്. 

കെ. മമ്മദ് ഫൈസിയുടെ നിര്യാണം മൂലം ഒഴിവു വന്ന ക്രസന്റ് ബോര്‍ഡിംഗ് മദ്‌റസ കണ്‍വീനര്‍ സ്ഥാനത്തേക്ക് സി.കെ.എം. സ്വാദിഖ് മുസ്‌ലിയാരെയും ലീഗല്‍ സെല്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് പി.എ. ജബ്ബാര്‍ ഹാജിയെയും, പരിശോധന സമിതി ചെയര്‍മാന്‍ സ്ഥാനത്തേക്ക് കെ. ഉമര്‍ ഫൈസിയെയും തെരഞ്ഞെടുത്തു. ലീഗല്‍ സെല്‍ വൈസ് ചെയര്‍മാനായി വാണിയമ്പലം കുഞ്ഞിമോന്‍ ഹാജിയെയും കണ്‍വീനറായി പിണങ്ങോട് അബൂബക്കറിനെയും തെരഞ്ഞെടുത്തു. ലൗഡ് സ്പീക്കര്‍ ഉപയോഗ നിയന്ത്രണം സംബന്ധിച്ച ഉത്തരവില്‍ ഹൈക്കോടതിയില്‍ കക്ഷി ചേരാന്‍ യോഗം തീരുമാനിച്ചു. വൈസ് പ്രസിഡന്റ് പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് മുഹമ്മദ് ജഫ്‌രി മുത്തുകോയ തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. ജനറല്‍സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍, കെ.ടി. ഹംസ മുസ്‌ലിയാര്‍, എം.എം. മുഹ്‌യദ്ദീന്‍ മൗലവി, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട്, കെ. ഉമര്‍ ഫൈസി മുക്കം, എ.വി. അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, എം.സി. മായിന്‍ ഹാജി, ടി.കെ. പരീക്കുട്ടി ഹാജി, വി. മോയിമോന്‍ ഹാജി, ഡോ. എന്‍.എ.എം. അബ്ദുല്‍ഖാദിര്‍, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, ടി.കെ. ഇബ്രാഹീം കുട്ടി മുസ്‌ലിയാര്‍, കെ.എം. അബ്ദുല്ല മാസ്റ്റര്‍, പി.എ. ജബ്ബാര്‍ ഹാജി, പിണങ്ങോട് അബൂബക്കര്‍ പ്രസംഗിച്ചു. മാനേജര്‍ കെ. മോയിന്‍ കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു. 
- SKIMVBoardSamasthalayam Chelari

സ്വാതന്ത്ര്യ പോരാട്ടങ്ങളിലെ മൂല്യങ്ങള്‍ മുറുകെ പിടിക്കുക: സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍

മതമൈത്രിയും സാഹോദര്യവും മൂല്യങ്ങളായി സ്വീകരിച്ച് പൂര്‍വികര്‍ നടത്തിയ സ്വാതന്ത്ര്യ പോരാട്ടങ്ങളുടെ പൈതൃകം കൈമോശം വരാതെ സൂക്ഷിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ സ്വാതന്ത്ര്യ ദിന സന്ദേശത്തില്‍ പറഞ്ഞു. രാജ്യത്തിന് വേണ്ടി ജീവന്‍ ത്യജിച്ചവരുടെ പിന്‍മുറക്കാരാണ് നമ്മള്‍ എന്ന അഭിമാന ബോധം ഓരോ ഇന്ത്യക്കാരനുമണ്ടാകണം. ഒന്നാം സ്വാതന്ത്യ സമരം മുതല്‍ മലബാറിലെ ചോരയിറ്റുന്ന നിരവധി പോരാട്ടങ്ങള്‍ വരെയുള്ള ചരിത്രം നാം നിരന്തരം ചര്‍ച്ച ചെയ്യണം. ബ്രിട്ടീഷുകാരും പോര്‍ച്ചുഗീസുകാരും കഠിനമായി പീഡിപ്പിച്ചിട്ടും രാജ്യത്തിന്റെ സ്വാന്ത്ര്യത്തിന് വേണ്ടി അചഞ്ചലമായി നിലയുറപ്പിച്ച പിതാക്കളുടെ മക്കളാണെന്ന ഓര്‍മ്മ നമുക്കാത്മ വിശ്വാസം പകരണം. ആ പാരമ്പര്യം മറവിയിലേക്ക് വിട്ടുകൊടുക്കാതെ ഓര്‍മയില്‍ നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ തുടരണം. മാനവികതയുടെയും സൗഹാര്‍ദ്ദത്തിന്റെയും മൂല്യങ്ങളുമായി മനുഷ്യരിലേക്ക് ഇറങ്ങിച്ചെല്ലാന്‍ ഓരോ പൗരന്‍മാരും തയ്യാറാകണം. ഭയത്തില്‍ നിന്നും ദാരിദ്യത്തില്‍ നിന്നും മോചനം നേടിയാലേ ഭരണഘടനയുടെ തൂണുകള്‍ക്ക് ബലമുണ്ടാകൂ. നമ്മുടെ പരമാധികാരവും ഭരണഘടനയുടെ നിലനില്‍പ്പും പ്രതിസന്ധി നേരിട്ടപ്പോഴൊക്കെ ഒരേ മനസ്സോടെ നിലകൊണ്ട മഹത്തായ പാരമ്പര്യം നമുക്കിനിയും നിലനിര്‍ത്താം. 
- pro samastha

ഖത്തര്‍ കേരളാ ഇസ്ലാമിക് സെൻറർ വെക്കേഷൻ ക്യാമ്പ് ഇന്ന് സമാപിക്കും

ദോഹ: വിദ്യാർത്ഥികളിൽ ധാർമിക ബോധവൽകരണവും വ്യക്തി വികാസവും ലക്ഷ്യമിട്ട് കേരളാ ഇസ്ലാമിക് സെൻറർ സംഘടിപ്പിച്ച റിഫ്രഷ് 1438 വെക്കേഷൻ ക്യാമ്പ് ഇന്ന് (ചൊവ്വ) സമാപിക്കും. രാത്രി ഏഴു മണിക്ക് ന്യൂ സലത്ത അൽനാബിത് ഗ്ലോബൽ എജ്യൂക്കേഷൻ സെൻററിൽ നടക്കുന്ന ചടങ്ങിൽ ഇസ്ലാമിക് സെൻറർ ജനറൽ സെക്രട്ടറി ഇസ്മാഈൽ ഹുദവി സ്വാതന്ത്ര്യദിന സന്ദേശം നൽകും. ഫൈസൽ നിയാസ് ഹുദവി, കെ. ബി. കെ. മുഹമ്മദ്, നാസർഹാജി, ഹസൻ ഹാജി, എസ്. കെ. എസ്. എസ്. എഫ്. ഖത്തർ ചാപ്റ്റർ പ്രസിഡണ്ട് മുനീർ ഹുദവി, ജമാൽ സിദ്റ തുടങ്ങിയവർ പങ്കെടുക്കും. ക്യാമ്പ് പ്രതിനിധികൾക്ക് സർട്ടിഫിക്കറ്റ് വിതരണവും സമ്മാനദാനവും നടക്കും. 
- abdul razaq ck razaq puthuponnani

മജ്ലിസുറഹ്മ പരിപാടിയുടെ ബ്രോഷര്‍ പ്രകാശനം ചെയ്തു


അബൂദാബി: എസ്. കെ. എസ്. എസ്. എഫ് അബൂദാബി-കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 8ന് അബൂദാബി ഇന്ത്യന്‍ ഇസ് ലാമിക് സെന്ററില്‍ വെച്ച് വിപുലമായി നടത്തപ്പെടുന്ന‘മജ് ലിസുറഹ്മ’ സ്വലാത്ത് വാര്‍ഷികത്തിന്റെയും മാസ്റ്റര്‍ സ്വാലിഹ് ബത്തേരിയുടെ ‘തല്‍ബിയ’ പ്രഭാഷണ സദസ്സിന്റെയും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച്കൊണ്ട് പരിപാടിയുടെ ബ്രോഷര്‍ പ്രകാശനം നടന്നു. ഇന്ത്യന്‍ ഇസ് ലാമിക് സെന്ററില്‍ നടന്ന ചടങ്ങില്‍ ഫാല്‍കോ മുഹമ്മദ്‌ കുഞ്ഞിഹാജി എസ്. കെ. എസ്. എസ്. എഫ് അബൂദാബി-കാസറഗോഡ് ജില്ലാ ആക്ടിംഗ് പ്രസിഡന്റ്‌ അഷ്‌റഫ്‌ മീനാപ്പീസ്സിനു നല്‍കി പ്രകാശനം ചെയ്തു. ചടങ്ങില്‍ കെ. എം. സി. സി. അബൂദാബി-കാസറഗോഡ് ജില്ലാ പ്രസിഡന്റ്‌ പി. കെ അഹ്മദ് ബാല്ലാകടപ്പുറം, മുഹമ്മദ്‌ ആറങ്ങാടി, മന്‍സൂര്‍ ഫാല്‍കോ, ഇസ്മായില്‍ ഉദിനൂര്‍, അബ്ദുസത്താര്‍ കുന്നുംകൈ, ശരീഫ് പള്ളത്തെടുക്ക, ഫവാസലി ഫൈസി, മുഹമ്മദ്‌ സവാദ് ഹനീഫി എന്നിവര്‍ സംബന്ധിച്ചു. 
- Usam Mubarak

പൊന്നാനി മേഖലാ SKSSF ഫ്രീഡം സ്ക്വയർ വെളിയങ്കോട്ട്

പൊന്നാനി: രാജ്യവ്യാപകമായി വിദ്വേഷ പ്രചാരണം വർദ്ധിക്കുകയും സമൂഹത്തെ വർഗീയവത്കരിച്ചു നിക്ഷിപ്ത താൽപര്യങ്ങൾക്ക് വേണ്ടി ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങൾ ക്കെതിരെ എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന വ്യാപകമായി 'ഒരുമയോടെ വസിക്കാം. സൗഹ്യദം കാക്കാം ' എന്ന പ്രമേയത്തിൽ ആഗസ്റ്റ് 15 ന് പൊന്നാനി മേഖലാ ഫ്രീഡം സ്ക്വയർ വെളിയംങ്കോട് മർഹൂം ഉമർഖാസി (റ) നഗറിൽ നടക്കും. വൈകുന്നേരം 4 മണിക്ക് ഉമർഖാസി മഖ്ബറ സിയാറത്തോടെ പ്രകടനം ആരംഭിച്ച് വെളിയംകോട് സെന്ററിൽ ഫ്രീഡം സ്ക്വയർ തീർക്കും. തുടർന്ന് നടക്കുന്ന പൊതുപരിപാടി മലപ്പുറം ജില്ലാ എസ് കെ എസ് എസ് എഫ് സെക്രട്ടറി ശഹീർ അൻവരി പുറങ്ങ് ഉദ്ഘാടനം ചെയ്യും. റവാസ് ആട്ടീരി പ്രമേയ പ്രഭാഷണം നിർവ്വഹിക്കും. എസ് വൈ എസ് മണ്ഡലം സെക്രട്ടറി റാഫി പെരുമുക്ക്, വെളിയങ്കോട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ കെ ബീരാൻ കുട്ടി, ടി പി കേരളീയൻ, സുനിൽ കാരാട്ടയിൽ, ടി. എം ഇബ്രാഹീം കുട്ടി പങ്കെടുക്കും. യോഗത്തിൽ വി കെ ഹുസൈൻ അധ്യക്ഷത വഹിച്ചു. അബൂബക്കർ ഫൈസി ഉദ്ഘാടനം ചെയ്തു. ഇബ്റാഹീം ഫൈസി, ഫാറൂഖ് വെളിയംകോട്, മേഖലാ സെക്രട്ടറി വി. എ ഗഫൂർ, എൻ കെ മാമുണ്ണി, വി എം യൂസഫ്, യാസിർ മൊയ്തുട്ടി പ്രസംഗിച്ചു. 
- Rafeeq CK

ഷാർജ SKSSF മലപ്പുറം ജില്ല ഖത്മുൽ ഖുർആൻ രണ്ടാം വാർഷിക സമ്മേളനം; മുനീർ ഹുദവി വിളയിൽ മുഖ്യ പ്രഭാഷണം നിർവഹിക്കും

ഷാർജ: SKSSF മലപ്പുറം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നു വരുന്ന ഖത്മുൽ ഖുർആൻ സദസ്സിനെ രണ്ടാം വാർഷിക സമ്മേളനത്തിൽ പ്രമുഖ പ്രഭാഷകനും യുവ പണ്ഡിതനുമായ മുനീർ ഹുദവി വിളയിൽ മുഖ്യതിഥിയായി പങ്കെടുത്ത് "ലോകം ഖുർആനിലേക്ക്" എന്ന പ്രമേയത്തിൽ പ്രഭാഷണം നിർവഹിക്കും. കുറഞ്ഞ കാലം കൊണ്ട് വ്യതസ്തമായ പ്രവർത്തനങ്ങളുമായി സജീവ സാന്നിധ്യമായ മലപ്പുറം ജില്ലാ ഘടകത്തിന് കീഴിലുള്ള മാസാന്ത ഖത്മുൽ ഖുർആൻ സദസ്സ് വിശ്വാസി സഹോദരങ്ങളുടെ സാന്നിധ്യവും സഹകരണവും കൊണ്ട് ശ്രദ്ദേയമാണ്. സെന്റർ ഓഡിറ്റോയതിൽ നടന്ന സ്വാഗത സംഘ യോഗത്തിൽ പ്രചരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ആബിദ് യമാനി അധ്യക്ഷത വഹിച്ചു. അബ്ദുല്ല ചേലേരി, റസാഖ് വളാഞ്ചേരി, മൊയ്തു സി സി, റസാഖ് തുരുത്തി, ഹകീം ടി പി കെ, ഫൈസൽ പയ്യനാട് ഇസ്‌ഹാഖ് കുന്നക്കാവ്‌ തുടങ്ങിയവർ പങ്കെടുത്തു. റാഫി അരീക്കോട് സ്വാഗതവും സയ്യിദ് സാദിഖ് തങ്ങൾ നന്ദിയും പറഞ്ഞു. 
- ishaq kunnakkavu

മഹല്ലുകള്‍ തകര്‍ക്കാനുള്ള നീക്കം ചെറുക്കും: എസ്.എം.എഫ്

മലപ്പുറം: വര്‍ഗീയ ഫാസിസ്റ്റ് സയണിസ്റ്റ് ശക്തികളുടെ താല്‍പര്യ പ്രകാരം മഹല്ലുകളില്‍ വ്യാപക കയ്യേറ്റങ്ങളും കുഴപ്പങ്ങളും കുത്തിപ്പൊക്കി മഹല്ലുകളെ തകര്‍ക്കാന്‍ ചില ശക്തികള്‍ നടത്തുന്ന നീക്കം എന്തു വിലകൊടുത്തും ചെറുക്കുമെന്ന് എസ്.എം.എഫ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗീകരിച്ച പ്രമേയത്തില്‍ പറഞ്ഞു. ഈയിടെ മുടിക്കോട് പള്ളിയില്‍ മഗ്‌രിബ് നിസ്‌കാരാനന്തരം മിഹ്‌റാബില്‍ കയറി ഇമാമിനെയും മറ്റുള്ളവരെയും വെട്ടി പരിക്കേല്‍പ്പിച്ച നടപടി അങ്ങേയറ്റം അപലപനീയമാണ്. പള്ളിയില്‍ ചെരിപ്പിട്ട് കയറി മാരകായുധങ്ങളുമായി കൊലവിളി നടത്തുന്ന കാന്തപുരം വിഭാഗം അക്രമത്തില്‍നിന്ന് പിന്തിരിയണമെന്നും യോഗം ആവശ്യപ്പെട്ടു. 

പാണക്കാട് സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്ത യേഗത്തില്‍ ചെമ്മുക്കല്‍ കുഞ്ഞാപ്പു ഹാജി അദ്ധ്യക്ഷതയും വഹിച്ചു. പിണങ്ങോട് അബൂബക്കര്‍, യു.എം ശാഫി ഹാജി, എസ്.കെ ഹംസ ഹാജി, ആര്‍.വി കുട്ടി ഹസ്സന്‍ ദാരിമി, പി.എം കോയ മുസ്‌ലിയാര്‍, കെ.എന്‍.എസ് മൗലവി, പി. മാമു കോയ ഹാജി, സലാം ഫൈസി മുക്കം, സി.പി ഹാരിസ് ബാഖവി, പി.സി ഇബ്‌റാഹീം ഹാജി, കെ.എം സൈതലവി ഹാജി, കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, കെ.എം കുട്ടി എടക്കുളം, ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ് നദ്‌വി, കെ.പി ചെറീദു ഹാജി, തോപ്പില്‍ കുഞ്ഞാപ്പു ഹാജി, ടി.എച്ച് അബ്ദുല്‍ അസീസ് ബാഖവി, എം.എ ചേളാരി, കെ.കെ മുഹമ്മദ് പെരിങ്ങത്തൂര്‍, പി.ടി മുഹമ്മദ് മാസ്റ്റര്‍, കെ. മോയിന്‍ കുട്ടി മാസ്റ്റര്‍, പി.സി ഉമ്മര്‍ മൗലവി വയനാട്, ഒ.എം ശരീഫ് ദാരിമി, ഉസ്മാന്‍ കാഞ്ഞായി, കെ.പി മുഹമ്മദ് ഹാജി നീലഗിരി, കെ.കെ ഇബ്രാഹീം ഹാജി, ഹംസബിന്‍ ജമാല്‍ റംലി, ബഷീര്‍ കല്ലേപ്പാടം, ഇസ്മാഈല്‍ ഹുദവി, പി.പി ജബ്ബാര്‍ ഹാജി എന്നിവര്‍ പ്രസംഗിച്ചു. ഉമര്‍ ഫൈസി മുക്കം സ്വാഗതവും, എ.കെ ആലിപ്പറമ്പ് നന്ദിയും പറഞ്ഞു. 
- SUNNI MAHALLU FEDERATION

'നാമൊന്ന് നമുക്കൊരു നാട്'; സുന്നി ബാലവേദി സ്വതന്ത്ര്യപുലരി 15-ന്

ചേളാരി: സമസ്ത കേരള സുന്നീ ബാലവേദി സംസ്ഥാന വ്യാപകമായി യൂണിറ്റ് കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന 'നാമൊന്ന്, നമുക്കൊരു നാട്' എന്ന പ്രമേയത്തെ ആധാരമാക്കിയുള്ള സ്വതന്ത്ര്യ പുലരി ആഗസറ്റ് 15ന് യൂണിറ്റ് കേന്ദ്രങ്ങളില്‍ നടക്കും. രാവിലെ 7.15ന് ആരംഭിക്കുന്ന പരിപാടിയുടെ ഭാഗമായി പതാക ഉയര്‍ത്തല്‍, മധുര വിതരണം, പ്രഭാഷണം, പ്രതിജ്ഞ, യൂണിറ്റ്തല പ്രബന്ധ മത്സരം, ക്വിസ് മത്സരം തുടങ്ങിയവ നടക്കും. കുട്ടികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും നേരെ നടക്കുന്ന അതിക്രമങ്ങളും ഫാസിസ്റ്റ് അക്രമണങ്ങളും വിദ്യാര്‍ത്ഥിമനസ്സുകളില്‍ വേദന സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാന കമ്മിറ്റി പരിപാടി സംഘടിപ്പിക്കുന്നത്. സ്വതന്ത്ര്യപുലരി വിജയിപ്പിക്കാന്‍ മുഴുവന്‍ ഭാരവാഹികളും പ്രവര്‍ത്തകരും കര്‍മരംഗത്തിറങ്ങണമെന്ന് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് അസീല്‍ അലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി അഫ്‌സല്‍ രാമന്തളി, ട്രഷറര്‍ മനാഫ് കോട്ടോപാടം തുടങ്ങിയവര്‍ അഭ്യര്‍ത്ഥിച്ചു. 
- Samastha Kerala Jam-iyyathul Muallimeen

ജാമിഅഃ നൂരിയ്യഃ വാര്‍ഷിക സമ്മേളനം 2018 ജനുവരി 17 മുതല്‍

പെരിന്തല്‍മണ്ണ : തെന്നിന്ത്യയിലെ ഉന്നത മത കലാലയങ്ങളിലൊന്നായ പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിയ്യയുടെ 55-ാം വാര്‍ഷിക 53-ാം സനദ്ദാന സമ്മേളനം 2018 ജനുവരി 17 മുതല്‍ 21 കൂടിയ ദിവസങ്ങളില്‍ നടത്താന്‍ പ്രസിഡണ്ട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ പാണക്കാട് വെച്ച് ചേര്‍ന്ന ജാമിഅഃ നൂരിയ്യഃ എക്‌സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. 
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സി. കെ. എം സാദിഖ് മുസ്‌ലിയാര്‍, സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, സയ്യിദ് അബ്ദുറഹ്മാന്‍ ഉണ്ണിക്കോയ തങ്ങള്‍, പി. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, വി. മോയിമോന്‍ ഹാജി, എം. സി മായിന്‍ ഹാജി, എഞ്ചിനീയര്‍ മാമുക്കോയ ഹാജി, എം. ടി കുഞ്ഞുട്ടി ഹാജി, കെ. സി അബ്ദുല്ല ഹാജി, കെ. വി അവറാന്‍ കുട്ടി ഹാജി, പി. സി കുഞ്ഞാന്‍ കാപ്പ്, എം. എം മുഹ്‌യുദ്ദീന്‍ മുസ്‌ലിയാര്‍, അരിക്കുഴിയില്‍ ബാപ്പു ഹാജി, തോളൂര്‍ ഹസ്സന്‍ ഹാജി, പഴേരി ശരീഫ് ഹാജി, കെ. ഇബ്രാഹിം ഹാജി തിരൂര്‍, മൊയ്തീന്‍കുട്ടി ഫൈസി വാക്കോട്, കെ. ഹൈദര്‍ ഫൈസി സംസാരിച്ചു. 
- JAMIA NOORIYA PATTIKKAD

സമസ്ത ബഹ്‌റൈന്‍ ഹജ്ജ് ക്ലാസ്സ് വെള്ളിയാഴ്ച ആരംഭിക്കും

മനാമ : സമസ്ത ബഹ്‌റൈന്‍ ഈ വര്‍ഷം പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിന്ന് പോകുന്നവര്‍ക്കായി സംഘടിപ്പിക്കുന്ന പഠന ക്ലാസ്സ് ഈ വരുന്ന വെള്ളി, ശനി, ഞായര്‍, തിങ്കള്‍, ചൊവ്വ, ബുധന്‍ എന്നീ ദിവസങ്ങളില്‍ മനാമ ഗോള്‍ഡ് സിറ്റിയിലുള്ള സമസ്ത ഓഡിറ്റോറിയ്യത്തില്‍ രാത്രി 9:00 മണിക്ക്സംഘടിപ്പിക്കുന്നു. പരിചയ സമ്പന്നരായ പണ്ഡിതന്മാര്‍ ക്ലാസ്സിന് നേതൃത്വം കൊടുക്കുന്നതായിരിക്കും. ഈ വര്‍ഷം ബഹ്‌റൈനില്‍ നിന്നും പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിന്ന് പോകുന്ന ഏവരേയും ക്ലാസ്സിലേക്ക് സ്വാഗതം ചെയ്യുന്നുഎന്ന് ഭാരവാഹികള്‍അറിയിച്ചു. 39828718 
- Samastha Bahrain

'ജവ്വിദ് 2017'; തജ്‌വീദ് ശില്‍പശാല സമാപിച്ചു


പട്ടിക്കാട് : 'ജവ്വിദ് 2017' എന്ന പേരില്‍ പട്ടിക്കാട് ജാമിഅഃ നൂരിയ്യയില്‍ അബൂദാബിയിലെ പ്രമുഖ ഖാരിഅ് ഹാഫിള് അഹ്മദ് നസീം അലി അഹ്മദിന്റെ നേതൃത്വത്തില്‍ നടന്ന തജ്‌വീദ് ശില്‍പശാല സമാപിച്ചു. ഖുര്‍ആന്‍ പാരായണ ശൈലികളിലും പാരായണ നിയമങ്ങളിലും ആധികാരിക പഠനവും പരിശീലനവും സാധ്യമാകുന്ന തരത്തിലായിരുന്നു മൂന്ന് ആഴ്ച നീണ്ടു നിന്ന 'ജവ്വിദ് 2017' ശില്‍പശാല. പരിപാടിക്ക് നേതൃത്വം നല്‍കിയ തൃശ്ശൂര്‍ സ്വദേശിയായ ഹാഫിള് അഹ്മദ് നസീം അലി അഹ്മദ് അബൂദാബിയിലെ ശൈഖ് സാഇദ് ഗ്രാന്റ് മസ്ജിദിലെ ഖാരിഉം മുഅദ്ദിനും ജസീറത്തുരീമിലെ മസ്ജിദുല്‍ അസീസിലെ ഇമാമുമാണ്. 

സമാപന സംഗമം കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. കോട്ടുമല മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍, പി. കുഞ്ഞാണി മുസ്‌ലിയാര്‍, പുത്തനഴി മൊയ്തീന്‍ ഫൈസി, ഹംസ ഫൈസി ഹൈതമി, മുഹമ്മദലി ശിഹാബ് ഫൈസി കൂമണ്ണ, സുലൈമാന്‍ ഫൈസി ചുങ്കത്തറ, ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി, പിണങ്ങോട് അബൂബക്കര്‍, ഖാരിഅ് അബ്ദുല്‍ റസാഖ് മുസ്‌ലിയാര്‍ കായംകുളം, എ. ടി മുഹമ്മദലി ഹാജി സംസാരിച്ചു. 

അടിക്കുറിപ്പ്: പട്ടിക്കാട് ജാമിഅഃ നൂരിയ്യയില്‍ നടന്ന ജവ്വിദ് 2017 ശില്‍പശാലയുടെ സമാപന സംഗമം സമസ്ത സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു. പിണങ്ങോട് അബൂബക്കര്‍, പുത്തനഴി മൊയ്തീന്‍ ഫൈസി, ഹംസ ഫൈസി ഹൈതമി, പി. കുഞ്ഞാണി മുസ്‌ലിയാര്‍, കാട്ടുമല മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍, ഹാഫിള് അഹ്മദ് നസീം അലി അഹ്മദ് എന്നിവര്‍ മുന്‍നിരയില്‍ 
- JAMIA NOORIYA PATTIKKAD

മതപണ്ഡിതര്‍ക്ക് നേരെയുള്ള അക്രമണം അപലപനീയം: സുന്നി ബാലവേദി

ചേളാരി: ആരാധനാലയങ്ങള്‍ കയ്യടക്കാനും സംഘടനാ വൈര്യം തീര്‍ക്കാനും വേണ്ടി മതപ്രബോധകരായ പണ്ഡിതന്മാര്‍ക്ക് നേരെ അക്രമമഴിച്ച് വിടുകയും ഭീതി സൃഷ്ടിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നത് അപലപനീയമാണെന്ന് സമസ്ത കേരള സുന്നീ ബാലവേദി സംസ്ഥാന കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. മലപ്പുറം മുടിക്കോട് പള്ളി ഖത്തീബിനെ ക്രൂരമായി അക്രമിച്ച സംഭവത്തില്‍ യോഗം പ്രതിഷേധിച്ചു. സമാധാന അന്തരീക്ഷത്തോടെ ആരാധനാകര്‍മങ്ങള്‍ നിര്‍വഹിക്കുന്നതിന് പകരം അക്രമം അഴിച്ചുവിടുന്നത് വിശ്വാസികള്‍ക്ക് ഭൂഷണമല്ലെന്നും യോഗം അഭിപ്രായപ്പെട്ടു. വൈസ് പ്രസിഡണ്ട് ഹാമിസുല്‍ ഫുആദ് അധ്യക്ഷനായി. എസ്. കെ. ജെ. എം. സി. സി. മാനേജര്‍ എം. എ. ചേളാരി ഉദ്ഘാടനം ചെയ്തു. സമസ്ത കേന്ദ്ര മുശാവറ അംഗം ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി മുഖ്യപ്രഭാഷണം നടത്തി. റബീഉദ്ദീന്‍ വെന്നിയൂര്‍, സജീര്‍ കാടാച്ചിറ, അസ്‌ലഹ് മുതുവല്ലൂര്‍, സയ്യിദ് സദഖത്തുല്ല തങ്ങള്‍, ഫുആദ് വെള്ളിമാട്കുന്ന്, മുഹ്താര്‍ മുഹ്‌സിന്‍ ഓമശ്ശേരി, നാസിഫ് തൃശൂര്‍, സ്വാലിഹ് തൊടുപുഴ സംസാരിച്ചു. ജനറല്‍ സെക്രട്ടറി അഫ്‌സല്‍ രാമന്തളി സ്വാഗതവും അംജിദ് തിരൂര്‍ക്കാട് നന്ദിയും പറഞ്ഞു. 
- Samastha Kerala Jam-iyyathul Muallimeen

കാസറക്കോട് ഇബാദ് തുപ്പക്കൽ യൂണിറ്റ് സൗജന്യ ഗ്രൂപ്പ്നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു


ബദിയടുക്ക: ആരോഗ്യരംഗം അനുദിനം പകർച്ച വ്യാധികളുടെയും പുതിയതും പാരമ്പര്യവുമായ ഒട്ടേറെ രോഗങ്ങളുടെ ഭീഷണിയിൽ കഴിയുന്ന ഈ കാലഘട്ടത്തിൽ ജനങ്ങൾക്ക് ഏറെ പ്രയോജനകരവും അത്യന്താപേക്ഷിതവുമാണ് ഇത്തരം ക്യാമ്പുകളെന്ന് ബദിയടുക്ക എസ്. ഐ. എ. ആർ. അമ്പാടി പറഞ്ഞു. ഇബാദ് തുപ്പക്കൽ യൂണിറ്റ് കാസറക്കോട് അൽ-റാസി കോളേജിന്റെ സഹകരണത്തോടെ മാർപിനടുക്കയിൽ നടന്ന രക്ത നിർണയ ക്യാമ്പിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖലീൽ ദാരിമി ബെളിഞ്ചം സ്വാഗതം പറഞ്ഞു. അലി ടി. എസ്. തുപ്പകൽ അദ്ധ്യക്ഷത വഹിച്ചു. ഡോ. ശുഐബ് തങ്ങൾ മുഖ്യാതിഥിയായി. മാഹിൻ കേളോട്, സുബൈർ ദാരിമി, എസ്. മുഹമ്മദ്, പ്രൊഫസർ. ശ്രീനാഥ്, അൽ റാസി കോളേജ് ഡയറക്ടർ റഫീഖ്‌ വിദ്യാനഗർ, അനീസ് ബെദിര, ആദം ദാരിമി, ലത്തിഫ് മാർപ്പിനടുക്ക, ചന്ദ്രൻ, സുമേഷ്, അൻവർ തുപ്പക്കൽ, ഖാദർ കെ. എം എന്നിവർ പ്രസംഗിച്ചു. നശാന പർവിൻ ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി.
ഫോട്ടൊ അടിക്കുറിപ്പ്: ഇബാദ് തുപ്പകൽ കാസർകോട് അൽ റാസി മെഡിക്കൽ ഗ്രൂപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച സൗജന്യ രക്ത ഗ്രൂപ്പ് നിർണയ ക്യാമ്പ് ബദിയഡുക്ക എസ്. ഐ. എ. ആർ. അമ്പാടി ഉൽഘാടനം ചെയ്യുന്നു. 
- Rasheed belinjam

കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതിയില്‍ പ്രവാസികളുടെ പങ്ക് നിസ്തുലം: റഹ്മാനിയ്യ പ്രവാസി സംഗമം


കടമേരി : കേരളത്തിന്റെ സാമൂഹ്യ-സാംസ്‌കാരിക മേഖലകളിലും വിശിഷ്യ വിദ്യാഭ്യാസ മേഖലയിലുംകാര്യമായ പുരോഗതി കൈവരിക്കാന്‍ കാരണം പ്രവാസികളുടെ കഠിനാധ്വാനമാണെന്നും വര്‍ധിച്ചു വരുന്ന പ്രവാസികളുടെ പ്രയാസങ്ങള്‍ അധികാരികള്‍ ഗൗരവപൂര്‍വ്വമായി പരിഹരിക്കണമെന്നും കടമേരി റഹ്മാനിയ്യ അറബിക് കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന യു. എ. ഇ റഹ്മാനിയ്യ പ്രവാസി സംഗമം അഭിപ്രായപ്പെട്ടു. 

റഹ്മാനിയ്യ യു. എ. ഇ പ്രസിഡന്റും ദുബൈകെ. എം. സി. സി ജന. സെക്രട്ടറിയുമായ ഇബ്രാഹീം മുറിച്ചാണ്ടി അദ്ധ്യക്ഷത വഹിച്ചു. റഹ്മാനിയ്യ വര്‍ക്കിംഗ് പ്രസിഡന്റ് എസ്. പി. എം തങ്ങള്‍ ഉദ്ഘാടനം ചെയ്തു. യു. എ. ഇ ജനറല്‍ സെക്രട്ടറി പി. കെ അബ്ദുല്‍ കരീം സ്വാഗതവും ഹക്കീം ഫൈസി കുയ്‌തേരി നന്ദിയും പറഞ്ഞു. മാനേജര്‍ ചീക്കിലോട്ട് കുഞ്ഞബ്ദുല്ല മുസ്‌ലിയാര്‍, പാറക്കല്‍ അഹ്മദ്, ടി. ടി. കെ ഖാദര്‍ ഹാജി, മാഹിന്‍ മുസ്‌ലിയാര്‍ പുല്ലാര, ബഷീര്‍ ഫൈസി ചീക്കോന്ന്, വെള്ളിലോട്ട് അബ്ദുല്ല, പുത്തലത്ത് അസീസ്, പൊന്നാങ്കോട്ട് കുഞ്ഞബ്ദുല്ല, ബാസിത്ത് കായക്കണ്ടി, കെ. കുഞ്ഞബ്ദുല്ല, ജലീല്‍ കെ. വി, മുഹമ്മദ്. വി, റഷീദ് അരിയാക്കി, റഷീദ് പി. പി, ചാലില്‍ മൊയ്തു, ബഷീര്‍ എന്‍, അബ്ദുല്‍ ഹമീദ്. ഒ സംബന്ധിച്ചു. 
- musthafa kopilan

മദ്‌റസ പഠനത്തിന്റെ കേരളീയ മാതൃക മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കണം - ശക്കീല്‍ അഹ്മദ് കഅ്കവി


ചേളാരി: മദ്‌റസ പ്രസ്ഥാനത്തിന്റെ കേരളീയ മാതൃക മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കണമെന്ന് ബീഹാര്‍ കാഇനത്ത് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ശക്കീല്‍ അഹ്മദ് കഅ്കവി അഭിപ്രായപ്പെട്ടു. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ മദ്‌റസ സംവിധാനം നേരിട്ട് മനസ്സിലാക്കാന്‍ ബീഹാറില്‍ നിന്നെത്തിയ പ്രതിനിധി സംഘത്തിന് ചേളാരി സമസ്താലയത്തില്‍ നല്‍കിയ സ്വീകരണത്തിന് നന്ദി രേഖപ്പെടുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. സമസ്തയുടെ മദ്‌റസാ സംവിധാനം ബീഹാര്‍ ഉള്‍പ്പെടെ മറ്റു സംസ്ഥാനങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. മദ്‌റസകള്‍ രാജ്യനന്മക്കുവേണ്ടിയാണ് നിലകൊള്ളുന്നത്. കുട്ടികളില്‍ ധാര്‍മിക ബോധവും ദേശസ്‌നേഹവും ഊട്ടിഉറപ്പിക്കാന്‍ മദ്‌റസ പാഠ്യപദ്ധതിയിലൂടെ സാധിക്കുമെന്നും അദ്ദേഹം തുടര്‍ന്നു പറഞ്ഞു. 

സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം. ടി. അബ്ദുല്ല മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കേന്ദ്ര കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട് മുഖ്യപ്രഭാഷണം നടത്തി. ബീഹാര്‍ ഉര്‍ദു ഡവലപ്‌മെന്റ് ബോര്‍ഡ് ചെയര്‍മാന്‍ അബ്ദുല്‍ഖയ്യൂം അന്‍സാരി, താരീഖ് ഫതാ, ലാഇഖ് അഹ്മദ് കഅ്കവി, എം. എ. ചേളാരി, കെ. കെ. അബ്ദുറഊഫ് ഹുദവി, ഫൈസല്‍ ഹുദവി പട്ടാമ്പി പ്രസംഗിച്ചു. കെ. എച്ച്. കോട്ടപ്പുഴ സ്വാഗതവും കെ. സി. അഹ്മദ് കുട്ടി മൗലവി നന്ദിയും പറഞ്ഞു. 
- SKIMVBoardSamasthalayam Chelari

ജംഇയ്യത്തുല്‍ മുഫത്തിശീന്‍ എം. ടി. അബ്ദുല്ല മുസ്‌ലിയാര്‍ (പ്രസിഡന്റ്), കെ. എച്ച്. കോട്ടപ്പുഴ (ജനറല്‍ സെക്രട്ടറി), വി. കെ. എസ്. തങ്ങള്‍ (ഖജാഞ്ചി)

ചേളാരി: സമസ്ത കേരള ജംഇയ്യത്തുല്‍ മുഫത്തിശീന്‍ ഭാരവാഹികളായി എം. ടി. അബ്ദുല്ല മുസ്‌ലിയാരെ പ്രസിഡന്റായും കെ. എച്ച്. കോട്ടപ്പുഴയെ ജനറല്‍ സെക്രട്ടറിയായും വി. കെ. എസ്. തങ്ങളെ ഖജാഞ്ചിയായും തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാരായി പുത്തലം അബ്ദുറസാഖ് മുസ്‌ലിയാര്‍, വി. കെ. ഉണ്ണീന്‍കുട്ടി മുസ്‌ലിയാര്‍, ജോ. സെക്രട്ടറിമാരായി വി. ഉസ്മാന്‍ ഫൈസി ഇന്ത്യനൂര്‍, അഹ്മദ് തെര്‍ളായി, ക്ഷേമനിധി കണ്‍വീനറായി കുഞ്ഞിമൊയ്തീന്‍ മുസ്‌ലിയാരെയും ജോ. കണ്‍വീനററായി ടി. പി. അബൂബക്കര്‍ മുസ്‌ലിയാരെയും തിരഞ്ഞെടുത്തു. ഇന്ത്യാ രാജ്യത്ത് കേരളീയ മുസ്‌ലിംകള്‍ ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്ന ആരാധനാ സ്വാതന്ത്ര്യവും മതമൈത്രിയും സമസ്തയുടെ പ്രവര്‍ത്തനഫലമായി ഉടലെടുത്തതാണെന്ന് യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ ഉസ്താദ് ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി പറഞ്ഞു. എം. ടി. അബ്ദുല്ല മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. കെ. എച്ച്. കോട്ടപ്പുഴ സ്വാഗതവും വി. ഉസ്മാന്‍ ഫൈസി നന്ദിയും പറഞ്ഞു. 
- SKIMVBoardSamasthalayam Chelari

ബഹ്‌റൈന്‍ SKSSF 'ഫ്രീഡംസ്‌ക്വയര്‍'

ഇന്ത്യന്‍ സ്വതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ബഹ്‌റൈന്‍ എസ്. കെ. എസ്. എസ്. എഫ് ''ഒരൂമയോടെ വസിക്കാം സൗഹൃദം കാക്കാം''എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന 'ഫ്രീഡംസ്‌ക്വയര്‍' ആഗസ്റ്റ് 15ന് രാത്രി 8:30ന് മനാമ സമസ്ത ഓഡിറ്റോറിയ്യത്തില്‍ വെച്ച് നടത്താന്‍ തീരുമാനിച്ചിരിക്കുന്നു. പ്രമുഖ പ്രഭാഷകന്‍ ഖലീല്‍ റഹ്മാന്‍ അല്‍ കാഷിഫി അബൂദാബി മുഖ്യപ്രഭാഷണം നടത്തും. കൂടാതെമതസമൂഹികസാംസ്‌കാരികനേതാക്കളും പങ്കെടുക്കും. 
- Samastha Bahrain

പള്ളി ഖത്വീബിനെതിരേ വധശ്രമം; കാന്തപുരം വിഭാഗം പ്രതികരിക്കണം

കോഴിക്കോട്: മലപ്പുറം ജില്ലയിലെ മുടിക്കോട് പള്ളിയില്‍ മഗ്‌രിബ് നിസ്‌കാരാനന്തരം പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കിക്കൊണ്ടിരിക്കുന്ന ഖത്വീബ് ബശീര്‍ ദാരിമിയെ പള്ളി മിഹ്‌റാബില്‍ വച്ച് വെട്ടിക്കെലപ്പെടുത്താന്‍ ശ്രമിച്ച അത്യന്തം ഹീനമായ കാന്തപുരം വിഭാഗത്തിന്റെ നടപടിയെ കുറിച്ച് കാന്തപുരം നേതാക്കള്‍ പ്രിതികരിക്കണമെന്ന് സുന്നിയുവജന സംഘം ജന.സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, വര്‍കിങ് സെക്രട്ടറിമാരായ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, പിണങ്ങോട് അബൂബകര്‍ എന്നിവര്‍ ആവശ്യപ്പെട്ടു. 

മഗ്‌രിബ് നിസ്‌കാരത്തിന് പള്ളിയിലെത്തിയ ധാരാളം ആളുകള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ദാരിമിയുടെ ശരീരത്തില്‍ മാത്രം എട്ട് സ്ഥലത്ത് വെട്ടിപ്പരുക്കേല്‍പിച്ചിട്ടുണ്ട്. കഴുത്തിന് നേരെ വന്ന വെട്ട് കൈകൊണ്ട് തടഞ്ഞതിനാലാണ് ജീവന് രക്ഷപ്പെട്ടത്. പരുക്കേറ്റ ഇബ്്‌റാഹീം എന്ന പ്രവര്‍ത്തകന്‍ തീവ്രപരിചരണ വിഭാഗത്തില്‍ ദുരുതരാവസ്ഥയില്‍ തുടരുകയാണ്. നിസ്‌കാരത്തിന് പള്ളിയിലെത്തിയ വിശ്വാസികളെ വടിവാളും കത്തിയും മറ്റ് മാരകായുധങ്ങളും ഉപയോഗിച്ച് വെട്ടിയും കുത്തിയും പരുക്കേല്‍പിച്ച നികൃഷ്ടവും നിന്ദ്യവുമായ പ്രവര്‍ത്തനം സുന്നികളെന്ന് അവകാശപ്പെടുന്ന കാന്തപുരം വിഭാഗത്തിന് എങ്ങനെയാണ് ചെയ്യാന്‍ സാധിച്ചുവെന്ന് അവര്‍ വ്യക്തമാക്കണം. അണികളെ കയറൂരിവിട്ട് നല്ല നിലയില്‍ നടന്നു വരുന്ന മഹല്ല് സംവിധാനങ്ങളില്‍ പ്രശ്‌നമുണ്ടാക്കുന്ന പ്രവണതകളില്‍ നിന്ന് കാന്തപുരം വിഭാഗം പിന്തിരിയണമെന്നും കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നും നേതാക്കള്‍ പറഞ്ഞു. 
- Samastha Book Dipot Calicut

'തംകീന്‍' ദാറുല്‍ഹുദാ അധ്യാപക ട്രെയ്‌നിംഗ് ക്യാമ്പിന് തുടക്കമായി


ഹിദായ നഗര്‍: ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാലയുടെ ഇന്റഗ്രേറ്റഡ് ക്വാളിറ്റി അഷ്യൂറന്‍സ് സെലിനു കീഴില്‍ വാഴ്‌സിറ്റിയിലെയും യു.ജി സ്ഥാപനങ്ങളിലേയും അധ്യാപകര്‍ക്കായി നടത്തുന്ന തംകീന്‍-ദ്വിദിന അധ്യാപക ക്യാമ്പിനു വാഴ്‌സിറ്റില്‍ തുടക്കമായി. വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. യു.ശാഫി ഹാജി ചെമ്മാട് ആമുഖഭാഷണം നടത്തി. കെ.എം സൈദലവി ഹാജി കോട്ടക്കല്‍ അധ്യക്ഷാനായി. കഴിഞ്ഞ പൊതുപരീക്ഷയില്‍ മികച്ച വിജയപ്രകടനം കാഴ്ചവെച്ച ദാറുല്‍ഹുദാ സെക്കണ്ടറി കാമ്പസ്, ദാറുല്‍ഊഉലൂം ദഅ്‌വാ കോളേജ് തൂത എന്നീ സ്ഥാപനങ്ങള്‍ക്കുള്ള ഉപഹാരം വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൈമാറി. എം.കെ ജാബിറലി ഹുദവി, പി.കെ നാസ്വിര്‍ ഹുദവി കൈപ്പുറം, നൗഫല്‍ ഹുദവി മേലാറ്റൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പാഠ്യപാഠ്യേതര പ്രവര്‍ത്തനങ്ങളെ കുറിച്ചും അധ്യാപന രംഗത്തെ നൂതന പദ്ധതികളെ കുറിച്ചും സമഗ്രമായ ചര്‍ച്ചകള്‍ നടക്കുന്ന ക്യാമ്പില്‍ ഇന്ന് തഖ്‌വീം, തജ്ദീദ്, തശ് രീഫ്, തംരീന്‍ സെഷനുകള്‍ നടക്കും. സഊദിയിലെ അശ്ശഖ്‌റ യൂനിവേഴ്‌സിറ്റിയിലെ ഇംഗ്ലീഷ് വിഭാഗം അധ്യാപകന്‍ അബ്ദുര്‍റഊഫ് ഹുദവി അഞ്ചച്ചവിടി, ഹാരിസ് ഹുദവി മടപ്പള്ളി, ശറഫുദ്ദീന്‍ ഹുദവി ആനമങ്ങാട്, മുനീര്‍ ഹുദവി കരുവന്‍തിരുത്തി തുടങ്ങിയവര്‍ സംസാരിക്കും. 
ഫോട്ടോ: ദാറുല്‍ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റിയില് നടക്കുന്ന തംകീന്‍ ദ്വിദിന അധ്യാപക ട്രെയ്നിംഗ് ക്യാമ്പ് വിസി ഡോ.ബഹാഉദ്ദീന്‍ മുഹമമദ് നദ് വി ഉദ്ഘാടനം ചെയ്യുന്നു 
- Darul Huda Islamic University

2000 കേന്ദ്രങ്ങളിൽ നാട്ടുമുറ്റം. ഫാസിസത്തെ പ്രതിരോധിക്കുന്നതിന് ജനകീയ കൂട്ടായ്മയുമായി SKSSF


തൃശൂർ: രാജ്യത്ത് വർദ്ധിച്ചു കൊണ്ടിരിക്കുന്ന ഫാസിസ്റ്റ് ചിന്താധാരയെ പ്രതിരോധിക്കുന്നതിന് ശക്തമായ ജനകീയ കൂട്ടായ്മ രൂപപ്പെടേണ്ടതുണ്ടെന്ന് എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സത്താർ പന്തല്ലൂർ അഭിപ്രായപ്പെട്ടു. 

ഫാസിസ്റ്റ് ശക്തികൾ നടത്തിക്കൊണ്ടിരിക്കുന്ന അഴിഞ്ഞാട്ടങ്ങളുടെ പ്രത്യക്ഷ ഇര ഒരു പ്രത്യേക വിഭാഗമാണെങ്കിലും അതിനെതിരെയുള്ള മൗനം രാജ്യത്തിന്റെ സമാധാനത്തേയും സുസ്ഥിര വികസനത്തേയും തകർക്കും. ജനകീയ കൂട്ടായ്മയെ ശക്തിപ്പെടുത്തുന്നതിന് "ഒരുമയോടെ വസിക്കാം സൗഹൃദം കാക്കാം'' എന്ന ശീർഷകത്തിൽ ആഗസ്റ്റ് - സെപ്തംബർ മാസങ്ങളിൽ എസ്. കെ. എസ്. എസ്. എഫ് ആചരിക്കുന്ന ദേശീയോദ്ഗ്രഥന പ്രചരണ കാമ്പയിനിന്റെ ഭാഗമായി സംസ്ഥാനത്ത് 2000 കേന്ദ്രങ്ങളിൽ "നാട്ടു മുറ്റം'' സംഘടിപ്പിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. എസ്. കെ. എസ്. എസ്. എഫ് നേതൃസംഗമം തൃശൂരിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കേരളത്തിന്റെ ഗ്രാമങ്ങളിൽ എല്ലാ മതവിഭാഗങ്ങൾ തമ്മിലും നിലനിർത്തിപ്പോന്ന അതിരില്ലാത്ത സൗഹൃദത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. പലയിടത്തും അത്തരം കുട്ടായ്മകൾ ഇന്നും നിലനിൽക്കുന്നു. നിഷ്കളങ്കരായ സ്ത്രീകളുടേയും കുട്ടികളുടേയും മനസ്സിൽ അനാവശ്യ ഭീതി നിറക്കുന്നതിനും തെറ്റിദ്ധാരണകൾ സൃഷ്ടിക്കുന്നതിനായി ഫാസിസ്റ്റ് ശക്തികൾ കഴിഞ്ഞ കുറേ വർഷങ്ങളായി അസൂത്രിതമായ ശ്രമങ്ങൾ നടത്തിവരികയാണ്. ഇതിനായി ആരാധനാലയങ്ങൾ പോലും ദുരുപയോഗം ചെയ്യുന്നു. തദ്ഫലമായി നന്മയുടെ തുരുത്തുകളായ ഗ്രാമങ്ങളിൽ പോലും മത ഭേദമന്യേ നിലനിർത്തിപ്പോന്ന മാനവിക കൂട്ടായ്മക്ക് ഗുരുതരമായ തകർച്ച സംഭവിച്ച് കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭവിഷ്യത്തുക്കളെ കുറിച്ച് ബോധവൽകരിക്കുന്നതിനും സ്വഭാവിക സൗഹൃദങ്ങൾക്ക് ശക്തി പകരുന്നതിനുമാണ് നാട്ടുമുറ്റം സംഘടിപ്പിക്കുന്നത്. വൈകുന്നേരങ്ങളിൽ ഗ്രാമങ്ങളിൽ നടന്ന പഴയ കാല സൗഹൃദ ചർച്ചകൾ പുനസൃഷ്ടിക്കുകയും ബന്ധങ്ങൾ ശക്തിപ്പെടുത്തുകയുമാണ് നാട്ടുമുറ്റം ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. കലുഷിത സാഹചര്യം മുതലെടുത്ത് അവിവേകികൾ രംഗം കയ്യടക്കുന്നത് തടയാൻ ഇത്തരം വിവേകപൂർണ്ണമായ പ്രതിരോധ ശ്രമങ്ങളിൽ എസ്. കെ. എസ്. എസ്. എഫ് എന്നും മുന്നിലുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

കാമ്പയിന്റെ ഭാഗമായി ആഗസ്റ്റ് 15 സ്വാതന്ത്ര ദിനത്തിൽ സംസ്ഥാനത്തെ മുഴുവൻ മേഖലകളിലും 'ഫ്രീഡം സ്ക്വയർ' നടക്കും. കൊരട്ടിക്കര അൽഫുർഖാൻ മജ് ലിസിൽ നടന്ന നേതൃസംഗമത്തിൽ എസ്. കെ. എസ്. എസ്. എഫ് ജില്ലാ പ്രസിഡന്റ് സിദ്ധീഖ് ബദ് രി അദ്ധ്യക്ഷത വഹിച്ചു. എസ്. കെ. എസ്. എസ്. എഫ് ജില്ലാ സെക്രട്ടറി ഷഹീർ ദേശമംഗലം സ്വാഗതവും വൈസ് പ്രസിഡന്റ് സത്താർ ദാരിമി നന്ദിയും പറഞ്ഞു. സംഘാടനം സെഷനിൽ ജില്ലാ ട്രഷറർ മഹ്റുഫ് വാഫി, വർക്കിംഗ് സെക്രട്ടറി അഡ്വ. ഹാഫിള് അബൂബക്കർ മാലികി തുടങ്ങിയവർ ചർച്ചക്ക് നേതൃത്വം നൽകി. ജില്ലാ വൈസ് പ്രസിഡന്റ് ഷാഹിദ് കോയ തങ്ങൾ സ്വാഗതവും സൈബർ വിംഗ് ചെയർമാൻ അമീൻ കൊരട്ടിക്കര നന്ദിയും പറഞ്ഞു. തൊഴിയൂർ ഉസ്താദ് അനുസ്മരണ മൗലിദ് സദസ്സിന് നൂർ ഫൈസി ആനക്കര, ഇബ്രാഹിം ഫൈസി പഴുന്നാന, സുലൈമാൻ ദാരിമി, ഹക്കീം ഫൈസി തുടങ്ങിയവർ നേതൃത്വം നൽകി. 

വിവിധ മേഖലകളെ പ്രതിനിധീകരിച്ച് ഇസ്മായീൽ ദേശമംഗലം, നൗഫൽ ചേലക്കര, ശിയാസ് അലി വാഫി, റഫീഖ് മൗലവി, സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങൾ, കരീം മൗലവി പഴുന്നാന, ഖൈസ് വെന്മേനാട്, റഫീഖ് പാലപ്പിള്ളി, സൈഫുദ്ധീൻ പാലപ്പിള്ളി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. 
ഫോട്ടോ അടിക്കുറിപ്പ്: തൃശൂരിൽ കൊരട്ടിക്കര അൽഫുർഖാൻ മജ്ലിസിൽ നടന്ന എസ്. കെ. എസ്. എസ്. എഫ് നേതൃ സംഗമം സംസ്ഥാന ജനറൽ സെക്രട്ടറി സത്താർ പന്തല്ലൂർ ഉദ്ഘാടനം ചെയ്യുന്നു. 
- SAMASTHA KERALA SUNNI STUDENTS FEDERATION Thrissur

'തംകീന്‍' ദാറുല്‍ഹുദാ അധ്യാപക ട്രെയ്‌നിംഗ് ഇന്ന് (ചൊവ്വ)

ഹിദായ നഗര്‍: ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാലയുടെ ഇന്റഗ്രേറ്റഡ് ക്വാളിറ്റി അഷ്യൂറന്‍സ് സെലിനു കീഴില്‍ വാഴ്‌സിറ്റിയിലെയും യു. ജി സ്ഥാപനങ്ങളിലേയും അധ്യാപകര്‍ക്കായി ആഗസ്റ്റ് ഒന്ന്, രണ്ട് തിയ്യതികളില്‍ തംകീന്‍-ദ്വിദിന ടീച്ചേഴ്‌സ് ട്രെയ്‌നിംഗ് ക്യാമ്പ് സംഘടിപ്പിക്കുന്നു. പാഠ്യപാഠ്യേതര പ്രവര്‍ത്തനങ്ങളെ കുറിച്ചും അധ്യാപന രംഗത്തെ നൂതന പദ്ധതികളെ കുറിച്ചും സമഗ്രമായ ചര്‍ച്ചകള്‍ നടക്കുന്ന ക്യമ്പ് വാഴ്‌സിറ്റി ഓഡിറ്റോറിയത്തില്‍ ചൊവ്വാഴ്ച രാത്രി വി. സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ഉദ്ഘാടനം ചെയ്യും. യു. ശാഫി ഹാജി ചെമ്മാട് അധ്യക്ഷത വഹിക്കും. സഊദിയിലെ അശ്ശഖ്‌റ യൂനിവേഴ്‌സിറ്റിയിലെ ഇംഗ്ലീഷ് വിഭാഗം മേധാവി അബ്ദുര്‍റഊഫ് ഹുദവി അഞ്ചച്ചവിടി, സ്‌ട്രൈ്റ്റ്ബാത്ത് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ സി. ഇ. ഒ ഹാരിസ് ഹുദവി മടപ്പള്ളി, സമാന്ധ്രയിലെ മന്‍ഹജുല്‍ഹുദാ കോളേജ് പ്രിന്‍സിപ്പാള്‍ ശറഫുദ്ദീന്‍ ഹുദവി ആനമങ്ങാട്, മുനീര്‍ ഹുദവി കരുവന്‍തിരുത്തി തുടങ്ങിയവര്‍ ക്യാമ്പ് നിയന്ത്രിക്കും. വാഴ്‌സിറ്റിക്കു കീഴിലുള്ള മുഴുവന്‍ യുജി സ്ഥാപനങ്ങളിലെയും 350-ഓളം അധ്യാപകര്‍ ക്യാമ്പില്‍ പങ്കെടുക്കും. 
- Darul Huda Islamic University

SKSSF ദേശീയോദ്ഗ്രഥന പ്രചാരണം; ലോഗോ പ്രകാശനം ചെയ്തു


കോഴിക്കോട്: ഒരുമയോടെ വസിക്കാം സൗഹൃദം കാക്കാം എന്ന സന്ദേശവുമായി എസ് കെ എസ് എസ് എഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന ദേശീയോദ്ഗ്രഥന പ്രചാരണത്തിന്റെ ലോഗോ പ്രകാശനം പ്രമുഖ എഴുത്തുകാരൻ കെ. പി. രാമനുണ്ണി നിർവ്വഹിച്ചു. വർഗീയതയെ ശകാരം കൊണ്ടല്ല നന്മ കൊണ്ടാണ് നേരിടേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. വിദ്വേഷ പ്രചാരകർക്കെതിരെ നന്മയുടെ ആത്മീയ മണ്ഡലം തീർക്കാൻ സാധിക്കുന്നതിലൂടെയാണ് അവരെ പരാജയപ്പെടുത്താൻ സാധിക്കൂ. വിശ്വാസികളെ പരസ്പരം സഹകരിപ്പിക്കുന്ന എസ് കെ എസ് എസ് എഫിന്റെ നാട്ടുമുറ്റം പദ്ധതി പ്രശംസനീയമാണന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ആഗസ്ത് സെപ്തംബർ മാസങ്ങളിലാണ് വിവിധ പ്രചാരണ പരിപാടികൾ സംഘടന ആസൂത്രണം ചെയ്തിരിക്കുന്നത്. രാജ്യവ്യാപകമായി വിദ്വേഷ പ്രചാരണം വര്‍ദ്ധിക്കുകയും സമൂഹത്തെ വര്‍ഗീയവത്കരിച്ചു നിക്ഷിപ്ത താത്പര്യങ്ങള്‍ക്ക് വേണ്ടി ജനങ്ങളെ ഭിന്നിപ്പിക്കാനുമുളള ശ്രമങ്ങൾക്കുമെതിരെയാണ് പ്രചാരണം ലക്ഷ്യമിടുന്നത്. വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്ന വിധത്തില്‍ നടക്കുന്ന പ്രചാരണങ്ങള്‍ ക്രോഡീകരിച്ച് വസ്തുനിഷ്ഠമായ വിശദീകരണങ്ങളുടെ വീഡിയോ തയ്യാറാക്കി നവ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കും. സംഘടന ശാഖാതലങ്ങളില്‍ എല്ലാ വിഭാഗം ജനങ്ങളുടേയും കൂട്ടായ്മയായി നാട്ടുമുറ്റം രൂപീകരിക്കും. വിദ്യാഭ്യാസം, ആരോഗ്യം, പരിസ്ഥിതി തുടങ്ങിയ മേഖലകളില്‍ യോജിച്ച സേവന പ്രവര്‍ത്തനങ്ങള്‍ക്ക് നാട്ടുമുറ്റം വേദിയൊരുക്കും. ആഗസ്ത് പതിനഞ്ചിനു വൈകീട്ട് നാലുമണിക്ക് സംസ്ഥാനത്തെ 150 മേഖലാ കേന്ദ്രങ്ങളില്‍ ഫ്രീഡം സ്‌ക്വയര്‍ സംഘടിപ്പിക്കും. സമുദായ സൗഹാര്‍ദത്തിന്റെ ചരിത്ര മാതൃകകളും, ഇന്നു നിലനില്‍ക്കുന്ന മാതൃകാ സ്ഥാപനങ്ങളേയും വ്യക്തികളേയും വിവിധ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കും. ജില്ലാ തലങ്ങളില്‍ പൊതുജനങ്ങള്‍ക്കിടയില്‍ വിവിധ സൗഹൃദാനുഭവങ്ങളുടെ രചനാമല്‍സരം നടത്തും. വിദ്വേഷ പ്രഭാഷണവും രചനയും നടത്തുന്നവരെ നേരില്‍കണ്ട് അവരുടെ വാദങ്ങളിലെ അബദ്ധങ്ങള്‍ ബോധ്യപ്പെടുത്തുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിക്കും. പ്രചാരണ പരിപാടികള്‍ ഫലപ്രദമാക്കുന്നതിനു വേണ്ടി പ്രഭാഷകര്‍, എഴുത്തുകാര്‍, സാമൂഹ്യ മാധ്യമങ്ങളില്‍ ക്രിയാത്മകമായി ഇടപെടുന്നവര്‍ തുടങ്ങിയവര്‍ക്ക് ആഗസ്റ്റ് 5 ന് തൃശൂരിലും 6 ന് കോഴിക്കോട്ടും ശില്‍പശാലകൾ സംഘടിപ്പിക്കുന്നുണ്ട്. ലോഗോ പ്രകാശന ചടങ്ങിൽ സംസ്ഥാന വർക്കിംഗ് സെക്രട്ടറി റശീദ് ഫൈസി വെള്ളായിക്കോട്, സെക്രട്ടറിയേറ്റ് അംഗം ടി. പി സുബൈർ മാസ്റ്റർ, ജില്ലാ ജനറൽ സെക്രട്ടറി ഒ. പി. എം അഷ്റഫ് സംബന്ധിച്ചു. 
- https://www.facebook.com/SKSSFStateCommittee/photos/a.1664473340477659.1073741828.1664451827146477/1926493787608945/?type=3

സുന്നി ബാലവേദി ജ്ഞാനതീരം സംസ്ഥാന ശില്‍പശാല ഇന്ന് (ശനി)

ചേളാരി: സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാനകമ്മിറ്റിയുടെ ജ്ഞാനതീരം വിജ്ഞാന പരീക്ഷ സീസണ്‍ 5-ല്‍ വിജയികളായ സംസ്ഥാനതല പ്രതിഭകള്‍ക്കുള്ള രണ്ടാംഘട്ട പരിശീലന ശില്‍പശാല ഇന്ന് തിരുവനന്തപുരത്ത് നടക്കും. ആത്മീയം, ചരിത്രം, ശാസ്ത്രം, സാഹിത്യം എന്നീ മേഖലകളെ കോര്‍ത്തിണക്കി നടക്കുന്ന തെരഞ്ഞെടുക്കപ്പെട്ട പ്രതിഭകളുടെ ശില്‍പശാലയില്‍ പ്രമുഖ പ്രഭാഷകനും ചിന്തകനുമായ ഡോ. ബാബുപോള്‍ ഐ. എ. എസ്. വിദ്യാര്‍ത്ഥികളുമായി സംവദിക്കും. ശില്‍പശാലയുടെ വിവിധ സെഷനുകള്‍ക്ക് സംസ്ഥാന ജനറല്‍ സെക്രട്ടറി അഫ്‌സല്‍ രാമന്തളി, ഭാരവാഹികളായ റിസാല്‍ ദര്‍ അലി ആലുവ, സജീര്‍ കാടാച്ചിറ, യാസര്‍ അറഫാത്ത് ചെര്‍ക്കള, നാസിഫ് തൃശൂര്‍, അസ്‌ലഹ് മുതുവല്ലൂര്‍, അംജദ് തിരൂര്‍ക്കാട് തുടങ്ങിയവര്‍ നേതൃത്വം നല്‍കും. 
- Samastha Kerala Jam-iyyathul Muallimeen

SKSSF Cyberwing application

ആത്മീയസന്നിധികളില്‍ എത്തുമ്പോള്‍ കിതാബുകള്‍ ഇല്ലാത്തത് കൊണ്ട് ഇഷ്ഖിന്‍ മാലകള്‍. . . മൗലൂദ് റാത്തീബുകള്‍. . നിത്യജീവിതത്തില്‍ ഉള്‍പ്പെടുത്തേണ്ട പ്രാര്‍ത്ഥനകള്‍ മുതലായവ ചൊല്ലാന്‍ കഴിയാതെ വരാറുണ്ടൊ. . ?. എങ്കില്‍ അങ്ങനെയൊരു ബുദ്ധിമുട്ട് ഇനിയില്ല. . . . പരിഹാരമാവുകയാണ് SKIC കോബാർ കമ്മിറ്റിയുടെ സഹായത്തോടെ SKSSF Cyberwing നിങ്ങളുടെ കയ്യില്‍ മൊബൈലുണ്ടല്ലൊ. . അതിലുണ്ട് എല്ലാം. . . ! പതിവാക്കേണ്ട സൂറത്തുകള്‍, സ്വലാത്തുകള്‍, ദുആകള്‍, റാത്തീബുകള്‍, മാലപ്പാട്ടുകള്‍, മൗലിദുകള്‍, ബൈത്തുകള്‍, ദിക്‌റുകള്‍, മജ്‌ലിസുന്നൂര്‍, കൂടാതെ നിത്യജീവിത്തില്‍ ആവശ്യമുള്ള മറ്റുള്ളവയും അതും മലയാളം, കന്നഡ, തമിഴ്, ഇംഗ്ലീഷ് ഭാഷകളിൽ. ! നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം. . . താഴെ കാണുന്ന ലിങ്ക് തുറന്ന് ഡൌൺലോഡ് ബട്ടൺ ക്ലിക്ക് ചെയ്യുക 
http://apps.cyberwing.skssf.in/
ഇനി കയ്യില്‍ കിതാബുകളില്ല എന്നൊരു കാരണം കൊണ്ട് നമ്മുടെ കീര്‍ത്തനങ്ങള്‍ മുടങ്ങില്ല. . . ! ഇന്‍ഷാ അല്ലാഹ്. . ! SKSSF Cyberwing 
- https://www.facebook.com/SKSSFStateCommittee/posts/1925470157711308

SKSSF ഫ്രൈഡേ മെസേജ്‌

- https://www.facebook.com/SKSSFStateCommittee/photos/a.1664473340477659.1073741828.1664451827146477/1925442647714059/?type=3&theater

കാരവാനെ നവാബ് മഹല്ല് പ്രതിനിധി സംഗമം സംഘടിപ്പിച്ചു

ഭീംപൂര്‍ (വെസ്റ്റ് ബംഗാള്‍): ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാലാ പൂര്‍വ വിദ്യാര്‍ഥി സംഘടന ഹാദിയക്ക് കീഴില്‍ വെസ്റ്റ് ബംഗാള്‍ ഓഫ് കാമ്പസില്‍ കാരവാനെ നവാബ് മഹല്ല് പ്രതിനിധി സംഗമവും മക്തബ് ടീച്ചേഴ്‌സ് ഓറിയന്റേഷന്‍ ക്യാമ്പും സംഘടിപ്പിച്ചു. രണ്ടു ദിവസങ്ങളിലായി നടന്ന ക്യാമ്പില്‍ നൂറ്റിയെഴുപത് മഹല്ല് പ്രതിനിധികളും അറുപതോളം മക്തബുകളിലെ അധ്യാപകരും പങ്കെടുത്തു. സിംസാറുല്‍ ഹഖ് ഹുദവി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മുഫ്തി മര്‍ഗൂബ് ആലം, മുഫ്തി നൂറുല്‍ ഹുദാ സാഹിബ്, ഡോ. മുന്‍കിര്‍ ഹുസൈന്‍, ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് അലി റസാ എന്നിവര്‍ സംസാരിച്ചു. ഓറിയന്റെഷന്‍ കാമ്പിന് അലി അസ്ഗര്‍ ഹുദവി രണ്ടത്താണി നേതൃത്വം നല്‍കി. ഏറ്റവും മികച്ച മക്തബ്, മികച്ച് അധ്യാപകന്‍ എന്നിവക്കായി ഏര്‍പ്പെടുത്തിയ അവാര്‍ഡുകള്‍ പരിപാടിയില്‍ വിതരണം ചെയ്തു. 
- Darul Huda Islamic University

ഹജ്ജ്; സേവന സന്നദ്ധരായി വിഖായ വളണ്ടിയർമാർ

മക്ക: 2017 ലെ പരിശുദ്ധ ഹജ്ജ് കർമ്മത്തിനായി മക്കയിലെത്തുന്ന ഹാജിമാരെ സ്വീകരിക്കാനും സഹായിക്കാനുമായി സമസ്ത കേരള ഇസ്ലാമിക് സെൻറർ [SKIC] ന് കീഴിലായി വിഖായ വളണ്ടിയർ സേന രൂപീകരിച്ചു. മക്ക മിസ്ഫല ഹോട്ടൽ മിറ ഓഡിറ്റോറിയത്തിൽ ചേർന്ന സംഗമത്തിൽ വെച്ച് വിഖായ വളണ്ടിയർമാരുടെ രജിസ്ട്രേഷൻ ഉൽഘാടനം SKIC സൗദി നാഷണൽ കമ്മിറ്റി ചെയർമാൻ ഒമാനൂർ അബ്ദുറഹ്മാൻ മൗലവി അപേക്ഷ സ്വീകരിച്ച് കൊണ്ട് നിർവ്വഹിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന ഹാജിമാർ വന്നിറങ്ങി തിരിച്ച് പോവുന്നത് വരെ വിഖായ കർമ്മ രംഗത്തുണ്ടാവും. ഉംറ കുറ്റമറ്റതാക്കാനുള്ള മാർഗനിർദ്ദേശങ്ങൾ നൽകൽ, നഷ്ടപ്പെടുന്ന ലഗേജുകൾ കണ്ടെത്താൻ സഹായിക്കൽ, വഴിതെറ്റുന്നവരെ അവരുടെ ബിൽഡിംഗിലെത്തിക്കാൻ സഹായിക്കൽ, മരണാനന്തര കർമ്മങ്ങൾക്ക് നേതൃത്വം നൽകൽ, മലയാളി ഹാജിമാർക്ക് ഹജ്ജ് പഠന വേദി സംഘടിപ്പിക്കൽ, പ്രശ്ന പരിഹാരങ്ങൾക്കും സംശയ നിവാരണങ്ങൾക്കുമായി ഹെൽപ് ലൈൻ സംവിധാനം ഒരുക്കൽ, എന്നിവയാണ് പ്രധാനമായും SKIC മക്ക സെൻട്രൽ കമ്മിറ്റിക്ക് കീഴിൽ നടപ്പിലാക്കുന്നത്. 

ജോലിക്ക് ശേഷമുള്ള വിശ്രമം ഒഴിവാക്കിയാണ് 6 മണിക്കൂർ വിതമുള്ള 4 ഷിഫ്റ്റുകളിലായി ഒന്നാം ബറ്റാലിയനും, 4 മണിക്കൂർ വീതമുള്ള 6 ഷിഫ്റ്റുകളിലായി രണ്ടാം ബറ്റാലിയനും ത്യാഗപൂർണമായ സേവനത്തിനിറങ്ങുന്നത്. 150 അംഗങ്ങളുള്ള മക്കാവിഖായക്ക് പുറമേ പെരുന്നാൾ അവധി ഉപയോഗപ്പെടുത്തി SKIC സൗദി നാഷണൽ കമ്മിറ്റിക്ക് കീഴിലായി സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് മിനാഓപറേഷനിൽ പങ്കെടുക്കാൻ 500 വളണ്ടിയർമാർ ക്യാമ്പിൽ എത്തിച്ചേരും. 

സമയബന്ധിതമായി പ്രവർത്തനം നടത്താൻ വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു. മിറ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ സ്വലാഹുദ്ദീൻ വാഫി അധ്യക്ഷത വഹിച്ചു. മുനീർ ഫൈസി, റശീദ് ഫൈസി, ഫരീദ് ഐക്കരപ്പടി അസൈനാർ ഫറോക്ക്, ശക്കീർ കോഴിച്ചെന, താജുദ്ദീൻ അവാലി പ്രസംഗിച്ചു. 

മക്കാ വിഖായയുമായി ബന്ധപ്പെടേണ്ട നമ്പർ: ഒമാനൂർ അബുദു റഹ്മാൻ മൗലവി 050650 5250. മുനീർ ഫൈസി: 0552435260. ഫരീദ് ഐക്കരപ്പടി: 0551388706. 
- pmkutty kodinhi