Thursday, June 02, 2016

SKSSF ജില്ലാ അവാര്‍ഡ് ദാനം ജൂണ്‍ 5ന്

ചെന്ത്രാപ്പിന്നി: എസ് കെ എസ് എസ് എഫ് ജില്ലാ കമ്മിറ്റി ആചരിച്ച വി-ടുഗെദര്‍ ദൈ്വമാസ കാമ്പയിനോടനുബന്ധിച്ച് നടന്ന ക്ലസ്റ്റര്‍ അദാലത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ജില്ലയിലെ മികച്ച യൂണിറ്റുകള്‍ക്കുള്ള പുരസ്‌കാരം ജൂണ്‍ 5 ഞായറാഴ്ച ചെന്ദ്രാപ്പിന്നിയില്‍ നടക്കുന്ന വി-ടുഗെദര്‍ സമാപന കണ്‍വെന്‍ഷനില്‍ വെച്ച് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ സമ്മാനിക്കും. ജില്ലയിലെ 300 ഓളം യൂണിറ്റുകളില്‍ നിന്നും 16 യൂണിറ്റുകളാണ് അവസാന റൗണ്ടിലെത്തിയത്. ജൂണ്‍ 4 ന് തൃശൂര്‍ എം.ഐ.സിയില്‍ വെച്ച് സംസ്ഥാന ഓര്‍ഗാനെറ്റ് സമിതി നടത്തുന്ന സൂക്ഷ്മ പരിശോധനയില്‍ മികച്ച മൂന്ന് യൂണിറ്റുകളെ തെരഞ്ഞെടുക്കും. വെള്ളിക്കുളങ്ങര, കടലായി, ഉതുവടി, വെന്മേനാട്, മണിയറങ്കോട്, ചേര്‍പ്പ്, എം.ഐ.സി തൃശൂര്‍, ദേശമംഗലം, കരൂപടന്ന, പുതുക്കാട്, ചെറുതുരുത്തി, മതിലകം, കടവല്ലൂര്‍ വടക്കുമുറി, ആദൂര്‍, പന്തല്ലൂര്‍, കോതപറമ്പ് തുടങ്ങിയവയാണ് അവസാന റൗണ്ടിലെത്തിയ യൂണിറ്റുകള്‍. അവസാന റൗണ്ടിലെത്തിയ യൂണിറ്റുകളുടെ സെക്രട്ടറിമാര്‍, മേഖലാ സെക്രട്ടറി തുടങ്ങിയവര്‍ സൂക്ഷ്മപരിശോധനക്കായി ജൂണ്‍ 4 ശനിയാഴ്ച വൈകിട്ട് 4ന് തൃശൂര്‍ എം ഐ സിയില്‍ എത്തിച്ചേരണമെന്ന് ജില്ലാ സെക്രട്ടറി ഷെഹീര്‍ ദേശമംഗലം അറിയിച്ചു.
- SAMASTHA KERALA SUNNI STUDENTS FEDERATION Thrissur

No comments:

Post a Comment