SKSSF തൃശൂര്‍ ജില്ലാ ക്ലസ്റ്റര്‍ അദാലത്ത് നാളെ തുടങ്ങും

തൃശൂര്‍: 'കര്‍മ്മപഥത്തില്‍ കരുത്തോടെ കരുതലോടെ' എന്ന പ്രമേയത്തില്‍ എസ് കെ എസ് എസ് എഫ് തൃശൂര്‍ ജില്ലാ കമ്മിറ്റി നടത്തുന്ന ക്ലസ്റ്റര്‍ അദാലത്ത് 14, 15 തിയ്യതികളിലായി നടക്കും. സംഘടനയുടെ അടിസ്ഥാന ഘടകമായ ശാഖാ കമ്മിറ്റികളെ ശാക്തീകരിക്കുകയും പ്രവര്‍ത്തനങ്ങളെ ശാസ്ത്രീയമാക്കുകയും ചെയ്യുകയാണ് അദാലത്ത് കൊണ്ട് ലക്ഷ്യമിടുന്നത്. ക്ലസ്റ്റര്‍ അടിസ്ഥാനത്തിലാണ് അദാലത്ത് നടക്കുക. ചുരുങ്ങിയത് അഞ്ച് വീതം യൂണിറ്റുകള്‍ അടങ്ങുന്നതാണ് ഒരു ക്ലസ്റ്റര്‍. പ്രത്യേകം പരിശീലനം നല്‍കപ്പെട്ട മൂന്ന് ടീമുകളുടെ നേതൃതത്തില്‍ ഒരേ സമയം വ്യത്യസ്ത ക്ലസ്റ്ററുകളില്‍ അദാലത്ത് നടക്കും. അദാലത്തിന്റെ ഭാഗമായി യൂണിറ്റിന്റെ സമഗ്രമായ സര്‍വ്വേ നടക്കും. യൂണിറ്റ് കമ്മിറ്റിയുടെ അടിസ്ഥാന സംവിധാനങ്ങള്‍, രേഖാ സൂക്ഷിപ്പ്, പ്രവര്‍ത്തന മികവ് തുടങ്ങിയ വിലയിരുത്തി ജില്ലയിലെ മികച്ച മൂന്ന് യൂണിറ്റുകള്‍ക്ക് പ്രത്യേകം പുരസ്‌കാരങ്ങള്‍ നല്‍കും. ഓരോ മേഖലയിലേയും മികച്ച യൂണിറ്റുകള്‍ക്കും അവാര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കാലത്ത് 9. 30 ന് കുന്നംകുളം മേഖലയിലെ ചിറക്കല്‍ ക്ലസ്റ്ററിലും വടക്കാഞ്ചേരി മേഖലയിലെ വടക്കാഞ്ചേരി ക്ലസറ്ററിലുമാണ് അദാലത്തിന്റെ തുടക്കം. തുടര്‍ന്ന് താഴെ കൊടുത്ത പ്രകാരം വിവിധ ക്ലസ്റ്ററുകളില്‍ അദാലത്ത് നടക്കും.
വ്യാഴാഴ്ച: പെരുമ്പിലാവ് , പഴയന്നൂര്‍ (11:00), പന്നിത്തടം, മൂള്ളൂര്‍ക്കര (2:00), കേച്ചേരി, വള്ളത്തോള്‍ നഗര്‍ (3:00), തൃശൂര്‍, ദേശമംഗലം (5:00), ചേര്‍പ്പ തളി (7:00)
വെള്ളിയാഴ്ച: വാടാനപ്പിള്ളി, ചൊവ്വല്ലൂര്‍പ്പടി, പാലപ്പിള്ളി (9:00), തൃപ്രയാര്‍ (10:00), ചെന്ദ്രാപ്പിന്നി, പാവറട്ടി, മാള (1:30), മൂന്നുപീടിക, മൂല്ലശ്ശേരി, പുത്തന്‍ചിറ (3:00), മതിലകം, കടപ്പുറം, കോണത്തുകുന്ന് (4:00), പതിയാശ്ശേരി, എടക്കഴിയൂര്‍, കോതപറമ്പ് (6:30), എറിയാട്, വടക്കേക്കാട് (7:30).
- SAMASTHA KERALA SUNNI STUDENTS FEDERATION Thrissur