ബാലനീതി നിയമം; വിദ്യാഭാസ അവകാശങ്ങളെ നശിപ്പിക്കാനുള്ള ഗൂഢശ്രമം: സയ്യിദ് മുഹമ്മദ്‌ജിഫ്രി മുത്തുക്കോയ തങ്ങള്‍

എടവണ്ണപ്പാറ: അനാഥകള്‍ക്കും അഗഥികള്‍ക്കും അവകാശപ്പെട്ട മത ഭൌതിക വിദ്യാഭ്യാസ അവകാശങ്ങളെ നശിപ്പികാനുള്ള ഗൂഡശ്രമമാണ് ബാലനീതി നിയമത്തിന്‍റെ പിന്നിലുള്ളതെന്ന് സമസ്ത കേരള ജംഈയത്തുല്‍ ഉലമ ട്രഷറര്‍ സയ്യിദ് മുഹമ്മദ്‌ ജിഫ്രി മുത്തുക്കോയ തങ്ങള്‍. എടവണ്ണപ്പാറയില്‍നടന്ന ഖാസി സ്ഥാനഹോരണ ചടങ്ങില്‍സംസാരിക്കുകയായിരുന്നു തങ്ങള്‍. പതിനെട്ട് വയസ്സിന് താഴെയുള്ള വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്ഥാപനങ്ങളെ ഈ നിയമത്തിന്‍റെ കീഴില്‍കൊണ്ട് വരണമെന്ന് നിയമം വെക്കുന്നവര്‍ ലക്ഷ്യം വെക്കുന്നത് വ്യവസ്ഥാപിതമായി മത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്ന മുസ്‌ലിം സമൂഹത്തെയാണെന്നും തങ്ങള്‍ പറഞ്ഞു. ഇത്തരം നടപടികളില്‍നിന്ന് അധികാരികള്‍ പിന്മാറണമെന്നും, ഇങ്ങനെയുള്ള ഗൂഢശ്രമത്തിലൂടെ ഇസ്‌ലാമിക വിദ്യാഭാസ പ്രവര്‍ത്തനങ്ങളെ നശിപ്പിക്കുന്ന പ്രവണതകള്‍ക്കെതിരെ മഹല്ല് ജമാഅത്ത് കമ്മിറ്റികള്‍ ജാഗ്രത കാണിക്കണമെന്നും തങ്ങള്‍ആവശ്യപ്പെട്ടു. പുതുതലമുറയെ ഇസ്‌ലാമിക ചുറ്റുപാടില്‍ വളര്‍ത്താന്‍ ഓരോ മഹല്ല് കമ്മിറ്റിയും പ്രത്യേകം ശ്രദ്ധിക്കണമെന്നും മഹല്ലുകളില്‍ നടക്കുന്ന അനാവശ്യ പ്രവര്‍ത്തികളില്‍നിന്നും സമൂഹത്തെ സംരക്ഷിക്കേണ്ട ബാധ്യത മഹല്ല് ജമാഅത്തിന് ഉണ്ടെന്നും മഹല്ല് കമ്മിറ്റികള്‍ ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കാണിക്കണമെന്നും തങ്ങള്‍പറഞ്ഞു. എടവണ്ണപ്പാറ മേഖലയിലെ പതിമൂന്ന് മഹല്ലുകളുടെയും പാണ്ടിക്കാട് നിന്ന് മൂന്ന് മഹല്ലുകളുടെയും ഖാസിസ്ഥാനം തങ്ങള്‍ ചടങ്ങില്‍ ഏറ്റെടുത്തു.
- Yoonus MP