പതിനാറു മഹല്ലുകളുടെ ഖാസിയായി സയ്യിദ് മുഹമ്മദ്‌ ജിഫ്രി മുത്തുക്കോയ തങ്ങള്‍ അധികാരമേറ്റു

എടവണ്ണപ്പാറ: പതിനാറ് മഹല്ലുകളുടെ ഖാസിയായി സമസ്ത ട്രഷറര്‍ സയ്യിദ് മുഹമ്മദ്‌ ജിഫ്രി മുത്തുക്കോയ തങ്ങള്‍ കഴിഞ്ഞ ദിവസം അധികാരമേറ്റു. സൈനുല്‍ ഉലമ ചെറുശ്ശേരി ഉസ്താദ്‌ ഖാസിയായിരുന്ന മഹല്ലുകളാണ് ചെറുശ്ശേരി ഉസ്താദിന്റെ വഫാത്തിനെ തുടര്ന്ന് ജിഫ്രി തങ്ങളെ ഖാസിയായി ബൈഅത്ത് ചെയ്തത്. ഇതോടെ സൈനുല്‍ ഉലമയുടെ വഫാതിനെ തുടര്ന്ന് ഒഴിവ് വന്ന മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിലെ ഇരുപത്തി ഒമ്പത് മഹല്ലുകളുടെ ഖാസിയായി തങ്ങള്‍ നിയമിതനായി. കഴിഞ്ഞ ദിവസം എടവണ്ണപ്പാറ റഷീദിയ്യ അറബിക് കോളേജില്‍ നടന്ന ഖാസി സ്ഥാനഹോരണ ചടങ്ങില്‍ എടവണ്ണപ്പാറ മേഖല സമസ്ത കോ ഓഡിനേഷന്‍ കമ്മിറ്റി ചെയര്മാന്‍ കെ എസ് ഇബ്റാഹീം മുസ്‌ലിയാര്‍ അധ്യക്ഷനായി. സയ്യിദ് ബി എസ് കെ തങ്ങള്‍, ആര്‍ വി കുട്ടിഹസന്‍ ദാരിമി, നാസറുദ്ധീന്‍ ദാരിമി ചീക്കോട്, മമ്മു ദാരിമി എന്നിവര്‍ സംസാരിച്ചു. ഖാസിയായി നിയമിതനായ തങ്ങള്ക്കുകള്ള ഉപഹാരം കെ എസ് ഇബ്റാഹീം മുസ്‌ലിയാര്‍ തങ്ങള്ക്ക് കൈമാറി.

എടവണ്ണപ്പാറയില്‍ വെച്ച് നടന്ന ഖാസി സ്ഥാനഹോരണ ചടങ്ങില്‍ സയ്യിദ് ജിഫ്രി തങ്ങളെ ഖാസിയായി ബൈഅത്ത് ചെയ്ത മഹല്ലുകളും ബൈഅത്ത് ചെയ്തവരും. വാവൂര്‍ കോലോത്തുംകുന്ന് മഹല്ല് (മുഹമ്മദ്‌ ബാഖവി), ചെറിയാപറമ്പ് (അബ്ദുട്ടി ഹാജി), എളങ്കാവ് കോടങ്ങോട്ട് ചാലില്‍ (മുഹമ്മദ്‌ അഷ്‌റഫ്‌ ദാരിമി), അടൂരപ്പറമ്പ് (ചെറിയാപ്പു ഹാജി), കൊളമ്പലം (എം അബ്ദുള്ള), മപ്രം (ശറഫുദ്ധീന്‍), മുണ്ടുമുഴി (അബ്ദുള്ള ബാഖവി), കണ്ണത്തുംപാറ (കെ വി സ്വാദിഖലി മാസ്റ്റര്‍), കല്ലിങ്ങല്‍ (ഇസ്മാഈല്‍ ഫൈസി), കീഴുപറമ്പ് (സി എന്‍ കുഞ്ഞാമു ഹാജി), മുതുപറമ്പ് (എ പി കുഞ്ഞാന്‍), മേലെ പുതുക്കോട് (പി എ സലീം), താഴെ പുതുക്കോട് (അഹമ്മദ് വി സി), പാണ്ടിക്കാട് ഒടോമ്പറ്റ (ടി എച്ച് ഹസന്‍ എന്ന മാനു), പൂളമണ്ണ (ഫൈസല്‍ ലത്വീഫി), ചെമ്പ്രശ്ശേരി കൊറത്തിത്തോടിക (കുഞ്ഞിമുഹമ്മദ് ദാരിമി).

പറപ്പൂര്‍ പള്ളിമുക്ക്, മാങ്കടവ്, പരതക്കാട്, ചീക്കോട്, ഒളവട്ടൂര്‍, കുരിക്കലമ്പാട്, ഒരുവിലാക്കോട്, പൂക്കോട്ടുചോല, ചെമ്പ്രകാട്ടൂര്‍, മേലെ കിഴിശ്ശേരി, വിസപ്പടി, കുഴിമണ്ണ പഴയ ജുമുഅത്ത് പള്ളി എന്നീ മഹാല്ലുകളാണ് നേരത്തെ തങ്ങളെ ഖാസിയായി ബൈഅത്ത് ചെയ്തത്.
- Yoonus MP