'തദ്‌രീബ്' 400 സെന്ററുകളില്‍ പരീക്ഷ നടന്നു

തേഞ്ഞിപ്പലം:  സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമിന്‍ ആവിഷ്‌കരിച്ച തദ്‌രീബ് അധ്യാപന ശാക്തീകരണ പദ്ധതിയുടെ ഭാഗമായി മദ്‌റസാ അധ്യാപകര്‍ക്ക് വേണ്ടി നടത്തിയ 'ടെസ്റ്റ് ഓണ്‍ ടെസ്റ്റ്' പരീക്ഷ കേരളത്തിനകത്തും പുറത്തുമായി 400 സെന്ററുകളില്‍ നടന്നു. പ്രത്യേക സിലബസ്സ് പ്രകാരം തയ്യാറാക്കിയ കൈപുസ്തകം അനുസരിച്ചായിരുന്നു പരീക്ഷ നടന്നത്. പത്തുവര്‍ഷത്തെ തദ്‌രീബ് പ്രൊജക്ടിന്റെ ഭാഗമായിട്ടാണ് അധ്യാപകര്‍ക്ക് പരിശീലനാര്‍ത്ഥം പരീക്ഷ നിര്‍ണയിച്ചത്. മദ്‌റസകളില്‍ ശാസ്ത്രീയമായ പഠന പരിഷ്‌കാരങ്ങളുടെ ഭാഗമായുള്ള തദ്‌രീബ് പരീക്ഷ അധ്യാപകര്‍ക്ക് നവ്യാനുഭവമായി. പതിനായിരത്തോളം അധ്യാപകരാണ് വിവിധ സെന്ററുകളില്‍ പരീക്ഷ എഴുതിയത്.
ഫോട്ടോ: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ മദ്‌റസാ അധ്യാപകര്‍ക്ക് വേണ്ടി നടത്തിയ തദ്‌രീബ് പരീക്ഷയുടെ മക്കരപ്പറമ്പ് മിസ്ബാഹുല്‍ ഹുദാ സെന്ററില്‍ സമസ്ത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍ സന്ദര്‍ശനം നടത്തിയപ്പോള്‍
- Samastha Kerala Jam-iyyathul Muallimeen